കത്തുന്ന ധൂപത്തിന്‍റെ യാഗപീഠം
30
ദൈവം മോശെയോടു പറഞ്ഞു, “കരുവേ ലകത്ത ടികൊണ്ടൊരു യാഗപീഠം ഉണ്ടാക്കുക. അതില്‍ വേണം ധൂപങ്ങള്‍ കത്തിക്കാന്‍. ഒരു മുഴം നീളവും ഒരു മു ഴം വീതിയും ആയ സമചതുരമായിട്ടു വേണം അതു നിര്‍മ് മിക്കാന്‍. രണ്ടു മുഴം ഉയരവും അതിനുണ്ടാവണം. നാലു മൂലകളിലും കൊന്പുകളുണ്ടാവണം. അത് യാഗപീഠ വുമാ യിച്ചേര്‍ന്ന് ഒറ്റക്കഷണമായിരിക്കണം. ധൂപയാഗപീ ഠത്തിന്‍റെ മുകള്‍ഭാഗവും വശങ്ങളും തങ്കംകൊണ്ടു പൊ തിയണം. യാഗപീഠത്തിനു ചുറ്റും സ്വര്‍ണ്ണപ്പട്ടയും അടിക്കണം.
“സ്വര്‍ണ്ണപ്പട്ടയ്ക്കു താഴെ രണ്ടു സ്വര്‍ണ്ണ വള യങ്ങളുണ്ടാക്കണം. യാഗപീഠത്തിന്‍റെ എതിര്‍ വശത്തും രണ്ടു സ്വര്‍ണ്ണവളയങ്ങള്‍ വയ്ക്കണം. യാഗപീഠം ചുമ ക്കാനുള്ള തണ്ടുകള്‍ ആ സ്വര്‍ണ്ണവളയങ്ങളിലൂടെ കട ത്തണം. തണ്ടുകളും കരുവേലകത്തടി കൊണ്ടു ണ്ടാക് കണം. തണ്ടുകളെ സ്വര്‍ണ്ണം കൊണ്ടു പൊതിയണം. വിശുദ്ധതിരശ്ശീലയ്ക്കു മുന്പില്‍ യാഗപീഠം വയ്ക് കണം. സാക്ഷ്യപെട്ടകം ആ തിരശ്ശീലയ്ക്കു പിന്നി ലാണ്. കരാറിനു മുകളിലുള്ള മൂടിയുടെ മുന്പിലായി രിക് കും യാഗപീഠത്തിന്‍റെ സ്ഥാനം. അവിടെയാണ് ഞാന്‍ നിന ക്ക് പ്രത്യക്ഷപ്പെടുക.
“എന്നും പ്രഭാതത്തില്‍ അഹരോന്‍ ആ യാഗപീഠത്തി ല്‍ സുഗന്ധധൂപങ്ങള്‍ കത്തിക്കണം. വിളക്കുകള്‍ പരി ശോധിക്കാന്‍ വരുന്പോഴായിരിക്കണം അത്. വൈകു ന്നേരവും അവന്‍ ധൂപം കത്തിക്കണം. വൈകുന്നേരം വിളക്കു പരിശോധിക്കാന്‍ വരുന്പോഴായിരിക്കണം അത്. അതിനാല്‍ എന്നെന്നേക്കുമായി യഹോവയ്ക്കു മുന്പില്‍ ധൂപം എല്ലാ ദിവസവും കത്തിയിരിക്കും. മറ്റേതെങ്കിലും തരത്തിലുള്ള സുഗന്ധദ്രവ്യങ്ങളോ* മറ്റേതെങ്കിലും … സുഗന്ധദ്രവ്യങ്ങള്‍ കര്‍ത്താവിന്‍റെ ആജ്ഞപ്രകാരം ഉണ്ടാക്കപ്പെടാത്ത ധൂപമെന്നര്‍ത്ഥം. പുറ. 30:34-38 കാണുക. ഹോമദ്രവ്യങ്ങളോ ആ യാഗപീഠത്തില്‍ വച്ചു കത്തി ക്കാന്‍ പാടില്ല. ഏതെങ്കിലും തരത്തിലുള്ള ധാന്യ ബലിയോ പാനീയയാഗമോ ഈ യാഗപീഠത്തില്‍വച്ചു നടത്തുവാനും പാടില്ല.
10 “വര്‍ഷത്തിലൊരിക്കല്‍ അഹരോന്‍ യഹോവയ് ക് കൊരു വിശിഷ്ടബലി നല്‍കണം. ജനങ്ങളുടെ പാപം മാ യ്ച്ചു കളയാന്‍ അഹരോന്‍ പാപബലിയുടെ രക്തം ഉപ യോഗിക്കണം. ഈ യാഗപീഠത്തിന്‍റെ കൊന്പുകളില്‍ വേണം അഹരോന്‍ അതു ചെയ്യാന്‍. ആ ദിവസത്തെ പ്രാ യശ്ചിത്തത്തിന്‍റെ ദിനം എന്നു വിളിക്കും. യഹോവയെ സംബന്ധിച്ചിടത്തോളം അതൊരു വിശേഷദി വസമാ ണ്.”
ദേവാലയക്കരം
11 യഹോവ മോശെയോടു പറഞ്ഞു, 12 “യിസ്രായേ ല്‍ജ നത എത്ര പേരുണ്ടെന്ന് എണ്ണി തിട്ടപ്പെടുത്തുക. ഇ തു ചെയ്യുന്പോഴൊക്കെ ഓരോരുത്തരും യഹോവ യ് ക്ക് അവനവന്‍റേതായി ഒരു തുക കൊടുക്കുക. ഓരോരു ത്തരും ഇങ്ങനെ ചെയ്താല്‍ ജനങ്ങള്‍ക്ക് പകര്‍ച്ച വ്യാ ധികളൊന്നും ബാധിക്കുകയില്ല. 13 എണ്ണത്തി ല്‍പ് പെടുന്ന ഓരോരുത്തരും അരശേക്കെല്‍ വീതം നല്‍കണം. (ഔദ്യോഗിക അളവനുസരിച്ചുള്ള അരശേക്കെല്‍. ഇരു പത് ഗേരാ തൂക്കമാണ് ഒരു ശേക്കെല്‍.) ഈ അര ശേക്കെല്‍ യഹോവയ്ക്കുള്ള ഒരു വഴിപാടാകുന്നു. 14 കുറഞ്ഞത് ഇരുപതു വയസ്സെങ്കിലുമായവരെ എണ്ണത് തില്‍പ് പെടുത്തും. എണ്ണപ്പെടുന്ന ഓരോരുത്തരും യഹോവ യ്ക്ക് ഈ വഴിപാടു നല്‍കുകയും വേണം. 15 ധനികര്‍ അരശേ ക്കെലില്‍ കൂടുതല്‍ നല്‍കരുത്. ദരിദ്രര്‍ അരശേക്കെലില്‍ കുറയുകയുമരുത്. എല്ലാവരും ഒരേ വഴിപാടു തന്നെ യ ഹോവയ്ക്കു നല്‍കണം. ഇതു നിങ്ങളുടെ ജീവന്‍റെ വില യാണ്. 16 യിസ്രായേല്‍ജനതയില്‍നിന്നും ഈ പണം സ്വ രൂപിക്കുക. ആ പണം സമ്മേളനക്കൂടാരത്തിലെ ശുശ്രൂ ഷയ്ക്കുവേണ്ടി ഉപയോഗിക്കുക. ആ പണം കൊടുക്ക ല്‍ യഹോവ തന്‍റെ ജനതയെ ഓര്‍മ്മിക്കുന്നതി നിടയാക് കും. അവര്‍ തങ്ങളുടെ തന്നെ ജീവന്‍റെ വില നല്‍കുക യാ ണ്.”
കഴുകുന്നതിനുള്ള പാത്രം
17 യഹോവ മോശെയോടു പറഞ്ഞു, 18 “ഒരു ഓട്ടുപാത് രമുണ്ടാക്കി ഒരു ഓട്ട് അടിത്തറയില്‍ വയ്ക്കുക. നീയത് കഴുകാന്‍ ഉപയോഗിക്കണം. സമ്മേളനക്കൂടാരത്തിനും യാഗ പീഠത്തിനും ഇടയ്ക്കു വേണം ഈ പാത്രം വയ്ക്കാ ന്‍. പാത്രത്തില്‍ വെള്ളം നിറയ്ക്കുക. 19 അഹരോനും പു ത്രന്മാരും ഈ പാത്രത്തിലെ വെള്ളമെടുത്ത് കൈയും കാ ലും കഴുകണം. 20 സമ്മേളനക്കൂടാരത്തിലേക്കോ ഹോമ യാഗമര്‍പ്പിക്കാനായി യാഗപീഠത്തിനടുത്തേക്കോ വരു ന്പോഴൊക്കെ അവര്‍ വെള്ളമുപയോഗിച്ച് കഴുകണം. അങ്ങനെ അവര്‍ മരിക്കാതിരിക്കും. 21 മരിക്കാ തിരിക് ക ണമെന്നുണ്ടെങ്കില്‍ അവര്‍ കൈകാലുകള്‍ കഴുകണം. അ ഹരോനെയും അവന്‍റെ ജനതയേയും സംബന്ധിച് ചിടത് തോളം ഇതൊരു ശാശ്വതനിയമമാണ്.”
അഭിഷേക തൈലം
22 അനന്തരം യഹോവ മോശെയോടു പറഞ്ഞു, 23 “ഏറ്റവും നല്ല സുഗന്ധദ്രവ്യങ്ങള്‍ കണ്ടെത്തുക. ദ്രാ വകരൂപത്തിലുള്ള പന്ത്രണ്ടു മീറാ, അതിന്‍റെ പകുതി സുഗന്ധലവംഗം, പന്ത്രണ്ടു പൌണ്ട് സൌരഭ്യമുള്ള വയന്പ്, 24 പന്ത്രണ്ടു പൌണ്ട് വഴനപ്പട്ട എന്നിവ സംഘടിപ്പിക്കുക. ഔദ്യോഗിക അളവനുസരിച്ചു വേ ണം ഇവയെല്ലാം അളക്കാന്‍. ഒരു ഗാലന്‍ ഒലീവെ ണ്ണ യും എടുക്കുക.
25 “ഇതെല്ലാം കൂട്ടിച്ചേര്‍ത്ത് വിശുദ്ധവും സുഗന്ധം പൊഴിക്കുന്നതുമായ അഭിഷേകതൈലം ഉണ്ടാക്കുക. 26 ആ എണ്ണ സമ്മേളനക്കൂടാരത്തിന്മേലും സാക്ഷ്യ പെട്ടകത്തിന്മേലും ഒഴിക്കുക. ഈ സാധനങ്ങള്‍ക്ക് പ്ര ത്യേക ഉദ്ദേശമുണ്ടെന്നതിന് അതു തെളിവായിരിക്കും. 27 മേശമേലും അതിനു മുകളിലിരിക്കുന്ന പാത്രങ് ങളി ന്മേലും ആ തൈലം ഒഴിക്കുക. വിളക്കിന്‍റെയും അതിന്‍ റെ ഉപകരണങ്ങളുടെയും മേല്‍ ആ തൈലം ഒഴിക്കുക. ധൂപ യാഗപീഠത്തിന്മേലും തൈലം ഒഴിക്കുക. 28 ദൈവത്തി നു ള്ള ഹോമയാഗപീഠത്തിലും തൈലം ഒഴിക്കുക. യാഗപീഠത് തിലുള്ള എല്ലാറ്റിന്‍റെമേലും തൈലം തളിക്കണം. പാത്ര ത്തിലും അതിനടിയിലുള്ള അടിസ്ഥാനത്തിലും തൈലം ഒഴിക്കണം. 29 എല്ലാ സാധനങ്ങളെയും നീ വിശുദ്ധമാക് കണം. അത് യഹോവയ്ക്ക് അതിവിശേഷമായിരിക്കും. ഈ സാധനങ്ങളെ സ്പര്‍ശിക്കുന്നതെന്തും വിശുദ്ധമായി രി ക്കും.
30 “അഹരോന്‍റെയും പുത്രന്മാരുടെയും മേല്‍ തൈലം ഒഴിക്കുക. അവര്‍ പുരോഹിതരായി എന്നെ ശുശ്രൂഷിക് കുന്നു എന്ന് അതു കാണിക്കുന്നു. 31 അഭിഷേകതൈലം വിശുദ്ധമാണെന്നും എനിക്കു വേണ്ടി മാത്രമേ എപ് പോഴും അതുപയോഗിക്കാവൂ എന്നും യിസ്രായേല്‍ജ നതയോടു പറയുക. 32 ഒരു സാധാരണ സുഗന്ധതൈലമായി ആരും അത് ഉപയോഗിക്കരുത്. ഈ വിശുദ്ധതൈലം ഉണ് ടാക്കുന്ന അതേ രീതിയില്‍ ആരും സുഗന്ധതൈലം ഉണ് ടാക്കരുത്. ഈ തൈലം വിശുദ്ധവും നിങ്ങള്‍ക്ക് അതി വി ശിഷ്ടവുമായിരിക്കും. 33 ആരെങ്കിലും ഇതേപോലെ ഒരു സുഗന്ധതൈലമുണ്ടാക്കുകയും ഒരു വിദേശിക്കതു നല്‍ കുകയും ചെയ്താല്‍ അവനെ തന്‍റെ ജനതയില്‍നിന്നും വേ ര്‍പെടുത്തണം.”
ധൂപം
34 അനന്തരം യഹോവ മോശെയോടു പറഞ്ഞു, “ഇനി പറയുന്ന സുഗന്ധദ്രവ്യങ്ങള്‍ സംഘടിപ്പിക്കുക. ദ്രാ വകമീറ, ഗുല്‍ഗുലു, ഹല്‍ബാനപ്പശ, ശുദ്ധമായ കുന് തി രിക്കം. പക്ഷേ ഇവയൊക്കെ തുല്യ അളവില്‍ വേണം എ ടുക്കാന്‍. 35 സുഗന്ധ ദ്രവ്യങ്ങള്‍ എല്ലാം കൂട്ടിക് കലര്‍ത് തി സൌരഭ്യം നിറഞ്ഞ ധൂപം ഉണ്ടാക്കുക. സുഗന്ധദ് രവ് യ നിര്‍മ്മാതാക്കള്‍ ചെയ്യുന്പോലെ തന്നെ ചെയ് യുക. ഈ ധൂപവുമായി ഉപ്പും ചേര്‍ത്തിളക്കുക. അത് അ തിനെ ശുദ്ധവും വിശിഷ്ടവുമാക്കും. 36 നേര്‍ത്ത പൊടി യാകും വരെ ധൂപത്തില്‍ കുറെ എടുത്തു പൊടിക്കുക. പൊടി സമ്മേളനക്കൂടാരത്തിലുള്ള കരാറിനു മുന്പില്‍ വയ്ക്കുക. ഞാന്‍ നീയുമായി അവിടെ കണ്ടുമുട്ടും. ഇതി ന്‍റെ വിശിഷ്ടമായ ആവശ്യങ്ങള്‍ക്കേ നിങ്ങള്‍ ഈ ധൂപ പ്പൊടി ഉപയോഗിക്കാവൂ. 37 യഹോവയ്ക്കു വേണ്ടി മാത്രം വിശുദ്ധമായി ഈ പൊടി ഉപയോഗിക്കുക. വിശേ രീതിയില്‍ വേണം ഈ ധൂപം ഉണ്ടാക്കാന്‍. ഈ രീതിയില്‍ മറ്റൊരു ധൂപവും ഉണ്ടാക്കരുത്. 38 ഒരുവന്‍ ചിലപ്പോള്‍ ഇത്തരത്തില്‍ ധൂപം ഉണ്ടാക്കുകയോ അതു മണക്കുക യോ ചെയ്തേക്കാം. പക്ഷേ അങ്ങനെ ചെയ്യുന്നവനെ തന്‍റെ ജനതയില്‍നിന്നും പുറത്താക്കണം.”