ആിരെമ്യാവ്
1
യിരെമ്യാവിന്‍െറ സന്ദേശങ്ങളാണിത്. ഹില്‍ ക്കീയാവ് എന്നു പേരായ ഒരാളുടെ മകനാ യിരുന്നു യിരെമ്യാവ്. അനാഥോത്തു നഗര ത്തില്‍ വസിച്ചിരുന്ന ഒരു പുരോഹിതകുടുംബ ത്തില്‍പ്പെട്ട ആളായിരുന്നു യിരെമ്യാവ്. ബെ ന്യാമീന്‍ഗോത്രക്കാരുടെ ദേശത്തില്‍ ആയിരുന്നു ആ നഗരം. യോശീയാവ് യെഹൂദാദേശത്തി ന്‍െറ രാജാവായിരുന്ന കാലത്ത് യഹോവ യിരെമ്യാവിനോടു സംസാരിക്കാന്‍ തുടങ്ങി. ആമോന്‍ എന്നു പേരായ ഒരാളുടെ പുത്രനായി രുന്നു യോശീയാവ്. യോശീയാവിന്‍െറ പതി മൂന്നാം ഭരണവര്‍ഷത്തിലായിരുന്നു യഹോവ യിരെമ്യാവിനോടു സംസാരിക്കാന്‍ തുടങ്ങി യത്. യെഹോയാക്കീം യെഹൂദയുടെ രാജാവാ യിരുന്ന കാലത്തും യഹോവ യിരെമ്യാവി നോടു സംസാരിച്ചു കൊണ്ടിരുന്നു. യോശീയാ വിന്‍െറ പുത്രനായിരുന്നു യെഹോയാക്കീം. രാജാവെന്നനിലയില്‍ സിദെക്കീയാവ് യെഹൂദ ഭരിച്ച് പതിനൊന്നു വര്‍ഷവും അഞ്ചു മാസവും ആയപ്പോഴും യഹോവ യിരെമ്യാവിനോടു സംസാരിച്ചുകൊണ്ടിരുന്നു. സിദെക്കീയാവും യോശീയാവിന്‍െറ പുത്രനായിരുന്നു. സിദെ ക്കീയാവിന്‍െറ പതിനൊന്നാം ഭരണവര്‍ഷത്തി ലെ അഞ്ചാം മാസമാണ് യെരൂശലേം നിവാസി കള്‍ പ്രവാസികളാക്കപ്പെട്ടത്.
ദൈവം യിരെമ്യാവിനെ വിളിക്കുന്നു
യിരെമ്യാവിന് യഹോവയുടെ സന്ദേശം ലഭിച്ചു.
യഹോവയില്‍ നിന്നായിരുന്നു ഈ സന്ദേശം:
“നിന്‍െറ അമ്മയുടെ ഗര്‍ഭത്തില്‍ നിന്നെ സൃഷ്ടിക്കുംമുന്പേ എനിക്കു
നിന്നെ അറിയാമായിരുന്നു.
നീ പിറക്കും മുന്പേ
നിന്നെ ഞാന്‍ ഒരു വിശിഷ്ട ദൌത്യ ത്തിനു തെരഞ്ഞെടുത്തു.
രാഷ്ട്രങ്ങള്‍ക്കു പ്രവാ ചകനായിരിക്കാനാണു നിന്നെ ഞാന്‍ തെര ഞ്ഞെടുത്തത്.”
അപ്പോള്‍ യിരെമ്യാവു പറഞ്ഞു, “പക്ഷേ, സര്‍വശക്തനായ യഹോവേ, എങ്ങനെ സം സാരിക്കണമെന്നെനിക്കറിയില്ല.
ഞാന്‍ വെറു മൊരു ബാലനാണ്.”
പക്ഷേ യഹോവ എന്നോടു പറഞ്ഞു,
“‘ഞാനൊരു ബാലനാണ്’ എന്നു പറയരുത്.
ഞാനയയ്ക്കുന്നിടത്തൊക്കെ നീ പോകണം.
ഞാന്‍ പറയാന്‍ പറയുന്നതെല്ലാം നീ പറ യണം.
ആരെയും ഭയപ്പെടരുത്.
ഞാന്‍ നിന്നോടൊ പ്പമുണ്ട്.
നിന്നെ ഞാന്‍ സംരക്ഷിക്കുകയും ചെയ്യും.”
യഹോവയില്‍ നിന്നുള്ള സന്ദേശമാ ണിത്.
അപ്പോള്‍ യഹോവ തന്‍െറ കരം നീട്ടി എന്‍െറ വായില്‍ സ്പര്‍ശിച്ചു.
യഹോവ എന്നോടു പറഞ്ഞു,
“യിരെമ്യാവേ, എന്‍െറ വാക്കുകള്‍ ഞാന്‍ നിന്‍െറ വായില്‍ നിറയ്ക്കുകയാണ്.
10 ഇന്നു ഞാന്‍ നിന്നെ രാഷ്ട്രങ്ങളുടെയും രാജ്യങ്ങളുടെയും ചുമതലക്കാരനാക്കിയിരിക്കു ന്നു.
നീ പണിയുകയും പൊളിക്കുകയും ചെയ്യും.
നീ നശിപ്പിക്കുകയും തള്ളിയിടുകയും ചെയ്യും.
നീ നിര്‍മ്മിക്കുകയും നടുകയും ചെയ്യും.”
രണ്ടു ദര്‍ശനങ്ങള്
11 എനിക്കു യഹോവയുടെ സന്ദേശം ലഭിച്ചു.
യഹോവയില്‍നിന്നായിരുന്നു ഈ സന്ദേശം: “യിരെമ്യാവേ, നീയെന്താണു കാണുന്നത്?”
ഞാന്‍ യഹോവയ്ക്കു മറുപടി നല്‍കി, “ബദാംമരത്തിന്‍െറ കന്പുകൊണ്ടുള്ള ഒരു വടി ഞാന്‍ കാണുന്നു.”
12 യഹോവ എന്നോടു പറഞ്ഞു, “നീ നന്നാ യി കണ്ടിരിക്കുന്നു.
എന്തുകൊണ്ടെന്നാല്‍ നിന ക്കുള്ള എന്‍െറ സന്ദേശം സഫലമാകുന്നുണ്ടോ എന്നു ഉറപ്പു വരുത്താന്‍ ഞാന്‍ നോക്കിക്കൊ ണ്ടിരിക്കുന്നു.”
13 യഹോവയുടെ സന്ദേശം എന്നിലേക്കു വീണ്ടും വന്നു.
യഹോവയുടെ സന്ദേശം ഇതാ യിരുന്നു: “യിരെമ്യാവേ, നീയെന്തു കാണുന്നു?”
ഞാന്‍ യഹോവയോടു മറുപടി പറഞ്ഞു, “തിളയ്ക്കുന്ന വെള്ളമുള്ള ഒരു കലം ഞാന്‍ കാണുന്നു.
അതു വടക്കുനിന്നും ചെരിയുക യാണ്.”
14 യഹോവ എന്നോടു പറഞ്ഞു, “ഭീകരമായ ചിലത് വടക്കുനിന്നും വരും.
ഈ രാജ്യത്തു വസിക്കുന്ന സകലര്‍ക്കും അതു സംഭവിക്കും.
15 കുറച്ചൊരു കാലം കൊണ്ട് വടക്കന്‍ രാജ്യ ങ്ങളില്‍ വസിക്കുന്ന സകലരെയും ഞാന്‍ വിളി ക്കും.”
യഹോവയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
“ആ രാജ്യങ്ങളിലെ രാജാക്കന്മാര്‍ വന്ന്
യെരൂശ ലേമിന്‍െറ കവാടങ്ങള്‍ക്കരികില്‍ തങ്ങളുടെ സിംഹാസനങ്ങളൊരുക്കും.
യെരൂശലേമിന്‍െറ നഗരമതിലുകള്‍ അവര്‍ ആക്രമിക്കും.
യെഹൂദ യിലെ സകല നഗരങ്ങളും അവര്‍ ആക്രമിക്കും.
16 എന്‍െറ ജനത്തിനെതിരെ ഞാന്‍ ന്യായ വിധി പ്രഖ്യാപിക്കുകയും ചെയ്യും.
അവര്‍ തിന്മ കള്‍ ചെയ്തതിനാലും എനിക്കെതിരായിത്തീര്‍ ന്നിരിക്കുന്നതിനാലും ഞാനിതു ചെയ്യും.
എന്‍െറ ജനം എന്നെ വിട്ടുപോയി.
അവര്‍ അന്യദൈവങ്ങള്‍ക്കു ബലിയര്‍പ്പണം നടത്തി.
സ്വന്തം കൈകള്‍ കൊണ്ടുണ്ടാക്കിയ വിഗ്രഹ ങ്ങളെ അവര്‍ ആരാധിച്ചു.
17 “യിരെമ്യാവേ, നിനക്കെന്നപോലെ നീ തയ്യാറെടുക്കൂ.
എഴുന്നേറ്റുനിന്ന് ജനത്തോടു സംസാരിക്കുക.
ഞാന്‍ പറയാന്‍ ഏല്പിക്കുന്ന കാര്യങ്ങള്‍ എല്ലാം പറയുക.
ജനത്തെ ഭയപ്പെ ടരുത്.
നീ ജനത്തെ ഭയപ്പെട്ടാല്‍,
നീ അവരെ ഭയപ്പെടാന്‍ തക്കകാരണം ഞാന്‍ നിനക്കു തരും.
18 ഇന്നു ഞാന്‍ നിന്നെ ഒരു ശക്തനഗരം പോ ലെയും
ഇരുന്പുസ്തൂപം പോലെയും വെങ്കല ഭിത്തി പോലെയുമാക്കും.
യെഹൂദയിലെ ഓരോരുത്തര്‍ക്കും,
രാജാക്കന്മാര്‍ക്കും നേതാക്കള്‍ ക്കും
പുരോഹിതര്‍ക്കും സാധാരണമനുഷ്യര്‍ക്കും നേരെ
നില്‍ക്കാന്‍ നിനക്കു കഴിയും.
19 അവരെല്ലാം നിനക്കെതിരെ പോരാടും.
പക്ഷേ, അവര്‍ നിന്നെ തോല്പിക്കുകയില്ല.
എന്തുകൊണ്ടെന്നാല്‍, ഞാന്‍ നിന്നോടൊപ്പ മുണ്ട്,
നിന്നെ ഞാന്‍ രക്ഷിക്കുകയും ചെയ്യും.”
യഹോവയില്‍ നിന്നുള്ള സന്ദേശമാണിത്.