23
“യെഹൂദക്കാരുടെ ഇടയന്മാര്‍ക്ക് മഹാ കഷ്ടം. ആ ഇടയന്മാര്‍ ആടുകളെ നശി പ്പിക്കുകയാണ്. എന്‍െറ പുല്‍മേട്ടില്‍നിന്നും അവര്‍ ആടുകളെ നാലുപാടേക്കും ഓടിക്കു കയാണ്.”യഹോവയില്‍നിന്നുള്ള സന്ദേശമാ യിരുന്നു അത്.
ആ ഇടയന്മാര്‍ (നേതാക്കള്‍) എന്‍െറ ജന ത്തിന്‍െറ കാര്യത്തില്‍ ഉത്തരവാദികളാകുന്നു. യിസ്രായേലിന്‍െറ ദൈവമാകുന്ന യഹോവ ആ ഇടയന്മാരോട് ഇപ്രകാരം പറയുന്നു: “നിങ്ങള്‍ ഇടയന്മാര്‍ (നേതാക്കള്‍) എന്‍െറ ആടു കളെ നാലുപാടേക്കും ഓടിച്ചിരിക്കുന്നു. നിങ്ങള്‍ അവരെ ബലമായി ഓടിച്ചിരിക്കുന്നു. നിങ്ങള്‍ അവരെ പരിപാലിച്ചിരുന്നുമില്ല. പക്ഷേ നിങ്ങളെ ഞാന്‍ കൈകാര്യം ചെയ്യും- നിങ്ങള്‍ ചെയ്ത തിന്മകള്‍ക്ക് നിങ്ങളെ ഞാന്‍ ശിക്ഷിക്കും.”-യഹോവയില്‍നിന്നുള്ള സന്ദേശ മാകുന്നു ഇത്- “എന്‍െറ ആടുകളെ (ജനത) ഞാന്‍ അന്യരാഷ്ട്രങ്ങളിലേക്കയച്ചു. പക്ഷേ എന്‍െറ ആടുകളില്‍ അവശേഷിക്കുന്നവയെ ഞാന്‍ സമാഹരിക്കും. അവരെ ഞാന്‍ അവരുടെ പുല്‍മേട്ടിലേക്കു (രാജ്യം) തിരികെ കൊണ്ടു വരികയും ചെയ്യും. എന്‍െറ ആടുകള്‍ സ്വന്തം പുല്‍മേട്ടിലേക്കു തിരികെ വരുന്പോള്‍ അവര്‍ക്ക് നിരവധി കുട്ടികളുണ്ടായി അവര്‍ എണ്ണത്തില്‍ വളരും. എന്‍െറ ആടുകള്‍ക്കുമേല്‍ ഞാന്‍ പുതി യ ഇടയന്മാരെ വയ്ക്കും. ആ ഇടയന്മാര്‍ എന്‍െറ ആടുകളെ പരിപാലിക്കുകയും ചെയ്യും. എന്‍െറ ആടുകള്‍ ഭയന്നു നിലവിളിക്കില്ല. എന്‍െറ ആടുകളിലൊന്നും നഷ്ടപ്പെടുകയു മില്ല.”യഹോവയില്‍നിന്നുള്ളതായിരുന്നു ഈ സന്ദേശം.
നീതിമാനായ “മുള”
യഹോവയില്‍നിന്നുള്ള സന്ദേശമായിരുന്നു ഇത്,
“ഞാന്‍ നല്ലൊരു ‘മുള’ കിളിര്‍പ്പിക്കുന്ന കാലം വരുന്നു.
വിവേകത്തോടെ രാജ്യം ഭരി ക്കുന്ന ഒരു രാജാവായിരിക്കും അവന്‍.
ന്യായവും ശരിയുമായത് അവന്‍ ദേശത്തു ചെയ്യും.
ആ നല്ല ‘മുള’യുടെ കാലത്ത് യെഹൂദക്കാര്‍ രക്ഷിക്കപ്പെടും.
യിസ്രായേല്‍ സുരക്ഷിതത്വ ത്തില്‍ വസിക്കുകയും ചെയ്യും.
ഇതായിരിക്കും അവന്‍െറ നാമം:
യഹോവ നമ്മുടെ നന്മയാ കുന്നു.
“അതിനാല്‍ സമയം വരവായി.”യഹോവ യില്‍നിന്നുള്ള സന്ദേശമാകുന്നു ഇത്. “പഴയ വാഗ്ദാനത്തെപ്പറ്റി ജനം പറയാത്ത കാലം വര വായി, ‘യഹോവ ജീവിക്കുന്പോലെ നിശ്ചയമാ യും യിസ്രായേല്‍ജനതയെ ഈജിപ്തില്‍ നിന്നും പുറത്തേക്കു കൊണ്ടുവന്നത് യഹോവ യാകുന്നു.’ എന്നതാണ് പഴയ പ്രതിജ്ഞ. എന്നാല്‍ ജനം പുതിയ ചിലതു പറയും, അവര്‍ പറയും, ‘യഹോവ ജീവിക്കുന്പോലെ നിശ്ചയമായും വടക്കന്‍ദേശത്തുനിന്നും ജന ത്തെ മോചിപ്പിച്ചവന്‍ യഹോവയാകുന്നു. താന്‍ അയച്ചിരുന്ന സകലരാജ്യങ്ങളില്‍നിന്നും അവന്‍ അവരെ മോചിപ്പിച്ചു.’ അനന്തരം യി സ്രായേല്‍ജനത അവരുടെതന്നെ ദേശത്തു വസിക്കുകയും ചെയ്യും.”
വ്യാജപ്രവാചകര്‍ക്കെതി രെയുള്ള വിധി
പ്രവാചകര്‍ക്കൊരു സന്ദേശം:
ഞാന്‍ വളരെ ദു:ഖിതനാകുന്നു- എന്‍െറ ഹൃദയംതകരുന്നു.
എന്‍െറ അസ്ഥികളെല്ലാം വിറയ്ക്കുന്നു.
യിരെ മ്യാവെന്ന ഞാന്‍ യഹോവയാലും അവന്‍െറ വിശുദ്ധവാക്കുകളാലും
ഒരു കുടിയനെപ്പോലെ യായിരിക്കുന്നു.
10 വ്യഭിചാരപാപം ചെയ്യുന്നവരെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ് യെഹൂദാ ദേശം.
പല തരത്തിലും അവിശ്വസ്തരാണവര്‍.
യഹോവ ദേശത്തെ ശപിക്കുകയും
അത് വളരെ വരളു കയും ചെയ്തു.
മേച്ചില്‍പ്പുറങ്ങളില്‍ ചെടികള്‍ വരണ്ടുണങ്ങുന്നു.
വയലുകള്‍ മരുഭൂമിപോലെ യായിരിക്കുന്നു.
പ്രവാചകര്‍ ദുഷ്ടന്മാരാകുന്നു.
ആ പ്രവാചകര്‍ തങ്ങളുടെ സ്വാധീനവും ശക്തിയും തെറ്റായരീതിയിലുപയോഗിക്കുന്നു.
11 “പ്രവാചകരും പുരോഹിതന്മാര്‍ പോലും ദുഷ്ടരാകുന്നു.
എന്‍െറ സ്വന്തം ആലയത്തില്‍ അവര്‍ തിന്മ ചെയ്യുന്നത് ഞാന്‍ കണ്ടിരുന്നു.”
യഹോവയില്‍ നിന്നുള്ളതായിരുന്നു ഈ സന്ദേശം.
12 “അവര്‍ക്കു ഞാന്‍ സന്ദേശങ്ങള്‍ നല്‍കുന്ന തു നിര്‍ത്തും.
അതവരെ ഇരുട്ടില്‍ നടത്തുന്പോ ലെയായിരിക്കും.
ആ പ്രവാചകന്മാര്‍ക്കും പുരോഹിതര്‍ക്കും അതു തെന്നുന്ന വഴിയിലൂടെ പോകുന്പോലെയായിരിക്കും.
അവര്‍ ആ ഇരു ട്ടില്‍ വീഴുകയും ചെയ്യും.
അവര്‍ക്കു ഞാന്‍ ദുരന്തം നല്‍കും.
ആ പ്രവാചകരെയും പുരോ ഹിതന്മാരെയും ഞാന്‍ ശിക്ഷിക്കും.”
യഹോവ യില്‍ നിന്നുള്ളതായിരുന്നു ഈ സന്ദേശം.
13 “ശമര്യയിലെ പ്രവാചകര്‍ തിന്മ ചെയ്യുന്ന ത് ഞാന്‍ കണ്ടു.
വ്യാജദൈവമായ ബാലിന്‍െറ നാമത്തില്‍ അവര്‍ പ്രവചിക്കുന്നതു ഞാന്‍ കണ്ടു.
ആ പ്രവാചകര്‍ യിസ്രായേല്‍ജനതയെ യഹോവയില്‍ നിന്നകറ്റി.
14 യെഹൂദയിലെ പ്രവാചകന്മാര്‍ ഈ തിന്മ കള്‍ യെരൂശലേമില്‍ ചെയ്യുന്നത് ഞാന്‍ കണ്ടി രിക്കുന്നു.
ഈ പ്രവാചകന്മാര്‍ വ്യഭിചാരപാപം ചെയ്യുന്നു.
അവര്‍ നുണകള്‍ക്കു ചെവികൊടു ത്തു-
ആ വ്യാജ ഉപദേശങ്ങള്‍ അനുസരിക്കുക യും ചെയ്തു.
ദുഷ്ടന്മാരെ ക്കൊണ്ട് തിന്മകള്‍ ചെയ്യിക്കാന്‍ അവര്‍ പ്രോത്സാഹിപ്പിക്കുന്നു.
അതിനാല്‍ ജനം പാപം ചെയ്യുന്നതവസാനി പ്പിച്ചില്ല.
അവര്‍ സൊദോംകാരെപ്പോലെയാ കുന്നു.
യെരൂശലേം ഇപ്പോളെനിക്കു ഗൊമോറാ പോലെയാകുന്നു.”
15 അതിനാല്‍ സര്‍വശക്തനായ യഹോവ പ്രവാചകന്മാരെപ്പറ്റി പറയുന്നത് ഇതാകുന്നു:
“ആ പ്രവാചകരെ ഞാന്‍ ശിക്ഷിക്കും.
വിഷ മുള്ള ഭക്ഷണവും ജലവും കഴിക്കുന്പോലെയാ യിരിക്കും ശിക്ഷ.
പ്രവാചകര്‍ ഒരാത്മീയരോഗം അഴിച്ചു വിട്ടു.
ആ രോഗം രാജ്യത്താകമാനം പടര്‍ന്നു.
അതിനാല്‍ ആ പ്രവാചകന്മാരെ ഞാന്‍ ശിക്ഷിക്കും.
യെരൂശലേമിലെ പ്രവാചക രില്‍നിന്നാണ് ആ രോഗം വന്നത്.”
16 സര്‍വശക്തനായ യഹോവ ഇപ്രകാരം പറ യുന്നു:
“ആ പ്രവാചകന്മാര്‍ നിങ്ങളോടു പറ യുന്ന കാര്യങ്ങള്‍ക്കു ചെവി കൊടുക്കരുത്.
അവര്‍ നിങ്ങളെ വഞ്ചിക്കാന്‍ ശ്രമിക്കുകയാണ്.
ആ പ്രവാചകന്മാര്‍ പ്രവചനങ്ങളെപ്പറ്റി സം സാരിക്കുന്നു.
പക്ഷേ അവര്‍ക്ക് എന്നില്‍നിന്നും ആ ദര്‍ശനം ലഭിക്കയില്ല.
അവരുടെ ദര്‍ശനങ്ങള്‍ അവരുടെതന്നെ മനസ്സില്‍നിന്നും വരുന്നു.
17 മനുഷ്യരില്‍ ചിലര്‍ യഹോവയില്‍നിന്നുള്ള യഥാര്‍ത്ഥ സന്ദേശം വെറുക്കുന്നു.
അതിനാല്‍ ആ പ്രവാചകര്‍ അവര്‍ക്കൊരു വ്യത്യസ്ത സന്ദേശം നല്‍കുന്നു.
അവര്‍ പറയുന്നു, ‘നിങ്ങ ള്‍ക്കു സമാധാനമുണ്ടായിരിക്കും.’
അവരില്‍ ചിലര്‍ വളരെ കഠിനഹൃദയരാകുന്നു.
അവര്‍ തോന്നിയതുപോലെ മാത്രം പ്രവര്‍ത്തിക്കുന്നു.
അതിനാല്‍ ആ പ്രവാചകര്‍ പറയുന്നു,
‘നിങ്ങള്‍ ക്കൊരു ദോഷവും സംഭവിക്കില്ല!’
18 പക്ഷേ ഈ പ്രവാചകരിലാരും സ്വര്‍ഗ്ഗീയ സഭയില്‍ എഴുന്നേറ്റു നിന്നിരുന്നില്ല.
അവരി ലാരും യഹോവയുടെ സന്ദേശം കാണുകയോ കേള്‍ക്കുകയോ ചെയ്തിരുന്നില്ല.
അവരിലാരും യഹോവയുടെ സന്ദേശത്തിന് കാര്യമായ ശ്രദ്ധ കൊടുത്തിരുന്നില്ല.
19 ഇനി, യഹോവയില്‍ നിന്നുള്ള ശിക്ഷ പേമാരി പോലെ വന്നെത്തും.
യഹോവയുടെ കോപം ചുഴലിക്കൊടുങ്കാറ്റു പോലെയായിരി ക്കും.
അത് ആ ദുഷ്ടന്മാരുടെ തലയില്‍ തകര്‍ത്ത ടിച്ചു വന്നു പതിക്കും.
20 തന്‍െറ പദ്ധതികള്‍ പൂര്‍ണ്ണമാകും വരെ യഹോവയുടെ കോപം ശമിക്കുകയില്ല.
ആ ദിവസം കഴിയുന്പോള്‍ നിങ്ങള്‍ക്കതു വ്യക്തമാ യും മനസ്സിലാകും.
21 ഞാന്‍ ആ പ്രവാചകന്മാരെ അയച്ചില്ല.
പക്ഷേ അവര്‍ തങ്ങളുടെ സന്ദേശം പറയാന്‍ ഓടി.
ഞാന്‍ അവരോടു സംസാരിച്ചില്ല.
പക്ഷേ അവര്‍ എന്‍െറ നാമത്തില്‍ പ്രസംഗിച്ചു.
22 അവര്‍ എന്‍െറ സ്വര്‍ഗ്ഗീയസഭയില്‍ എഴു ന്നേറ്റു നിന്നിരുന്നെങ്കില്‍,
അവര്‍ എന്‍െറ സന്ദേ ശം യെഹൂദക്കാരോടു പറഞ്ഞേനെ.
തിന്മകള്‍ ചെയ്യുന്നതില്‍നിന്നും അവര്‍ ജനത്തെ തട ഞ്ഞേനെ.
ദുഷ്ടതകള്‍ ചെയ്യുന്നതില്‍നിന്നും അവര്‍ ജനത്തെ തടഞ്ഞേനെ.”
23 “ഞാന്‍ ദൈവമാകുന്നു, ഞാനെപ്പോഴും അടുത്തുമാണ്!”
യഹോവയില്‍ നിന്നുള്ളതാണ് ഈ സന്ദേശം.
“ഞാന്‍ വളരെ ദൂരെയല്ല!
24 ഒരു വ്യക്തി ചിലപ്പോള്‍ എന്നില്‍നിന്നും ഒളിച്ചിരുന്നേക്കാം.
എന്നാല്‍ അവനെ കാണുക എനിക്കെളുപ്പമാണ്.
എന്തുകൊണ്ടെന്നാല്‍, ഭൂമി യിലും സ്വര്‍ഗ്ഗത്തിലും ഞാന്‍ എല്ലായിടവു മുണ്ട്!”
യഹോവയാണിക്കാര്യങ്ങള്‍ പറഞ്ഞത്.
25 “എന്‍െറ നാമത്തില്‍ നുണകള്‍ പ്രസംഗി ക്കുന്ന പ്രവാചകരുണ്ട്. അവര്‍ പറയുന്നു, ‘എനി ക്കൊരു സ്വപ്നം കിട്ടിയിരിക്കുന്നു! എനിക്കൊ രു സ്വപ്നം കിട്ടിയിരിക്കുന്നു!’ അവര്‍ അക്കാര്യ ങ്ങള്‍ പറയുന്നതു ഞാന്‍ കേട്ടു. 26 ഇതെത്രകാലം തുടരും? ആ പ്രവാചകന്മാര്‍ നുണകള്‍ ചിന്തി ക്കുന്നു. എന്നിട്ടവര്‍ ആ നുണകള്‍ ജനത്തെ പഠിപ്പിക്കുന്നു. 27 യെഹൂദക്കാരെക്കൊണ്ട് എന്‍െറ നാമം വിസ്മരിപ്പിക്കാനാണ് പ്രവാച കര്‍ ശ്രമിക്കുന്നത്. ഈ വ്യാജസ്വപ്നങ്ങളെപ്പറ്റി പരസ്പരം പറഞ്ഞു കൊണ്ടാണവര്‍ ഇതു ചെയ്യുന്നത്. എന്‍െറ ജനത്തെക്കൊണ്ട് എന്നെ വിസ്മരിപ്പിക്കാനാണവരുടെ ശ്രമം. അവരുടെ പൂര്‍വികന്മാര്‍ എന്നെ മറന്നതുപോലെ. അവരു ടെ പൂര്‍വികന്മാര്‍ എന്നെ മറക്കുകയും വ്യാജ ദൈവമായ ബാലിനെ ആരാധിക്കുകയും ചെ യ്തു. 28 വയ്ക്കോലെന്നത് ഗോതന്പല്ല! അതേ പോലെ ആ പ്രവാചകരുടെ സ്വപ്നങ്ങള്‍ എന്നില്‍ നിന്നുള്ള സന്ദേശങ്ങളല്ല. ഒരുവന് ഈ സ്വപ്നങ്ങളെപ്പറ്റി പറയണമെന്നുണ്ടെ ങ്കില്‍ അവന്‍ പറഞ്ഞുകൊള്ളട്ടെ. പക്ഷേ എന്‍െറ സന്ദേശം കേള്‍ക്കുന്നവന് സത്യസന്ധ മായി എന്‍െറ സന്ദേശം പറയാനിടയാകട്ടെ. 29 എന്‍െറ സന്ദേശം ഒരഗ്നിപോലെയാണ്”-യഹോവയില്‍നിന്നുള്ളതാകുന്നു ഈ സന്ദേശം- “പാറപൊട്ടിക്കുന്ന ചുറ്റിക പോലെയാണത്.
30 “അതിനാല്‍ ഞാന്‍ വ്യാജപ്രവാചകര്‍ക്കെ തിരാകുന്നു.”-യഹോവയില്‍ നിന്നുള്ളതാകുന്നു ഈ സന്ദേശം-”ഈ പ്രവാചകര്‍ എന്‍െറ വാക്കു കള്‍ പരസ്പരം മോഷ്ടിച്ചുകൊണ്ടിരിക്കുകയാ ണ്.* ഈ … മോഷ്ടിച്ചുകൊണ്ടിരിക്കുകയാണ് തങ്ങളുടെ വാക്കിലും പ്രവൃത്തിയിലും യഥാര്‍ത്ഥ പ്രവാകന്മാ രെപ്പോലെ നടിക്കുന്ന വ്യാജപ്രവാചകരെപ്പറ്റി യാവാം അവന്‍ പറയുന്നത്. അങ്ങനെ യഥാര്‍ത്ഥ പ്രവാചകനെയും വ്യാജപ്രവാചകനെയും തിരിച്ച റിയാന്‍ കഴിയാത്ത ജനത്തെ അവര്‍ വഞ്ചിക്കുന്നു. 31 ഞാന്‍ ഈ വ്യാജപ്രവാചകര്‍ക്കെതിരാ കുന്നു.”യഹോവയില്‍നിന്നുള്ള സന്ദേശമാ കുന്നു ഇത്- “അവര്‍ സ്വന്തം വാക്കുകളുപയോ ഗിക്കുകയും അത് എന്നില്‍ നിന്നുള്ളതാണെന്നു നടിക്കുകയും ചെയ്യുന്നു. 32 വ്യാജസ്വപ്നങ്ങള്‍ പ്രസംഗിക്കുന്ന പുരോഹിതന്മാര്‍ക്കു ഞാനെതി രാകുന്നു.”യഹോവയില്‍ നിന്നുള്ളതാകുന്നു ഈ സന്ദേശം-”അവര്‍ എന്‍െറ ജനത്തെ നുണ കളും വ്യാജഉപശേങ്ങളുംകൊണ്ട് വഴിതെറ്റി ക്കുന്നു. ജനത്തെ പഠിപ്പിക്കാന്‍ ആ പ്രവാച കരെ ഞാന്‍ അയച്ചിട്ടില്ല. എനിക്കായി എന്തെ ങ്കിലും ചെയ്യാന്‍ അവരോടു ഞാനൊരിക്കലും കല്പിച്ചിട്ടില്ല. അവര്‍ക്ക് യെഹൂദയിലെ ജനങ്ങ ളെ സഹായിക്കാന്‍ കഴികയില്ലതന്നെ.”യഹോ വയില്‍നിന്നുള്ളതാകുന്നു ഈ സന്ദേശം.
യഹോവയില്‍നിന്നുള്ള ദു:ഖസന്ദേശം
33 “യെഹൂദക്കാരോ ഒരു പ്രവാചകനോ പുരോഹിതനോ നിന്നോടു ചോദിച്ചേക്കാം, ‘യിരെമ്യാവേ, യഹോവയുടെ പ്രഖ്യാപനം എന്താണ്?’ നീ അവരോടിങ്ങനെ മറുപടി പറ യണം, ‘നിങ്ങള്‍ യഹോവയ്ക്കു ഒരു മഹാഭാര മാകുന്നു. ഈ മഹാഭാരത്തെ ഞാന്‍ നിലത്തെ റിയുകയും ചെയ്യും.’”യഹോവയില്‍ നിന്നുള്ള താണ് ഈ സന്ദേശം.
34 “ഒരു പ്രവാചകനോ പുരോഹിതനോ അല്ലെങ്കില്‍ ജനങ്ങളിലൊരുവനോ പറഞ്ഞേ ക്കാം, ‘യഹോവയില്‍നിന്നുള്ള ഒരു പ്രഖ്യാപന മാണിത്…’ അയാള്‍ നുണ പറഞ്ഞു. അതിനാല്‍ അയാളെയും അയാളുടെ മുഴുവന്‍ കുടുംബ ത്തെയും ഞാന്‍ ശിക്ഷിക്കും. 35 ഇതായിരിക്കും നീ ഓരോരുത്തരോടും പറയുക: ‘യഹോവയെ ന്താണു മറുപടി നല്‍കിയത്?’ അഥവാ ‘യഹോ വയെന്താണു പറഞ്ഞത്?’ 36 പക്ഷേ ‘യഹോവ യുടെ പ്രഖ്യാപനം (മഹാഭാരം)’ എന്ന വചനം നീ വീണ്ടുമൊരിക്കലും ഉപയോഗിക്കില്ല. യഹോവയുടെ സന്ദേശം ഒരുത്തര്‍ക്കും ഒരു ഭാര മായിരിക്കരുത് എന്നതിനാലാണത്. പക്ഷേ നമ്മുടെ ദൈവത്തിന്‍െറ വചനം നീ മാറ്റി. അവനാകുന്നു ജീവിക്കുന്ന ദൈവം. സര്‍വശക്ത നായ യഹോവ!
37 “ദൈവത്തിന്‍െറ വചനങ്ങളെപ്പറ്റി നിനക്കു പഠിക്കണമെങ്കില്‍ ‘യഹോവ നിനക്കെന്തു മറു പടി തന്നു?’ എന്ന് ഒരു പ്രവാചകനോടു ചോദി ക്കുക. അല്ലെങ്കില്‍ ‘യഹോവ എന്തു പറഞ്ഞു?’ എന്നു ചോദിക്കുക. 38 പക്ഷേ, ‘എന്തായിരുന്നു യഹോവയുടെ പ്രഖ്യാപനം?’ എന്നു ചോദിക്ക രുത്. ഈ വാക്കുകള്‍ നീ ഉപയോഗിച്ചാല്‍, യഹോവ നിന്നോടിപ്രകാരം പറയും: ‘എന്‍െറ സന്ദേശത്തെ നീ ‘യഹോവയില്‍ നിന്നുള്ള പ്രഖ്യാപനം’ എന്നു വിളിക്കരുതായിരുന്നു.’ ഈ വാക്കുകളുപയോഗിക്കരുതെന്ന് നിന്നോടു ഞാന്‍ പറഞ്ഞു. 39 പക്ഷേ എന്‍െറ സന്ദേശ ത്തെ നീയൊരു മഹാഭാരമെന്നു വിളിച്ചു. അതി നാല്‍ നിന്നെ ഞാനൊരു മഹാഭാരം പോലെ എടുക്കുകയും എന്നില്‍നിന്നും എറിഞ്ഞു കള യുകയും ചെയ്യും. യെരൂശലേംനഗരം നിന്‍െറ പൂര്‍വികന്മാര്‍ക്കു ഞാന്‍ നല്‍കി, എന്നാല്‍ നിന്നെയും ആ നഗരത്തെയും ഞാന്‍ ദൂരെയെ റിയും. 40 നിന്നെ എന്നെന്നേക്കും ഞാനൊരു അപമാനിതനാക്കിത്തീര്‍ക്കുകയും ചെയ്യും. നിന്‍െറ അപമാനം നീ ഒരിക്കലും മറക്കുക യില്ല.’”