യിരെമ്യാവിന്‍െറ ചുരുള്‍ യെഹോ
യാക്കീംരാജാവ് കത്തിക്കുന്നു
36
യഹോവയില്‍നിന്നുള്ള സന്ദേശം യിരെ മ്യാവിനു ലഭിച്ചു. അത് യോശീയാവി ന്‍െറ പുത്രനായ യെഹോയാക്കീമിന്‍െറ നാലാം ഭരണവര്‍ഷത്തിലായിരുന്നു. യെഹൂദയിലെ രാജാവായിരുന്നു യെഹോയാക്കീം. ഇതായി രുന്നു യഹോവയുടെ സന്ദേശം: “യിരെമ്യാവേ, ഒരു ചുരുളെടുത്ത് ഞാന്‍ നിന്നോടു പറഞ്ഞി ട്ടുള്ള സന്ദേശങ്ങളെല്ലാം അതിലെഴുതി വയ്ക്കു ക. യിസ്രായേല്‍ യെഹൂദാരാഷ്ട്രങ്ങളെപ്പറ്റിയും മറ്റെല്ലാ രാഷ്ട്രങ്ങളെപ്പറ്റിയും ഞാന്‍ നിന്നോടു സംസാരിച്ചിട്ടുണ്ട്. യോശീയാവ് രാജാവായിരു ന്നതു മുതല്‍ ഇന്നുവരെ ഞാന്‍ നിന്നോടു സംസാരിച്ചിട്ടുള്ള എല്ലാ വാക്കുകളും എഴുതുക. ഞാനവരോട് എന്തു ചെയ്യാനാലോചിക്കുന്നു വെന്ന് യെഹൂദയുടെ കുടുംബം കേട്ടേക്കാം. അവര്‍ തിന്മ ചെയ്യുന്നത് അവസാനിപ്പിക്കു കയും ചെയ്തേക്കാം. അവരങ്ങനെ ചെയ്താല്‍, അവര്‍ ചെയ്തിരിക്കുന്ന സകലപാപങ്ങളും ഞാന്‍ പൊറുക്കും.”
അതിനാല്‍ ബാരൂക്ക് എന്നു പേരുള്ളയാളെ യിരെമ്യാവു വിളിച്ചു. നേര്യാവിന്‍െറ പുത്രനാ യിരുന്നു ബാരൂക്ക്. യഹോവ തനിക്കു നല്‍കി യിരുന്ന സന്ദേശം യിരെമ്യാവ് അയാളോടു പറഞ്ഞു. യിരെമ്യാവു പറഞ്ഞുകൊണ്ടിരുന്ന പ്പോള്‍ ബാരൂക്ക് ഒരു ചുരുളില്‍ ആ സന്ദേശ ങ്ങള്‍ എഴുതിവച്ചു. അനന്തരം യിരെമ്യാവ് ബാരൂക്കിനോടു പറഞ്ഞു, “എനിക്ക് യഹോവ യുടെ ആലയത്തിലേക്കു പോകുവാനാവില്ല. എനിക്ക് അവിടേക്കു പോകാന്‍ അനുവാദമില്ല. അതിനാല്‍ താങ്കള്‍ യഹോവയുടെ ആലയ ത്തിലേക്കു പോകണമെന്നാണെന്‍െറയാഗ്രഹം. ഉപവാസദിനത്തില്‍ അവിടേക്കു പോവുകയും ചുരുളിലുള്ളത് ജനത്തെ വായിച്ചു കേള്‍പ്പിക്കു കയും ചെയ്യുക. ഞാന്‍ പറഞ്ഞുകൊണ്ടിരുന്ന പ്പോള്‍ നീ ചുരുളുകളില്‍ എഴുതിയെടുത്ത യഹോവയുടെ സന്ദേശം ജനങ്ങളോടു പറ യുക. തങ്ങള്‍ വസിച്ചുകൊണ്ടിരിക്കുന്ന പട്ടണ ങ്ങളില്‍നിന്ന് യെരൂശലേമിലേക്കു വന്ന സകല യെഹൂദക്കാര്‍ക്കുമായി ആ സന്ദേശങ്ങള്‍ വായി ക്കുക. ഒരുപക്ഷേ അവര്‍ യഹോവയോടു സഹായം അഭ്യര്‍ത്ഥിച്ചേക്കാം. ഒരുപക്ഷേ ഓരോരുത്തരും തിന്മകള്‍ ചെയ്യുന്നതു നിര്‍ത്തി യേക്കാം. താനവരോടു വളരെ കോപ്പിച്ചിരി ക്കുന്നുവെന്ന് യഹോവ പ്രഖ്യാപിച്ചിരിക്കുന്നു.” അതിനാല്‍, പ്രവാചകനായ യിരെമ്യാവ് ആവ ശ്യപ്പെട്ടതെല്ലാം നേര്യാവിന്‍െറ പുത്രനായ ബാരൂക്ക് അനുസരിച്ചു. ചുരുളിലെഴുതിയിരുന്ന യഹോവയുടെ സന്ദേശം ബാരൂക്ക് ഉറക്കെ വാ യിച്ചു, യഹോവയുടെ ആലയത്തില്‍വച്ചാണ് അയാള്‍ അതു വായിച്ചത്.
യെഹോയാക്കീമിന്‍െറ അഞ്ചാം ഭരണവര്‍ഷ ത്തിന്‍െറ ഒന്പതാംമാസം ഒരു ഉപവാസം പ്രഖ്യാ പിക്കപ്പെട്ടു. യെരൂശലേം നഗരങ്ങളില്‍ വസി ക്കുന്ന സകലമനുഷ്യരും യെഹൂദയിലെ പട്ടണ ങ്ങളില്‍നിന്നും യെരൂശലേമിലേക്കുവന്നവരും യഹോവയ്ക്കു മുന്പില്‍ ഉപവസിക്കണമെന്ന്. 10 അന്ന്, യിരെമ്യാവിന്‍െറ വാക്കുകളുള്ള സന്ദേ ശം ബാരൂക്ക് വായിച്ചു. ചുരുള്‍ വായിക്കുന്പോള്‍ ബാരൂക്ക് മുകളിലെ മുറ്റത്ത് ഗെമര്യാവിന്‍െറ മുറിയിലായിരുന്നു. ആ മുറി ആലയത്തിന്‍െറ പുതിയ കവാടത്തിങ്കലെ പ്രവേശനദ്വാരത്തി നടുത്തായിരുന്നു. ശാഫാന്‍െറ പുത്രനായിരുന്നു ഗെമര്യാവ്. ആലയത്തിലെ പകര്‍പ്പെഴുത്തുകാ രനായിരുന്നു അയാള്‍.
11 ബാരൂക്ക് ചുരുളില്‍നിന്നും വായിച്ച യഹോ വയുടെ സന്ദേശം മുഴുവനും മീഖായാവ് എന്നു പേരായ ഒരാള്‍ കേട്ടു. ശാഫാന്‍െറ പുത്രനായ ഗെമര്യാവിന്‍െറ പുത്രനായിരുന്നു മീഖായാവ്. 12 യഹോവയില്‍നിന്നുള്ള സന്ദേശങ്ങള്‍ കേട്ട യുടനെ മീഖായാവ് രാജകൊട്ടാരത്തിലുള്ള കാര്യദര്‍ശിയുടെ മുറിയിലേക്കു പോയി. രാജ കൊട്ടാരത്തില്‍ സകലരാജകീയഉദ്യോഗസ്ഥ ന്മാരും ഇരിപ്പുണ്ടായിരുന്നു. ഇതായിരുന്നു ഉദ്യോഗസ്ഥന്മാരുടെ പേരുകള്‍: കാര്യദര്‍ശി യായ എലീശാമാ, ശെമയ്യാവിന്‍െറ പുത്രനായ ദെലായാവ്, അഖ്ബോരിന്‍െറ പുത്രനായ എല്‍ നാഥാന്‍, ശാഫാന്‍െറ പുത്രനായ ഗെമര്യാവ്, ഹനന്യാവിന്‍െറ പുത്രനായ സിദെക്കീയാവ് എന്നിവരും മറ്റെല്ലാ ഉദ്യോഗസ്ഥന്മാരും അവി ടെയുണ്ടായിരുന്നു. 13 ബാരൂക്ക് ചുരുളില്‍നിന്നും വായിച്ചു കേട്ടതു മുഴുവനും മീഖായാവ് അവ രോടു പറഞ്ഞു.
14 അനന്തരം ആ ഉദ്യോഗസ്ഥന്മാര്‍ യെഹൂദി എന്നു പേരായ ഒരാളെ ബാരൂക്കിന്‍െറയടുത്തേ ക്കയച്ചു. ശെലെമ്യാവിന്‍െറ പുത്രനായ നഥ ന്യാവിന്‍െറ പുത്രനായിരുന്നു യെഹൂദി. കൂശി യുടെ പുത്രനായിരുന്നു ശെലെമ്യാവ്. യെഹൂദി ബാരൂക്കിനോടു പറഞ്ഞു, “നീ വായിച്ച ചുരു ളുമെടുത്ത് എന്‍െറയൊപ്പം വരിക.”
നേര്യാവിന്‍െറ പുത്രനായ ബാരൂക്ക് ചുരുളെ ടുക്കുകയും യെഹൂദിയോടൊപ്പം ഉദ്യോഗസ്ഥ ന്മാരുടെയടുത്തേക്കു പോവുകയും ചെയ്തു.
15 അപ്പോള്‍ ഉദ്യോഗസ്ഥര്‍ ബാരൂക്കിനോടു പറഞ്ഞു, “ഇരുന്ന് ചുരുള്‍ ഞങ്ങളെ വായിച്ചു കേള്‍പ്പിക്കുക.”
അതിനാല്‍ ബാരൂക്ക് ചുരുള്‍ അവരെ വായി ച്ചുകേള്‍പ്പിച്ചു. 16 ആ രാജകീയഉദ്യോഗസ്ഥ ന്മാര്‍ ചുരുളിലെ സന്ദേശങ്ങള്‍ മുഴുവനും കേട്ടു. അപ്പോള്‍ അവര്‍ ഭയപ്പെടുകയും പരസ്പരം നോക്കുകയും ചെയ്തു. അവര്‍ ബാരൂക്കിനോടു പറഞ്ഞു, “ചുരുളിലെ ഈ സന്ദേശത്തെപ്പറ്റി നമ്മള്‍ യെഹോയാക്കീം രാജാവിനോടു പറ യണം.” 17 അപ്പോള്‍ ഉദ്യോഗസ്ഥന്മാര്‍ ബാരൂക്കി നോടു ചോദിച്ചു, “ബാരൂക്കേ, ഞങ്ങളോടു പറ യൂ, ഈ ചുരുളിലെഴുതിയിരിക്കുന്ന സന്ദേശം നിനക്കെവിടുന്നു കിട്ടി? യിരെമ്യാവ് നിന്നോടു പറഞ്ഞ കാര്യങ്ങള്‍ നീ എഴുതിയെടുത്തില്ലേ?”
18 “അതെ,”ബാരൂക്ക് മറുപടി പറഞ്ഞു, “യിരെമ്യാവു പറഞ്ഞു, അതെല്ലാം ഞാന്‍ മഷി കൊണ്ട് ചുരുളില്‍ എഴുതിവയ്ക്കുകയും ചെയ്തു.”
19 രാജകീയ ഉദ്യോഗസ്ഥന്മാര്‍ ബാരൂക്കിനോടു പറഞ്ഞു, “നീയും യിരെമ്യാവും പോയി ഒളി ക്കണം. നിങ്ങളെവിടെയാണൊളിക്കുന്നതെന്ന് ആരോടും പറയുകയുമരുത്.”
20 അനന്തരം രാജകീയ ഉദ്യോഗസ്ഥന്മാര്‍ പക ര്‍പ്പെഴുത്തുകാരനായ എലീശാമയുടെ മുറിയി ലേക്കു പോവുകയും ചുരുള്‍ അവിടെ വയ്ക്കു കയും ചെയ്തു. അവര്‍ യെഹോയാക്കീം രാജാ വിന്‍െറയടുത്തേക്കു പോയി അദ്ദേഹത്തോടു ചുരുളിനെപ്പറ്റി എല്ലാം പറഞ്ഞു.
21 അതിനാല്‍ യെഹോയാക്കീം രാജാവ് ചുരുള്‍ കൊണ്ടുവരാന്‍ യെഹൂദിയെ അയച്ചു, എലീശാ മയുടെ മുറിയില്‍നിന്നും ചുരുള്‍ എടുത്തുകൊ ണ്ടുവന്നു. അനന്തരം യെഹൂദിരാജാവിനെയും അദ്ദേഹത്തിനു ചുറ്റുമുണ്ടായിരുന്ന സകല ദാസന്മാരെയും ആ ചുരുള്‍ വായിച്ചുകേള്‍പ്പി ച്ചു. 22 ഒന്പതാം മാസത്തിലാണിതു സംഭവിച്ചത്. അതിനാല്‍ യെഹോയാക്കീംരാജാവ് മഞ്ഞു കാലവസതിയിലായിരുന്നു. രാജാവിനുമുന്പി ലെ അടുപ്പില്‍ തീ എരിയുന്നുണ്ടായിരുന്നു. 23 യെഹൂദി ചുരുളില്‍ എഴുതിയിരിക്കുന്നതു വായിക്കാന്‍ തുടങ്ങി. പക്ഷേ അയാള്‍ രണ്ടോ മൂന്നോ ഖണ്ഡങ്ങള്‍ വായിച്ചു കഴിഞ്ഞപ്പോ ഴേക്ക് യെഹോയാക്കീംരാജാവ് ചുരുള്‍ തട്ടിപ്പറി ച്ച് ഒരു കത്തികൊണ്ട് ആ ഖണ്ഡങ്ങള്‍ കീറി അടുപ്പിലിട്ടു. അവസാനം ചുരുള്‍ മുഴുവനും തീയിലിട്ടു. 24 യെഹോയാക്കീംരാജാവും അദ്ദേഹ ത്തിന്‍െറ ദാസന്മാരും ചുരുളിലെ സന്ദേശം മുഴു വന്‍ കേട്ടിട്ടും ഭയപ്പെട്ടില്ല. തെറ്റു ചെയ്യുന്നതി ലുള്ള പരിതാപം കാണിക്കാന്‍ അവര്‍ തങ്ങ ളുടെ വസ്ത്രങ്ങള്‍ വലിച്ചു കീറിയില്ല.
25 ചുരുള്‍ കത്തിച്ചുകളയരുതെന്ന് യെഹോ യാക്കീംരാജാവിനോടു പറയുവാന്‍ ഏല്‍നാ ഥാന്‍, ദെലായാവ്, ശെമയ്യാവ് എന്നിവര്‍ ശ്രമി ച്ചു. പക്ഷേ രാജാവ് അവര്‍ പറയുന്നതു ശ്രവി ച്ചില്ല. 26 പകര്‍പ്പെഴുത്തുകാരനായ ബാരൂക്കിനെ യും യിരെമ്യാപ്രവാചകനെയും പിടികൂടാന്‍ യെഹോയാക്കീംരാജാവ് ചിലരെ അയച്ചു. രാജാവിന്‍െറ പുത്രനായ യെരഹ്മെയേല്‍, അസ്രീയേലിന്‍െറ പുത്രനായ സെരായാവ്, അബ്ദേലിന്‍െറ പുത്രനായ ശെലെമ്യാവ് എന്നിവരായിന്നു അവര്‍. പക്ഷേ, യഹോവ അവരെ ഒളിപ്പിച്ചതിനാല്‍ അവര്‍ക്ക് ബാരൂക്കി നെയും യിരെമ്യാവിനെയും കണ്ടുപിടിക്കാനാ യില്ല.
27 യഹോവയില്‍നിന്നുള്ള സന്ദേശം യിരെമ്യാ വിനു ലഭിച്ചു. യഹോവയില്‍ നിന്നുള്ള സന്ദേ ശം മുഴുവനടങ്ങുന്ന ചുരുള്‍ യെഹോയാക്കീം രാജാവ് കത്തിച്ചതിനു ശേഷമാണ് അതുണ്ടാ യത്. അത് യിരെമ്യാവ് ബാരൂക്കിനോടു പറയു കയും ബാരൂക്ക് ചുരുളില്‍ എഴുതിവയ്ക്കുകയും ചെയ്ത സന്ദേശമായിരുന്നു. യിരെമ്യാവിന് യഹോവയില്‍നിന്നു ലഭിച്ച സന്ദേശം ഇതായി 28 രുന്നു:”യിരെമ്യാവേ, മറ്റൊരു ചുരുള്‍കൂടിയെടു ക്കുക. യെഹോയാക്കീംരാജാവ് കത്തിച്ചു കള ഞ്ഞ ആദ്യത്തെ ചുരുളിലുണ്ടായിരുന്ന സന്ദേശം മുഴുവനും ഈ ചുരുളിലെഴുതുക. 29 യിരെമ്യാ വേ, യെഹൂദയുടെ രാജാവായ യെഹോയാക്കീ മിനോടു ഇതും കൂടി പറയുക, ‘യഹോവ പറ യുന്നത് ഇതാകുന്നു: യെഹോയാക്കീം, നീ ആ ചുരുള്‍ കത്തിച്ചു. നീ പറഞ്ഞു, “ബാബി ലോണ്‍രാജാവ് തീര്‍ച്ചയായും വരികയും ഈ ദേശത്തെ നശിപ്പിക്കുമെന്നും യിരെമ്യാവെഴുതി യത് എന്തുകൊണ്ടെന്നോ? ഈ ദേശത്തുള്ള മനു ഷ്യരെയും മൃഗങ്ങളെയും ബാബിലോണ്‍രാ ജാവു നശിപ്പിക്കുമെന്ന് അവനെന്തുകൊണ്ടാ ണു പറഞ്ഞത്?” 30 യെഹൂദയിലെ രാജാവായ യെഹോയാക്കീമിനെപ്പറ്റി അതിനാല്‍ യഹോവ പറയുന്നത് ഇതാണ്: യെഹോയാക്കീമിന്‍െറ പിന്‍ഗാമികള്‍ ദാവീദിന്‍െറ സിംഹാസനത്തി ലിരിക്കുകയില്ല. യെഹോയാക്കീം മരിക്കുന്പോള്‍ അവന്‍െറ ശരീരം സംസ്കരിക്കപ്പെടുകയില്ല. പക്ഷേ അതു വലിയച്ചെറിയപ്പെടും. പകലി ന്‍െറ ചൂടിലും രാത്രിയുടെ കോച്ചുന്ന തണുപ്പി ലും അവന്‍െറ ശരീരം കിടക്കും. 31 യെഹോയാ ക്കീമിനെയും മക്കളെയും യഹോവയാകുന്ന ഞാന്‍ ശിക്ഷിക്കും. അവന്‍െറ ഉദ്യോഗസ്ഥന്മാ രെയും ഞാന്‍ ശിക്ഷിക്കും. അവര്‍ ദുഷ്ടന്മാരായ തുകൊണ്ടാണ് ഞാനിങ്ങനെ ചെയ്യുന്നത്. അവ ര്‍ക്കും യെരൂശലേമിലും യെഹൂദയിലും വസി ക്കുന്ന സകലജനങ്ങള്‍ക്കും മാരകദുരന്തങ്ങള്‍ വരുത്തുമെന്നു ഞാന്‍ സത്യം ചെയ്തിരുന്നു, ഞാന്‍ സത്യം ചെയ്തിരുന്നതുപോലെ തന്നെ സകല ദുരിതങ്ങളും ഞാനവരുടെമേല്‍ വരു ത്തും. എന്തെന്നാല്‍ അവര്‍ എന്നെ ചെവിക്കൊ ണ്ടില്ല.’”
32 അനന്തരം യിരെമ്യാവ് മറ്റൊരു ചുരുള്‍കൂടി എടുക്കുകയും നേര്യാവിന്‍െറ പുത്രനും പകര്‍ പ്പെഴുത്തുകാരനുമായ ബാരൂക്കിനു നല്‍കുകയും ചെയ്തു. യിരെമ്യാവു പറഞ്ഞുകൊണ്ടിരിക്കേ ബാരൂക്ക്, യെഹോയാക്കീംരാജാവ് കത്തിച്ചു കളഞ്ഞ ആദ്യത്തെ ചുരുളിലെ സകലസന്ദേശ വും ആ ചുരുളിലെഴുതി. ആദ്യത്തെ ചുരുളിലേ തിനു സദൃശമായ മറ്റനേകം വാക്കുകള്‍കൂടി രണ്ടാമത്തെ ചുരുളില്‍ എഴുതിച്ചേര്‍ത്തു.