യിരെമ്യാവ് സ്വതന്ത്രനാക്കപ്പെടുന്നു
40
രാമാനഗരത്തില്‍ യിരെമ്യാവ് സ്വതന്ത്ര നാക്കപ്പെട്ടതിനു ശേഷം യിരെമ്യാവിനു യഹോവയില്‍ നിന്നൊരു സന്ദേശം ലഭിച്ചു. ബാബിലോണ്‍രാജാവിന്‍െറ പ്രത്യേക പാറാ വുകാരുടെ നായകനായ നെബൂസര്‍-അദാന്‍, യിരെമ്യാവിനെ രാമയില്‍വച്ചു കണ്ടു. യിരെ മ്യാവ് ചങ്ങലകളില്‍ ബന്ധിതനായിരുന്നു. അയാള്‍ യെരൂശലേമില്‍നിന്നും യെഹൂദയില്‍ നിന്നുമുള്ള സകല തടവുകാരോടുമൊപ്പമായി രുന്നു. ആ തടവുകാര്‍ ബാബിലോണിലേക്കു കൊണ്ടുപോകപ്പെടാറായിരിക്കുകയായിരുന്നു. പടനായകനായ നെബൂസര്‍-അദാന്‍ യിരെ മ്യാവിനെ കണ്ടപ്പോള്‍ അയാളോടു സംസാരി ച്ചു. അയാള്‍ പറഞ്ഞു, “യിരെമ്യാവേ, നിന്‍െറ ദൈവമാകുന്ന യഹോവ ഈ ദുരന്തം ഈ സ്ഥല ത്തേക്കു വരുത്തുമെന്നു പ്രഖ്യാപിച്ചിരുന്നു. താന്‍ ചെയ്യുമെന്ന് പറഞ്ഞതു പോലെയൊ ക്കെ യഹോവയിപ്പോള്‍ ചെയ്തിരിക്കുന്നു. നിങ്ങള്‍ യെഹൂദക്കാര്‍ യഹോവയ്ക്കെതിരെ പാപം ചെയ്തതിനാലാണ് ഈ ദുരന്തം ഉണ്ടാ യത്. നിങ്ങള്‍ യഹോവയെ അനുസരിച്ചില്ല. എന്നാല്‍ യിരെമ്യാവേ, നിന്നെ ഞാനിപ്പോള്‍ സ്വതന്ത്രനാക്കും. നിന്‍െറ കൈകളിലെ ചങ്ങല ഞാനെടുക്കുന്നു. എന്നോടൊപ്പം ബാബിലോ ണിലേക്കു വരാന്‍ നിനക്കാഗ്രഹമുണ്ടെങ്കില്‍ നിന്നെ ഞാന്‍ നന്നായി നോക്കാം. ഇല്ലെങ്കില്‍ എന്നോടൊപ്പം നീ വരേണ്ട. നോക്കൂ, രാജ്യം മുഴവനും നിനക്കായി തുറന്നിരിക്കുന്നു. നിനക്കി ഷ്ടമുള്ള എവിടെയും പോകാം. അല്ലെങ്കില്‍, ശാഫാന്‍െറ പുത്രനായ അഹീക്കാമിന്‍െറ പുത്ര നായ ഗെദല്യാവിന്‍െറയടുത്തേക്കു തിരികെ പോകുക. ബാബിലോണ്‍രാജാവ് ഗെദല്യാ വിനെ യെഹൂദയിലെപട്ടണങ്ങള്‍ക്കുമേല്‍ അധികാരിയായി തെരഞ്ഞെടുത്തിരിക്കുന്നു. നീ ചെന്ന് ഗെദല്യാവിനോടൊപ്പം ജനങ്ങള്‍ക്കി ടയില്‍ വസിക്കുക. അല്ലെങ്കില്‍ നിനക്കിഷ്ട മുള്ള എവിടേക്കും പോകാം.”
അനന്തരം നെബൂസര്‍-അദാന്‍ യിരെമ്യാ വിന് കുറച്ചു ഭക്ഷണവും ഒരു സമ്മാനവും നല്‍കി വിട്ടയച്ചു. അതിനാല്‍ യിരെമ്യാവ് മിസ്പയിലുള്ള അഹീക്കാമിന്‍െറ പുത്രനായ ഗെദല്യാവിന്‍െറ അടുത്തേക്കു പോയി. യിരെ മ്യാവ് ഗെദല്യാവിനോടൊപ്പം, യെഹൂദയില്‍ ഉപേക്ഷിക്കപ്പെട്ടവരുടെയിടയില്‍ വസിച്ചു.
ഗെദല്യാവിന്‍െറ ഹ്രസ്വകാലഭരണം
യെഹൂദാസൈന്യത്തിലെ ചില ഭടന്മാരും ശതാധിപന്മാരും അവരുടെ പടയാളികളും യെ രൂശലേം നശിപ്പിക്കപ്പെട്ടപ്പോള്‍ തുറന്ന രാജ്യ ത്തുണ്ടായിരുന്നു. ആ ദേശത്ത് അവശേഷിച്ച വരുടെ ചുമതലക്കാരനായി ബാബിലോണ്‍രാ ജാവ് ഗെദല്യാവിനെ നിയോഗിച്ചതായി ആ ഭടന്മാരറിഞ്ഞു. അവിടെ ഉപേക്ഷിക്കപ്പെട്ടവര്‍ ദരിദ്രരായ സ്ത്രീപുരുഷന്മാരും കുട്ടികളും തടവു കാരായി ബാബിലോണിലേക്കു കൊണ്ടുപോ കപ്പെടാത്തവരുമായിരുന്നു. അതിനാല്‍ ആ പടയാളികള്‍ മിസ്പയില്‍ ഗെദല്യാവിന്‍െറയ ടുത്തേക്കു വന്നു. നെഥന്യാവിന്‍െറ പുത്രന്‍ യിശ്മായേല്‍, കോരഹിന്‍െറ പുത്രന്മാരായ യോഹാനാനും യോനാഥാനും തന്‍ഹൂമെത്തി ന്‍െറ പുത്രനായ സെരായാവ്, നെട്ടോഫാത്യ ക്കാരനായ എഫായിയുടെ പുത്രന്മാരും മയഖാ ഥ്യരുടെ പുത്രനായ യെസന്യാവും അവരോ ടൊപ്പം ഉണ്ടായിരുന്നു.
ആ ഭടന്മാരെയും അവരോടൊപ്പമുണ്ടായിരു ന്നവരെയും കൂടുതല്‍ സുരക്ഷിതത്വബോധമു ള്ളവരാക്കുന്നതിന് ശാഫാന്‍െറ പുത്രനായ അഹീക്കാമിന്‍െറ പുത്രന്‍ ഗെദല്യാവ് അവ രോട് ഒരു പ്രതിജ്ഞയെടുത്തു. ഗെദല്യാവു പറഞ്ഞത് ഇതായിരുന്നു: “ഭടന്മാരേ, ബാബി ലോണുകാരെ സേവിക്കുന്നതിനു ഭയക്കേണ്ട തില്ല. ഇവിടെ താമസമുറപ്പിച്ച് ബാബിലോണ്‍ രാജാവിനെ സേവിക്കുക. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്കെല്ലാം നല്ലതേ വരൂ. 10 ഞാന്‍ തന്നെ മിസ്പയില്‍ വസിക്കും. ഇവിടെ വരുന്ന കല്‍ദ യക്കാരോടു ഞാന്‍ നിങ്ങള്‍ക്കുവേണ്ടി സംസാ രിക്കും. നിങ്ങള്‍ ആ ജോലി എനിക്കു വിട്ടു തരിക. മുന്തിരിയും വേനല്‍പ്പഴവും തൈലവും നിങ്ങള്‍ കൊയ്യണം. നിങ്ങള്‍ കൊയ്യുന്നതെല്ലാം നിങ്ങളുടെ ഭരണികളില്‍ നിറയ്ക്കുക. നിങ്ങള്‍ നിയന്ത്രണമേറ്റെടുക്കുന്ന പട്ടണങ്ങളില്‍ വസി ക്കുക.”
11 ബാബിലോണ്‍രാജാവ് ചില യെഹൂദക്കാ രെ ദേശത്ത് ഉപേക്ഷിച്ചുവെന്ന് മോവാബ്, അമ്മോന്‍, എദോം പിന്നെ മറ്റെല്ലാ രാജ്യങ്ങളി ലുമുള്ള സകല യെഹൂദക്കാരും കേട്ടു. ശാഫാ ന്‍െറ പുത്രനായ അഹീക്കാമിന്‍െറ പുത്രനായ ഗെദല്യാവിനെ അവരുടെ ഭരണമേല്‍പ്പിച്ചതും അവര്‍ കേട്ടു. 12 ആ യെഹൂദക്കാര്‍ അതു കേട്ട പ്പോള്‍ യെഹൂദദേശത്തേക്കു തിരിച്ചു വന്നു. തങ്ങള്‍ ചിതറിക്കിടക്കുകയായിരുന്ന സകല രാജ്യങ്ങളില്‍നിന്നും അവര്‍ മിസ്പയില്‍ ഗെദ ല്യാവിന്‍െറയടുത്തേക്കു മടങ്ങിവന്നു. അങ്ങനെ അവര്‍ തിരിച്ചുവരികയും ധാരാളം മുന്തിരിയും വേനല്‍പ്പഴങ്ങളും ശേഖരിക്കുകയും ചെയ്തു.
13 കാരേഹിന്‍െറ പുത്രനായ യോഹാനാനും തുറന്ന രാജ്യത്തുള്ള യെഹൂദയുടെ മറ്റെല്ലാ സൈനികോദ്യോഗസ്ഥന്മാരും ഗെദല്യാവി ന്‍െറ അടുത്തേക്കു വന്നു. ഗെദല്യാവ് മിസ്പാ പട്ടണത്തിലായിരുന്നു 14 യോഹാനാനും അയാ ളോടൊപ്പമുള്ള ആ ഉദ്യോഗസ്ഥന്മാരും ഗെദ ല്യാവിനോടു പറഞ്ഞു, “അമ്മോന്യരുടെ രാജാ വായ ബാലീസ് നിന്നെ കൊല്ലാനാഗ്രഹിക്കു ന്നുവെന്ന് നിനക്കറിയാമോ? നെഥന്യാവിന്‍െറ പുത്രനായ യിശ്മായേലിനെ അതിന് അയാള്‍ അയയ്ക്കുകയും ചെയ്തിരിക്കുന്നു.”പക്ഷേ അഹീക്കാമിന്‍െറ പുത്രനായ ഗെദല്യാവ് അവ രെ വിശ്വസിച്ചില്ല.
15 അനന്തരം കാരേഹിന്‍െറ പുത്രനായ യോഹാനാന്‍ മിസ്പയില്‍വച്ച് ഗെദല്യാവു മായി രഹസ്യസംഭാഷണം നടത്തി. യോഹാ നാന്‍ ഗെദല്യാവിനോടു പറഞ്ഞു, “ഞാന്‍ ചെന്ന് നെഥന്യാവിന്‍െറ പുത്രനായ യിശ്മാ യേലിനെ വധിക്കട്ടേ? ഇതേപ്പറ്റി ആര്‍ക്കും ഒന്നുമറിയില്ല. യിശ്മായേല്‍ അങ്ങയെ വധി ക്കാന്‍ നമ്മളനുവദിക്കരുത്. അത് അങ്ങയ്ക്കു ചുറ്റുമുള്ള യെഹൂദക്കാരെ വീണ്ടും പലരാജ്യങ്ങ ളിലേക്കു ചിതറിക്കാനിടയാക്കും. യെഹൂദയില്‍ അവശേഷിക്കുന്നവര്‍ നശിക്കുമെന്നാണതിനര്‍ ത്ഥം.”
16 എന്നാല്‍ അഹീക്കാമിന്‍െറ പുത്രനായ ഗെദ ല്യാവ് കാരേഹിന്‍െറ പുത്രനായ യോഹാനാ നോടു പറഞ്ഞു, “യിശ്മായേലിനെ കൊല്ലേ ണ്ട. യിശ്മായേലിനെപ്പറ്റി നിങ്ങള്‍ പറയുന്ന തൊക്കെ നുണയാണ്.”