42
അവര്‍ ഗേരൂത്ത് കിംഹാമിലായിരിക്കെ, യോഹാനാനും ഹോശയ്യാവിന്‍െറ പുത്രന്‍ യെസാന്യാവ് എന്നു പേരായ ഒരാളും യിരെമ്യാപ്രവാചകനെ കാണാന്‍ പോയി. സകല സൈനികോദ്യോഗസ്ഥന്മാരും യോഹാ നാനോടും യെസാന്യാവിനോടുമൊപ്പം പോയി. ഏറ്റവും അപ്രധാനി മുതല്‍ ഏറ്റവും പ്രമാണിവരെ സകലരും യിരെമ്യാവിന്‍െറയടു ത്തേക്കു പോയി. അവരെല്ലാവരും അവനോടു പറഞ്ഞു, “യിരെമ്യാവേ, ദയവായി ഞങ്ങള്‍ ചോദിക്കുന്നതെന്തെന്നു ശ്രദ്ധിക്കുക. യെഹൂദാ കുടംബത്തില്‍നിന്ന് അവശേഷിക്കുന്ന എല്ലാവ ര്‍ക്കുമായി നിന്‍െറ ദൈവമാകുന്ന യഹോവ യോടു പ്രാര്‍ത്ഥിക്കുക. യിരെമ്യാവേ, ഞങ്ങ ളില്‍ അധികം പേരൊന്നും അവശേഷിക്കുന്നി ല്ലെന്നു നിങ്ങള്‍ക്കു കാണാം. ഒരിക്കല്‍ ഞങ്ങ ളില്‍ വളരെപ്പേരുണ്ടായിരുന്നു. യിരെമ്യാവേ, ഞങ്ങള്‍ എവിടെപ്പോകണമെന്നും എന്തുചെയ്യ ണമെന്നും നിന്‍െറ ദൈവമാകുന്ന യഹോവ പറയുന്നതിനായി പ്രാര്‍ത്ഥിക്കുക.”
അപ്പോള്‍ യിരെമ്യാപ്രവാചകന്‍ മറുപടി നല്‍കി, “നിങ്ങളെന്നോടു ചെയ്യാനാവശ്യപ്പെ ടുന്നതെന്തെന്ന് എനിക്കു മനസ്സിലാകുന്നു. നിങ്ങളെന്നോടാവശ്യപ്പെട്ടതു പോലെ ഞാന്‍ നിങ്ങളുടെ ദൈവമാകുന്ന യഹോവയോടു പ്രാര്‍ത്ഥിക്കും. യഹോവ പറയുന്നതെല്ലാം ഞാന്‍ നിങ്ങളോടു പറയും. ഒന്നും ഞാന്‍ നിങ്ങ ളില്‍നിന്നും മറച്ചു വയ്ക്കില്ല.”
അപ്പോഴവര്‍ യിരെമ്യാവിനോടു പറഞ്ഞു, “നിന്‍െറ ദൈവമാകുന്ന യഹോവ ഞങ്ങളോ ടാവശ്യപ്പെടുന്നതൊക്കെ ഞങ്ങള്‍ ചെയ്യാതിരു ന്നാല്‍ യഹോവ ഞങ്ങള്‍ക്കെതിരെ സത്യവും വിശ്വസ്തനുമായൊരു സാക്ഷിയായിരിക്കും. നിന്‍െറ ദൈവമാകുന്ന യഹോവ ഞങ്ങളെന്തു ചെയ്യണമെന്നു പറയാന്‍ നിന്നെ അയയ്ക്കു മെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ സന്ദേശം ഇഷ്ടപ്പെടുന്നോ ഇല്ലയോ എന്നത് പ്രശ്നമാ കുന്നില്ല. യഹോവയില്‍നിന്ന് ഒരു സന്ദേശ ത്തിനായി ഞങ്ങള്‍ നിന്നെ അയയ്ക്കുന്നു. അവന്‍ പറയുന്നതെന്തും ഞങ്ങള്‍ അനുസരി ക്കും. അപ്പോള്‍ ഞങ്ങള്‍ക്ക് നന്മകളുണ്ടാകും. അതെ, ഞങ്ങള്‍ ഞങ്ങളുടെ ദൈവമാകുന്ന യഹോവയെ അനുസരിക്കും.”
പത്തു ദിവസങ്ങളുടെ അവസാനത്തില്‍ യഹോവയില്‍നിന്നുളള സന്ദേശം യിരെമ്യാ വിനു ലഭിച്ചു. അപ്പോള്‍ യിരെമ്യാവ് കാരേ ഹിന്‍െറ പുത്രന്‍ യോഹാനാനെയും അവനോ ടൊപ്പമുണ്ടായിരുന്ന സൈനികോദ്യോഗസ്ഥ ന്മാരെയും വിളിച്ചുകൂട്ടി. അപ്രമാണി മുതല്‍ ഏറ്റവും പ്രമാണിവരെയുള്ള മറ്റു സകലരെയും യിരെമ്യാവ് വിളിച്ചുകൂട്ടി. യിരെമ്യാവ് അവ രോടു പറഞ്ഞു, “യിസ്രായേല്‍ജനതയുടെ ദൈ വമാകുന്ന യഹോവ പറയുന്നത് ഇതാകുന്നു. നിങ്ങളെന്നെ അവന്‍െറയടുത്തേക്കയച്ചു. നിങ്ങള്‍ക്കു ചോദിക്കാനുള്ളത് ഞാന്‍ യഹോവ യോടു ചോദിച്ചു. യഹോവ പറയുന്നത് ഇതാ കുന്നു: 10 ‘നിങ്ങള്‍ യെഹൂദയില്‍ തങ്ങിയാല്‍ നിങ്ങളെ ഞാന്‍ ശക്തമാക്കും- ഞാന്‍ നിങ്ങളെ നശിപ്പിക്കുകയില്ല. നിങ്ങളെ ഞാന്‍ നടും, പറി ച്ചെടുക്കയില്ല. നിങ്ങളോടു ഞാന്‍ ചെയ്ത ക്രൂര തകളാല്‍ ഞാന്‍ വ്യസനിക്കുന്നതിനാലാണി ങ്ങനെ ചെയ്യുന്നത്. 11 ഇപ്പോള്‍ നിങ്ങള്‍ ബാബി ലോണ്‍രാജാവിനെ ഭയപ്പെടുന്നു. എന്നാല്‍ അവനെ ഭയപ്പെടേണ്ടതില്ല. ബാബിലോണ്‍ രാജാവിനെ ഭയപ്പെടേണ്ടതില്ല.’ ഇതാകുന്നു യഹോവയുടെ സന്ദേശം. ‘എന്തുകൊണ്ടെ ന്നാല്‍, ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. ഞാന്‍ നിങ്ങളെ രക്ഷിക്കും. ഞാന്‍ നിങ്ങളെ രക്ഷപെ ടുത്തും. അവന് നിങ്ങളെ എത്തിപ്പിടിക്കാനാ വില്ല. 12 ഞാന്‍ നിങ്ങളോടു കാരുണ്യവാനായി രിക്കും. ബാബിലോണ്‍രാജാവും നിങ്ങളോടു ദയയോടെ പെരുമാറും. നിങ്ങളെ അവന്‍ സ്വദേശത്തേക്കു തിരികെകൊണ്ടുവരികയും ചെയ്യും.’ 13 എന്നാല്‍ നിങ്ങള്‍ പറഞ്ഞേക്കാം, ‘ഞങ്ങള്‍ യെഹൂദയില്‍ തങ്ങുകയില്ല’ എന്ന്. നിങ്ങളങ്ങനെ പറയുകയാണെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ദൈവമാകുന്ന യഹോവയെ അനു സരിക്കാതിരിക്കുകയാകും.’ 14 നിങ്ങളിങ്ങനെയും പറഞ്ഞേക്കാം, ‘ഇല്ല, ഞങ്ങള്‍ ഈജിപ്തിലേക്കു പോയി താമസിക്കും. ഈജിപ്തിലെ യുദ്ധം ഇനി ഞങ്ങളെ ശല്ല്യപ്പെടുത്തുകയില്ല. യുദ്ധ കാഹളങ്ങള്‍ ഞങ്ങള്‍ കേള്‍ക്കുകയില്ല. ഈജി പ്തില്‍ ഞങ്ങള്‍ക്കു വിശക്കുകയുമില്ല.’ 15 അങ്ങ നെയാണു പറയുന്നതെങ്കില്‍ യെഹൂദയില്‍ അവശേഷിക്കുന്നവരേ, യഹോവയുടെ ഈ സന്ദേശം ശ്രവിക്കുക. സര്‍വശക്തനായയഹോ വ, യിസ്രായേല്‍ജനതയുടെ ദൈവം പറയു ന്നത് ഇതാകുന്നു: ‘നിങ്ങള്‍ ഈജിപ്തില്‍ വസി ക്കാന്‍ പോകാന്‍ നിശ്ചയിച്ചാല്‍ ഇക്കാര്യങ്ങള്‍ സംഭവിക്കും: 16 നിങ്ങള്‍ യുദ്ധത്തിന്‍െറ വാളി നെ ഭയപ്പെടുന്നു, പക്ഷേ അതു നിങ്ങളെ അവിടെ പരാജയപ്പെടുത്തും. നിങ്ങള്‍ വിശപ്പി നെപ്പറ്റി വ്യാകുലരാണ്. പക്ഷേ ഈജിപ്തില്‍ നിങ്ങള്‍ വിശന്നു വലയും. നിങ്ങളവിടെ മരി ക്കും. 17 ഈജിപ്തില്‍പോയി വസിക്കാനുദ്ദേശി ക്കുന്ന ഓരോരുത്തരും വാളിനാലോ വിശ പ്പിനാലോ മാരകരോഗങ്ങളാലോ മരിക്കും. ഈജിപ്തിലേക്കു പോകുന്ന ഒരാള്‍പോലും അവശേഷിക്കുകയില്ല. ഞാനവര്‍ക്കായി കൊണ്ടുവരുന്ന മാരകസംഗതികളില്‍നിന്നും അവര്‍ രക്ഷപെടുകയുമില്ല.’
18 “സര്‍വശക്തനായ യഹോവ, യിസ്രായേ ല്‍ജനതയുടെ ദൈവം, പറയുന്നു: ‘എന്‍െറ കോപം ഞാന്‍ യെരൂശലേമിനെതിരെ കാണി ച്ചു. യെരൂശലേമില്‍ വസിച്ചവരെ ഞാന്‍ ശിക്ഷിച്ചു. അതേപോലെ എന്‍െറ കോപം ഞാന്‍ ഈജിപ്തിലേക്കു പോകുന്ന ഓരോരുത്ത രോടും കാട്ടും. അന്യര്‍ക്കു സംഭവിക്കുന്ന ദോഷ ങ്ങള്‍ക്കുദാഹരണമായി മനുഷ്യര്‍ നിങ്ങളെ ചൂണ്ടിക്കാട്ടും. നിങ്ങള്‍ ഒരു ശാപവചനം പോലെയായിത്തീരും. മനുഷ്യര്‍ നിങ്ങളെയോ ര്‍ത്തു ലജ്ജിക്കും, അവര്‍ നിങ്ങളെ പരിഹ സിക്കും. നിങ്ങളിനിയൊരിക്കലും യെഹൂദാ കാണുകയുമില്ല.’
19 “അവശേഷിക്കുന്ന യെഹൂദക്കാരേ, യഹോ വ നിങ്ങളോടു പറഞ്ഞു: ‘ഈജിപ്തിലേക്കു പോകരുത്.’ ഞാനിപ്പോള്‍ത്തന്നെ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കുന്നു. 20 നിങ്ങള്‍ നിങ്ങളുടെ മരണത്തിനിടയാക്കുന്ന തെറ്റുകളാണു ചെയ്യു ന്നത്. നിങ്ങളെന്നെ നിങ്ങളുടെ ദൈവമാകുന്ന യഹോവയുടെ അടുത്തേക്കയച്ചു. നിങ്ങളെ ന്നോടു പറഞ്ഞു, ‘ഞങ്ങളുടെ ദൈവമാകുന്ന യഹോവയോടു ഞങ്ങള്‍ക്കായി പ്രാര്‍ത്ഥി ക്കുക. യഹോവ ചെയ്യാന്‍ പറയുന്നതെല്ലാം ഞങ്ങളോടു പറയുക. ഞങ്ങള്‍ യഹോവയെ അനുസരിക്കും.’ 21 അതിനാലിന്ന് യഹോവയു ടെ സന്ദേശം ഞാന്‍ നിങ്ങളോടു പറഞ്ഞിരി ക്കുന്നു. എന്നാല്‍ നിങ്ങളുടെ ദൈവമാകുന്ന യഹോവയെ നിങ്ങളനുസരിച്ചില്ല. നിങ്ങളോടു പറയാന്‍ യഹോവ എന്നെ അയച്ച കാര്യങ്ങളെ ല്ലാം നിങ്ങള്‍ ചെയ്തില്ല. 22 അതിനാലിപ്പോള്‍ നിങ്ങള്‍ക്കിതു മനസ്സിലാകുന്നതായി ഉറപ്പു വരു ത്തുക: നിങ്ങള്‍ ഈജിപ്തില്‍പോയി വസി ക്കാനാഗ്രഹിക്കുന്നു. എന്നാലിതൊക്കെ നിങ്ങ ള്‍ക്കവിടെ സംഭവിക്കും. നിങ്ങള്‍ വാളുകൊ ണ്ടോ വിശപ്പുകൊണ്ടോ മാരകരോഗങ്ങള്‍ കൊണ്ടോ മരിക്കും.”