യഹോവയുടെ പരാതി
6
ഇനി, യഹോവ പറയുന്നതു ശ്രവിക്കൂ:
കഥ യുടെ നിന്‍െറ വശം യഹോവയോടു പറ യുക.
കുന്നുകള്‍ നിന്‍െറ കഥ കേള്‍ക്കട്ടെ.
യഹോവയ്ക്കു തന്‍െറ ജനത്തിനെതിരെ ഒരു പരാതിയുണ്ട്.
പര്‍വതങ്ങളേ, യഹോവയുടെ പരാതി കേള്‍ക്കുക.
ഭൂമിയുടെ അടിത്തറകളേ, യഹോവയുടെ പരാതികേള്‍ക്കൂ.
യിസ്രായേ ലിന്‍െറ പ്രവൃത്തികള്‍ തെറ്റാണെന്ന് അവന്‍ തെളിയിക്കും!
യഹോവ പറയുന്നു, “എന്‍െറ ജനമേ, ഞാനെന്തു ചെയ്തെന്നു പറയുക!
ഞാന്‍ നിങ്ങ ള്‍ക്കെതിരെ എന്തെങ്കിലും തെറ്റു ചെയ്തോ?
നിങ്ങളുടെ ജീവിതം ഞാന്‍ ദുരിതമാക്കിയോ?
ഞാന്‍ ചെയ്തകാര്യങ്ങള്‍ പറയാം!
മോശെ യെയും അഹരോനെയും മിര്യാമിനെയും ഞാന്‍ നിങ്ങള്‍ക്കിടയിലേക്കയച്ചു.
നിങ്ങളെ ഈജി പ്തില്‍നിന്നും കൊണ്ടുവന്നു.
നിങ്ങളെ അടിമ ത്തത്തില്‍നിന്നും മോചിപ്പിച്ചു.
എന്‍െറ ജനമേ, മോവാബിലെ രാജാവായ ബാലാക്കിന്‍െറ ദുഷ്ടമായ ആസൂത്രണങ്ങള്‍ ഓര്‍മ്മിക്കുക.
ബെയോരിന്‍െറ പുത്രനായ ബിലെയാം ബാലാക്കിനോടു പറഞ്ഞത് ഓര്‍ മ്മിക്കുക.
ശിത്തീംമുതല്‍ ഗില്‍ഗാല്‍വരെ സംഭ വിച്ചത് ഓര്‍മ്മിക്കുക.
അവയെ ഓര്‍ക്കുകയും യഹോവ നീതിമാനാണെന്ന് നിങ്ങള്‍ മനസ്സി ലാക്കുകയും ചെയ്യുക.”
ദൈവം നമ്മില്‍നിന്ന് എന്താഗ്രഹിക്കുന്നു?
യഹോവയുടെ സന്നിധിയിലേക്കു വരു ന്പോള്‍ ഞാനെന്താണു കൊണ്ടുവരേണ്ടത്.
മുകളില്‍ ദൈവത്തിന്‍െറമുന്പില്‍ നമിക്കു ന്പോള്‍ ഞാനെന്തു ചെയ്യണം?
ഹോമയാഗങ്ങ ളും ഒരു വയസ്സുപ്രായമുള്ള കാളക്കിടാവിനെ യും
യഹോവയുടെ സവിധത്തിലേക്കു ഞാന്‍ കൊണ്ടുവരണമോ?
ആയിരം ആണാടുകള്‍ കൊണ്ടോ
പതിനാ യിരം എണ്ണപ്പുഴകള്‍ കൊണ്ടോ യഹോവ സന്തു ഷ്ടനാകുമോ?
എന്‍െറ ആദ്യസന്താനത്തെ എന്‍െറ കുറ്റങ്ങള്‍ക്കു പ്രായശ്ചിത്തമായി നല്‍ക ണമോ?
എന്‍െറ ശരീരത്തില്‍നിന്നും വന്ന കുഞ്ഞിനെ ഞാനെന്‍െറ പാപത്തിനു വില യായി നല്‍കണമോ?
മനുഷ്യാ, നല്ലതെന്തെന്ന് യഹോവ നിന്നോ ടു പറഞ്ഞു.
നിന്നില്‍നിന്നും യഹോവയ്ക്കി താണു വേണ്ടത്.
മറ്റുള്ളവരോടു നീതിപുലര്‍ ത്തുക.
കാരുണ്യത്തെയും വിശ്വസ്തതയെയും സ്നേഹിക്കുക.
നിങ്ങളുടെ ദൈവത്തിനു മുന്പില്‍ വിനീതരായിരിക്കുക.
വഴിപാടുകള്‍ കൊണ്ട് അവനെ പ്രീതിപ്പെടുത്താന്‍ ശ്രമിക്ക രുത്.
യിസ്രായേലുകാര്‍ ചെയ്തിരുന്നതെന്ത്?
യഹോവയുടെ ശബ്ദം നഗരത്തോടാക്രോ ശിക്കുന്നു.
ജ്ഞാനി യഹോവയുടെ നാമത്തെ ആദരിക്കുന്നു.
അതിനാല്‍ ദണ്ഡുപേറുന്നവനും ശിക്ഷാദണ്ഡിനും ചെവി കൊടുക്കുക!
10 ദുഷ്ടന്മാര്‍ തങ്ങള്‍ മോഷ്ടിച്ച
നിധി ഇപ്പോഴും ഒളിപ്പിക്കുന്നുവോ?
വളരെ ചെറിയ കൂടകളുമായി
അവര്‍ ഇപ്പോഴും ആളുകളെ കബളിപ്പിക്കുന്നുണ്ടോ?
ഉവ്! അക്കാര്യങ്ങളൊ ക്കെ ഇപ്പോഴും സംഭവിക്കുന്നുണ്ട്!
11 കള്ളത്രാസുകളും ആളവുകോലും ഉപയോ ഗിക്കുന്ന
ദുഷ്ടന്മാരോടു ഞാന്‍ പൊറുക്കണ മോ? വേണ്ട!
കള്ളത്തൂക്കത്താല്‍ നിറച്ച സഞ്ചി യുള്ളവരോടു ഞാന്‍ പൊറുക്കണമോ? ഇല്ല.
12 ആ നഗരത്തിലെ ധനികര്‍ ഇപ്പോഴും ക്രൂര ന്മാരാണ്!
ആ നഗരവാസികള്‍ ഇപ്പോഴും നുണ പറയുന്നു.
അതെ, അവര്‍ തങ്ങളുടെ നുണ പറയുന്നു!
13 അതിനാല്‍ ഞാന്‍ നിന്നെ ശിക്ഷിക്കാന്‍ തുടങ്ങിയിരിക്കുന്നു.
നിന്‍െറ പാപങ്ങള്‍മൂലം ഞാന്‍ നിന്നെ നശിപ്പിക്കും.
14 നീ ഭക്ഷിക്കുമെങ്കിലും മതിവരില്ല.
നിന്‍െറ വയറ് ഒഴിഞ്ഞിരിക്കുകയും നിനക്കു വിശക്കു കയും ചെയ്യും.
ജനത്തെ സുരക്ഷിതരായി കൊണ്ടുവരാന്‍ നീ ശ്രമിക്കും.
പക്ഷേ നീ രക്ഷ പെടുത്തിയവരെ വാള്‍ക്കാര്‍ വധിക്കും!
15 നീ വിത്തു വിതയ്ക്കുമെങ്കിലും
കൊയ്യുക യില്ല.
ഒലീവു പിഴിഞ്ഞ് എണ്ണയെടുക്കാന്‍ ശ്രമി ക്കുമെങ്കിലും
എണ്ണ കിട്ടുകയില്ല.
മുന്തിരി പിഴി യുമെങ്കിലൂം
കുടിക്കാനുള്ള വീഞ്ഞുണ്ടാക്കാന്‍ സത്തു കിട്ടുകയില്ല.
16 എന്തെന്നാല്‍ ഒമ്രിയുടെ നിയമം നിങ്ങള്‍ പാലിച്ചു.
ആഹാബിന്‍െറ കുടുംബം ചെയ്യുന്ന തിന്മകളൊക്കെ നീ ചെയ്യുന്നു.
അവരുടെ ഉപ ദേശം നീ പിന്തുടരുന്നു.
അതിനാല്‍ നീ നശിപ്പി ക്കപ്പെടാന്‍ ഞാനനുവദിക്കും.
നിന്‍െറ നശിപ്പി ക്കപ്പെട്ട നഗരംകണ്ട്
ആളുകള്‍ ചൂളംവിളിക്കും.
അപ്പോള്‍ മറ്റു രാഷ്ട്രക്കാര്‍
നിന്നെ നാണം കെടുത്തുകയും ചെയ്യും.