ബിലെയാമും മോവാബിലെ രാജാവും
22
അനന്തരം യിസ്രായേല്‍ജനത മോവാബില്‍ യോര്‍ദ് ദാന്‍താഴ്വരയിലേക്കു പോയി. യെരീഹോയ്ക്ക് എതിരെ യോര്‍ദ്ദാന്‍ നദിയുടെ തീരത്ത് അവര്‍ പാളയമ ടി ച്ചു.
2-3 യിസ്രായേല്‍ജനത അമോര്യരോടു ചെയ്തതൊക്കെ സിപ്പോരിന്‍റെ പുത്രനായ ബാലാക്ക് കണ്ടു. യി സ് രാ യേല്‍ജനതയുടെ എണ്ണം വളരെയധികമായതിനാല്‍ മോ വാബുരാജാവ് ഭയന്നു. മോവാബ് യഥാര്‍ത്ഥത്തില്‍ വല് ലാതെ ഭയന്നിരുന്നു.
മോവാബിലെ രാജാവ് മിദ്യാനിലെ നേതാക്കളോടു പറഞ്ഞു, “യിസ്രായേല്‍ജനതയുടെ ഈ വലിയ സംഘം നമുക്കു ചുറ്റുമുള്ളതെല്ലാം, വയലില്‍ തന്‍റെ മുന്പില്‍ കണ്ടതെല്ലാം ഒരു പശു തിന്നുന്നതുപോലെ നശി പ് പിക്കും.”
അപ്പോള്‍ സിപ്പോരിന്‍റെ പുത്രനായ ബാലാക്ക് ആയിരുന്നു മോവാബിലെ രാജാവ്. അയാള്‍ ബെ യോ രിന്‍റെ പുത്രനായ ബിലെയാമിന്‍റെയടുത്തേക്ക് ചിലരെ അയച്ചു. യൂഫ്രട്ടീസ് നദിക്കരയില്‍ പെഥോരി ലായി രുന്നു ബിലെയാം താമസിച്ചിരുന്നത്. അവിടെയാ യിരു ന്നു ബിലെയാമിന്‍റെ ജനത വസിച്ചിരുന്നത്. ബാലാ ക്കിന്‍റെ സന്ദേശം ഇതായിരുന്നു: “ഒരു പുതിയ ജനത ഈജിപ്തില്‍നിന്നും വന്നിരിക്കുന്നു. ഭൂമുഖം മുഴുവന്‍ മൂടത്തക്കയാളുകളുണ്ട്. എന്‍റെ രാജ്യത്തിനു തൊട്ടടു ത്ത് അവര്‍ പാളയമടിച്ചിരിക്കുന്നു. വന്ന് എന്നെ രക് ഷിക്കൂ. എന്നെ സംബന്ധിച്ചിടത്തോളം ഇവര്‍ അതി ശക്തരാണ്. നിനക്കു വലിയ ശക്തിയു ണ്ടെന്നെ നിക്ക റിയാം. നീ ഒരാളെ അനുഗ്രഹിച്ചാല്‍ അയാള്‍ക്കു നന്മയു ണ്ടാകും. നീ ഒരുവനെ ശപിച്ചാല്‍ അവനു ദുരിതവുമു ണ്ടാകും. അതിനാല്‍ വേഗം വന്ന് ഈ ജനങ്ങള്‍ക്കെതിരെ സംസാരിക്കുക. അപ്പോള്‍ എനിക്കവരെ തോല്പി ക്കാ നായേക്കാം. അപ്പോള്‍ എനിക്കവരെ ബലം പ്രയോ ഗി ച്ച് എന്‍റെ രാജ്യത്തുനിന്നും പുറത്താക്കാം.”
മോവാബിലെയും മിദ്യാനിലെയും നേതാക്കള്‍ അവിടം വിട്ടു. അവര്‍ ബിലെയാമിനോടു സംസാരിക്കാന്‍ പോ യി. അവന്‍റെ സേവനത്തിനുള്ള പ്രതിഫലത്തുകയും അ വര്‍ കരുതിയിരുന്നു. അനന്തരം അവര്‍ ബാലാക്കിന്‍റെ സന്ദേശം അറിയിച്ചു.
ബിലെയാം അവരോടു പറഞ്ഞു, “ഇന്നു രാത്രി ഇവിടെ തങ്ങുക. ഞാന്‍ യഹോവയോടു സംസാരിച്ച് അവന്‍ നല്‍കുന്ന മറുപടി നിങ്ങളോടു പറയാം.”അതി നാല്‍ മോവാബിലെ നേതാക്കന്മാര്‍ അന്നു രാത്രി ബി ലെയാമിനോടൊത്തു താമസിച്ചു.
ദൈവം ബിലെയാമിന്‍റെയടുത്തെത്തി ചോദിച്ചു, “നിന്നോടൊപ്പമുള്ള ഇവര്‍ ആരാണ്?”
10 ബിലെയാം ദൈവത്തോടു പറഞ്ഞു, “മോവാബിലെ രാജാവും സിപ്പോരിന്‍റെ പുത്രനുമായ ബാലാക്ക് ഒരു സന്ദേശവുമായി എന്‍റെയടുത്തേക്കയച്ചതാണ് ഇവരെ. 11 സന്ദേശമിതാണ്: ഈജിപ്തില്‍നിന്നൊരു മഹാജനത വ ന്നിരിക്കുന്നു. ഭൂമിയെ പൊതിയാനും മാത്രം ആളുണ്ട്. അതിനാല്‍ വന്ന് അവരെ ശപിക്കുക. അപ്പോള്‍ എനി ക്കവരെ യുദ്ധം ചെയ്ത് എന്‍റെ രാജ്യത്തുനിന്നും ഓടി ക്കാം.”
12 പക്ഷേ ദൈവം ബിലെയാമിനോടു പറഞ്ഞു, “അവ രോടൊത്തു പോകരുത്. അവരെ നീ ശപിക്കരുത്, കാര ണം അവര്‍ അനുഗ്രഹിക്കപ്പെട്ട എന്‍റെ ജനങ്ങളാണ്.”
13 പിറ്റേന്ന് പ്രഭാതത്തിലുണര്‍ന്ന ബിലെയാം ബാലാ ക്ക് അയച്ച നേതാക്കളോടു പറഞ്ഞു, “നിങ്ങ ളുടെ സ് വരാജ്യത്തേക്കു മടങ്ങുക. നിങ്ങളോടൊത്തു വരാന്‍ യഹോവ എന്നെ അനുവദിച്ചില്ല.”
14 അതിനാല്‍ മോവാബിലെ നേതാക്കള്‍ ബാലാക് കിന്‍ റെയടുത്തു മടങ്ങിച്ചെന്ന് അവനോട് ഇക്കാര്യം പറ ഞ്ഞു. അവര്‍ പറഞ്ഞു, “ഞങ്ങളോടൊത്തു വരാന്‍ ബി ലെയാം വിസമ്മതിച്ചു.”
15 അതിനാല്‍ ബാലാക്ക് മറ്റു നേതാക്കളെ ബിലെയാ മിന്‍റെയടുത്തേക്കയച്ചു. ആദ്യത്തേതിനെക്കാള്‍ കൂടുത ല്‍ പേരെ ഇത്തവണ അയച്ചു. ഇവര്‍ ആദ്യം അയയ്ക്ക പ്പെട്ടവരേക്കാള്‍ കൂടുതല്‍ പ്രധാനികളുമാണ്. 16 അവര്‍ ബിലെയാമിനെ സമീപിച്ചു പറഞ്ഞു, “സിപ്പോ രി ന്‍റെ പുത്രനായ ബാലാക്ക് അങ്ങയോടു പറയുന്നു: എ ന്‍റെയടുത്തേക്കു വരാന്‍ ദയവായി ഒന്നും തടസ്സ മാക് കരുതേ. 17 ഞാന്‍ ആവശ്യപ്പെടുന്നതു ചെയ്താല്‍ നിന ക്കു ഞാന്‍ നീ ആവശ്യപ്പെടുന്നതെന്തും നല്‍കാം. വന് ന് എനിക്കുവേണ്ടി ഇവര്‍ക്കെതിരെ സംസാരിക്കുക.”
18 ബിലെയാം ബാലാക്കിന്‍റെ പ്രതിനിധികള്‍ക്ക് തന്‍റെ സന്ദേശം നല്‍കി. അവന്‍ പറഞ്ഞു, “എന്‍റെ ദൈവമായ യ ഹോവയെ എനിക്കനുസരിക്കണം. അവന്‍റെ കല്പനയെ ധിക്കരിച്ച് എനിക്കൊന്നും ചെയ്യാനാവില്ല. യ ഹോവ കല്പിക്കാതെ ചെറുതോ വലുതോ ആയ ഒരു കാ യവും എനിക്കു ചെയ്യാനാവില്ല. ബാലാക്കുരാജാവ്, ത ന്‍റെ മനോഹരഭവനം വെള്ളിയും സ്വര്‍ണ്ണവും നിറച്ചു തന്നാല്‍പോലും യഹോവയുടെ കല്പനയ്ക്കെതിരെ ഞാ നൊന്നും ചെയ്യില്ല. 19 പക്ഷേ മറ്റുള്ളവര്‍ ചെയ്ത തു പോലെ ഇന്നു രാത്രി നിനക്കും ഇവിടെ തങ്ങാം. രാത് രിയില്‍, യഹോവ എന്നോടെന്തു കല്പിക്കുന്നതെന്നു നോക്കട്ടെ.”
20 ആ രാത്രി ദൈവം ബിലെയാമിന്‍റെ അടുത്തുവന്നു. ദൈവം പറഞ്ഞു, “ഇവര്‍ വീണ്ടും വന്ന് നിന്നെ ക്ഷ ണി ക്കുന്നു. അതിനാല്‍ നീ അവരോടൊത്തു പോകുക. പക് ഷേ ഞാന്‍ ചെയ്യാന്‍ പറയുന്ന കാര്യങ്ങളേ നീ ചെയ് യാ വൂ.”
ബിലെയാമും അവന്‍റെ കഴുതയും
21 പിറ്റേന്നു രാവിലെ ബിലെയാം ഉണര്‍ന്ന് തന്‍റെ കഴു തയ്ക്കു ജീനികെട്ടി. അനന്തരം അവന്‍ മോവാ ബില്‍ നി ന്നുള്ള നേതാക്കളോടൊത്തു പോയി. 22 ബിലെയാം തന്‍ റെ കഴുതപ്പുറത്തു സഞ്ചരിക്കുകയായിരുന്നു. അവ ന്‍ റെ രണ്ടു ഭൃത്യന്മാര്‍ അവനോടൊത്തുണ്ടായിരുന്നു. ബിലെയാം യാത്ര ചെയ്യവേ ദൈവം കോപിഷ്ഠനായി. അതിനാല്‍ യഹോവയുടെ ദൂതന്‍ മാര്‍ഗ്ഗമദ്ധ്യേ ബിലെ യാമിനു മുന്നില്‍നിന്നു. ബിലെയാമിനെ തടയാന്‍ തുടങ് ങുകയായിരുന്നു ദൂതന്‍.
23 യഹോവയുടെ ദൂതന്‍ വഴിയില്‍ നില്‍ക്കുന്നത് ബി ലെയാമിന്‍റെ കഴുത കണ്ടു. ദൂതന്‍ തന്‍റെ കയ്യില്‍ ഒരു വാ ള്‍ പിടിച്ചിരുന്നു. അതിനാല്‍ കഴുത പാതയില്‍നിന്നും തിരിഞ്ഞ് വയലിലേക്കു കയറി. ബിലെയാമിന് ദൂതനെ കാണാനായില്ല. അതിനാലവന്‍ കഴുതയോടു വളരെ കോ പിച്ചു. അവന്‍ അതിനെ അടിച്ച് പാതയിലേക്കു ഓടി ച്ചു.
24 അനന്തരം പാത ഇടുങ്ങിയതാകുന്നിടത്തു യഹോ വയുടെ ദൂതന്‍ നിന്നു. രണ്ടു മുന്തി രിത്തോട്ട ങ്ങള്‍ക് കിടയിലായിരുന്നു അത്. പാതയുടെ ഇരുവശത്തും ഭിത്തി കളുണ്ടായിരുന്നു. 25 കഴുത വീണ്ടും യഹോവയുടെ ദൂത നെ കണ്ടു. അതിനാല്‍ കഴുത ഒരു ഭിത്തിയോടു വളരെ ചേ ര്‍ന്നു നടന്നു. അത് ബിലെയാമിന്‍റെ പാദം മതിലിനോട് ചേര്‍ത്ത് ഞെരുക്കി. അതിനാല്‍ അവന്‍ കഴുതയെ വീണ്ടും തല്ലി.
26 പിന്നീട് യഹോവയുടെ ദൂതന്‍ മറ്റൊരിടത്തു നിന് നു. പാത ഇടുങ്ങിയതാകുന്ന ഒരിടമായിരുന്നു അത്. അ വിടെ കഴുതയ്ക്ക് എങ്ങോട്ടും തിരിയാ നാകുമാ യിരുന് നില്ല. അതിന് ഇടത്തോട്ടോ വലത്തോട്ടോ തിരിയാ നാകുമായിരുന്നില്ല. 27 കഴുത യഹോവയുടെ ദൂതനെ ക ണ്ടു. അതിനാല്‍ ബിലെയാമിനെയും പുറത്തിരുത്തി കഴു ത നിലത്തു കിടന്നു. ബിലെയാമിന് കഴുതയോട് കടുത്ത ദേഷ്യമുണ്ടായി. അവന്‍ അതിനെ തന്‍റെ ഊന്നുവടി കൊ ണ്ട് തല്ലി.
28 അപ്പോള്‍ യഹോവ കഴുതയ്ക്ക് സംസാരശേഷി നല്‍ കി. കഴുത ബിലെയാമിനോടു ചോദിച്ചു, “അങ് ങെന് തി നാണെന്നോട് കോപിക്കുന്നത്? ഞാനങ്ങയോട് എന്തു ചെയ്തു? മൂന്നു തവണയായി അങ്ങെന്നെ തല്ലുന്നു!”29ബിലെയാം കഴുതയോടു മറുപടി പറഞ്ഞു, “നീയെ ന് നെ പരിഹാസ്യനാക്കി. എന്‍റെ കയ്യിലൊരു വാളുണ്ടാ യിരുന്നെങ്കില്‍ നിന്നെ ഇപ്പോള്‍ത്തന്നെ കൊന് നേ നെ!”30എന്നാല്‍ കഴുത ബിലെയാമിനോടു പറഞ്ഞു, “ നോക്കൂ, ഞാന്‍ അങ്ങയുടെ സ്വന്തം കഴുതയാണ്! അനേ കമനേകം വര്‍ഷങ്ങള്‍ അങ്ങ് എന്‍റെ പുറത്തു കയറി സഞ് ചരിച്ചു. മുന്പൊരിക്കലും ഞാനിങ്ങനെ ചെയ്തിട്ടി ല്ലെന്ന് അങ്ങയ്ക്കറിയമാല്ലോ!”ബിലെയാം പറഞ് ഞു, “അതു ശരിയാണ്.”
29 അനന്തരം യഹോവ ബിലെയാമിന് ദൂതനെ കാണിച് ചുകൊടുത്തു. യഹോവയുടെ ദൂതന്‍ കയ്യിലൊരു വാളു മേന്തി വഴിമദ്ധ്യേ നില്‍ക്കുന്നു. ബിലെയാം നിലത്തു നമസ്കരിച്ചു.
30 അപ്പോള്‍ യഹോവയുടെ ദൂതന്‍ ബിലെയാമിനോടു ചോദിച്ചു, “നീയെന്തിനാണ് നിന്‍റെ കഴുതയെ മൂന്നു തവണ തല്ലിയത്? ഞാന്‍ നിന്നെ തടയാന്‍ വന്നവനാണ്. പക്ഷേ 31-33 തക്കസമയത്ത് നിന്‍റെ കഴുത എന്നെക്കണ്ട് തിരിഞ്ഞകന്നു. മൂന്നു തവണ അങ്ങനെയുണ്ടായി. കഴു ത തിരിഞ്ഞില്ലായിരുന്നെങ്കില്‍ ഞാനിതിനകം തന്നെ നിന്നെ വധിച്ചേനെ. നിന്‍റെ കഴുതയെ ഞാന്‍ ജീവിക് കാ നും അനുവദിച്ചേനെ.”
34 അനന്തരം ബിലെയാം യഹോവയുടെ ദൂതനോടു പറ ഞ്ഞു, “ഞാന്‍ പാപം ചെയ്തിരിക്കുന്നു. അങ്ങ് വഴിയി ല്‍ നില്‍ക്കുന്നുവെന്നതു ഞാനറിഞ്ഞില്ല. ഞാന്‍ തെ റ്റാണു ചെയ്യുന്നതെങ്കില്‍ ഞാന്‍ വീട്ടിലേക്കു മടങ് ങാം.”
35 അപ്പോള്‍ യഹോവയുടെ ദൂതന്‍ ബിലെയാമിനോടു പറഞ്ഞു, “അരുത്! നിനക്കിവരോടൊപ്പം പോകാം. പക്ഷേ സൂക്ഷിക്കുക. ഞാന്‍ പറയാന്‍ ആവശ്യ പ്പെ ടുന്ന വാക്കുകളേ നീ പറയാവൂ.”അതിനാല്‍ ബിലെയാം, ബാലാക്ക് അയച്ച നേതാക്കളോടൊത്തു പോയി.
36 ബിലെയാം വരുന്നുവെന്നത് ബാലാക്ക് കേട്ടു. അ തിനാല്‍ ബാലാക്ക്, അര്‍ന്നോന്‍നദിക്കരയില്‍ മോവാബ് പട്ടണംവരെ അവനെ സ്വീകരിക്കുവാനായി പോയി. അത് അവന്‍റെ രാജ്യത്തിന്‍റെ വടക്കേ അതിര്‍ത് തിയിലാ യിരുന്നു. 37 ബാലാക്ക്, ബിലെയാമിനെ കണ്ടപ്പോള്‍ പറഞ്ഞു, “ഞാന്‍ നിന്നോട് നേരത്തെ വരാന്‍ പറഞ്ഞ തല്ലേ? ഇതു വളരെ വളരെ പ്രധാനപ്പെട്ട കാര്യമാ ണെന്നു ഞാന്‍ പറഞ്ഞു. എന്താണു നീ വരാതിരുന്നത്? എനിക്കിപ്പോള്‍ നിനക്കു പ്രതിഫലം തരാന്‍ കഴിവില് ലെന്നാണോ?”
38 ബിലെയാം പറഞ്ഞു, “പക്ഷേ ഞാന്‍ ഇപ്പോ ളിവി ടെയുണ്ടല്ലോ. ഞാന്‍ വന്നെങ്കിലും അങ്ങയുടെ ആവ ശ്യം നിറവേറ്റാന്‍ ഞാന്‍ പ്രാപ്തനല്ല. യഹോവയായ ദൈവം പഠിപ്പിക്കുന്ന വാക്കുകളേ എനിക്കു പറയാനാ വൂ.”
39 അനന്തരം ബിലെയാം ബാലാക്കിനോടൊത്ത് കിര്യ ത്ത്ഹൂസോത്തിലേക്കു പോയി. 40 ബാലാക്ക് ഏതാനും കാളകളെയും ആടുകളെയും ബലിയര്‍പ്പിച്ചു. കുറെ മാം സം അവന്‍ ബിലെയാമിനും കുറെ തന്നോ ടൊപ്പ മുണ് ടായിരുന്ന നേതാക്കന്മാര്‍ക്കും നല്‍കി.
41 പിറ്റേന്നു രാവിലെ, ബാലാക്ക്, ബിലെയാമിനെ ബാ മോത്ത്ബാലിലേക്കു കൊണ്ടുപോയി. അവിടെനിന്ന് അവര്‍ക്ക് യിസ്രായേല്‍ പാളയത്തിന്‍റെ ഒരു ഭാഗം കാണാ മായിരുന്നു.