ഉപസംഹാരം
16
നമ്മുടെ സഹോദരി “ഫേബയെ” വിശ്വസിക്കാമെന്നു നിങ്ങള്‍ അറിയണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. ‘കെംക്രെയ' സഭയിലെ ഒരു പ്രത്യേക സഹായി* ആണ് അവള്‍. ക്രിസ്തുവില്‍ അവളെ സ്വീകരിക്കണമെന്നു ഞാന്‍ ആവശ്യപ്പെടുന്നു. ദൈവത്തിന്‍റെ ജനത്തിനു അനു യോജ്യമായ പാതയിലൂടെ അവളെ സ്വീകരിക്കേണം. നിങ്ങളില്‍നിന്ന് അവള്‍ക്ക് ആവശ്യമുളളതെല്ലാം നല്‍കി അവളെ സഹായിക്കുക. അവള്‍ എന്നെയും മറ്റനേകരെയും ഏറെ സഹായിച്ചു.
പ്രിസ്കയെയും അക്വിലാവെയും വന്ദനം ചെയ്യുക. ക്രിസ്തുയേശുവില്‍ അവര്‍ എന്നോടൊപ്പം പ്രവര്‍ത്തിക്കുന്നു. എന്‍റെ ജീവരക്ഷയ്ക്കായി അവര്‍ അവരുടെ തന്നെ ജീവനെ അപകടപ്പെടുത്തി. ഞാനും എല്ലാ ജാതികളുടെ സഭകളും അവരോടു നന്ദിയുളളവരാണ്.
അവരുടെ വീട്ടില്‍ ഒത്തുകൂടന്ന സഭയ്ക്കും വന്ദനം പറയുവിന്‍.
എന്‍റെ പ്രിയ സുഹൃത്തായ എപ്പൈനത്തൊസിനും വന്ദനം പറയുവിന്‍. എന്നെക്കാള്‍ മുന്പില്‍ അവര്‍ ക്രിസ്തുവിന്‍റെ വിശ്വാസികളായി. ആസ്യയില്‍നിന്നും ക്രിസ്തുവിനെ അനുഗമിച്ച ആദ്യ ആളാണ് അവന്‍.
നിങ്ങള്‍ക്കുവേണ്ടി കഠിനാദ്ധ്വാനം ചെയ്ത മറിയയ്ക്കും വന്ദനം പറയുവിന്‍.
എന്നോടൊപ്പം തടവിലുണ്ടായിരുന്നവരും എന്‍റെ ബന്ധുക്കളുമായ അന്ത്രൊനിക്കൊസിനും, യൂനിയാവിനും വന്ദനം പറയുവിന്‍. അപ്പൊസ്തലരില്‍ പ്രമുഖരാണ് അവര്‍.
ക്രിസ്തുവില്‍ എന്‍റെ പ്രിയ സ്നേഹിതനായ അംപ്ളിയാത്തൊസിനും വന്ദനം പറയുവിന്‍. ഉര്‍ബ്ബാനൊസിനും വന്ദനം പറയുക.
അവന്‍ ക്രിസ്തുവിനുവേണ്ടിയുളള എന്‍റെ സഹപ്രവര്‍ത്തകനാണ്. എന്‍റെ പ്രിയ സുഹൃത്തായ സ്താക്കുവിനും വന്ദനം പറയുവിന്‍. 10 ക്രിസ്തുവിനെ സത്യമായും സ്നേഹിക്കുന്നുവെന്ന് പരീക്ഷിച്ചു തെളിഞ്ഞ അപ്പെലേസിനും വന്ദനം പറയുവിന്‍.
അരിസ്തൊ ബൂലൊസിന്‍റെ കുടുംബത്തില്‍പ്പെട്ട എല്ലാവര്‍ക്കും വന്ദനം പറയുവിന്‍.
11 കര്‍ത്താവില്‍ ആയിരിക്കുന്ന നര്‍ക്കിസ്സൊസ്സിന്‍റെ കുടുംബത്തിനും എന്‍റെ ബന്ധുവായ ഹെരോദിയോനും വന്ദനം പറയുവിന്‍.
12 കര്‍ത്താവിനായി കഠിനവേല ചെയ്യുന്ന ത്രുഫൈനെക്കും ത്രുഫോസെക്കും വന്ദനം പറയുവിന്‍.
കര്‍ത്താവിനായി കഠിന പ്രയത്നം നടത്തിയവളും എന്‍റെ സുഹൃത്തുമായ പെര്‍സിസിനും വന്ദനം പറയുവിന്‍.
13 കര്‍ത്താവിനായി ഒരു പ്രത്യേക വ്യക്തിയായ രൂഫൊസിനെയും എനിക്ക് അമ്മയെപ്പോലെയായ അവന്‍റെ അമ്മയ്ക്കും വന്ദനം പറയുവിന്‍.
14 അസുംക്രിതൊസിനും, പ്ലെഗോനും, ഹെര്‍മ്മോസിനും, പത്രൊബാസിനും, ഹെര്‍മ്മാസിനും അവരോടൊപ്പമുളള എല്ലാ സഹോദരങ്ങള്‍ക്കും വന്ദനം പറയുവിന്‍.
15 ഫിലൊലൊഗൊസിനും, യൂലിയെക്കും നെരെയുസിനും അവന്‍റെ സഹോദരിയ്ക്കും ഒലുബാസിനും അവരോടൊപ്പമുളള എല്ലാ വിശ്വാസികള്‍ക്കും വന്ദനം പറയുവിന്‍.
16 നിങ്ങള്‍ പരസ്പരം കാണുന്പോള്‍ വിശുദ്ധമായ ഒരു ചുംബനത്താല്‍ വന്ദനം പറയുവിന്‍.
ക്രിസ്തുവിലെ എല്ലാ സഭകളും നിങ്ങള്‍ക്കു വന്ദനം പറയുന്നു.
17 സഹോദരങ്ങളേ, ജനങ്ങളില്‍ പരസ്പരം എതിര്‍പ്പുണ്ടാക്കുന്ന ആളുകളെക്കുറിച്ച് വളരെ ശ്രദ്ധാലുക്കളാകണമെന്ന് ഞാനാവശ്യപ്പെടുന്നു. മറ്റൊരുവന്‍റെ വിശ്വാസത്തിനു ഇളക്കം തട്ടിക്കുന്ന ഒരുവനെ വളരെ സൂക്ഷിക്കണം. നിങ്ങള്‍ മനസ്സിലാക്കിയിട്ടുളള സത്യമായ ഉപദേശങ്ങള്‍ക്ക് എതിരായുളളവരാണ് അവര്‍. അവരില്‍നിന്നും അകന്നു നില്‍ക്കുക. 18 കാരണം അത്തരക്കാര്‍ കര്‍ത്താവായ ക്രിസ്തുവിനെയല്ല സഹായിക്കുന്നത്. പിന്നെയോ അവരുടെ വയറിനെ ആണ്. മൃദുലഭാഷണവും പുകഴ്ത്തലുംകൊണ്ട് അവര്‍ നിഷ്കളങ്കമനസ്കരായ ആളുകളെ വഞ്ചിച്ചുകൊണ്ടിരിക്കുന്നു. 19 നിങ്ങള്‍ അനുസരണമുളളവരാണെന്ന് എല്ലാ വിശ്വാസികളും കേട്ടതിനാല്‍ ഞാന്‍ സന്തോഷിക്കുന്നു. പക്ഷേ നല്ലതിനെപ്പറ്റി നിങ്ങള്‍ ബുദ്ധിയുളളവരാകണമെന്ന് ഞാനാഗ്രഹിക്കുന്നു. ദുഷ്കൃത്യങ്ങള്‍ ഒന്നും നിങ്ങള്‍ അറിയരുതെന്നു കൂടിയും ഞാനാഗ്രഹിക്കുന്നു.
20 സമാധാനം കൊണ്ടുവരുന്ന ദൈവം താമസിയാതെ, സാത്താനെ പരാജയപ്പെടുത്തുകയും അവന്‍റെമേല്‍ നിങ്ങള്‍ക്ക് ശക്തി നല്‍കുകയും ചെയ്യും.
നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശുവിന്‍റെ കാരുണ്യം നിങ്ങളോടൊപ്പമുണ്ടാകട്ടെ.
21 എന്‍റെ സഹപ്രവര്‍ത്തകനായ തിമൊഥെയൊസും നിങ്ങള്‍ക്കു വന്ദനം പറയുന്നു. എന്‍റെ ബന്ധുക്കളായ ലൂക്യൊസും, യാസോനും സോസിപത്രൊസും നിങ്ങള്‍ക്കു വന്ദനം പറയുന്നു.
22 പെൌലൊസ് പറയുന്ന ഇക്കാര്യങ്ങളെക്കുറിച്ച് കത്തെഴുതിക്കൊണ്ടിരിക്കുന്ന തെര്‍തൊസ് എന്ന ഞാനും ക്രിസ്തുവില്‍ നിങ്ങള്‍ക്കു വന്ദനം പറയുന്നു.
23 എന്‍റെയും മുഴുവന്‍ സഭകളുടെയും ആതിഥേയനായ ഗായൊസും നിങ്ങള്‍ക്കു വന്ദനം പറയുന്നു. ഇവിടുത്തെ നഗരഖജാന്‍ജിയായ എരസ്തൊസും നമ്മുടെ സഹോദരനായ ക്വര്‍ത്തൊസും നിങ്ങള്‍ക്കു വന്ദനം പറയുന്നു. 24  + ചില ഗ്രീക്കു പതിപ്പുകളില്‍ 24-ാം വാക്യം കുറച്ചുകൂടിയുണ്ട്: “കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങള്‍ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ ആമേന്‍.” കൂടാതെ 25-27 വാക്യങ്ങളും ചേര്‍ത്തിട്ടില്ല.
25 നിങ്ങളെ വിശ്വാസത്തില്‍ ഉറപ്പുളളവരാക്കാന്‍ കഴിയുന്ന ദൈവത്തിനു മഹത്വം. നിങ്ങളെ ശക്തരാക്കുവാനായി ഞാനുപയോഗിച്ച സുവിശേഷം ദൈവം ഉപയോഗിക്കും. ഞാന്‍ ജനങ്ങളോടു പറയുന്ന ക്രിസ്തുവിനെപ്പറ്റിയുളള സുവിശേഷം ആണത്. ദൈവം വെളിപ്പെടുത്തിയ രഹസ്യസത്യം ആ സുവിശേഷം ആണ്. കാലത്തിന്‍റെ തുടക്കം മുതല്‍ ആ രഹസ്യസത്യം മറച്ചിരിക്കുകയായിരുന്നു. 26 പക്ഷേ ആ രഹസ്യസത്യം ഇപ്പോള്‍ നമ്മളെ കാണിച്ചിരിക്കുന്നു. ആ സത്യം എല്ലാവര്‍ക്കുമായി വെളിപ്പെടുത്തിയിരിക്കുന്നു. പ്രവാചകന്മാര്‍ എഴുതിയ കാര്യങ്ങളിലൂടെ അത് വെളിവാക്കിയിരിക്കുന്നു. എന്നും ജീവിക്കുന്ന ദൈവത്തില്‍ വിശ്വസിക്കുവാനും അനുസരിക്കുവാനും ആ രഹസ്യസത്യം എല്ലാ ജനങ്ങള്‍ക്കും വെളിപ്പെടുത്തണമെന്നാണ് ദൈവം കല്പിച്ചത്. 27 സര്‍വ്വജ്ഞാനിയായ ഏക ദൈവത്തിന് യേശുക്രിസ്തു മുഖേന എന്നേക്കും മഹത്വം ആമേന്‍.