ചോദ്യം: ഒരു ദൈവം ഉണ്ടോ? ദൈവാസ്ഥിത്വത്തിന് വല്ല തെളിവുകളും ഉണ്ടോ?

ഉത്തരം:
ഒരു ദൈവം ഉണ്ടോ? ഈ വിവാദത്തിന് ഇത്ര അധികം താല്പര്യം കാണുന്നു എന്നത് ആശ്ചര്യമായിരിക്കുന്നു. അടുത്ത കാലത്ത് എടുത്ത ഒരു കണക്കനുസരിച്ച് ഇന്നു ജീവിച്ചിരിക്കുന്ന ലോകജനങ്ങളില് 90% ആളുകളും ഒരു ദൈവമോ അല്ലെങ്കില് ഒരു ദൈവീക ശക്തിയോ ഉണ്ടെന്ന് വിശ്വസിക്കുന്നവരാണ്. എങ്കിലും ദൈവത്തില് വിശ്വസിക്കുന്നവര് ദൈവം ഉണ്ടെന്ന് തെളിയിക്കേണ്ട നിര്ബോന്ധത്തില് ആയിരിക്കയാണ്. വാസ്തവത്തില് തിരിച്ചാണ് സംഭവിക്കേണ്ടത്.

വാസ്തവത്തില് ദൈവം ഉണ്ടെന്നോ ഇല്ലെന്നോ തെളിയിക്കുവാന് ആരേകൊണ്ടും സാധിക്കുകയില്ല. അത് വിശ്വാസത്താല് സ്വീകരിക്കേണ്ട ഒരു കാര്യമാണെന്നാണ് ബൈബിള് പഠിപ്പിക്കുന്നത്. "എന്നാല് വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാന് കഴിയുന്നതല്ല. ദൈവത്തിന്റെ അടുക്കല് വരുന്നവന് ദൈവം ഉണ്ട് എന്നും തന്നെ വിശ്വസിക്കുന്നവര്ക്ക്ര പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ" (എബ്രാ.11:6). ദൈവം വിചാരിച്ചാല് താന് ഉണ്ടെന്ന് പ്രത്യക്ഷപ്പെട്ട് ലോകത്തിന് തന്നെത്താന് കാണിക്കാമായിരുന്നു. താന് അങ്ങനെ ചെയ്തിരുന്നു എങ്കില് പിന്നെ വിശ്വാസത്തിന്റെ ആവശ്യം ഉണ്ടാകുമായിരുന്നില്ല. "യേശു അവനോട് നീ എന്നെ കണ്ടതു കൊണ്ട് വിശ്വസിച്ചു; കാണാതെ വിശ്വസിക്കുന്നവര് ഭാഗ്യവാന്മാടര്" (യോഹ.20:29).

എന്നാല് ഇതിന്റെ അര്ത്ഥം ദൈവം ഉണ്ട് എന്നതിന് തെളിവുകള് ഒന്നും ഇല്ല എന്നല്ല. ബൈബിള് ഇങ്ങനെ പറയുന്നു: "ആകാശം ദൈവത്തിന്റെ മഹത്വത്തെ വര്ണ്ണികക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു. പകല് പകലിനു വാക്കു പൊഴിക്കുന്നു; രാത്രി രാത്രിക്ക് അറിവു കൊടുക്കുന്നു. ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേള്പ്പാ നുമില്ല. ഭൂമിയില് എല്ലായിടവും അതിന്റെ അളവു നൂലും ഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും ചെല്ലുന്നു." (സങ്കീ.19:1-4). ആകാശത്തിലെ താരനിരകളും, അളവില്ലാത്ത അഖിലാണ്ഡവും, പ്രകൃതിയുടെ അത്ഭുത പ്രതിഫാസങ്ങളും, അസ്തമിക്കുന്ന സൂര്യനും എല്ലം ഒരു സൃഷ്ടാവിനെ ചൂണ്ടിക്കാണിക്കുന്നു.

ഇതിനെല്ലാമുപരി മനുഷഹൃദയങ്ങളില്ത്തിന്നെ ദൈവമുണ്ട് എന്നതിന് തെളിവുണ്ട്. "അവന് മനുഷ ഹൃദയങ്ങളില് നിത്യത വെച്ചിരിക്കുന്നു" (സഭപ്ര.3:11). നമുക്കെല്ലാമറിയാവുന്ന കാര്യമാണ് മനുഷജീവിതം വെറും ഭൌതീകമല്ലെന്ന്; ഉള്ളിന്റെ ഉള്ളില് നമുക്കറിയാം കാണപ്പെടാത്ത ഒരു ലോകമുണ്ടെന്നും അവിടെ ഒരു ദൈവമുണ്ടെന്നും. ഒരു പക്ഷേ ബുദ്ധിപരമായി ആ ചിന്തയെ അടക്കുവാന് കഴിഞ്ഞേക്കാം; എന്നാല് ദൈവബോധം സകല മനുഷര്ക്കുംാ ഉണ്ടെന്നതില് സംശയമില്ല. എങ്കിലും ബൈബിള് പറയുന്നു; ചിലര് ദൈവമില്ല എന്ന് പറയുമെന്ന്. "ദൈവം ഇല്ല എന്ന് മൂഢന് തന്റെ ഹൃദയത്തില് പറയുന്നു" (സങ്കീ.14:1). ഇതുവരെ ലോകത്തിലെ സകല കലാചാരങ്ങളിലും, നാഗരീകതയിലും ജീവിച്ചിട്ടുള്ള ആളുകളില് 98%പേരും ദൈവവിശ്വാസികള് ആയിരുന്നതിനാല് മനുഷഹൃദയങ്ങളില് പ്രവര്ത്തിിക്കുന്ന ഒരു ശക്തി/ആള് ഇതിനു പുറകില് ഉണ്ടെന്നതില് ആര്ക്കും സംശയം തെല്ലും വേണ്ട.

ദൈവം ഉണ്ട് എന്ന് വേദപുസ്തകം വളരെ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. അതിനുപരിയായി ബുദ്ധിപരമായി ചിന്തിച്ചാലും ദൈവമുണ്ട് എന്ന നിഗമനത്തില് ന്യായമായി എത്താവുന്നതാണ്. ആദ്യമായി ജീവാസ്തിത്വത്തെപ്പറ്റി ചിന്തിക്കുക (ontologiclal argument). പല നിലകളിലുള്ള ജീവനുമായി നമുക്ക് പരിചയമുണ്ട്. ഇന്നുള്ള ജീവനിലേക്കും ഏറ്റം വലിയ ജീവന് ഉണ്ടായെങ്കിലേ മതിയാകയുള്ളൂ. ജീവന്റെ ഉറവിടമായ ആ ജീവനത്രേ ദൈവം. ജീവന്റെ ഉറവിടമായ ഒരു ജീവനില്ലാതെ മറ്റു ജീവനെല്ലാം എവിടെ നിന്നു വന്നതാണ്? അടുത്ത ബുദ്ധിപരമായ വിവാദം രൂപകല്പെനയെ അടിസ്ഥാനപ്പെടുത്തിയതാണ് (teleological argument). ഈ പ്രപഞ്ചത്തിനു പുറകില് അത്ഭുതമായ ഒരു രൂപകല്പaന നമുക്ക് ദര്ശി ക്കാവുന്നതാണ്. ഈ രൂപകല്പപന വിരല് ചൂണ്ടുന്നത് ഈ രൂപകല്പിന ചെയ്ത ഒരു ആളിനേയാണ്. ഉദ്ദാഹരണമായി സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരം തന്നെ എടുക്കുക. അല്പംി കൂടുകയോ കുറയുകയോ ചെയ്തിരുന്നാല് ഇന്നുള്ള ജീവരാശികള് ഭൂമിയില് ജീവിക്കുമായിരുന്നില്ല. ഈ പ്രപഞ്ചത്തിലെ മൂലപദാര്ത്ഥമങ്ങളുടെ ഘടന അല്പംക വ്യത്യാസമായിരുന്നെങ്കില് ഇവിടെ ജീവന് നിലനില്കുാമായിരുന്നില്ല. പ്രകൃത്യാ ഒരു ജീവാണു ഉണ്ടാകുവാനുള്ള ചാന്സ്ി 1/10(ഇവിടെ 243 പൂജ്യങ്ങള് ചേര്ത്ത് അക്കം വായിക്കുക) ആണ്. ഒരു സാധാരണ കോശത്തില് (cell) ലക്ഷക്കണക്കിന് ജീവാണുക്കളാണ് (molecules) ഉള്ളതെന്ന് മറക്കരുത്.

അടുത്ത ബുദ്ധിപരമായ വിവാദം കാര്യകാരണങ്ങളെ അടിസ്ഥനപ്പെടുത്തിയുള്ളതാണ് (cosmological argument). ഓരോ കാര്യത്തിന്റേയും പുറകില് ഒരു കാരണം ഉണ്ടായിരിക്കും. ഈ പ്രപഞ്ചവും അതിനടുത്തത് എല്ലാം കാര്യങ്ങളാണ്. ഇതിനു പുറകില് ഒരു കാരണം ഉണ്ടായെങ്കിലേ മതിയാവൂ. കാരണമില്ലാത്ത ഒരു കാര്യം ഇതിനെല്ലാം പുറകിലുണ്ട്. അതാണ് ദൈവം. നാലാമത്തെ വിവാദം ധാര്മ്മീ കതയെ അടിസ്ഥാനമാക്കിയതാണ് (moral argument). ലോകത്തിലുള്ള സകല ജനങ്ങള്ക്കും ഒരു സദാചാര ബോധമുണ്ട്. നല്ലതും ചീത്തയും ഉണ്ട്. കൊലപാതകം, മോഷണം, ഭോഷ്ക്ക്, വ്യഭിചാരം ഇവ തെറ്റാണെന്ന് സകല മനുഷരും പറയുന്നു. ഈ തെറ്റ്, ശരി എന്ന ചിന്ത മനുഷന് എവിടെ നിന്നു വന്നു? മനുഷ ഹൃദയങ്ങളില് ദൈവം തന്റെ ധാര്മീ്ക നിയമങ്ങള് വെച്ചിട്ടല്ലേ?

കാര്യങ്ങല് ഇങ്ങനെയൊക്കെയാണെങ്കിലും ദൈവത്തെപ്പറ്റിയുള്ള തെളിവായ മറുക്കാനാവാത്ത അറിവു പുറം തള്ളി ജനങ്ങള് ഭോഷ്ക്ക് വിശ്വസിക്കുമെന്ന് വേദപുസ്തകം പറയുന്നു. റോമ.1:25 ഇങ്ങനെ പറയുന്നു; "ദൈവത്തിന്റെ സത്യം അവര് വ്യാജമാക്കി മാറ്റിക്കളഞ്ഞു; സൃഷ്ടിച്ചവനേക്കാള് സൃഷ്ടിയെ ഭജിച്ച് ആരാധിച്ചു; അവന് എന്നെന്നേക്കും വാഴ്തപ്പെട്ടവന്. ആമേന്". ദൈവത്തെ വിശ്വസിക്കാത്തവര് നീക്കുപോക്കില്ലാത്തവര് എന്ന് വേദപുസ്തകം പറയുന്നു. "അവന്റെ നിത്യശക്തിയും ദൈവത്വവുമായി അവന്റെ അദൃശ്യ ലക്ഷണങ്ങള് ലോകസൃഷ്ടി മുതല് അവന്റെ പ്രവര്ത്തി കളാല് ബുദ്ധിക്ക് തെളിവായി വെളിപ്പെട്ടു വരുന്നു; അവര്ക്ക് പ്രതിവാദം ഇല്ലാതിരിക്കേണ്ടതിനു തന്നെ" (റോമ.1:20).

ദൈവത്തെ വിശ്വസിക്കാത്തവര് "അത് ശാസ്ത്രീയമല്ല" "അതിനു തെളിവുകള് ഇല്ല" എന്നൊക്കെ പറയാറുണ്ട്. എന്നാല് യഥാര്ത്ഥ കാരണം അതൊന്നുമല്ല. ദൈവമുണ്ട് എന്നു സമ്മതിച്ചാല് അവര് ബാദ്ധ്യസ്ഥരാണെന്നും ദൈവസന്നിധിയില് കുറ്റക്കാരാണെന്നും സമ്മതിക്കേണ്ടിവരും. ഒരു ദൈവം ഉണ്ടെങ്കില് നാമെല്ലാവരും അവന്നു മുമ്പില് കണക്കു കൊടുക്കേണ്ടി വരും. ദൈവമില്ലെങ്കില് ഒരു ന്യായവിധിയും ഇല്ലല്ലോ; മനുഷന് ഇഷ്ടം പോലെ ജീവിക്കാമല്ലോ. അതുകൊണ്ടാണ് ഇന്ന് നമ്മുടെ സമുദായങ്ങളില് അനേകര് പരിണാമവാദികളായി മാറിയിരിക്കുന്നത്. ഒരു ദൈവമുണ്ടെന്ന് ഉള്ളിന്റെ ഉള്ളില് എല്ലാവര്ക്കും അറിയാവുന്നതത്രേ. ദൈവാസ്ഥിത്വത്തെ ഇത്ര തീവ്രമായി ആളുകള് എതിര്ക്കു ന്നതു തന്നെയാണ് ദൈവമുണ്ടെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവ്.

ഇനിയും ഒരു കാര്യം കൂടെ പറയട്ടെ. ഒരു ദൈവമുണ്ട് എന്ന് എനിക്ക് എങ്ങനെ അറിയാം? ദൈവമുണ്ട് എന്ന് എനിക്കറിയാം. കാരണം ഞാന് ദിവസവും അവനോട് സംസാരിക്കുന്നു. അശരീരിയായി അവന്റെ ശബ്ദം എന്റെ കാതുകളില് പതിയുന്നില്ല. പക്ഷെ, അവന്റെ സാന്നിദ്ധ്യം ഞാന് ഉണരുന്നു; അവന്റെ നടത്തിപ്പ് ഞാന് അനുഭവിക്കുന്നു; അവന്റെ സ്നേഹം ഞാന് അറിയുന്നു. അവന്റെ കൃപ ഞാന് ആഗ്രഹിക്കുന്നു. എന്റെ ജീവിതത്തിലെ അനേക സംഭവങ്ങള് ദൈവം ഉണ്ടെങ്കിലല്ലാതെ മനസ്സിലാക്കുവാന് സാധിക്കുകയില്ല. എന്നെ അവന് അത്ഭുതമായി രക്ഷിച്ച് ദിവസംതോറും അത്ഭുതമായി വഴി നടത്തി വരുന്നു. എനിക്ക് അവനേക്കുറിച്ച് പറയാതിരിക്കുവാനും അവന് നന്ദി കരേറ്റാതിരിക്കുവാനും സാധിക്കയില്ല.

വിശ്വസിക്കുവാന് മന്സ്സിരല്ലാത്തവര്ക്ക്ി ഈ പറഞ്ഞ ന്യായങ്ങള് ഒന്നും സ്വീകാര്യമല്ലായിരിക്കാം. ദൈവാസ്ഥിത്വം വിശ്വാസത്താല് സ്വീകരിച്ചാല് അല്ലാതെ സാധിക്കയില്ല (എബ്രാ.11:6). ദൈവവിശ്വാസം എന്നത് അന്ധകാരത്തിലേക്കുള്ള അന്ധന്റെ കുതിച്ചുചാട്ടമല്ല. നേരേമറിച്ച് പ്രകാശമുള്ള ഒരു മുറിയിലേക്കുള്ള ഭദ്രമായ കാല് വെയ്പാണത്. അതിന് മേഘങ്ങള് പോലെ സാക്ഷികള് നമുക്കു ചുറ്റും ഉണ്ടുതാനും.



ചോദ്യം: ദൈവത്തിന്റെ ഗുണാതിശയങ്ങള്‍ എന്തൊക്കെയാണ്‌? ദൈവം എങ്ങനെ ഇരിക്കും?

ഉത്തരം:
ഈ ചോദ്യത്തിന്‌ ഒരുത്തരം കണ്ടുപിടിക്കുവാന്‍ ശ്രമിക്കുമ്പോള്‍, സദ്വര്‍ത്തമാനം എന്നു പറയട്ടെ, ദൈവത്തെക്കുറിച്ച്‌ അനേക കാര്യങ്ങള്‍ അറിയുവാന്‍ നമുക്കു കഴിയും. ഇത്‌ വായിക്കുന്നവര്‍ ആദ്യം മുഴുവാനും വായിച്ചിട്ട്‌ തിരികെ വന്ന് ഓരോ വേദവാക്യകുറിപ്പുകളും ശ്രദ്ധിച്ചു പഠിക്കേണ്ടതാണ്‌. ഈ പഠനത്തിന്‌ വേദവാക്യങ്ങള്‍ വളരെ പ്രധാനമാണ്‌; കാരണം അവയില്ലാതിരുന്നാല്‍ ഇത്‌ ദൈവത്തെപ്പറ്റി ഏതോ ഒരു മന്‍ഷന്റെ അഭിപ്രായം മാത്രമായിരിക്കും; അത്‌ തെറ്റോ ശരിയോ എന്ന് തീര്‍ച്ച പറയുവാന്‍ സാധിക്കയുമില്ലല്ലോ. വചനാടിസ്ഥാനത്തിലല്ലാത്ത അഭിപ്രായങ്ങള്‍ മിക്കവാറും തെറ്റായിരിക്കുവാനാണ്‌ സാധ്യത (ഇയ്യോ.42:7). മനുഷന്റെ സ്വപ്രയത്നം കൊണ്ട്‌ ദൈവത്തെപ്പറ്റി ആരാഞ്ഞാറിയുവാന്‍ സാധിക്കുകയില്ല. അങ്ങനെ വരുമ്പോഴാണ്‌ മനുഷന്‍ തന്റെ അനുമാനത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ക്കായി ദൈവമല്ലാത്തവയെ ദൈവമായി പ്രതിഷ്ടിച്ച്‌ ദൈവഹിതത്തിനു വിരോധമായ ആരാധന ചെയ്യുന്നത്‌ (പുറ.20:3-5).

ദൈവം തന്നേക്കുറിച്ച്‌ വെളിപ്പെടുത്തുവാന്‍ തീരുമാനിച്ച കാര്യങ്ങള്‍ മാത്രമേ നമുക്ക്‌ അറിയുവാന്‍ സാധിക്കുകയുള്ളൂ. ദൈവത്തിന്റെ ഗുണാതിശയങ്ങളില്‍ ഒന്ന് അവന്‍ "വെളിച്ചം" ആകുന്നു എന്നാണ്‌. വെളിച്ചം തന്നെത്താന്‍ വെളിപ്പെടുത്തുന്നതാണല്ലോ (യെശ.60:19; യാക്കോ.1:17). ദൈവം തന്നെത്താന്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌ എന്ന കാര്യം ആരും തുച്ഛീകരിക്കുവാന്‍ പാടുള്ളതല്ല; അങ്ങനെയുള്ളവര്‍ അവന്റെ വിശ്രമത്തില്‍ പ്രവേശിക്കുവാന്‍ കഴിയാത്തവരായിത്തീരും (എബ്രാ.4:1). ഈ പ്രപഞ്ചം, വേദപുസ്തകം, ദൈവം ജഢത്തില്‍ വെളിപ്പെട്ട യേശുക്രിസ്തു ഇവ മൂന്നും നാം ദൈവത്തെ അറിയുവാനുള്ള വഴികളാണ്‌.

നമ്മുടെ പഠനം ആരംഭിക്കുമ്പോള്‍ത്തന്നെ ദൈവം സൃഷ്ടികര്‍ത്താവും നാം സൃഷ്ടികളും ആണെന്ന് മനസ്സിലാക്കണം (ഉല്‍പ.1:1; സങ്കീ. 24:1). മനുഷന്‍ ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ടവനാണെന്ന് ദൈവം പറയുന്നു. ദൈവീക സൃഷ്ടിയുടെ അധിപതിയായാണ്‌ ദൈവം മനുഷനെ സൃഷ്ടിച്ചത്‌ (ഉല്‍പ.1:26-28). സൃഷ്ടിക്കപ്പെട്ട ലോകം മനുഷന്റെ "വീഴ്ച"യാല്‍ അധപ്പതിച്ചു പോയെങ്കിലും ഇന്നും സൃഷ്ടി ദൈവത്തിന്റെ കരവിരുതായി നിലനില്‍ക്കുന്നു (ഉല്‍പ.3:17-18; റോമ. 1:19-20). ഈ പ്രപഞ്ചത്തിന്റെ വലിപ്പം, സങ്കീര്‍ണ്ണത, സൌന്ദര്യം, ഭൃമണപഥം ഇവയെല്ലാം ദൈവത്തിന്റെ മാഹാത്മ്യത്തെ കാണിക്കുന്നു.

ദൈവത്തിനു കൊടുക്കപ്പെട്ട നാമധേയങ്ങള്‍ ദൈവം ആരാണ്‌ എന്ന് പഠിക്കുവാന്‍ നമ്മെ സഹായിക്കും. അവയില്‍ ചിലത്‌ താഴെ കുറിക്കുന്നു.

എലോഹീം - ശക്തനായവന്‍ , ദൈവം (ഉല്‍പ.1:1)
അദൊനായ്‌ - കര്‍ത്താവ്‌, ദാസനും യജമാനനുമായുള്ള ബന്ധം (പുറ.4:10,13)
എല്‍ എലിയോണ്‍ - സര്‍വശക്തന്‍, എല്ലാവരിലും ഉയര്‍ന്നവന്‍ (ഉല്‍പ.14:20)
എല്‍ റോയി - കാണുന്ന ശക്തനായവന്‍ (ഉല്‍പ.16:13).
എല്‍ ഷഡായ്‌ - സര്‍വശക്തനായ ദൈവം (ഉല്‍പ.17:1).
എല്‍ ഓലാം - നിത്യദൈവം (യെശ.40:28).
യാവേ - ഞാന്‍ ആകുന്നവന്‍, സ്വയംഭൂവായ ദൈവം (പുറ.3:13-14).

തുടര്‍ന്ന് നാം ദൈവത്തിന്റെ മറ്റു ഗുണാതിശയങ്ങളെ പരിശോധിക്കാം. ദൈവം നിത്യനാണ്‌. എന്നു പറഞ്ഞാല്‍ ദൈവത്തിന്‌ ആരംഭവും അവസാനവും ഇല്ലാത്തവനാണെന്നര്‍ത്ഥം, ദൈവം മരണം ഇല്ലാത്തവനാണ്‌, അളവില്ലാത്തവനാണ്‌ (ആവര്‍.33:27; സങ്കീ.90:2; 1തിമോ.1:17). അവന്‍ മാറ്റമില്ലാത്തവനാണ്‌. അതിന്റെ അര്‍ത്ഥം അവന്‍ പൂര്‍ണ്ണമായി വിശ്വസിക്കത്തക്കവന്‍, ആശ്രയിക്കത്തക്കവന്‍ ആകുന്നു എന്നാണ്‌ (മലാ.3:6; സംഖ്യ.23:19;സങ്കീ.102:26,27). ദൈവം അതുല്യനാണ്‌. അവനേപ്പോലെ ആളത്വത്തിലും പ്രവര്‍ത്തനത്തിലും മറ്റാരുമില്ല; അവന്‍ അഗ്രഗണ്യനും പരിപൂര്‍ണ്ണനുമാണ്‌ (2ശമു.7:22; സങ്കീ.86:8; യെശ.40:25; മത്താ.5:48). ദൈവം അഗോചരനാണ്‌. അവനെ അളന്നു തിട്ടപ്പെടുത്തുവാന്‍ ആര്‍ക്കും സാധിക്കയില്ല; അവനെ ആരാഞ്ഞറിയുവാനും സാധിക്കുകയില്ല; അവന്‍ ബുദ്ധിക്ക്‌ അപ്പുറമുള്ളവനാണ്‌ (യെശ.40:28; സങ്കീ.145:3; റോമ.11:33,34). ദൈവം നീതിമാനാണ്‌. അവന്‍ മുഖപക്ഷം ഉള്ളവനല്ല; അവന്‍ പക്ഷവാദം കാണിക്കുകയില്ല (ആവ.32:4: സങ്കീ.18:30).

ദൈവം സര്‍വശക്തനാണ്‌. അവന്‌ സകലവും സാധ്യമാണ്‌. അവന്‍ ഇച്ഛിക്കുന്നതെല്ലാം അവനു ചെയ്യുവാന്‍ കഴിയും.എന്നാല്‍ അവന്റെ എല്ലാ പ്രവര്‍ത്തികളും അവന്റെ സ്വഭാവത്തിന്‌ അനുസരിച്ചുള്ളതായിരിക്കും എന്നു മാത്രം (വെളി.19:6; യെര.32:17,27). ദൈവം സര്‍വവ്യാപിയാണ്‌. അവന്‍ എപ്പോഴും എല്ലായിടത്തും നിറഞ്ഞിരിക്കുന്നവനാണ്‌. നാം കാണുന്നതെല്ലാം ദൈവമാണെന്നല്ല ഇതിന്റെ അര്‍ത്ഥം (സങ്കീ.139:7-13; യെര.23:23). ദൈവം സര്‍വജ്ഞാനിയാണ്‌. ഭൂത, ഭാവി, വര്‍ത്തമാന കാലങ്ങളെല്ലാം അവന്‌ അറിയാം. അവന്‌ മറഞ്ഞിരിക്കുന്നത്‌ ഒന്നുമില്ല. മനുഷന്റെ സകല ഹൃദയവിചാരങ്ങളും അവന്‍ അറിയുന്നു (സങ്കീ.139:1-5; സദൃ.5:21).

ദൈവം ഏകനാണ്‌. അവനല്ലാതെ അവനെപ്പോലെ വേറാരുമില്ലെന്നു മാത്രമല്ല അവന്‍ മാത്രമാണ്‌ നമ്മുടെ സ്തുതി ആരാധനകള്‍ സ്വീകരിക്കത്തക്കവന്‍ (ആവ.6:4). ദൈവം നീതിമാനാണ്‌. തെറ്റിനെ കണ്ണടച്ചു കാണാതിരിക്കുവാന്‍ അവന്‌ സാധിക്കുകയില്ല. പാപം ശിക്ഷിക്കപ്പെടുകതന്നെ ചെയ്യും. അതുകൊണ്ടാണ്‌ യേശുകര്‍ത്താവ്‌ നമ്മുടെ പാപം ചുമന്ന് ക്രൂശില്‍ മരിക്കേണ്ടിവന്നത്‌ (പുറ.9:27; മത്താ.27:45,46; റോമ.3:21-26).

ദൈവം സര്‍വാധികാരി ആണ്‌. അവനേക്കാള്‍ വലിയവനില്ല. അവന്റെ സര്‍വസൃഷ്ടികളും ചേര്‍ന്ന് അവന്റെ ഹിതത്തിനെതിരായി നിലനില്‍കുവാന്‍ സാധിക്കുകയില്ല (സങ്കീ.93:1; 95:3; യെര.23:20). ദൈവം ആത്മാവാണ്‌; അവന്‍ അശരീരിയാണ്‌. അവനെ കാണുവാന്‍ സാധിക്കയില്ല (യോഹ.1:18; 4:24). ദൈവം ത്രീയേകനാണ്‌. ദൈവത്വം, ശക്തി, മഹത്വം എന്നിവയില്‍ തുല്യരാണ്‌. "പിതാവ്‌, പുത്രന്‍, പരിശുദ്ധാത്മാവ്‌" എന്നു പറഞ്ഞിരിക്കുന്ന വേദഭാഗങ്ങളില്‍ 'നാമം' എന്ന ഏകവചന രൂപമാണ്‌ കാണുന്നത്‌ (മത്താ.28:19; മര്‍ക്കോ.1:9-11). ദൈവം സത്യമാണ്‌. താന്‍ ആയിരിക്കുന്നതിനോട്‌ എപ്പോഴും താദാത്മ്യം പ്രാപിച്ച്‌ ഒരിക്കലും അസത്യത്തിന്‌ അവനിടത്തില്‍ സ്ഥാനമില്ല (സങ്കീ.117:2; 1ശമു.15:29). അവന്‌ ഭോഷ്ക്‌ പറയുവാന്‍ സാധിക്കയില്ല. ദൈവം പരിശുദ്ധനാണ്‌. അവനില്‍ അസാന്‍മാര്‍ഗീകത ലവലേശം പോലുമില്ലെന്നു മാത്രമല്ല അവന്‍ അതിനെതിരാണ്‌. ദോഷം കാണുവാന്‍ കഴിയാത്തവനാണവന്‍.

ദോഷം അവനെ കോപിഷ്ടനാക്കും. വിശുദ്ധിയെ അഗ്നിയോടു താരതമ്യപ്പെടുത്തി വേദപുസ്തകം പറയുന്നു. ദൈവത്തെ ദഹിപ്പിക്കുന്ന അഗ്നിയായി വിശേഷിപ്പിച്ചിട്ടുണ്ട്‌ (യെശ.6:3; ഹബ.1:13; പുറ.3:2,4,5; എബ്രാ.12:29). ദൈവം കൃപാലുവാണ്‌. നന്‍മ, കരുണ, ദയ, സ്നേഹം എന്നിവയൊക്കെ ഇതില്‍ അടങ്ങിയിട്ടുണ്ട്‌. ഒരു പക്ഷേ ദൈവം കൃപാലു അല്ലായിരുന്നെങ്കില്‍ നമുക്ക്‌ അവനുമായി യാതൊരു ബന്ധത്തിനും ഇടമുണ്ടാകുമായിരുന്നില്ല. എന്നാല്‍ ദൈവം കൃപാലു ആയതിനാല്‍ നമ്മോടു തനിയായ ഒരു ബന്ധത്തില്‍ വരുവാന്‍ അവന്‍ ആഗ്രഹിക്കുന്നു (പുറ.34:6, സങ്കീ.39:19; 1പത്രോ.1:3; യോഹ.3:16; 17:3).

ദൈവത്തിന്റെ ഗുണാതിശയങ്ങളെപ്പറ്റി ഇത്രയും പറഞ്ഞാല്‍ മതിയാകുമോ? എന്നാല്‍ ഇതൊരു ആരംഭമായിരിക്കട്ടെ. തുടര്‍ന്ന് അവനെ അറിയുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമല്ലോ (യെര.29:13).



ചോദ്യം: ത്രിത്വത്തെപ്പറ്റി വേദപുസ്തകം എന്താണ് പഠിപ്പിക്കുന്നത്?

ഉത്തരം:
ക്രിസ്തയനികള് പഠിപ്പിക്കുന്ന തൃത്വം എന്ന ഉപദേശം ഏറ്റവും വൈഷമ്യം നിറഞ്ഞിരിക്കുന്നതിന്റെ കാരണം അത് എളുപ്പത്തില് വിശദീകരിക്കുവാന് സാധിക്കുകയില്ല എന്നതിനാലാണ് ത്രിത്വത്തിന്റെ ഉപദേശം തന്നെ മനുഷര്ക്ക് മനസ്സിലാക്കുവാന് ബുദ്ധിമുട്ടാണ്; പിന്നല്ലേ വിശദീകരിക്കുന്നത്! ദൈവം മനുഷനെക്കാള് അപരിമിതമായി വലിയവനായതിനാല് ദൈവത്തെപ്പറ്റി പൂര്ണ്ണമായി മനസ്സിലാക്കുവാന് നമുക്ക് സാധിക്കുകയില്ലല്ലോ. ബൈബിള് വ്യക്തമായി പഠിപ്പിക്കുന്ന സത്യം പിതാവ് ദൈവമാണ്, പുത്രന് ദൈവമാണ്, പരിശുദ്ധാത്മാവും ദൈവമാണ് എന്നാണ്. ബൈബിള് വ്യക്തമായി പഠിപ്പിക്കുന്ന മറ്റൊരു കാര്യം ദൈവം ഏകനാണ് എന്ന സത്യമാണ്. ത്രിത്വത്തിലുള്ള മൂവരുടേയും അന്വേന്യ ബന്ധങ്ങളെപ്പറ്റി പല കാര്യങ്ങള് നമുക്കു മനസ്സിലാക്കമെങ്കിലും അത് പൂര്ണ്ണമായി ഗ്രഹിക്കുവാന് സാധിക്കുകയില്ല. അതുകൊണ്ട് അത് വാസ്ഥവമല്ല എന്നോ വേദാധിഷ്ടിതമല്ലെന്നോ വരുന്നില്ല.

ഈ വിഷയത്തെക്കുറിച്ചു പഠിക്കുമ്പോള് മനസ്സില് കരുതേണ്ട ആദ്യത്തെ കാര്യം ത്രിത്വം എന്ന വാക്ക് വേദപുസ്തകത്തില് ഉപയോഗിച്ചിട്ടില്ല എന്നതാണ്. ഈ വാക്കുപയോഗിച്ചിരിക്കുന്നതിന്റെ കാരണം ദൈവത്തിന്റെ എല്ലാ ഗുണാതിശയങ്ങളും ഒരുപോലെ ഉള്ക്കൊണ്ടിരിക്കുന്ന മൂന്നു പേര് നിത്യതയില് നിന്ന് ഉണായിരുന്നു എന്ന സത്യം മനസ്സിലാക്കിക്കൊടുക്കാനാണ്.

ഇങ്ങനെ പറഞ്ഞതുകൊണ്ട് മൂന്നു ദൈവങ്ങള് ഉണ്ടെന്ന് ചിന്തിക്കരുത്. ത്രിത്വം എന്ന വാക്ക് മൂന്നു വിഭിന്ന ആളത്വങ്ങളുള്ള ഏക ദൈവത്തെ കുറിക്കുന്നതാണ്. ഈ വാക്ക് വേദപുസ്തകത്തില് ഇല്ലാത്തതുകൊണ്ട് അതുപയോഗിക്കുവാന് പാടില്ല എന്നു ശഠിക്കരുത്. ദൈവത്വത്തെ എളുപ്പത്തില് കുറിക്കുവാന് വേറൊരു വാക്കില്ലല്ലോ. ഉദ്ദാഹരണമായി 'വല്യപ്പച്ചന്' എന്ന വാക്ക് വേദപുസ്തകത്തില് ഉപയോഗിച്ചിട്ടില്ല. അതുകൊണ്ട് അക്കാലത്ത് വല്യപ്പച്ചന്മാര് ഇല്ലായിരുന്നു എന്ന് ചിന്തിക്കുവാന് കഴിയുമോ? അബ്രഹാം യാക്കോബിന്റെ വല്യപ്പച്ചന് ആയിരുന്നില്ലേ? അതുകൊണ്ട് ത്രിത്വം എന്ന വാക്കിനെപ്പറ്റി അടികൂടേണ്ട ആവശ്യമില്ല. ആ വാക്കുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്ന ആശയം വേദപുസ്തകത്തില് ഉണ്ടോ എന്നാണ് നോക്കേണ്ടത്. ഇപ്പോള് നമുക്ക് വേദപുസ്തക വാക്യങ്ങളീലേക്ക് ശ്രദ്ധ തിരിക്കാം.

(1) ദൈവം ഏകനാണ് (ആവ.6:4; 1കൊരി.8:4; ഗലാ.3:20: 1തിമോ.2:5).

(2) ത്രിത്വത്തില് ഒന്നിലധികം ആളത്വങ്ങളുണ്ട് (ഉല്പ.1:1, 26: 3:22: 11:7; യേശ.6:8; 48:16; 61:6; മത്താ.3:16,17; 28:19; 2കൊരി.13:14). പഴയനിയമ വാക്യങ്ങള് മനസ്സിലാക്കുവാന് എബ്രായഭാഷയെപ്പറ്റി അല്പം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഉല്പ.1:1 ല് "എലോഹീം" എന്ന ബഹുവചന നാമമാണ് ദൈവം എന്ന വാക്കായി തര്ജ്ജമ ചെയ്യപ്പെട്ടിരിക്കുന്നത്. ഉല്പ.1:26; 3:22; 11:7; യെശ.6:8 എന്നീ വാക്യങ്ങളില് ദൈവത്തെ കുറിക്കുവാന് "നാം" എന്ന ബഹുവചന സര്വനാമമാണ് ഉപയോഗിച്ചിരിക്കുന്നത്. "എലോഹിം" എന്ന വാക്കും "നാം" എന്ന സര്വനാമവും സംശയലേശമെന്യേ രണ്ടിലധികം ആളുകളെ കുറിക്കുന്നതാണ്. കാരണം ഇംഗ്ലീഷിലോ നമ്മുടെ ഭാഷയിലോ ഉള്ളതുപോലെ ഏകവചനം, ബഹുവചനം എന്ന വ്യത്യാസമല്ലാതെ ചില ഭാഷകളില് ഉള്ളതുപോലെ ഏകവകനം, ദ്വിവചനം, ബഹുവചനം എന്ന വ്യത്യാസം എബ്രായ ഭാഷയിലുണ്ട്. ദ്വിവചനം എബ്രായഭാഷയില് ജോഡിയായി കാണപ്പെടുന്ന കണ്ണുകള്, കാലുകള് എന്നിവക്കാണ് ഉപയോഗിക്കുന്നത്. "എലോഹിം" എന്നതും "നാം" എന്നതും ബഹുവചനരൂപങ്ങള് ആയതുകൊണ്ട് ആ വാക്കുകള് രണ്ടിലധികം അളുകളെയാണ് കുറിക്കുന്നത് എന്നതിന് സംശയമില്ല (പിതാവ്, പുത്രന്, പരിശുദ്ധാത്മാവ്).

(3) യെശ.48:16 ലും 61:1 ലും പുത്രന് സംസാരിക്കുമ്പോള് പിതാവിനേയും പരിശുദ്ധാത്മാവിനേയും പറ്റി പറയുന്നു. യെശ.61:1 ഉം ലൂക്കോ.4:14-19 വരെ വാക്യങ്ങളുമായി താരതമ്യപ്പെടുത്തി നോക്കുക. പുത്രനാണ് സംസാരിക്കുന്നതെന്ന് മനസ്സിലാകും. മത്താ.3:16,17 ല് ക്രിസ്തുവിന്റെ സ്നാനത്തെപ്പറ്റി വിവരിച്ചിരിക്കുന്ന സ്ഥലത്ത് പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തില് വരുന്നതും പിതാവിന്റെ അശരീരി ശബ്ദവും ഉണ്ടല്ലോ. അതുപോലെ മത്താ.28:19 ലും 2കൊരി.13:14 ലും ത്രിത്വത്തിലെ മുന്നു പേരേയും തനിത്തനിയായി എടുത്തു പറഞ്ഞിട്ടുണ്ട്. പഴയനിയമത്തില് യഹോവ എന്നും കര്ത്തവ് എന്നും രണ്ടു പദപ്രയോഗങ്ങള് ഉണ്ട്. യഹോവക്ക് ഒരു പുത്രനുള്ളതായി നാം വായിക്കുന്നു (സങ്കീ.2:7,12; സദൃ.30:2-4). ആത്മാവ് യഹോവയില് നിന്നും വ്യത്യാസമുള്ളതായി കാണുന്നുണ്ട് (സംഖ്യ.27:18). ആത്മാവ് ദൈവത്തില് നിന്നും വിഭിന്നനാണെന്നും കാണുന്നു (സങ്കീ.51:10-12). പുത്രനായ ദൈവം പിതാവായ ദൈവത്തില് നിന്നും വിഭിന്നനാണെന്ന് പറഞ്ഞിരിക്കുന്നു(സങ്കീ.45:6-7; എബ്രാ.1:8,9). പുതിയനിയമത്തില് യോഹ.14:16-7 വാക്യങ്ങളില് പിതാവ് മറ്റൊരു കാര്യസ്തനായ പരിശുദ്ധാത്മാവിനെ അയക്കുന്നതായി പറഞ്ഞിരിക്കുന്നു. പുത്രന് പിതാവില് നിന്നും പരിശുദ്ധാത്മാവില് നിന്നും വിഭിന്നനാണെന്ന് പറഞ്ഞിരിക്കുകയാണ്. മറ്റെത്രയോ വേദഭാഗങ്ങളില് പുത്രന് പിതാവിനോടു സംസാരിക്കുന്നതായി കാണുന്നു. താന് സംസാരിച്ചത് തന്നോടു തന്നെയാണോ? ഒരിക്കലും അല്ല. പിതാവ് തന്നില് നിന്ന് വിഭിന്നവായ വേറൊരു ആളാണ് എന്നതില് സംശയം ആവശ്യമില്ല.

(4) ത്രിത്വത്തിലെ എല്ലാ അംഗങ്ങളേയും ദൈവമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. പിതാവു ദൈവമാണ് (യോഹ.6:27; റോമ. 1:7; 1പത്രോ.1:2). പുത്രന് ദൈവമാണ് (യോഹ.1:1, 14; റോമ.9:5; കൊലോ.2:9; എബ്രാ.1:8; 1യോഹ.5:20). പരിശുദ്ധാത്മാവ് ദൈവമാണ് (പ്രവ.5:3-4; 1കൊരി.3:16). നമ്മില് വാസം ചെയ്യുന്ന ദൈവം പരിശുദ്ധാത്മാവാണ് (റോമ.8:9; യോഹ.14:16-17; പ്രവ.2:1-4).

(5) ത്രിത്വത്തില് കീഴ്വണക്കം. വേദപുസ്തകം പറയുന്നത് പിതാവിനും പുത്രനും പരിശുദ്ധാത്മാവ് കീഴ്വണങ്ങിയിരിക്കുന്നു എന്നും പുത്രന് പിതാവിനു കീഴ്വണങ്ങിയിരിക്കുന്നു എന്നുമാണ്. ഇത് അവര് തമ്മിലുള്ള അന്വേന്യ ബന്ധത്തിന്റെ കാര്യമാണെന്നല്ലാതെ ദൈവീകമഹത്വത്തില് ആരെങ്കിലും കുറവുള്ളവരാണെന്ന് ധരിക്കരുത്. ദൈവത്തെപ്പറ്റി മനുഷമനസ്സിന് മനസ്സിലാക്കുവാന് കഴിയാത്ത ഒരു കാര്യമാണിത്. പുത്രനെപ്പറ്റി പറഞ്ഞിരിക്കുന്ന വാക്യങ്ങള് (ലൂക്കോ.22:42; യോഹ.5:36; 20:21; 1യോഹ. 4:14). പരിശുദ്ധാത്മാവിനെപ്പറ്റി പറഞ്ഞിരിക്കുന്ന വാക്യങ്ങള് (യോഹ.14:16,26; 15:26; 16:7; പ്രത്യേക ശ്രദ്ധക്ക് യോഹ.16:13-14).

(6) ത്രിത്വത്തിലെ ഓരോരുത്തരുടേയും പ്രത്യേക പ്രവര്ത്തനങ്ങള്: സകലത്തിന്റേയും കാരണഭൂതനും ഉറവിടവും പിതാവാണ്. 1) അഖിലാണ്ഡം (1കൊരി.8:6; വെളി.4:11); 2) ദൈവീക വെളിപ്പെടുത്തലുകള് (വെളി.1:1); 3)രക്ഷ (യോഹ,3:16,17) 4) യേശുവിന്റെ മാനുഷീക വേലകള് (യോഹ.5:17; 14:10). ഇങ്ങനെ സകല കാര്യങ്ങളും ആരംഭിക്കുന്നത് പിതാവാണ്, പിതാവില് നിന്നുമാണ്.

പിതാവ് തന്റെ വേല ചെയ്യുന്നത് പുത്രന് എനന് പ്രതിനിധിയില് കൂടെയാണ്. 1) സൃഷ്ടിയും പരിപാലനവും (1കൊരി.8:6; യോഹ.1:3; കൊലോ.1:16,17). 2) ദൈവീക വെളിപ്പാടുകള് (യോഹ.1:1; മത്താ.11:27; യോഹ.16:12-15; വെളി.1:1) 3)രക്ഷ (2കൊരി.5:19; മത്താ.1:21; യോഹ.4:42). ഈ കാര്യങ്ങളെല്ലാം പിതാവ് പുത്രനില് കൂടെയാണ് ചെയ്യുന്നത്. പുത്രന് പിതാവിന്റെ പ്രതിനിധിയാണ്.

പിതാവ് തന്റെ വേല ചെയ്യുന്നത് പരിശുദ്ധാത്മാവ് എന്ന മാദ്ധ്യമത്തില് കൂടെയാണ്. 1) സൃഷ്ടിയും പരിപാലനവും (ഉല്പ.1:2; ഇയ്യോ.26:13; സങ്കീ.104:30). 2)ദൈവീക വെളിപ്പാടുകള് (യോഹ.16:12-15; എഫേ.3:5; 2പത്രോ.3:21). 3) രക്ഷ (യോഹ.3:6; തീത്തോ.3:5; 1പത്രോ.1:2). 4) യേശുവിന്റെ പ്രവര്ത്തനങ്ങള് (യെശ.61:1; പ്രവ.10:38). പിതാവ് ഈ പ്രവര്ത്തനങ്ങള് എല്ലാം ചെയ്യുന്നത് പരിശുദ്ധാത്മാവിന്റെ ശക്തി കൊണ്ടാണ്.

ത്രിത്വത്തെ പൂര്ണ്ണമായി പ്രതിനിധീകരിക്കുന്ന ഒരു ഉദ്ദാഹരണവും ഇല്ല. മുട്ടക്ക് മൂന്നു ഭാഗങ്ങളുണ്ട്. അതിന്റെ തോട്, വെള്ളക്കരു, മഞ്ഞക്കരു. എന്നാല് മുട്ടത്തോട് മുട്ടയല്ലാല്ലോ. പിതാവും, പുത്രനും, പരിശുദ്ധാത്മാവും ദൈവത്തിന്റെ ഭാഗങ്ങളല്ല; ഓരോരുത്തരും പുര്ണ്ണ ദൈവമാണ്. വെള്ളം മൂന്നു നിലകളില് കാണുന്നു. നീരാവി, ദ്രാവകം, ഐസ്കട്ടി. പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവത്തിന്റെ മൂന്നു നിലകളല്ല. വെള്ളത്തിന്റെ ഉദ്ദാഹരണത്തിന് അല്പം കൂടുതല് സാമ്യമുണ്ടെങ്കിലും അത് ദൈവത്തിന്റെ ആളത്വത്തെ പൂര്ണ്ണമായി ചിത്രീകരിക്കുന്നതല്ല. അപ്രമേയനായ ദൈവത്തെ പരിമിതിയുള്ള ഏതു ഉദ്ദാഹരണം കൊണ്ടൂം ചിത്രീകരിക്കുവാന് ഒരിക്കലും സാധിക്കുകയില്ല. ദൈവത്തിന്റെ ആളത്വത്തെ മനസ്സിലാക്കുവാന് ശ്രമിക്കുന്നതിനു പകരം അവന്റെ വലിപ്പവും അവന്റെ മഹത്വവും അവന്റെ സ്നേഹവും മനസ്സിലാക്കുവാനാണ് നാം ശ്രമിക്കേണ്ടത്. "ഹ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവ് എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികള് എത്ര അപ്രമേയവും അവന്റെ വഴികള് എത്ര അഗോചരവും ആകുന്നു. ദൈവത്തിന്റെ മനസ്സ് അറിഞ്ഞവന് ആര്?" (റോമ. 11:33-34).



ചോദ്യം: നല്ല ആളുകളുടെ ജീവിതത്തില്‍ ചീത്ത കാര്യങ്ങള്‍ ദൈവം എന്തിനാണ്‌ അനുവദിക്കുന്നത്‌?

ഉത്തരം:
ദൈവശാസ്ത്രത്തിലെ ഉത്തരം പറയുവാന്‍ അത്ര എളുപ്പമില്ലാത്ത ചോദ്യങ്ങളില്‍ ഒന്നാണിത്‌. ദൈവം അതിരറ്റവനും, നിത്യനും, സര്‍വജ്ഞാനിയും, സര്‍വവ്യാപിയും, സര്‍വശക്തനുമാണ്‌. ഇതൊന്നുമല്ലാത്ത മനുഷരായ നമുക്ക്‌ ദൈവത്തിന്റെ വഴികളെ പൂര്‍ണ്ണമായി മനസ്സിലാക്കാം എന്ന്‌ പ്രതീക്ഷിക്കുന്നത്‌ ശരിയാണോ? എങ്കിലും ഈ വിഷയത്തെ ആസ്പദമാക്കിയാണ്‌ സത്യവേദപുസ്തകത്തിലെ ഇയ്യോബിന്റെ പുസ്തകം എഴുതിയിരിക്കുന്നത്‌. ഇയ്യോബിനെ കൊല്ലുന്നതൊഴികെ മറ്റെന്തു വേണമെങ്കിലും ചെയ്യുവാന്‍ ദൈവം സാത്താനെ അനുവദിച്ചു. ഇയ്യോബിന്റെ പ്രതികരണം എന്തായിരുന്നു എന്ന്‌ നോക്കുക. ഇയ്യോബു പറഞ്ഞു, "അവന്‍ എന്നെ കൊന്നാലും ഞാന്‍ അവനെ കാത്തിരിക്കും" (ഇയ്യോ.'13:15). "യഹോവ തന്നു, യഹോവ എടുത്തു; അവന്റെ നാമം മഹത്വപ്പെടുമാറാകട്ടെ" (ഇയ്യോ.1:21). ദൈവം തന്റെ ജീവിതത്തില്‍ ഇവയൊക്കെ അനുവദിക്കുന്നതിന്റെ കാരണം എന്താണെന്ന്‌ ഇയ്യോബ്‌ അറിഞ്ഞിരുന്നില്ല. എങ്കിലും ദൈവം നല്ലവനാണെന്ന്‌ ഇയ്യോബ്‌ അറിഞ്ഞിരുന്നതുകൊണ്ട്‌, ഇയ്യോബ്‌ എല്ലാ സാഹചര്യങ്ങളിലും ദൈവത്തെ മാത്രം ആശ്രയിച്ചു. ഇതു തന്നെ ആയിരിക്കണം നമ്മുടേയും മനോഭാവം.

നല്ല ആളുകളുടെ ജീവിതത്തില്‍ ചീത്ത കാര്യങ്ങല്‍ എന്തുകൊണ്ട്‌ സംഭവിക്കുനു? ഈ ചോദ്യത്തിനു വേദപുസ്തകത്തിന്റെ ഉത്തരം "നല്ലവര്‍" ആരുമില്ല എന്നതാണ്‌. വേദപുസ്തകം വളരെ വ്യക്തമായി പഠിപ്പിക്കുന്ന സത്യം മനുഷരായ നാമെല്ലാവരും പാപക്കറയാല്‍ കളങ്കപ്പെട്ടവരാണ്‌ എന്നാണ്‌ (സഭാ.7:20; റോമ.6:23; 1യോഹ.1:8). റോമാലേഖനം 3:10 മുതല്‍ 18 വരെയുള്ള വാക്യങ്ങളില്‍ ഈ സത്യം അല്‍പം പോലും സംശയമില്ലാത്തവണ്ണം സമര്‍ത്ഥിച്ചിരിക്കയാണ്‌. "നീതിമാന്‍ ആരുമില്ല, ഒരുവന്‍ പോലുമില്ല. ഗ്രഹിക്കുന്നവന്‍ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല. എല്ലാവരും വഴി തെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീര്‍ന്നു. നന്‍മ ചെയ്യുന്നവന്‍ ഇല്ല, ഒരുവന്‍ പോലുമില്ല. അവരുടെ തൊണ്ട തുറന്ന ശവക്കുഴി, നാവുകൊണ്ട്‌ അവര്‍ ചതിക്കുന്നു; സര്‍പ്പവിഷം അവരുടെ അധരങ്ങള്‍ക്കു കീഴെ ഉണ്ട്‌. അവരുടെ വായില്‍ ശാപവും കൈപ്പും നിറഞ്ഞിരിക്കുന്നു. അവരുടെ കാല്‍ രക്തം ചൊരിയുവാന്‍ ബദ്ധപ്പെടുന്നു. നാശവും അരിഷ്ടതയും അവരുടെ വഴികളില്‍ ഉണ്ട്‌. സമാധാന മാര്‍ഗ്ഗം അവര്‍ അറിഞ്ഞിട്ടില്ല. അവരുടെ ദൃഷ്ടിയില്‍ ദൈവഭയം ഇല്ല' എന്ന്‌ എഴുതിയിരിക്കുന്നുവല്ലോ". ഈ ലോകത്തില്‍ ജീവിക്കുന്ന സകല മനുഷരും ഒരുപോലെ നരക യോഗ്യരാണ്‌. ഈ ഭൂമിയില്‍ നാം ഓരോ നിമിഷവും ആയിരിക്കുന്നത്‌ ദൈവത്തിന്റെ ദയയുടെ അടിസ്ഥാനത്തിലാണ്‌. ഈ ലോകത്തില്‍ വച്ച്‌ നമുക്കു സംഭവിക്കാവുന്ന ഏറ്റവും ക്രൂരമായ കാര്യം പോലും നരക യാതനയോടു തുലനപ്പെടുത്തിയാല്‍ ഏതുമില്ലാത്തതു പോലെ ആണ്‌. വാസ്തവത്തില്‍ നരകമാണല്ലോ നമുക്കു ലഭിക്കേണ്ടത്‌!

ഇതിനേക്കാള്‍ ഏറെ യോജിച്ച ചോദ്യം "നീച മനുഷരുടെ ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കുവാന്‍ ദൈവം എന്തിന്‌ അനുവദിക്കണം?" എന്നതാണ്‌. റോമ.5:8 പറയുന്നു, "ക്രിസ്തുവോ നാം പാപികള്‍ ആയിരിക്കുമ്പോള്‍ തന്നെ നമുക്കു വേണ്ടി മരിക്കയാല്‍ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദര്‍ശിപ്പിക്കുന്നു"

മനുഷര്‍ അധര്‍മ്മികളും പാപികളും ആയിരുന്നിട്ടും ദൈവം നമ്മെ സ്നേഹിക്കുന്നു. നമ്മുടെ പാപത്തിന്റെ ശിക്ഷയായ മരണം സ്വയം ഏറ്റെടുക്കുവാന്‍ തക്കവണ്ണം അത്രകണ്ട്‌ അവന്‍ നമ്മെ സ്നേഹിച്ചു (റോമ. 6:23). ഇന്ന്‌ ക്രിസ്തുവിനെ നമ്മുടെ രക്ഷകനായി നാം സ്വീകരിക്കുമെങ്കില്‍, നമ്മോടു ക്ഷമിച്ച്‌ നിത്യ ജീവനും സ്വര്‍ഗ്ഗ സൌഭാഗ്യവും അവന്‍ സൌജന്യമായി നമുക്കു തരും (റോമ.10:9; 8:1). നാം അര്‍ഹിക്കുന്നത്‌ നിത്യ നരകമാണ്‌. എന്നാല്‍ അവനില്‍ വിസ്വസിക്കുന്നവര്‍ക്കു അവന്‍ സൌജന്യമായി തതുന്നതോ നിത്യ സ്വര്‍ഗ്ഗവും നിത്യ സൌഭാഗ്യവും!

ഇതു ശരിയാണ്‌. ചിലപ്പോള്‍ അര്‍ഹിക്കുന്നവര്‍ എന്നു ആരും ചിന്തിക്കാത്ത ചിലര്‍ക്കു ചീത്ത കാര്യങ്ങള്‍ സംഭവിച്ചു എന്ന് വരാവുന്നതാണ്‌. എന്നാല്‍ ദൈവം തന്റേതായ കാരണങ്ങള്‍ കൊണ്ട്‌ ചിലരുടെ ജീവിതത്തില്‍ ചില കാര്യങ്ങള്‍ അനുവദിക്കുന്നു. പലപ്പോഴും അത്‌ നമുക്കു മനസ്സിലായി എന്ന് വരികയില്ല. എന്നാല്‍ എല്ലാറ്റിനുമുപരി ദൈവം നല്ലവനും, നീതിമാനും, സ്നേഹനിധിയും, കരുണാസാഗരവും ആകുന്നു എന്ന കാര്യം ഒരിക്കലും നാം മറക്കുവാന്‍ പാടില്ലത്തതാണ്‌. നമ്മുടെ ജീവിതത്തില്‍ നമുക്കു മനസ്സിലാക്കുവാന്‍ പാടില്ലാത്ത കാര്യങ്ങള്‍ സംഭവിക്കുംബോള്‍ നാം ചെയ്യേണ്ട കാര്യം ദൈവത്തെ സംശയിക്കുകല്ല മറിച്ച്‌, അവനില്‍ ആശ്രയിക്കുക ആണ്‌ വേണ്ടത്‌. "പൂര്‍ണ്ണ ഹൃദയത്തോടെ യഹോവയില്‍ ആശ്രയിക്ക; സ്വന്ത വിവേകത്തില്‍ ഊന്നരുത്‌. നിന്റെ എല്ലാ വഴികളിലും അവനെ നിനച്ചു കൊള്‍ക; അവന്‍ നിന്റെ പാതകളെ നേരെയാക്കും" (സദൃ.3:5.6).



ചോദ്യം: ദൈവം തിന്‍മയെ സൃഷ്ടിച്ചുവോ?

ഉത്തരം:
ദൈവമാണ്‌ എല്ലാവറ്റേയും സൃഷ്ടിച്ചതെങ്കില്‍ തിന്‍മയേയും അവനാണ്‌ സൃഷ്ടിച്ചതെന്ന്‌ തോന്നാവുന്നതാണ്‌. എന്നാല്‍, തിന്‍മ എന്നത്‌ പാറക്കഷണത്തെപ്പോലെയോ വിദ്യുത്ഛക്തിയെ പോലെയോ ഉള്ള ഒരു "സാധനം" അല്ലല്ലോ! ഒരു ലിറ്റര്‍ അല്ലെങ്കില്‍ ഒരു കിലോ തിന്‍മ വാങ്ങുവാന്‍ പറ്റില്ലല്ലോ. തിന്‍മക്ക്‌ അതില്‍ തന്നെ നിലനില്‍പ്‌ ഇല്ല എന്നുള്ളത്‌ നാം മനസ്സിലാക്കണം. നന്‍മ ഇല്ലാതിരിക്കുന്ന അവസ്ഥയെയാണ്‌ നാം തിന്‍മ എന്നു വിളിക്കുന്നത്‌. ഉദ്ദാഹരണമായി ഒരു ദ്വാരത്തെത്തന്നെ എടുക്കാം. ഒരു ദ്വാരത്തിനു തനിയായി നിലനില്‍പില്ല. മറ്റേതിങ്കിലും ഒരു വസ്തു ഉണടെനങ്കിലേ അതില്‍ ഒരു ദ്വാരം ഉണ്ടായിരിക്കുവാന്‍ കഴികയുള്ളൂ. മറ്റേതെങ്കിലും വസ്തുവിലുള്ള ഇല്ലായ്മ ആണ്‌ ഒരു ദ്വാരം. ആ ദ്വാരം ഉള്ളിടത്ത്‌ ആ വസ്തു ഇല്ല. അതു പോലെ ദൈവം സൃഷ്ടിച്ചപ്പോള്‍ സകലവും നല്ലതായി അവന്‍ സൃഷിച്ചു. അവന്‍ സൃഷ്ടിച്ച നല്ല കാര്യങ്ങളില്‍ ഒന്ന്‌ തന്റെ സൃഷ്ടികള്‍ക്ക്‌ തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്യമായിരുന്നു. വാസ്തവത്തില്‍ രണ്ടു ഉണ്ടെങ്കിലല്ലേ ഒന്നു തെരഞ്ഞെടുക്കുവാന്‍ കഴികയുള്ളൂ. അതുകൊണ്ട്‌ ദൈവം തന്റെ സൃഷീകളായ ദൂതന്‍മാര്‍ക്കും മനുഷര്‍ക്കും നന്‍മ തെരഞ്ഞെടുക്കുവാനോ നന്‍മയെ തിരസ്കരിക്കുവാനോ ഉള്ള അവസരം കൊടുത്തു. അങ്ങനെ നന്‍മ തിരസ്കരിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥാ വിശേഷത്തെയാണ്‌ തിന്‍മ എന്നു നാം വിളിക്കുന്നത്‌.

വേറൊരു ഉദ്ദാഹരണം പറയട്ടെ. "തണുപ്പു എന്ന്‌ ഒന്നുണ്ടോ" എന്നു ചോദിച്ചാല്‍ സാധാരണ ലഭിക്കുന്ന ഉത്തരം "ഉണ്ട്‌" എന്നായിരിക്കും, എന്നാല്‍ വാസ്തവത്തില്‍ അതു ശരിയല്ല. തണുപ്പ്‌ എന്ന ഒന്നില്ല. തണുപ്പ്‌ എന്നു പറഞ്ഞാല്‍ ചൂട്‌ ഇല്ലാത്ത അവസ്ഥ എന്നാണ്‌ അതിനര്‍ത്ഥം. അതുപോലെ ഇരുട്ട്‌ എന്ന ഒന്നില്ല. വാസ്ഥവത്തില്‍ വെളിച്ചത്തിന്റെ അഭാവമാണ്‌ ഇരുട്ട്‌. എന്നു പറഞ്ഞതുപോലെ നന്‍മയുടെ അഭാവമാണ്‌ തിന്‍മ. അല്ലെങ്കില്‍ ഇങ്ങനെ പറയാം. ദൈവത്തിന്റെ അഭാവമാണ്‌ തിന്‍മ. ദൈവമില്ലാത്ത സ്ഥലത്ത്‌ തിന്‍മ വെളിപ്പടുന്നു എന്നര്‍ത്ഥം.

തിന്‍മയെ ദൈവം സൃഷ്ടിച്ചതല്ല; ദൈവം അനുവദിച്ചതാണ്‌. ദൈവം തിന്‍മയെ അനുവദിക്കാതിരുന്നാല്‍ ദൈവത്തിന്റെ സൃഷ്ടികള്‍ക്ക്‌ തെരഞ്ഞെടുപ്പിനു ഇടമില്ലാതെ ഇരുന്നിരിക്കും. നാമിന്നു "റോബോ"യെ ഉണ്ടാക്കിയിരിക്കുന്നതു പോലെയല്ല ദൈവം മനുഷനെ ഉണ്ടാക്കിയിരിക്കുന്നത്‌. വാസ്ഥവത്തില്‍ ഒരു തെരഞ്ഞെടുപ്പിനു സാദ്ധ്യത ഉണ്ടാകത്തക്കവണ്ണം മനുഷനു സ്വന്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ദൈവത്തെ തെരഞ്ഞെടുക്കുവാനോ ദൈവത്തെ തിരസ്കരിക്കുവാനോ ഉള്ള അവസരമാണ്‌ ദൈവം ഉണ്ടാക്കിയത്‌.

പരിമിതിയുള്ള മനുഷര്‍ എന്ന നിലയ്ക്ക്‌ അപരിമിതനായ ദൈവത്തെ പൂര്‍ണ്ണമായി മനസ്സിലാക്കുവാന്‍ നമുക്ക്‌ ഒരിക്കലും സാധിക്കയില്ല (റോമ.11:33,34). ചിലപ്പോള്‍ ദൈവം എന്തിനാണ്‌ ഒരു കാര്യം ചെയ്യുന്നതെന്ന്‌ നമുക്കു മനസ്സിലായി എന്ന്‌ ചിന്തിച്ചേക്കാം. എന്നാല്‍ അല്‍പം കഴിഞ്ഞ്‌ മറിച്ചു ചിന്തിക്കേണ്ട സാഹചര്യവും ഉണ്ടായെന്ന്‌ വന്നേക്കാം. ദൈവത്തിന്റെ കാഴ്ചപ്പാട്‌ തന്റെ അനന്തതയുടേയും, തന്റെ നിത്യതയുടേയും അടിസ്ഥാനത്തില്‍ ഉള്ളതാണ്‌. നമ്മുടെ കാഴ്ചപ്പാട്‌ ഭൌമീകവും, അത്‌ പാപപങ്കിലവും നമ്മുടെ നശ്വര ചിന്താഗതിയുടെ അടിസ്ഥാനത്തില്‍ ഉള്ളതും ആണ്‌. മനുഷന്‍ പാപം ചെയ്യുമെന്നും അതിന്റെ ഫലമായി ശാപവും മരണവും ഉണ്ടാകുമെന്ന് മുന്നറിഞ്ഞിട്ടും എന്തുകൊണ്ടാണ്‌ ദൈവം മനുഷനെ സൃഷ്ടിച്ച്‌ ഈ ഭൂമിയില്‍ ആക്കിയത്‌ എന്ന ചോദ്യത്തിന്‌ ഉത്തരം പറയുക എളുപ്പമല്ല. അതിനുത്തരം നിത്യതയിലേ ലഭിക്കയുള്ളു. നമുക്കറിയാവുന്ന സത്യം ദൈവം പരിശുദ്ധനും, സ്നേഹനിധിയും, കരുണാസാഗരനും ആയതു കൊണ്ട്‌, താന്‍ ചെയ്യുന്നതെല്ലാം നമ്മുടെ നന്‍മയ്ക്കും അവന്റെ മഹത്വത്തിനും വേണ്ടി ആയിരിക്കും എന്നതാണ്‌. മനുഷന്‌ വാസ്തവത്തില്‍ തെരഞ്ഞെടുക്കുവാന്‍ ഒരു അവസരം ഉണ്ടാകേണ്ടതിന്‌ തിന്‍മ ഉണ്ടാകുവാന്‍ ഒരു സാഹചര്യം അവന്‍ അനുവദിച്ചു. നമ്മുടെ സ്വന്ത തീരുമാനത്തില്‍ നാം അവനെ തെരഞ്ഞെടുക്കണമെന്ന് അവന്‍ ആഗ്രഹിച്ചു. അല്ലായിരുന്നു എങ്കില്‍ നാം വെറും "റോബോ" പോലെ ഇരിക്കുമായിരുന്നു. തിന്‍മ അവന്‍ അനുവദിക്കാതിരുന്നെങ്കില്‍, മറ്റു മാര്‍ഗ്ഗമില്ലാതെ നാം അവനെ ആരാധിക്കേണ്ട സ്ഥിതിയില്‍ ഇരിക്കുമായിരുന്നു.



ചോദ്യം: പഴയ നിയമത്തില്‍ പുതിയ നിയമത്തിനെക്കാള്‍ ഇത്ര വ്യത്യസ്തനായി ദൈവം കാണപ്പെടുന്നത്‌ എന്തുകൊണ്ടാണ്‌?

ഉത്തരം:
ദൈവത്തെപ്പറ്റി പഴയ നിയമത്തിലും പുതിയ നിയമത്തിലും എന്താണ്‌ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്‌ എന്നതിനെപ്പറ്റി ശരിയായ ധാരണ ഇല്ലാത്തതു കൊണ്ടാണ്‌ ഈ ചോദ്യം ഉന്നയിക്കപ്പെട്ടിരിക്കുന്നത്‌. ഈ ചോദ്യം വേറെ രീതിയിലും അവതരിപ്പിക്കപ്പെടുന്നത്‌ "പഴയനിയമത്തില്‍ ദൈവം കോപാലുവും പുതിയ നിയമത്തില്‍ ദൈവം സ്നേഹനിധിയുമാണ്‌" എന്നു പറയുമ്പോഴാണ്‌. ദൈവം തന്നെത്താന്‍ വെളിപ്പെടുത്തിയിരിക്കുന്നത്‌ പടിപടിയായി താന്‍ ചരിത്രത്തിലും വ്യക്തികളുടെ ജീവിതത്തിലും പ്രവര്‍ത്തിച്ചതില്‍ കൂടെ ആയിരുന്നു എന്ന്‌ മനസ്സിലാക്കുമ്പോള്‍ ഇത്തരം തെറ്റിദ്ധാരണകള്‍ക്ക്‌ ഇടമില്ലാതെ പോകുന്നു. വാസ്തവത്തില്‍ പഴയ നിയമത്തിലും പുതിയ നിയമത്തിലും വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന ദൈവത്തിന്റ്‌ സ്വഭാവത്തില്‍ ഒരു വ്യത്യാസവുമില്ല എന്ന കാര്യം ശ്രദ്ധിച്ചു പഠിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്‌. രണ്ടിടത്തും ദൈവത്ത്തിന്റെ കോപവും ദൈവത്തിന്റെ സ്നേഹവും വ്യക്തമായി കാണവുന്നതാണ്‌.

ഉദ്ദാഹരണമായി പഴയ നിയമത്തില്‍ എവിടെ നോക്കിയാലും ദൈവത്തെ ചിത്രീകരിച്ചിരിക്കുന്നത്‌ " ... കരുണയും കൃപയുമുള്ളവന്‍, ദീര്‍ഘക്ഷമയും, മഹാദയയും, വിശ്വസ്തതയുമുള്ളവന്‍" എന്നാണ്‌ (പുറ.34:6; സംഖ്യ 14:18; ആവ.4:31; നെഹ.9:17; സങ്കീ.86:5; 108:4;145:8; യോവേ.2:13). പുതിയ നിയമത്തില്‍ ദൈവത്തിന്റെ ദയയും സ്നേഹവും പൂര്‍ണമായിവെളിപ്പെട്ടിരിക്കുന്നു എന്നു മാത്രം. "തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന്‌ ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു" (യോഹ.3:16). പഴയ നിയമത്തില്‍ ആദിയോടന്തം ദൈവം യിസ്രായേലിനെ നടത്തുന്നത്‌ ഒരു അപ്പന്‍ തന്റെ മകനെ നടത്തുന്നതു പോലെയാണ്‌. അവര്‍ അവനെതിരായി മനഃപ്പൂര്‍വം പാപം ചെയ്ത്‌ അന്യദൈവങ്ങളെ സേവിച്ചപ്പോള്‍ അവന്‍ അവരെ ശിക്ഷിച്ചു എന്നത്‌ ശരിയാണ്‌. എന്നാല്‍ അവര്‍ മാനസാന്തരപ്പെടുമ്പോളൊക്കെ അവന്‍ അവരെ വിടുവിക്കയും ചെയ്യും. അങ്ങനെ തന്നെയാണല്ലോ പുതിയ നിയമത്തിലും ദൈവം തന്റെ മക്കളോട്‌ ഇടപെടുന്നത്‌. ഉദ്ദാഹരണമായി എബ്ര.12:6 നോക്കുക. "കര്‍ത്താവു താന്‍ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു. താന്‍ കൈക്കൊള്ളുന്ന ഏതു മകനേയും തല്ലുന്നു".

അതുപോലെ തന്നെ പഴയ നിയമത്തില്‍ ആദിയോടനതംൊ പാപത്തിന്‍ മേലുള്ള ദൈവീക ശിക്ഷ കാണുവാന്‍ കഴിയും. പുതിയ നിയമത്തിലും അത്‌ അങ്ങനെ തന്നെയാണ്‌. "അനീതികൊണ്ട്‌ സത്യത്തെ തടുക്കുന്ന മനുഷരുടെ സകല അഭക്തിക്കും അനീതിക്കും നേരെ ദൈവത്തിന്റെ കോപം സ്വര്‍ഗ്ഗത്തില്‍ നിന്ന് വെളിപ്പെടുന്നു" (റോമ.1:18). ഇങ്ങനെ കാര്യം വളരെ വ്യക്തമാണ്‌. പഴയ നിയമത്തിലും പുതിയ നിയമത്തിലും ദൈവം വിഭിന്നനല്ല. ദൈവം പ്രകൃത്യാ മാറ്റമില്ലാത്തവനാണ്‌. വേദപുസ്തക വെളിപ്പാടില്‍ ഒരുപക്ഷെ ഒരു സ്ഥലത്ത്‌ മറ്റേ സ്ഥലത്തേക്കാള്‍ ഏതെങ്കിലും ഒന്നിനു ഊന്നല്‍ കൊടുത്തു എന്ന് വരാവുന്നതാണ്‌.എന്നാല്‍ അനാദിയും ശശ്വതനുമായ ദൈവം ഒരിക്കലും മാറ്റമില്ലാത്തവനാണ്‌.

വേദപുസ്തകം കൃത്യമായി പഠിക്കുമ്പോള്‍ വ്യക്തമാകുന്നത്‌ പഴയ നിയമത്തിലും പുതിയ നിയമത്തിലും ദൈവം മാറ്റമില്ലാത്തവനായി കാണപ്പെടുന്നു എന്ന സത്യമാണ്‌. വേദപുസ്തകം 66 പുസ്തകങ്ങളുടെ ഒരു സമുച്ചയമാണ്‌. രണ്ടോ മൂന്നോ ഭൂഘണ്ഡങ്ങളിലിരുന്ന്‌ മൂന്നു ഭാഷകളില്‍ 1600 വര്‍ഷങ്ങള്‍കകിപടയില്‍ 40 ഓളം ആളുകളാള്‍ എഴുതപ്പെട്ട വേദപുസ്തകം ആദിയോടന്തം വൈപരീത്യങ്ങള്‍ ഇല്ലാതെ ഒരേ പുസ്തകമായി കാണപ്പെടുന്നു. സ്നേഹനിധിയും കരുണാമൂര്‍ത്തിയും നീതിമാനുമായ ദൈവം പാപികളായ മനുഷരോട്‌ വ്യത്യസ്ത സാഹചര്യങ്ങളില്‍ എങ്ങനെ ഇടപെടുന്നു എന്ന്‌ വേദപുസ്തകത്തില്‍ നിന്ന്‌ നമുക്കു മനസ്സിലാക്കാവുന്നതാണ്‌. വാസ്തവത്തില്‍ വേദപുസ്തകത്തെ, മാനവരാശിക്കു ദൈവം എഴുതിയ പ്രേമലേഖനം എന്ന്‌ കണക്കാക്കാവുന്നതാണ്‌. വേദപുസ്തകത്തില്‍ ആദിയോടന്തം തന്റെ സൃഷിയോടുള്ള, പ്രത്യേകിച്ച്‌ മനുഷരോടുള്ള, ദൈവത്തിന്റെ അത്യന്ത സ്നേഹം പ്രകടമാണ്‌. അര്‍ഹതയില്ലാത്ത മനുഷനെ സ്നേഹനിധിയായ ദൈവം താനുമായി ബന്ധപ്പെടുവാന്‍ ആഹ്വാനം ചെയ്യുകയാണ്‌ വേദപുസ്തകത്തിന്റെ ആരംഭം മുതല്‍ അവസാനം വരെ. എന്നാല്‍ തന്റെ വചനത്തെ തിരസ്കരിച്ച്‌ പാപത്തിന്‌ അധീനരായവരെ നീതിയോടെ ശിക്ഷിക്കയും ചെയ്യുന്ന ദൈവത്തെ വേദപുസ്തകത്തില്‍ ഉടനീളം കാണാവുന്നതാണ്‌.

ദൈവം വിശുദ്ധനും നീതിമാനും ആയതുകൊണ്ട്‌ പാപം എവിടെ ഉണ്ടെങ്കിലും ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. എന്നാല്‍ ദൈവത്തിന്റെ അളവറ്റ സ്നേഹത്താല്‍ പാപിയായ മനുഷന്‌ ഒരു രക്ഷാമാര്‍ഗ്ഗം അവന്‍ ഉണ്ടാക്കി. 1യോഹ.4:10 മുതലായ വാക്യങ്ങളില്‍ നിന്ന്‌ ഈ കാര്യം വളരെ വ്യക്തമാണ്‌. "നാം ദൈവത്തെ സ്നേഹിച്ചതല്ല, അവന്‍ നമ്മെ സ്നേഹിച്ച്‌ തന്റെ പുത്രനെ നമ്മുടെ പാപങ്ങള്‍ക്ക്‌ പ്രായശ്ചിത്തമാകുവാന്‍ അയച്ചതു തന്നെ സാക്ഷാല്‍ സ്നേഹം ആകുന്നു". പഴയ നിയമത്തില്‍ പാപപരിഹാരത്തിനായി ഒരു യാഗ പരമ്പരയെ ദൈവം ഏര്‍പ്പെടുത്തിക്കൊടുത്തു. അത്‌ ദൈവം മുന്നിയമിച്ചിരുന്നതും ഭാവിയില്‍ സംഭവിക്കുവാന്‍ ഉള്ളതുമായിരുന്ന ക്രിസ്തുവിന്റെ പരമ യാഗത്തിന്റെ നിഴല്‍ മാത്രമായിരുന്നു. പഴയ നിയമത്തില്‍ ഉടനീളം വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന രഷിതാവു പുതിയ നിയമത്തില്‍ വെളിപ്പെട്ടു വന്നു. ദൈവസ്നേഹത്തിന്റെ പ്രതീകമായിരുന്ന തന്റെ ഓമന കുമാരനെ ഈ ലോകത്തില്‍ അയച്ച്‌ മാനവരാശിക്ക്‌ സാധിപ്പിക്കേണ്ടിയിരുന്ന വീണ്ടെടുപ്പ്‌ പൂര്‍ണ്ണമായി നിറവേറിയത്‌ പുതിയ നിയമത്തിലാണ്‌. പഴയ നിയമവും പുതിയ നിയമവും എഴുതപ്പെട്ടത്‌ നമ്മെ "രക്ഷയ്ക്കു ജ്ഞാനികള്‍ ആക്കുവാന്‍" (2തിമോ.3:15) വേണ്ടി ആയിരുന്നു. പഴയതിനേയും പുതിയതിനേയും ശ്രദ്ധിച്ചു പഠിച്ചാല്‍ ദൈവം "ഗതിഭേദത്താലുള്ള ആഛാദനം" (യാക്കോ.1:17) ഇല്ലാത്തവനായി എന്നും നിലകൊള്ളുന്നു എന്ന്‌ വേദപുസ്തകത്തില്‍ നിന്ന്‌ നമുക്കു മനസ്സിലാക്കാവുന്നതാണ്‌.



ചോദ്യം: ദൈവം സ്നേഹം തന്നെ എന്നാല്‍ എന്താണര്‍ത്ഥം?

ഉത്തരം:
സ്നേഹത്തെപ്പറ്റി എന്താണ്‌ ബൈബിള്‍ പഠിപ്പിക്കുന്നത്‌ എന്ന്‌ നമുക്ക്‌ ആദ്യം നോക്കാം. അപ്പോള്‍ സ്നേഹത്തിന്റെ ഉറവയാണ്‌ ദൈവം എന്ന്‌ നമുക്കു മനസ്സിലാക്കുവാന്‍ കഴിയും. "സ്നേഹം ദീര്‍ഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു. സ്നേഹം സപഷര്‍ദ്ധിക്കുന്നില്ല, സ്നേഹം നിഗളിക്കുന്നില്ല; ചീര്‍ക്കുന്നില്ല, അയോഗ്യമായി നടക്കുന്നില്ല, സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല, ദേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല; അനീതിയില്‍ സന്തോഷിക്കാതെ സത്യത്തില്‍ സന്തോഷിക്കുന്നു. എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു. സ്നേഹം ഒരുനാളും ഉതിര്‍ന്നു പോകയില്ല," (1കൊരി.13:4-8a). ഇതാണ്‌ സ്നേഹത്തെപ്പറ്റി ദൈവം പറഞ്ഞിരിക്കുന്നത്‌. ദൈവം സ്നേഹം ആയതുകൊണ്ട്‌ (1യോഹ.4:8), ഇതു ത്ന്നെയാണ്‌ ദൈവത്തിന്റെ സ്വഭാവവും.

സ്നേഹം (ദൈവം) ആരുടെമേലും സമ്മര്‍ദ്ദം ചെലുത്തുകയില്ല. അവന്റെ സ്നേഹത്തിന്റെ പ്രതികരണമായി നാം അവനെ സ്നേഹിക്കണം എന്ന്‌ അവന്‍ ആഗ്രഹിക്കുന്നു. സ്നേഹം (ദൈവം) എല്ലാവരോടും ദയ കാണിക്കുന്നു. സ്നേഹം (യേശു ക്രിസ്തു) മുഖപക്ഷമില്ലാതെ എല്ലാവര്‍ക്കും ഒരുപോലെ നന്‍മ ചെയ്യുന്നവനായി കാണപ്പെട്ടു. യേശുക്രിസ്തൂ ഭൂമിയിലായിരുന്നപ്പോള്‍ ആരെ വേണമെങ്കിലും തന്റെ സ്വാധീനതയില്‍ കൊണ്ടുവരുവാന്‍ കഴിയുമായിരുന്നിട്ടും അവന്റെ ആളത്വത്തിന്റെ മഹത്വം വെളിപ്പെടുത്താതെ വെറും സാധാരണക്കാരനായി അവന്‍ ജീവിച്ചു. സ്നേഹം (ദൈവം) അനുസരണം അവകാശപ്പെടുന്നില്ല. സ്നേഹം (യേശുക്രിസ്തു)എപ്പോഴും മറ്റുള്ളവരുടെ താല്‍പര്യങ്ങള്‍ക്ക്‌ മുന്‍്തൂക്കം കൊടുത്താണ്‌ ജീവിച്ചത്‌.

ദൈവസ്നേഹത്തിന്റെ ഏറ്റവും പ്രത്യക്ഷമായ ആവിഷ്കരണം യോഹ,3:16 ല്‍ കാണാവുന്നതാണ്‌. "തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവരും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന്‌ ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു". റോമ.5:8 ലും ഇതേ സന്ദേശം കാണാവുന്നതാണ്‌. "ക്രിസ്തുവോ നാം പാപികള്‍ ആയിരിക്കുമ്പോള്‍ തന്നെ നമുക്കു വേണ്ടി മരിക്കയാല്‍ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദര്‍ശിപ്പിക്കുന്നു" തന്റെ നിത്യ ഭവനത്തില്‍ അഥവാ സ്വര്‍ഗ്ഗത്തില്‍ നാം തന്നോടുകൂടെ ആയിരിക്കണം എന്ന ദൈവത്തിന്റെ വലിയ ആഗ്രഹം ഈ വാക്യങ്ങളില്‍ നമുക്ക്‌ കാണാവുന്നതാണ്‌. നമ്മുടെ പാപങ്ങള്‍ക്ക്‌ ഒരു നിവര്‍ത്തി വരുത്തിയാണ്‌ അവന്‍ അത്‌ സാധിപ്പിച്ചത്‌. അവന്‍ നമ്മെ സ്നേഹിക്കുന്നതിന്റെ കാരണം അങ്ങനെ ചെയ്യുവാന്‍ അവന്‍ തീരുമാനിച്ചതുകൊണ്ട്‌ മാത്രമാണ്‌. സ്നേഹം ക്ഷമിക്കുന്നു. "നമ്മുടെ പാപങ്ങളെ ഏറ്റു പറയുന്നു എങകി‌ല്‍ അവന്‍ നമ്മോടു പാപങ്ങളെ ക്ഷമിച്ച്‌ സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു" (1യോഹ.1:9).

അതുകൊണ്ട്‌, ദൈവം സ്നേഹം തന്നെ എന്നു പറഞ്ഞാല്‍ അര്‍ത്ഥം എന്താണ്‌? സ്നേഹം ദൈവത്തിന്റെ ഗുണാതിശയങ്ങളില്‍ ഒന്നാണ്‌. ദൈവീക സ്വഭാവത്തിന്റെ, ആളത്വത്തിന്റെ കാതലാണ്‌ സ്നേഹം. ദൈവസ്നേഹം തന്റെ വിശുദ്ധി, നീതി, ന്യായം, കോപം എന്നിവയ്ക്ക്‌ എതിരായി വര്‍ത്തിക്കുന്ന ഒന്നല്ല. ഈ സ്വഭാവങ്ങളെല്ലാം അവനില്‍ പരിപൂര്‍ണ്ണമായി സംയോജിച്ചിരിക്കുന്നു. താന്‍ ചെയ്യുന്നതെല്ലാം തന്റെ സ്നേഹത്തിന്റേയും, വിശുദധി്യുടേയും, നീതിയുടേയും അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ചെയ്യുന്നത്‌. യധാര്‍ത്ഥ സ്നേഹത്തിന്റെ പ്രതീകമാണ്‌ ദൈവം. അത്ഭുതമെന്നു പറയട്ടെ, തന്റെ പുത്രനെ സ്വന്തം രക്ഷകനായി സ്വീകരിക്കുന്ന എല്ലാവര്‍ക്കും അവന്റെ പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ ഈ ദൈവസ്നേഹത്തിന്റെ ഭാഗഭാക്കാകുവാന്‍ ദൈവം കൃപചെയ്യുന്നു. (യോഹ.1:12: 1യോഹ.3:1;23-24).



ചോദ്യം: ഇന്നും ദൈവം നമ്മോടു സംസാരിക്കുമോ?

ഉത്തരം:
പല ആളുകളോട്‌ അശരീരിയായി ദൈവം സംസാരിച്ചതിനെപ്പറ്റി വേദപുസ്തകം രേഖപ്പെടുത്തിയിട്ടുണ്ട്‌. ഉദ്ദാഹരണത്തിന്‌ ഈ വാക്യങ്ങള്‍ വായിക്കുക. പുറ.3:14; യോശു. 1:1; ന്യായാ.6:18; 1ശമു.3:11; 2ശമു.2:1; ഇയ്യോ.40:1; യെശ.7:3; യെരെ.1:7; അപ്പൊ.8:26; 9:15 മുതലായവ. വേദശാസ്ത്രപരമായി നോക്കിയാല്‍ ഇന്നും അങ്ങനെ സംഭവിച്ചുകൂടാ എന്നില്ല. എന്നാല്‍ അന്നും ഇന്നും അശരീരിയായി ദൈവം സംസാരിക്കുന്നത്‌ അസാധാരണ സംഭവമാണ്‌. നൂറുകണക്കിനു പ്രാവശ്യം ദൈവം സംസാരിച്ചതായി വേദപുസതകം പറയുന്നെങ്കിലും അത്‌ അശരീരി ശബ്ദമായിരുന്നുവോ, അത്‌ ഉള്ളിലെ ശബ്ദം ആയിരുന്നുവോ, അതോ അത്‌ മനസ്സിലെ ധാരണ മാത്രമായിരുന്നുവോ എന്ന് വ്യക്തമല്ല.

ഇന്നും ദൈവം നമ്മോടു സംസാരിക്കുന്നു. ഒന്നാമത്‌, ദൈവം തന്റെ വചനത്തില്‍ കൂടെ സംസാരിക്കുന്നു (2തിമോ.3:16-17). യെശ.55:11 ഇങ്ങനെ പറയുന്നു. "എന്റെ വായില്‍ നിന്നു പുറപ്പെടുന്ന എന്റെ വചനം...വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളത്‌ നിവര്‍ത്തിക്കയും ഞാന്‍ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും". നാം രക്ഷിക്കപ്പെടുവാനും ഒരു വിജയകരമായ ക്രിസ്തീയ ജീവിതം നയിക്കുവാനും ആവശ്യമുള്ളതെല്ലാം വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. "... അവന്റെ ദിവ്യശക്തി ജീവനും ഭക്തിക്കും വേണ്ടിയത്‌ ഒക്കെയും നമുക്ക്‌ ദാനം ചെയ്തിരിക്കുന്നുവല്ലോ" (2പത്രോ.1:3).

രണ്ടാമതായി, ചില സംഭവങ്ങള്‍, തോന്നലുകള്‍, ചിന്തകള്‍ എന്നിവ വഴിയും ദൈവം നമ്മോടു സംസാരിക്കറുണ്ട്‌. നമ്മുടെ മനസ്സാക്ഷിയില്‍ കൂടെ നല്ലതും ചീത്തയും തിരിച്ചറിയുവാന്‍ ദൈവം നമ്മെ സഹായിക്കുന്നു. (1തിമോ.1:5; 1പത്രോ.3:16). നമ്മുടെ മനസ്സ്‌ അവന്റെ ചിന്തയോട്‌ അനുരൂപമായി ചിന്തിക്കുവാന്‍ ഇടയാകേണ്ടതിന്‌ അവന്‍ നമ്മില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു (റോ.12:2). നമ്മെ അവന്റെ വഴിയില്‍ നടത്തേണ്ടതിനും, നമ്മെ രൂപാന്തരപ്പെടുത്തേണ്ടതിനും, നമ്മുടെ ആത്മീയ വളര്‍ച്ചയെ മുന്‍പില്‍ കണ്ടും നമ്മുടെ ജീവിതത്തില്‍ ചില സംഭവങ്ങളെ ദൈവം അനുവദിക്കുനനുി (യാക്കോ.1:2-5; എബ്രാ.12:5-11). 1പത്രോ.1:6,7 ല്‍ ഇങ്ങനെ വായിക്കുന്നു. "അതില്‍ നിങ്ങള്‍ ഇപ്പോള്‍ അല്‍പനേരത്തേക്ക്‌ നാനാ പരീക്ഷകളാല്‍ ദുഃഖിച്ചിരിക്കേണ്ടിവന്നാലും ആനന്ദിക്കുന്നു. അഴിഞ്ഞുപോകുന്നതും തീയില്‍ ശോധന കഴിക്കുന്ന പൊന്നിനേക്കാള്‍ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന വിലയേറിയത്‌ എന്ന്‌ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയില്‍ പുകഴ്ചക്കും തേജസ്സിനും മാനത്തിനുമായി കാണ്‍മാന്‍ അങ്ങനെ ഇടവരും".

മൂന്നാമതായി, ചിലപ്പോള്‍ അശരീരിയായും ചിലരോട്‌ ദൈവം സംസാരിച്ചെന്നു വരും. വളരെ പരിമിതമായ സങ്കീര്‍ണ്ണ സാഹചര്യങ്ങളില്‍ മാത്രമേ ദൈവം അങ്ങനെ ചെയ്യാറുള്ളൂ. ചിലര്‍ പറയുന്നതുപോലെ അത്ര സാധാരണയായി സംഭവിക്കുന്ന ഒരു കാര്യമല്ലിത്‌. വേദപുസ്തകത്തിലും അശരീരി ശബ്ദം കേള്‍്‌ക്കുന്നത്‌ പതിവല്ലയിരുന്നു. ഒന്നു പറയട്ടെ, ആരോടെങ്കിലും എങ്ങനെ ദൈവം സംസാരിച്ചാലും എഴുതപ്പെട്ട തന്റെ വചനത്തോട്‌ താരതമ്യപ്പെടുത്തി നോക്കേണ്ടതാണ്‌ (2തിമോ.3:16-17). തന്റെ വചനത്തിനു, അതായത്‌ സത്യവേദപുസ്തകത്തിന്‌, നിരക്കാത്ത യാതൊന്നും ഒരിക്കലും ദൈവം പറയുകയോ ചെയ്യുകയോ ഇല്ല എന്ന കാര്യം ആരും ഒരിക്കലും മറക്കുവാന്‍ പാടുള്ളതല്ല.



ചോദ്യം: ദൈവത്തെ സൃഷ്ടിച്ചത്‌ ആരാണ്‌?" ദൈവം എവിടെ നിന്ന്‌ വന്നു?

ഉത്തരം:
നിരീശ്വര വാദികളും അജ്ഞേയവാദികളും ഉന്നയിക്കുന്ന ഒരു ചോദ്യം എല്ലാവറ്റിനും പുറകില്‍ ഒരു കാരണമുണ്ടെങ്കില്‍ ദൈവത്തിനും ഉണ്ടാകണമല്ലോ എന്നാണ്‌. അങ്ങനെയെങ്കില്‍ ദൈവം ദൈവമല്ലല്ലൊ, അതിനര്‍ത്ഥം ദൈവം ഇല്ലെന്നു തന്നെ, എന്ന് അവര്‍ പറയും. ഇതേ ചോദ്യം തന്നെ വേരൊരു രീതിയിലും അവതരിപപി.ക്കാറുണ്ട്‌. ദൈവത്തെ സൃഷ്ടിച്ചത്‌ ആരാണ്‌ എന്നാണ്‌ ആ ചോദ്യം. എല്ലാവര്‍ക്കും അറിയാം ഒന്നുമില്ലായ്മയില്‍ നിന്ന് എന്തെങ്കിലും ഉണ്ടാകയില്ല എന്ന്. ദൈവം എന്തെങ്കിലും ആണെങ്കില്‍ എങ്ങനെ അവന്‍ ഉണ്ടായി എന്നാണ്‌ ചോദ്യം.

ഇത്തരം ചോദ്യങ്ങള്‍ അസ്ഥാനത്താണ്‌. കാരണം ഇവയെല്ലാറ്റിനും പിന്‍പിലെ ആശയം ദൈവം എവിടെ നിന്നോ വന്നു എന്നാണ്‌. അതിനുശേഷം എവിടെ നിന്നായിരിക്കണം എന്നവര്‍ അനുമാനിക്കുകയും ചെയ്യുന്നു. വാസ്തവത്തില്‍ ഇത്തരം ചോദ്യങ്ങള്‍ അര്‍ത്ഥമില്ലാത്ത ചോദ്യങ്ങളാണ്‌. "നീലനിറത്തിന്റെ മണം എന്താണ്‌" എന്നു ചോദിക്കുന്നതു പോലെ തന്നെയാണ്‌ ഇത്തരം ചോദ്യങ്ങള്‍. നീലനിറം മണമുള്ള വസ്തുക്കളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്നതല്ലല്ലൊ. അതുകൊണ്ട്‌ ആ ചോദ്യം അസ്ഥാനത്താണ്‌. എന്നു പറഞ്ഞതുപോലെ ദൈവം സൃഷ്ടിക്കപ്പെട്ട അല്ലെങ്കില്‍ ഉണ്ടാക്കപ്പെട്ട വസ്തുക്കളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്ന വസ്തു അല്ലാത്തതു കൊണ്ട്‌ ആ ചോദ്യവും അസ്ഥാനത്തുള്ള ചോദ്യമാണ്‌. ദൈവം ഉണ്ടാക്കപ്പെട്ടവനല്ല. അവന്‍ കാരണങ്ങള്‍ക്ക്‌ അതീതനാണ്‌. അവന്‍ അനാദിയായി ഉണ്ടായിരുന്നു.

ഈ വസ്തുത നമുക്ക്‌ എങ്ങനെ അറിയാം? ശൂന്യത്തില്‍ നിന്ന് ശൂന്യം മാത്രമേ ഉണ്ടാകയുള്ളൂ എന്ന് നമുക്കെല്ലാമറിയാം. ഇന്ന് ഏതെങ്കിലും വസ്തുക്കള്‍ ഉണ്ടെങ്കില്‍ അവ ഒരിക്കലും വെറും ഒന്നുമില്ലായ്മയില്‍ നിന്ന് ഉണ്ടായി വന്നതല്ല. ഏതില്‍ നിന്ന് എല്ലാം ഉളവായോ ആ വസ്തുവിനെ ദൈവം എന്ന് നാം വിളിക്കുന്നു. എല്ലാം ഉണ്ടാകുവാന്‍ കാരണമായ അകാരണനായ വ്യക്തിയാണ്‌ ദൈവം. സൃഷ്ടിക്കപ്പെട്ട അഖിലാണ്ഡത്തിനറെെ സൃഷ്ടിക്കപ്പെടാത്ത സ്രഷ്ടാവാണ്‌ ദൈവം.