പൊട്ടിയ ഭരണി
19
യഹോവ എന്നോടു പറഞ്ഞു: “യിരെ മ്യാവേ, ചെന്ന് കുശവന്‍െറ പൊട്ടിയ ഒരു മണ്‍ഭരണി വാങ്ങിക്കൊണ്ടു വരിക. ഓട്ടു നുറുക്കു കവാടത്തിനു മുന്പിലുള്ള ബെന്‍ ഹിന്നോംതാഴ്വരയിലേക്കു പോകുക. ഏതാനും മൂപ്പന്മാരെയും പുരോഹിതന്മാരെയും കൂടെ കൊണ്ടുപോകുക. അവിടെവച്ച്, ഞാന്‍ നിന്നോടു പറയുന്ന കാര്യങ്ങള്‍ അവരോടു പറയുക. നിന്നോടൊപ്പമുള്ളവരോട്, ‘യെഹൂ ദയിലെ രാജാവേ, യെരൂശലേംകാരേ, യഹോ വയുടെ സന്ദേശം കേള്‍ക്കുക!’ യിസ്രായേല്‍ജന തയുടെ ദൈവമാകുന്ന, സര്‍വശക്തനായ യഹോവ പറയുന്നത് ഇതാണ്: ഈ സ്ഥല ത്തിന് ഞാനൊരു ഭയങ്കര ദുരിതമുണ്ടാക്കും! ഇതെപ്പറ്റി കേള്‍ക്കുന്ന എല്ലാവരും അത്ഭുതപ്പെ ടുകയും ഭയംകൊണ്ടു നിറയുകയും ചെയ്യും. യെഹൂദയിലെ ജനങ്ങള്‍ എന്നില്‍ നിന്നകന്ന തിനാലാണു ഞാന്‍ ഇങ്ങനെ സംഭവിപ്പിക്കുക. ഇവിടം അവര്‍ അന്യദൈവങ്ങളുടേതാക്കിയി രിക്കുന്നു. യെഹൂദക്കാര്‍ ഈ സ്ഥലത്ത് അന്യ ദൈവങ്ങള്‍ക്കായി ഹോമബലികളര്‍പ്പിച്ചിരി ക്കുന്നു. ജനം ആ ദേവന്മാരെ പണ്ട് ആരാധിച്ചി രുന്നില്ല. പൂര്‍വികര്‍ ആ ദേവന്മാരെ ആരാധി ച്ചില്ല. ഇവ മറ്റു രാജ്യങ്ങളില്‍നിന്നുള്ള പുതിയ ദേവന്മാരാകുന്നു. യെഹൂദയിലെ രാജാക്കന്മാര്‍ ഈ സ്ഥലം നിഷ്കളങ്കരായ ശിശുക്കളുടെ രക്തം കൊണ്ടു നിറച്ചു. ബാല്‍ദേവനായി യെഹൂദ യിലെ രാജാക്കന്മാര്‍ ഉന്നതസ്ഥലങ്ങള്‍ പണി തു. അവിടെയാണവര്‍ ഹോമയാഗങ്ങള്‍ നട ത്തുന്നത്. അവര്‍ തങ്ങളുടെ പുത്രന്മാരെ ബാല്‍ ദേവന് ഹോമബലിയര്‍പ്പിച്ചു. അങ്ങനെ ചെയ്യ ണമെന്ന് അവരോടു ഞാന്‍ പറഞ്ഞില്ല. നിങ്ങ ളുടെ പുത്രന്മാരെ ബലിയര്‍പ്പിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടില്ല. അങ്ങനെ ഒരു കാര്യത്തെപ്പറ്റി ഞാനൊരിക്കലും ആലോചിച്ചിട്ടുപോലുമില്ല. ഇപ്പോള്‍ ജനങ്ങള്‍ ഈ സ്ഥലത്തെ തോഫെത്ത് എന്നും ഹിന്നോംതാഴ്വരയെന്നും വിളിക്കുന്നു. പക്ഷേ ഞാന്‍ നിങ്ങള്‍ക്ക് ഈ മുന്നറിയിപ്പു തരുന്നു. യഹോവയില്‍നിന്നുള്ളതാണ് ഈ സന്ദേശം: ജനം ഈ സ്ഥലത്തെ കശാപ്പിന്‍െറ താഴ്വര എന്നും വിളിക്കുന്ന കാലം വരുന്നു. ഈ സ്ഥലത്ത് ഞാന്‍ യെഹൂദക്കാരുടെയും യെരൂശലേകാരുടെയും പദ്ധതികളെ തകര്‍ക്കും. ഈ ജനത്തെ ശത്രുക്കള്‍ ഓടിക്കും, ഇവിടെ വച്ച് യെഹൂദക്കാര്‍ വാളിനാല്‍ കൊല്ലപ്പെടാന്‍ ഞാനിടയാക്കും. അവരുടെ മൃതദേഹങ്ങളെ ഞാന്‍ പക്ഷികള്‍ക്കും കാട്ടുമൃഗങ്ങള്‍ക്കും ഭക്ഷ ണമാക്കുകയും ചെയ്യും. ഈ നഗരത്തെ ഞാന്‍ പൂര്‍ണ്ണമായും നശിപ്പിക്കും. യെരൂശലേമിലൂടെ കടന്നുപോകുന്നവര്‍ ചൂളം വിളിക്കുകയും അതി ന്‍െറ നേര്‍ക്കു തലകുലുക്കുകയും ചെയ്യും. നഗരം നശിപ്പിക്കപ്പെട്ടിരിക്കുന്നുവെന്ന് കണ്ട് അവര്‍ ഞെട്ടും. ശത്രു അതിന്‍െറ സൈന്യത്തെ നഗരത്തിനു ചുറ്റിലും വിന്യസിക്കും. ഭക്ഷണ ത്തിനായി പുറത്തു പോകാന്‍ സൈന്യം ആരെ യും അനുവദിക്കുകയില്ല. അതിനാല്‍ നഗര വാസികള്‍ പട്ടിണിയനുഭവിക്കാന്‍ തുടങ്ങും. സ്വന്തം പുത്രന്മാരുടെയും പുത്രിമാരുടെയും ശരീരം തിന്നേണ്ട അവസ്ഥയിലാകും അവരുടെ വിശപ്പ്. അനന്തരം അവര്‍ പരസ്പരം തിന്നാ നും തുടങ്ങും,’ എന്നു പറയുക.
10 “യിരെമ്യാവേ, അക്കാര്യങ്ങള്‍ നീ ജനങ്ങ ളോടു പറയും. അവര്‍ നോക്കിക്കൊണ്ടു നില്‍ ക്കേ നീ ആ ഭരണി പൊട്ടിക്കും. 11 അപ്പോള്‍ ഇങ്ങനെ പറയുക: ‘സര്‍വശക്തനായ യഹോവ പറയുന്നു, യെഹൂദരാജ്യത്തെയും യെരൂശലേം നഗരത്തെയും ഒരു മണ്‍ഭരണിയെന്നപോലെ ഞാന്‍ പൊട്ടിക്കും! ഈ ഭരണി വീണ്ടും യോജി പ്പിക്കാനാവില്ല. യെഹൂദരാഷ്ട്രത്തിന് അങ്ങനെ തന്നെയായിരിക്കും! ഇടമില്ലാതാകുന്നത്ര മൃതദേ ഹങ്ങള്‍ ഇവിടെ തോഫേത്തില്‍ സംസ്കരിക്ക പ്പെടും. 12 ഈ ജനങ്ങള്‍ക്കും ഈ സ്ഥലത്തിനും ഞാന്‍ ഇതു ചെയ്യും. ഈ നഗരത്തെ ഞാന്‍ തൊഫത്തുപോലെയാക്കും.’ യഹോവയില്‍ നിന്നുള്ളതാണ് ഈ സന്ദേശം. 13 ‘യെരൂശലേമി ലെ വീടുകള്‍ തോഫെത്തുപോലെ “അഴുക്കു പുരണ്ടത്”ആയിത്തീരും. രാജകൊട്ടാരങ്ങള്‍ തോഫേത്തുപോലെ നശിപ്പിക്കപ്പെടും. എന്തു കൊണ്ടെന്നാല്‍ ജനങ്ങള്‍ ആ വീടുകളുടെ മച്ചു കളില്‍ വ്യാജദൈവങ്ങളെ ആരാധിച്ചു. അവര്‍ നക്ഷത്രങ്ങളെ ആരാധിക്കുകയും അവയെ മഹ ത്വപ്പെടുത്താന്‍ ഹോമബലികളര്‍പ്പിക്കുകയും ചെയ്തു. അവര്‍ വ്യാജദൈവങ്ങള്‍ക്കായി പാനീയയാഗങ്ങളര്‍പ്പിച്ചു.’”
14 അനന്തരം യിരെമ്യാവ് യഹോവ തന്നോടു പ്രസംഗിക്കാന്‍ കല്പിച്ച തോഫെത്ത് വിട്ടു പോയി. യിരെമ്യാവ് യഹോവയുടെ ആലയ ത്തിലേക്കു പോവുകയും ആലയത്തിന്‍െറ മുറ്റ ത്തു നില്‍ക്കുകയും ചെയ്തു. സര്‍വജനങ്ങളോ ടുമായി യിരെമ്യാവു പറഞ്ഞു: 15 “യിസ്രായേ ലിന്‍െറ ദൈവം, സര്‍വശക്തനായ യഹോവ പറയുന്നു: ‘യെരൂശലേമിനും അതിന്‍െറ ചുറ്റി ലുമുള്ള ഗ്രാമങ്ങള്‍ക്കും ഞാന്‍ നിരവധി ദുരിത ങ്ങളുണ്ടാക്കും. വൈകാതെ തന്നെ ഞാനതു സംഭ വിപ്പിക്കും. എന്തുകൊണ്ടെന്നാല്‍, ജനങ്ങള്‍ വളരെ കഠിനഹൃദയരാകുന്നു. എന്നെ ശ്രവിക്കാ നും അനുസരിക്കാനും അവര്‍ വിസമ്മതി ക്കുന്നു.’”