നല്ല അത്തിപ്പഴങ്ങളും ചീത്ത അത്തിപ്പഴങ്ങളും
24
യഹോവ എന്നെ ഇക്കാര്യങ്ങള്‍ കാണി ച്ചു: യഹോവയുടെ ആലയത്തിനു മുന്പില്‍ രണ്ടു കൂട അത്തിപ്പഴങ്ങള്‍ വച്ചിരിക്കു ന്നതു ഞാന്‍ കണ്ടു. ബാബിലോണ്‍രാജാവായ നെബൂഖദ്നേസര്‍, യെഖൊന്യാവിനെ തടവു കാരനായി പിടിച്ചതിനു ശേഷമാണ് ഞാന്‍ ഈ ദര്‍ശനം കണ്ടത്. യെഹോയാക്കീംരാജാവി ന്‍െറ പുത്രനായിരുന്നു യെഖൊന്യാവ്. യെ ഖൊന്യാവും അയാളുടെ പ്രധാന ഉദ്യോഗസ്ഥ ന്മാരും യെരൂശലേമില്‍നിന്നും കൊണ്ടുപോക പ്പെട്ടു. ബാബിലോണിലേക്കാണവര്‍ കൊണ്ടു പോകപ്പെട്ടത്. യെഹൂദയിലെ മുഴുവന്‍ മരപ്പ ണിക്കാരെയും കൊല്ലന്മാരെയും നെബൂഖദ്നേ സര്‍ കൊണ്ടുപോയി.) ഒരു കൂടയില്‍ നല്ല അത്തിപ്പഴങ്ങളായിരുന്നു. അത്തിപ്പഴക്കാലത്തി ന്‍െറ ആദ്യം പഴുത്ത പഴങ്ങളെപ്പോലെയായി രുന്നു അവ. എന്നാല്‍ മറ്റേ കൂടയില്‍ ചീഞ്ഞ പഴങ്ങളായിരുന്നു. അവ തിന്നാന്‍പോലും കൊ ള്ളാത്തത്ര ചീഞ്ഞവയായിരുന്നു.
യഹോവ എന്നോടു പറഞ്ഞു, “യിരെമ്യാ വേ, നീയെന്താണു കാണുന്നത്?”ഞാന്‍ മറു പടി പറഞ്ഞു, “ഞാന്‍ അത്തിപ്പഴങ്ങള്‍ കാണു ന്നു. നല്ല അത്തിപ്പഴങ്ങള്‍ വളരെ നല്ലവയാകു ന്നു. ചീത്ത അത്തിപ്പഴങ്ങള്‍ വളരെ ചീഞ്ഞ വയുമാകുന്നു. അവ തിന്നാന്‍ കഴിയാത്തത്ര ചീഞ്ഞതാകുന്നു.”
അപ്പോള്‍ യഹോവയില്‍നിന്നുള്ള സന്ദേശം എനിക്കു കിട്ടി. യിസ്രായേലിന്‍െറ ദൈവമാ കുന്ന യഹോവ പറഞ്ഞു: “യെഹൂദയിലെ ജന ങ്ങള്‍ അവരുടെ രാജ്യത്തുനിന്നും കൊണ്ടുപോ കപ്പെട്ടിരിക്കുന്നു. അവരുടെ ശത്രു അവരെ ബാബിലോണിലേക്കു കൊണ്ടുവന്നു. അവര്‍ ഈ നല്ല അത്തിപ്പഴങ്ങള്‍ പോലെയായിരിക്കും. അവരോടു ഞാന്‍ കാരുണ്യം കാട്ടുകയും ചെയ്യും. അവരെ ഞാന്‍ സംരക്ഷിക്കും. അവരെ ഞാന്‍ യെഹൂദാദേശത്തേക്കു തിരികെ കൊണ്ടു വരും. അവരെ ഞാന്‍ തകര്‍ത്തിടുകയില്ല-അവ രെ ഞാന്‍ കെട്ടിയുയര്‍ത്തും. അവരെ ഞാന്‍ പറിച്ചെടുക്കുകയില്ല- അവര്‍ വളരുന്നതിനായി അവരെ ഞാന്‍ നടും. അവരെ ഞാന്‍ എന്നെ അറിയാനാഗ്രഹിക്കുന്നവരാക്കും. ഞാന്‍ യഹോ വയാണെന്ന് അവര്‍ അറിയും. അവര്‍ എന്‍െറ ജനവും ഞാന്‍ അവരുടെ ദൈവവുമാകും. ഞാ നിങ്ങനെ ചെയ്യുന്നതെന്തെന്നാല്‍, ബാബിലോ ണിലെ ആ തടവുകാര്‍ പൂര്‍ണ്ണമനസ്സോടെ എന്നിലേക്കു തിരിയും.
“എന്നാല്‍, യെഹൂദയിലെരാജാവായ സിദെ ക്കീയാവ്, തിന്നാന്‍ കൊള്ളാത്ത ചീഞ്ഞഅത്തി പ്പഴം പോലെയായിരിക്കും. സിദെക്കീയാവും അവന്‍െറ ഉന്നതോദ്യോഗസ്ഥന്മാരും യെരൂശ ലേമില്‍ അവശേഷിക്കുന്നവരും ഈജിപ്തില്‍ വസിക്കുന്ന ആ യെഹൂദക്കാരും ചീഞ്ഞഅത്തി പ്പഴങ്ങള്‍ പോലെയായിരിക്കും.
“അവരെ ഞാന്‍ ശിക്ഷിക്കും. ഈ ശിക്ഷ ഭൂമിയിലെ സകലമനുഷ്യരെയും ഞെട്ടിക്കും. ആ യെഹൂദക്കാരെ ജനം പരിഹസിക്കും. അവ രെപ്പറ്റി ജനം തമാശകള്‍ പറയും. ഞാനവരെ ചിതറിച്ച എല്ലാ സ്ഥലങ്ങളിലും മനുഷ്യര്‍ അവ രെ ശപിക്കും. 10 അവര്‍ ക്കെതിരെ ഞാനൊരു വാള്, പട്ടിണി, രോഗം എന്നിവ അയയ്ക്കും. അവരെല്ലാം കൊല്ലപ്പെടുന്നതുവരെ അവരെ ഞാന്‍ ആക്രമിക്കും. പിന്നെ അവര്‍, ഞാനവ ര്‍ക്കും അവരുടെ പൂര്‍വികര്‍ക്കുമായി നല്‍കിയ ദേശത്തു വസിക്കുകയില്ല.”