43
അങ്ങനെ യിരെമ്യാവ് അവരുടെ ദൈവ മാകുന്ന യഹോവയുടെ സന്ദേശം ജന ങ്ങളോടു പറയുന്നത് അവസാനിപ്പിച്ചു. ജന ങ്ങളോടു പറയാന്‍ യഹോവ തന്നെ ഏല്പിച്ച തെല്ലാം യിരെമ്യാവു പറഞ്ഞു.
ഹോശയ്യാവിന്‍െറ പുത്രനായ അസര്യാവും കാരേഹിന്‍െറ പുത്രനായ യോഹാനാനും മറ്റു ചിലരും, അഹങ്കാരികളും കഠിന ഹൃദയരുമായി രുന്നു. അവര്‍ യിരെമ്യാവിനോടു കോപിച്ചു. അവര്‍ യിരെമ്യാവിനോടു പറഞ്ഞു, “യിരെ മ്യാവേ, നീ നുണ പറയുകയാണ്! ഞങ്ങളുടെ ദൈവമാകുന്ന യഹോവ നിന്നെ ‘നിങ്ങള്‍ ഈജിപ്തിലേക്കു പോകരുത്’ എന്നു പറയാന്‍ അയച്ചിട്ടില്ല. യിരെമ്യാവേ, നേര്യാവിന്‍െറ പുത്രനായ ബാരൂക്ക് നിന്നെ ഞങ്ങള്‍ക്കെതിരാ കാന്‍ പ്രേരിപ്പിക്കുകയാണെന്ന് ഞങ്ങള്‍ കരുതു ന്നു. ഞങ്ങളെ ബാബിലോണ്‍കാര്‍ക്കു നല്‍കാ നാണാവനാഗ്രഹം. അവര്‍ക്കു ഞങ്ങളെ വധി ക്കാനൊക്കുംവിധം അവന്‍ നിന്നെ ഉപയോഗി ക്കുകയാണ്. അല്ലെങ്കില്‍ ഞങ്ങളെ തടവുകാ രായി പിടിച്ച് ബാബിലോണിലേക്കു കൊണ്ടു പോകാന്‍ സഹായിക്കുന്നതരത്തില്‍ അവന്‍ നിന്നെക്കൊണ്ടു ചെയ്യിക്കുകയാണ്.”
അതിനാല്‍ യോഹാനാനും സൈനികോ ദ്യോഗസ്ഥന്മാരും സകല ജനങ്ങളും യഹോവ യുടെ കല്പന അനുസരിച്ചില്ല. യഹോവ അവ രോട് യെഹൂദയില്‍ത്തന്നെ തങ്ങാന്‍ കല്പിച്ചി രുന്നു. എന്നാല്‍ യഹോവയെ അനുസരിക്കു ന്നതിനു പകരം യോഹാനാനും സൈനികോ ദ്യോഗസ്ഥന്മാരും ശിഷ്ടജനത്തെ മുഴുവനും യെഹൂദയില്‍ നിന്നും ഈജിപ്തിലേക്കുകൊ ണ്ടുപോയി. മുന്പ് ശത്രുക്കള്‍ അവരെ മറ്റു രാജ്യ ങ്ങളിലേക്കു കൊണ്ടുപോയിരുന്നു. പക്ഷേ അവര്‍ യെഹൂദയിലേക്കു മടങ്ങിവന്നിരുന്നു. ഇപ്പോള്‍ യോഹാനാനും സകലസൈനികോ ദ്യോഗസ്ഥന്മാരും സകലസ്ത്രപുരുഷന്മാരെ യും കുട്ടികളെയും ഈജിപ്തിലേക്കു നയിച്ചു. രാജാവിന്‍െറ പുത്രിമാരും അവരിലുണ്ടായി രുന്നു. (നെബൂസര്‍-അദാന്‍ ഗെദല്യാവിനെ അവരുടെ ചുമതലക്കാരാക്കിയിരുന്നു. ബാബി ലോണ്‍രാജാവിന്‍െറ പ്രത്യേക പാറാവുകാ രുടെ നായകനായിരുന്നു നെബൂസര്‍-അദാന്‍) യിരെമ്യാപ്രവാചകനെയും നേര്യാവിന്‍െറ പുത്രനായ ബാരൂക്കിനെയും യോഹാനാന്‍ കൊണ്ടുപോയി. അവര്‍ യഹോവയെ ചെവി ക്കൊണ്ടില്ല. അങ്ങനെ അവരെല്ലാവരും ഈജി പ്തിലേക്കു പോയി. അവര്‍ തഹ്പനേസ് പട്ട ണത്തിലേക്കു പോയി.
തഹ്പനേസുപട്ടണത്തില്‍ യിരെമ്യാവിന് യഹോവയില്‍നിന്നുള്ള സന്ദേശം ലഭിച്ചു. “യി രെമ്യാവേ, കുറച്ചു വലിയകല്ലുകള്‍ ശേഖരി ക്കുക. അവ തഹ്പനേസിലുള്ള ഫറവോന്‍െറ ഔദ്യോഗികഭവനത്തിന്‍െറ മുന്പില്‍ മണ്ണും ഇഷ്ടികയും കൊണ്ടുളള നടപ്പാതയില്‍ കുഴി ച്ചിടുക. യെഹൂദക്കാര്‍ നോക്കിനില്‍ക്കേ വേണം ഇതു ചെയ്യുവാന്‍. 10 അപ്പോള്‍ നിന്നെ നോക്കി ക്കൊണ്ടിരിക്കുന്ന യെഹൂദക്കരോടു പറയുക: ‘സര്‍വശക്തനായ യഹോവ, യിസ്രായേലി ന്‍െറ ദൈവം പറയുന്നു: ബാബിലോണ്‍രാജാ വായ നെബൂഖദ്നേസരിനെ ഞാനിവിടെ വരു ത്തും. അവനെന്‍െറ ദാസനാകുന്നു. അവന്‍െറ സിംഹാസനം ഞാനിവിടെ കുഴിച്ചിട്ടിരിക്കുന്ന കല്ലുകള്‍ക്കു മീതേയാക്കും. അയാള്‍ തന്‍െറ മേലാപ്പ് ഈ കല്ലുകള്‍ക്കുമേല്‍ വിരിക്കും. 11 അവന്‍ ഇവിടെ വരികയും ഈജിപ്തിനെ ആക്രമിക്കുകയും ചെയ്യും. മരിക്കാന്‍ വിധിക്ക പ്പെട്ടവര്‍ക്ക് അവന്‍ മരണം കൊണ്ടുവരും. തടവു കാരായി പിടിക്കപ്പെടേണ്ടവര്‍ക്ക് അവന്‍ തടവു കൊണ്ടുവരും. വാളുകൊണ്ടു വധിക്കപ്പെടേണ്ട വര്‍ക്ക് അവന്‍ വാള്‍ കൊണ്ടുവരും. 12 ഈജിപ് തിലെ വ്യാജദൈവങ്ങളുടെ ആലയങ്ങള്‍ക്കു നെബൂഖദ്നേസര്‍ തീ കൊളുത്തും. അവന്‍ ആ ആലയങ്ങളെ കത്തിക്കുകയും ആ വിഗ്രഹങ്ങ ളെ കൊണ്ടുപോകുകയും ചെയ്യും. ആട്ടിടയന്‍ തന്‍െറ വസ്ത്രത്തിലെ പേനുകളെ പെറുക്കി വൃത്തിയാക്കുന്നു. അതേപോലെ നെബൂഖദ്നേ സര്‍ ഈജിപ്തിനെ വൃത്തിയാക്കും. പിന്നെ അവന്‍ സുരക്ഷിതനായി ഈജിപ്തു വിടും. 13 ഈജിപ്തിലെ സൂര്യദേവന്‍െറ ആലയത്തി ലുള്ള സ്മാരകശിലകളെ നെബൂഖദ്നേസര്‍ നശിപ്പിക്കും. ഈജിപ്തിലെവ്യാജദൈവങ്ങ ളുടെ ആലയങ്ങള്‍ അവന്‍ കത്തിച്ചു കളയുക യും ചെയ്യും.’”