51
യഹോവ പറയുന്നു,
“ഞാനൊരു ശക്ത മായ കാറ്റടിപ്പിക്കും.
ബാബിലോണിനും ‘ലെബ്കെമ്മായി’യിലെ നേതാക്കള്‍ക്കുമെ തിരെ ഞാന്‍ അതടിപ്പിക്കും.
ബാബിലോണിനെ പാറ്റിക്കൊഴിക്കാന്‍ ഞാന്‍ ആളുകളെ അയയ്ക്കും.
അവര്‍ ബാബി ലോണിനെ തരംതിരിക്കും.
അവര്‍ ബാബിലോ ണില്‍നിന്ന് സര്‍വതും കൊണ്ടുപോകും.
സൈ ന്യങ്ങള്‍ നഗരത്തെ വലയം ചെയ്യുകയും തുട ര്‍ന്ന് വന്‍ വിനാശമുണ്ടാവുകയും ചെയ്യും.
ബാബിലോണ്‍ ഭടന്മാര്‍ തങ്ങളുടെ വില്ലു കളോ അന്പുകളോ ഉപയോഗിക്കില്ല.
ആ ഭട ന്മാര്‍ തങ്ങളുടെ ആയുധങ്ങള്‍ ധരിക്കുകപോ ലുമില്ല.
ബാബിലോണിലെ യുവാക്കളെ ച്ചൊല്ലി വ്യസനിക്കരുത്.
അവളുടെ സൈന്യ ത്തെ പൂര്‍ണ്ണമായും നശിപ്പിക്കുക.
ബാബിലോണ്‍ ഭടന്മാര്‍ കല്‍ദയദേശത്തു കൊല്ലപ്പെടും.
ബാബിലോണിലെ തെരുവു കളില്‍ അവര്‍ക്ക് മാരകമായി മുറിവേല്‍ക്കും.”
സര്‍വശക്തനായ യഹോവ യിസ്രായേലി നെയും യെഹൂദയെയും ഒരു വിധവയെ പ്പോലെ ഏകയായി വിടുകയില്ല.
ദൈവം അവ രെ കൈവിടുകയില്ല. ഇല്ല!
അവര്‍, യിസ്രാ യേലിന്‍െറ വിശുദ്ധനെ വിട്ടുപോകുന്നതിന്‍െറ അപരാധമുള്ളവരാകുന്നു.
അവര്‍ അവനെ വിട്ടു, പക്ഷേ, അവന്‍ അവരെ കൈവിട്ടില്ല.
ബാബിലോണില്‍നിന്നും ഓടിപ്പോവുക.
നിങ്ങളുടെ ജീവിതം രക്ഷിക്കാന്‍ ഓടിപ്പോ വുക!
ബാബിലോണിന്‍െറ പാപങ്ങളാല്‍ വധി ക്കപ്പെടാന്‍ നിന്നുകൊടുക്കരുത്!
ബാബിലോ ണുകാരുടെ ദുഷ്പ്രവൃത്തികള്‍ക്ക്‌ യഹോവ അവരെ ശിക്ഷിക്കുന്ന സമയമായിരിക്കുന്നു.
അര്‍ഹിക്കുന്ന ശിക്ഷ ബാബിലോണിനു കിട്ടും.
യഹോവയുടെ കൈയിലെ സ്വര്‍ണ്ണക്കോപ്പ പോലെയായിരുന്നു ബാബിലോണ്‍.
മുഴുവന്‍ ലോകത്തെയും ബാബിലോണ്‍ കുടിയന്മാ രാക്കി.
രാഷ്ട്രങ്ങള്‍ ബാബിലോണിന്‍െറ വീഞ്ഞു കുടിച്ച്
ഉന്മാദികളെപ്പോലെ പെരു മാറി.
എന്നാല്‍ ബാബിലോണ്‍ പെട്ടെന്നു വീണു ടയും.
അവള്‍ക്കായി വിലപിക്കുക!
അവളുടെ വേദനയ്ക്കു മരുന്നുകൊണ്ടുവരിക!
അവള്‍ സുഖപ്പെട്ടേക്കാം!
നമ്മള്‍ ബാബിലോണിനെ സുഖപ്പെടു ത്താന്‍ ശ്രമിച്ചു.
പക്ഷേ അവളെ സുഖപ്പെടു ത്താനാവില്ല.
അതിനാല്‍ നമുക്കവളെ കൈ യൊഴിയാം,
നമുക്ക് നമ്മുടെ രാജ്യത്തേക്ക് പോകാം.
സ്വര്‍ഗ്ഗസ്ഥനായ ദൈവം ബാബി ലോണിന്‍െറ ശിക്ഷ നിശ്ചയിക്കും.
ബാബിലോ ണിന് എന്തു സംഭവിക്കുമെന്ന് അവന്‍ നിശ്ച യിക്കും.
10 യഹോവ നമ്മോടു പ്രതികാരം ചെയ്തി രിക്കുന്നു.
വരൂ, നമുക്കു സീയോനില്‍ അതേപ്പറ്റി പറയാം. ന
മ്മുടെ ദൈവമാകുന്ന യഹോവ ചെയ്തിരിക്കുന്ന കാര്യങ്ങളെപ്പറ്റി നമുക്കു പറയാം.
11 അന്പുകള്‍ക്കു മൂര്‍ച്ചകൂട്ടുക!
പരിചകളെടു ക്കുക!
മേദ്യയിലെ രാജാക്കന്മാരെ യഹോവ ഇളക്കി.
ബാബിലോണിനെ നശിപ്പിക്കുന്നതി നാണ് അവന്‍ അവരെ ഇളക്കിയിരുന്നത്.
ബാബിലോണ്‍ജനതയ്ക്ക് അവരര്‍ഹിക്കുന്ന ശിക്ഷ യഹോവ നല്‍കും.
ബാബിലോണില്‍ നിന്നുള്ള സൈന്യം യെരൂശലേമില്‍ യഹോവ യുടെ ആലയം നശിപ്പിച്ചു.
അതിനാല്‍ യഹോവ അവര്‍ക്കു കിട്ടേണ്ട ശിക്ഷ നല്‍കും.
12 ബാബിലോണിന്‍െറ മതിലിനു നേര്‍ക്ക് ഒരു കൊടി ഉയര്‍ത്തുക.
കൂടുതല്‍ കാവല്‍ക്കാരെ കൊണ്ടുവരിക.
പാറാവുകാരെ യഥാസ്ഥാ നത്തു നിര്‍ത്തുക.
ഒരു രഹസ്യആക്രമണത്തി നൊരുങ്ങുക.
യഹോവ താന്‍ ആസൂത്രണം ചെയ്തപോലെ പ്രവര്‍ത്തിക്കും.
ബാബിലോ ണ്‍ജനതയ്ക്കെതിരെ താന്‍ ചെയ്യുമെന്നു പറ ഞ്ഞിട്ടുള്ളത് അവന്‍ പ്രവര്‍ത്തിക്കും.
13 ബാബിലോണേ, നീ വെള്ളത്തിനു വളരെ യടുത്തു വസിക്കുന്നു.
നിനക്കു വളരെ നിധി സന്പത്തുണ്ട്. പക്ഷേ ഒരു രാഷ്ട്രമെന്ന നില യിലുള്ള നിന്‍െറ അന്ത്യം വന്നിരിക്കുന്നു.
നീ നശിക്കപ്പെടാനുള്ള സമയമായിരിക്കുന്നു.
14 സര്‍വശക്തനായ യഹോവ തന്‍െറ നാമ ത്തില്‍ ഈ വാഗ്ദാനം ചെയ്തു: “
ബാബിലോ ണേ, നിന്നെ ഞാന്‍ നിരവധി ശത്രുഭടന്മാരെ ക്കൊണ്ടു നിറയ്ക്കും.
അവര്‍ ഒരു സംഘംവെട്ടു ക്കിളികളെപ്പോലെയായിരിക്കും.
അവര്‍ നിന ക്കെതിരെ യുദ്ധം ജയിക്കും.
പിന്നെ അവര്‍ നിന്‍െറമേല്‍ നിന്ന് വിജയാരവം മുഴക്കും.”
15 യഹോവ തന്‍െറ മഹാശക്തിയുപയോഗി ക്കുകയും ഈ ഭൂമിയെ സൃഷ്ടിക്കുകയും ചെയ്തു.
അവന്‍ തന്‍െറ ജ്ഞാനത്തെ ഈ ലോകസൃഷ്ടിക്കായി ഉപയോഗിച്ചു.
തന്‍െറ ധാരണാശക്തിയെ അവന്‍ ആകാശത്തെവിതാ നിക്കാനുപയോഗിച്ചു.
16 അവന്‍ ഇടിമുഴക്കുന്പോള്‍ ആകാശത്തിലെ ജലം അലറുന്നു.
ഭൂമിയെ പൊതിഞ്ഞ് അവന്‍ മേഘങ്ങളെ അയച്ചു.
മഴയോടൊപ്പം അവന്‍ മിന്നലിനെ അയയ്ക്കുന്നു.
തന്‍െറ കലവറക ളില്‍നിന്നുമവന്‍ കാറ്റിനെ കൊണ്ടുവരുന്നു.
17 എന്നാല്‍ മനുഷ്യരത്രമാത്രം ഭോഷന്മാരാ കുന്നു.
ദൈവം ചെയ്തിരിക്കുന്നതെന്തെന്ന് അവര്‍ക്കു മനസ്സിലാകുന്നില്ല.
ശില്പികള്‍ വ്യാജ ദൈവങ്ങളുടെ പ്രതിമകളുണ്ടാക്കുന്നു.
ആ പ്രതി മകള്‍ വെറും വ്യാജദൈവങ്ങള്‍ മാത്രം.
ആ ശില്പി എത്ര ഭോഷനെന്ന് അതു തെളിയിക്കുന്നു.
ആ പ്രതിമകള്‍ക്കു ജീവനില്ല.
18 ആ വിഗ്രഹങ്ങള്‍ വിലകെട്ടവ.
മനുഷ്യരു ണ്ടാക്കിയ ആ വിഗ്രഹങ്ങള്‍ വെറും വിഭ്രമം മാത്രം.
അവരുടെ ന്യായവിധിദിനം വരും.
ആ വിഗ്രഹങ്ങള്‍ നശിപ്പിക്കപ്പെടുകയും ചെയ്യും.
19 എന്നാല്‍ യാക്കോബിന്‍െറ ഓഹരിയായ വന്‍ ആ വിലകെട്ട പ്രതിമകളെപ്പോലെയല്ല.
മനുഷ്യര്‍ ദൈവത്തെ സൃഷ്ടിക്കുന്നില്ല.
ദൈവം തന്‍െറ ജനത്തെ സൃഷ്ടിച്ചു. ദൈവം എല്ലാം സൃഷ്ടിച്ചു.
അവന്‍െറ നാമം
സര്‍വശക്തനായ യഹോവ എന്നാകുന്നു.
20 യഹോവ പറയുന്നു, “ബാബിലോണേ, നീ എന്‍െറ ചുറ്റികയാകുന്നു.
രാഷ്ട്രങ്ങളെ അടി ക്കാന്‍ ഞാന്‍ നിന്നെ ഉപയോഗിച്ചു.
രാജധാനി കളെ തകര്‍ക്കാന്‍ ഞാന്‍ നിന്നെ ഉപയോഗിച്ചു.
21 കുതിരയേയും കുതിരക്കാരനെയും ഇടി ക്കാന്‍ ഞാന്‍ നിന്നെ ഉപയോഗിച്ചു.
തേരിനെ യും തേരാളിയെയും അടിച്ചുടയ്ക്കാന്‍ ഞാന്‍ നിന്നെ ഉപയോഗിച്ചു.
22 പുരുഷന്മാരെയും സ്ത്രീകളെയും അടിച്ചു ടയ്ക്കാന്‍ ഞാന്‍ നിന്നെ ഉപയോഗിച്ചു.
വൃദ്ധ ന്മാരെയും യുവാക്കളെയും അടിച്ചുടയ്ക്കാന്‍ ഞാന്‍ നിന്നെ ഉപയോഗിച്ചു.
യുവാക്കന്മാ രെയും യുവതികളെയും അടിച്ചുടയ്ക്കാന്‍ ഞാന്‍ നിന്നെ ഉപയോഗിച്ചു.
23 ഇടയന്മാരെയും ആട്ടിന്‍പറ്റത്തെയും അടി ച്ചുടയ്ക്കാന്‍ ഞാന്‍ നിന്നെ ഉപയോഗിച്ചു.
കൃഷിക്കാരെയും പശുക്കളെയും അടിച്ചുട യ്ക്കാന്‍ ഞാന്‍ നിന്നെ ഉപയോഗിച്ചു.
ഭരണാ ധിപന്മാരെയും ഉദ്യോഗസ്ഥന്മാരെയും അടിച്ചു ടയ്ക്കാന്‍ ഞാന്‍ നിന്നെ ഉപയോഗിച്ചു.
24 പക്ഷേ, ബാബിലോണിന് ഞാന്‍ പകരം തരും.
അവര്‍ സീയോനിനോടു ചെയ്ത തിന്മക ള്‍ക്ക് സകല ബാബിലോണുകാരെയും ഞാന്‍ ശിക്ഷിക്കും.
യെഹൂദാ, നിന്‍െറ മുന്പില്‍വച്ച് ഞാനവരെ ശിക്ഷിക്കും.”
യഹോവ പറഞ്ഞതാ ണ് ഈ കാര്യങ്ങള്‍.
25 യഹോവ പറയുന്നു,
“ബാബിലോണേ, നീ വിനാശകപര്‍വതമാകുന്നു.
ഞാന്‍ നിനക്കെതി രുമാണ്.
ബാബിലോണേ,
നീ രാജ്യത്തെ മുഴു വന്‍ നശിപ്പിച്ചു.
ഞാന്‍ നിനക്കെതിരുമാണ്, നിനക്കെതിരെ ഞാനെന്‍െറ കൈനിവര്‍ക്കും.
കൊടുമുടികളില്‍നിന്ന് നിന്നെ ഞാനുരുട്ടി യിടും.
നിന്നെ ഞാന്‍ കത്തിയെരിഞ്ഞ പര്‍വത മാക്കും.
26 കെട്ടിടത്തിന്‍െറ അടിത്തറയ്ക്കായി ആരും ബാബിലോണില്‍നിന്ന് ഒരു കല്ലു പോലും എടുക്കയില്ല.
മൂലക്കല്ലിനു പറ്റിയ വലിയ കല്ലു കളൊന്നും ജനം കാണുകയില്ല.
എന്തെന്നാല്‍ നിന്‍െറ നഗരം എന്നേക്കും തകര്‍ന്ന പാറകളുടെ ഒരു കൂന്പാരം മാത്രമായിരിക്കും.”
യഹോവ പറ ഞ്ഞതാണ് ഈ കാര്യങ്ങള്‍.
27 “ദേശത്ത് യുദ്ധപതാക ഉയര്‍ത്തുക.
സകല രാഷ്ട്രങ്ങളിലും കാഹളം മുഴക്കുക.
രാഷ്ട്ര ങ്ങളെ ബാബിലോണിനെതിരെ യുദ്ധത്തിനൊ രുക്കുക!
അറാറാത്ത്, മിന്നി, അസ്കെനാസു രാജ്യങ്ങളെ ബാബിലോണിനോടു യുദ്ധം ചെയ്യാന്‍ വിളിക്കുക.
അവള്‍ക്കെതിരെ പട നയിക്കാന്‍ ഒരു സേനാനായകനെ തെരഞ്ഞെ ടുക്കുക.
വെട്ടുക്കിളിക്കൂട്ടത്തെപ്പോലെ നിരവധി കുതിരകളെ അയയ്ക്കുക.
28 രാഷ്ട്രങ്ങളെ അവള്‍ക്കെതിരെ യുദ്ധത്തി നൊരുക്കുക.
മേദ്യയിലെ രാജാക്കന്മാരെ തയ്യാ റാക്കുക.
അവരുടെ ഭരണാധിപന്മാരെയും പ്രധാന ഉദ്യോഗസ്ഥന്മാരെയും മുഴുവന്‍ തയ്യാ റാക്കുക.
അവര്‍ ഭരിക്കുന്ന സകല രാജ്യങ്ങളെ യും ബാബിലോണിനെതിരെ യുദ്ധത്തിനാ യൊരുക്കുക.
29 ദേശം വേദനയാല്‍ എന്നപോലെ വിറച്ചു തുള്ളും. യ
ഹോവ ബാബിലോണിനോടു ചെയ്യാനുദ്ദേശിച്ചത് ചെയ്യുന്പോള്‍ അവ വിറ യ്ക്കും.
ബാബിലോണിനെ ഒരു ശൂന്യമരുഭൂമി യാക്കുകയായിരുന്നു യഹോവയുടെ പദ്ധതി.
ആരും അവിടെ വസിക്കുകയില്ല.
30 ബാബിലോണിന്‍െറ ഭടന്മാര്‍ പോരാട്ടമവ സാനിപ്പിച്ചു.
അവര്‍ തങ്ങളുടെ കോട്ടകളില്‍ തങ്ങുന്നു.
അവരുടെ ശക്തി പോയിരിക്കുന്നു.
അവര്‍ പരിഭ്രമിച്ച സ്ത്രീകളെ പോലെയായി രിക്കുന്നു.
ബാബിലോണിലെ വീടുകള്‍ കത്തു കയാണ്.
അവളുടെ കവാടങ്ങളുടെ സാക്ഷകള്‍ ഒടിഞ്ഞിരിക്കുന്നു.
31 ഒരു ദൂതന്‍ മറ്റൊരുവനു പിന്നാലെ.
ദൂതന്‍ ദൂതനെ പിന്തുടരുന്നു.
അവര്‍ ബാബിലോ ണിലെ രാജാവിനോടു
അവന്‍െറ മുഴുവന്‍ നഗരവും കീഴടക്കപ്പെട്ടുവെന്ന് പ്രഖ്യാപിക്കും.
32 കടത്തുകടവുകള്‍ കീഴടക്കപ്പെട്ടിരിക്കുന്നു.
ചതുപ്പുനിലങ്ങള്‍ക്കു തീ പിടിച്ചിരിക്കുന്നു.
ബാബിലോണിന്‍െറ ഭടന്മാര്‍ മുഴുവന്‍ ഭയന്നി രിക്കുന്നു.”
33 സര്‍വശക്തനായ യഹോവ, യിസ്രായേല്‍ ജനതയുടെ ദൈവം പറയുന്നു:
“ബാബിലോണ്‍ ഒരു മെതിക്കളം പോലെ.
വിളവെടുപ്പുകാലത്ത് ധാന്യവും പതിരും വേര്‍തിരിക്കാന്‍ അവിടെ ജനം കറ്റയടിക്കുന്നു.
ബാബിലോണിനെ അടി ക്കാനുള്ള സമയം അടുത്തിരിക്കുകയും ചെയ്യുന്നു.”
34 സീയോന്‍ജനത പറയും, “ബാബിലോണ്‍ രാജാവായ നെബൂഖദ്നേസ്സര്‍ നമ്മെ മുന്പു തകര്‍ത്തു.
മുന്പ് നെബൂഖദ്നേസ്സര്‍ നമ്മെ മുറി വേല്പിച്ചു.
പണ്ട് അവന്‍ നമ്മുടെ ആളുകളെ കൊണ്ടുപോയി.
നമ്മള്‍ ഒരു ശൂന്യഭരണിപോ ലെയായിത്തീര്‍ന്നു.
നമുക്കുണ്ടായിരുന്ന നല്ല തെല്ലാം അവന്‍ കൊണ്ടുപോയി.
വയറു നിറ യുംവരെ എല്ലാം തിന്നുന്ന ഒരു രാക്ഷസരൂപി യെപ്പോലെയായിരിക്കുന്നു അവന്‍.
അവന്‍ നമുക്കുള്ള നല്ലതെല്ലാം എടുക്കുകയും
നമ്മെ എറിഞ്ഞുകളയുകയും ചെയ്തു.
35 നമ്മെ മുറിവേല്പിക്കാന്‍ ബാബിലോണ്‍ ഭീകരകൃത്യങ്ങള്‍ ചെയ്തു.
ഇപ്പോളതെല്ലാം ബാബിലോണിന് സംഭവിക്കട്ടെ എന്നു ഞാനാ ശിക്കുന്നു.”
സീയോനില്‍ വസിക്കുന്നവരാണ് അക്കാര്യങ്ങള്‍ പറഞ്ഞത്:
“ബാബിലോണുകാര്‍ നമ്മുടെ ആളുകളെ കൊന്നതിന്‍െറ അപരാധ മുള്ളവരാണ്.
ഇപ്പോഴവര്‍ സ്വന്തം പ്രവൃത്തിക്ക് ശിക്ഷിക്കപ്പെടുകയാണ്.”
യെരൂശലേംനഗരം ഇക്കാര്യങ്ങള്‍ പറയും.
36 അതിനാല്‍ യഹോവ പറയുന്നു:
“യെഹൂദാ, നിന്നെ ഞാന്‍ പ്രതിരോധിക്കും.
ബാബിലോണ്‍ ശിക്ഷിക്കപ്പെട്ടെന്നു ഞാന്‍ ഉറപ്പു വരുത്തും.
ബാബിലോണിന്‍െറ കടലിനെ ഞാന്‍ വറ്റിക്കു കയും
ഉറവകളെ വരണ്ടതാക്കുകയും ചെയ്യും.
37 ബാബിലോണ്‍ കെട്ടിടാവശിഷ്ടങ്ങളുടെ ഒരു കൂന്പാരമായിത്തീരും.
ബാബിലോണ്‍ കാട്ടു നായ്ക്കളുടെ ആവാസ സ്ഥാനമാകും.
ജനങ്ങള്‍ ആ കല്‍ക്കൂന്പാരത്തെ നോക്കി അന്തംവിടും.
ബാബിലോണിനെപ്പറ്റി ചിന്തിക്കുന്പോള്‍ തല കുലുക്കും.
ബാബിലോണ്‍ ജനരഹിതമായ ഒരിട മായിത്തീരും.
38 “ബാബിലോണുകാര്‍ ഗര്‍ജ്ജിക്കുന്ന സിംഹ ക്കുട്ടികള്‍.
സിംഹക്കുട്ടികളെപ്പോലെ അവ മുര ളുന്നു.
39 അവര്‍ ശക്തരായ സിംഹങ്ങളെപ്പോലെ പെരുമാറുന്നു.
അവര്‍ക്കു ഞാനൊരു വിരുന്നു നല്‍കും.
അവരെ ഞാന്‍ കുടിപ്പിച്ചു മത്തരാക്കും.
അവര്‍ ചിരിച്ചുല്ലസിക്കും.
പിന്നെ അവര്‍ എന്നെന്നേക്കുമായി ഉറങ്ങും.
ഒരിക്കലും അവര്‍ ഉണരുകയില്ല.”
യഹോവ പറഞ്ഞതാണിക്കാര്യ ങ്ങള്‍.
40 “ബാബിലോണ്‍ കൊല്ലപ്പെടാന്‍ കാത്തു നില്‍ക്കുന്ന കുഞ്ഞാടുകളെയും ആണാടുകളെ യും കോലാടുകളെയും പോലെയാണ്.
അവരെ ഞാന്‍ അറവു ശാലയിലേക്കു നയിക്കും.
41 “ശേശക്”തോല്പിക്കപ്പെടും.
ഭൂമിയിലെ ഏറ്റ വും മികച്ചതും അഹങ്കരിക്കുന്നതുമായ രാജ്യം പ്രവാസികളാക്കപ്പെടും.
അന്യരാഷ്ട്രക്കാര്‍ ബാ ബിലോണിനെ നോക്കുകയും
കാണുന്ന കാഴ്ച അവരെ ഭീതരാക്കുകയും ചെയ്യും.
42 സമുദ്രം ബാബിലോണിനുമേല്‍ കയറും.
അതിന്‍െറ അലറുന്ന തിരകള്‍ അവളെ മൂടും.
43 ബാബിലോണിന്‍െറ നഗരങ്ങള്‍ നശിപ്പി ക്കപ്പെടുകയും
ശൂന്യമാക്കപ്പെടുകയും ചെയ്യും.
ബാബിലോണ്‍ വരണ്ട മരുഭൂമിയായിത്തീരും.
ആരും വസിക്കാത്ത ഒരു ദേശമായിത്തീരും അത്.
മനുഷ്യര്‍ ബാബിലോണിലൂടെ സഞ്ചരിക്കുക പോലുമില്ല.
44 വ്യാജദൈവമാകുന്ന ബാലിനെ ബാബി ലോണില്‍ ഞാന്‍ ശിക്ഷിക്കും.
അവന്‍ വിഴു ങ്ങിയ മനുഷ്യരെ ഞാന്‍ ഛര്‍ദ്ദിപ്പിക്കും.
ബാബി ലോണിന്‍െറ ചുറ്റുമതില്‍ വീഴും.
അന്യരാഷ്ട്ര ങ്ങള്‍ ബാബിലോണിലേക്കുള്ള വരവു നിര്‍ ത്തും.
45 എന്‍െറ ജനമേ, ബാബിലോണ്‍നഗരത്തില്‍ നിന്നു പുറത്തു കടക്കുക.
നിങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഓടുക.
യഹോവയുടെ മഹാകോ പത്തില്‍നിന്നും ഓടിപ്പോവുക.
46 എന്‍െറ ജനമേ, ഭയപ്പെടരുത്.
കിംവദന്തി കള്‍ പരന്നേക്കും, പക്ഷേ ഭയപ്പെടരുത്.
ഈ വര്‍ഷം ഒരു കിംവദന്തി വരുന്നു.
അടുത്ത വര്‍ഷം വേറൊന്ന്.
രാജ്യത്ത് ഭീകരയുദ്ധം നടക്കുന്നെന്ന് വാര്‍ത്തയുണ്ടായേക്കാം.
ഭരണാധിപന്മാര്‍ മറ്റു ഭരണാധിപന്മാര്‍ക്കെതിരെ പോരാടുന്നുവെന്നു വാര്‍ത്തയുണ്ടായേക്കാം.
47 ബാബിലോണിലെ വ്യാജദൈവങ്ങളെ ഞാന്‍ ശിക്ഷിക്കുന്ന കാലം തീര്‍ച്ചയായും വരും.
മുഴുവന്‍ ബാബിലോണ്‍ദേശവും അപമാനിത മാകും.
ആ നഗരത്തിലെ തെരുവുകളില്‍
നിര വധി ശവങ്ങള്‍ കിടക്കും.
48 സ്വര്‍ഗ്ഗവും ഭൂമിയും അതിലുള്ള സകലതും
ബാബിലോണിനെപ്പറ്റി ആഹ്ലാദത്തോടെ ആര്‍ ത്തുവിളിക്കും.
വടക്കു നിന്നുമൊരു സൈന്യം വന്ന്
ബാബിലോണിനെതിരെ യുദ്ധം ചെയ്ത തിനാലാണവര്‍ ആക്രോശിക്കുന്നത്.”
യഹോവ യാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
49 “യിസ്രായേല്‍ജനതയെ ബാബിലോണ്‍ വധിച്ചു.
ഭൂമിയിലെ എല്ലാ സ്ഥലത്തുനിന്നുമു ള്ളവരെ ബാബിലോണ്‍ കൊന്നു.
അതിനാല്‍ ബാബിലോണ്‍ വീഴണം!
50 നിങ്ങള്‍ വാളുകളില്‍നിന്നും രക്ഷപെട്ടു.
നിങ്ങള്‍ തിടുക്കത്തില്‍ ബാബിലോണ്‍ വിടണം.
കാത്തു നില്‍ക്കരുത്!
നിങ്ങളൊരു വിദൂരദേശ ത്താണ്.
പക്ഷേ നിങ്ങളെവിടെയായാലും യഹോവയെ ഓര്‍മ്മിക്കുക.
യെരൂശലേമിനെ യും ഓര്‍മ്മിക്കുക.
51 ഞങ്ങള്‍ യെഹൂദക്കാര്‍ ലജ്ജിതര്‍.
യഹോവ യുടെ ആലയത്തിലെ വിശുദ്ധസ്ഥലങ്ങളിലേ ക്കു
വിദേശികള്‍ കടന്നിരിക്കുന്നതിനാല്‍
ഞങ്ങള്‍ അപമാനിതരായിരിക്കുന്നു.”
52 യഹോവ പറയുന്നു,
“ബാബിലോണിലെ വിഗ്രഹങ്ങളെ ഞാന്‍ ശിക്ഷിക്കുന്ന
കാലം വരു ന്നു.
അപ്പോള്‍ രാജ്യത്തെന്പാടും മുറിവേറ്റവര്‍ കരയും.
53 ബാബിലോണ്‍ ആകാശംമുട്ടെ വളര്‍ന്നേ ക്കാം.
അവള്‍ തന്‍െറ കോട്ടകള്‍ ശക്തമാക്കിയേ ക്കാം.
പക്ഷേ ആ നഗരത്തിനെതിരെ പോരാ ടാന്‍ ഞാന്‍ ആളുകളെ അയയ്ക്കും.
അവര്‍ അവളെ നശിപ്പിക്കുകയും ചെയ്യും.”
യഹോവ യാണിക്കാര്യങ്ങള്‍ പറഞ്ഞത്.
54 ബാബിലോണില്‍ മനുഷ്യര്‍ നിലവിളിക്കു ന്നതു നമുക്കു കേള്‍ക്കാം.
ബാബിലോണ്‍ദേശ ത്തു ജനങ്ങള്‍ സാധനങ്ങള്‍ തകര്‍ക്കുന്ന ശബ്ദം നമ്മള്‍ കേള്‍ക്കുന്നു.
55 യഹോവ വൈകാതെ ബാബിലോണിനെ തകര്‍ക്കും.
ആ നഗരത്തിലെ വലിയ ശബ്ദങ്ങള്‍ അവന്‍ തടയും.
ശത്രുക്കള്‍ സമുദ്രത്തെപ്പോലെ അലറിക്കൊണ്ടു വരും.
ചുറ്റുമുള്ള ജനങ്ങളെല്ലാം ആ അലര്‍ച്ച കേള്‍ക്കും.
56 സൈന്യം വന്ന് ബാബിലോണിനെ നശി പ്പിക്കും.
ബാബിലോണിന്‍െറ ഭടന്മാര്‍ പിടിക്ക പ്പെടും.
അവരുടെ വില്ലുകള്‍ ഒടിക്കപ്പെടും. എന്തുകൊണ്ടെന്നാല്‍, യഹോവ മനുഷ്യരെ അവരുടെ ദുഷ്പ്രവൃത്തികള്‍ക്കു ശിക്ഷിക്കുന്നു.
യഹോവ അവര്‍ക്ക് അവരര്‍ഹിക്കുന്ന ശിക്ഷ നല്‍കുന്നു.
57 ബാബിലോണിന്‍െറ ജ്ഞാനികളെയും
പ്രധാന ഉദ്യോഗസ്ഥരെയും ഞാന്‍ കുടിച്ചു മത്തരാക്കും.
ഭരണാധിപന്മാരെയും ഉദ്യോഗസ്ഥ ന്മാരെയും
ഭടന്മാരെയും ഞാന്‍ കുടിയന്മാരാ ക്കും.
പിന്നെ അവര്‍ എന്നെന്നേക്കുമായി ഉറ ങ്ങും.
അവര്‍ ഒരിക്കലും എഴുന്നേല്‍ക്കയില്ല.”
രാജാവാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സര്‍വശ ക്തനായ യഹോവ എന്നാണവന്‍െറ പേര്.
58 സര്‍വശക്തനായ യഹോവ പറയുന്നു:
“ബാബിലോണിന്‍െറ ഘനമുള്ള ശക്തമായ മതില്‍ തകര്‍ക്കപ്പെടും.
അവളുടെ ഉന്നതകവാ ടങ്ങള്‍ കത്തിക്കപ്പെടും.
ബാബിലോണുകാര്‍ അത്യദ്ധ്വാനം ചെയ്യുമെങ്കിലും
അതു പ്രയോജ നപ്പെടുകയില്ല.
നഗരത്തെ രക്ഷിക്കാന്‍ ശ്രമിച്ച് അവര്‍ വളരെ ക്ഷീണിക്കും.
പക്ഷേ അവര്‍ അഗ്നി നാളങ്ങള്‍ക്ക് ഇന്ധനമാകയേ ഉള്ളൂ.”
യിരെമ്യാവ് ബാബിലോണിനു സന്ദേശമയയ്ക്കുന്നു
59 ഉദ്യോഗസ്ഥനായ സെരായാവിന് യിരെ മ്യാവ് നല്‍കിയ സന്ദേശം ഇതാകുന്നു: നേര്യാ വിന്‍െറ പുത്രനായിരുന്നു സെരായാവ്. മഹ് സേയാവിന്‍െറ പുത്രനായിരുന്നു നേര്യാവ്. സെരായാവ് യെഹൂദയിലെ രാജാവായ സിദെ ക്കീയാവിനോടൊത്ത് ബാബിലോണിലേക്കു പോയി. സിദെക്കീയാവ് യെഹൂദയിലെ രാജാ വായതിന്‍െറ നാലാംവര്‍ഷമാണതു സംഭവി ച്ചത്. അപ്പോളാണ് യിരെമ്യാവ്, ഉദ്യോഗസ്ഥ നായ സെരായാവിനു സന്ദേശം നല്‍കിയത്. 60 ബാബിലോണിനു സംഭവിക്കാന്‍ പോകുന്ന അനര്‍ത്ഥങ്ങളെപ്പറ്റി യിരെമ്യാവ് ഒരു ചുരുളില്‍ എഴുതിയിരുന്നു. ബാബിലോണിനെപ്പറ്റി ഇക്കാ ര്യങ്ങളെല്ലാം അവന്‍ എഴുതിയിരുന്നു.
61 യിരെമ്യാവ് സെരായാവിനോടു പറഞ്ഞു, “സെരായാവേ, ബാബിലോണിലേക്കു പോവു ക. നിന്നെ ശ്രവിക്കാന്‍ കഴിയുന്നവര്‍ക്കൊക്കെ യായി ഈ സന്ദേശം വായിച്ചുവെന്നുറപ്പുവരു ത്തുക. 62 എന്നിട്ടു പറയുക, ‘യഹോവേ, ബാബിലോണിനെ, ഈ സ്ഥലത്തെ, തകര്‍ക്കു മെന്നു നീ പറഞ്ഞിരുന്നു. ഇതിലെ ഒരു മനുഷ്യ നും മൃഗവും ജീവിച്ചിരിക്കാത്ത വിധമാണു നീ നശിപ്പിക്കുക. ഇവിടം എന്നേക്കുമായി ഒരു ശൂന്യാവശിഷ്ടമായിരിക്കും.’ 63 ചുരുള്‍ വായി ച്ചുകഴിഞ്ഞ് ഒരു കല്ല് അതിനോടു കെട്ടുക. എന്നിട്ട് ചുരുള്‍ യൂഫ്രട്ടീസുനദിയിലേക്കെറി യുക. 64 എന്നിട്ടു പറയുക, ‘ഇതേപോലെ ബാബിലോണ്‍ മുങ്ങും. ബാബിലോണ്‍ പിന്നെ പൊന്തില്ല. ഞാനിവിടെ സംഭവിപ്പിക്കുന്ന അനര്‍ത്ഥങ്ങളുടെ ഫലമായിട്ടാണ് ബാബി ലോണ്‍ മുങ്ങുക.’”യിരെമ്യാവിന്‍െറ വാക്കുകള്‍ ഇവിടെ അവസാനിക്കുന്നു.