ശിശുവായ മോശെ
2
ലേവിയുടെ വംശത്തില്‍പ്പെട്ട ഒരാളുണ്ടായിരുന്നു. ആ വംശത്തില്‍പ്പെട്ട ഒരു സ്ത്രീയെ അയാള്‍ വിവാ ഹം കഴിച്ചു. അവള്‍ ഗര്‍ഭംധരിക്കുകയും ഒരു ആണ്‍കു ട്ടി യെ പ്രസവിക്കുകയും ചെയ്തു. അവന്‍ വളരെ സുന്ദര നാ ണെന്നു കണ്ട അവള്‍ കുട്ടിയെ മൂന്നുമാസം ഒളിപ് പിച് ചു വച്ചു. അവനെ ഇനിയും അധികനാള്‍ മറച്ചു വയ്ക് കാന്‍ കഴിയില്ലെന്നും അവന്‍ കണ്ടു പിടി ക്കപ്പെട്ട് വധിക്കപ്പെട്ടേക്കാമെന്നും ആ അമ്മ ഭയന്നു. അവള്‍ ചൂരലുകൊണ്ട് ഒരു ചെറിയ പെട്ടകം ഉണ്ടാക്കി. അവള്‍ ആ ചെറിയ പെട്ടകത്തില്‍ കീല്‍ പൂശി അതു വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്പോലെയാക്കി. അവള്‍ കുഞ്ഞിനെ പെട്ടകത്തില്‍ കിടത്തി. അവള്‍ പെട്ടകത്തെ നദീതീരത്തു വളര്‍ന്ന ഞാങ്ങണകള്‍ക്കിടയില്‍ വച്ചു. കുട്ടിയുടെ സഹോദരി ഒളിച്ചിരുന്ന് കുട്ടിക്കെന്തു സംഭവിക് കു മെന്നു നിരീക്ഷിച്ചു.
അപ്പോള്‍ ഫറവോന്‍റെ മകള്‍ കുളിക്കാന്‍ നദിയില്‍ ചെന്നു. ഞാങ്ങണകള്‍ക്കിടയില്‍ അവള്‍ പെട്ടകം കണ്ടു. അവളുടെ തോഴിമാര്‍ നദീതീരത്തുകൂടി നടക്കുക യായിരു ന്നു. അവരിലൊരുവളെ പെട്ടകം എടുത്തുകൊ ണ്ടുവ രാന്‍ അവള്‍ അയച്ചു. രാജാവിന്‍റെ പുത്രി പെട്ടകം തുറ ന്നു നോക്കിയപ്പോള്‍ ഒരാണ്‍കുട്ടിയെയാണ് അതില്‍ കണ്ടത്. കരയുകയായിരുന്ന കുഞ്ഞിനെ കണ്ട് അവള്‍ ക് കു സങ്കടം തോന്നി. അപ്പോള്‍ അവള്‍ പറഞ്ഞു, “ഇത് എബ്രായക്കുട്ടികളിലൊന്നാണ്.”
കുട്ടിയുടെ സഹോദരി അപ്പോഴും ഒളിച്ചിരിക് കു ന്നുണ്ടായിരുന്നു. അവള്‍ എഴുന്നേറ്റു ചെന്ന് രാജാവി ന്‍റെ പുത്രിയോട് ചോദിച്ചു, “ഈ കുട്ടിയെ നിനക്കു വേണ്ടി ശുശ്രൂഷിക്കുവാനും മുല കൊടുത്തു വളര്‍ത്തു വാനും ഞാന്‍ ഒരു എബ്രായ സ്ത്രീയെ അന്വേഷി ക്കട് ടെ?”
രാജാവിന്‍റെ മകള്‍ പറഞ്ഞു, “വേണം.”അതിനാല്‍ പെ ണ്‍കുട്ടി പോയി ശിശുവിന്‍റെ സ്വന്തം മാതാവിനെ കൂട് ടിക്കൊണ്ടു വന്നു. രാജാവിന്‍റെ മകള്‍ ആ അമ്മയോടു പറഞ്ഞു, “ഈ കുഞ്ഞിനെ കൊണ്ടുപോയി എനിക് കാ യി പരിചരിച്ചു വളര്‍ത്തൂ. അവനെ പോറ്റുന്നതിനു ഞാന്‍ നിനക്കു കൂലിതരാം.”
അതിനാല്‍ ആ സ്ത്രീ അവളുടെ കുഞ്ഞിനെ കൊണ് ടു പോയി വളര്‍ത്തി. 10 കുഞ്ഞു വളര്‍ന്നു. കുറേകാല ത്തി നുശേഷം അവള്‍ അവനെ രാജാവിന്‍റെ മകളെ ഏല്പിച്ചു. രാജകുമാരി ആ കുട്ടിയെ തന്‍റെ സ്വന്തം പുത്രനായി സ് വീകരിച്ചു. വെള്ളത്തില്‍നിന്നും വലിച്ചെടു ക്കപ്പെ ട്ടതിനാല്‍ അവള്‍ അവനു മോശെ എന്നു പേരിട്ടു.
മോശെ തന്‍റെ ജനതയെ സഹായിക്കുന്നു
11 മോശെ വളര്‍ന്ന് ഒരു പുരുഷനായി. തന്‍റെ ജനതയായ എബ്രായര്‍ വളരെ കഠിനജോലിക്കു നിര്‍ബന് ധിതരാകു ന്നത് അവന്‍ കണ്ടു. ഒരു ദിവസം ഒരു ഈജിപ്തുകാരന്‍ ഒരു എബ്രായനെ തല്ലുന്നത് മോശെ കണ്ടു. 12 മോശെ ചുറ് റും നോക്കിയപ്പോള്‍ ആരെങ്കിലും നോക്കുന്നതായി കണ്ടില്ല. അപ്പോള്‍ മോശെ ഈജിപ്തുകാരനെ കൊന് ന് മണലില്‍ കുഴിച്ചുമൂടി.
13 പിറ്റേന്ന് രണ്ട് എബ്രായര്‍ പരസ്പരം പോരടിക്കു ന്നത് മോശെ കണ്ടു. അവരിലൊരാള്‍ തെറ്റുകാരനാണെ ന്നു മോശെ കണ്ടു. മോശെ അയാളോടു ചോദിച്ചു, “ നീയെന്തിനാണ് നിന്‍റെ അയല്‍ക്കാരനെ തല്ലുന്നത്?”
14 അയാള്‍ മറുപടി പറഞ്ഞു, “നീ ഞങ്ങളുടെ ഭര ണാധി പനോ വിധികര്‍ത്താവോ ആകണമെന്ന് ആരെങ്കിലും പറഞ്ഞോ? ഇല്ല. ഇന്നലെ ഒരു ഈജിപ്തുകാരനെ കൊ ന്നതു പോലെ നീ എന്നെയും കൊല്ലുമോ?”അപ് പോ ള്‍ മോശെക്ക് ഭയമായി. മോശെ കരുതി, “ഇപ്പോള്‍ ഞാന്‍ ചെയ്തത് എല്ലാവരും അറിഞ്ഞിരിക്കുന്നു.”
15 മോശെയുടെ പ്രവൃത്തിയെപ്പറ്റി ഫറവോന്‍ അറി യുകയും അവനെ വധിക്കാന്‍ തീരുമാനിക്കുകയും ചെയ് തു. പക്ഷേ മോശെ മിദ്യാന്‍ ദേശത്തേക്ക് ഓടി രക്ഷപ് പെട്ടു.
മോശെ മിദാനില്‍
മിദ്യാനില്‍ ഒരു കിണറ്റിന്‍കരയില്‍ മോശെ നിന്നു. 16 അവിടെ ഏഴു പെണ്‍മക്കളുള്ള മിദ്യാന്യനായ ഒരു പു രോഹിതനുണ്ടായിരുന്നു. ആ പെണ്‍കുട്ടികള്‍ തങ്ങളുടെ പിതാവിന്‍റെ ആടുകള്‍ക്ക് വെള്ളം കൊടുക്കുവാന്‍ ആ കി ണറ്റിന്‍ കരയിലെത്തി. അവര്‍ തൊട്ടികളില്‍ വെള്ളം നിറ യ്ക്കുകയായിരുന്നു. 17 പക്ഷേ അവിടെയുണ്ടായിരുന്ന ഇടയന്മാര്‍ പെണ്‍കുട്ടികളെ ഓടിക്കുകയും അവരെ വെള്ള മെടുക്കുന്നതില്‍ നിന്ന് തടയുകയും ചെയ്തു. അതിനാല്‍ മോശെ പെണ്‍കുട്ടികളെ സഹായിക്കുകയും ആടുകള്‍ക്ക് വെള്ളം കൊടുക്കുകയും ചെയ്തു. 18 അപ്പോള്‍ അവര്‍ തങ് ങളുടെ പിതാവായ റെയൂവേലിന്‍റെ അടുത്തേക്കു മടങ് ങി. പിതാവ് അവരോടു പറഞ്ഞു, “നിങ്ങളിന്നു നേരത് തെ വീട്ടിലേക്കു വന്നല്ലോ!”
19 പെണ്‍കുട്ടികള്‍ മറുപടി പറഞ്ഞു, “അതെ പ്രഭോ, ഇടയന്മാര്‍ ഞങ്ങളെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ഒരു ഈജിപ്തുകാരന്‍ ഞങ്ങളെ സഹായിച്ചു. അയാള്‍ ഞങ് ങള്‍ക്കും മൃഗങ്ങള്‍ക്കും വെള്ളം കോരിത്തന്നു.”
20 അതിനാല്‍ റെയൂവേല്‍ പുത്രിമാരോടു പറഞ്ഞു, “ശ രി, അയാള്‍ എവിടെയാണ്? നിങ്ങളെന്താണയാളെ കിണറ് റിന്‍കരയില്‍ വിട്ടത്? നമ്മോടൊത്തു ഭക്ഷിക്കാന്‍ വരു ന്നതിന് അവനെ ക്ഷണിക്കുക.”
21 അയാളോടൊത്തു തങ്ങുന്നതില്‍ മോശെയ്ക്ക് സന് തോഷമായിരുന്നു. തന്‍റെ പുത്രിയായ സിപ്പോറയെ റെയൂവേല്‍ മോശെയ്ക്ക് വിവാഹം ചെയ്തുകൊടുത്തു. 22 സിപ്പോറാ ഗര്‍ഭിണിയാവുകയും ഒരു പുത്രനെ പ്രസ വിക്കുകയും ചെയ്തു. മോശെ അവന് ഗേര്‍ശോം എന്നു പേരിട്ടു. തന്‍റേതല്ലാത്ത നാട്ടില്‍ താന്‍ ഒരന്യനായി പാര്‍ക്കുന്നതിനാലാണ് മോശെ അവന് ആ പേരിട്ടത്.
യിസ്രായേലിനെ സഹായിക്കാന്‍ ദൈവം തീരുമാനിക്കുന്നു
23 കാലം കുറേക്കഴിഞ്ഞു. ഈജിപ്തിലെ ആ രാജാവ് മ രിക്കുകയും ചെയ്തു. എങ്കിലും യിസ്രായേലുകാര്‍ക്ക് തുടര്‍ന്നും കഠിനാദ്ധ്വാനം ചെയ്യേണ്ടിവന്നു. സഹാ യത്തിനു വേണ്ടിയുള്ള അവരുടെ നിലവിളി ദൈവം കേ ട്ടു. 24 ദൈവം അവരുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുകയും അ ബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നിവരുമായി താ നുണ്ടാക്കിയ കരാറുകളെപ്പറ്റി ഓര്‍ക്കുകയും ചെയ്തു. 25 ദൈവം യിസ്രായേലുകാരുടെ ദുരിതങ്ങള്‍ കാണുകയും താനുടനെ അവരെ സഹായിക്കേണ്ടതുണ്ടെന്ന് അവ നറി യുകയും ചെയ്തു.