ചോദ്യം: നിങ്ങള്‍ക്ക്‌ നിത്യജീവന്‍ ഉണ്ടോ?

ഉത്തരം:
വിശുദ്ധ വേദപുസ്തകം നിത്യജീവങ്കലേക്കുള്ള വഴി വ്യക്തമായി കാണിക്കുന്നു. ആദ്യമായി നാം ദൈവത്തിനെതിരായി പാപം ചെയ്തിട്ടുണ്ട്‌ എന്ന്‌ സമ്മതിക്കണം. എല്ലാവരും പാപം ചെയ്ത്‌ ദൈവതേജസ്സ്‌ ഇല്ലാത്തവരായിത്തീര്‍ന്നു എന്ന്‌ വേദപുസ്തകം പറയുന്നു (റോമ.3:23). നാമെല്ലാവരും ദൈവത്തിന്‌ ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്ത്‌ ദൈവീക ശിക്ഷക്ക്‌ അര്‍ഹരായിത്തീര്‍ന്നു. . എല്ലാ പാപങ്ങളും നിത്യനായ ദൈവത്തിന്‌ എതിരായിട്ടുള്ളതുകൊണ്ട്‌ ശിക്ഷയും നിത്യമായതാണ്‌. പാപത്തിന്‍ ശംബളം മരണമത്രെ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കര്‍ത്താവായ യേശുവില്‍ നിത്യജീവന്‍ തന്നെ (റോമ.6:23).

എന്നാല്‍ പാപരഹിതനും ദൈവപുത്രനുമായ യേശുക്രിസ്തു നമ്മുടെ പാപ പരിഹാരത്തിനായി മരിച്ചു (1പത്രോ.2:22; യോഹ.1:1,14). "ക്രിസ്തുവോ, നാം പാപികളായിരിക്കുംബോള്‍ത്തന്നെ നമുക്കുവേണ്ടി മരിക്കയാല്‍ ദൈവം തനിക്ക്‌ നമ്മോടുള്ള സ്നേഹത്തെ പ്രദര്‍ശിപ്പിക്കുന്നു" (റോമ.5:8). നമ്മുടെ പാപങ്ങളെ വഹിച്ച്‌ ക്രിസ്തു ക്രൂശിലാണ്‌ മരിച്ചത്‌ (2കൊരി.5:21; യോഹ.19:31-42). അവന്‍ മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു്‌ പാപത്തിന്‍മേലും മരണത്തിന്‍മേലും ഉള്ള തന്റെ അധികാരത്തെ തെളിയിച്ചു (1കൊരി.15:1-4). അവന്‍ മരിച്ചവരുടെ ഇടയില്‍ നിന്നുള്ള യേശുവിന്റെ പുനരുത്ഥാനത്താല്‍ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശക്കായി...വീണ്ടും ജനിപ്പിച്ചിരിക്കുന്നു (1പത്രോ.1:3-4).

വിശ്വാസത്താല്‍ നാം പാപത്തെ വിട്ടു ക്രിസ്തുവിങ്കലേക്ക്‌ രക്ഷക്കായി തിരിയണം (പ്രവ.3:19). അവന്‍ നമുക്കായിട്ടാണ്‌ മരിച്ചതെന്ന്‌ വിശ്വസിച്ച്‌ അവനെ ശരണപ്പെടുമെങ്കില്‍ നമുക്ക്‌ പാപക്ഷമയും നിത്യജീവനും ലഭ്യമാകും. "തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവരും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന്‌ ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു (യോഹ.3:16). യേശുവിനെ കര്‍ത്താവ്‌ എന്ന്‌ വായികൊണ്ട്‌ ഏറ്റുപറകയും ദൈവം അവനെ മരിച്ചവരില്‍ നിന്ന്‌ ഉയിര്‍ത്തെഴുന്നേല്‍പിച്ചു എന്ന്‌ ഹൃദയം കൊണ്ട്‌ വിശ്വസിക്കയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും (റോമ.10:9). ക്രിസ്തുവിന്റെ ക്രൂശിലെ രക്ഷണ്യ വേലയിലുള്ള വിശ്വാസം മാത്രമാണ്‌ നിത്യജീവനിലേക്കുള്ള ഏക വഴി! "കൃപയാലല്ലോ വിശ്വാസം മൂലം നിങ്ങള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നത്‌; അതിനും നിങ്ങള്‍ കാരണമല്ല: ദൈവത്തിന്റെ ദാനമത്രെ ആകുന്നു. ആരും പ്രശംസിക്കാതിരുപ്പാന്‍ പ്രവര്‍ത്തികളും കാരണമല്ല (എഫെ.2:8,9).

നിങ്ങള്‍ക്ക്‌ കര്‍ത്താവായ യേശുവിനെ രക്ഷിതാവായി സ്വീകരിക്കുവാന്‍ ആഗ്രഹമുണ്ടെങ്കില്‍, ഈ പ്രാര്‍ത്ഥന ഉപയോഗിക്കുക. ഈ പ്രാര്‍ത്ഥനയോ മറ്റേതെങ്കിലും പ്രര്‍ത്ഥനയോ നിങ്ങളെ രക്ഷിക്കയില്ല. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസമാണ്‌ നിങ്ങളെ രക്ഷിക്കുന്നത്‌. നിങ്ങളുടെ വിശ്വാസം വെളിപ്പെടുത്തുവാനുള്ള ഒരു വഴി മാത്രമാണ്‌ ഈ പ്രാര്‍ത്ഥന. "കര്‍ത്താവേ, ഞാന്‍ നിനക്കെതിരായി പാപം ചെയ്തിട്ടുണ്ടെന്നും ഞാന്‍ ശിക്ഷായോഗ്യനാണെന്നും ഞാന്‍ അറിയുന്നു. യേശുകര്‍ത്താവ്‌ എനിക്കായി മരിച്ചെന്നും അവനിലുള്ള്‌ വിശ്വാസത്താല്‍ നിത്യജീവന്‍ സൌജന്യമായി ലഭിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്തവേ, എന്നോടു ക്ഷമിച്ച്‌ എന്നെ നിന്റെ പൈതലാക്കേണമേ. പാപക്ഷമക്കായും ഈ അത്ഭുത രക്ഷക്കായും നന്ദി. പുത്രന്റെ നാമത്തില്‍ തന്നെ, പിതാവേ. ആമേന്‍

ഇവിടെ വായിച്ചതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ ക്രിസ്തുവിനായി ഒരു തീരുമാനം എടുത്തെങ്കില്‍ "ഞാന്‍ ഇന്ന് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു" എന്ന ബട്ടണില്‍ ക്ലിക്കുചെയ്യുക


ചോദ്യം: എനിക്ക്‌ ദൈവത്തില്‍ നിന്ന്‌ പാപക്ഷമ എങ്ങനെ കൈപ്പറ്റാം?

ഉത്തരം:
അപ്പോ.പ്രവ.13:38 ഇങ്ങനെ പറയുന്നു. "സഹോദരന്‍മാരേ, ഇവന്‍മൂലം നിങ്ങളോട്‌ പാപമോചനം അറിയിക്കുന്നു എന്നും..."

പാപക്ഷമ എന്നാല്‍ എന്താണ്‌? എനിക്കതിന്റെ ആവശ്യം എന്താണ്‌?

ക്ഷമ എന്ന വാക്കിന്റെ അര്‍ത്ഥം മാപ്പു നല്‍കുക, പൊറുക്കുക, പഴയത്‌ ഓര്‍ക്കാതിരിക്കുക എന്നൊക്കെയാണ്‌. നാം ആരോടെങ്കിലും തെറ്റുചെയ്താല്‍ അവരുമായി നമ്മുടെ ബന്ധം പുനഃസ്ഥാപിക്കുവാന്‍ നാം മാപ്പപേക്ഷിക്കാറുണ്ട്‌. ക്ഷമിക്കപ്പെടുന്ന ആള്‍ അതിനു യോഗ്യരായതുകൊണ്ടല്ല അവര്‍ക്ക്‌ ക്ഷമ ലഭിക്കുന്നത്‌. തെറ്റു ചെയ്യുന്ന ആരും ക്ഷമിക്കപ്പെടുവാന്‍ യോഗ്യരല്ലല്ലൊ. ക്ഷമ എന്നത്‌ സ്നേഹത്തിന്റേയും, ദയയുടേയും, കൃപയുടേയും പ്രവൃത്തിയാണ്‌. തെറ്റു ചെയ്ത ഒരു വ്യക്തിക്കെതിരായി ഏതെങ്കിലും മന്‍സ്സില്‍ വെച്ചുപുലര്‍ത്താതിരിക്കുന്നതാണ്‌ ക്ഷമ.

നാമെല്ലാവരും ദൈവത്തില്‍ നിന്ന്‌ ക്ഷമ പ്രാപിക്കേണ്ടവരാണെന്ന്‌ സത്യവേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു. കാരണം നാമെല്ലാവരും ദൈവത്തിനെതിരായി പാപം ചെയ്തിട്ടുള്ളവരാണ്‌. സഭാപ്രസംഗി 7:20 ഇങ്ങനെ പരയുന്നു:"പാപം ചെയ്യാതെ നന്‍മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയില്‍ ഇല്ല". വീണ്ടും 1യോഹ.1:8 പറയുന്നത്‌ ശ്രദ്ധിക്കുക. "നമുക്ക്‌ പാപം ഇല്ല എന്ന്‌ നാം പറയുന്നു എങ്കില്‍ നാം നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മില്‍ ഇല്ലാതെയായി". ആത്യന്തികമായി എല്ലാ പാപവും ദൈവത്തോടുള്ള നമ്മുടെ ആജ്ഞാലംഘനമാണ്‌ (സങ്കീ.51:4). അതുകൊണ്ട്‌ എങ്ങനെയെങ്കിലും നാം ദൈവത്തില്‍ നിനന്ം‌ ക്ഷമ പ്രാപിച്ചെങ്കിലേ മതിയാകയുള്ളൂ. നമ്മുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിട്ടില്ലെങ്കില്‍ നിത്യത മുഴുവനും നാം പാപത്തിന്റെ പരിണിത ഫലങ്ങള്‍ അനുഭവിക്കേണ്ടി വരും (മത്താ.25:46; യോഹ.3:36).

പാപക്ഷമ - അതെങ്ങനെ എനിക്ക്‌ ലഭിക്കും?

ഭാഗ്യമെന്നുപറയട്ടെ. ദൈവം സ്നേഹനിധിയും കരുണാസംബന്നനും ആയതുകൊണ്ട്‌ നമ്മുടെ പാപങ്ങളെ ക്ഷമിക്കുവാന്‍ അവന്‍ സന്നദ്ധനായിരിക്കയാണ്‌. 2പത്രോ.3:9 ഇങ്ങനെ പറയുന്നു. "ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാന്‍ അവന്‍ ഇച്ഛിച്ച്‌ നിങ്ങളോടു ദീര്‍ഘക്ഷമ കാണിക്കുന്നതേയുള്ളൂ." നമ്മോടു ക്ഷമിക്കുവാന്‍ അവന്‍ ആഗ്രഹിക്കുന്നതുകൊണ്ട്‌ അതിനായി ഒരു വഴിയും അവന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

നമ്മുടെ പാപത്തിന്‌ നീതിയായി നമുക്ക്‌ ലഭിക്കേണ്ട ശിക്ഷ മരണം മാത്രമാണ്‌. റോമ.6:23 ഇങ്ങനെ ആരംഭിക്കുന്നു. "പാപത്തിന്റെ ശംബളം മരണമത്രെ.". നമ്മുടെ പാപം കൊണ്ട്‌ നാം നമുക്കായി സംബാദിച്ചത്‌ നിത്യ മരണം മാത്രമാണ്‌. എന്നാല്‍ ദൈവം തന്റെ അനാദി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ യേശുക്രിസ്തു എന്ന ഒരു മനുഷനായി ഈ ലോകത്തില്‍ വന്നുപിറന്ന്‌ കാല്‍വറിയിലെ ക്രൂശില്‍ മരിച്ച്‌ പാപത്തിന്റെ ശംബളം കൊടുത്തു തീര്‍ത്തു (യോഹ.1:1,14). 2കൊരി.5:21 ഈ സത്യം നമ്മെ പഠിപ്പിക്കുന്നു. "പാപം അറിയാത്തവനെ, നാം അവനില്‍ ദൈവത്തിന്റെ നീതി ആകേണ്ടതിന്‌, അവന്‍ നമുക്കുവേണ്ടി പാപം ആക്കി." യേശു ക്രൂശില്‍ മരിച്ചത്‌ നമ്മുടെ പാപത്തിന്റെ ശിക്ഷ വഹിച്ചുകൊണ്ടായിരുന്നു! അവന്‍ ദൈവമായിരുന്നതിനാല്‍ അവന്റെ മരണം സര്‍വ ലോകത്തിന്റെയും പാപക്ഷമക്ക്‌ നിദാനമായിത്തീര്‍ന്നു. 1യോഹ.2:2 ഇങ്ങനെ പ്രസ്താവിക്കുന്നു: "അവന്‍ നമ്മുടെ പാപങ്ങള്‍ക്ക്‌ പ്രായശ്ചിത്തമാകുന്നു; നമ്മുടേതിനു മാത്രമല്ല, സര്‍വലോകത്തിന്റെ പാപത്തിനും തന്നെ."

യേശു മരിച്ചവരുടെ ഇടയില്‍ നിന്ന്‌ മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ്‌ പാപത്തിന്റേയും മരണത്തിന്റേയും മേല്‍ തനിക്കുള്ള അധികാരത്തെ വിളംബരപ്പെടുത്തി (1കൊരി.15:1-28). ദൈവത്തിന്‌ സ്തോത്രം. യേശുക്രിസ്തുവിന്റെ മരണപുനരുത്ഥാനങ്ങളുടെ അടിസ്ഥാനത്തില്‍ റോമ.6:23 ന്റെ രണ്ടാം പകുതി സാദ്ധ്യമായിത്തീര്‍ന്നു, "ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിത്യജീവന്‍ തന്നെ".

നിങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കപ്പെടണമെന്ന്‌ നിങ്ങള്‍ക്ക്‌ ആഗ്രഹമുണ്ടോ?

എന്തു ചെയ്തിട്ടും മാറ്റാനാവാത്ത ഒരു കുറ്റബോധം നിങ്ങളെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്നുണ്ടോ? കര്‍ത്തവായ യേശുക്രിസ്തുവില്‍ നിങ്ങളുടെ വിശ്വാസം അര്‍പ്പിക്കുമെങ്കില്‍ നിങ്ങളുടെ പാപങ്ങള്‍ക്ക്‌ ക്ഷമ ലഭ്യമാകും. എഫേ.1:7 ഇങ്ങനെ പറയുന്നു, "അവനാല്‍ നമുക്ക്‌ അവന്റെ രക്തത്താല്‍ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പുണ്ട്‌". യേശുകര്‍ത്തവ്‌ നമ്മുടെ പാപക്കടം കൊടുത്തു തീര്‍ത്തതുകൊണ്ട്‌ ഇന്ന്‌ നാം ക്ഷമിക്കപ്പെടാനൊക്കും. നാം ചെയ്യേണ്ട ഒരേ ഒരു കാര്യം യേശുക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കായി മരിച്ചു എന്ന വിശ്വാസത്തോടുകൂടി ദൈവത്തോട്‌ അപേക്ഷിക്ക മാത്രം മതി - അവന്‍ നിങ്ങളോട്‌ ക്ഷമിക്ക തന്നേ ചെയ്യും! യോഹ.3:16-17 ലാണ്‌ ഈ അത്ഭുത സത്യം അടങ്ങിയിരിക്കുന്നത്‌. "തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന്‌ ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ അയച്ചത്‌ ലോകത്തെ വിധിപ്പാനല്ല ലോകം അവനാല്‍ രക്ഷിക്കപ്പെടേണ്ടതിനത്രേ".

പാപക്ഷമ - അത്‌ അത്ര കണ്ട്‌ എളുപ്പമാണോ?

അത്‌ വളരെ എളൂപ്പം തന്നെ. നിങ്ങള്‍ക്ക്‌ ഒരിക്കലും പാപക്ഷമ സംബാദിക്കുവാന്‍ കഴികയില്ല. ദൈവത്തില്‍ നിന്ന്‌ ക്ഷമ പ്രാപിക്കുവാന്‍ നിങ്ങള്‍ ദൈവത്തിന്‌ ഒന്നും കൊടുക്കുവാനും സാധിക്കയില്ല. ദൈവത്തിന്റെ കൃപയാല്‍ അത്‌ വിശ്വാസത്താല്‍ സൌജന്യമായി സ്വീകരിക്കുവാനേ കഴികയുള്ളൂ. യേശുക്രിസ്തുവിനെ നിങ്ങളുടെ രക്ഷിതാവായി സ്വീകരിച്ച്‌ പാപക്ഷമ കൈവരിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ ഈ പ്രാര്‍ത്ഥന അതിനുപകരിക്കും. ഈ പ്രാര്‍ത്ഥനയോ മറ്റേതെങ്കിലും പ്രാര്‍ത്ഥനയോ നിങ്ങളെ രകഷി‍ക്കയില്ല. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസമാണ്‌ നിങ്ങളെ രക്ഷിക്കുന്നത്‌. നിങ്ങളുടെ വിശ്വാസം വെളിപ്പെടുത്തുവാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ്‌ ഈ പ്രാര്‍ത്ഥന. "കര്‍ത്താവേ, ഞാന്‍ പാപം ചെയ്തിട്ടുണ്ടെന്നും ശിക്ഷായോഗ്യനാണെന്നും ഞാന്‍ മനസ്സിലാക്കുന്നു. യേശുകര്‍തതാ്വ്‌ എന്റെ പാപപരിഹാരത്തിനായി മരിച്ചുയിര്‍ത്ത്‌ രക്ഷാമാര്‍ഗ്ഗം സാദ്ധ്യമാക്കി എന്നു ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവേ, എന്റെ പാപങ്ങള്‍ എന്നോട്‌ ക്ഷമിച്ച്‌ എന്നെ നിന്റെ പൈതലാക്കി മാറ്റേണമേ. പാപക്ഷമക്കായി സ്തോത്രം. പ്രാര്‍ത്ഥന കേട്ടതിന്‌ നന്ദി. പുത്രന്റെ നാമത്തില്‍ പിതാവേ, ആമേന്‍."

ഇവിടെ വായിച്ചതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ ക്രിസ്തുവിനായി ഒരു തീരുമാനം എടുത്തെങ്കില്‍ "ഞാന്‍ ഇന്ന് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു" എന്ന ബട്ടണില്‍ ക്ലിക്കുചെയ്യുക


ചോദ്യം: വീണ്ടും ജനിച്ച ദൈവപൈതല്‍ ആയിത്തീരുക എന്നു പറഞ്ഞാല്‍ എന്താണര്‍ത്ഥം?

ഉത്തരം:
വേദപുസ്തകത്തില്‍ ഈ ചോദ്യത്തിന്‌ വ്യക്തമായ ഉത്തരം തന്നിരിക്കുന്നത്‌ യോഹ.3:1-21 വരെയുള്ള വാക്യങ്ങളിലാണ്‌. പരീശന്‍മാരുടെ പ്രമാണിയും യെഹൂദന്‍മാരുടെ ഭരണാധികാരികളില്‍ ഒരുവനുമായിരുന്ന നിക്കോദേമോസ്‌ ഒരു രാത്രിയില്‍ യേശുവിനെ ഒരു ചോദ്യവുമായി സമീപിച്ചു.

യേശു അദ്ദേഹവുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഇപ്രകാരം പറഞ്ഞു: "ആമേന്‍, ആമേന്‍, ഞാന്‍ നിന്നോടു പറയുന്നു: പുതുതായി ജനിച്ചില്ല എങ്കില്‍ ദൈവ രാജ്യം കാണ്‍മാന്‍ ആര്‍ക്കും കഴികയില്ല..." (വാക്യം 3). അപ്പോള്‍ നിക്കോദേമോസ്‌ യേശുവിനോട്‌, "മനുഷന്‍ വൃദ്ധനായ ശേഷം ജനിക്കുന്നത്‌ എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തില്‍ കടന്നു ജനിക്കാമോ എന്നു ചോദിച്ചു" (വാക്യം 4). "അതിനു യേശു, ആമേന്‍, ആമേന്‍, ഞാന്‍ നിന്നോടു പറയുന്നു: വെള്ളത്തിനാലും ആത്മാവിനാലും ജനിച്ചില്ല എങ്കില്‍ ദൈവരാജ്യത്തില്‍ കടപ്പാന്‍ ആര്‍ക്കും കഴികയില്ല. ജഡത്താല്‍ ജനിച്ചത്‌ ജഡം ആകുന്നു; ആത്മാവിനാല്‍ ജനിച്ചത്‌ ആത്മാവാകുന്നു. നിങ്ങള്‍ പുതുതായി ജനിക്കേണം എന്ന്‌ ഞാന്‍ നിങ്ങളോടു പറകയാല്‍ ആശ്ചര്യപ്പെടരുത്‌ (വാക്യ.5,6,7).

"വീണ്ടും ജനനം" എന്ന ശൈലിയുടെ അക്ഷരാര്‍ത്ഥം "ഉയരത്തില്‍ നിന്ന്‌ ജനിക്കുക" എന്നത്രേ. നിക്കോദേമോസിന്‌ വാസ്തവത്തില്‍ ഒരു ആവശ്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മനസ്സിന്‌ ഒരു മാറ്റം ആവശ്യമായിരുന്നു. അദ്ദേഹത്തിന്‌ ഒരു ആത്മീയ രൂപാന്തരീകരണം ആവശ്യമായിരുന്നു. യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരള്‍ക്ക്‌ നിത്യജീവന്‍ സൌജന്യമായി നല്‍കുന്ന ദൈവത്തിന്റെ പ്രവര്‍ത്തനമാണ്‌ വീണ്ടും ജനനം എന്നത്‌ (2കൊരി.5:17; തീത്തോ.3:5; 1പത്രോ.1:3; 1യോഹ.2:29; 3:9; 4:7; 5:1-4,18). യോഹ.1:12,13 വായിച്ചാല്‍ യേശുക്രിസ്തു മുഖാന്തരം "വീണ്ടും ജനിച്ച" വ്യക്തി ഒരു "ദൈവ പൈതല്‍" ആയിത്തീരുന്നു എന്നും മനസ്സിലാക്കാവുന്നതാണ്‌.

ന്യായമായി ഒരു ചോദ്യം ഉന്നയിക്കപ്പെടാവുന്നതാണ്‌. "ഒരു വ്യക്തിക്ക്‌ വീണ്ടും ജനനം എന്തുകാണ്ടാണ്‌ ആവശ്യമായിരിക്കുന്നത്‌?" അപ്പൊസ്തലനായ പൌലോസ്‌ എഫെ.2:1 ല്‍ ഇങ്ങനെ പറയുന്നു: "അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളേയും അവന്‍ ഉയിര്‍പ്പിച്ചു". റോമാ ലേഖനം 3:23 ല്‍ അപ്പൊസ്തലന്‍ പറയുന്നത്‌ ശ്രദ്ധിക്കുക. "ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്ത്‌ ദൈവ തേജസ്സ്‌ ഇല്ലാത്തവരായിത്തീര്‍ന്നു". അതുകൊണ്ട്‌ ഒരു വ്യക്തിയുടെ പാപം ക്ഷമിക്കപ്പെട്ട്‌ അവന്‌ ദൈവവുമായി ബന്ധമുള്ളവനായിത്തീരണമെങ്കില്‍ അവന്‍ വീണ്ടും ജനിക്കേണ്ടത്‌ ആവശ്യമാണ്‌.

അതെങ്ങനെയാണ്‌ സംഭവിക്കുന്നത്‌? എഫെ.2:8,9 ഇങ്ങനെ പറയുന്നു. "കൃപയാലല്ലോ നിങ്ങള്‍ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്‌; അതിനും നിങ്ങള്‍ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേ ആകുന്നു". ഒരുവന്‍ രക്ഷിക്കപ്പെടുംബോള്‍, അവന്‍ വീണ്ടും ജനിക്കുന്നു; ആത്മീയമായി പുതുക്കം പ്രാപിക്കുന്നു; അവന്‍ വീണ്ടും ജനനത്താല്‍ ദൈവപൈതലായിത്തീര്‍ന്നിരിക്കുന്നു. ആത്മീയമായി ഒരുവന്‍ വീണ്ടും ജനനം പ്രാപിച്ചു എങ്കില്‍ അവന്‍ മാനവ പാപ പരിഹാരത്തിനായി ക്രൂശില്‍ മരിച്ചുയിര്‍ത്ത ദൈവ പുത്രനായ യേശു ക്രിസ്തുവില്‍ വിശ്വസിച്ച്‌ ആശ്രയിച്ചു എന്നാണ്‌ അതിന്റെ അര്‍ത്ഥം. "ഒരുവന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടി ആകുന്നു..." (2കൊരി.5:17).

ഇതുവരെ നിങ്ങള്‍ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചിട്ടില്ലെങ്കില്‍, ഇപ്പോള്‍ ദൈവാത്മാവ്‌ നിങ്ങളുടെ ഹൃദയങ്ങളോട്‌ ഇടപെടുന്നുണ്ടെങ്കില്‍ അവന്‌ ചെവി കൊടുക്കുമോ? നിങ്ങള്‍ വീണ്ടും ജനിക്കേണ്ടത്‌ ആവശ്യമാണ്‌. ഇപ്പോള്‍ നിങ്ങള്‍ മാനസാന്തരത്തിന്റെ പ്രാര്‍ത്ഥന പ്രര്‍ത്ഥിച്ചാല്‍ നിങ്ങള്‍ക്ക്‌ ക്രിസ്തുവില്‍ ഒരു പുതിയ സൃഷ്ടിയായിത്തീരാനൊക്കും. "അവനെ കൈക്കൊണ്ട്‌ അവന്റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവ മക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു. അവര്‍ രക്തത്തില്‍ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തില്‍ നിന്നത്രേ ജനിച്ചത്‌" (യോഹ. 1:12.13).

ഇപ്പോള്‍ യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ച്‌ വീണ്ടും ജനനത്തിന്റെ അനുഭവം കരസ്തമാക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍, ഇതാ ഒരു മാതൃകാ പ്രാര്‍ത്ഥന. ശ്രദ്ധിക്കുക. ഈ പ്രാര്‍ത്ഥനയോ മറ്റേതെങ്കിലും പ്രാര്‍ത്ഥനയോ നിങ്ങളെ രക്ഷിക്കയില്ല. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസമാണ്‌ നിങ്ങളെ രക്ഷിക്കുന്നത്‌. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസം വെളിപ്പെടുത്തുവാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ്‌ ഈ പ്രാര്‍ത്ഥന. "കര്‍ത്താവേ, ഞാന്‍ നിനക്കെതിരായി പാപം ചെയ്തതിനാല്‍ ശിക്ഷാര്‍ഹനാണെന്ന് മനസ്സിലാക്കുന്നു. എന്നാല്‍ ക്രിസ്തു എന്റെ പാപപരിഹാരാര്‍ത്ഥം മരിച്ചതിനാല്‍ അവനിലുള്ള വിശ്വാസം മൂലം എനിക്ക്‌ പപക്ഷമ ലഭിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ എന്റെ പാപവഴികളെ വിട്ട്‌ വീണ്ടും ജനനത്തിനായി നിങ്കലേക്ക്‌ തിരിയുന്നു. എന്നെ നിന്റെ പൈതലാക്കിത്തീര്‍ക്കണമേ. പ്രാര്‍ത്ഥന കേട്ടതിന്‌ നന്ദി. വീണ്ടും ജനനത്തിനായും നിത്യജീവനായും സ്തോത്രം. യേശു കര്‍ത്താവിന്റെ നാമത്തില്‍ തന്നെ. ആമേന്‍.

ഇവിടെ വായിച്ചതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ ക്രിസ്തുവിനായി ഒരു തീരുമാനം എടുത്തെങ്കില്‍ "ഞാന്‍ ഇന്ന് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു" എന്ന ബട്ടണില്‍ ക്ലിക്കുചെയ്യുക


ചോദ്യം: എനിക്ക്‌ ദൈവവുമായി എങ്ങനെ നിരപ്പ്‌ പ്രാപിക്കാം?

ഉത്തരം:
ദൈവവുമായി ശരിയായ ബന്ധത്തില്‍ എത്തണമെങ്കില്‍ എന്ത്‌ തെറ്റാണ്‌ സംഭവിച്ചതെന്ന് ആദ്യം മനസ്സിലാക്കണം. അതിനുത്തരം പാപം എന്നാണ്‌. "നന്‍മ ചെയ്യുന്നവന്‍ ഒരുത്തന്‍ പോലുമില്ല" എന്ന് സങ്കീ.14:3 പറയുന്നു. നാമെല്ലാവരും ദൈവകല്‍പന ലംഘിച്ചവരാണ്‌. നാമെല്ലാവരും ആടുകളെപ്പോലെ വഴി തെറ്റിയവരാണ്‌(യെശ.53:6).

ഖേദമെന്ന് പറയട്ടെ. പാപത്തിന്റെ ശംബളം മരണമാണ്‌. "പാപം ചെയ്യുന്ന ദേഹി മരിക്കും"(യെഹ.18:4). എന്നാല്‍ സ്നേഹനിധിയായ ദൈവം മനുഷനെ തേടി വന്ന് രക്ഷക്കായി ഒരു വഴി ഒരുക്കിയിട്ടുണ്ട്‌ എന്നതാണ്‌ സന്തോഷ വാര്‍ത്ത. ലൂക്കോ.19:10 ല്‍ "നഷ്ടപ്പട്ടതിനെ തേടി വന്ന് രക്ഷിക്കുവാനത്രേ മനുഷ പുത്രന്‍ വന്നത്‌" എന്ന് യേശുകര്‍ത്തവ്‌ പറഞ്ഞത്‌ ശ്രദ്ധിക്കുക. "സകലവും നിവര്‍ത്തിയായി" (ലൂ.19:30) എന്ന ക്രൂശിലെ തന്റെ വാക്കുകള്‍ കൊണ്ട്‌ താന്‍ വന്നതിന്റെ ലക്ഷ്യം നിറവേറി എന്ന് നമുക്ക്‌ മനസ്സിലാക്കാം.

ദൈവവുമായി ശരിയായ ബന്ധത്തില്‍ വരുന്നതിന്റെ ആദ്യത്തെ പടി നിങ്ങള്‍ തെറ്റുകാരനാണെന്ന് സമ്മതിക്കുകയാണ്‌. അടുത്തതായി തെറ്റുകളെ ദൈവത്തോട്‌ ഏറ്റു പര്‍ഞ്ഞ്‌ (യേശ്‌.57:15) ഉപേക്ഷിക്കുക എന്നതാണ്‌. "രക്ഷക്കായി വായികൊണ്ട്‌ ഏറ്റുപറയുന്നു" എന്ന് നാം വായിക്കുന്നു (റോമ.10:10).

ഈ മാനസാന്തരവും ഏറ്റുപറച്ചിലും വിശ്വാസത്തോടുകൂടി ആയിരിക്കേണ്ടതാണ്‌. യേശുക്രിസ്തുവിന്റെ മരണപുനരുദ്ധാനങ്ങളുടെമേലുള്ള നിങ്ങളുടെ വിശ്വാസമാണ്‌ നിങ്ങളുടെ രക്ഷക്ക്‌ നിദാനമായിരിക്കുന്നത്‌. "യേശുവിനെ കര്‍ത്താവ്‌ എന്ന് വായികൊണ്ട്‌ ഏറ്റു പറകയും ദൈവം അവനെ മരണത്തില്‍ നിന്ന് ഉയിര്‍പ്പിച്ചു എന്ന് ഹൃദയം കൊണ്ട്‌ വിശ്വസിക്കയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും" (റോമ,10:9). ദൈവത്തോട്‌ ബന്ധം പുനഃസ്ഥാപിക്കുവാന്‍ വിശ്വാസം അനിഷേദ്ധ്യമാണെന്ന് വേദപുസ്തകം പഠിപ്പിക്കുന്നു (യോഹ.20:27; പ്രവ.16:31; ഗലാ.2:16;3:11,26; എഫെ.2:8).

ദൈവം നിങ്ങള്‍ക്കായി ചെയ്ത കാര്യങ്ങളോടുള്ള നിങ്ങളുടെ പ്രതികരണമാണ്‌ നിങ്ങളുടെ രക്ഷക്ക്‌ അടിസ്ഥാനമായിരിക്കുന്നത്‌. ദൈവം രക്ഷകനെ അയച്ച്‌ പാപപരിഹാരത്തിനായി ഒരു ബലിമരണം സഹിച്ചു (യോഹ.1:29). ഇപ്പോള്‍ അവന്റെ വാഗ്ദത്തം ഇതാണ്‌: "കര്‍ത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരും രക്ഷിക്കപ്പെടും" (പ്രവ.2:21).

മുടിയന്‍ പുത്രന്റെ ഉപമ (ലൂക്കോ.15:11-32) മാനസാന്തരത്തിന്റെയും ക്ഷമയുടെയും ഒരു മനോഹര ദൃഷ്ടാന്തമാണ്‌. ഇളയപുത്രന്‍ തന്റെ പിതാവിങ്കല്‍ നിന്ന് ലഭിച്ചതെല്ലാം ലജ്ജാര്‍ഹമായ പാപവഴികളാല്‍ നഷ്ടപ്പെടുത്തി (വാക്യം 13). തന്റെ തെറ്റുകള്‍ അവനു മനസ്സിലായപ്പോള്‍ സ്വന്തം വീട്ടിലേക്കു മടങ്ങുവാന്‍ അവന്‍ തീരുമാനിച്ചു (വാക്യം 18). അവന്‍ വിചാരിച്ചത്‌ അവന്‌ ഒരിക്കലും മകന്റെ സ്ഥാനം തിരികെ ലഭിക്കയില്ല എന്നായിരുന്നു (വാക്യം 19). എന്നാല്‍ അവന്‌ തെറ്റുപറ്റി. മടങ്ങിവന്ന മുടിയന്‍ പുത്രനെ പിതാവ്‌ മകനായിത്തന്നെ സ്വീകരിച്ചു (വാക്യം 20). തെറ്റ്‌ ക്ഷമിക്കപ്പെട്ടു; വലിയ വിരുന്ന് അവനായി ഒരുക്കപ്പെട്ടു (വാക്യം 24).

ക്ഷമിക്കാം എന്ന് താന്‍ പറഞ്ഞതുള്‍പ്പെടെ തന്റെ എല്ലാ വാഗ്ദത്തങ്ങളും നിറവേറ്റത്തക്കവണ്ണം ദൈവം നല്ലവനാണ്‌. "ഹൃദയം നുറുങ്ങിയവര്‍ക്ക്‌ യഹോവ സമീപസ്തന്‍; മനസ്സു തകര്‍ന്നവരെ അവന്‍ രക്ഷിക്കുന്നു (സങ്കീ.34:18).

നിങ്ങല്‍ക്ക്‌ യേശു കര്‍ത്താവിനെ രക്ഷകനായി സ്വീകരിച്ച്‌ നിത്യജീവന്‍ പ്രാപിക്കുവാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇതാ ഒരു മാതൃകാ പ്രാര്‍ത്ഥന. ഈ പ്രാര്‍ത്ഥനയോ മറ്റേതെങ്കിലും പ്രാര്‍ത്ഥനയോ നിങ്ങളെ രക്ഷിക്കയില്ല. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസമാണ്‌ നിങ്ങളെ രക്ഷിക്കുന്നത്‌. നിങ്ങളുടെ വിശ്വാസം വെളിപ്പെടുത്തുവാനുള്ള ഒരു ലളിത മാര്‍ഗം മാത്രമാണ്‌ ഈ പ്രാര്‍ത്ഥന. "കര്‍ത്താവേ, ഞാന്‍ നിന്റെ മുംബാകെ തെറ്റുകാരനാണെന്നും ശിക്ഷായോഗ്യനാണെന്നും മനസ്സിലാക്കുന്നു. യേശുകര്‍ത്താവ്‌ എന്റെ പാപപരിഹാരാര്‍ത്ഥം ക്രൂശില്‍ മരിച്ചുയിര്‍ത്തെന്നും അവനിലുള്ള വിശ്വാസം മൂലം പാപക്ഷമ ലഭ്യമാണെന്നും ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവേ, ഞാന്‍ പാപത്തെ വിട്ട്‌ നിങ്കലേക്ക്‌ തിരിയുന്നു. എന്നോട്‌ ക്ഷമിച്ച്‌ എന്നെ നിന്റെ പൈതലാക്കേണമേ. പാപക്ഷമക്കായി നന്ദി. നിത്യജീവനായി സ്തോത്രം. പുത്രന്റെ നാമത്തില്‍ പിതാവേ, ആമേന്‍.

ഇവിടെ വായിച്ചതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ ക്രിസ്തുവിനായി ഒരു തീരുമാനം എടുത്തെങ്കില്‍ "ഞാന്‍ ഇന്ന് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു" എന്ന ബട്ടണില്‍ ക്ലിക്കുചെയ്യുക


ചോദ്യം: സ്വര്‍ഗ്ഗത്തിലേക്കുള്ള ഒരേ വഴി യേശുക്രിസ്തു മാത്രമോ?

ഉത്തരം:
"ഞാന്‍ സാമാന്യം നല്ല വ്യക്തിയാണ്‌, അതുകൊണ്ട്‌ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പോകും". "ഇടക്കിടക്ക്‌ ഞാന്‍ തെറ്റു ചെയ്യാറുണ്ടെന്നത്‌ ശരി തന്നേ; എങ്കിലും സാധാരണ നല്ല കാര്യങ്ങളാണ്‌ കൂടുതല്‍ ചെയ്യാറുള്ളത്‌. അതുകൊണ്ട്‌ സ്വര്‍ഗ്ഗം എനിക്കുണ്ട്‌". "ഞാന്‍ സത്യ വേദപുസ്തകം വിശ്വസിക്കുന്നില്ല എന്ന ഒരേ കാരണത്താല്‍ ദൈവം എന്നെ നരകത്തില്‍ അയക്കയില്ലല്ലോ. ഇപ്പോള്‍ കാലം മാറിയില്ലേ?" "കുലപാതകര്‍, വ്യഭിചാരികള്‍ തുടങ്ങിയ ഹീന മനുഷരാണ്‌ നരകത്തില്‍ പോകേണ്ടത്‌; പോകുന്നത്‌".

സാധാരണ ജനങ്ങളുടെ ചിന്താഗതികളാണ്‌ മുകളില്‍ വായിച്ചത്‌. എന്നാല്‍ സത്യം പറയട്ടെ; അവയെല്ലാം അസതയ‍ങ്ങളാണ്‌. ഈ ലോകത്തിന്റെ അധിപതിയായ പിശാചാണ്‌ ഇത്തരം ചിന്തകള്‍ മനുഷരുടെ ഇടയില്‍ പരത്തിയിരിക്കുന്നത്‌. സാത്താനും അവനെ പിന്‍പറ്റുന്ന ഏവരും ദൈവത്തിന്റെ ശത്രുക്കളാണ്‌ (1പത്രോ.5:8). സാത്താന്‍ വെളിച്ചത്തിന്റെ ദൂതനായിട്ടാണ്‌ സാധാരണ പ്രത്യക്ഷപ്പെടാറുള്ളത്‌ (2ഒക്രി.11:14). ദൈവത്തിനു സമര്‍പ്പിക്കപ്പെടാത്ത ഹൃദയങ്ങളുടെ മേല്‍ അവന്‍ ആധിക്യം ചെലുത്തുന്നു. "ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാന്‍ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സ്‌ കുരുടാക്കി" (2കൊരി.4:4).

ലഘുവായ പാപങ്ങള്‍ ദൈവം കണക്കിലെടുക്കയില്ലെന്നും നരകം "ഹീന മനുഷര്‍ക്കു" വേണ്ടി ഉള്ളതാണെന്നും വിശ്വസിക്കുന്നത്‌ വെറും മിത്ഥ്യയാണ്‌. എല്ലാ പാപങ്ങളും നമ്മെ ദൈവത്തില്‍ നിന്ന് അകറ്റുന്നു; വെറും നിരുപദ്രവികള്‍ എന്ന് തോന്നുന്നവ പോലും! സകല മനുഷരും തെറ്റ്‌ ചെയ്തവരാണ്‌. സ്വന്ത പ്രയത്നത്താല്‍ ആര്‍ക്കും സ്വര്‍ഗ്ഗത്തില്‍ എത്തുവാന്‍ കഴികയില്ല (റോമ. 3:23). നമ്മുടെ പുണ്യ പ്രവൃത്തികള്‍ തെറ്റുകളെ അതിജീവിച്ചോ ഇല്ലയോ എന്ന അടിസ്ഥാനത്തില്‍ നമുക്ക്‌ സ്വര്‍ഗ്ഗത്തില്‍ പ്രവേശനം ലഭിക്കയില്ല. അങ്ങനെയാണെങ്കില്‍ നാം പരാജയപ്പെടുന്നത്‌ നിശ്ചയമാണ്‌. ദൈവത്തിനറൊ കൃപയാല്‍ മാത്രമേ നമുക്ക്‌ രക്ഷിക്കപ്പെടുവാന്‍ സാധിക്കയുള്ളൂ. പ്രവൃത്തികള്‍ക്ക്‌ അവിടെ സ്ഥാനമില്ല. "കൃപയാലെങ്കില്‍ പ്രവൃത്തിയാലല്ല; അല്ലെങ്കില്‍ കൃപ കൃപയല്ല" (റോമ.11:6). സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ നമ്മുടെ യാതൊരു പുണ്യപ്രവൃത്തികളും ഉപയുക്തമല്ല തന്നേ (തീത്തോ.3:5).

യേശുകര്‍ത്താവു പറഞ്ഞത്‌ ശ്രദ്ധിക്കുക."ഇടുക്കു വാതിലൂടെ അകത്തു കടപ്പീന്‍; നാശത്തിലേക്ക്‌ പോകുന്ന വാതില്‍ വീതിയുള്ളതും വഴി വിശാലവും അതില്‍ കൂടി കടക്കുന്നവര്‍ അനേകരും ആകുന്നു. ജീവങ്കലേക്കു പോകുന്ന വാതില്‍ ഇടുക്കവും വഴി ഞെരുക്കവുമുള്ളത്‌; അതു കണ്ടെത്തുന്നവര്‍ ചുരുക്കമത്രേ (മത്താ.7:13,14). ലോകത്തിലുള്ള സകല മനുഷരും ദൈവത്തെ വിശ്വസിക്കാതെ തങ്ങളുടെ പാപവഴികളില്‍ത്തന്നേ നടന്നാല്‍ പോലും ദൈവം അവരെ ക്ഷമിക്കയില്ല. "നിങ്ങള്‍ മുംബെ ഈ ലോകത്തിന്റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിന്നും അനുസരണക്കേടിന്റെ മക്കളില്‍ ഇപ്പോള്‍ വ്യാപരിക്കുന്ന ആത്മാവിനേയും അനുസരിച്ചു നടന്നു" (എഫേ.2:2). ദൈവം ലോകത്തെ സൃഷ്ടിച്ചപ്പോള്‍ അത്‌ കുറ്റമറ്റതായിരുന്നു. എല്ലാം നല്ലതായിരുന്നു. അതിനു ശേഷം അവന്‍ ആദാമിനേയും ഹവ്വയെയും സൃഷ്ടിച്ച്‌ ദൈവത്തെ അനുസരിക്കുവാനോ തിരസ്കരിക്കുവാനോ ഉള്ള അവകാശവും ദൈവം അവര്‍ക്കു കൊടുത്തു. എന്നാല്‍ ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ട ആദിമനുഷരായ ആദവും ഹവ്വയും പിശാചിനാല്‍ വഞ്ചിക്കപ്പെട്ട്‌ ദൈവത്തോട്‌ അനുസരണക്കേടു കാണിച്ച്‌ പാപം ചെയ്തു. ഇത്‌ അവരെയും അവരുടെ പിന്‍ തലമുറക്കാരായ നമ്മേയും ദൈവത്തോടുള്ള ബന്ധത്തില്‍ നിന്ന്‌ അകറ്റി. ദൈവം പരിശുദ്ധനും നീതിമാനും ആയതിനാല്‍ അവന്‍ പാപത്തെ ശിക്ഷിക്ക തന്നേ ചെയ്യും. തെറ്റുകാരായ നമുക്കു തന്നെ ദൈവത്തിങ്കലേക്കു മടങ്ങുന്നത്‌ അസാദ്ധ്യമാണല്ലോ. അതുകൊണ്ട്‌ ദൈവം തന്നെ നമ്മേ ദൈവത്തിങ്കലേക്ക്‌ മടക്കി വരുത്തുവാന്‍ ഒരു മാര്‍ഗം ഉണ്ടാക്കി. "തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന്‌ ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു" (യോഹ.3:16). പാപത്തിന്റെ ശംബളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ, നമ്മുടെ കര്‍ത്താവായ യേശുവില്‍ നിത്യജീവന്‍ തന്നേ (റോമ.6:23). യേശുകര്‍ത്താവ്‌ ഈ ഭൂമിയില്‍ ജനിച്ചത്‌ നമ്മെ ദൈവത്തോട്‌ അടുപ്പിക്കുവാനുള്ള വഴിയായിടടാതണ്‌. അവന്‍ മരിച്ചത്‌ നാം മരിക്കാതിരിക്കുവാനാണ്‌. മരണത്തില്‍ നിന്ന്‌ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ്‌ തനിക്ക്‌ മരണത്തിന്‍മേലും പാപത്തിന്‍മേലുമുള്ള അധികാരത്തെ അവന്‍ വെളിപ്പെടുത്തി (റോമ. 4:25). ദൈവത്തിനും മനുഷര്‍ക്കും ഇടയിലുള്ള വിടവ്‌ അവന്‍ ഇല്ലാതാക്കി; ഇന്ന്‌ അവന്‍മേലുള്ള വിശ്വാസത്താല്‍ നമുക്ക്‌ ദൈവത്തോട്‌ ബ്ന്ധപ്പെടാനൊക്കും എന്ന നിലയിലാക്കി.

"ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവന്‍ ആകുന്നു" (യോഹ.17:3). ദൈവത്തെ വിശ്വസിക്കുന്ന അനേകരുണ്ട്‌; പിശാചുകളും വിശവ:സിക്കുന്നുവെന്ന്‌ വേദപുസ്തകം പറയുന്നു (യാക്കോ.2:19). എന്നാല്‍ നാം രക്ഷിക്കപ്പെടേണമെങ്കില്‍ നമ്മുടെ പാപവഴികളെ വിട്ട്‌ ദൈവത്തിങ്കലേക്കു തിരിഞ്ഞ്‌ അവനുമായി വ്യക്തിപരമായ ഒരു ബന്ധത്തില്‍ ഏര്‍പ്പെട്ട്‌ അവനെ പിന്‍പറ്റേണ്ടത്‌ ആവശ്യമാണ്‌. മുഴു ഹൃദയത്തോടെ യേശുകര്‍ത്താവിനെ വിശ്വസിച്ചു ആശ്രയിക്കേണ്ടതാണ്‌. "അവന്റെ കൃപയാല്‍ യേശുക്രിസ്തുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നത്‌ (റോമ.3:24). നാം രക്ഷിക്കപ്പെടുവാന്‍ വേറൊരു മാര്‍ഗ്ഗവും ഇല്ലെന്ന്‌ വേദപുസ്തകം വളരെ വ്യക്തമായി പറയുന്നു. യേശുകര്‍ത്താവു പറയുന്നതു ശ്രദ്ധിക്കുക: "ഞാന്‍ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല (യോഹ.14:6).

രക്ഷക്കായി ഒരേ വഴി യേശുകര്‍ത്താവു മാത്രം. കാരണം അവന്‍ മാത്രമാണ്‌ മനുഷന്റെ പാപപരിഹാര ബലിയായത്‌. പാപത്തിന്റെ അഘോരത്തെപ്പറ്റിയും, പരിണിത ഫലങ്ങളെപ്പറ്റിയും വേരൊരു മതവും ഇത്ര വ്യക്തമായി പഠിപ്പിക്കുന്നില്ല. യേശുകര്‍ത്താവ്‌ ചെയ്തതുപോലെ വേറാരും പാപത്തിനു പരിഹാരവും ചെയ്തിട്ടില്ല. വേറൊരു മതഗുരുവും ദൈവം മനുഷനായി വന്ന് പാപപരിഹാരത്തിനായി ഒരു നിത്യ ബലി അര്‍പ്പിച്ചവരല്ല. യേശു കര്‍ത്താവ്‌ ദൈവമായിരുന്നതിനാല്‍ പാപപരിഹാരം ഉണ്ടാക്കുവാന്‍ അവന്‌ കഴിഞ്ഞു. ഇന്ന് മനുഷന്‌ രക്ഷ യേശുക്രിസ്തുവില്‍ കൂടി മാത്രം. "നാം രക്ഷിക്കപ്പെടുവാന്‍ ആകാശത്തിന്‍ കീഴെ ഭൂമിക്കു മേലെ നല്‍കപ്പെട്ട വേറൊരു നാമവുമില്ല (പ്രവ.4:12).

നിങ്ങല്‍ക്ക്‌ യേശു കര്‍ത്താവിനെ രക്ഷകനായി സ്വീകരിച്ച്‌ നിത്യജീവന്‍ പ്രാപിക്കുവാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇതാ ഒരു മാതൃകാ പ്രാര്‍ത്ഥന. ഈ പ്രാര്‍ത്ഥനയോ മറ്റേതെങ്കിലും പ്രാര്‍ത്ഥനയോ നിങ്ങളെ രക്ഷിക്കയില്ല. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസമാണ്‌ നിങ്ങളെ രക്ഷിക്കുനനിത്‌. നിങ്ങളുടെ വിശ്വാസം വെളിപ്പെടുത്തുവാനുള്ള ഒരു ലളിത മാര്‍ഗം മാത്രമാണ്‌ ഈ പ്രാര്‍ത്ഥന. "കര്‍ത്താവേ, ഞാന്‍ നിന്റെ മുംബാകെ തെറ്റുകാരനാണെന്നും ശിക്ഷായോഗ്യനാണെന്നും മനസ്സിലാക്കുന്നു. യേശുകര്‍ത്താവ്‌ എന്റെ പാപപരിഹാരാര്‍ത്ഥം ക്രൂശില്‍ മരിച്ചുയിര്‍ത്തെന്നും അവനിലുള്ള വിശ്വാസം മൂലം പാപക്ഷമ ലഭ്യമാണെന്നും ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവേ, ഞാന്‍ പാപത്തെ വിട്ട്‌ നിങ്കലേക്ക്‌ തിരിയുന്നു. എന്നോട്‌ ക്ഷമിച്ച്‌ എന്നെ നിന്റെ പൈതലാക്കേണമേ. പാപക്ഷമക്കായി നന്ദി. നിത്യജീവനായി സ്തോത്രം. പുത്രന്റെ നാമത്തില്‍ പിതാവേ, ആമേന്‍.

ഇവിടെ വായിച്ചതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ ക്രിസ്തുവിനായി ഒരു തീരുമാനം എടുത്തെങ്കില്‍ "ഞാന്‍ ഇന്ന് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു" എന്ന ബട്ടണില്‍ ക്ലിക്കുചെയ്യുക


ചോദ്യം: മരിക്കുംബോള്‍ വാസ്തവത്തില്‍ ഞാന്‍ സ്വര്‍ഗ്ഗത്തിലെത്തും എന്ന്‌ എനിക്ക്‌ എങ്ങനെ അറിയാനൊക്കും?

ഉത്തരം:
നിങ്ങള്‍ക്ക്‌ നിത്യജീവന്‍ ഉണ്ടെന്നും മരിക്കുംബോള്‍ വാസ്തവത്തില്‍ നിങ്ങള്‍ സ്വര്‍ഗ്ഗത്തിലെത്തും എന്നും നിങ്ങള്‍ക്കറിയാമോ? ഈ കാര്യങ്ങളെപ്പറ്റി നിങ്ങള്‍ ഉറപ്പുള്ളവരായിരിക്കണമെന്ന്‌ ദൈവം ആഗ്രഹിക്കുന്നു. "ദൈവപുത്രന്റെ നാമത്തില്‍ വിശ്വസിക്കുന്ന നിങ്ങള്‍ക്ക്‌ ഞാന്‍ ഇത്‌ എഴുതിയിരിക്കുന്നത്‌ നിങ്ങള്‍ക്ക്‌ നിത്യജീവന്‍ ഉണ്ടെന്ന്‌ നിങ്ങള്‍ അറിയേണ്ടതിനു തന്നേ" (1യോഹ.5:13). ഇപ്പോള്‍ നിങ്ങള്‍ ദൈവത്തിന്റെ മുന്‍പില്‍ നില്‍കയും ദൈവം നിങ്ങളോട്‌ ഇങ്ങനെ ചോദിക്കയും ചെയ്യുന്നു എന്ന്‌ കരുതുക: "എന്തുകൊണ്ട്‌ ഞാന്‍ നിന്നെ സ്വര്‍ഗ്ഗത്തില്‍ പോകുവാന്‍ അനുവദിക്കണം?" നിങ്ങളുടെ മറുപടി എന്തായിരിക്കും? ഒരു പക്ഷേ എന്താണ്‌ മറുപടി പറയേണ്ടത്‌ എന്ന്‌ നിങ്ങള്‍ക്കറിഞ്ഞുകൂടായിരിക്കാം. നിങ്ങള്‍ അറിയേണ്ട ഒരു കാര്യം ഉണ്ട്‌. അതെന്തെന്നാല്‍, നമ്മെ സ്നേഹിച്ച്‌ നാം നിത്യത എവിടെ ചെലവഴിക്കും എന്നത്‌ അറിയുവാനുള്ള ഒരു വഴി ദൈവം ഒരുക്കിയിട്ടുണ്ട്‌ എന്നതു തന്നെ. സത്യവേദപുസ്തകം ഇങ്ങനെയാണ്‌ അതേപ്പറ്റി പറഞ്ഞിരിക്കുന്നത്‌. "തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന്‌ ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു" (യോഹ.3:16).

സ്വര്‍ഗ്ഗം നമുക്ക്‌ അസാദ്ധ്യമായിരിക്കുന്നത്‌ ഏതു പ്രശ്നം കൊണ്ടാണെന്ന്‌ ആദ്യം നാം മന്‍സ്സിലാക്കണം. നമ്മുടെ പാപപ്രകൃതി നമ്മെ ദൈവത്തില്‍ നിന്ന്‌ അകറ്റിയിരിക്കുന്നു എന്നതാണ്‌ പ്രശ്നം. നമ്മുടെ പ്രകൃതി കൊണ്ടും പ്രവര്‍ത്തികൊണ്ടും നാം പാപികളാണ്‌. "എല്ലാവരും പാപം ചെയ്ത്‌ ദൈവതേജസ്സ്‌ ഇല്ലാത്തവരായിത്തീര്‍ന്നു" (റോമ.3:23). നമ്മെത്തന്നേ രക്ഷിക്കുവാന്‍ നമുകക്്‌ അസാദ്ധ്യമാണ്‌. "കൃപയാലല്ലോ വിശ്വാസം മൂലം നിങ്ങള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നത്‌; അതിനും നിങ്ങള്‍ കാരണമല്ല. ദൈവത്തിന്റെ ദാനമത്രേ ആകുന്നു. ആരും പ്രശംസിക്കാതിരിപ്പാന്‍ പ്രവൃത്തികളും കാരണമല്ല (എഫേ.2:8,9). നാമെല്ലാം മരണവും നരകവും മാത്രം അര്‍ഹിക്കുന്നവരാണ്‌. "പാപത്തിന്റെ ശംബളം മരണമത്രേ" (റോമ.6:23).

ദൈവം പരിശുദ്ധനും നീതിമാനും ആകയാല്‍ താന്‍ പാപത്തെ ശിക്ഷിക്ക തന്നെ ചെയ്യും; എന്നാല്‍ താന്‍ നമ്മെ സ്നേഹിക്കുന്നതുകൊണ്ട്‌ നമ്മോടു ക്ഷമിക്കുവാന്‍ അവിടുന്ന് ഒരു മര്‍ഗ്ഗം പ്രദാനം ചെയ്തിട്ടുണ്ട്‌. യേശുകര്‍ത്തവു പറഞ്ഞു: "ഞാന്‍ തന്നേ വഴിയും സത്യവും ജീവനും ആകുന്നു. ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല" (യോഹ.14:6). യേശുകര്‍ത്താവ്‌ നമുക്കായി ക്രൂശില്‍ മരിച്ചു. ക്രിസ്തുവും നമ്മെ ദൈവത്തോട്‌ അടുപ്പിക്കേണ്ടതിന്‌ നീതിമാനായി നീതികെട്ടവര്‍ക്കുവേണ്ടി പാപം നിമിത്തം ഒരിക്കല്‍ കഷ്ടം അനുഭവിച്ചു (! പത്രോ.3:18). എന്നാല്‍ യേശുകര്‍ത്താവ്‌ മരണത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റു. "നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മരണത്തിന്‌ ഏല്‍പിച്ചും നമ്മുടെ നീതീകരണത്തിനായി ഉയിര്‍പ്പിച്ചും ഇരിക്കുന്നു" (റോമ.4:24).

അതുകൊണ്ട്‌ നമുക്ക്‌ വീണ്ടും ആദ്യത്തെ ചോദ്യത്തിലേക്ക്‌ തിരിച്ചു പോകാം. "മരിക്കുംബോള്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പോകും എന്നത്‌ എനിക്ക്‌ എങ്ങനെ ഉറപ്പായി അറിയാനൊക്കും?" അതിനുത്തരം ഇതാണ്‌. "കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിക്ക; എന്നാല്‍ നീ രക്ഷിക്കപ്പെടും" (പ്രവ.16:31). "അവനെ കൈകൊണ്ട്‌ അവന്റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു" (യോഹ.1:12). നിത്യജീവന്‍ സൌജന്യ ദാനമായി നിങ്ങള്‍ക്ക്‌ സ്വീകരിക്കാവുന്നതാണ്‌. "ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിത്യജീവന്‍ തന്നേ" (റോമ. 6:23). പൂര്‍ണ്ണതയുള്ള അര്‍ത്ഥസമ്പൂര്‍ണ്ണമായ ഒരു ജീവിതം നിങ്ങള്‍ക്ക്‌ ഇപ്പോള്‍ തന്നെ നയിക്കാവുന്നതാണ്‌. യേശുകര്‍ത്താവു പറഞ്ഞു: "ഞാന്‍ വന്നത്‌ അവര്‍ക്ക്‌ ജീവനുണ്ടാകുവാനും അത്‌ സ`മൃദ്ധിയായി ഉണ്ടാകുവാനും തന്നേ" (യോഹ.10:10). നിങ്ങളുടെ നിത്യത നിങ്ങള്‍ക്ക്‌ യേശുകര്‍ത്താവുമൊത്ത്‌ സ്വര്‍ഗ്ഗത്തില്‍ ചെലവിടാനൊക്കും. "ഞാന്‍ നിങ്ങള്‍ക്ക്‌ സ്ഥലം ഒരുക്കിയാല്‍, ഞാന്‍ ഇരിക്കുന്ന ഇടത്ത്‌ നിങ്ങളും ഇരിക്കേണ്ടതിന്‌ പിന്നേയും വന്ന് നിങ്ങളെ എന്‍ന്റെ അടുക്കല്‍ ചേര്‍ത്തുകൊള്ളും" (യോഹ.14:3).

നിങ്ങള്‍ക്ക്‌ യേശുകര്‍ത്താവിനെ രക്ഷകനായി സ്വീകരിച്ച്‌ പാപക്ഷമ കൈവരിക്കണമെങ്കില്‍ ഈ പ്രര്‍ത്ഥന ഹൃദയത്തിന്റെ ആഴത്തില്‍ നിന്ന് പ്രാര്‍ത്ഥിക്കുക. ഈ പ്രാര്‍ത്ഥനയോ മറ്റേതെങ്കിലും പ്രാര്‍ത്ഥനയോ നിങ്ങളെ രക്ഷിക്കയില്ല. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസമാണ്‌ നിങ്ങളെ രക്ഷിക്കുന്നത്‌. നിങ്ങളുടെ വിശ്വാസം വെളിപ്പെടുത്തുവാനുള്ള ഒരു ലളിത മാര്‍ഗം മാത്രമാണ്‌ ഈ പ്രാര്‍ത്ഥന. "കര്‍ത്താവേ, ഞാന്‍ നിന്റെ മുംബാകെ തെറ്റുകാരനാണെന്നും ശിക്ഷായോഗ്യനാണെന്നും മനസ്സിലാക്കുന്നു. യേശുകര്‍ത്താവ്‌ എന്റെ പാപപരിഹാരാര്‍ത്ഥം ക്രൂശില്‍ മരിച്ചുയിര്‍ത്തെന്നും അവനിലുള്ള വിശ്വാസം മൂലം പാപക്ഷമ ലഭ്യമാണെന്നും ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവേ, ഞാന്‍ പാപത്തെ വിട്ട്‌ നിങ്കലേക്ക്‌ തിരിയുന്നു. എന്നോട്‌ ക്ഷമിച്ച്‌ എന്നെ നിന്റെ പൈതലാക്കേണമേ. പാപക്ഷമക്കായി നന്ദി. നിത്യജീവനായി സ്തോത്രം. പുത്രന്റെ നാമത്തില്‍ പിതാവേ, ആമേന്‍.

ഇവിടെ വായിച്ചതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ ക്രിസ്തുവിനായി ഒരു തീരുമാനം എടുത്തെങ്കില്‍ "ഞാന്‍ ഇന്ന് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു" എന്ന ബട്ടണില്‍ ക്ലിക്കുചെയ്യുക


ചോദ്യം: മരണാനന്തരം ഒരു ജീവിതം ഉണ്ടോ?

ഉത്തരം:
മരണാനന്തരം ഒരു ജീവിതം ഉണ്ടോ? സത്യവേദപുസ്തകം ഇങ്ങനെ പറയുന്നു: "സ്ത്രീ പ്രസവിച്ച മനുഷന്‍ അല്‍പായുസുള്ളവനും കഷ്ട സമ്പൂര്‍ണ്ണനും ആകുന്നു. അവന്‍ പൂപോലെ വിടര്‍ന്ന് പൊഴിഞ്ഞുപോകുന്നു; നിലനില്‍കാതെ നിഴല്‍ പോലെ ഓടിപ്പോകുന്നു" (ഇയ്യോ.14:1,2). "മനുഷന്‍ മരിച്ചാല്‍ വീണ്ടും ജീവിക്കുമോ?" (ഇയ്യോ.14:14).

"ഇയ്യോബിനെപ്പോലെ നമുക്കെല്ലാവര്‍ക്കും ഈ ചോദ്യം ഒരു വെല്ലുവിളിയായി ശേഷിക്കയാണ്‌. നാം മരിക്കുംബോള്‍ യഥാര്‍ത്ഥത്തില്‍ എന്താണ്‌ സംഭവിക്കുന്നത്‌?

നാം മരിക്കുംബോള്‍ വസ്തവത്തില്‍ എന്താണ്‌ സംഭവിക്കുന്നത്‌? നാം മാഞ്ഞു പോകുമോ അതോ വീണ്ടും വീണ്ടും ജനിച്ചു മരിക്കുമോ? മരിച്ചവര്‍ എല്ലാം ഒരേ സ്ഥലത്തേക്കാണോ പോകുന്നത്‌, അതോ വേറേ വേറേ സ്ഥലങ്ങളിലേക്കോ? യഥാര്‍ത്ഥത്തില്‍ ഒരു സ്വര്‍ഗ്ഗവും നരകവും ഉണ്ടോ അതോ അത്‌ മനസ്സിന്റെ വെറും ഒരു അവസ്ഥയാണോ?

സത്യവേദപുസ്തകം വളരെ വ്യക്തമായി പഠിപ്പിക്കുന്നത്‌ മരണാനന്തരം ഒരു ജീവിതം ഉണ്ടെന്നു മാത്രമല്ല, "ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കു വേണ്ടി ഒരുക്കിയിരിക്കുന്നത്‌ കണ്ണു കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, ഒരു മനുഷന്റേയും ഹൃദയത്തില്‍ തോനനീടട്ടുമില്ല" (1കൊരി.2:9) എന്നത്രേ.

കര്‍ത്താവായ യേശുക്രിസ്തു മനുഷനായി ഈ ലോകത്തില്‍ വന്നത്‌ നിത്യജീവന്‍ മനുഷര്‍ക്ക്‌ ദാനമായി തരുവാനായാണ്‌. "എന്നാല്‍ അവന്‍ നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍ നിമിത്തം തകര്‍ന്നും ഇരിക്കുന്നു. നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്റെ മേല്‍ ആയി. അവന്റെ അടിപ്പിണരുകളാല്‍ നമുക്ക്‌ സൌഖ്യം വന്നുമിരിക്കുന്നു" (യേശ.53:5). നാം ഓരോരുത്തരും അര്‍ഹിക്കുന്ന ശിക്ഷ അവന്‍ തന്റെ മേല്‍ വഹിച്ച്‌ തന്റെ ജീവിതം ഒരു ബലിയാക്കി മാറ്റി. താന്‍ മരിച്ചെങ്കിലും മൂന്നാം ദിവസം ഉയിര്‍തതെ്ഴുന്നേറ്റ്‌ മരണത്തിന്‍മേല്‍ ജയഘോഷം കൊണ്ടാടി. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു നാല്‍പതു ദിവസങ്ങള്‍ അനേകര്‍ക്ക്‌ തന്നെത്താന്‍ വെളിപ്പെടുത്തി കാണിച്ച ശേഷം തന്റെ നിത്യ ഭവനത്തിലേക്ക്‌ അഥവാ സ്വര്‍ഗ്ഗത്തിലേക്ക്‌ യാത്രയായി. റോമ,4:24 ഇങ്ങനെ പറയുന്നു: "നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മരണത്തിന്‌ ഏല്‍പിച്ചും നമ്മുടെ നീതീകരണത്തിനായി ഉയിര്‍പ്പിച്ചും ഇരിക്കുന്നു".

യേശുകര്‍ത്താവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്‌ നിഷേധിക്കാനാവാത്ത ഒരു ചരിത്ര സത്യമാണ്‌. അപ്പൊസ്തലനായ പൌലൊസ്‌ ദൃക്സാക്ഷികളെ നിരത്തി ആര്‍ക്കെങ്ങിലും വെല്ലുവിളിക്കാനാവാത്ത രീതിയില്‍ ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്‌ തെളിയിച്ചു. ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്‌ ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനമാണ്‌. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിനാല്‍ നാമും ഉയിര്‍ത്തെഴുന്നേല്‍കും എന്ന്‌ നമുക്ക്‌ വിശ്വസിക്കാനാകും.

പുനരുത്ഥാനത്തില്‍ വിശ്വാസമില്ലാതിരുന്ന ചില ആദിമ വിശ്വാസികളെ പൌലൊസ്‌ ഇങ്ങനെയാണ്‌ ഉല്‍ബോധിപ്പിച്ചത്‌: "ക്രിസ്തു മരിച്ചിട്ട്‌ ഉയിര്‍ത്തെഴുന്നേറ്റു എന്നു പ്രസംഗിച്ചു വരുന്ന അവസ്ഥക്ക്‌ മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്ന്‌ നിങ്ങളില്‍ ചിലര്‍ പറയുന്നത്‌ എങ്ങനെ? മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കില്‍ ക്രിസ്തുവും ഉയിര്‍ത്തെഴുന്നേറ്റിട്ടില്ല" (1കൊരി.15:12-13).

ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്‌ മരിച്ചവരില്‍ നിന്ന്‌ ആദ്യ ഫലമാണ്‌. നമ്മുടെ ശാരീരികമരണം ആദാമില്‍ കൂടെ വന്നതു പോലെ ക്രിസ്തുവുമായുള്ള ബന്ധത്താല്‍ നമുക്ക്‌ നിത്യജീവനിലേക്കുള്ള ഉയിര്‍ത്തെഴുന്നേല്‍പ്‌ ഉറപ്പാണ്‌. ക്രിസ്തുവിന്റെ ശരീരം ദൈവം ഉയിര്‍പ്പിച്ചതു പോലെ, യേശുക്രിസ്തു മൂലം ദൈവ ഭവനത്തിന്റെ അംഗമായിത്തീര്‍ന്നവരുടെ ശരീരങ്ങളേയും ക്രിസ്തുവിന്റെ വരവിങ്കല്‍ ദൈവം ഉയിര്‍പ്പിക്കും (1കൊരി.6:14).

നാമെല്ലാവരും ഉയിര്‍ത്തെഴുന്നേല്‍കും എന്നത്‌ സത്യമാണെങ്കിലും, എല്ലാവരും ഒരുപോലെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കയില്ല. നിത്യത എവിടെ ചെലവിടും എന്നതിനെപ്പറ്റി ഈ ലോകത്തില്‍ ജീവിക്കുംബോള്‍ത്തന്നേ അവരവര്‍ തീരുമാനിക്കേണ്ടതാണ്‌. ഒരിക്കല്‍ മരണവും പിന്നീട്‌ ന്യായവിധിയും മനുഷന്‌ നിയമിച്ചിരിക്കുന്നു എന്ന് വേദപുസ്തകം പഠിപ്പിക്കുന്നു (എബ്ര.9:27). നീതീകരണം പ്രാപിച്ചവര്‍ മാത്രം സ്വര്‍ഗ്ഗത്തിലും, അവിശ്വാസികള്‍ എല്ലാം നിത്യ ശിക്ഷയായ നരകത്തിലും അയക്കപ്പടും (മത്താ.25:46) എന്ന് വായിക്കുന്നു.

നരകവും സ്വര്‍ഗ്ഗത്തേപ്പോലെ തന്നേ യഥാര്‍ത്ഥത്തില്‍ ഒരു സ്ഥലമാണ്‌; ഒരു അവസ്ഥ അല്ല. ആ സ്ഥലത്ത്‌ നീതികെട്ടവര്‍ എന്നെന്നേക്കുമായി ദൈവക്രോധം അനുഭവിക്കേണ്ടിവരും. അവിടെ അവര്‍ ലജ്ജ,അനുതാപം,അവജ്ഞ എന്നിവയില്‍ നിന്നുണ്ടാകുന്ന വികാരപരവും, മാനസീകവും,ശരീരികവുമായ വേദന ബോധപൂര്‍വം സഹിക്കേണ്ടി വരും.

നരകത്തെ അടിയില്ലാത്ത കുഴി എന്നും, ഗന്ധകം എരിയുന്ന തീപൊയ്ക എന്നും, അവിടുത്തെ നിവാസികള്‍ നിത്യകാലം വേദന അനുഭവിക്കുമെന്നും വിശേഷിക്കപ്പെട്ടിട്ടുണ്ട്‌ (ലൂക്കോ.8:31; വെളി.9:1; 20:10). ആഴമായ ദുഃഖവും കോപവും കൊണ്ടുണ്ടാകുന്ന കരച്ചിലും പല്ലുകടിയും അവിടെ ഉണ്ടായിരിക്കും എന്നും വായിക്കുന്നു (മത്താ.13:42). അവിടത്തെ പുഴു ചാകുന്നില്ല, തീ കെട്ടുപോകുന്നുമില്ല എന്നും വായിക്കുന്നു (മര്‍ക്കോ. 9:48). ദുഷ്ടന്റെ മരണത്തില്‍ ദൈവത്തിന്‌ പ്രസാദമില്ലെന്നും ദുഷ്ടന്‍ തന്റെ വഴികളെ വിട്ട്‌ ജീവനെ തെരഞ്ഞെടുക്കണമെന്നും ദൈവം ആഗ്രഹിക്കുന്നു (യെഹ.33:11). ബലം പ്രയോഗിച്ച്‌ അവന്‍ നമ്മെ കീഴ്പെടുത്തുകയില്ല; ദൈവത്തെ വേണ്ടാ എന്ന് നാം തീരുമാനിച്ചാല്‍ നമ്മുടെ ഇച്ഛാനുസരണം അവനെ കൂടാതെ നിത്യത ചെലവഴിക്കുവാന്‍ അവന്‍ നമ്മെ അനുവദിക്കും.

നമ്മുടെ ഈ ലോക ജീവിതം വരുവാനുള്ള ലോകത്തിനു വേണ്ടിയുള്ള ഒരുക്കമാണ്‌. വിശ്വാസികള്‍ക്ക്‌ ദൈവസാന്നിധ്യത്തിലെ നിത്യജീവനാണ്‌ ലഭിക്കുക. എങ്ങനെയാണ്‌ ഈ നിത്യജീവന്റെ അവകാശി ആകേണ്ടതിന്‌ നാം നീതീകരണം പ്രാപിക്കുന്നത്‌? അതിന്‌ ഒരേ ഒരു വഴി ദൈവപുത്രനായ യേശുക്രിസ്തുവിങ്കലുള്ള വിശ്വാസം മാത്രമാണ്‌. "യേശു അവളോട്‌, ഞാന്‍ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്ന് എന്നില്‍ വിശ്വസിക്കുന്ന ആരും ഒരുനാളും മരിക്കയില്ല...എന്നു പറഞ്ഞു" (യോഹ.11:25,26).

സൌജന്യമായ നിത്യജീവന്‍ ഇന്ന് സകല മനുഷര്‍ക്കും ലഭ്യമാണ്‌. എന്നാല്‍ അതു പ്രാപിക്കുവാന്‍ നാം ലോകത്തെ തിരസ്കരിച്ച്‌ ദൈവതതി്ങ്കലേക്ക്‌ തിരിയേണ്ടത്‌ ആവശ്യമാണ്‌. പുത്രനില്‍ വിശ്വസിക്കുന്നവന്‌ നിത്യജീവന്‍ ഉണ്ട്‌; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല: ദൈവ ക്രോധം അവന്റെ മേല്‍ ഇരിക്കുന്നതേയുള്ളൂ (യോഹ. 3:36). മരണശേഷം മാനസാന്തരപ്പെടുവാന്‍ ഒരവസരമില്ല. ദൈവത്തെ നേരില്‍ കണ്ട ശേഷം വിശ്വസിക്കാതിരിപ്പാന്‍ തരമില്ലല്ലോ. ഇന്ന് നാം അവനെ വിശ്വസിച്ച്‌ ആശ്രയിക്കണമെന്ന് അവന്‍ ആഗ്രഹിക്കുന്നു. അവന്റെ പുത്രനായ ക്രിസ്തുവിന്റെ മരണ പുനരുദ്ധാരണങ്ങള്‍ നമ്മുടെ പാപത്തിന്റെ പരിഹാരമായി സ്വീകരിച്ച്‌ അവനില്‍ ആശ്രയിക്കുമെങ്കില്‍ ഇന്ന് ഒരു സൌഭാഗ്യ ജീവിതവും മരണാനന്തരം നിത്യജീവനും നമുക്കു ലഭിക്കും.

നിങ്ങള്‍ക്ക്‌ യേശുകര്‍ത്താവിനെ രക്ഷകനായി സ്വീകരിച്ച്‌ മരണാനന്തരം അവനോടു കൂടെ നിത്യത ചെലവഴിക്കുവാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഈ പ്രര്‍ത്ഥന ഹൃദയത്തിന്റെ ആഴത്തില്‍ നിന്ന് പ്രാര്‍ത്ഥിക്കുക. ഈ പ്രാര്‍ത്ഥനയോ മറ്റേതെങ്കിലും പ്രാര്‍ത്ഥനയോ നിങ്ങളെ രക്ഷിക്കയില്ല. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസമാണ്‌ നിങ്ങളെ രക്ഷിക്കുന്നത്‌. നിങ്ങളുടെ വിശ്വാസം വെളിപ്പെടുത്തുവാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ്‌ ഈ പ്രാര്‍ത്ഥന. "കര്‍ത്താവേ, ഞാന്‍ തെറ്റുചെയ്തിട്ടുണ്ടെന്നും ശിക്ഷായോഗ്യനാണെന്നും മനസ്സിലാക്കുന്നു. യേശു കര്‍ത്താവിന്റെ മരണ പുനരുദ്ധാനങങ ളാല്‍ എനിക്ക്‌ പാപക്ഷമ ലഭ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നോട്‌ ക്ഷമിച്ച്‌ എന്നെ നിന്റെ പൈതലാക്കേണമേ. പാപക്ഷമക്കായി നന്ദി. നിത്യ ജീവനായി സ്തോത്രം. പുത്രന്റെ നാമത്തില്‍ പിതാവേ, ആമേന്‍.

ഇവിടെ വായിച്ചതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ ക്രിസ്തുവിനായി ഒരു തീരുമാനം എടുത്തെങ്കില്‍ "ഞാന്‍ ഇന്ന് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു" എന്ന ബട്ടണില്‍ ക്ലിക്കുചെയ്യുക


ചോദ്യം: ഏതൊക്കെയാണ്‌ ഈ നാല്‌ ആത്മീയ പ്രമാണങ്ങള്‍?

ഉത്തരം:
യേശുക്രിസ്തുവില്‍ കൂടി ലഭിക്കുന്ന സൌജന്യ രക്ഷയെപ്പറ്റി പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുവാന്‍ ഉപയോഗിക്കുന്ന വഴിയാണ്‌ ഈ നാല്‌ ആത്മീയ പ്രമാണങ്ങള്‍. സുവിശേഷ സന്ദേശത്തെ നാലുഭാഗങ്ങളായി ലളിതമായി ക്രോഡീകരിച്ചിരിക്കുന്നതാണിത്‌.

അവയില്‍ ആദ്യത്തെ പ്രമാണം "ദൈവം നിങ്ങളെ സ്നേഹിക്കുന്നുവെന്നും നിങ്ങള്‍ക്കായി ദൈവത്തിന്‌ ഒരു അത്ഭുത പദ്ധതി ഉണ്ട്‌" എന്നുള്ളതുമാണ്‌. യോഹ.3:16 ഇങ്ങനെ പറയുന്നു. "തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന്‌ ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു". യോഹ.10:10 ല്‍ യേശുകര്‍ത്താവ്‌ ഭൂമിയില്‍ വന്നതിന്റെ കാരണം പറയുന്നു. "അവര്‍ക്ക്‌ ജീവന്‍ ഉണ്ടാകുവാനും സ`മൃദ്ധിയായിട്ട്‌ ഉണ്ടാകുവാനും അത്രേ ഞാന്‍ വന്നിരിക്കുന്നത്‌". ദൈവ സ്നേഹത്തില്‍ നിന്നും നമ്മെ അകറ്റി നിര്‍ത്തിയിരിക്കുന്നത്‌ എന്താണ്‌? സ`മൃദ്ധിയായ ജീവന്‍ അനുഭവിക്കുവാന്‍ കഴിയാതെ നമ്മെ തടുത്തു നിര്‍ത്തിയിരിക്കുന്നത്‌ എന്താണ്‌?

ഇതു മനസ്സിലാക്കുവാന്‍ രണ്ടാമത്തെ ആത്മീയ പ്രമാണം നമ്മെ സഹായിക്കും. ആ രണ്ടാമത്തെ പ്രമാണം ഇതാണ്‌. "മാനവ വര്‍ഗം പാപത്താല്‍ മലിനീകരിക്കപ്പെട്ട്‌ ദൈവത്തില്‍ നിന്ന്‌ അകന്നിരിക്കുകയാണ്‌. അതുകൊണ്ട്‌ നമുക്കായുള്ള ദൈവത്തിന്റെ അത്ഭുത പദ്ധതി നമുക്ക്‌ മനസ്സിലാക്കുവാന്‍ കഴിയതെപോകുന്നു". റോമാ ലേഖനം 3:23 ഈ സത്യം നമുക്ക്‌ വെളിപ്പെടുത്തി ത്തന്നിരിക്കുന്നു. "എല്ലാവരും പാപം ചെയ്ത്‌ ദൈവ തേജസ്സ്‌ ഇല്ലാത്തവരായിത്തീര്‍ന്നിരിക്കുനനുെ". റോമ.6:23 ല്‍ പാപത്തിന്റെ പരിണിത ഫലത്തെപ്പറ്റി "പാപത്തിന്റെ ശംബളം മരണമത്രേ" എന്ന്‌ പറഞ്ഞിരിക്കുന്നു. ദൈവം മനുഷനെ സൃഷ്ടിച്ചത്‌ മനുഷനോട്‌ കൂടെ ഇരിക്കുവാനായാണ്‌. എന്നാല്‍ മനുഷന്‍ പാപം ചെയ്തതിന്റെ ഫലമായി അവന്‍ ദൈവത്തില്‍ നിന്ന്‌ അകന്നുപോയി. നമുക്കായി ദൈവം ആഗ്രഹിച്ചിരുന്ന ആ ബന്ധം നാം തന്നെ നഷ്ടപ്പെടുത്തി. ഇതിന്‌ എന്താണ്‌ പരിഹാരം?

മൂന്നാമത്തെ ആത്മീയ പ്രമാണം ശ്രദ്ധിക്കുക. മാനവ പാപപരിഹാരത്തിനായി ദൈവം ഒരുക്കിയ ഒരേ മാര്‍ഗം കര്‍ത്താവായ യേശു ക്രിസ്തുവാണ്‌. ക്രിസ്തുവില്‍ കൂടെ നമ്മുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ട്‌ നമുക്ക്‌ ദൈവീക കൂട്ടായ്മയിലേക്ക്‌ മടങ്ങാവുനന്താണ്‌. റോമ.5:8 ഇങ്ങനെ പറയുന്നു; "ക്രിസ്തുവോ, നാം പാപികളായിരിക്കുംബോള്‍ത്തന്നെ നമുക്കുവേണ്ടി മരിക്കയാല്‍ ദൈവം തനിക്ക്‌ നമ്മോടുള്ള സ്നേഹത്തെ പ്രദര്‍ശിപ്പിക്കുന്നു". 1കൊരി.15:3-4 വാക്യങ്ങള്‍ രക്ഷിക്കപ്പെടെണമെങ്കില്‍ നാം എന്താണ്‌ വിശ്വസിക്കേണ്ടതെന്ന്‌ പറഞ്ഞിരിക്കുന്നു. "ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി തിരുവെഴുത്തുകളിന്‍ പ്രകാരം മരിച്ചു അടക്കപ്പെട്ട്‌, തിരുവെഴുത്തുകളിന്‍ പ്രകാരം മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റു..." താന്‍ മാത്രമാണ്‌ ദൈവത്തിങ്കലേക്കുള്ള ഏക വഴി എന്ന്‌ യേശുകര്‍ത്താവു തന്നെ പറഞ്ഞിരിക്കുന്നത്‌ ശ്രദ്ധിക്കുക. "ഞാന്‍ തന്നെ വഴിയും സത്യവും ജീവനും ആകുന്നു. ഞാന്‍ മുഖന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല" (യോഹ.14:6). ഈ അത്ഭുത സൌജന്യ രക്ഷ എനിക്കെങ്ങനെ സ്വന്തമാക്കാം?

നാലാമത്തെ ആത്മീയ പ്രമാണം "നം നമ്മുടെ വിശ്വാസം ക്രിസ്തുവില്‍ അര്‍പ്പിച്ചാല്‍ നമുക്ക്‌ രക്ഷ സൌജന്യമായി ലഭിക്കയും നമ്മെപ്പറ്റിയുള്ള ദൈവത്തിന്റെ അത്ഭുത പദ്ധതികള്‍ നമുക്ക്‌ മനസ്സിലാകയും ചെയ്യും" എന്നതാണ്‌. യോഹ. 1:12 പറയുന്നത്‌ ശ്രദ്ധിക്കുക. "അവനെ കൈക്കൊണ്ട്‌ അവന്റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു". "കര്‍ത്താവായ യേശുവില്‍ വിശ്വസിക്ക; എന്നാല്‍ നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും" എന്ന് അപ്പൊ.പ്രവ.16:31 വ്യക്തമായി പറയുന്നു. രക്ഷിക്കപ്പെടുവാന്‍ ഒരേ ഒരു മാര്‍ഗം കര്‍ത്താവായ യേശുക്രിസ്തുവില്‍കൂടി മാത്രമാണ്‌. അത്‌ ദൈവത്തിന്റെ കൃപയാല്‍ വിശ്വാസത്താല്‍ മാത്രം കരസ്ഥമാക്കാവുന്നതുമാണ്‌ (എഫേ.2:8-9).

നിങ്ങല്‍ക്ക്‌ യേശു കര്‍ത്താവിനെ രക്ഷകനായി സ്വീകരിച്ച്‌ നിത്യജീവന്‍ പ്രാപിക്കുവാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇതാ ഒരു മാതൃകാ പ്രാര്‍ത്ഥന. ഈ പ്രാര്‍ത്ഥനയോ മറ്റേതെങ്കിലും പ്രാര്‍ത്ഥനയോ നിങ്ങളെ രക്ഷിക്കയില്ല. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസമാണ്‌ നിങ്ങളെ രക്ഷിക്കുന്നത്‌. നിങ്ങളുടെ വിശ്വാസം വെളിപ്പെടുത്തുവാനുള്ള ഒരു ലളിത മാര്‍ഗം മാത്രമാണ്‌ ഈ പ്രാര്‍ത്ഥന. "കര്‍ത്താവേ, ഞാന്‍ നിന്റെ മുംബാകെ തെറ്റുകാരനാണെന്നും ശിക്ഷായോഗ്യനാണെന്നും മനസ്സിലാക്കുന്നു. യേശുകര്‍ത്താവ്‌ എന്റെ പാപപരിഹാരാര്‍ത്ഥം ക്രൂശില്‍ മരിച്ചുയിര്‍ത്തെന്നും അവനിലുള്ള വിശ്വാസം മൂലം പാപക്ഷമ ലഭ്യമാണെന്നും ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവേ, ഞാന്‍ പാപത്തെ വിട്ട്‌ നിങ്കലേക്ക്‌ തിരിയുന്നു. എന്നോട്‌ ക്ഷമിച്ച്‌ എന്നെ നിന്റെ പൈതലാക്കേണമേ. പാപക്ഷമക്കായി നന്ദി. നിത്യജീവനായി സ്തോത്രം. പുത്രന്റെ നാമത്തില്‍ പിതാവേ, ആമേന്‍.

ഇവിടെ വായിച്ചതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ ക്രിസ്തുവിനായി ഒരു തീരുമാനം എടുത്തെങ്കില്‍ "ഞാന്‍ ഇന്ന് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു" എന്ന ബട്ടണില്‍ ക്ലിക്കുചെയ്യുക


ചോദ്യം: ക്രിസ്തുവിനെ സ്വന്ത രക്ഷകനായി സ്വീകരിക്കുക എന്നാല്‍ എന്താണ്‌ അര്‍ത്ഥം?

ഉത്തരം:
യേശുക്രിസ്തുവിനെ നിങ്ങള്‍ എപ്പോഴെങ്കിലും സ്വന്ത രക്ഷകനായി സ്വീകരിച്ചിട്ടുണ്ടോ" നിങ്ങള്‍ ഈ ചോദ്യത്തിന്‌ ഉത്തരം പറയുന്നതിനു മുന്പ്ണ‌ ഈ ചോദ്യത്തെ അല്പം് വിശദീകരിക്കുവാന്‍ എന്നെ അനുവദിക്കുക. ഈ ചോദ്യം നിങ്ങള്ക്ക്ക‌ വ്യക്തമാകണമെങ്കില്‍ ആദ്യം "യേശുക്രിസ്തു" "സ്വന്തം" "രക്ഷകന്‍" എന്ന വാക്കുകളുടെ അര്ത്ഥം നിങ്ങള്‍ മനസ്സിലാക്കണം.

യേശുക്രിസ്തു ആരാണ്‌? യേശുക്രിസ്തുവിനെ ഒരു നല്ല മനുഷനായും, ഒരു വലിയ ഉപദേഷ്ടാവായും, ഒരു പ്രവാചകനായും പലരും അംഗീകരിക്കാറുണ്ട്‌. തന്നെപ്പറ്റി ഇതൊക്കെ ശരിയാണു താനും. എന്നാല്‍ വാസ്തവത്തില്‍ താന്‍ ആരാണ്‌ എന്നത്‌ അവ വ്യക്തമാക്കുന്നില്ല എന്നത്‌ മറന്നുപോകരുത്‌. സത്യ വേദപുസ്തകം വളരെ വ്യക്തമായി പഠിപ്പിക്കുന്നത്‌ യേശുക്രിസ്തു മനുഷനായി വന്ന ദൈവമാണെന്നാണ്‌ (യോഹ. 1:1,14). ദൈവം മനുഷനായി ഈ ഭൂമിയില്‍ വന്നത്‌ നമ്മെ ദൈവത്തിന്റെ വഴികള്‍ പഠിപ്പിക്കുവാനും, നമ്മെ സുഖപ്പെടുത്തുവാനും, ശരിയായ വഴിയില്‍ നടത്തുവാനും, നമ്മോട്‌ ക്ഷമിക്കുവാനും എല്ലാറ്റിനും ഉപരിയായി നമുക്കായി മരിക്കുവാനും വേണ്ടിയാണ്‌! യേശുക്രിസ്തു സൃഷ്ടിതാവായ ദൈവമാണ്‌. താന്‍ സര്വാ്ധികാരിയായ കര്ത്താമവാണ്‌. ഈ ക്രിസ്തുവിനെ നിങ്ങള്‍ സ്വീകരിച്ചിടുണ്ടോ?

രക്ഷകന്‍ എന്നാല്‍ എന്താണ്‌; നമുക്കൊരു രക്ഷകനെ എന്തിനാണാവശ്യം? ബൈബിള്‍ പഠിപ്പിക്കുന്നത്‌ നാമെല്ലാവരും തെറ്റുചെയ്തിട്ടുള്ളതുകൊണ്ട്‌ ദൈവത്തിന്റെ ദൃഷ്ടിയില്‍ പാപികള്‍ ആണെന്നാണ്‌ (റോമ.3:10-18). പാപത്തിന്റെ ശംബളം മരണമാണ്‌ (റോമ.6:23). പാപം നിത്യനായ ദൈവത്തിന്‌ എതിരായിട്ടായതുകൊണ്ട്‌ അതിന്റെ ശിക്ഷയും നിത്യശിക്ഷയാണ്‌ (വെളി.20:11-15). ആയതു കൊണ്ടാണ്‌ നമുക്ക്‌ ഒരു രക്ഷകനെ ആവശ്യമായിരിക്കുന്നത്‌!

ദൈവം ഈ ഭൂമിക്കു യേശുക്രിസ്തു എന്ന മനുഷനായി വന്ന് നമ്മുടെ പാപപരിഹാരാര്ത്ഥം ക്രൂശില്‍ മരിച്ചു. താന്‍ ദൈവമായിരുന്നതിനാല്‍ തന്റെ മരണം സര്വന ലോകത്തിന്റേയും പരിഹാരമായിത്തീര്ന്നുറ (2കൊരി.5:21). പാപത്തിന്റെ ശംബളം താന്‍ തന്നേ വഹിച്ചതിനാല്‍ ഇനിയും നാം ആ ശിക്ഷ വഹിക്കേണ്ട ആവശ്യമില്ല. തന്റെ ഉയിര്ത്തെ ഴുന്നേല്പ്്‌ തന്റെ രക്ഷണ്യ വേല പൂര്ത്തീ കരിക്കപ്പെട്ട്‌ ദൈവസന്നിധിയില്‍ അത്‌ അംഗീകരിക്കപ്പെട്ടതായിത്തീര്ന്നു് എന്നതിന്റെ അടയാളമാണ്‌ . അതുകൊണ്ടാണ്‌ അവന്‍ മാത്രം ഒരേ രക്ഷകന്‍ എന്നു പറയുന്നത്‌ (പ്രവ.4:12; യോഹ.14:6). ഈ ക്രിസ്തുവിനെ നിങ്ങള്‍ സ്വീകരിച്ചിട്ടുണ്ടോ?

യേശുക്രിസ്തു നിങ്ങളുടെ സ്വന്ത രക്ഷകനാണോ? പലരും വിചാരിക്കുന്നത്‌ ദൈവത്തെ അറിയുക എന്നു പറഞ്ഞാല്‍ പള്ളിയില്‍ പതിവായി പോവുക, കര്മ്മറ കൂദാശകളില്‍ പങ്കു കൊള്ളുക, ചില പാപവഴികളില്‍ നടക്കാതിരിക്കുക എന്നതൊക്കെയാണെന്നാണ്‌. വാസ്തവത്തില്‍ അതല്ല ദൈവത്തെ അറിക എന്നത്‌. യേശുക്രിസ്തുവുമായി ഒരു സജീവ ബന്ധത്തില്‍ ഏര്പ്പെ്ടുക എന്നാണ്‌ അതിന്റെ അര്ത്ഥംസ. യേശുക്രിസ്തുവിനെ സ്വന്ത രക്ഷകനായി സ്വീകരിക്കുക എന്നാല്‍ നിങ്ങളുടെ പൂര്ണ്ണ് വിശ്വാസവും ആശ്രയവും തന്നില്‍ വയ്ക്കുക എന്നാണര്ത്ഥം . വേറൊരാളുടെ വിശ്വാസം കൊണ്ട്‌ നിങ്ങള്ക്കു് രക്ഷിക്കപ്പെടുവാന്‍ കഴികയില്ല. നിങ്ങളുടെ പുണ്യ പ്രവര്ത്തിപകള്‍ കൊണ്ടും നിങ്ങള്ക്ക്്‌ രക്ഷിക്കപ്പെടുവാന്‍ സാധിക്കയില്ല. രക്ഷിക്കപ്പെടുവാനുള്ള ഒരേ വഴി യേശുക്രിസ്തുവിന്റെ മരണ പുനരുദ്ധാരണങ്ങളിലുള്ള നിങ്ങളുടെ വിശ്വാസവും തന്നിലുള്ള നിങ്ങളുടെ ആശ്രയവും മാത്രമാണ്‌ (യോഹ.3:16). യേശുക്രിസ്തു നിങ്ങളുടെ രക്ഷിതാവാണോ?

യേശുക്രിസ്തുവിനെ സ്വന്ത രക്ഷകനായി സ്വീകരിക്കുവാന്‍ നിങ്ങള്ക്ക്ു‌ ആഗ്രഹമുണ്ടെങ്കില്‍

ഈ പ്രാര്‍ത്ഥന അതിന്‌ ഉപകരിക്കും. ഈ പ്രാര്‍ത്ഥനയോ മറ്റേതെങ്കിലും പ്രാര്‍ത്ഥനയോ നിങ്ങളെ രക്ഷിക്കുകയില്ല. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസമാണ്‌ നിങ്ങളെ രക്ഷിക്കുന്നത്‌. ഈ പ്രാര്‍ത്ഥന ക്രിസ്തുവിങ്കലുള്ള നിങ്ങളുടെ വിശ്വാസത്തെ വെളിപ്പെടുത്തുവാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ്‌. "കര്‍ത്താവേ, ഞാന്‍ തെറ്റു ചെയ്തിട്ടുണ്ടെന്നും ശിക്ഷായോഗ്യനാണെന്നും ഞാന്‍ അറിയുന്നു. യേശുകര്‍ത്താവ്‌ എന്റെ പാപപരിഹാരാര്‍ത്ഥം മരിച്ചടക്കപ്പെട്ട്‌ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ്‌ സ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവേ, എന്റെ പാപങ്ങള്‍ ക്ഷമിച്ച്‌ എന്നെ നിന്റെ പൈതലാക്കേണമേ. പ്രര്‍ത്ഥന കേട്ടതു കൊണ്ട്‌ നന്ദി. നിത്യജീവനായി സ്തോത്രം. യേശുകര്‍ത്താവിന്റെ നാമത്തില്‍ തന്നെ. ആമേന്‍."

ഇവിടെ വായിച്ചതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ ക്രിസ്തുവിനായി ഒരു തീരുമാനം എടുത്തെങ്കില്‍ "ഞാന്‍ ഇന്ന് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു" എന്ന ബട്ടണില്‍ ക്ലിക്കുചെയ്യുക


ചോദ്യം: എനിക്ക് ദൈവത്തില് നിന്ന് രക്ഷ എങ്ങനെ കരസ്തമാക്കാം?

ഉത്തരം:
നിങ്ങള്ക്ക് വിശപ്പുണ്ടോ? ശരീരപ്രകാരമുള്ള വിശപ്പിനെപ്പറ്റിയല്ല ഇവിടെ പരാമര്ശിളക്കുന്നത്. ജീവിതത്തില് എല്ലാം ഉണ്ടെങ്കിലും ഒരു സംതൃപ്തിയുണ്ടോ? നിങ്ങളുടെ ഹൃദയം മറ്റേതെങ്കിനേയെങ്കിലും നോക്കി കാംഷിച്ചു കൊണ്ടിരിക്കുന്നുവോ? എങ്കില് ക്രിസ്തുവിങ്കലേക്കു വരിക. താന് പറഞ്ഞത് ശ്രദ്ധിക്കുക: "യേശു അവരോടു പറഞ്ഞത്: ഞാന് ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കല് വരുന്നവന് വിശക്കയില്ല; എന്നില് വിശ്വസിക്കുന്നവന് ഒരു നാളും ദഹിക്കയില്ല" (യോഹ.6:35).

നിങ്ങള് കുഴപ്പമടഞ്ഞിരിക്കുന്നുവോ? നിങ്ങള്ക്ക്ു നിങ്ങളുടെ ജീവിത ഉദ്ദേശം കണ്ടു പിടിക്കുവാന് സാധിക്കുന്നില്ലേ? നിങ്ങളുടെ ജീവിതം അണഞ്ഞുപോയ ഒരു വിളക്കു പോലെ വീണ്ടും ജ്വലിപ്പിക്കുവാന് കഴിയാതിരിക്കുന്നുവോ? അങ്ങനെയെങ്കില് യേശുക്രിസ്തുവാണ് വഴി. താന് പറഞ്ഞത് ശ്രദ്ധിക്കുക: "യേശു പിന്നേയും അവരോട് സംസാരിച്ചു: ഞാന് ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവന് ഇരുളില് നടക്കാതെ ജീവന്റെ വെളിച്ചമുള്ളവന് ആകും" (യോഹ.8:12).

നിങ്ങള്ക്ക് കതവുകള് എല്ലാം അടഞ്ഞിരിക്കുന്നതായി തോന്നുന്നുവോ? തുറക്കപ്പെട്ട കതവുകള്ക്കു പിന്പില് വെറും ശൂന്യവും അര്ത്ഥിമില്ലായ്മയും മാത്രമേ കാണുവാന് കഴിഞ്ഞിട്ടുള്ളോ? സംതൃപ്തിയുള്ള ജീവിത കവാടം തേടി നിങ്ങള് അലഞ്ഞുകൊണ്ടിരിക്കുന്നുവോ? അങ്ങനെയെങ്കില് യേശുക്രിസ്തുവാണ് വഴി. താന് പറഞ്ഞത് ശ്രദ്ധിക്കുക: "ഞാന് വാതില് ആകുന്നു; എന്നിലൂടെ കടക്കുന്നവന് രക്ഷപ്പെടും. അവന് അകത്തു വരികയും പുറത്തു പോകയും മേച്ചില് കണ്ടെത്തുകയും ചെയ്യും" (യോഹ.10:9).

നിങ്ങളുടെ ചുറ്റുപാടുമുള്ളവര് നിങ്ങളെ തരം താഴ്തി വെച്ചിരിക്കുന്നുവോ? നിങ്ങളുടെ ബന്ധങ്ങള് എല്ലാം ആഴമറ്റതും ശൂന്യവും എന്ന് തോന്നാറുണ്ടോ? എങ്കില് യേശുവിങ്കലേക്കു വരിക. താന് പറഞ്ഞത് ശ്രദ്ധിക്കുക: "ഞാന് നല്ല ഇടയന് ആകുന്നു; നല്ല ഇടയന് ആടുകള്ക്കാിയി തന്റെ ജീവനെ കൊടുക്കുന്നു. ഞാന് നല്ല ഇടയന്; പിതാവ് എന്നെ അറികയും ഞാന് പിതാവിനെ അറികയും ചെയ്യുന്നതു പോലെ ഞാന് എനിക്കുള്ളവയെ അറികയും എനിക്കുള്ളവ എന്നെ അറികയും ചെയ്യുന്നു" (യോഹ.10:11,14).

മരണാനന്തരം എന്താണ് സംഭവിക്കുവാന് പോകുന്നതെന്ന് നിങ്ങള് ആശ്ചര്യപ്പെടാറുണ്ടോ? നശിച്ചു കൊണ്ടിരിക്കുന്ന ഈ ലോകത്തിനു വേണ്ടി ജീവിച്ച് നിങ്ങള് ക്ഷീണിതരായിരിക്കുന്നുവോ? ജീവിതത്തിന്റെ അര്ത്ഥതശൂന്യതയെപ്പറ്റി നിങ്ങള് ചിന്തിച്ചു വിഷമിക്കാറുണ്ടോ? മരണാന്തരം നിത്യജീവന് നിങ്ങള് ആഗ്രഹിക്കുന്നുണ്ടോ? എങ്കില് യേശുക്രിസ്തുവാണ് വഴി. താന് പറഞ്ഞത് ശ്രദ്ധിക്കുക: "യേശു അവളോട്, ഞാന് തന്നെ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നില് വിശ്വസിക്കുന്നവന് മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്ന് എന്നില് വിശ്വസിക്കുന്നവന് ആരും ഒരുനാളും മരിക്കയില്ല" (യോഹ.11:25.26).

ഏതാണ് വഴി? ഏതാണ് സത്യം? ഏതാണ് ജീവന്? യേശുകര്ത്താുവു പരഞ്ഞത് ശ്രദ്ധിക്കുക: "ഞാന് തന്നേ വഴിയും സത്യവും ജീവനുമാകുന്നു; എന്നില് കൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കല് എത്തുന്നില്ല" (യോഹ.14:6).

നിങ്ങള് അനുഭവിക്കുന്ന വിശപ്പ് ഒരു ആത്മീയ വിശപ്പാണ്. ആ വിശപ്പ് തീര്ക്കുവവാന് യേശുവിനു മാത്രമേ കഴിയൂ. ജീവിതത്തില് നിന്ന് അന്ധകാരം മാറ്റുവാന് യേശുക്രിസ്തുവിനു മാത്രമേ കഴിയൂ. സംതൃപ്തിയുള്ള ജീവിതത്തിങ്കലേക്കുള്ള കവാടം യേശുക്രിസ്തു മാത്രമാണ്. നിങ്ങള് തേടിക്കോണ്ടിരുന്ന സ്നേഹിതനും ഇടയനും യേശുക്രിസ്തുവാണ്. ഈ ലോകത്തിലും വരുവാനുള്ളതിലും യേശുക്രിസ്തു മാത്രമാണ് ജീവന്. താന് മാത്രമാണ് രക്ഷക്കുള്ള ഒരേ വഴി.

നിങ്ങളുടെ ജീവിതത്തിലെ അതൃപ്തിയും, നിങ്ങള് അന്ധകാരത്തില് ജീവിക്കുന്നു എന്ന തോന്നലും,നിങ്ങളുടെ ജീവിതത്തിന് അര്ത്ഥകമില്ലായ്മ അനുഭവപ്പെടുന്നതിന്റെ കാരണവും നിങ്ങള് ദൈവത്തെ വിട്ട് അകന്നിരിക്കുന്നതിനാലാണ്. ബൈബിള് പഠിപ്പിക്കുന്നത് നാമെല്ലാവരും ജീവിതത്തില് തെറ്റു ചെയ്തിട്ടുണ്ട് എന്ന കാരണത്തിനാല് ദൈവത്തില് നിന്ന് അകന്നിരിക്കുന്നവരാണ് എന്നാണ് (പ്രസം.7:20; റോമ.3:23). നിങ്ങളുടെ ജീവിതത്തില് നിങ്ങള് അനുഭവിക്കുന്ന ശൂന്യതക്ക് കാരണം ദൈവത്തിന്റെ അഭാവമാണ്. ദൈവവുമായി സജീവ ബന്ധത്തില് ആയിരിക്കുവാനാണ് നാം സൃഷ്ടിക്കപ്പെട്ടത്. പാപത്തിനാല് ആ ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. അതിലുമുപരി ഇനിയും നാം ദൈവവുമായി എന്നെന്നേയ്ക്കുമായി വിച്ഛേദിക്കപ്പെടുവാന് പോകുന്നു എന്ന് വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു (റോമ.6:23; യോഹ.3:36).

ഈ പ്രശ്നം പരിഹരിക്കുവാന് എന്താണ് വഴി? യേശുക്രിസ്തു മാത്രമാണ് ഒരേ വഴി. താന് നമ്മുടെ പാപങ്ങളെ തന്റെ മേല് വഹിച്ചു(2കൊരി.5:21). നാം അര്ഹിക്കുന്ന ശിക്ഷ താന് ചുമന്ന് നമുക്കു പകരം മരിച്ചു (റോമ,5:8). മൂന്നാം നാള് ഉയിര്ത്തെ ഴുന്നേറ്റ് പാപത്തിന്മേ ലും മരണത്തിന്മേ ലും തനിക്കുള്ള അധികാരത്തെ തെളിയിച്ചു (റോമ.6:4-5). എന്തിനാണ് താന് അങ്ങനെ ചെയ്തത്? തന്റെ വാക്കുകള് തന്നെ ശ്രദ്ധിക്കുക: "സ്നേഹിതന്മാാര്ക്കു വേണ്ടി ജീവനെ കൊടുക്കുന്നതിലും അധികം സ്നേഹം ആര്ക്കും ഇല്ല (യോഹ.15:13). നാം ജീവിക്കേണ്ടതിനായി താന് മരിച്ചു. തന്റെ ബലിമരണം നമ്മുടെ പാപങ്ങള്ക്കു വേണ്ടി ആയിരുന്നു എന്ന് വിശ്വസിച്ച് അവനില് ശരണപ്പെടുമെങ്കില് നമ്മുടെ പാപങ്ങള് നമ്മോടു ക്ഷമിച്ച് നമ്മെ കഴുകി ശുദ്ധീകരിക്കുവാന് തനിക്ക് മനസ്സുണ്ട്. നാം സംതൃപ്തരായിത്തീരും; വെളിച്ചം പ്രകാശിക്കും. നമ്മുടെ ജീവിതം തികഞ്ഞ സംതൃപ്തിയുള്ളതായിത്തീരും. നമ്മുടെ ഏറ്റവും വലിയ സുഹൃത്തിനേയും നമ്മുടെ ഇടയനേയും നാം കണ്ടു മുട്ടും. നമ്മുടെ മരണ ശേഷം ഉയിര്ത്തെകഴുന്നേറ്റ് നിത്യത മുഴുവന് ക്രിസ്തുവിനോടു കൂടെ സ്വര്ഗ്ഗ ത്തില് ആയിരിക്കും എന്നത് നമുക്ക് അറിയുവാന് കഴിയും.

"തന്റെ ഏകജാതനായ പുത്രനില് വിശ്വസിക്കുന്ന ഏവരും നശിച്ചു പോകാതെ നിത്യജീവന് പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കു്വാന് തക്കവണ്ണം ലോകത്തെ സ്നേഹിച്ചു" (യോഹ.3:16).

ഈ രക്ഷ കൈവരിക്കുവാന് നിങ്ങള്ക്ക് ആഗ്രഹമുണ്ടോ? എങ്കില് ഈ പ്രാര്ത്ഥന അതിന് ഉപകരിക്കും. ഈ പ്രാര്ത്ഥനയോ മറ്റേതെങ്കിലും പ്രാര്ത്ഥനയോ നിങ്ങളെ രക്ഷിക്കുകയില്ല. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസമാണ് നിങ്ങളെ രക്ഷിക്കുന്നത്. ഈ പ്രാര്ത്ഥന ക്രിസ്തുവിങ്കലുള്ള നിങ്ങളുടെ വിശ്വാസത്തെ വെളിപ്പെടുത്തുവാനുള്ള ഒരു മാര്ഗ്ഗം മാത്രമാണ്. "കര്ത്താവേ, ഞാന് തെറ്റു ചെയ്തിട്ടുണ്ടെന്നും ശിക്ഷായോഗ്യനാണെന്നും ഞാന് അറിയുന്നു. യേശുകര്ത്താവ് എന്റെ പാപപരിഹാരാര്ത്ഥം മരിച്ചടക്കപ്പെട്ട് മൂന്നാം നാള് ഉയിര്ത്തെഴുന്നേറ്റ് സ്വര്ഗ്ഗത്തില് ജീവിക്കുന്നു എന്ന് ഞാന് വിശ്വസിക്കുന്നു. കര്ത്താവേ, എന്റെ പാപങ്ങള് ക്ഷമിച്ച് എന്നെ നിന്റെ പൈതലാക്കേണമേ. പ്രര്ത്ഥന കേട്ടതു കൊണ്ട് നന്ദി. നിത്യജീവനായി സ്തോത്രം. യേശുകര്ത്താവിന്റെ നാമത്തില് തന്നെ. ആമേന്."

ഇവിടെ വായിച്ചതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ ക്രിസ്തുവിനായി ഒരു തീരുമാനം എടുത്തെങ്കില്‍ "ഞാന്‍ ഇന്ന് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു" എന്ന ബട്ടണില്‍ ക്ലിക്കുചെയ്യുക


ചോദ്യം: എനിക്കായുള്ള ശരിയായ വിശ്വാസം ഏതാണ്‌?

ഉത്തരം:
ഫാസ്റ്റ്‌ ഫുഡ്‌ റെസ്റ്റൊറെന്റില്‍ പോയാല്‍ നമുക്ക്‌ ഇഷ്ടമുള്ള ആഹാരം ഓര്‍ഡര്‍ ചെയ്ത്‌ ഉടനടി നമുക്കിഷ്ടമുള്ള രീതിയില്‍ വാങ്ങിക്കഴിക്കാവുന്നതാണ്‌. ചില കാപ്പിക്കടകള്‍ നൂറിലധികം രുചിയുള്ള കോഫിത്തരങ്ങള്‍ തങ്ങളുടെ അടുത്തുണ്ട്‌ എന്ന് അഭിമാനിക്കാറുണ്ട്‌. അതുപോലെ കാറോ വീടോ വാങ്ങുംബോള്‍ നമുക്കിഷ്ടമുള്ള സംവിധാനങ്ങളോടു കൂടിയത്‌ വാങ്ങാനൊക്കും. പഴയ കാലത്തേപ്പോലെ ഏതെങ്കിലും കിട്ടുന്നത്‌ ഉപയോഗിക്കുന്ന രീതി ഇന്നില്ല. തെരഞ്ഞെടുപ്പ്‌ ഇന്ന് വളരെ പ്രധാനമാണ്‌. ഏതു വേണമെങ്കിലും നമ്മുടെ സ്വന്ത ഇച്ഛാനുസരണം ലഭിക്കുന്ന സാഹചര്യമാണിന്ന്.

ഈ സാഹചര്യത്തില്‍ നിങ്ങളുടെ ആവശ്യാനുസരണമുള്ള ശരിയായ ഒരു വിശ്വാസത്തേപ്പറ്റി എന്തു പറയുന്നു? കുറ്റ ബോധമില്ലാത്ത, അധികം സമ്മര്‍ദം ചെലുത്താത്ത, അതു ചെയ്‌ ഇതു ചെയ്‌ എന്ന് അലട്ടാത്ത ഒരു വിശ്വാസം ഉണ്ടെന്നിരിക്കട്ടെ. അതേപ്പറ്റി താങ്കള്‍ എന്ത്‌ പറയുന്നു? എനിക്കിഷ്ടമുള്ള ഐസ്ക്രീം തെരഞ്ഞെടുക്കുന്നതു പോലെ തെരഞ്ഞെടുക്കാവുന്ന ഒന്നാണോ വിശ്വാസം?

ഇന്ന് ഏതെല്ലാം വിശ്വാസ പ്രമാണങ്ങളാണ്‌ നിലവിലുള്ളത്‌? ബുദ്ധനും, കണ്‍ഫ്യൂഷ്യസും, നബിയും പോരാഞ്ഞിട്ട്‌ ഇന്നത്തെ നവീന മതങ്ങളുടെ വേലിയേറ്റത്തില്‍ ക്രിസ്തുവിന്റെ പ്രാധാന്യം എന്താണ്‌? എല്ലാ വഴികളും സ്വര്‍ഗ്ഗത്തിലേക്കുള്ളതല്ലേ? എല്ലാ വിശ്വാസങ്ങളുടേയും അന്തരാര്‍ത്ഥം ഒന്നല്ലേ? വസ്തവം പറയട്ടെ; എല്ലാ പാതകളും പാടലീപുത്രത്ത്‌ ചെന്നെത്താത്തതുപോലെ, എല്ലാ വഴികളും സ്വര്‍ഗ്ഗത്തില്‍ ചെന്നെത്തുകയില്ല.

യേശുകര്‍ത്താവു മാത്രം ദൈവത്തിന്റെ അധികാരവുമായി നമ്മോടു സംസാരിക്കുന്നു. എന്തെന്നാല്‍ താന്‍ മാത്രമാണ്‌ മരണത്തെ ജയിച്ചവന്‍. ബുദ്ധനും നബിയുമൊക്കെ അവരുടെ കല്ലറകളോടെ അവസാനിച്ചപ്പോള്‍ യേശുകര്‍ത്താവു മാത്രം മരണക്കെണികളെ വെല്ലുവിളിച്ച്‌ മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു ഇന്നും ജീവിക്കുന്നു. മരണത്തിന്‍മേല്‍ അധികാരമുള്ളവനെ നാം ശ്രദ്ധിക്കേണ്ടതാണ്‌. അങ്ങനെയുള്ള ഒരാളുടെ വാക്കുകള്‍ക്ക്‌ വില കല്‍പിച്ചെങ്കിലേ മതിയാകയുള്ളൂ.

ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്നതിന്‌ നിഷേധിക്കാനാവാത്ത തെളിവുകള്‍ ഉണ്ട്‌. ഉയിത്തെഴുന്നേറ്റ ക്രിസ്തുവിനെ കണ്ടിട്ടുള്ളവര്‍ അഞ്ഞൂറിലധികം ആളുകളാണ്‌ (1കൊരി.15:6)! ഇത്ര അധികം ദൃക്സാക്ഷികളെ അവഗണിക്കേണ്ട ആവശ്യമില്ല. അഞ്ഞൂറു പേരുടെ സാക്ഷ്യം പുച്ഛിച്ചു തള്ളുകയെന്നോ? കാലിയായിരുന്ന കല്ലറ ഇവരുടെ സാക്ഷ്യത്തെ ഉറപ്പിക്കുന്നു. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്ന് തന്റെ ശിഷ്യന്‍മാര്‍ പറഞ്ഞപ്പോള്‍ എതിരാളികള്‍ക്ക്‌ കാണിക്കുവാന്‍ ക്രിസ്തുവിന്റെ അഴുകിപ്പോയ ശരീരാവശിഷ്ടങ്ങള്‍ തന്റെ കല്ലറയില്‍ ഇല്ലായിരുന്നു; അത്‌ കാലിയായിരുന്നു. തന്റെ ശിഷ്യന്‍മാര്‍ ആ ശരീരം മോഷ്ടിച്ചിരുന്നിരിക്കുമോ? ഒരിക്കലും ഇല്ല. കല്ലറ സംരക്ഷിക്കുവാന്‍ റോമാ സൈന്യം നിയോഗിക്കപ്പെട്ടിരുന്നു. പേടിച്ചരണ്ടു പോയിരുന്ന മുക്കുവന്‍മാരായിരുന്ന ശിഷ്യന്‍മാര്‍ക്ക്‌ ഒരിക്കലും ആ ശരീരം കല്ലറയില്‍ നിന്ന് മോഷ്ടിച്ചിരിക്കുവാന്‍ കഴിയുമായിരുന്നില്ല. ലളിതമായ സത്യം എന്തെന്നു പറയട്ടെ: ക്രിസ്തു മരണത്തെ ജയിച്ച്‌ ഉയിര്‍ത്തെഴുന്നേറ്റു എന്നത്‌ നിഷേധിക്കാനാവാത്ത സത്യമത്രേ.

വീണ്ടും പറയട്ടെ. മരണത്തിന്‍മേല്‍ അധികാരമുള്ളവനെ അവഗണിക്കുവാന്‍ പാടുള്ളതല്ല. താന്‍ പറയുന്നത്‌ ശ്രദ്ധിച്ചേ മതിയാകയുള്ളൂ. താന്‍ മാത്രമാണ്‌ പിതാവിങ്കലേക്കുള്ള ഏക വഴി എന്ന് താന്‍ തീര്‍ത്തു പറഞ്ഞിട്ടുണ്ട്‌ (യോഹ.14:6). താന്‍ ഒരു വഴി എന്നല്ല; താന്‍ പല വഴികളില്‍ ഒന്ന് എന്നല്ല; താന്‍ മാത്രമാണ്‌ വഴി എന്നത്രെ താന്‍ പറഞ്ഞിരിക്കുന്നത്‌.

താന്‍ പറയുന്നത്‌ ശ്രദ്ധിക്കുക: "അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കല്‍ വരുവീന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും" (മത്താ.11:28). ഈ ലോകജീവിതം പ്രായേണ പ്രയാസമുള്ളതാണ്‌; ജീവിതം ആര്‍ക്കും അത്ര സുലഭമല്ല. നമ്മില്‍ അനേകരും പല വിധത്തില്‍ കഷ്ടത അനുഭവിക്കുന്നവരാണ്‌. അതങ്ങനെയല്ലേ? ഈ സാഹചര്യത്തില്‍ നിങ്ങള്‍ക്ക്‌ എന്താണാവശ്യമായിരിക്കുന്നത്‌? ഒരു മത നവീകരണം മതിയാകുമോ? ജീവിക്കുന്ന ഒരു രക്ഷകനെയാണോ അതോ പല പ്രവാചകന്‍മാരില്‍ ഒരാളേയാണോ ആവശ്യം? ദൈവവുമായി ഒരു സജീവ ബന്ധം ആഗ്രഹിക്കുന്നുവോ അതോ മതത്തിന്റെ ആചാരങ്ങള്‍ മതിയാകുന്നതാണോ? ക്രിസ്തു പല തെരഞ്ഞെടുപ്പുകളില്‍ ഒന്നല്ല. താന്‍ മാത്രമാണ്‌ തെരഞ്ഞെടുക്കപ്പെടേണ്ടവന്‍.

നിങ്ങളുടെ ജീവിതത്തില്‍ പപക്ഷമയാണ്‌ തേടുന്നതെങ്കില്‍ ക്രിസ്തു മാത്രമാണ്‌ ശരിയായ വിശ്വാസവഴി (പ്രവ.10:43). ദൈവവുമായി സജീവമായ ബന്ധമാണോ നിങ്ങള്‍ തേടിക്കൊണ്ടിരിക്കുന്നത്‌? അത്‌ ക്രിസ്തുവില്‍ കൂടെ മാത്രമേ സാധിക്കയുള്ളൂ (യോഹ.10:10). അല്ല, സ്വര്‍ഗ്ഗത്തിലെ നിത്യജീവനാണ്‌ നിങ്ങള്‍ കാംഷിക്കുന്നതെങ്കില്‍ അതിനും താന്‍ മാത്രമാണ്‌ വഴി (യോഹ.3:16). ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുക; ഒരിക്കലും ദുഃഖിക്കേണ്ടി വരികയില്ല. പാപക്ഷമക്കായും നിത്യജീവനായും അവന്നരികില്‍ വരിക. ഒരിക്കലും നിങ്ങള്‍ ലജ്ജിച്ചു പോകയില്ല. ദൈവം നിങ്ങളെ സഹായിക്കട്ടെ. ഈ യേശുവിനെ രക്ഷിതാവായി സ്വീകരിക്കുവാന്‍ നിങ്ങള്‍ക്ക്‌ ആഗ്രഹമുണ്ടോ?

എങ്കില്‍ ഈ പ്രാര്‍ത്ഥന അതിന്‌ ഉപകരിക്കും. ഈ പ്രാര്‍ത്ഥനയോ മറ്റേതെങ്കിലും പ്രാര്‍ത്ഥനയോ നിങ്ങളെ രക്ഷിക്കുകയില്ല. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസമാണ്‌ നിങ്ങളെ രക്ഷിക്കുന്നത്‌. ഈ പ്രാര്‍ത്ഥന ക്രിസ്തുവിങ്കലുള്ള നിങ്ങളുടെ വിശ്വാസത്തെ വെളിപ്പെടുത്തുവാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ്‌. "കര്‍ത്താവേ, ഞാന്‍ തെറ്റു ചെയ്തിട്ടുണ്ടെന്നും ശിക്ഷായോഗ്യനാണെന്നും ഞാന്‍ അറിയുന്നു. യേശുകര്‍ത്താവ്‌ എന്റെ പാപപരിഹാരാര്‍ത്ഥം മരിച്ചടക്കപ്പെട്ട്‌ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ്‌ സ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവേ, എന്റെ പാപങ്ങള്‍ ക്ഷമിച്ച്‌ എന്നെ നിന്റെ പൈതലാക്കേണമേ. പ്രര്‍ത്ഥന കേട്ടതു കൊണ്ട്‌ നന്ദി. നിത്യജീവനായി സ്തോത്രം. യേശുകര്‍ത്താവിന്റെ നാമത്തില്‍ തന്നെ. ആമേന്‍."

ഇവിടെ വായിച്ചതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ ക്രിസ്തുവിനായി ഒരു തീരുമാനം എടുത്തെങ്കില്‍ "ഞാന്‍ ഇന്ന് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു" എന്ന ബട്ടണില്‍ ക്ലിക്കുചെയ്യുക


ചോദ്യം: രക്ഷക്കായുള്ള റോമാലേഖനത്തിലെ വഴി എന്താണ്‌?

ഉത്തരം:
റോമാലേഖനത്തിലെ വാക്യങ്ങള്‍ ഉദ്ധരിച്ച്‌ സുവിശേഷത്തെ പങ്കുവയ്കുന്നതിനെയാണ്‌ രക്ഷക്കായുള്ള റോമാലേഖനത്തിലെ വഴി എന്നു പറയുന്നത്‌. മനുഷന്‌ രക്ഷയുടെ ആവശ്യം എന്താണ്‌, അതിനായി ദൈവം എന്തൊക്കെ ചെയ്തിട്ടുണ്ട്‌, രക്ഷ എങ്ങനെ കരസ്തമാക്കാം, രക്ഷയുടെ പരിണിത ഫലങ്ങള്‍ എന്തൊക്കെയാണ്‌ എന്നിവ വളരെ ലളിതമായി എന്നാല്‍ ശക്തിമത്തായി വിശദീകരിച്ചിരിക്കുകയാണ്‌ ഇവിടെ.

രക്ഷക്കായുള്ള റോമാലേഖനത്തിലെ വഴിയുടെ ആദ്യത്തെ വാക്യം റോമര്‍ 3:23 ആണ്‌. "എല്ലാവരും പാപം ചെയ്ത്‌ ദൈവതേജസ്സ്‌ ഇല്ലാത്തവരായിത്തീര്‍ന്നു". നാമെല്ലാവരും ദൈവത്തിന്‌ പ്രസാദമില്ലാത്ത കാര്യങ്ങള്‍ ചെയ്ത്‌ ദൈവത്തിനു വിരോധമായി പാപം ചെയ്തിരിക്കുന്നവരാണ്‌. തെറ്റു ചെയ്യാത്ത ഒരാള്‍ പോലും ഈ ഭൂമുഖത്തില്ല. റോമ.3:10-18 വരെ നമ്മുടെ ജീവിതത്തിലെ പാപത്തിന്റെ വിശദമായ ഒരു ചിത്രം നമുക്കു കാണുവാന്‍ കഴിയും.

റോമാലേഖനത്തിലെ രക്ഷക്കായുള്ള വഴിയുടെ രണ്ടാമത്തെ വാക്യം നമ്മുടെ ജീവിതത്തിലെ പാപത്തിന്റെ പരിണിത ഫലത്തെപ്പറ്റിയുള്ളതാണ്‌. "പാപത്തിന്റെ ശംബളം മരണമത്രേ" (റോമ.6:23). പാപത്തിന്റെ ശിക്ഷയായി നമുക്കു ലഭിക്കുന്നത്‌ മരണമാണ്‌. അത്‌ വെറും ശാരീരിക മരണമല്ല; നിത്യ മരണമാണ്‌!

റോമാലേഖനത്തിലെ രക്ഷക്കായുള്ള വഴിയുടെ മൂന്നാമത്തെ വാക്യം റോമര്‍ 6:23 ല്‍ തന്നെ കാണാവുന്നതാണ്‌, "ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിത്യജീവന്‍ തന്നെ". റോമ.5:8 ഇങ്ങനെ പറയുന്നു: "ക്രിസ്തുവോ നാം പാപികളായിരിക്കുംബോള്‍ തന്നെ നമുക്കു വേണ്ടി മരിക്കയാല്‍ ദൈവം തനിക്ക്‌ നമ്മോടുള്ള സ്നേഹത്തെ പ്രദര്‍ശിപ്പിക്കുന്നു". യേശുക്രിസ്തു നമുക്കായി മരിച്ചു! തന്റെ മരണം കൊണ്ട്‌ നമ്മുടെ പാപക്കടം കൊടുത്തു തീര്‍ത്തു. തന്റെ രക്ഷണ്യവേല അംഗീകരിക്കപ്പെട്ടു എന്നതിന്റെ അടയാളമായി ക്രിസ്തുവിനെ ദൈവം മരണത്തില്‍ നിന്ന് ഉയിര്‍പ്പിച്ചു.

റോമാലേഖനത്തിലെ രക്ഷക്കായുള്ള വഴിയുടെ നാലാമത്തെ വാക്യം റോമ.10:9 ആണ്‌. "യേശുവിനെ കര്‍ത്താവ്‌ എന്ന് വായികൊണ്ട്‌ ഏറ്റു പറകയും ദൈവം അവനെ മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍പിച്ചു എന്ന് ഹൃദയത്തില്‍ വിശ്വസിക്കയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും". യേശുകര്‍ത്താവ്‌ നമുക്കു പകരം മരിച്ചതുകൊണ്ട്‌ ഇന്ന് നാം ചെയ്യേണ്ട ഒരേ ഒരു കാര്യം തന്റെ മരണം എന്റെ മരണമായി വിശ്വാസത്താല്‍ സ്വീകരിച്ച്‌ അവനില്‍ ശരണപ്പെടുക മാത്രമാണ്‌; അപ്പോള്‍ നാം രക്ഷിക്കപ്പെടും! റോമ.10:13 ഇങ്ങനെ പറയുന്നു: "കര്‍ത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരും രക്ഷിക്കപ്പെടും". ക്രിസ്തുവിന്റെ മരണം നമ്മുടെ പാപക്കടം കൊടുത്തു തീര്‍ത്തതു കൊണ്ട്‌ നിത്യ മരണത്തില്‍ നിന്ന് നമുക്ക്‌ വിടുതല്‍ ഉണ്ട്‌. പാപക്ഷമയും നിത്യജീവനും ക്രിസ്തുവിനെ രക്ഷകനും കര്‍ത്താവുമായി വിശ്വസിച്ചാശ്രയിക്കുന്ന ഏവര്‍ക്കും സൌജന്യമായി ലഭിക്കും.

രക്ഷക്കായുള്ള റോമാലേഖനത്തിലെ വഴിയുടെ അവസാനത്തെ വാക്യം രക്ഷയുടെ അനന്തര ഫലങ്ങളെപ്പറ്റിയുള്ളതാണ്‌. റോമ.5 ന്റെ 1 ല്‍ അത്ഭുതകരമായ ഒരു സന്ദേശമുണ്ട്‌. "വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ടിട്ട്‌ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മൂലം നമുക്ക്‌ ദൈവത്തോടു സമാധാനം ഉണ്ട്‌". യേശുകര്‍ത്താവു മൂലം ദൈവവുമായി സമാധാനപരമായ ഒരു ബന്ധത്തിലേക്ക്‌ വരുവാന്‍ നമുക്കു കഴിയും. "അതുകൊണ്ട്‌ ക്രിസ്തു യേശുവിലുള്ളവര്‍ക്ക്‌ ഒരു ശിക്ഷാവിധിയും ഇല്ല" എന്ന് റോമ.8:1 നമ്മെ പഠിപ്പിക്കുന്നു. യേശുകര്‍ത്താവ്‌ നമുക്കായി മരിച്ചതിനാല്‍ ഇനിയും ഒരിക്കലും പാപത്തിന്റെ ശിക്ഷ നമ്മുടെമേല്‍ വരികയില്ല. എന്നു തന്നെയുമല്ല; അവസാനമായി റോമ.8:38-39 പറയുന്നതുപോലെ വിലയേറിയ ഒരു വാഗ്ദത്തവും ദൈവം നമുക്ക്‌ തന്നിട്ടുമുണ്ട്‌. "മരണത്തിനോ, ജീവനോ, ദൂതന്‍മാര്‍ക്കോ, വാഴ്ചകള്‍ക്കോ, അധികാരങ്ങള്‍ക്കോ, ഇപ്പോഴുള്ളതിനോ, വരുവാനുള്ളതിനോ, ഉയരത്തിനോ, ആഴത്തിനോ, മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിങ്കലുള്ള ദൈവ സ്നേഹത്തില്‍ നിന്ന് നമ്മെ വേര്‍പിരിക്കുവാന്‍ കഴികയില്ല എന്ന് ഞാന്‍ ഉറച്ചിരിക്കുന്നു".

റോമാലേഖനത്തിലെ രക്ഷക്കായുള്ള വഴി പിന്‍പറ്റുവാന്‍ നിങ്ങള്‍ക്ക്‌ആഗ്രഹമുണ്ടോ? എങ്കില്‍ ഈ പ്രാര്‍ത്ഥന അതിന്‌ ഉപകരിക്കും. ഈ പ്രാര്‍ത്ഥനയോ മറ്റേതെങ്കിലും പ്രാര്‍ത്ഥനയോ നിങ്ങളെ രക്ഷിക്കുകയില്ല. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസമാണ്‌ നിങ്ങളെ രക്ഷിക്കുന്നത്‌. ഈ പ്രാര്‍ത്ഥന ക്രിസ്തുവിങ്കലുള്ള നിങ്ങളുടെ വിശ്വാസത്തെ വെളിപ്പെടുത്തുവാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ്‌. "കര്‍ത്താവേ, ഞാന്‍ തെറ്റു ചെയ്തിട്ടുണ്ടെന്നും ശിക്ഷായോഗ്യനാണെന്നും ഞാന്‍ അറിയുന്നു. യേശുകര്‍ത്താവ്‌ എന്റെ പാപപരിഹാരാര്‍ത്ഥം മരിച്ചടക്കപ്പെട്ട്‌ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ്‌ സ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവേ, എന്റെ പാപങ്ങള്‍ ക്ഷമിച്ച്‌ എന്നെ നിന്റെ പൈതലാക്കേണമേ. പ്രര്‍ത്ഥന കേട്ടതു കൊണ്ട്‌ നന്ദി. നിത്യജീവനായി സ്തോത്രം. യേശുകര്‍ത്താവിന്റെ നാമത്തില്‍ തന്നെ. ആമേന്‍."

ഇവിടെ വായിച്ചതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ ക്രിസ്തുവിനായി ഒരു തീരുമാനം എടുത്തെങ്കില്‍ "ഞാന്‍ ഇന്ന് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു" എന്ന ബട്ടണില്‍ ക്ലിക്കുചെയ്യുക


ചോദ്യം: എന്താണ്‌ പാപിയുടെ പ്രാര്‍ത്ഥന?

ഉത്തരം:
ഒരു വ്യക്തി താന്‍ പാപിയാണെന്നും തനിക്ക്‌ ഒരു രക്ഷകനെ ആവശ്യമുണ്ടെന്നും മനസ്സിലാക്കുംബോള്‍ താന്‍ ദൈവത്തോടു ചെയ്യുന്ന പ്രാര്‍ത്ഥനക്കാണ്‌ പാപിയുടെ പ്രാര്‍ത്ഥന എന്ന് പറയുന്നത്‌. വെറും ഈ പ്രാര്‍ത്ഥന ഏറ്റുപറയുന്നതുകൊണ്ടു മാത്രം എന്തെങ്കിലും സംഭവിക്കും എന്ന് ആരും കരുതേണ്ട ആവശ്യമില്ല. താന്‍ പാപിയാണെന്നും, തനിക്ക്‌ ഒരു രക്ഷകനെ ആവശ്യമുണ്ടെന്നും ഒരു വ്യക്തി യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കി വിശ്വാസത്തോടെ ഹൃദയത്തിന്റെ ആഴത്തില്‍ നിന്ന് ഈ പ്രാര്‍ത്ഥന പ്രാര്‍ത്ഥിക്കുന്നെങ്കില്‍ മാത്രമേ ഈ പ്രാര്‍ത്ഥന ഉപകരിക്കയുള്ളൂ.

പാപിയുടെ പ്രാര്‍ത്ഥനയുടെ ആദ്യത്തെ ദര്‍ശനം നാമെല്ലാവരും തെറ്റുചെയ്തവരാണെന്നാണ്‌. റോമ.3:10 ഇങ്ങനെ പറയുന്നു: "നീതിമാന്‍ ആരുമില്ല; ഒരുത്തന്‍ പോലുമില്ല". വേദപുസ്തകം വളരെ തെളിവായി പഠിപ്പിക്കുന്ന കാര്യം നാമെല്ലാവരും തെറ്റുകാരാണ്‌ എന്നതാണ്‌. നമുക്ക്‌ ദൈവത്തിന്റെ ദയയും പാപക്ഷമയുമാണ്‌ ആവശ്യമായിരിക്കുന്നത്‌ (തീത്തോ.3:5-7). നമ്മുടെ പാപങ്ങള്‍ നിമിത്തം നാം നിത്യ ശിക്ഷ അര്‍ഹിക്കുന്നവരാണ്‌ (മത്താ.25:46). പാപിയുടെ പ്രാര്‍ത്ഥനയാകട്ടെ, ശിക്ഷക്കു പകരം ദയ അപേക്ഷിക്കുകയാണ്‌. ദൈവ കോപത്തിനു പകരം ദൈവത്തിന്റെ കരുണക്കായുള്ള അപേക്ഷയാണത്‌.

പാപിയുടെ പ്രാര്‍ത്ഥനയുടെ രണ്ടാമത്തെ ദര്‍ശനം പാപപങ്കിലമായ, നഷ്ടപ്പെട്ട നമ്മുടെ അവസ്ഥയില്‍ നിന്ന് നമ്മുടെ വിടുതലിനായി ദൈവം എന്താണ്‌ ചെയ്തിരിക്കുന്നത്‌ എന്നതാണ്‌. യേശു ക്രിസ്തു എന്ന പേരില്‍ ദൈവം ജഡം ധരിച്ച്‌ ഒരു മനുഷനായി ഈ ലോകത്തില്‍ വന്നു (യോഹ.1:1,14). യേശുകര്‍ത്താവ്‌ ദൈവത്തെപ്പറ്റിയുള്ള സത്യങ്ങള്‍ പഠിപ്പിച്ചതു മാത്രമല്ല തികച്ചും പാപരഹിതവും നീതിപരവുമായ ഒരു ജീവിതം നയിക്കുകയും ചെയ്തു (യോഹ.8:46; 2കൊരി.5:21). അതിനു ശേഷം യേശുകര്‍ത്താവ്‌ നമ്മുടെ പാപത്തിന്റെ ശിക്ഷ വഹിച്ചുകൊണ്ട്‌ ക്രൂശില്‍ മരിച്ചു (റോമ.5:8). പാപത്തിന്‍മേലും മരണത്തിന്‍മേലും പാതാളത്തിന്‍മേലും തനിക്കുള്ള അധികാരത്തെ തെളിയിച്ചുകൊണ്ട്‌ താന്‍ മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു (കൊലോ.2:15; 1കൊരി.15-ആം അദ്ധ്യായം). ഇതിന്റെ അടിസ്ഥാനത്തില്‍ നാം ക്രിസ്തുവിനെ വിശസിച്ച് ‌ തന്നില്‍ ശരണപ്പെടുമെങ്കില്‍, നമ്മുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ട്‌ നമുക്ക്‌ ക്രിസ്തുവിനോടു കൂടെ നിത്യതയില്‍ പ്രവേശിക്കുവാന്‍ കഴിയും. നാം ചെയ്യേണ്ട ഒരേ ഒരു കാര്യം തന്റെ മരണപുനരുദ്ധാനങ്ങളില്‍ വിശ്വസിച്ച്‌ ഏറ്റുപറഞ്ഞ്‌ സ്വീകരിക്കുക മാത്രമാണ്‌ (റോമ.10:9-10). നാം രക്ഷിക്കപ്പെടുവാന്‍ ഒരേ ഒരു മാര്‍ഗം ക്രിസ്തു മാത്രമാണ്‌; അതും കൃപയാല്‍ മാത്രമാണ്‌; അത്‌ വിശ്വാസത്താല്‍ മാത്രമാണ്‌ നമുക്കു ലഭിക്കുന്നത്‌. എഫേ.2:8 ഇങ്ങനെ പറയുന്നു: "കൃപയാലല്ലോ നിങ്ങള്‍ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്‌; അതിനും നിങ്ങള്‍ കാരണമല്ല, ദൈവത്തിന്റെ ദാനമത്രേ ആകുന്നു".

പാപിയുടെ പ്രാര്‍ത്ഥന ഏറ്റുപറയുന്നത്‌ നിങ്ങള്‍ രക്ഷക്കായി ക്രിസ്തുവില്‍ മാത്രം വിശ്വസിച്ചിരിക്കുന്നു എന്നത്‌ വെളിപ്പെടുത്തുക മാത്രമാണ്‌ ചെയ്യുന്നത്‌. ഇത്‌ രക്ഷ കൈപ്പറ്റുവാനുള്ള മാന്ത്രീക വാക്കുകളല്ല. ക്രിസ്തുവിന്റെ മരണ പുനരുദ്ധാനങ്ങളുടെ മേല്‍ നിങ്ങള്‍ വച്ചിരിക്കുന്ന വിശ്വാസം മാത്രമാണ്‌ നിങ്ങളെ രക്ഷിക്കുന്നത്‌. നിങ്ങള്‍ പാപിയാണെന്നത്‌ മനസ്സിലായെങ്കില്‍, നിങ്ങള്‍ക്ക്‌ ഒരു രക്ഷകനെ ആവശ്യമുണ്ടെങ്കില്‍. ആ രക്ഷകന്‍ നിങ്ങള്‍ക്കായി മരിച്ചുയിര്‍ത്ത ക്രിസ്തുവാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നു

എങ്കില്‍ ഈ പ്രാര്‍ത്ഥന അതിന്‌ ഉപകരിക്കും. ഈ പ്രാര്‍ത്ഥനയോ മറ്റേതെങ്കിലും പ്രാര്‍ത്ഥനയോ നിങ്ങളെ രക്ഷിക്കുകയില്ല. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസമാണ്‌ നിങ്ങളെ രക്ഷിക്കുന്നത്‌. ഈ പ്രാര്‍ത്ഥന ക്രിസ്തുവിങ്കലുള്ള നിങ്ങളുടെ വിശ്വാസത്തെ വെളിപ്പെടുത്തുവാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ്‌. "കര്‍ത്താവേ, ഞാന്‍ തെറ്റു ചെയ്തിട്ടുണ്ടെന്നും ശിക്ഷായോഗ്യനാണെന്നും ഞാന്‍ അറിയുന്നു. യേശുകര്‍ത്താവ്‌ എന്റെ പാപപരിഹാരാര്‍ത്ഥം മരിച്ചടക്കപ്പെട്ട്‌ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ്‌ സ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവേ, എന്റെ പാപങ്ങള്‍ ക്ഷമിച്ച്‌ എന്നെ നിന്റെ പൈതലാക്കേണമേ. പ്രര്‍ത്ഥന കേട്ടതു കൊണ്ട്‌ നന്ദി. നിത്യജീവനായി സ്തോത്രം. യേശുകര്‍ത്താവിന്റെ നാമത്തില്‍ തന്നെ. ആമേന്‍."

ഇവിടെ വായിച്ചതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ ക്രിസ്തുവിനായി ഒരു തീരുമാനം എടുത്തെങ്കില്‍ "ഞാന്‍ ഇന്ന് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു" എന്ന ബട്ടണില്‍ ക്ലിക്കുചെയ്യുക


ചോദ്യം: ആരാണ്‌ ഒരു ക്രിസ്ത്യാനി?

ഉത്തരം:
നിഘണ്ടുവില്‍ ക്രിസ്ത്യാനി എന്ന വാക്കിന്‌ "യേശുവിനെ ക്രിസ്തു എന്ന് വിശ്വസിക്കുന്ന ആള്‍ അഥവാ യേശുവിന്റെ ഉപദേശം അനുസരിച്ചുള്ള മതവിശ്വാസി" എന്നാണ്‌ അര്ത്ഥംര കൊടുത്തിരിക്കുന്നത്‌. ആരാണ്‌ ക്രിസ്ത്യാനി എന്ന പഠനത്തിന്റെ ആരംഭത്തില്‍ ഇത്‌ ഉപയുക്തമാണെന്നത്‌ സത്യം തന്നെ. എന്നാല്‍ വേദപുസ്തകം ഈ വിഷയത്തെപ്പറ്റി പറയുന്നത്‌ ഈ അര്ത്ഥം കൊണ്ട്‌ മാത്രം പൂര്ണ്ണ്മാകുന്നില്ല.

പുതിയ നിയമത്തില്‍ 'ക്രിസ്ത്യാനി' എന്ന വാക്ക്‌ മൂന്ന് പ്രാവശ്യം കാണുന്നുണ്ട്‌ (പ്രവ.11:26; 26:28; 1പത്രോ.4:16). ആദ്യകാലത്തെ ക്രിസ്തുവിന്റെ ശിഷ്യന്മാ(രുടെ സ്വഭാവവും, പെരുമാറ്റവും, വാക്കുകളും ക്രിസ്തുവിന്റേതു പോലെ ആയിരുന്നതിനാല്‍ അന്ത്യോക്യയില്‍ വച്ചാണ്‌ അവരെ ആദ്യമായി 'ക്രിസ്ത്യാനികള്‍' എന്ന് വിളിച്ചത്‌. അന്ത്യോക്യയിലെ അവിശ്വാസികള്‍ അവരെ പുച്ഛിച്ച്‌ കളിയാക്കി അവര്ക്കു കൊടുത്ത പേരാണിത്‌. ആ വാക്കിന്റെ അര്ത്ഥംു 'ക്രിസ്തുവിന്റെ കൂട്ടത്തില്‍ ചേര്ന്ന് ആള്‍' എന്നോ 'ക്രിസ്തുവിന്റെ അനുഗാമി' അന്നോ ആണ്‌.

എന്നാല്‍, ഖേദമെന്നു പറയട്ടെ, കാലപ്പഴക്കത്തില്‍ ക്രിസ്ത്യാനി എന്ന വാക്ക്‌ ഒരു പ്രത്യേക മത വിഭാഗത്തില്‍ പെട്ട ആള്‍ എന്ന അര്ത്ഥം വരുമാറ്‌ കാര്യങ്ങള്‍ മാറിപ്പോയി. ക്രിസ്തുവിന്റെ ആദ്യകാല ശിഷ്യന്മാെരെപ്പോലെ വീണ്ടും ജനനം പ്രാപിക്കാതെ ഒരു മതത്തിന്റെ കര്മ്മ്കൂദാശകള്‍ സ്വീകരിച്ച്‌ ആന്തരീകമായി ഒരു വ്യത്യാസവും സംഭവിക്കാതെ വെറും പേരു കൊണ്ടു മാത്രം അങ്ങനെയുള്ളവര്‍ ക്രിസ്ത്യാനികളായി. വെറും പള്ളിയില്‍ പതിവായി പോകുന്നതുകൊണ്ടോ,ദാന ധര്മ്മറങ്ങള്‍ ചെയ്യുന്നതുകൊണ്ടോ, ആര്ക്കും ഒരു ദോഷവും ചെയ്യാതെ ഒരു നല്ല വ്യക്തിയായി ജീവിച്ചതു കൊണ്ടോ ഒരുവന്‍ ക്രിസ്ത്യാനി ആകുന്നില്ല. ഒരിക്കല്‍ ഒരു സുവിശേഷകന്‍ ഇങ്ങനെ പറകയുണ്ടായി. "ഒരാള്‍ ഒരു ഗറാജില്‍ പോയാല്‍ ഒരു കാറായിത്തീരുന്നില്ലല്ലോ; അതു പോലെ ഒരാള്‍ പള്ളിയില്‍ പോയാല്‍ മാത്രം ഒരു ക്രിസ്ത്യാനി ആയിത്തീരുന്നില്ല" എന്ന്. ഒരു പള്ളിയില്‍ പതിവായി പോയി അവിടുത്തെ എല്ലാ ചടങ്ങുകളിലും ഭാഗഭാക്കായി പള്ളിക്ക്‌ വേണ്ടും പോലെ സംഭാവനകള്‍ കൊടുത്താലും ഒരുവന്‍ ഒരു ക്രിസ്ത്യാനി ആയിത്തീരുന്നില്ല.

നാം ചെയ്യുന്ന പുണ്യ പ്രവര്ത്തിനകള്‍ കൊണ്ട്‌ നാം ദൈവ സന്നിധിയില്‍ സ്വീകാര്യമുള്ളവരായിത്തീരുന്നില്ല എന്ന് ബൈബിള്‍ പഠിപ്പിക്കുന്നു. തീത്തോ.3:5 ല്‍ നാം ഇങ്ങനെ വായിക്കുന്നു. "അവന്‍ നമ്മെ നാം ചെയ്ത നീതിപ്രവര്ത്തിതകളാലല്ല, തന്റെ കാരുണ്യപ്രകാരമത്രേ രക്ഷിച്ചത്‌". ക്രിസ്തുവില്‍ തന്റെ വിശ്വാസവും ആശ്രയവും അര്പ്പി ച്ച്‌ ദൈവത്തില്‍ നിന്ന് ജനിച്ചവനാണ്‌ ഒരു ക്രിസ്ത്യാനി(യോഹ.3:3, 7; 1പത്രോ. 1:23). "ക്രിപയാലല്ലോ വിശ്വാസം മൂലം നിങ്ങള്‍ രക്ഷിക്കപ്പെട്ടത്‌; അതും നിങ്ങള്‍ കാരണമല്ല, ദൈവത്തിന്റെ ദാനമത്രേ ആകുന്നു" എന്ന് എഫേ.2:8 പറയുന്നു. തന്റെ പാപവഴികളെ വിട്ടു മാനസാന്തരപ്പെട്ട്‌ ക്രിസ്തുവില്‍ മാത്രം രക്ഷക്കായി തന്റെ വിശ്വാസം അര്പ്പി ച്ചവനാണ്‌ ഒരു യഥാര്ത്ഥ ക്രിസ്ത്യാനി. മതത്തിന്റെ കര്മ്മാചചാരങ്ങള്‍ സ്വീകരിച്ച്‌ സന്മാ്ര്ഗ്ഗശ ജീവിതം നയിക്കുന്നതു കൊണ്ട്‌ മത്രം ഒരാള്‍ ഒരു ക്രിസ്ത്യാനി ആയിത്തീരുകയില്ല.

ഒരു യഥാര്ത്ഥ ക്രിസ്ത്യാനി ക്രിസ്തുവിന്റെ മരണ പുനരുദ്ധാനങ്ങളില്‍ വിശ്വസിച്ച്‌ ആശ്രയിച്ച്‌ ക്രിസ്തുവില്‍ മാത്രം രക്ഷക്കായി ശരണം പ്രാപിച്ചവനാണ്‌. അവന്‍ ക്രിസ്തുവിനെ ഹൃദയത്തില്‍ സ്വീകരിച്ചവനാണ്‌. അവന്‍ ഒരു ദൈവ പൈതലാണ്‌. ദൈവീക കുടുംബത്തിന്റെ അംഗമാണവന്‍. യോഹ.1:12 ഇങ്ങനെ പറയുന്നു: "അവനെ കൈക്കോണ്ട്‌ അവന്റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു". ദൈവം അവന്‌ ഒരു പുതുജീവന്‍ ദാനമായി കൊടുക്കുന്നു. അതിന്റെ ഫലമായി അവന്‍ സ്നേഹത്തിന്റെ പ്രതീകമായി മാറുന്നു; ദൈവത്തെ അനുസരിക്കുന്നവനായി മാറുന്നു (1യോഹ.2:4,10). ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനി ആകുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?

എങ്കില്‍ ഈ പ്രാര്‍ത്ഥന അതിന്‌ ഉപകരിക്കും. ഈ പ്രാര്‍ത്ഥനയോ മറ്റേതെങ്കിലും പ്രാര്‍ത്ഥനയോ നിങ്ങളെ രക്ഷിക്കുകയില്ല. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസമാണ്‌ നിങ്ങളെ രക്ഷിക്കുന്നത്‌. ഈ പ്രാര്‍ത്ഥന ക്രിസ്തുവിങ്കലുള്ള നിങ്ങളുടെ വിശ്വാസത്തെ വെളിപ്പെടുത്തുവാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ്‌. "കര്‍ത്താവേ, ഞാന്‍ തെറ്റു ചെയ്തിട്ടുണ്ടെന്നും ശിക്ഷായോഗ്യനാണെന്നും ഞാന്‍ അറിയുന്നു. യേശുകര്‍ത്താവ്‌ എന്റെ പാപപരിഹാരാര്‍ത്ഥം മരിച്ചടക്കപ്പെട്ട്‌ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ്‌ സ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവേ, എന്റെ പാപങ്ങള്‍ ക്ഷമിച്ച്‌ എന്നെ നിന്റെ പൈതലാക്കേണമേ. പ്രര്‍ത്ഥന കേട്ടതു കൊണ്ട്‌ നന്ദി. നിത്യജീവനായി സ്തോത്രം. യേശുകര്‍ത്താവിന്റെ നാമത്തില്‍ തന്നെ. ആമേന്‍."

ഇവിടെ വായിച്ചതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ ക്രിസ്തുവിനായി ഒരു തീരുമാനം എടുത്തെങ്കില്‍ "ഞാന്‍ ഇന്ന് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു" എന്ന ബട്ടണില്‍ ക്ലിക്കുചെയ്യുക


ഞാന്‍ ഇപ്പോഴാണ്‌ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചത്‌. അടുത്തതായി ഞാന്‍ എന്താണ്‌ ചെയ്യേണ്ടത്‌?

നിങ്ങള്‍ക്ക്‌ അഭിനന്ദനങ്ങള്‍. നിങ്ങളുടെ തീരുമാനം ജീവിതത്തെ മാറ്റിമറിക്കുന്ന ഒന്നാണ്‌! ഒരു പക്ഷെ 'ഇനി എന്ത്‌' എന്ന്‌ നിങ്ങള്‍ ചിന്തിച്ചു തുടങ്ങിയിരിക്കും. ദൈവവുമൊത്തുള്ള നിങ്ങളുടെ യാത്ര നിങ്ങള്‍ എങ്ങനെയാണ്‌ തുടങ്ങേണ്ടത്‌? താഴെപ്പറയുന്ന അഞ്ചു കാര്യങ്ങള്‍ വേദപുസ്തകത്തില്‍ നിന്നുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ്‌. കൂടുതല്‍ ചോദ്യങ്ങള്‍ യില്‍ പോയി ചോദിക്കാവുന്നതാണ്‌.

1. രക്ഷ എന്നാല്‍ എന്തെന്ന്‌ വ്യക്തമായി മനസ്സിലാക്കുക.

1യോഹ.5:13 പറയുന്നത്‌ ശ്രദ്ധിക്കുക. "ദൈവ പുത്രന്റെ നാമത്തില്‍ വിശ്വസിക്കുന്ന നിങ്ങള്‍ക്ക്‌ ഞാന്‍ ഇത്‌ എഴുതിയിരിക്കുന്നത്‌ നിങ്ങള്‍ക്ക്‌ നിത്യ ജീവന്‍ ഉണ്ടെന്ന്‌ നിങ്ങള്‍ അറിയേണ്ടതിനു തന്നെ." രക്ഷ എന്തെന്ന്‌ നാം മനസ്സിലാക്കണമെന്ന്‌ ദൈവം ആഗ്രഹിക്കുന്നു. നാം രക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന അറിവിന്റെ അടിസ്താനത്തില്‍ നാം ഉറപ്പുള്ളവരായിരിക്കണമെന്ന്‌ ദൈവം ആഗ്രഹിക്കുന്നു. രക്ഷയെപ്പറ്റി ചുരുക്കം ചില കാര്യങ്ങള്‍ നമുക്ക്‌ ശ്രദ്ധിക്കാം.

a. നാമെല്ലാവരും തെറ്റ്‌ ചെയ്തതിന്റെ ഫലമായി ദൈവദൃഷ്ഠിയില്‍ പാപികളാണ്‌ (റോമ.3:23).

b. നമ്മുടെ പാപം നിമിത്തം നാം നിത്യശിക്ഷക്ക്‌ യോഗ്യരാണ്‌ (റോമ.6:23).

c. യേശു കര്‍ത്താവ്‌ നമ്മുടെ പാപപരിഹാരത്തിനായി ക്രൂശില്‍ മരിച്ചു (റോമ.5:8; 2കൊരി.5:21). നാം അര്‍ഹിക്കുന്ന ശിക്ഷയാണ്‌ അവന്‍ വഹിച്ചത്‌. താന്‍ രക്ഷാവേല പൂര്‍ത്തീകരിച്ചു എന്നതിന്റെ ഉറപ്പാണ്‌ തന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്‌.

d. ഇന്ന്‌ യേശുക്രിസ്തുവിന്റെ മരണ പുനരുദ്ധാരണത്തിന്‍മേലുള്ള നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ദൈവം നമുക്ക്‌ രക്ഷ ദാനമായി നല്‍കുന്നു (യോഹ.3:16;റോമ.5:1; 8:1).

ഇതാണ്‌ രക്ഷയുടെ സന്ദേശം! യേശുക്രിസ്തുവിനെ രക്ഷകനായി വിശ്വസിച്ച്‌ അവനെ സ്വീകരിച്ചെങ്കില്‍ നിങ്ങള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നു.

വാഗ്ദത്തവും നിങ്ങള്‍ക്കുണ്ട്‌ (റോമ.8:38-89; മത്ത.28:20). മറക്കരുത്‌: നിങ്ങളുടെ രക്ഷ ക്രിസ്തുവില്‍ ഭദ്രമാണ്‌ (യോഹാ. 1028-29). രക്ഷക്കായി നിങ്ങള്‍ ക്രിസ്തുവിനെ മാത്രം ആശ്രയിക്കുന്നു എങ്കില്‍ നിങ്ങള്‍ നിത്യത ദൈവത്തോടുകൂടെ സ്വര്‍ഗ്ഗത്തില്‍ ചെലവഴിക്കും എന്നത്‌ ഉറപ്പാണ്‌!

2. ദൈവ വചനം പഠിപ്പിക്കുന്ന ദൈവജനത്തിന്റെ ഒരു കൂട്ടത്തെ കണ്ടുപിടിക്കുക.

സഭ എന്നാല്‍ ദൈവജനത്തിന്റെ കൂട്ടമാണ്‌. സഭ ഒരു കെട്ടിടമല്ല. ക്രിസ്തു വിശ്വാസികള്‍ അന്വേന്യം കൂട്ടായ്മ അനുഭവിക്കണം എന്നത്‌ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്‌. സഭാകൂടിവരവിന്റെ ഒരു പ്രധാന ഉദ്ദേശം അതാണ്‌. നിങ്ങള്‍ രക്ഷക്കായി ക്രിസ്തുവിനെ ആശ്രയിച്ചിരിക്കുന്നത്‌ വാസ്തവമെങ്കില്‍ ബൈബിള്‍ വിശ്വസിക്കയും പഠിപ്പിക്കയും ചെയ്യുന്ന ഒരു സഭയുടെ നടത്തിപ്പുകാരനെ കണ്ട്‌ അദ്ദേഹത്തോട്‌ നിങ്ങളുടെ വിശ്വസത്തെപ്പറ്റി പറഞ്ഞ്‌ അവരുമായി ഉടന്‍ തന്നെ കൂട്ടായ്മാ ബന്ധത്തില്‍ ആകേണ്ടത്‌ വളരെ ആവശ്യമാണ്‌.

ഒരു സഭയില്‍ ചേരുന്നതിന്റെ രണ്ടാമത്തെ ഉദ്ദേശം വേദപുസ്തകം പഠിക്കാനാണ്‌. അപ്പോള്‍ ദൈവത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ജീവിതത്തില്‍ പ്രായോഗികമാക്കാനൊക്കും. വിജയകരവും ശക്തിമത്തുമായ ഒരു ക്രിസ്തീയ ജീവിതത്തിന്റെ രഹസ്യം വേദപുസ്തക പരിജ്ഞാനമാണ്‌. 2തിമോ.3:16-17 ഇങ്ങനെ പറയുന്നു, "എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാല്‍ ദൈവത്തിന്റെ മനുഷന്‍ സകല സല്‍പ്രവര്‍ത്തികള്‍ക്കും വക പ്രാപിച്ച്‌ തികഞ്ഞവന്‍ ആകേണ്ടതിന്‌ ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ളത്‌ ആകുന്നു.

സഭയില്‍ ചേരുന്നതിന്റെ മൂന്നാമത്തെ ഉദ്ദേശം ആരാധനയാണ്‌. ദൈവം ചെയ്തതോര്‍ത്ത്‌ അവന്‌ നന്ദി അര്‍പ്പിക്കുന്നതാണ്‌ ആരാധന! ദൈവം നമ്മെ രക്ഷിച്ചു. നമ്മെ സ്നേഹിക്കുന്നു. നമുക്കായി കരുതുന്നു. ദിവസവും നമ്മെ വഴി നടത്തുന്നു. നാം അവന്‌ എങ്ങനെ നന്ദി പറയാതിരിക്കും? ദൈവം പരിശുദ്ധനാണ്‌, നീതിമാനാണ്‌, സ്നേഹവാനാണ്‌. അവന്‍ കരുണാ സംബന്നനും കൃപ നിറഞ്ഞവനുമാണ്‌. അവനെ നാം എങ്ങനെ ആരാധിക്കാതിരിക്കും? വെളി.4:11 ഇങ്ങനെ പ്രസ്താവിക്കുന്നു, "കര്‍ത്താവേ, നീ സര്‍വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടം ഹേതുവാല്‍ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാല്‍ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊള്‍വാന്‍ യോഗ്യന്‍ എന്നു പറഞ്ഞുകൊണ്ട്‌ തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിനു മുബില്‍ ഇടും.

3. ദിവസവും അല്‍പ സമയം ദൈവസന്നിധിയില്‍ ചെലവിടുക.

ദൈവത്തെ ധ്യാനിക്കുവാന്‍ അല്‍പ സമയം ദിവസവും ഉപയോഗിക്കേണ്ടത്‌ വളരെ പ്രധാനമാണ്‌. ഇതിനെ ധ്യാന നേരമെന്നോ മൌന സമയമെന്നോ വിളിക്കാവുന്നതാണ്‌. ഭക്തിപുരസരം കാലത്തോ വൈകിട്ടോ ദൈവ സന്നിധിയില്‍ സമയം ചെലവിടേണ്ടതാണ്‌. അതിന്‌ എന്തു വിളിച്ചാലും ഏതുസമയം അതു ചെയ്താലും സാരമില്ല. കൃത്യമായി ചെയ്യണമെന്നതാണ്‌ പ്രധാനം. ഈ സമയം എങ്ങനെ ചെലവിടണമെന്ന് നോക്കാം.

a. പ്രാര്‍ത്ഥന. പ്രാര്‍ത്ഥന ദൈവത്തോട്‌ സംസാരിക്കുന്നതാണ്‌. നമ്മുടെ കാര്യങ്ങള്‍ പ്രശ്നങ്ങള്‍ എല്ലാം ദൈവത്തോടു പറയേണ്ടതാണ്‌. അന്നന്നേക്കുള്ള മാര്‍ഗനിര്‍ദ്ദേശവും ജ്ഞാനവും ദൈവത്തോടു ചോദിച്ച്‌ വാങ്ങേണ്ടതാണ്‌. ആവശ്യങ്ങള്‍ ചോദിച്ച്‌ വാങ്ങേണ്ടതാണ്‌. ദൈവം നിങ്ങള്‍ക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ക്കായി ദൈവതതോകട്‌ എത്ര കടപ്പെട്ടവനാണെന്നും നന്ദിയുള്ളവനാണെന്നും അവനോട്‌ പറയേണ്ടതാണ്‌. അതാണ്‌ പ്രാര്‍ത്ഥന

b. ബൈബിള്‍ വായന. മറ്റാരെങ്കിലും ബൈബിള്‍ പഠിപ്പിക്കുന്നത്‌ കേള്‍ക്കുന്നതിനു പുറമെ നിങ്ങള്‍ തന്നെ ദിവസവും ബൈബിള്‍ വായിച്ചു പഠിക്കേണ്ട ആവശ്യം ഉണ്ട്‌. വിജയകരമായ ഒരു ക്രിസ്തീയ ജീവിതം നയിക്കുന്നതിന്‌ ആവശ്യമായതെല്ലാം വേദപുസ്തകത്തില്‍ അടങ്ങിയിട്ടുണ്ട്‌. ആത്മീയമായി വളരുന്നതിനും, ദൈവഹിതം തിരിച്ചറിയുന്നതിനും, ഓരോ ദിവസവും അന്നന്നേക്കുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിനും, മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതിനും ആവശ്യമായ ദൈവീക ആലോചനകള്‍ വേദപുസ്തകത്തില്‍ നിന്ന്‌ നമുക്ക്‌ ലഭിക്കുന്നു. വേദപുസ്തകം നമ്മോടുള്ള ദൈവത്തിന്റെ വചനമാണ്‌. ദൈവത്തിനു പ്രസാദമായതും നമുക്ക്‌ തൃപ്തിയുള്ളതും ആയ ഒരു ജീവിതം എങ്ങനെ നയിക്കാം എന്ന്‌ മനസ്സിലാക്കിത്തരുന്ന ഒരു റഫറന്‍സ്‌ ഗ്രന്ഥമാണ്‌ ബൈബിള്‍.

4. ആത്മീയമായി നമ്മെ സഹായിക്കുവാന്‍ കഴിയുന്ന ആളുകളുമായി ബന്ധം പുലര്‍ത്തുക.

1കൊരി.15:33 ഇങ്ങനെ പറയുന്നു. "ദുര്‍ഭാഷണത്താല്‍ സദാചാരം കെട്ടു പോകുന്നു". തെറ്റായ കൂട്ടുകെട്ട്‌ നമ്മെ തെറ്റായ വഴിയില്‍ നടത്തുമെന്ന്‌ ബൈബിള്‍ നമുക്ക്‌ മുന്നറിയിപ്പു നല്‍കുന്നു. തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നവരുമായി നാം സഹവാസം വെച്ചാല്‍ നാമും തെറ്റു ചെയ്യുവാന്‍ പ്രേരിപ്പിക്കപ്പെടുന്നു. നമ്മുടെ ചുറ്റുപാടുമുള്ളവരുടെ സ്വഭാവം നമ്മെ സാരമായി ബാധിക്കും എന്നതിന്‌ സംശയമില്ല. ദൈവത്തെ സ്നേഹിക്കുന്നവരും ദൈവത്തിനു തങ്ങളെത്തന്നെ സമര്‍പ്പിച്ചവരുമായ ആളുകളുമായി ബന്ധം പുലര്‍ത്തേണ്ടതിന്റെ ആവശ്യം അതാണ്‌.

നിങ്ങളുടെ സഭാകൂട്ടായ്മയില്‍ നിന്ന്‌ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒന്നോ രണ്ടോ പേരെ കണ്ടു പിടിച്ച്‌ (എബ്ര.3:13; 10:24) നിങ്ങളുടെ ആത്മീയ വളച്ചയെ ശ്രദ്ധിക്കുവാന്‍ അവരോടു പറയുക. അന്വേന്യം അങ്ങനെ ചെയ്യുവാന്‍ ശ്രമിക്കുക. ക്രിസ്തുവിനെ അറിയാത്തവരുമായി ഇനി ഒരു ബന്ധവും പാടില്ല എന്ന് ഇതിനര്‍ത്ഥമില്ല. ക്രിസ്തു നിങ്ങളുടെ ജീവിതത്തില്‍ വരുത്തിയ വ്യത്യാസത്തെ അവരുമായി പങ്കുവെച്ച്‌ ഇനിയും പാപവഴികളില്‍ നടക്കുവന്‍ നിങ്ങള്‍ക്ക്‌ കഴിവില്ല എന്ന കാര്യം അവരെ ധരിപ്പിക്കുക. അവരുമായി ക്രിസ്തുവിനെ പങ്കുവയ്ക്കുവാന്‍ ശ്രമിക്കുക.

5. സ്നാനപ്പെടുക.

സ്നാനത്തെപ്പറ്റി പലര്‍ക്കും പല തെറ്റിദ്ധാരണകള്‍ ഉണ്ട്‌. സ്നാനം എന്നതിന്റെ മൂല ഭാഷയിലെ വാക്കിന്റെ അര്‍ത്ഥം വെള്ളത്തില്‍ മുക്കുക എന്നാണ്‌. നിങ്ങള്‍ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചെന്നും അവനെ പിന്‍പറ്റുവാന്‍ നിങ്ങള്‍ തീരുമാനിച്ചു എന്നുമുള്ളത്‌ പരസ്യമായി വെളിപ്പെടുത്തുന്നതാണ്‌ ബൈബിള്‍ അടിസ്ഥാനത്തില്‍ സ്നാനം. വെള്ളത്തില്‍ മുങ്ങുന്നത്‌ ക്രിസ്തുവുമായി മരിച്ച്‌ അടക്കപ്പെട്ടു എന്നതിന്റെ അടയാളമാണ്‌. വെള്ളത്തില്‍ നിന്ന് കയറി വരുന്നത്‌ ഉയിര്‍ത്തെഴുന്നേല്‍പിനെ ചിത്രീകരിക്കുന്നു നിങ്ങള്‍ സ്നാനപ്പെടുന്നത്‌ ക്രിസ്തുവിന്റെ മരണപുനരുദ്ധാനങ്ങളോട്‌ നിങ്ങള്‍ ഏകീഭവിച്ചതിന്റെ അടയാളമായിട്ടാണ്‌ (റോമ.6:3-4).

സ്നാനം അല്ല നിങ്ങളെ രക്ഷിക്കുന്നത്‌. നിങ്ങളുടെ പാപങ്ങളെ കഴുകിക്കളയാന്‍ സ്നാനം ഒരിക്കലും ഉപകരിക്കയില്ല. നിങ്ങളുടെ വിശ്വാസപാതയിലെ അനുസരണതതിളന്റെ ഒരു പടി മാത്രമാണ്‌ സ്നാനം. നിങ്ങള്‍ രക്ഷക്കായി ക്രിസ്തുവിനെ മാത്രമേ ആശ്രയിക്കുന്നുള്ളു എന്നുള്ളത്‌ പരസ്യമായി സാക്ഷിക്കുന്നത്‌ മാത്രമാണ്‌ സ്നാനം. സ്നാനം വളരെ അത്യാവശ്യമാണ്‌. എന്തെന്നാല്‍ അതൊരു കല്‍പനയാണ്‌. നിങ്ങളുടെ വിശ്വാസത്തിന്റെ പരസ്യ പ്രഖ്യാപനമാണ്‌ സ്നാനം. അതൊരിക്കലും ഇല്ലാതിരിക്കുവാന്‍ കഴികയില്ല. നിങ്ങള്‍ സ്നാനപ്പെടുവാന്‍ തയ്യാറകുബോള്‍ സഭയിലെ ചുമതലപ്പെട്ടവരോട്‌ ഈ വിഷയത്തെപ്പറ്റി സംസാരിച്ച്‌ തീരുമാനിക്കേണ്ടതാണ്‌.