സ്നേഹോല്ലാസം ഇഷ്ട പ്പെടുന്ന സ്ത്രീകള്
4
എളിയവരെ ദ്രോഹിക്കുകയും അവരെ അടിച്ചമര്‍ത്തുകയും “ഞങ്ങള്‍ക്കു കുടിക്കാന്‍ എന്തെങ്കിലും കൊണ്ടുവരിക!”എന്നു തങ്ങ ളുടെ യജമാനന്മാരായ ഭര്‍ത്താക്കന്മാരോടു പറ യുകയും ശമര്യാമലയില്‍ പാര്‍ക്കുകയും ചെയ്യു ന്ന ബാശാനിലെ “പശുക്കളേ,”നിങ്ങള്‍ ഈ സന്ദേശം ശ്രദ്ധിച്ചു കേട്ടാലും.
എന്‍െറ യജമാനനായ യഹോവ വിശുദ്ധ നായിരിക്കയാല്‍ ഇങ്ങനെ സത്യം ചെയ്തിരി ക്കുന്നു: നിങ്ങളെ കൊളുത്തു കൊണ്ടും നിങ്ങ ളില്‍ ഏറ്റവും ഒടുവിലത്തവനെ ചൂണ്ടകൊണ്ടും അവര്‍ പിടിച്ചു കൊണ്ടുപോകുന്ന കാലം നിശ്ചയമായും നിങ്ങള്‍ക്കു വരുന്നുണ്ട്. നിങ്ങ ളില്‍ ഓരോരുത്തിയും മതിലുകളിലുള്ള തുളക ളിലൂടെ നഗരത്തിനു വെളിയിലേക്കു നേരെ തെറിച്ചുപോകും. നിങ്ങള്‍ ശവക്കൂനയ്ക്കു നേരെ എറിയപ്പെടും.* നിങ്ങള്‍ … എറിയപ്പെടും അഥവാ “നിങ്ങള്‍ ദൂരേക്കെറിയപ്പെടും. ജനങ്ങള്‍ നിങ്ങളെ ഹെര്‍മ്മോന്‍ പര്‍വതത്തിലേക്കു കൊണ്ടുപോകും.” എബ്രായഭാഷ യിലിത് മനസ്സിലാക്കാന്‍ വിഷമമാണ്. “ആ സ്ത്രീ എറിയപ്പെടും” എന്നാണോ “ആ സ്ത്രീ ചിലത് എറിഞ്ഞുകളയും” എന്നാണോ എന്നു വ്യക്തമല്ല.
യഹോവ ഇതു പറഞ്ഞു. “ബേഥേലില്‍ ചെന്ന് പാപം ചെയ്യുക! ഗില്‍ഗാലില്‍ ബേഥേലില്‍ … ഗില്‍ഗാല്‍ യിസ്രായേല്‍ ജനതയുടെ ആരാധനാസ്ഥലങ്ങള്‍. യിസ്രായേലിലെയും യെഹൂ ദയിലെയും ജനങ്ങള്‍ യെരൂശലേമിലെ ദൈവാല യത്തില്‍ മാത്രമേ തന്നെ ആരാധിക്കാവൂ എന്നു ദൈവത്തിനു നിര്‍ബന്ധമുണ്ട്. ചെന്ന് അതിലുമേറെ പാപം ചെയ്യുക! നിങ്ങളുടെ ബലികള്‍ എല്ലാ രാവിലെയും നിങ്ങളുടെ വിള വിന്‍െറ പത്തിലൊന്ന് എല്ലാ മൂന്നാംദിവസ വും കൊണ്ടുവരിക. പുളിപ്പിച്ച മാവുകൊ ണ്ടുള്ള അപ്പം സ്തോത്രയാഗമായി ഹോമിക്കുക. സ്വമനസ്സാലെ നടത്തുന്ന വഴിപാടുകളെ പര സ്യമായി വിളിച്ചു പറയുക. യിസ്രായേല്‍ മക്ക ളെ, നിങ്ങള്‍ അങ്ങനെ ചെയ്യാന്‍ ഇഷ്ടപ്പെടു ന്നുവല്ലോ.”എന്‍െറ യഹോവ പറഞ്ഞത് അതാ കുന്നു.
“നിങ്ങളുടെ എല്ലാ നഗരങ്ങളിലും ഞാന്‍ നിങ്ങള്‍ക്ക് വെടിപ്പുള്ള പല്ലുകളും എല്ലായിട ങ്ങളിലും അപ്പത്തിന്‍െറ കുറവും വരുത്തിയിട്ടു പോലും നിങ്ങള്‍ എന്നിലേക്കു മടങ്ങിയില്ല” എന്നു യഹോവ പറയുന്നു.
“കൊയ്ത്തിന് പിന്നെയും മൂന്നു മാസമുള്ള പ്പോള്‍ ഞാന്‍ നിങ്ങള്‍ക്ക് മഴ മുടക്കുകപോലും ചെയ്തു. ഒരു നഗരത്തിന്മേല്‍ ഞാന്‍ മഴ പെയ്യി ക്കും. എന്നാല്‍ വേറൊരു നഗരത്തിന്മേല്‍ ഞാന്‍ മഴ പെയ്യിക്കുകയില്ല. ഒരു പാടത്തിന് മഴ കിട്ടും. എന്നാല്‍ മഴ കിട്ടാത്ത വേറൊരു പാടം വരണ്ടു പോകും. രണ്ടോ മൂന്നോ നഗരങ്ങളിലെ നിവാ സികള്‍ വെള്ളം കുടിക്കുന്നതിനുവേണ്ടി വേറൊ രു നഗരത്തിലേക്കു വേച്ചുചെല്ലും. എങ്കിലും അവര്‍ക്കു മതിയാവുകയില്ല. എന്നിട്ടും പക്ഷെ നിങ്ങള്‍ എന്നിലേക്കു മടങ്ങിയില്ല”എന്നു യഹോവ പറയുന്നു.
“ഞാന്‍ നിങ്ങളുടെ വിളയെ വാട്ടവും പൂപ്പ ലുംകൊണ്ട് ആക്രമിച്ചു. ഞാന്‍ നിങ്ങളുടെ തോട്ടങ്ങളും മുന്തിരിത്തോപ്പുകളും ഉണക്കി. വെട്ടുക്കിളികള്‍ നിങ്ങളുടെ അത്തിമരങ്ങളും ഒലിവുമരങ്ങളും തിന്നു. എന്നിട്ടും പക്ഷെ നിങ്ങള്‍ എന്നിലേക്കു മടങ്ങിയില്ല”എന്നു യഹോവ പറയുന്നു.
10 “ഈജിപ്തിനോടു ചെയ്തതുപോലെ നിങ്ങളുടെ ഇടയ്ക്കും ഞാന്‍ ഒരു മഹാമാരി അയച്ചു. നിങ്ങളുടെ യുവാക്കളെ ഞാന്‍ വാള്‍ കൊണ്ടു കൊല്ലുകയും നിങ്ങളുടെ കുതിരകളെ പിടിക്കുകയും ചെയ്തു. നിങ്ങളുടെ പാളയങ്ങ ളിലെ ശവങ്ങളുടെ നാറ്റം നിങ്ങളുടെ മൂക്കിന്‍തു ളകളില്‍ ഞാന്‍ കയറ്റി. എന്നിട്ടും പക്ഷെ നിങ്ങള്‍ എന്നിലേക്കു മടങ്ങിയില്ല,”എന്ന് യഹോവ പറയുന്നു.
11 “സൊദോമിനെയും ഗൊമോരയെയും ഞാന്‍ നശിപ്പിച്ചതുപോലെ നിങ്ങളില്‍ ചില രെ ഞാന്‍ നശിപ്പിച്ചു. നിങ്ങള്‍ ഒരു തീയില്‍ നിന്ന് ഊരിയ കത്തുന്നകൊള്ളിപോലെ ആയി രുന്നു. എന്നിട്ടും പക്ഷെ നിങ്ങള്‍ എന്നിലേക്കു മടങ്ങിയില്ല,”എന്നു യഹോവ പറയുന്നു.
12 “അതുകൊണ്ട് യിസ്രായേലേ, ഞാന്‍ നിന്നെശിക്ഷിക്കാന്‍ പോകയാണ്. ഞാന്‍ നിന്നോടു ഇതു ചെയ്യാന്‍ പോകുന്നതു കൊണ്ട് നിന്നെ വിധിക്കാന്‍ പോകുന്ന നിന്‍െറ ദൈവ ത്തെ നേരിടാന്‍ തയ്യാറെടുത്തുകൊള്‍ക.
13 എന്തിനെന്നാല്‍ പര്‍വതങ്ങളെ ഉരുവാക്കുന്ന തും
കാറ്റിനെ സൃഷ്ടിക്കുന്നതും
തന്‍െറ ഉദ്ദേശ്യ മെന്തെന്ന് മനുഷ്യരെ അറിയിക്കുന്നതും
ഉദയ ത്തെ ഇരുട്ടാക്കുന്നതും
ഭൂമിയിലെ പര്‍വതങ്ങ ളുടെ മുകളിലൂടെ നടക്കുന്നതും എല്ലാം അവനാ ണല്ലൊ.
സര്‍വശക്തനായ ദൈവമായ യഹോ വയെന്നത്രെ അവന്‍െറ നാമം.”