11
മേദ്യനായ ദാര്യാവേശ് രാജാവായതിന്‍െറ ആദ്യവര്‍ഷം, പാര്‍സിപ്രഭുവിനെതിരെ യുള്ള യുദ്ധത്തില്‍ ഞാന്‍ മീഖായേലിനെ സഹായിക്കാന്‍ എഴുന്നേറ്റു നിന്നു.
“‘ദാനീയേലേ, ഇനി ഞാന്‍ നിന്നോടു സത്യം പറയാം: പാര്‍സിയില്‍ മൂന്നു രാജാക്കന്മാര്‍ കൂടി ഭരണം നടത്തും. പിന്നെ, നാലാമതൊരു രാജാ വുകൂടി വരും. ആ നാലാമത്തെ രാജാവ് തനിക്കു മുന്പു പാര്‍സിയില്‍ രാജാവായിരുന്ന എല്ലാ രാജാക്കന്മാരെക്കാളും ധനികനായിരിക്കും. നാലാമത്തെ രാജാവ് തന്‍െറ സന്പത്ത് ശക്തി നേടാന്‍ ഉപയോഗിക്കും. എല്ലാവരെയും അവന്‍ ഗ്രീസ് രാജ്യത്തിനെതിരാക്കുകയും ചെയ്യും. അനന്തരം അതിശക്തനും അധികാരമുള്ളവനു മായ ഒരു രാജാവു വരും. അവന്‍ കൂടുതല്‍ ശക്തിയോടെ ഭരണം നടത്തും. അവന്‍ തന്നി ഷ്ടംപോലെ പ്രവര്‍ത്തിക്കും. ആ രാജാവു വന്നതിനുശേഷം അവന്‍െറ രാജ്യം തച്ചുടയ്ക്ക പ്പെടും. അവന്‍െറ രാജ്യം ലോകത്തിന്‍െറ നാലു ഭാഗങ്ങളിലേക്കുമായി വീതിക്കപ്പെടും. അവ ന്‍െറ രാജ്യം അവന്‍െറ മക്കള്‍ക്കോ പേരക്കുട്ടിക ള്‍ക്കോ ആയി വിഭജിക്കപ്പെടില്ല. അവനുണ്ടാ യിരുന്ന ശക്തി അവന്‍െറ രാജ്യത്തിനുണ്ടായിരി ക്കുകയില്ല. എന്തുകൊണ്ടെന്നാല്‍, അവന്‍െറ രാജ്യം പറിച്ചെടുത്ത് അന്യര്‍ക്കു നല്‍കപ്പെടും.
“‘തെക്കിന്‍െറ രാജാവ് ശക്തനായിത്തീരും. പക്ഷേ അനന്തരം അയാളുടെ സേനാനായകരി ലൊരുവന്‍ അയാളെ പരാജയപ്പെടുത്തും. സേനാനായകന്‍ ഭരണമാരംഭിക്കും. അവന്‍ അതിശക്തനായിത്തീരുകയും ചെയ്യും.
“‘പിന്നെ, ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം, തെക്കിന്‍െറരാജാവും സേനാനായകനും തമ്മില്‍ ഒരു കരാര്‍ ഉണ്ടാക്കും. തെക്കിന്‍െറ രാജാ വിന്‍െറ പുത്രി വടക്കിന്‍െറ രാജാവിനെ വിവാ ഹം കഴിക്കും. സമാധാനം കൈവരുത്താനാണ് അവളിതു ചെയ്യുന്നത്. പക്ഷേ അവളും തെക്കി ന്‍െറ രാജാവും വേണ്ടത്ര ശക്തരായിരിക്കില്ല. ജനങ്ങള്‍ അവള്‍ക്കും അവളെ ആ രാജ്യത്തേക്കു കൊണ്ടുവന്നയാള്‍ക്കും എതിരായിത്തീരും. അവര്‍ അവളുടെ കുഞ്ഞിനും അവളെ സഹായി ച്ച വ്യക്തിയ്ക്കും എതിരെ തിരിയും.
“‘പക്ഷേ തെക്കിന്‍െറ രാജാവിന്‍െറ സ്ഥാനം ഏറ്റെടുക്കാന്‍ അവളുടെ കുടുംബത്തില്‍നിന്ന് ഒരാള്‍ വരും. വടക്കിന്‍െറ രാജാവിന്‍െറ സൈ ന്യത്തെ അയാള്‍ ആക്രമിക്കും. അയാള്‍ രാജാവി ന്‍െറ ശക്തിദുര്‍ഗ്ഗത്തിലേക്കു കടന്നുകയറും. അയാള്‍ പോരാടി വിജയിക്കും. അവന്‍ അവ രുടെ വ്യാജദൈവങ്ങളെ എടുക്കും. അവരുടെ ലോഹവിഗ്രഹങ്ങളെയും വിലപിടിച്ച സ്വര്‍ ണ്ണ-വെള്ളി ഉപകരണങ്ങളെയും അവന്‍ എടു ക്കും. അതെല്ലാം അവന്‍ ഈജിപ്തിലേക്കു എടു ത്തുകൊണ്ടു പോകും. പിന്നെ ഏതാനും കൊല്ല ത്തേക്കു അവന്‍ വടക്കിന്‍െറ രാജാവിനെ ഉപദ്ര വിക്കുകയില്ല. വടക്കിന്‍െറ രാജാവ് തെക്കന്‍ രാജ്യത്തെ ആക്രമിക്കും. പക്ഷേ അവന്‍ തോല്‍ ക്കും. അവന്‍ സ്വന്തം രാജ്യത്തേക്കു മടങ്ങിപ്പോ വുകയും ചെയ്യും.
10 “‘വടക്കിന്‍െറ രാജാവിന്‍െറ പുത്രന്മാര്‍ യുദ്ധത്തിന് ഒരുങ്ങും. അവര്‍ ഒരു വലിയ സൈ ന്യത്തെ സംഘടിപ്പിക്കും. ആ സൈന്യം ദേശ ത്തുകൂടി വളരെ വേഗത്തില്‍ ശക്തമായ പ്രളയം പോലെ മുന്നേറും. തെക്കിന്‍െറരാജാവിന്‍െറ ശക്തിദുര്‍ഗ്ഗം വരെ ആ സൈന്യം പടവെട്ടിക്കയ റും. 11 അപ്പോള്‍ തെക്കിന്‍െറ രാജാവ് വളരെയ ധികം കുപിതനായിത്തീരും. വടക്കിന്‍െറ രാജാ വിനെതിരെ അയാള്‍ മുന്നേറ്റം നടത്തും. വടക്കി ന്‍െറ രാജാവിന് വലിയൊരു സേനയുണ്ടെങ്കി ലും അയാള്‍ യുദ്ധത്തില്‍ തോല്‍ക്കും. 12 വടക്കി ന്‍െറ സൈന്യം തോല്പിക്കപ്പെടുകയും ആ ഭടന്മാര്‍ പിടിച്ചുകൊണ്ടുപോകപ്പെടുകയും ചെയ്യും. തെക്കിന്‍െറരാജാവ് വലിയ അഹങ്കാരി യാവുകയും വടക്കന്‍സൈന്യത്തിലെ ആയിര ക്കണക്കിനു ഭടന്മാരെ വധിക്കുകയും ചെയ്യും. പക്ഷേ അവന്‍െറ വിജയം അധികനാള്‍ തുടരു കയില്ല. 13 വടക്കന്‍രാജാവ് മറ്റൊരു സൈന്യ ത്തെ സന്പാദിക്കും. ആ സൈന്യം ആദ്യത്തേതി നെക്കാള്‍ വലുതായിരിക്കും. അനേകം വര്‍ഷങ്ങ ള്‍ക്കുശേഷം അയാള്‍ ആക്രമിക്കും. നിരവധി ആയുധങ്ങളുള്ള വലിയൊരു സൈന്യമായി രിക്കും അത്. ആ സൈന്യം യുദ്ധത്തിനു തയ്യാറാ യിരിക്കും.
14 “‘അക്കാലത്ത് നിരവധിപേര്‍ തെക്കിന്‍െറ രാജാവിന് എതിരായിത്തീരും. നിങ്ങളുടെ യുദ്ധ പ്രിയരായ നിരവധിപേര്‍ തെക്കന്‍രാജാവിനെ തിരെ തിരിഞ്ഞു യുദ്ധം ചെയ്യും. അവര്‍ വിജ യിക്കുകയില്ലെങ്കിലും അങ്ങനെ ചെയ്യുകവഴി അവര്‍ ദര്‍ശനത്തെ യാഥാര്‍ത്ഥ്യമാക്കും. 15 പിന്നെ വടക്കന്‍രാജാവ് വരികയും കോട്ടകള്‍ ഉപരോധിച്ച് ഒരു ശക്തിയുള്ള നഗരം പിടിച്ചട ക്കുകയും ചെയ്യും. തെക്കന്‍സൈന്യത്തിന് തിരി ച്ചടിക്കാനുള്ള ശക്തി ഉണ്ടായിരിക്കുകയില്ല. തെക്കന്‍സൈന്യത്തിലെ മികച്ച ഭടന്മാര്‍ക്കു പോലും വടക്കന്‍സൈന്യത്തെ തടയാനാവില്ല.
16 “‘വടക്കന്‍രാജാവ് തനിക്കിഷ്ടമുള്ളതൊക്കെ പ്രവര്‍ത്തിക്കും. അവനെ തടയാന്‍ ഒരുത്തര്‍ക്കും കഴിയുകയില്ല. അവന്‍ ആ മനോഹരദേശത്ത് അധികാരവും നിയന്ത്ര ണവും നേടും. അതിനെ നശിപ്പിക്കാനുള്ള ശക്തി അവനു കിട്ടുകയും ചെയ്യും. 17 വടക്കന്‍രാജാവ് തന്‍െറ പൂര്‍ണ്ണശ ക്തിയുപയോഗിച്ച് തെക്കന്‍രാജാവിനെ എതി രിടാന്‍ നിശ്ചയിക്കും. തെക്കന്‍രാജാവുമായി അയാള്‍ ഒരു കരാറുണ്ടാക്കും. വടക്കന്‍രാജാവ് തെക്കന്‍രാജാവിന് തന്‍െറ പുത്രിമാരിലൊരുവ ളെ വിവാഹം കഴിച്ചുകൊടുക്കും. തെക്കന്‍രാജാ വിനെ തോല്പിക്കുന്നതിനാണ് വടക്കന്‍രാജാവ് അങ്ങനെ ചെയ്തതെങ്കിലും ആ പദ്ധതികള്‍ വിജയിക്കില്ല. ആ പദ്ധതിയൊന്നും അവന് സഹായകമാവില്ല.
18 “‘അനന്തരം വടക്കന്‍രാജാവ് മധ്യധരണ്യാ ഴിയുടെ തീരത്തുള്ള മറ്റു രാജ്യങ്ങളിലേക്കു തന്‍െറ ശ്രദ്ധ തിരിക്കും. ആ നഗരങ്ങളില്‍ പല തിനെയും അയാള്‍ തോല്‍പ്പിക്കും. പക്ഷേ, ഒരു സൈന്യാധിപന്‍ ആ വടക്കന്‍ രാജാവിന്‍െറ അഹങ്കാരത്തിനും കലാപത്തിനും കടിഞ്ഞാ ണിടും. സൈന്യാധിപന്‍ വടക്കന്‍ രാജാവിനെ നാണം കെടുത്തും.
19 “‘അങ്ങനെ സംഭവിച്ചതിനുശേഷം ആ വട ക്കന്‍രാജാവ് തന്‍െറ സ്വന്തം രാജ്യത്തെ ശക്തി ദുര്‍ഗ്ഗങ്ങളിലേക്കു മടങ്ങിപ്പോകും. പക്ഷേ അയാള്‍ ദുര്‍ബലനാവുകയും വീഴുകയും ചെയ്യും. അയാള്‍ വധിക്കപ്പെടും.
20 “‘ആ വടക്കന്‍രാജാവിനുശേഷം പുതിയൊ രു ഭരണാധിപന്‍ വരും. ആ ഭരണാധിപന്‍ ഒരു ചുങ്കപ്പിരിവുകാരനെ അയയ്ക്കും. സന്പ ദ്സമൃദ്ധിയോടെ തനിക്കു ജീവിക്കുന്നതിനാണ് അയാളങ്ങനെ ചെയ്യുന്നത്. എന്നാല്‍, ഏതാനും വര്‍ഷങ്ങള്‍ക്കകം ആ ഭരണാധിപന്‍ നശിപ്പിക്ക പ്പെടും. പക്ഷേ യുദ്ധത്തില്‍ അയാള്‍ വധിക്ക പ്പെടുകയില്ല.
21 “‘ആ ഭരണാധിപനെ തുടര്‍ന്ന് വളരെ ക്രൂര നും വെറുക്കപ്പെട്ടവനുമായ ഒരാള്‍ വരും. രാജകു ടുംബാംഗമാണെന്ന മഹത്വം അയാള്‍ക്കുണ്ടായി രിക്കില്ല. വഞ്ചനയിലൂടെയായിരിക്കും അവന്‍ ഭരണാധിപനാവുക. ജനങ്ങള്‍ സുരക്ഷിതത്വ ബോധത്തോടെയിരിക്കുന്പോള്‍ അപ്രതീക്ഷിത മായി അയാള്‍ രാജ്യത്തെ ആക്രമിക്കും. 22 വലു തും ശക്തവുമായ സൈന്യങ്ങളെ അവന്‍ തോല്പിക്കും. ഉടന്പടിയുടെ നേതാവിനെപ്പോ ലും അവന്‍ തോല്പിക്കും. 23 നിരവധി രാഷ്ട്ര ങ്ങള്‍ ക്രൂരനും വെറുക്കപ്പെട്ടവനുമായ ആ ഭരണാധിപനുമായി കരാറുണ്ടാക്കും. പക്ഷേ അവന്‍ നുണ പറയുകയും അവരെ കുരുക്കുക യും ചെയ്യും. അയാള്‍ കൂടുതല്‍ അധികാരം നേടും. പക്ഷേ കുറച്ചുപേര്‍ മാത്രമേ അവനെ പിന്തുണയ്ക്കൂ.
24 “‘സന്പന്നരാജ്യങ്ങള്‍ സുരക്ഷിതത്വബോധ ത്തോടെയിരിക്കുന്പോള്‍ ക്രൂരനും വെറുക്കപ്പെട്ട വനുമായ ഭരണാധിപന്‍ അവരെ ആക്രമിക്കും. തക്കസമയത്ത് ആക്രമണം നടത്തുകവഴി അവന്‍ തന്‍െറ പിതാക്കന്മാര്‍ക്കു നേടാനാകാ ത്ത വിജയംനേടും. താന്‍ പരാജയപ്പെടുത്തിയ രാഷ്ട്രങ്ങള്‍ക്കുള്ളതെല്ലാം അയാള്‍ തന്‍െറ അനു യായികള്‍ക്കെടുത്തു കൊടുക്കും. ശക്തിദുര്‍ഗ്ഗ ങ്ങളെ തോല്പിച്ചു തകര്‍ക്കാന്‍ അവന്‍ പദ്ധതി യിടും. അവന്‍ വിജയിയായിരിക്കും. പക്ഷേ കുറച്ചൊരു കാലത്തേക്കു മാത്രം.
25 “‘ക്രൂരനും വെറുക്കപ്പെട്ടവനുമായ ആ ഭര ണാധിപന് വലിയൊരു സൈന്യമുണ്ടായിരി ക്കും. അവന്‍ ആ സൈന്യത്തെ തന്‍െറ കരുത്തും ധൈര്യവും പ്രകടിപ്പിക്കാനും തെക്കിന്‍െറ രാജാ വിനെ ആക്രമിക്കാനും ഉപയോഗിക്കും. തെക്കി ന്‍െറരാജാവ് വലുതും ശക്തവുമായ സൈന്യ വുമായി യുദ്ധത്തിനു പുറപ്പെടും. എന്നാല്‍ അയാളെ എതിര്‍ക്കുന്നവര്‍ ഗൂഢാലോചനകള്‍ നടത്തും. തെക്കിന്‍െറരാജാവ് പരാജിതനാവു കയും ചെയ്യും. 26 തെക്കന്‍രാജാവിന്‍െറ നല്ല സുഹൃത്തുക്കളായി കരുതപ്പെടുന്നവര്‍ അവനെ നശിപ്പിക്കാന്‍ ശ്രമിക്കും. അവന്‍െറ സൈന്യം പരാജിതമാകും. അവന്‍െറ ഭടന്മാരിലധികവും യുദ്ധത്തില്‍ വധിക്കപ്പെടും. 27 ആ രണ്ടു രാജാക്ക ന്മാരും പരസ്പരം ഹൃദയത്തില്‍ ദ്രോഹിച്ചുകൊ ണ്ടിരിക്കും. അവര്‍ ഒരേ മേശയിലിരുന്നു പര സ്പരം നുണ പറയും. പക്ഷേ അത് അവരിലാര്‍ ക്കും ഒരു ഗുണവും ചെയ്യില്ല. എന്തുകൊണ്ടെ ന്നാല്‍ അവരുടെ അന്ത്യം വരുന്നതിന് ദൈവം ഒരു സമയം നിശ്ചയിച്ചിട്ടുണ്ട്. 28 വടക്കന്‍ രാജാ വ് വളരെ സന്പത്തുമായി സ്വരാജ്യത്തേക്കു തിരികെ പോകും. അനന്തരം വിശുദ്ധകരാറിനെ തിരെ* വിശുദ്ധകരാര്‍ യെഹൂദജനതയെന്നാവാം ഇതി നര്‍ത്ഥം. തിന്മകള്‍ ചെയ്യാന്‍ അവര്‍ നിശ്ചയി ക്കും. തന്‍െറ പദ്ധതിയനുസരിച്ച് അവന്‍ കാര്യ ങ്ങള്‍ ചെയ്യുകയും എന്നിട്ട് സ്വരാജ്യത്തേക്കു തിരികെപ്പോവുകയും ചെയ്യും.
29 “‘തക്കസമയത്ത് വടക്കിന്‍െറ രാജാവ് വീണ്ടും തെക്കിന്‍െറരാജാവിനെ ആക്രമിക്കും. പക്ഷേ ഇത്തവണ മുന്പത്തെപ്പോലെ അവര്‍ വിജയം നേടുകയില്ല. 30 സൈപ്രസില്‍നിന്നും കപ്പലുകള്‍ വരികയും വടക്കന്‍ രാജാവിനെ തിരെ പോരാടുകയും ചെയ്യും. ആ കപ്പലുകള്‍ വരുന്നതു കണ്ട് അവന്‍ ഭയപ്പെടുകയും ചെയ്യും. അനന്തരം അവന്‍ പിന്തിരിഞ്ഞ് തന്‍െറ കോപം വിശുദ്ധകരാറിന്‍െറ നേര്‍ക്ക് എടുക്കും. അവന്‍ പിന്തിരിഞ്ഞ് വിശുദ്ധകരാറിനെ അനുസരിക്കു ന്നത് നിര്‍ത്തലാക്കിയ ജനങ്ങളെ സഹായിക്കും. 31 വടക്കന്‍ രാജാവ് യെരൂശലേമിലെ ദൈവാല യത്തിനെതിരെ കൊടുംക്രൂരത ചെയ്യാന്‍ തന്‍െറ സൈന്യത്തെ അയയ്ക്കും. നിത്യബലി കളര്‍പ്പിക്കുന്നതില്‍നിന്നും ജനങ്ങളെ അവര്‍ തട യും. പിന്നെയവര്‍ യഥാര്‍ത്ഥത്തില്‍ ക്രൂരമായ തുചെയ്യും. വിനാശം വിതയ്ക്കുന്ന ഭീകരത അവര്‍ സൃഷ്ടിക്കും.
32 “‘വിശുദ്ധകരാറിനെ കൈവിട്ട യെഹൂദരെ വഞ്ചിക്കാന്‍ വടക്കന്‍രാജാവ് നുണകളും മൃദു വാക്കുകളും ഉപയോഗിക്കും. ആ യെഹൂദന്മാര്‍ കൂടുതല്‍ വഷളായ പാപങ്ങള്‍പോലും ചെ യ്യും. പക്ഷേ, ദൈവത്തെ അറിയുകയും അവ നെ അനുസരിക്കുകയും ചെയ്യുന്ന യെഹൂദന്മാര്‍ ശക്തരായിത്തീരും. അവര്‍ തിരിച്ചടിക്കും!
33 “‘ജ്ഞാനികളായ ആ ഗുരുക്കന്മാര്‍, സംഭവി ക്കുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കു മനസ്സിലാക്കി ക്കൊടുക്കും. പക്ഷേ ആ ജ്ഞാനികളും പീഡനമ നുഭവിക്കേണ്ടിവരും. ആ ജ്ഞാനികളില്‍ ചിലര്‍ വാളിനാല്‍ കൊല്ലപ്പെടും. ചിലര്‍ക്കു പൊള്ള ലേല്‍ക്കുകയോ തടവുകാരാക്കപ്പെടുകയോ ചെയ്യും. ചിലരുടെ വീടുകളും വസ്തുക്കളും അപഹരിക്കപ്പെടും. 34 ആ ജ്ഞാനികള്‍ ശിക്ഷി ക്കപ്പെടുന്പോള്‍ അവര്‍ക്കൊരല്പം സഹായം ലഭിക്കും. പക്ഷേ ആ ജ്ഞാനികളോടു ചേരുന്ന നിരവധിപേര്‍ കപടനാട്യക്കാരായിരിക്കും. 35 ജ്ഞാനികളില്‍ ചിലര്‍ വീഴുകയും വീഴ്ചകള്‍ വരുത്തുകയും ചെയ്യും. പക്ഷേ ശിക്ഷ വരിക തന്നെ ചെയ്യും. എന്തുകൊണ്ടെന്നാല്‍, അന്ത്യ കാലംവരെ അവര്‍ക്കു ശക്തരും പരിശുദ്ധരും കുറ്റമറ്റവരുമായിത്തീരാമല്ലോ! പിന്നെ യഥാസ മയം ആ അന്ത്യകാലം വരികയും ചെയ്യും.’’’
ആത്മപ്രശംസ നടത്തുന്ന രാജാവ്
36 ‘‘‘വടക്കന്‍രാജാവ് തന്നിഷ്ടംപോലെ പ്രവര്‍ ത്തിക്കും. അവന്‍ തന്നെപ്പറ്റിത്തന്നെ പൊങ്ങച്ചം പറയും. അവന്‍ സ്വയം വാഴ്ത്തുകയും താന്‍ ദേവനെക്കാള്‍ ശ്രേഷ്ഠനാണെന്നുപോലും പറ യുകയും ചെയ്യും. ആരും ഒരുനാളും കേട്ടിട്ടില്ലാ ത്ത കാര്യങ്ങള്‍ അവന്‍ പറയും. ദൈവാധി ദൈവത്തിനെ തിരെയും അവന്‍ അക്കാര്യങ്ങള്‍ പറയും. സകല ദോഷങ്ങളും സംഭവിച്ചുകഴി യുംവരെ അവന്‍ വിജയിയായിത്തുടരും. ദൈവം നടത്താനുദ്ദേശിച്ചതു നടക്കുക തന്നെ ചെയ്യും.
37 “‘തന്‍െറ പിതാക്കന്മാര്‍ ആരാധിച്ചിരുന്ന ദേവന്മാരെ വടക്കന്‍രാജാവ് അത്ര കാര്യമാ ക്കില്ല. സ്ത്രീകളാരാധിക്കുന്ന വ്യാജദൈവങ്ങ ളെയും അവന്‍ കാര്യമാക്കില്ല. ഒരു ദേവനെയും അവന്‍ വകവയ്ക്കില്ല. പകരം അവന്‍ തന്നെത്ത ന്നെ പ്രകീര്‍ത്തിക്കുകയും ഏതൊരു ദേവനെ ക്കാളും തന്നെ പ്രമാണിയാക്കുകയും ചെയ്യും. 38 വടക്കന്‍രാജാവ് ഒരു ദേവനെയും ആരാധി ക്കില്ല. പക്ഷേ പ്രതാപത്തെ ആരാധിക്കും. പ്രതാ പവും ശക്തിയുമായിരിക്കും അവന്‍െറ ദേവന്‍. അവന്‍െറ പിതാക്കന്മാര്‍ അവനെപ്പോലെ പ്രതാപത്തെ സ്നേഹിച്ചില്ല. പ്രതാപത്തിന്‍െറ ദേവനെ അവന്‍ സ്വര്‍ണ്ണവും വെള്ളിയും വില പിടിച്ച രത്നങ്ങളും സമ്മാനങ്ങളും കൊണ്ട് ആദ രിക്കുന്നു.
39 “‘ആ വടക്കന്‍രാജാവ് ശക്തിദുര്‍ഗ്ഗങ്ങളെ ഈ വിദേശദേവന്‍െറ സഹായത്തോടെ ആക്ര മിക്കും. തന്നോടു ചേരുന്ന വിദേശ ഭരണാധിപ ന്മാര്‍ക്ക് അവന്‍ വലിയ ബഹുമതി നല്‍കും. അനേകംപേരെ അവന്‍ അവരുടെ അധികാര ത്തിന്‍കീഴില്‍ നല്‍കും. അവന്‍ ആ ഭരണാധിപ ന്മാരില്‍നിന്ന് തങ്ങള്‍ ഭരിക്കുന്ന ദേശത്തിന്‍െറ കപ്പം വാങ്ങും.
40 “‘അവസാനകാലത്ത്, തെക്കന്‍രാജാവ് വട ക്കന്‍രാജാവിനെതിരെ ഒരു യുദ്ധംചെയ്യും. വട ക്കന്‍രാജാവ് അവനെ ആക്രമിക്കും. തേരുകളും കുതിരപ്പട്ടാളവും നിരവധി വന്‍കപ്പലുകളും ഉപയോഗിച്ച് അയാള്‍ ആക്രമിക്കും. വടക്കന്‍ രാജാവ് വെള്ളപ്പൊക്കം പോലെ ദേശത്തുകൂടി കടന്നു പോകും. 41 വടക്കന്‍രാജാവ് ആ മനോഹ രദേശത്തെ ആക്രമിക്കും. നിരവധി രാഷ്ട്രങ്ങള്‍ വടക്കന്‍രാജാവിനാല്‍ തോല്പിക്കപ്പെടും പക്ഷേ, എദോമും മോവാബും അമ്മോനില്‍ നിന്നുള്ള നേതാക്കളും അവനില്‍നിന്നും രക്ഷിക്കപ്പെടും. 42 വടക്കന്‍രാജാവ് നിരവധി രാജ്യങ്ങളില്‍ തന്‍െറ ശക്തി പ്രദര്‍ശിപ്പിക്കും. അവന്‍ എത്ര ശക്തനാണെന്ന് ഈജിപ്തും പഠിക്കും. 43 ഈജി പ്തിന്‍െറ സ്വര്‍ണ്ണത്തിന്‍െറയും വെള്ളിയുടെ യും നിധികളും സകലസന്പത്തും അവനു കിട്ടും. ലിബ്യാക്കാരും നൂബ്യാക്കാരും അവനെ അനുസരിക്കും. 44 വടക്കന്‍രാജാവ് വടക്കുനിന്നും കിഴക്കു നിന്നും തന്നെ ഭയചകിതനാക്കുകയും കോപിഷ്ഠനാക്കുകയും ചെയ്യുന്നവാര്‍ത്തകള്‍ കേള്‍ക്കും. നിരവധി രാഷ്ട്രങ്ങളെ നിശ്ശേഷം തകര്‍ക്കാന്‍ അവന്‍ പുറപ്പെടും. 45 അവന്‍ തന്‍െറ രാജകൂടാരങ്ങള്‍ സമുദ്രങ്ങള്‍ക്കും വിശു ദ്ധപര്‍വതത്തിനുമിടയില്‍ വിശുദ്ധപര്‍വതം യെരൂശലേം നിര്‍മ്മിക്കപ്പെട്ടിരി ക്കുന്ന പര്‍വതം. സ്ഥാപിക്കും. പക്ഷേ ഒടുവില്‍ ദുഷ്ടനായ ആ രാജാവു മരിക്കും. അവന്‍െറ അന്ത്യകാലത്ത് അവനെ സഹായിക്കാന്‍ ഒരാളും ഉണ്ടായിരിക്കില്ല.’’’