നെബൂഖദ്നേസരിന്‍െറ സ്വപ്നം
2
തന്‍െറ രണ്ടാം ഭരണവര്‍ഷത്തില്‍ നെബൂ ഖദ്നേസര്‍ ഏതാനും സ്വപ്നങ്ങള്‍ കണ്ടു. ആ സ്വപ്നങ്ങള്‍ മൂലം അയാള്‍ക്ക് ഉറങ്ങാനാ യില്ല. അതിനാലയാള്‍ തന്‍െറ ജ്ഞാനികളെ വിളിച്ചുവരുത്തി. അവര്‍ ജാലവിദ്യ ഉപയോഗി ക്കുകയും നക്ഷത്രങ്ങളെ നിരീക്ഷിക്കുകയും ചെയ്തു. സ്വപ്നങ്ങളെ വ്യാഖ്യാനിക്കുന്നതി നും ഭാവി പ്രവചിക്കുന്നതിനും ശ്രമിക്കാനാണ് അവരങ്ങനെ ചെയ്തത്. താന്‍ കണ്ട സ്വപ്നങ്ങ ളുടെ അര്‍ത്ഥം പറയാന്‍ രാജാവ് അവരോടാവ ശ്യപ്പെട്ടിരുന്നു. അതിനാല്‍ അവര്‍ രാജാവിന്‍െറ മുന്പില്‍ വന്നുനിന്നു.
അനന്തരം രാജാവ് അവരോടു പറഞ്ഞു, “എന്നെ വിഷമിപ്പിക്കുന്ന ഒരു സ്വപ്നം ഞാന്‍ കണ്ടിരുന്നു. ആ സ്വപ്നത്തിന്‍െറ അര്‍ത്ഥമെ ന്താണെന്നെനിക്കറിയണം.”
അപ്പോള്‍ കല്‍ദയര്‍ രാജാവിനോടു മറുപടി പറഞ്ഞു, അരാമ്യഭാഷയിലാണവര്‍ സംസാരി ച്ചത്. അവര്‍ പറഞ്ഞു, “രാജാവു നീണാള്‍ വാഴട്ടെ! ഞങ്ങളവിടത്തെ ദാസന്മാര്‍. ദയവായി അങ്ങു കണ്ട സ്വപ്നമെന്തെന്നു പറഞ്ഞാലും. ഞങ്ങള്‍ ക്കതിന്‍െറ അര്‍ത്ഥം പറയാനാകും.”
അനന്തരം നെബൂഖദ്നേസര്‍ അവരോടു പറഞ്ഞു, “ഇല്ല! സ്വപ്നമെന്തെന്നു നിങ്ങളെ ന്നോടു പറയണം. പിന്നെ, അതിന്‍െറ അര്‍ത്ഥ മെന്തെന്നും നിങ്ങള്‍ പറയണം. നിങ്ങളതൊന്നും ചെയ്തില്ലെങ്കില്‍ നിങ്ങളെ കഷണങ്ങളാക്കി അരിയാന്‍ ഞാന്‍ കല്പിക്കും. നിങ്ങളുടെ വീടു കള്‍ തവിടുപൊടിയാകുംവരെ തകര്‍ക്കാനും ഞാന്‍ കല്പിക്കും. പക്ഷേ നിങ്ങള്‍ എന്‍െറ സ്വപ്നവും അതിന്‍െറ അര്‍ത്ഥവും പറഞ്ഞാല്‍ നിങ്ങള്‍ക്കു ഞാന്‍ സമ്മാനങ്ങളും പ്രതിഫല വും നല്‍കുകയും നിങ്ങള്‍ ബഹുമാനിക്കപ്പെടു കയും ചെയ്യും. അതിനാല്‍ എന്‍െറ സ്വപ്നമെ ന്തെന്നും അതിന്‍െറ അര്‍ത്ഥമെന്തെന്നും പറ യുക.”
ജ്ഞാനികള്‍ വീണ്ടും രാജാവിനോടു പറ ഞ്ഞു, “പ്രഭോ, ദയവായി സ്വപ്നമെന്തെന്നു ഞങ്ങളോടു പറഞ്ഞാലും. ഞങ്ങള്‍ ആ സ്വപ്ന ത്തിന്‍െറ അര്‍ത്ഥം പറയാം.”
നെബൂഖദ്നേസര്‍രാജാവ് അപ്പോള്‍ മറു പടി പറഞ്ഞു, “നിങ്ങള്‍ കൂടുതല്‍ സമയമെടു ക്കാന്‍ ശ്രമിക്കുകയാണെന്നെനിക്കറിയാം. ഞാന്‍ പറഞ്ഞത് എന്‍െറ ഉറച്ച തീരുമാനമാണെന്ന് നിങ്ങള്‍ക്കറിയാം. എന്‍െറ സ്വപ്നത്തെപ്പറ്റി പറയാതിരുന്നാല്‍ നിങ്ങള്‍ ശിക്ഷിക്കപ്പെടുമെ ന്നു നിങ്ങള്‍ക്കറിയാം. അതിനാല്‍ നിങ്ങളെല്ലാം എന്നോടു നുണ പറയാന്‍ നിശ്ചയിച്ചിരിക്കുക യാണ്. നിങ്ങള്‍ കൂടുതല്‍ സമയം പ്രതീക്ഷിക്കു കയാണ്. നിങ്ങളോടു ചെയ്യുവാന്‍ ഞാന്‍ ആവ ശ്യപ്പെട്ട കാര്യം ഞാന്‍ തന്നെ മറന്നു പോയെ ങ്കിലെന്നു നിങ്ങളാശിക്കുന്നു. ഇപ്പോള്‍ നിങ്ങ ളെന്നോടു സ്വപ്നമെന്തെന്നു പറയുക. സ്വപ്നമെന്തെന്നു പറയാന്‍ നിങ്ങള്‍ക്കു കഴി ഞ്ഞാല്‍, സത്യത്തില്‍ അതിന്‍െറ അര്‍ത്ഥമെന്തെ ന്നു പറയാന്‍ നിങ്ങള്‍ക്കാകുമെന്നു ഞാന്‍ മന സ്സിലാക്കും!”
10 കല്‍ദയര്‍ രാജാവിനോടു മറുപടി പറഞ്ഞു. അവര്‍ പറഞ്ഞു, “രാജാവ് ആവശ്യപ്പെടുന്പോ ലെ ചെയ്യാന്‍ ഭൂമിയില്‍ ഒരാള്‍ക്കും സാധിക്കില്ല! ഇതുപോലെന്തെങ്കിലും ചെയ്യാന്‍ മഹാനും ശക്തനുമായ ഒരു രാജാവും ജ്ഞാനികളോടോ മായാജാലക്കാരോടോ കല്‍ദയരോടോ ഒരിക്ക ലും പറഞ്ഞിട്ടില്ല. 11 ചെയ്യാന്‍ വിഷമമായ ചില തു ചെയ്യാനാണ് രാജാവു ആവശ്യപ്പെടുന്നത്. രാജാവിന്‍െറ സ്വപ്നമെന്തെന്നും എന്താണതി നര്‍ത്ഥമെന്നും പറയാന്‍ ദേവന്മാര്‍ക്കേ സാധി ക്കൂ. പക്ഷേ ദേവന്മാര്‍ മനുഷ്യര്‍ക്കിടയില്‍ വസി ക്കുന്നില്ല!”
12 അതു കേട്ടപ്പോള്‍ രാജാവ് വളരെയധികം കുപിതനായി. അതിനാല്‍ ബാബിലോണിലെ സകലജ്ഞാനികളും വധിക്കപ്പെടണമെന്ന് അദ്ദേഹം കല്പിച്ചു. 13 നെബൂഖദ്നേസര്‍രാജാവി ന്‍െറ കല്പന പ്രഖ്യാപിക്കപ്പെട്ടു. സകലജ്ഞാ നികളും വധിക്കപ്പെടണമായിരുന്നു. ദാനീയേ ലിനെയും അയാളുടെ സുഹൃത്തുക്കളെയും വധിക്കാനായി പിടികൂടാന്‍ രാജാവിന്‍െറ ആളുകള്‍ അയയ്ക്കപ്പെട്ടു.
14 അര്യോക്ക് ആയിരുന്നു രാജാവിന്‍െറ അംഗ രക്ഷകരുടെ നായകന്‍. ബാബിലോണിലെ ജ്ഞാനികളെ വധിക്കാന്‍ പോവുകയായിരുന്നു അയാള്‍. എന്നാല്‍ ദാനീയേല്‍ അയാളോടു സംസാരിച്ചു. അര്യോക്കിനോടു വളരെ വിവേ കത്തോടെയും വിനയത്തോടെയുമായിരുന്നു ദാനീയേല്‍ സംസാരിച്ചത്. 15 ദാനീയേല്‍ അര്യോക്കിനോടു പറഞ്ഞു, “രാജാവെന്തിനാ ണ് ഇത്തരം രൂഷമായ ശിക്ഷ കല്പിച്ചത്?”
അപ്പോള്‍ അര്യോക്ക് രാജാവിന്‍െറ സ്വപ്ന ങ്ങളെപ്പറ്റിയുള്ള മുഴുവന്‍ കഥയും പറയുകയും ദാനീയേല്‍ അതെല്ലാം മനസ്സിലാക്കുകയും ചെ യ്തു. 16 കഥ കേട്ടുകഴിഞ്ഞപ്പോള്‍ ദാനീയേല്‍ നെബൂഖദ്നേസര്‍ രാജാവിന്‍െറയടുത്തേക്കു പോയി. ദാനീയേല്‍, രാജാവിനോടു കുറച്ചു കൂടി സമയം ആവശ്യപ്പെട്ടു. അപ്പോള്‍ അയാ ള്‍ക്ക് സ്വപ്നത്തെപ്പറ്റിയും അതിന്‍െറ അര്‍ത്ഥ ത്തെപ്പറ്റിയും രാജാവിനോടു പറയാനാകും.
17 അങ്ങനെ ദാനീയേല്‍ തന്‍െറ വസതിയി ലേക്കു പോയി. അയാള്‍ ആ കഥ മുഴുവനും തന്‍െറ സുഹൃത്തുക്കളായ ഹനാന്യാവ്, മീശാ യേല്‍, അസര്യാവ് എന്നിവരോടു പറഞ്ഞു. 18 സ്വര്‍ഗ്ഗസ്ഥനായ ദൈവത്തോടു പ്രാര്‍ത്ഥി ക്കാന്‍ ദാനീയേല്‍ തന്‍െറ സുഹൃത്തുക്കളോടു പറഞ്ഞു. തങ്ങളോടു കരുണ കാട്ടുവാനും ഈ രഹസ്യം മനസ്സിലാക്കുവാന്‍ തങ്ങളെ സഹായി ക്കാനും ദൈവത്തോടു പ്രാര്‍ത്ഥിക്കാന്‍ അവന്‍ അവരോടാവശ്യപ്പെട്ടു. അങ്ങനെയെങ്കില്‍ ദാനീയേലും സുഹൃത്തുക്കളും മറ്റു ജ്ഞാനിക ളോടൊപ്പം വധിക്കപ്പെടാതിരുന്നേക്കാം.
19 രാത്രിയില്‍ ഒരു ദര്‍ശനത്തിലൂടെ ദൈവം ദാനീയേലിന് രഹസ്യം വിവരിച്ചുകൊടുത്തു. അപ്പോള്‍ ദാനീയേല്‍ സ്വര്‍ഗ്ഗസ്ഥനായ ദൈവ ത്തെ സ്തുതിച്ചു. 20 ദാനീയേല്‍ പറഞ്ഞു:
“ദൈവത്തിന്‍െറ നാമം എന്നെന്നേക്കും വാഴ്ത്തുക!
ശക്തിയും ജ്ഞാനവും അവന്‍േറതാ കുന്നു!
21 സമയത്തെയും ഋതുക്കളെയും അവന്‍ മാറ്റു ന്നു.
രാജാക്കന്മാരെയും അവന്‍ മാറ്റുന്നു.
രാജാക്ക ന്മാര്‍ക്ക് അവന്‍ ശക്തി നല്‍കുകയും
അവരുടെ ശക്തി ഇല്ലാതാക്കുകയും ചെയ്യുന്നു!
മനുഷ്യര്‍ ക്കുള്ള ജ്ഞാനം നല്‍കി അവരെ വിവേകികളാ ക്കുന്നു.
കാര്യങ്ങള്‍ പഠിച്ചു ജ്ഞാനികളാകാന്‍ അവന്‍ മനുഷ്യരെ ഇടയാക്കുന്നു.
22 ദുര്‍ഗ്രഹമായ ഗുപ്തരഹസ്യങ്ങള്‍ അവനറി യുന്നു.
പ്രകാശം അവനോടൊപ്പമാകയാല്‍
ഇരു ട്ടിലും രഹസ്യ സ്ഥലങ്ങളിലുമുള്ളത് അവനറി യുന്നു!
23 എന്‍െറ പൂര്‍വികരുടെ ദൈവമേ, നിനക്കു ഞാന്‍ നന്ദി പറയുകയും നിന്നെ വാഴ്ത്തുകയും ചെയ്യുന്നു!
എനിക്കു നീ ജ്ഞാനവും ശക്തിയും തന്നു.
ഞങ്ങളാവശ്യപ്പെട്ടതൊക്കെ നീ പറഞ്ഞു തന്നു!
രാജാവിന്‍െറ സ്വപ്നത്തെപ്പറ്റി നീ ഞങ്ങളോടു പറഞ്ഞു.”
ദാനീയേല്‍ സ്വപ്നത്തിന്‍െറ അര്‍ത്ഥ മെന്തെന്നു പറയുന്നു
24 അനന്തരം ദാനീയേല്‍ അര്യോക്കിന്‍െറയടു ത്തേക്കു പോയി. ബാബിലോണിലെ ജ്ഞാനി കളെ വധിക്കാന്‍ നെബൂഖദ്നേസര്‍രാജാവ് അര്യോക്കിനെയാണ് തെരഞ്ഞെടുത്തിരുന്നത്. ദാനീയേല്‍ അര്യോക്കിനോടു പറഞ്ഞു, “ബാബിലോണിലെ ജ്ഞാനികളെ വധിക്ക രുത്. എന്നെ രാജാവിന്‍െറയടുത്തേക്കു കൊണ്ടു പോവുക. അദ്ദേഹത്തിന്‍െറ സ്വപ്നമെന്തെ ന്നും അതിന്‍െറ അര്‍ത്ഥമെന്തെന്നും ഞാന്‍ പറയാം.”
25 അതിനാല്‍ അര്യോക്ക് വളരെവേഗം ദാനീ യേലിനെ രാജാവിന്‍െറയടുത്തേക്കു കൊണ്ടു പോയി. അര്യോക്ക് രാജാവിനോടു പറഞ്ഞു, “യെഹൂദയില്‍നിന്നുള്ള പ്രവാസികള്‍ക്കിട യില്‍നിന്നും ഞാനൊരാളെ കണ്ടെത്തിയിരി ക്കുന്നു. രാജാവിനോടു അവന്‍െറ സ്വപ്നത്തി ന്‍െറ അര്‍ത്ഥം വെളിപ്പെടുത്താന്‍ അവനു കഴി യും.”
26 ദാനീയേലിനോടു രാജാവ് ഒരു ചോദ്യം ചോദിച്ചു. അദ്ദേഹം ഇപ്രകാരം ദാനീയേലി നോടു ചോദിച്ചു, “എന്‍െറ സ്വപ്നമെന്തെന്നും അതിന്‍െറയര്‍ത്ഥമെന്തെന്നും പറയാന്‍ നിന ക്കാകുമോ?”
27 ദാനീയേല്‍ മറുപടി പറഞ്ഞു, “നെബൂഖ ദ്നേസര്‍രാജാവേ, ഒരു ജ്ഞാനിക്കോ മായാജാ ലക്കാരനോ കല്‍ദയനോ രാജാവിന്‍െറ പ്രഹേ ളികയ്ക്കു ഉത്തരം നല്‍കാന്‍ കഴിയുമായിരു ന്നില്ല. 28 പക്ഷേ സ്വര്‍ഗ്ഗത്തില്‍ രഹസ്യങ്ങള്‍ പറയാന്‍ കഴിയുന്ന ഒരു ദൈവമുണ്ട്. ഭാവിയി ലെന്തുസംഭവിക്കുമെന്ന് കാണിച്ചുകൊടുക്കാന്‍ ദൈവം നെബൂഖദ്നേസര്‍രാജാവിന് സ്വപ്ന ങ്ങള്‍ നല്‍കി. ഇതായിരുന്നു അങ്ങയുടെ സ്വപ്നം, കിടക്കയില്‍ ശയിക്കവേ അങ്ങു കണ്ട കാര്യങ്ങള്‍ ഇവയാണ്: 29 രാജാവേ, അങ്ങ് അങ്ങ യുടെ കിടക്കയില്‍ കിടക്കുകയായിരുന്നു. ഭാവി യിലുണ്ടാകാന്‍പോകുന്ന കാര്യങ്ങളെപ്പറ്റി അങ്ങു ചിന്തിക്കുവാനും തുടങ്ങി. ദൈവത്തിന് മനുഷ്യരോടു നിഗൂഢസംഗതികള്‍ പറയാനാ കും. ഭാവിയിലെന്തുണ്ടാകുമെന്ന് അവന്‍ അങ്ങ യെ കാണിക്കുകയും ചെയ്തു. 30 ദൈവം ഈ രഹസ്യം എന്നോടും പറഞ്ഞു! എന്തുകൊണ്ട്? എനിക്കു മറ്റുള്ളവരെക്കാള്‍ വിവേകമുള്ളതു കൊണ്ടല്ല അത്. അല്ല, ദൈവം ഈ രഹസ്യം എന്നോടു പറഞ്ഞത് രാജാവായ അങ്ങ് ഇതെ പ്പറ്റി അറിഞ്ഞേക്കാമെന്നതുകൊണ്ടാണ്. ആ രീതിയില്‍ അങ്ങയുടെ മനസ്സിലൂടെ എന്താണു കടന്നു പോയതെന്നു അങ്ങയ്ക്കു മനസ്സിലാകും.
31 “രാജാവേ, സ്വപ്നത്തില്‍ വലിയൊരു പ്രതിമ അങ്ങയുടെ മുന്നില്‍ നില്‍ക്കുന്നതായി അങ്ങു കണ്ടു. പ്രതിമ വളരെ വലുതായിരുന്നു. അതു തിളങ്ങുന്നതും ആകര്‍ഷകവുമായിരുന്നു. ഒരുവന്‍െറ കണ്ണുകളെ അത്ഭുതം കൊണ്ടു മിഴി പ്പിക്കാന്‍ മതിയായ ഒന്ന്. 32 പ്രതിമയുടെ തല തനിത്തങ്കംകൊണ്ടവും പ്രതിമയുടെ നെഞ്ചും കരങ്ങളും വെള്ളികൊണ്ടും വയറും തുടകളും വെങ്കലം കൊണ്ടും 33 പ്രതിമയുടെ കാലിന്‍െറ താഴ്ഭാഗം ഇരുന്പു കൊണ്ടുമുണ്ടാക്കിയതായിരു ന്നു. പ്രതിമയുടെ പാദങ്ങളില്‍ കുറെ ഭാഗം ഇരുന്പുകൊണ്ടും കുറെഭാഗം കളിമണ്ണുകൊണ്ടു മായിരുന്നു ഉണ്ടാക്കിയിരുന്നത്. 34 പ്രതിമയിലേ ക്കു നോക്കവേ, അങ്ങ് ഒരു പാറയെ കണ്ടു. പാറ അടര്‍ന്നു വന്നതാണ്. പക്ഷേ അതൊരു മനുഷ്യന്‍ അടര്‍ത്തിയതല്ല. പിന്നെ, പാറ വായു വിലൂടെ പറന്നുവന്ന് പ്രതിമയുടെ ഇരുന്പും കളിമണ്ണും കൊണ്ടുണ്ടാക്കിയ കാലിലിടിച്ചു. പാറ പ്രതിമയുടെ കാലുകള്‍ തകര്‍ത്തു കള ഞ്ഞു. 35 പിന്നെ ഇരുന്പും കളിമണ്ണും വെങ്കല വും വെള്ളിയും സ്വര്‍ണ്ണവുമൊക്കെ ഒരേ സമയം തകര്‍ന്നുവീണു. ആ കഷണങ്ങളെല്ലാം വേനല്‍ക്കാലത്ത് മെതിക്കളങ്ങളിലുള്ള പതിരുക ള്‍പോലെയായിത്തീര്‍ന്നു. കാറ്റ് ആ കഷണ ങ്ങളെ ഒന്നും അവശേഷിക്കാതെ അടിച്ചുപ രത്തി. അവിടെയൊരു പ്രതിമയുണ്ടായിരുന്നു വെന്ന് ആര്‍ക്കും പറയാനാകുകയില്ല. അനന്ത രം, പ്രതിമയെ തകര്‍ത്ത ആ വലിയ കല്ല് ഒരു മഹാപര്‍വതമാവുകയും ഭൂമിയെ മുഴുവനും അതു മൂടുകയും ചെയ്തു.
36 “അതായിരുന്നു അങ്ങയുടെ സ്വപ്നം. ഇനി അതിന്‍െറയര്‍ത്ഥമെന്താണെന്ന് രാജാവിനോടു പറയാം. 37 രാജാവേ, അങ്ങ് രാജാധിരാജനാകു ന്നു. സ്വര്‍ഗ്ഗസ്ഥനായ ദൈവം അങ്ങയ്ക്കു രാജ്യ വും ശക്തിയും അധികാരവും തേജസ്സും നല്‍കി യിരിക്കുന്നു. 38 ദൈവം അങ്ങയ്ക്കു നിയന്ത്രണം നല്‍കി യിരിക്കുന്നു. നീ മനുഷ്യര്‍ക്കും മൃഗങ്ങ ള്‍ക്കും പറവകള്‍ക്കുംമേല്‍ അധികാരം നടത്തുക യും ചെയ്യുന്നു. അവര്‍ എവിടെ വസിച്ചാലും ദൈവം അങ്ങയെ അവയുടെയെല്ലാം അധികാ രിയാക്കിയിരിക്കുന്നു. നെബൂഖദ്നേസര്‍രാജാ വേ, ആ പ്രതിമയുടെ സ്വര്‍ണ്ണത്തല അങ്ങാകു ന്നു.
39 “മറ്റൊരു രാജ്യം അങ്ങയ്ക്കു പിന്നാലെ വരും. അതാണ് വെള്ളിയുടെ ഭാഗം. പക്ഷേ ആ രാജ്യം അങ്ങയുടെ രാജ്യത്തെപ്പോലെ ശ്രേ ഷ്ഠമായിരിക്കില്ല. പിന്നെ മൂന്നാമത് ഒരു രാജ്യം ഭൂമിയെ ഭരിക്കും-വെങ്കലഭാഗമാണത്. 40 പിന്നെ നാലാമതൊരു രാജ്യം കൂടി ഉയരും. ആ രാജ്യം ഇരുന്പുപോലെ ശക്തമാകുന്നു. ഇരുന്പ് എല്ലാറ്റി നെയും തല്ലിത്തകര്‍ക്കും. അതേപോലെ നാലാമ ത്തെ രാജ്യം മറ്റെല്ലാറ്റിനെയും തല്ലിത്തകര്‍ക്കും.
41 “പ്രതിമയുടെ കാല്പാദങ്ങളും വിരലുകളും കളിമണ്ണും ഇരുന്പും കൊണ്ടുണ്ടാക്കി യതാണെ ന്ന് അങ്ങു കണ്ടു. നാലാമത്തെ രാജ്യം വിഭജി ക്കപ്പെട്ട ഒന്നായിരിക്കുമെന്നാണതിനര്‍ത്ഥം. കളിമണ്ണിനോടൊപ്പം അങ്ങ് ഇരുന്പും കണ്ടതി നാല്‍ അതിന് കുറെയൊക്കെ ഇരുന്പിന്‍െറ കരു ത്തുണ്ടായിരിക്കും. 42 പ്രതിമയുടെ പെരുവിരല ുകള്‍ കുറെ ഭാഗം ഇരുന്പും കുറെ ഭാഗം കളിമണ്ണു മാണ്. അതിനാല്‍ നാലാമത്തെ രാജ്യം കുറെ ഇരുന്പു പോലെ ശക്തവും കുറെ കളിമണ്ണു പോലെ ദുര്‍ബലവുമായിരിക്കും. 43 ഇരുന്പ് കളി മണ്ണിനോടു കലര്‍ത്തിയതു നീ കണ്ടു. പക്ഷേ ഇരുന്പും കളിമണ്ണും പൂര്‍ണ്ണമായും കൂടിക്കുഴയു ന്നില്ല. അതേപോലെ നാലാമത്തെ രാജ്യത്തി ലെ ജനതയും ഒരു മിശ്രിതമായിരിക്കും. അവര്‍ ഒറ്റ ജനതയായി ഒന്നിക്കില്ല.
44 “നാലാമത്തെ രാഷ്ട്രത്തിന്‍െറ രാജാക്കന്മാ രുടെ കാലത്ത് സ്വര്‍ഗ്ഗസ്ഥനായ ദൈവം മറ്റൊരു രാജ്യത്തെക്കൂടി ഒരുക്കും. ഈ രാജ്യം എന്നെന്നേ ക്കുമായി തുടരും! അതൊരിക്കലും തകര്‍ക്കപ്പെ ടുകയില്ല! മറ്റൊരു സംഘം ജനങ്ങള്‍ക്കു കൊടു ക്കപ്പെടുവാന്‍ കഴിയാത്ത ഒരു രാജ്യമായിരിക്കും അത്. ഈ രാജ്യം മറ്റെല്ലാ രാജ്യങ്ങളെയും തകര്‍ ക്കും. ഇത് ആ രാജ്യങ്ങളെ ഇല്ലായ്മ ചെയ്യും. പക്ഷേ ആ രാജ്യം മാത്രം നിത്യമായി നില നില്‍ക്കും.
45 “നെബൂഖദ്നേസര്‍രാജാവേ, ഒരു പര്‍വത ത്തില്‍നിന്നും ഒരു പാറ മുറിഞ്ഞു വരുന്നതു അങ്ങു കണ്ടു-പക്ഷേ ആരും പൊട്ടിച്ചതല്ല ആ പാറയെ! പാറ ഇരുന്പിനെയും ഓടിനെയും കളിമണ്ണിനെയും വെള്ളിയെയും സ്വര്‍ണ്ണത്തെ യും തവിടുപൊടിയാക്കുന്നു. അതുപോലെ, ഭാവിയിലെന്തു സംഭവിക്കുമെന്നു ദൈവം അങ്ങയെ കാണിച്ചു. ഈ സ്വപ്നം സത്യമാ കുന്നു. ഈ വ്യാഖ്യാനത്തെ അങ്ങയ്ക്കു വിശ്വ സിക്കുകയും ചെയ്യാം.”
46 നെബൂഖദ്നേസര്‍രാജാവ് ദാനീയേലിന്‍െറ മുന്പില്‍ നമസ്കരിച്ചു. രാജാവ് ദാനീയേലിനെ നമസ്കരിച്ചു. ദാനീയേലിനെ ആദരിക്കാന്‍ ഒരു ബലിയും ധൂപവുമര്‍പ്പിക്കാന്‍ രാജാവു കല്പന നല്‍കി. 47 അനന്തരം രാജാവ് ദാനീയേലിനോടു പറഞ്ഞു, “നിന്‍െറ ദൈവമാണ് ഏറ്റവും പ്രമാ ണിയും ശക്തനുമായ ദൈവമെന്ന് എനിക്കു തീര്‍ച്ചയായുമറിയാം. സകലരാജാക്കന്മാരുടെ യും ദൈവവും അവനാകുന്നു. മനുഷ്യര്‍ക്കറി യാന്‍ കഴിയാത്ത കാര്യങ്ങളെപ്പറ്റി അവരോടു പറയുവാന്‍ കഴിവുള്ളവനാണവന്‍. ഈ രഹ സ്യങ്ങളെന്നോടു പറയാന്‍ നിനക്കു സാധിച്ച തുകൊണ്ട് ഇതു സത്യമാണെന്നു ഞാനറി യുന്നു.”
48 അനന്തരം രാജാവ് ദാനീയേലിന് തന്‍െറ രാജ്യത്ത് പരമപ്രധാനമായ ഒരു ചുമതല നല്‍കി. വിലപിടിച്ച നിരവധി സമ്മാനങ്ങളും രാജാവു ദാനീയേലിനു നല്‍കി. നെബൂഖദ്നേ സര്‍ ദാനീയേലിനെ ബാബിലോണ്‍പ്രവിശ്യ യുടെ മുഴുവന്‍ ഭരണാധിപനാക്കി. ബാബി ലോണിലെ ജ്ഞാനികളുടെ മുഴുവന്‍ അധികാ രിയാക്കുകയും ചെയ്തു. 49 ശദ്രക്, മേശക്, അബേദ് നെഗോ എന്നിവരെക്കൂടി ബാബി ലോണ്‍ പ്രവിശ്യയില്‍ പ്രധാന ഉദ്യോഗസ്ഥരാ ക്കാന്‍ ദാനീയേല്‍ രാജാവിനോടാവശ്യപ്പെട്ടു. ദാനീയേല്‍ ആവശ്യപ്പെട്ടതുപോലെ രാജാവു ചെയ്യുകയും ചെയ്തു. ദാനീയേല്‍ രാജാവി ന്‍െറയടുത്തു വസിക്കുന്ന പ്രമാണിമാരിലൊ രുവനായിത്തീരുകയും ചെയ്തു.