സ്വര്‍ണ്ണവിഗ്രഹവും ചൂടടുപ്പും
3
നെബൂഖദ്നേസര്‍രാജാവ് ഒരു സ്വര്‍ണ്ണ വിഗ്രഹം ഉണ്ടാക്കിയിരുന്നു. അതിന് അറുപ തുമുഴം ഉയരവും ആറു മുഴം വീതിയുമുണ്ടായി രുന്നു. അനന്തരം അയാള്‍ ബാബിലോണ്‍പ്രവി ശ്യയിലെ ദൂരാസമതലത്തില്‍ ആ പ്രതിമ സ്ഥാ പിച്ചു. അനന്തരം രാജാവ് ദേശാധികാരികള്‍, പ്രാദേശികാധികാരികള്‍, അധികാരികള്‍, ഉപ ദേഷ്ടാക്കള്‍, ഭണ്ഡാരവിചാരകര്‍, ന്യായാധി പന്മാര്‍, മുഖ്യന്മാര്‍, തന്‍െറ രാജ്യത്തെ മറ്റ് ഉദ്യോഗസ്ഥന്മാര്‍ എന്നിവരെയെല്ലാം വിളിച്ചു കൂട്ടി. വിഗ്രഹത്തിന്‍െറ സമര്‍പ്പണച്ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് രാജാവ് അവരെയൊ ക്കെ വിളിച്ചുകൂട്ടിയത്.
അതിനാല്‍ അവരെല്ലാം നെബൂഖദ്നേ സര്‍ രാജാവ് സ്ഥാപിച്ച വിഗ്രഹത്തിന്‍െറ മുന്പില്‍ വന്നുനിന്നു. അപ്പോള്‍ രാജാവിനുവേണ്ടി വിളംബരങ്ങള്‍ നടത്തുന്നവന്‍ ഉച്ചത്തില്‍ സംസാരിച്ചു. അയാള്‍ പറഞ്ഞു, “വിവിധദേശ ക്കാരേ, ഭാഷക്കാരേ, എന്നെ ശ്രവിക്കുക. നിങ്ങള്‍ ചെയ്യേണ്ടതെന്നു കല്പിക്കുന്നത് ഇതാണ്: സംഗീ തോപകരണങ്ങളുടെ ശബ്ദം കേള്‍ക്കുന്പോള്‍ നിങ്ങള്‍ നമസ്കരിക്കണം. കൊന്പ്, പുല്ലാങ്കു ഴല്‍, തംന്പുരു, കിന്നരം, വീണ, നാഗസ്വരം എന്നിവയും മറ്റെല്ലാ ഉപകരണങ്ങളും കേള്‍ക്കു ന്പോള്‍ നിങ്ങള്‍ സ്വര്‍ണ്ണവിഗ്രഹത്തെ ആരാധി ക്കണം. നെബൂഖദ്നേസര്‍രാജാവ് സ്ഥാപിച്ച താണ് ഈ വിഗ്രഹം. ആരെങ്കിലും നമസ്കരി ക്കാതിരിക്കുകയോ സ്വര്‍ണ്ണവിഗ്രഹത്തെ ആരാ ധിക്കാതിരിക്കുകയോ ചെയ്താല്‍ അയാള്‍ വേഗം തീച്ചൂളയിലേക്കെറിയപ്പെടും.”
അതിനാല്‍ കൊന്പ്, പുല്ലാങ്കുഴല്‍, തംബുരു, കിന്നരം, വീണ, നാഗസ്വരം തുടങ്ങിയവയു ടെയെല്ലാം ശബ്ദം കേട്ടയുടനെ അവര്‍ എല്ലാ വരും നമസ്കരിക്കുകയും സ്വര്‍ണ്ണവിഗ്രഹത്തെ ആരാധിക്കുകയും ചെയ്തു. സകലജനങ്ങളും രാഷ്ട്രങ്ങളും വിവിധഭാഷക്കാരും അവിടെ നെ ബൂഖദ്നേസര്‍രാജാവ് സ്ഥാപിച്ച ആ വിഗ്രഹ ത്തെ ആരാധിച്ചു.
അപ്പോള്‍ കല്‍ദയരില്‍ ചിലര്‍ രാജാവി ന്‍െറയടുത്തേക്കു വന്നു. അവര്‍ യെഹൂദര്‍ക്കെ തിരെ സംസാരിക്കാന്‍ തുടങ്ങി. അവര്‍ നെബൂ ഖദ്നേസര്‍രാജാവിനോടു പറഞ്ഞു, “രാജാവേ, അങ്ങ് നീണാള്‍ വാഴട്ടെ! 10 രാജാവേ, അങ്ങ് ഒരു കല്പന നല്‍കി. കൊന്പ്, പുല്ലാങ്കുഴല്‍, തംബുരു, കിന്നരം, വീണ, നാഗസ്വരം എന്നി വയും മറ്റു സംഗീതോപകരണങ്ങളും കേള്‍ക്കു ന്നവരെല്ലാം നമസ്കരിക്കണമെന്നും സ്വര്‍ണ്ണവി ഗ്രഹത്തെ ആരാധിക്കണമെന്നും അങ്ങു കല്പി ച്ചു. 11 നമസ്കരിക്കുകയും സ്വര്‍ണ്ണവിഗ്രഹത്തെ ആരാധിക്കുകയും ചെയ്യാത്തവനെ തീച്ചൂളയി ലേക്കെറിയുമെന്നും അങ്ങു പറഞ്ഞു. 12 രാജാ വേ, അങ്ങയെ ചെവിക്കൊള്ളാത്ത ചില യെഹൂ ദരുണ്ട്. അങ്ങ് ആ യെഹൂദരെ ബാബിലോണ്‍ പ്രവിശ്യയിലെ പ്രധാന ഉദ്യോഗസ്ഥന്മാരാക്കി യിരിക്കുകയാണ്. ശദ്രക്, മേശക്, അബേദ്നെ ഗോ എന്നാണ് അവരുടെ പേരുകള്‍. അവര്‍ അങ്ങയുടെ ദേവന്മാരെ ആരാധിക്കുന്നില്ല. അവര്‍ അങ്ങു സ്ഥാപിച്ച സ്വര്‍ണ്ണവിഗ്രഹ ത്തിനുമുന്പില്‍ നമസ്കരിക്കുകയോ ആരാധി ക്കുകയോ ചെയ്യുന്നില്ല.”
13 നെബൂഖദ്നേസര്‍രാജാവ് വളരെ കുപിത നായി. അദ്ദേഹം ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും വിളിച്ചു. അങ്ങനെ അവര്‍ രാജാവിന്‍െറ മുന്പിലേക്കാനയിക്ക പ്പെട്ടു. 14 നെബൂഖദ്നേസര്‍ അവരോടിങ്ങനെ പറഞ്ഞു, “ശദ്രക്, മേശക്, അബേദ്നെഗോ, എന്‍െറ ദേവന്മാരെ നിങ്ങള്‍ ആരാധിക്കുന്നി ല്ലെന്നതു സത്യമാണോ? ഞാന്‍ പ്രതിഷ്ഠിച്ച സ്വര്‍ണ്ണവിഗ്രഹത്തിനു മുന്പില്‍ നിങ്ങള്‍ നമസ്കരിക്കുകയോ അതിനെ ആരാധിക്കു കയോ ചെയ്യുന്നില്ലെന്നതു ശരിയാണോ? 15 ഇനി, കൊന്പ്, പുല്ലാങ്കുഴല്‍, കിന്നരം. തംബു രു, വീണ, നാഗസ്വരം എന്നിവയും മറ്റു സംഗീ തോപകരണങ്ങളും മുഴങ്ങുന്പോള്‍ നിങ്ങള്‍ നമ സ്കരിക്കുകയും സ്വര്‍ണ്ണവിഗ്രഹത്തെ ആരാധി ക്കുകയും വേണം. ഞാന്‍ ഉണ്ടാക്കിയിരിക്കുന്ന വിഗ്രഹത്തെ ആരാധിക്കാന്‍ നിങ്ങള്‍ തയ്യാ റായാല്‍ അത് നല്ലത്. അല്ലാത്തപക്ഷം നിങ്ങള്‍ വേഗം തീച്ചൂളയിലേക്കെറിയപ്പെടും. അപ്പോള്‍ എന്‍െറ ശക്തിയില്‍നിന്നും നിങ്ങളെ രക്ഷി ക്കാന്‍ ഒരു ദൈവത്തിനുമാകില്ല!”
16 ശദ്രകും മേശക്കും അബേദ്നെഗോവും രാജാവിനോടു പറഞ്ഞു, “നെബൂഖദ്നേ സരേ, അക്കാര്യങ്ങള്‍ നിന്നോടു വിവരിക്കണമെന്നു ഞങ്ങള്‍ക്കില്ല! 17 നീ ഞങ്ങളെ തീച്ചൂളയിലേ ക്കെറിഞ്ഞാല്‍ ഞങ്ങളാരാധിക്കുന്ന ദൈവ ത്തിന് ഞങ്ങളെ രക്ഷിക്കാനാകും. അവനാഗ്ര ഹിക്കുന്നുവെങ്കില്‍ നിന്‍െറ ശക്തിയില്‍ നിന്നും അവനു ഞങ്ങളെ രക്ഷിക്കാനാകും. 18 പക്ഷേ ദൈവം ഞങ്ങളെ രക്ഷിക്കില്ലെന്നാകില്‍പ്പോലും രാജാവേ, ഞങ്ങള്‍ നിന്നെ അറിയിക്കാനാഗ്ര ഹിക്കുന്നു, ഞങ്ങള്‍ നിന്‍െറ ദേവന്മാരെ സേവി ക്കില്ല. നീ പ്രതിഷ്ഠിച്ചിരിക്കുന്ന സ്വര്‍ണ്ണ വിഗ്ര ഹത്തെ ഞങ്ങളാരാധിക്കുകയില്ല.”
19 അപ്പോള്‍ നെബൂഖദ്നേസര്‍രാജാവ് വളരെ കുപിതനായി! അയാള്‍ ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും വളരെ നിന്ദയോടെ നോക്കി. തീച്ചൂള പതി വിലും ഏഴിരട്ടി ചൂടാക്കാന്‍ അയാള്‍ ഉത്തര വിട്ടു. 20 അനന്തരം ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും കെ ട്ടിവരിയാന്‍ നെബൂഖദ് നേസര്‍ കരുത്തരായ ഭടന്മാരില്‍ ചിലരോടു കല്പിച്ചു. ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും ചൂളയിലേക്കെറിയാന്‍ രാജാവ് ഭടന്മാരോടു കല്പിച്ചു.
21 അതിനാല്‍ ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും പിടിച്ചുകെട്ടി തീച്ചൂളയിലേക്കെറിഞ്ഞു. അവര്‍ കാല്‍ച്ചട്ടയും മേലങ്കിയും തൊപ്പിയും മറ്റു വസ്ത്രങ്ങളും ധരി ച്ചിരുന്നു. 22 കല്പനയിടു ന്പോള്‍ രാജാവ് വളരെ കുപിതനായിരുന്നതിനാല്‍ അവര്‍ തീച്ചൂള വേഗം ചൂടാക്കി! ചൂളയിലുള്ള ആ അഗ്നിന നുാള നുങ്ങള്‍ ശക്തരായ ഭടന്മാരെ ദഹിപ്പിച്ചു കള നുഞ്ഞു. ശദ്രക്കിനെയും മേശക്കിനെയും അബേനുദനു്നെ ഗോവിനെയും എറിയാന്‍ തീയുടെ അടുത്തു ചെന്നപ്പോഴാണവര്‍ കൊല്ല പ്പെട്ടത്. 23 ശദ്രക്കും മേശക്കും അബേദ്നെ ഗോവും തീയിലേക്കു വീണു. അവരെ മുറുക്കി ക്കെട്ടിയിരുന്നു.
24 അപ്പോള്‍ നെബൂഖദ്നേസര്‍രാജാവ് ചാടി യെണീറ്റു. അത്ഭുതത്തോടെ അയാള്‍ തന്‍െറ ഉപദേഷ്ടാക്കളോടു ചോദിച്ചു, “നമ്മള്‍ മൂന്നു പേരെയല്ലേ കെട്ടി വരിഞ്ഞു തീയിലേക്കി ട്ടുള്ളൂ!”
ഉപദേശകന്മാര്‍ പറഞ്ഞു, “അതേ, രാജാവേ!”
25 രാജാവു പറഞ്ഞു, “നോക്കൂ! തീയ്ക്കുള്ളില്‍ നാലു പേര്‍ ചുറ്റിനടക്കുന്നതു ഞാന്‍ കാണുന്നു. അവര്‍ കെട്ടഴിഞ്ഞാണു നടക്കുന്നത്. അവര്‍ക്കു പൊള്ളിയിട്ടുമില്ല. നാലാമന്‍ ഒരു ദൂതനെപ്പോ ലെയും കാണപ്പെടുന്നു!”
26 അനന്തരം നെബൂഖദ്നേസര്‍ തീച്ചൂളയുടെ വാതില്‍ക്കല്‍ ചെന്നു. അയാള്‍ ഉറക്കെ വിളിച്ചു, “ശദ്രക്, മേശക്, അബേദ് നെഗോ പുറത്തു വരൂ! അത്യനുുന്നത ദൈവത്തിന്‍െറ ദാസ ന്മാരേ, പുറത്തുവരൂ!”
അതിനാല്‍ ശദ്രക്കും മേശക്കും അബേദ് നെ ഗോനുവും തീയില്‍നിന്നും പുറത്തുവന്നു. 27 അവര്‍ പുറത്തേക്കു വന്നപ്പോള്‍ ദേശാധികാ രികളും പ്രാദേശികാധികാരികളും അധികാരി കളനുും രാജാവിന്‍െറ ഉപദേശകന്മാരും അവിടെ തിങ്ങിക്കൂടി. ശദ്രക്കിനെയും മേശക്കി നെയും അബേദ്നെഗോവിനെയും തീ പൊള്ളി ച്ചിട്ടേയില്ലെന്നവര്‍ക്കു കാണാന്‍ കഴിഞ്ഞു. അവരുടെ മുടി കരിഞ്ഞിട്ടില്ല. മേലങ്കി കത്തി യിട്ടില്ല. തീയില്‍ ആയിരുന്നതിന്‍െറ മണം പോലുമില്ല അവര്‍ക്ക്.
28 അപ്പോള്‍ നെബൂഖദ്നേസര്‍ പറഞ്ഞു, “ശദ്രക്കിന്‍െറയും മേശക്കിന്‍െറയും അബേദ് നെഗോവിന്‍െറയും ദൈവത്തെ സ്തുതി ക്കുക. അവരുടെ ദൈവം തന്‍െറ ദൂതനെ അയച്ച് തന്‍െറ ദാസന്മാരെ തീച്ചൂളയില്‍നിന്നും രക്ഷി ച്ചിരിക്കുന്നു! ഇവര്‍ മൂവരും സ്വന്തം ദൈവത്തെ വിശ്വസിച്ചു. അവര്‍ എന്‍െറ കല്പന അനുസരി ക്കാന്‍ വിസമ്മതിക്കുകയും അന്യദേവനെ ആരാ ധിക്കുകയോ സേവിക്കുകയോ ചെയ്യുന്നതിനേ ക്കാള്‍ മരിക്കാനിഷ്ടപ്പെടുകയും ചെയ്തിരുന്നു. 29 അതിനാല്‍ ഞാനിപ്പോള്‍ ഈ നിയമമുണ്ടാ ക്കുന്നു: ശദ്രക്കിന്‍െറയും മേശക്കിന്‍െറയും അബേദ്നെഗോവിന്‍െറയും ദൈവത്തിനെതി രെ സംസാരിക്കുന്ന ഏതു രാജ്യക്കാരനും ഏതു ഭാഷക്കാരനും കഷണങ്ങളാക്കപ്പെടും. അവന്‍െറ വസതി ഒരു ചാരക്കൂന്പാരമാകുംവരെ കത്തിക്ക പ്പെടുകയും ചെയ്യും. മറ്റൊരു ദൈവത്തിനും തന്‍െറ ജനത്തെ ഇപ്രകാരം രക്ഷിക്കാനാവില്ല.” 30 അനന്തരം രാജാവ് ശദ്രക്കിനും മേശക്കിനും അബേദ്നെഗോവിനും കൂടുതല്‍ പ്രധാന ജോലികള്‍ ബാബിലോണ്‍പ്രവിശ്യയില്‍ നല്‍കി.