മരത്തെപ്പറ്റിയുള്ള നെബൂഖ ദ്നേസരിന്‍െറ സ്വപ്നം
4
നെബൂഖദ്നേസര്‍രാജാവ് വിവിധ രാഷ്ട്രങ്ങളും അന്യഭാഷക്കാരുമായി ലോക ത്തെന്പാടും വസിക്കുന്നവര്‍ക്ക് ഈ കത്ത് അയച്ചു.
ആശംസകള്‍:
അത്യുന്നതനായ ദൈവം എനിക്കായി ചെയ്ത വീര്യപ്രവൃത്തികളും അത്ഭുതങ്ങളും നിങ്ങളോടു പറയാന്‍ എനിക്കു സന്തോഷ മുണ്ട്.
അത്ഭുതപ്പെടുത്തുന്ന വീര്യപ്രവൃത്തികള്‍ ദൈവം ചെയ്തിരിക്കുന്നു!
ശക്തമായ വീര്യപ്ര വൃത്തികള്‍ ദൈവം ചെയ്തിരിക്കുന്നു!
ദൈവ ത്തിന്‍െറ രാജ്യം നിത്യമായി തുടരുന്നു;
ദൈവ ത്തിന്‍െറ ഭരണം എല്ലാ തലമുറകള്‍ക്കും തുടരും.
ഞാന്‍, നെബൂഖദ്നേസര്‍, എന്‍െറ കൊട്ടാര ത്തിലായിരുന്നു. ഞാന്‍ സന്തുഷ്ടനും വിജയി യുമായിരുന്നു. എന്നെ ഭയപ്പെടുത്തിയ ഒരു സ്വപ്നം ഞാന്‍ കണ്ടു. ഞാന്‍ കിടക്കയില്‍ കിടക്കുകയായിരുന്നു. അപ്പോള്‍ മനസ്സില്‍ ഞാന്‍ ചിത്രങ്ങളും ദര്‍ശനങ്ങളും കണ്ടു. അക്കാ ര്യങ്ങളെന്നെ വളരെ ഭയപ്പെടുത്തി. അതി നാല്‍, ബാബിലോണിലെ സകലജ്ഞാനിക ളെയും എന്‍െറയടുക്കല്‍ കൊണ്ടുവരാന്‍ ഞാന്‍ കല്പിച്ചു. എന്തിന്? എന്‍െറ സ്വപ്നത്തിന്‍െറ അര്‍ത്ഥം എന്തെന്ന് എനിക്കു പറഞ്ഞുതരുന്ന തിന്. മായാജാലക്കാരും കല്‍ദയരും വന്നപ്പോള്‍ അവരോടു ഞാന്‍ സ്വപ്നത്തെപ്പറ്റി പറഞ്ഞു. പക്ഷെ അതിന്‍െറ അര്‍ത്ഥമെന്തെന്നു പറയാന്‍ അവര്‍ക്കായില്ല. അവസാനം ദാനീയേല്‍ എന്‍െറയടുക്കല്‍ വന്നു. (ദാനീയേലിന് എന്‍െറ ദൈവത്തിന്‍െറ ബഹുമാനാര്‍ത്ഥം ബേല്‍ത്ത്ശ സ്സര്‍ എന്നു ഞാന്‍ പേരു നല്‍കുകയുണ്ടായി. വിശുദ്ധദൈവങ്ങളുടെ ആത്മാവ് അവനോടു കൂടെയുണ്ട്.) എന്‍െറ സ്വപ്നത്തെപ്പറ്റി ഞാന്‍ ദാനീയേലിനോടു പറഞ്ഞു. ഞാന്‍ പറഞ്ഞു, “ബേല്‍ത്ത്ശസ്സര്‍, സകലമായാജാലക്കാരിലും സമര്‍ത്ഥന്‍ നീയാണ്. വിശുദ്ധദൈവങ്ങളുടെ ആത്മാവു നിന്നിലുണ്ടെന്നു ഞാനറിയുന്നു. നിനക്കു മനസ്സിലാക്കാന്‍ കഴിയാത്ത ഒരു രഹസ്യവുമില്ലെന്നു എനിക്കറിയാം. ഞാന്‍ സ്വപ്നം കണ്ടതിതാണ്. അതിന് അര്‍ത്ഥമെ ന്താണെന്നു പറയുക. 10 കിടക്കയില്‍ ശയിക്കു ന്പോള്‍ എനിക്കുണ്ടായ ദര്‍ശനങ്ങള്‍ ഇവയാകു ന്നു. ഞാന്‍ നോക്കിയപ്പോള്‍ ഭൂമദ്ധ്യത്തിലായി ഒരു മരം നില്‍ക്കുന്നതു കണ്ടു. മരം വളരെ ഉയ രമുള്ളതായിരുന്നു. 11 മരം കരുത്തോടെ വലു തായി വളര്‍ന്നു. മരത്തിന്‍െറ മുകളറ്റം ആകാ ശത്തു മുട്ടി. ഭൂമിയിലെവിടെനിന്നും അതു കാണാനാകുമായിരുന്നു. 12 മരത്തിന്‍െറ ഇലകള്‍ മനോഹരങ്ങളായിരുന്നു. അതിന്മേല്‍ ധാരാളം നല്ല പഴങ്ങളുണ്ടായിരുന്നു. അതില്‍ എല്ലാവര്‍ ക്കുമായി നിറയെ പഴങ്ങളുണ്ടായിരുന്നു. മര ത്തിന്‍െറ തണലില്‍ കാട്ടുമൃഗങ്ങള്‍ അഭയം തേടി. ശിഖരങ്ങളില്‍ കിളികള്‍ കൂടുകൂട്ടി. ഓരോ മൃഗവും അതില്‍നിന്നു ഭക്ഷിച്ചു.
13 കിടക്കയില്‍ കിടന്നുകൊണ്ട് ഞാന്‍ ദര്‍ശന ത്തിലെ ആ കാര്യങ്ങള്‍ കാണുകയായിരുന്നു. പിന്നെ ഒരു വിശുദ്ധദൂതന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി വരുന്നതു ഞാന്‍ കണ്ടു. 14 അവന്‍ വളരെ ഉച്ചത്തില്‍ സംസാരിച്ചു. അവന്‍ പറ ഞ്ഞു, ‘മരം മുറിച്ചിടുക, അതിന്‍െറ ശാഖകളും മുറിക്കുക. ഇലകള്‍ കോതിക്കളയുക. പഴങ്ങള്‍ ചുറ്റും വിതറുക. മരത്തിന്‍കീഴിലുള്ള മൃഗങ്ങള്‍ ഓടിപ്പോകും. ഇതിന്‍െറ ശിഖരങ്ങളിലുള്ള പക്ഷികള്‍ പറന്നുപോകും. 15 പക്ഷേ കുറ്റിയും വേരുകളും നിലത്തുതന്നെ നില്‍ക്കട്ടെ. ഇരുന്പും വെങ്കലവും കൊണ്ടുള്ള ഒരു പട്ട അതിനെ ചുറ്റിയിടുക. കുറ്റിയും വേരുകളും പുല്ലു കളാല്‍ പൊതിയപ്പെട്ട് അവിടെ നില്‍ക്കും. കാട്ടുമൃഗ ങ്ങള്‍ക്കും വയലിലെ ചെടികള്‍ക്കുമിടയില്‍ അതു കഴിയും. അതു ഹിമകണങ്ങള്‍കൊണ്ട് നനയും. 16 അയാളധികകാലം മനുഷ്യനെപ്പോ ലെ ചിന്തിക്കില്ല. അയാള്‍ക്കു മൃഗത്തിന്‍െറ മന സ്സു ലഭിക്കും. ഇതേ അവസ്ഥയില്‍ ഏഴ് ഋതു ക്കള്‍ (വര്‍ഷങ്ങള്‍) കടന്നുപോകും.’
17 വിശുദ്ധദൂതന്മാര്‍ പ്രഖ്യാപിച്ചതാണ് ഈ ശിക്ഷ. എന്തുകൊണ്ട്? ജനങ്ങളുടെ സകല രാജ്യങ്ങളും ഭരിക്കുന്നത് അത്യുന്നതനായ ദൈവമാണെന്ന് ഭൂമിയിലെ നിവാസികള്‍ അറിയണമല്ലോ. ആ രാജ്യങ്ങളെ അവന്‍ തനി ക്കിഷ്ടമുള്ള ആര്‍ക്കും നല്‍കുന്നു. ആ രാജ്യങ്ങള്‍ ഭരിക്കാന്‍ ദൈവം വിനീതരെ തെരഞ്ഞെടു ക്കുകയും ചെയ്യുന്നു!
18 അതാണ് ഞാന്‍, നെബൂഖദ്നേസര്‍ രാജാവ്, സ്വപ്നം കണ്ടത്. ഇനി ബേല്‍ത്ത്ശ സ്സര്‍(ദാനീയേല്‍), ഇതിന്‍െറ അര്‍ത്ഥമെന്താണെ ന്നു പറയുക. എന്‍െറ രാജ്യത്തെ ജ്ഞാനികള്‍ ക്കൊന്നും ആ സ്വപ്നത്തിന്‍െറ അര്‍ത്ഥം പറ ഞ്ഞു തരാന്‍ കഴിഞ്ഞില്ല. പക്ഷേ ബേല്‍ത്ത്ശ സ്സര്‍, വിശുദ്ധദൈവങ്ങളുടെ ആത്മാവു നിന്നി ലുള്ളതിനാല്‍ നിനക്കു ആ സ്വപ്നം വ്യാഖ്യാ നിക്കാന്‍ കഴിയും.
19 അപ്പോള്‍ ബേല്‍ത്ത്ശസ്സര്‍ എന്നും പേരുള്ള ദാനീയേല്‍ ഒരു മണിക്കൂറോളം ശാന്തനായി രുന്നു. ചിന്തിച്ച കാര്യങ്ങള്‍ അവനെ പരിഭ്രമി പ്പിച്ചിരുന്നു. അതിനാല്‍ രാജാവു പറഞ്ഞു, “ബേല്‍ത്ത്ശസ്സര്‍, സ്വപ്നമോ അതിന്‍െറ അര്‍ ത്ഥമോ നിന്നെ ഭയപ്പെടുത്താതിരിക്കട്ടെ.”
അപ്പോള്‍ ദാനീയേല്‍ രാജാവിനു മറുപടി നല്‍കി, “എന്‍െറ പ്രഭോ, സ്വപ്നം അങ്ങയുടെ ശത്രുക്കളെപ്പറ്റിയുള്ളതാണെങ്കില്‍ എന്നു ഞാനാശിക്കുന്നു. സ്വപ്നത്തിന്‍െറ അര്‍ത്ഥം അങ്ങയുടെ എതിരാളികളെപ്പറ്റിയുള്ളതുമായി രിക്കട്ടെ. 20-21 സ്വപ്നത്തില്‍ അങ്ങ് ഒരു മരം കണ്ടു. മരം വലുതായും കരുത്തോടെയും ആകാ ശംമുട്ടെ വളര്‍ന്നു. അത് ഭൂമിയിലെവിടെ നിന്നാ ലും കാണാനാകും. അതിന്‍െറ ഇലകള്‍ മനോ ഹരമായിരുന്നു. നിറയെ പഴങ്ങളുമുണ്ടായിരു ന്നു അതില്‍. ആ പഴങ്ങള്‍ എല്ലാവര്‍ക്കും സമൃദ്ധ മായ ആഹാരമായിത്തീര്‍ന്നു. അത് കാട്ടുമൃഗങ്ങ ള്‍ക്ക് അഭയസ്ഥാനമായി. ശാഖകള്‍ കിളിക ള്‍ക്കു കൂടുകൂട്ടാന്‍ ഒരിടമായി. അതാണ് അങ്ങു കണ്ട മരം. 22 രാജാവേ, ആ മരം അങ്ങു തന്നെയാ കുന്നു! അങ്ങ് മഹാനും ശക്തനുമായിരിക്കുന്നു. ആകാശം മുട്ടെ വളര്‍ന്ന ആ മരം പോലെയാ കുന്നു അങ്ങ്. അങ്ങയുടെ ശക്തി ഭൂമിയുടെ വിദൂരതകള്‍ വരെയെത്തുകയും ചെയ്യുന്നു.
23 “രാജാവേ, സ്വര്‍ഗ്ഗത്തില്‍ നിന്നൊരു വിശു ദ്ധദൂതന്‍ ഇറങ്ങിവരുന്നത് അങ്ങു കണ്ടു. അവന്‍ പറഞ്ഞു, ‘മരം മുറിച്ചിട്ടു നശിപ്പിക്കുക. കുറ്റി യില്‍ ഒരു ഓട്ടിരുന്പുപട്ട കൊണ്ടു ചുറ്റുക. എന്നിട്ട് കുറ്റിയും വേരും നിലത്തുപേക്ഷിക്കുക. അതിനെ വയലില്‍ പുല്ലുകള്‍ക്കിടയിലുപേ ക്ഷിക്കുക. അത് ഹിമകണം കൊണ്ടു നനയും. അവന്‍ ഒരു കാട്ടുമൃഗത്തെപ്പോലെ കഴിയും. അതേ അവസ്ഥയില്‍ ഏഴ് ഋതുക്കള്‍ (വര്‍ഷ ങ്ങള്‍) കടന്നു പോകും.’
24 “രാജാവേ, ഇതാണു സ്വപ്നത്തിന്‍െറ അര്‍ത്ഥം. അത്യുന്നതനായ ദൈവം എന്‍െറ പ്രഭുവായ രാജാവിന് ഇതൊക്കെ സംഭവിക്കു മെന്ന് കല്പിച്ചിരിക്കുന്നു. 25 നെബൂഖദ്നേസര്‍ രാജാവേ, അങ്ങ് മനുഷ്യരില്‍നിന്ന് അകറ്റപ്പെ ടും. അങ്ങ് കാട്ടുമൃഗങ്ങള്‍ക്കിടയില്‍ വസിക്കും. അങ്ങ് കന്നുകാലിയെപ്പോലെ പുല്ലു തിന്നും. അങ്ങ് ഹിമകണം കൊണ്ടു നനയുകയും ചെയ്യും. ഏഴ് ഋതുക്കള്‍ (വര്‍ഷങ്ങള്‍) കടന്നു പോകുന്പോള്‍ അങ്ങ് ഈ പാഠം പഠിക്കും. അത്യുന്നതനായ ദൈവം മനുഷ്യരാജ്യങ്ങള്‍ ഭരി ക്കുന്നുവെന്നു അങ്ങ് പഠിക്കും. അത്യുന്നതനായ ദൈവം തനിക്കിഷ്ടമുള്ളവര്‍ക്ക് രാജ്യങ്ങള്‍ കൊടുക്കുകയും ചെയ്യുന്നു.
26 “മരത്തിന്‍െറ കുറ്റിയും വേരുകളും നിലത്തു പേക്ഷിക്കണമെന്നു പറഞ്ഞതിന്‍െറ അര്‍ത്ഥമി താകുന്നു. അങ്ങയുടെ രാജ്യം അങ്ങയ്ക്കു തിരി കെ നല്‍കപ്പെടും. അത്യുന്നതന്‍ (ദൈവം) അങ്ങ യുടെ രാജ്യം ഭരിക്കുന്നുവെന്ന് അങ്ങ് പഠിക്കു ന്പോഴാണങ്ങനെ സംഭവിക്കുക. 27 അതിനാല്‍ രാജാവേ, ദയവായി എന്‍െറ ഉപദേശം സ്വീക രിച്ചാലും. അങ്ങ് പാപം ചെയ്യുന്നതു നിര്‍ത്തി നേരായതു ചെയ്യുക. തിന്മകള്‍ ചെയ്യുന്നതു നിര്‍ത്തുക. പാവങ്ങളോടു ദയ കാട്ടുക. അപ്പോള്‍ അങ്ങ് വിജയിയായി തുടര്‍ന്നേക്കാം.”
28 നെബൂഖദ്നേസര്‍രാജാവിന് അതെല്ലാം സംഭവിച്ചു. 29-30 സ്വപ്നത്തിനു പന്ത്രണ്ടു മാസ ങ്ങള്‍ക്കു ശേഷം നെബൂഖദ്നേസര്‍ ബാബിലോ ണിലെ തന്‍െറ കൊട്ടാരത്തിന്‍െറ മട്ടുപ്പാവി ലൂടെ ഉലാത്തുകയായിരുന്നു. മട്ടുപ്പാവില്‍വച്ച് രാജാവു പറഞ്ഞു, “ബാബിലോണിനെ നോ ക്കുക! ഞാന്‍ ഈ മഹാനഗരം പണിതു. ഇതെ ന്‍െറ കൊട്ടാരമാകുന്നു! എന്‍െറ ശക്തികൊണ്ടാ ണ് ഞാന്‍ ഈ മഹത്തായ സ്ഥലം പണിതീര്‍ ത്തത്. എന്‍െറ മഹത്വം കാണിക്കുന്നതിനാണ് ഞാന്‍ ഈ സ്ഥലം പടുത്തുയര്‍ത്തിയത്!”
31 ഈ വാക്കുകള്‍ അവന്‍െറ വായിലിരിക്കു ന്പോള്‍ത്തന്നെ സ്വര്‍ഗ്ഗത്തില്‍ നിന്നൊരുശബ്ദം വന്നു. ശബ്ദം പറഞ്ഞു, “നെബൂഖദ്നേസര്‍ രാജാവേ, ഇതെല്ലാം നിനക്കു സംഭവിക്കും. രാജാ വെന്ന നിലയിലുള്ള നിന്‍െറ ശക്തി എടുക്ക പ്പെട്ടിരിക്കുന്നു. 32 നീ മനുഷ്യരില്‍നിന്നും ഓടിക്ക പ്പെടും. നീ കാട്ടുമൃഗങ്ങള്‍ക്കൊപ്പം വസിക്കും. പശുവിനെപ്പോലെ നീ പുല്ലു തിന്നും. നീ നിന്‍െറ പാഠം പഠിക്കും മുന്പ് ഏഴ് ഋതുക്കള്‍ (വര്‍ഷങ്ങള്‍) കടന്നുപോകും. അപ്പോള്‍ അത്യു ന്നതദൈവം മനുഷ്യരുടെ രാജ്യങ്ങളെ ഭരിക്കുന്നു വെന്ന് നീ പഠിക്കും. അത്യുന്നതനായ ദൈവം രാജ്യങ്ങള്‍ തനിക്കിഷ്ടമുള്ളവര്‍ക്കു നല്‍കുക യും ചെയ്യുന്നു.”
33 ഉടനടി അതെല്ലാം സംഭവിച്ചു. നെബൂഖദ് നേസര്‍ മനുഷ്യര്‍ക്കിടയില്‍നിന്നും ഓടിക്കപ്പെ ട്ടു. അവന്‍ പശുവിനെപ്പോലെ പുല്ലു തിന്നാന്‍ തുടങ്ങി. ഹിമകണങ്ങളാല്‍ അവന്‍ നനഞ്ഞു. കഴുകന്‍െറ തൂവലുകള്‍ പോലെ അവന്‍െറ തലമുടി വളര്‍ന്നു. അയാളുടെ നഖങ്ങള്‍ പക്ഷി യുടേതുപോലെ വളര്‍ന്നു. 34 പിന്നെ ആ സമയ ത്തിന്‍െറ അവസാനം ഞാന്‍, നെബൂഖദ് നേസര്‍, മുകളില്‍ സ്വര്‍ഗ്ഗത്തിലേക്കു നോക്കി. എന്‍െറ മനസ്സുവീണ്ടും ശരിയാകുകയും ചെയ്തു. പിന്നെ ഞാന്‍ അത്യുന്നതനായ ദൈ വത്തെ സ്തുതിച്ചു. നിത്യമായി ജീവിക്കുന്ന അവനു ഞാന്‍ ആദരവും തേജസ്സും നല്‍കി.
ദൈവം എന്നെന്നേക്കും ഭരിക്കുന്നു!
എല്ലാ തലമുറകളിലേക്കും അവന്‍െറ രാജ്യം തുടരുന്നു.
35 ഭൂമിയിലെ മനുഷ്യരെല്ലാം
സത്യമായും പ്രമാണികളല്ല.
സ്വര്‍ഗ്ഗീയശക്തികളോടും ഭൂമി യിലെ മനുഷ്യരോടും
ദൈവം തനിക്കിഷ്ടമു ള്ളതു ചെയ്യുന്നു.
അവന്‍െറ ശക്തമായ കര ങ്ങളെ തടയാന്‍ ആര്‍ക്കുമാവില്ല!
അവന്‍െറ പ്രവൃത്തികളെ ആര്‍ക്കും ചോദ്യം ചെയ്യാനാ വില്ല!
36 അതിനാല്‍ ദൈവം അപ്പോള്‍ എനിക്കു സ്വബുദ്ധി തിരിച്ചുതന്നു. രാജാവെന്നനില യിലുള്ള എന്‍െറ പ്രതാപവും ശക്തിയും അവന്‍ തിരിച്ചുതന്നു. എന്‍െറ ഉപദേഷ്ടാ ക്കളും രാജകീയപ്രഭുക്കന്മാരും വീണ്ടും എന്‍െറ ഉപദേശം തേടാന്‍ തുടങ്ങി. ഞാന്‍ വീണ്ടും രാജാവായി. ഞാന്‍ പണ്ടത്തെക്കാ ളും ശ്രേഷ്ഠനും ശക്തനുമായിത്തീരുകയും ചെയ്തു. 37 ഇപ്പോള്‍ ഞാന്‍, നെബൂഖദ്നേ സര്‍, സ്വര്‍ഗ്ഗത്തിലെ രാജാവിന് സ്തോത്ര വും ആദരവും തേജസ്സും നല്‍കി. അവന്‍ ചെയ്യുന്നതെല്ലാം ശരി. അവനെപ്പോഴും നീതിമാന്‍. അഹങ്കാരികളെ വിനീതരാ ക്കാന്‍ പോന്നവന്‍!