ആണാടിനെയും കോലാടിനെയും സംബന്ധിച്ചുള്ള ദാനീയേലിന്‍െറ ദര്‍ശനം
8
ബേല്‍ശസ്സര്‍ രാജാവായതിന്‍െറ മൂന്നാം കൊല്ലം എനിക്ക് ഈ ദര്‍ശനമുണ്ടായി, മറ്റേ ദര്‍ശനത്തിനു ശേഷമായിരുന്നു അത്. ആ ദര്‍ശ നത്തില്‍ ഞാന്‍ ശൂശന്‍നഗരത്തിലായിരുന്നു വെന്ന് ഞാന്‍ കണ്ടു. ഏലാം പ്രവിശ്യയുടെ തലസ്ഥാനമായിരുന്നു ശൂശന്‍. ഞാന്‍ ഊലായി നദീതീരത്തു നില്‍ക്കുകയായിരുന്നു. ഞാന്‍ മുക ളിലേക്കു നോക്കുകയും ഊലായിനദിയുടെ തീര ത്ത് ഒരാണാടു നില്‍ക്കുന്നതു കാണുകയും ചെയ്തു. ആണാടിനു നീണ്ട രണ്ടു കൊന്പുകളു ണ്ടായിരുന്നു. രണ്ടു കൊന്പുകളും നീളമുള്ളവ യാണെങ്കിലും ഒരു കൊന്പ് മറ്റേതിനെക്കാള്‍ നീണ്ടതായിരുന്നു. നീളം കൂടിയകൊന്പ് മറ്റേ കൊന്പിനെക്കാള്‍ വളരെ പിന്നിലുമായിരുന്നു. ആണാട് അതിന്‍െറ കൊന്പുകള്‍ കൊണ്ട് സാധനങ്ങളില്‍ ഇടിക്കുന്നതു ഞാന്‍ കണ്ടു. ആണാട് പടിഞ്ഞാട്ടും വടക്കോട്ടും തെക്കോട്ടും ഓടുന്നതു ഞാന്‍ കണ്ടു. ആണാടിനെ തടയാന്‍ ഒരു മൃഗത്തിനും കഴിഞ്ഞില്ല. മറ്റു മൃഗങ്ങളെ രക്ഷിക്കാന്‍ ആര്‍ക്കും കഴിഞ്ഞതുമില്ല. ആ ആണാട് തനിക്കിഷ്ടമുള്ളതു ചെയ്തു. അതി നാല്‍ ആണാട് വലിയ ശക്തിമാനായിത്തീ ര്‍ന്നു.
ആണാടിനെപ്പറ്റി ഞാന്‍ ചിന്തിച്ചു. ഞാന്‍ ചിന്തിച്ചുകൊണ്ടിരിക്കവേ, പടിഞ്ഞാറുനിന്നും ഒരാണ്‍കോലാടു വന്നു. ഈ കോലാടിനു കാണാനെളുപ്പമുള്ള വലിയൊരു കൊന്പുണ്ടാ യിരുന്നു. ആ കോലാട് തന്‍െറ പാദങ്ങള്‍ നിലം തൊടാത്തത്ര വേഗത്തില്‍ ഓടി.
ആ കോലാട് രണ്ടു കൊന്പുള്ള ആണാടി ന്‍െറ അടുത്തേക്കു വന്നു. ഊലായി നദീതീരത്തു നില്‍ക്കുന്നതായി ഞാന്‍ കണ്ട ആണാടായി രുന്നു അത്. കോലാട് വളരെ കോപിച്ചിരുന്നു. അത് ആണാടിന്‍െറയടുത്തേക്കു ഓടുകയും ചെയ്തു. കോലാട് ആണാടിന്‍െറയടുത്തേക്കു ഓടിപ്പോകുന്നതു ഞാന്‍ ശ്രദ്ധിച്ചു. കോലാട് വളരെ കോപിച്ചിരുന്നു. ആണാടിന്‍െറ രണ്ടു കൊന്പുകളും അത് ഒടിച്ചു. ആണാടിന് കോലാ ടിനെ തടയാന്‍ കഴിഞ്ഞില്ല. കോലാട് ആണാ ടിനെ തൊഴിച്ചു താഴെയിട്ടു. പിന്നെ കോലാട് ആണാടിനെ ചവിട്ടിമെതിച്ചു. ആണാടിനെ കോലാടില്‍നിന്നും രക്ഷിക്കാന്‍ ആരുമുണ്ടായിരു ന്നില്ല.
അങ്ങനെ കോലാട് അതിശക്തനായി. പക്ഷേ അതിശക്തനായപ്പോള്‍ അവന്‍െറ വലിയ കൊന്പൊടിഞ്ഞു. പിന്നെ ഒരു വലിയ കൊന്പിന്‍െറ സ്ഥാനത്ത്, അനായാസം കാണാ വുന്ന നാലു കൊന്പുകള്‍ മുളച്ചു. ആ നാലു കൊന്പുകള്‍ നാലു ദിക്കുകള്‍ക്കും നേരേയാ യിരുന്നു.
പിന്നെ, ആ നാലു കൊന്പുകളിലൊന്നില്‍ നിന്ന് ഒരു കൊച്ചുകൊന്പു കിളിര്‍ത്തുവന്നു. ആ കൊച്ചുകൊന്പ് വളര്‍ന്നു വലുതായി. തെക്കു കിഴക്കോട്ടാണ് അതു വളര്‍ന്നത്. മനോഹരമായ ദേശത്തിനു നേര്‍ക്കാണതു വളര്‍ന്നത്. 10 ആ കൊച്ചു കൊന്പ് വളരെ വലുതായി. ആകാശം മുട്ടെ അതു വളര്‍ന്നു. കൊച്ചുകൊന്പ് നക്ഷത്ര ങ്ങളില്‍ ചിലതിനെ താഴേക്കിട്ടു. ആ നക്ഷത്രങ്ങ ളെയൊക്കെ അത് ചവിട്ടിമെതിക്കുകയും ചെയ്തു. 11 ആ കൊച്ചുകൊന്പ് അതിശക്തമാ യിത്തീര്‍ന്നു. അനന്തരം അത് നക്ഷത്രങ്ങളുടെ അധിപനു (ദൈവം) നേര്‍ക്കു തിരിഞ്ഞു. അധി പന് അര്‍പ്പിക്കപ്പെട്ട പ്രതിദിനബലി ആ കൊച്ചുകൊന്പ് തടഞ്ഞു. അധിപനെ ജനം ആരാധിച്ചിരുന്ന സ്ഥലം വലിച്ചിടപ്പെട്ടു. 12 കൊച്ചുകൊന്പ് പാപം ചെയ്യുകയും പ്രതിദി നബലികള്‍ തടയുകയും ചെയ്തു. അത് നന്മ യെ തറയിലെറിഞ്ഞു. കൊച്ചു കൊന്പ് വിജയ പൂര്‍വം ഇങ്ങനെ ചെയ്തു.
13 അനന്തരം ഞാന്‍ വിശുദ്ധന്മാരില്‍* വിശുദ്ധന്മാര്‍ ദൂതന്‍ എന്നാവാം ഇതിനര്‍ത്ഥം. ഒരുവ ന്‍െറ സംസാരം കേട്ടു. പിന്നെ, മറ്റൊരു വിശു ദ്ധന്‍ ആദ്യത്തെ വിശുദ്ധന്‍െറ ചോദ്യത്തിന് ഉത്തരം നല്‍കുന്നതു ഞാന്‍ കേട്ടു. ആദ്യത്തെ വിശുദ്ധന്‍ ചോദിച്ചു, “പ്രതിദിനബലിയ്ക്കു എന്തു സംഭവിക്കുമെന്ന് ഈ ദര്‍ശനം കാണിക്കു ന്നു. വിനാശകരമായ ആ കൊടുംപാപത്തെ പ്പറ്റിയാണിത്. അധിപന്‍ ആരാധിക്കപ്പെട്ടിരുന്ന സ്ഥലം ജനം നശിപ്പിക്കുന്പോള്‍ അതു സംഭവി ക്കുമെന്ന് ഇതു കാണിക്കുന്നു. അവര്‍ ആ സ്ഥല മാകെ ചവിട്ടിമെതിക്കുന്പോള്‍ എന്തുണ്ടാകുമെ ന്ന് ഇതു കാണിക്കുന്നു. മനുഷ്യര്‍ ആ നക്ഷത്ര ങ്ങളെ ചവിട്ടിമെതിക്കുന്പോള്‍ എന്തുസംഭവി ക്കുമെന്നതു കാണിക്കുന്നു. പക്ഷേ ഇത് എത്ര നാള്‍ നീണ്ടു നില്‍ക്കും?”
14 മറ്റെ വിശുദ്ധനായവന്‍ പറഞ്ഞു, “രണ്ടായി രത്തിമുന്നൂറു ദിവസങ്ങളിലേക്കു ഇങ്ങനെ സംഭ വിക്കും. അനന്തരം വിശുദ്ധസ്ഥലം ഉറപ്പിക്ക പ്പെടും.”
ദാനീയേലിനു ദര്‍ശനം വിശദീ കരിക്കപ്പെടുന്നു
15 ഞാന്‍, ദാനീയേല്‍, ഈ ദര്‍ശനം കണ്ടു. ഇതിന്‍െറ അര്‍ത്ഥമെന്താണെന്നറിയുവാന്‍ ശ്രമിക്കുകയും ചെയ്തു. ദര്‍ശനത്തെപ്പറ്റി ഞാന്‍ ചിന്തിച്ചുകൊണ്ടിരിക്കേ മനുഷ്യനെ പ്പോലെ കാണപ്പെട്ട ആരോ പെട്ടെന്ന് എന്‍െറ മുന്പില്‍ വന്നു നിന്നു. 16 അപ്പോള്‍ ഞാനൊരാ ളുടെ ശബ്ദം കേട്ടു. ഊലായിനദിയില്‍ നിന്നാ ണ് ഈ ശബ്ദം വന്നത്. ശബ്ദം വിളിച്ചു പറ ഞ്ഞു, “ഗബ്രീയേലേ, ഇയാള്‍ക്കു ദര്‍ശനം വിശ ദീകരിച്ചു കൊടുക്കുക.”
17 അതിനാല്‍, മനുഷ്യരൂപിയായ ഗബ്രീയേല്‍ ദൂതന്‍ എന്‍െറയടുത്തേക്കു വന്നു. ഞാന്‍ വല്ലാ തെ ഭയന്നു. ഞാന്‍ നിലത്തു വീണു. പക്ഷേ ഗബ്രീയേല്‍ എന്നോടു പറഞ്ഞു, “മനുഷ്യാ, അവസാനകാലത്തേക്കുള്ളതാണ് ഈ ദര്‍ശന മെന്നു മനസ്സിലാക്കുക.”
18 ഗബ്രീയേല്‍ സംസാരിച്ചുകൊണ്ടിരിക്കവേ, ഞാന്‍ നിലത്തേക്കു വീണ് ഉറക്കത്തിലാണ്ടു. അതൊരു ഗാഢനിദ്രയായിരുന്നു. ഗബ്രീയേല്‍ ഒരു സ്പര്‍ശനം കൊണ്ട് എന്നെ എഴുന്നേല്പിച്ചു നിര്‍ത്തി. 19 ഗബ്രീയേല്‍ പറഞ്ഞു, “ഇപ്പോള്‍ ഞാന്‍ നിനക്കുദര്‍ശനം വിശദീകരിച്ചു തരാം. ഭാവിയില്‍ എന്തുണ്ടാകുമെന്ന് ഞാന്‍ നിന്നോടു പറയാം. നിന്‍െറ ദര്‍ശനങ്ങള്‍ അവസാനകാല ത്തെപ്പറ്റിയുള്ളതായിരുന്നു.
20 “രണ്ടു കൊന്പുള്ള ഒരാണാടിനെ നീ കണ്ടു. ആ കൊന്പുകള്‍ മേദ്യയും പാര്‍സിയുമായി രുന്നു. 21 ഗ്രീസിലെ രാജാവായിരുന്നു കോലാട്. കണ്ണുകള്‍ക്കിടയിലെ വലിയ കൊന്പ് ആദ്യ ത്തെ രാജാവാകുന്നു. 22 ആ കൊന്പ് ഒടിഞ്ഞു. ആ സ്ഥാനത്ത് നാലു കൊന്പുകള്‍ മുളച്ചു. ആ നാലു കൊന്പുകള്‍ നാലു രാജ്യങ്ങളാകുന്നു. ആദ്യത്തെ രാജാവിന്‍െറ രാജ്യത്തുനിന്നാണ് ആ നാലു രാജ്യങ്ങളുണ്ടാകുന്നത്. പക്ഷേ ആ നാലു രാഷ്ട്രങ്ങളും ആദ്യത്തെ രാജാവിനെ പ്പോലെ പ്രബലമല്ല.
23 “അവസാന കാലത്ത് ആ നാലു രാഷ്ട്രങ്ങ ള്‍ക്കും ക്രൂരനും കര്‍ക്കശക്കാരനുമായ ഒരു രാജാ വുണ്ടാകും, അയാള്‍ വലിയ സൂത്രശാലിയുമാ യിരിക്കും. നിരവധി നിരവധി പാപികള്‍ അവിടെ നിറയുന്പോഴാണ് ഇതു സംഭവിക്കുക. 24 ഈ രാജാവ് വളരെ ശക്തനായിരിക്കും. പക്ഷേ അവന്‍െറ ശക്തി അവ നില്‍നിന്നല്ല. ഈ രാജാവ് വലിയ വിനാശത്തിനു കാരണമാകും. തന്‍െറ പ്രവര്‍ത്തികളിലെല്ലാം അവന്‍ വിജയി യായിരിക്കും. ശക്തരായവരെ-ദൈവത്തിന്‍െറ വിശുദ്ധന്മാരെപ്പോലും-അവന്‍ നശിപ്പിക്കും.
25 “ഈ രാജാവ് വളരെ സമര്‍ത്ഥനും സൂത്രശാ ലിയുമായിരിക്കും. വിജയിയായിത്തീരാന്‍ അവന്‍ തന്‍െറ ജ്ഞാനവും നുണകളും ഉപയോ ഗിക്കും. താന്‍ വലിയ പ്രമാണിയാണെന്ന് അവന്‍ കരുതും. അപ്രതീക്ഷിതമായി അവന്‍ നിരവധിപേരെ നശിപ്പിക്കും. പ്രഭുക്കന്മാരുടെ പ്രഭു(ദൈവം)വിനോടു പോരാടാന്‍ പോലും അവന്‍ ശ്രമിക്കും. എന്നാല്‍ ക്രൂരനായ ആ രാജാ വിന്‍െറ അധികാരം തകര്‍ക്കപ്പെടും. അവനെ നശിപ്പിക്കുന്നതാകട്ടെ ഒരു മനുഷ്യകരവുമായി രിക്കില്ല.
26 “ആ കാലത്തെപ്പറ്റിയുള്ള ഈ ദര്‍ശനവും ഞാന്‍ പറഞ്ഞ കാര്യങ്ങളും സത്യമായിത്തീരും. പക്ഷേ ആ ദര്‍ശനങ്ങള്‍ വളരെ വളരെക്കാലം സംഭവിക്കാതിരിക്കാന്‍ മുദ്രവച്ചു സൂക്ഷിക്കുക.”
27 ഞാന്‍, ദാനീയേല്‍, വളരെ ദുര്‍ബലനായി. ആ ദര്‍ശനത്തിനുശേഷം വളരെക്കാലം ഞാന്‍ രോഗിയായി കിടന്നു. അനന്തരം ഞാന്‍ എണീ ക്കുകയും രാജാവിന്‍െറയടുത്ത് ജോലിക്കായി പോവുകയും ചെയ്തു. പക്ഷേ ദര്‍ശനത്തെ ചൊല്ലി ഞാന്‍ വളരെ സംഭ്രമിച്ചിരുന്നു. ദര്‍ശന ത്തിന്‍െറ അര്‍ത്ഥമെന്തെന്ന് എനിക്കു മനസ്സി ലായില്ല.