ആവര്‍ത്തനം
യിസ്രായേല്‍ജനതയോട് മോശെ സംസാരിക്കുന്നു
1
യിസ്രായേല്‍ജനതയ്ക്ക് മോശെ നല്‍കിയ സന്ദേശം ഇതാണ്. യോര്‍ദ്ദാന്‍നദിയുടെ കിഴക്ക്, യോര്‍ദ്ദാന്‍താ ഴ്വരയിലെ മരുഭൂമിയില്‍ വച്ചാണ് അവന്‍ അവരോടിതു പറഞ്ഞത്. സൂഫിന്‍റെ എതിര്‍വശത്ത് പാരാന്‍മരുഭൂമി യ് ക്കും തോഫെല്‍, ലാബാന്‍, ഹസേരോത്ത്, ദീസാഹാബ് എന്നീ നഗരങ്ങള്‍ക്കും ഇടയ്ക്കായിരുന്നു അത്.
ഹോരേബുപര്‍വ്വതത്തില്‍നിന്ന് സേയീര്‍ മലകളിലൂ ടെ കാദേശുബര്‍ന്നേയയിലേക്കുള്ള യാത്രയ്ക്ക് പതി നൊന്നു ദിവസമേ എടുക്കൂ. പക്ഷേ യിസ്രായേല്‍ജനത ഈജിപ്തില്‍ നിന്നു പുറപ്പെട്ട് ഈ സ്ഥലത്തെത് തുംവ രെ നാല്പതു വര്‍ഷമുണ്ടായിരുന്നു. നാല്പതാം വര്‍ഷത് തിന്‍റെ പതിനൊന്നാം മാസം ഒന്നാം ദിവസം മോശെ ജന ങ്ങളോടു സംസാരിച്ചു. യഹോവ കല്പിച്ചതെല്ലാം മോശെ അവരോടു പറഞ്ഞു. സീഹോനെയും ഓഗിനെ യും യഹോവ പരാജയപ്പെടുത്തിയതിന്‍റെ ശേഷമായി രുന്നു അത്. അമോര്യരുടെ രാജാവായിരുന്നു സീഹോന്‍. ഹെശ്ബോനിലായിരുന്നു സീഹോന്‍ വസിച്ചിരുന്നത്. ബാശാനിലെ രാജാവായിരുന്നു ഓഗ്. എദ്രെയിലെ അസ് താരോത്തിലായിരുന്നു ഓഗ് താമസിച്ചിരുന്നത്. യിസ് രായേല്‍ജനത മോവാബില്‍ യോര്‍ദ്ദാന്‍നദിയുടെ കിഴക് കുവശത്ത് താമസിക്കുകയായിരുന്നു. അപ്പോള്‍ യഹോ വ കല്പിച്ച കാര്യങ്ങള്‍ മോശെ വിശദീകരിക്കുവാനും തുടങ്ങി. മോശെ പറഞ്ഞു:
“ഹോരേബുപര്‍വ്വതത്തില്‍ നമ്മുടെ ദൈവമായ യ വ ഞങ്ങളോടു സംസാരിച്ചു. അവന്‍ പറഞ്ഞു, ‘ഈ പര്‍വ് വതത്തില്‍ നിങ്ങള്‍ വളരെക്കാലം താമസിച്ചു. അമോ ര്യര്‍ വസിക്കുന്ന മലന്പ്രദേശത്തേക്കു പോകുക. അ തിനുചുറ്റുമുള്ള എല്ലാ സ്ഥലങ്ങളിലേക്കും പോകുക. യോര്‍ദ്ദാന്‍താഴ്വര, മലന്പ്രദേശം, പടിഞ്ഞാറന്‍ ചരിവു കള്‍, നെഗെബ്, സമുദ്രതീരങ്ങള്‍ എന്നിവിടങ് ങളിലേക് കെല്ലാം പോവുക. കനാന്‍ദേശത്തുകൂടിയും ലെബാ നോ നിലൂടെയും പോവുക. മഹാനദിയായ യൂഫ്രട്ടീസുവരെ പോകണം. നോക്കൂ, ആ ഭൂമി ഞാന്‍ നിങ്ങള്‍ക്കു തരുന് നു. പോയി അതെടുക്കുക. ആ സ്ഥലം ഞാന്‍ നിങ്ങളുടെ പൂര്‍വ്വികരായ അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നിവര്‍ക്കു വാഗ്ദാനം ചെയ്തതാണ്. ആ ദേശം അവര്‍ ക്കും അവരുടെ പിന്‍ഗാമികള്‍ക്കും കൊടുക്കാമെന്ന് ഞാ ന്‍ വാഗ്ദാനം ചെയ്തതാണ്.’”
മോശെ നേതാക്കളെ തെരഞ്ഞെടുക്കുന്നു
മോശെ പറഞ്ഞു, “ആ സമയത്തു ഞാന്‍ നിങ്ങളോടു പറഞ്ഞു, എനിക്കു നിങ്ങളെ സ്വയം പരിപാലിക്കാന്‍ കഴിയില്ല. 10 നിങ്ങളാകട്ടെ എണ്ണത്തില്‍ പെരുകുകയും ചെയ്തിരിക്കുന്നു! നിങ്ങളുടെ ദൈവമായ യഹോവ ആ കാശത്തിലെ നക്ഷത്രങ്ങള്‍ പോലെ നിങ്ങളുടെ എണ് ണം വര്‍ദ്ധിപ്പിച്ചിരിക്കുന്നു. 11 നിങ്ങളുടെ പൂര്‍ വ് വികരുടെ ദൈവമായ യഹോവ നിങ്ങളെ ഇപ് പോഴു ള്ള തിന്‍റെ ആയിരം മടങ്ങാക്കിയെന്നു വരാം! അവന്‍ വാ ഗ്ദാനം ചെയ്തതുപോലെ നിങ്ങളെ അനുഗ്രഹിക്കും! 12 പക്ഷേ, എനിക്കു സ്വയം നിങ്ങളെ പരിപാ ലിക്കാ നോ നിങ്ങളുടെ തര്‍ക്കങ്ങളെല്ലാം പരിഹരിക്കാനോ കഴിയില്ല. 13 അതിനാല്‍ ഞാന്‍ നിങ്ങളോടു പറഞ്ഞു: ‘ഓ രോ ഗോത്രത്തില്‍നിന്നും ഓരോ പുരുഷന്മാരെ വീതം തെരഞ്ഞെടുക്കുക. ഞാനവരെ നിങ്ങള്‍ക്കുമേല്‍ നേതാ ക്കളായി വാഴിക്കാം. അനുഭവവും പരിചയവും ഉള്ള വിവേ കമതികളെ വേണം തെരഞ്ഞെടുക്കാന്‍.’
14 “നിങ്ങള്‍ പറഞ്ഞു, ‘അതു കൊള്ളാവുന്ന കാ ര്യമാ ണ്.’
15 “അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ ഗോത്രങ്ങളി ല്‍ നിന്നും തെരഞ്ഞെടുത്ത വിവേകശാലികളും പരിചയമു ള്ളവരുമായവരെ ഞാന്‍ നിങ്ങളുടെ നേതാക്കളാക്കി. അങ് ങനെ, ഞാന്‍ നിങ്ങള്‍ക്കു സഹസ്രാധിപന്മാരെയും ശതാ ധിപന്മാരെയും അര്‍ദ്ധശതാധിപന്മാരെയും ദശാധിപ ന് മാരെയും നല്‍കി. നിങ്ങളുടെ ഓരോ ഗോത്രത്തിനും ഉദ് യോഗസ്ഥ പ്രമാണിമാരെയും ഞാന്‍ നല്‍കി.
16 “ആ സമയം ഞാന്‍ ആ ന്യായാധിപന്മാരോടു പറഞ് ഞു, ‘നിങ്ങളുടെയാളുകള്‍ക്കിടയിലുള്ള തര്‍ക്കങ്ങള്‍ ശ്രദ് ധിക്കുക. ഓരോ പ്രശ്നത്തിലും വിധി പറയുന്പോള്‍ നി ങ്ങള്‍ നീതി പുലര്‍ത്തുക. രണ്ട് യിസ്രായേലുകാര്‍ തമ്മി ലാണോ ഒരു യിസ്രായേലുകാരനും ഒരു വിദേശിയും തമ്മി ലാണോ തര്‍ക്കം എന്നതല്ല പ്രശ്നം. ഓരോന്നും നിങ് ങള്‍ ന്യായമായി വിധിക്കണം. 17 വിധി നടത്തുന്പോള്‍ ഒരാള്‍ മറ്റൊരാളെക്കാള്‍ പ്രധാനിയാണോ എന്നൊന്നും നിങ്ങള്‍ ചിന്തിക്കരുത്. എല്ലാവരേയും ഒരുപോലെ വേ ണം കരുതാന്‍. നിങ്ങളുടെ തീരുമാനം ദൈവത്തില്‍ നി ന്നു ള്ളതാകയാല്‍ നിങ്ങള്‍ ആരെയും ഭയപ്പെടരുത്. പക്ഷേ നി ങ്ങള്‍ക്ക് ഏതെങ്കിലും തര്‍ക്കത്തില്‍ വിധി പറയാന്‍ പ്ര യാസം തോന്നുന്നുവെങ്കില്‍ അത് എനിക്കു വിടുക. ഞാന്‍ വിധി പറയാം. 18 അതേ സമയം നിങ്ങള്‍ ചെയ്യേണ്ട മറ്റെല്ലാ കാര്യങ്ങളും ഞാന്‍ പറഞ്ഞു.
ചാരന്മാര്‍ കനാനിലേക്ക്
19 “അനന്തരം നമ്മള്‍ നമ്മുടെ ദൈവമായ യഹോവയെ അനുസരിച്ചു. ഹോരേബുപര്‍വ്വതത്തില്‍നിന്ന് നമ്മള്‍ അമോര്യരുടെ മലന്പ്രദേശത്തേക്കു പോയി. നിങ്ങള്‍ കണ്ട വലിയതും ഭീകരവുമായ മരുഭൂമിയിലൂടെയാണ് ന മ്മള്‍ സഞ്ചരിച്ചത്. നമ്മള്‍ കാദേശ് ബര്‍ന്നേയയില്‍ എ ത്തി. 20 അപ്പോള്‍ ഞാന്‍ നിങ്ങളോടു പറഞ്ഞു, ‘നി ങ് ങളിപ്പോള്‍ അമോര്യരുടെ മലന്പ്രദേശത്തേക്ക് എത് തിയിരിക്കുന്നു. നമ്മുടെ ദൈവമായ യഹോവ ഈ രാജ്യം നമുക്കു നല്‍കും. 21 ഇതാ നോക്കൂ! മലയിലേക്കു കയറി ആ ദേശം നിങ്ങളുടേതാക്കുക! നിങ്ങളുടെ പൂര്‍ വ്വിക ന്മാരുടെ ദൈവമായ യഹോവയുടെ ആജ്ഞയാണിത്. അ തിനാല്‍ ഭയപ്പെടേണ്ട. ഒന്നിനെപ്പറ്റിയും വ്യാ കുല പ്പെടേണ്ടതില്ല.’
22 “പക്ഷേ നിങ്ങളെല്ലാം എന്‍റെയടുത്തു വന്നു പറ ഞ്ഞു, ‘നമുക്കാദ്യം ചിലരെ വിട്ട് ആ സ്ഥലം പരിശോ ധിക്കാം. അവിടത്തെ ശക്തവും ദുര്‍ബ്ബലവുമായ ഭാഗ ങ്ങളേതൊക്കെയെന്ന് അവര്‍ നോക്കി വരട്ടെ. എന്നി ട്ടവര്‍ വന്ന് നമ്മള്‍ ഏതു മാര്‍ഗ്ഗത്തിലാണ് പോകേണ് ടതെന്നു പറയട്ടെ. നമ്മള്‍ പോകേണ്ട നഗരങ്ങ ളെപ്പറ് റിയും അവര്‍ പറയും.’
23 “അതൊരു നല്ല ആശയമാണെന്ന് എനിക്കു തോന് നി. അതിനാല്‍ ഞാന്‍ നിങ്ങളുടെ ഗോത്രത്തില്‍നിന്നും ഒരാളെ വീതം, അതായത് നിങ്ങള്‍ക്കിടയില്‍നിന്നും പന് ത്രണ്ടുപേരെ തെരഞ്ഞെടുത്തു. 24 അനന്തരം അവര്‍ മല മുകളിലേക്ക് സ്ഥലപരിശോധനയ്ക്കു പോയി. എസ് കോല്‍ താഴ്വരയിലെത്തി അവര്‍ അവിടം പരിശോ ധിച് ചു. 25 അവിടെ നിന്നും ശേഖരിച്ച കുറെ പഴങ്ങള്‍ അവര്‍ തിരികെ വന്നപ്പോള്‍ കൊണ്ടുവന്നു. ആ സ്ഥലത് തെ പ്പറ്റി അവര്‍ നമ്മോടു പറഞ്ഞു. അവര്‍ പറഞ്ഞു, ‘നമ് മുടെ ദൈവമായ യഹോവ ഒരു നല്ല സ്ഥലമാണ് നമുക്കു നല്‍കുന്നത്!’ 26 “പക്ഷേ അങ്ങോട്ടു പോകാന്‍ നിങ്ങള്‍ വിസമ്മതിച്ചു. നിങ്ങളുടെ ദൈവമായ യഹോവയെ അ നുസരിക്കാന്‍ നിങ്ങള്‍ കൂട്ടാക്കിയില്ല. 27 അവനവന്‍റെ കൂടാരങ്ങളിലെത്തി നിങ്ങള്‍ പിറുപിറുക്കാന്‍ തുടങ്ങി. നിങ്ങള്‍ പറഞ്ഞു, ‘യഹോവ നമ്മളെ വെറുക്കുന്നു! അ മോര്യര്‍ നമ്മളെ നശിപ്പിക്കാന്‍വേണ്ടി മാത്രമാണ് അ വന്‍ നമ്മെ ഈജിപ്തില്‍നിന്നും കൊണ്ടുവന്നത്. 28 നമ്മ ള്‍ ഇനി എവിടെ പോകും? നമ്മുടെ സഹോദരന്മാരുടെ വി വരണം നമ്മെ ഭയപ്പെടുത്തുന്നു. അവര്‍ പറഞ്ഞു: അവി ടുത്തുകാര്‍ നമ്മേക്കാള്‍ വലിയവരും ഉയരം കൂടിയവ രുമാ ണ്! നഗരങ്ങള്‍ വലുതും നഗരഭിത്തികള്‍ ആകാശംമുട്ടെ പൊക്കമുള്ളതുമാണ്! രാക്ഷസന്മാരെ ഞങ്ങളവിടെ കാ ണുകയും ചെയ്തു!’
29 “അതിനാല്‍ ഞാന്‍ നിങ്ങളോടു പറഞ്ഞു, ‘നിങ്ങള്‍ പരിഭ്രമിക്കരുത്! അവരെ ഭയപ്പെടുകയും അരുത്! 30 നിങ് ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കുമുന്പേ പോവു കയും നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്യുകയും ചെയ് യും. ഈജിപ്തില്‍ ചെയ്തതുപോലെ തന്നെ അവനിതു ചെയ്യും. 31 അവിടെയും മരുഭൂമിയിലും അവന്‍ നിങ്ങള്‍ ക്കു മുന്പേ പോകുന്നത് നിങ്ങള്‍ കണ്ടു. നിങ്ങളുടെ ദൈവമാകുന്ന യഹോവ, ഒരാള്‍ തന്‍റെ മകനെ എന്നപോ ലെ നിങ്ങളെ എടുത്തു കൊണ്ടുപോന്നു. ഈ സ്ഥല ത്തേക്കുള്ള വഴിയിലെന്പാടും യഹോവ നിങ്ങളെ പരിര ക്ഷിച്ചു കൊണ്ടുവന്നു.’
32 “പക്ഷേ എന്നിട്ടും നിങ്ങള്‍ ദൈവമായ യഹോവ യില്‍ വിശ്വസിക്കുന്നില്ല! 33 നിങ്ങള്‍ക്കു മുന്പേ ചെ ന്ന് അവന്‍ നിങ്ങള്‍ക്കു പാളയമടിക്കാനുള്ള സ്ഥലം കണ് ടുപിടിച്ചു. രാത്രിയില്‍ അഗ്നിസ്തംഭത്തിലും പകല്‍ മേഘത്തിലും നിങ്ങള്‍ക്കു മുന്പേ നടന്ന് അവന്‍ നിങ്ങ ളെ വഴി കാട്ടി.
കനാനില്‍ പ്രവേശിക്കാന്‍ അനുവാദമില്ല
34 “നിങ്ങള്‍ പറഞ്ഞതു കേട്ട് യഹോവയ്ക്കു കോപമു ണ്ടായി. അവന്‍ ഒരു ശക്തമായ പ്രതിജ്ഞയെടുത്തു. അവ ന്‍ പറഞ്ഞു, 35 ‘ഇപ്പോള്‍ ജീവിക്കുന്ന ദുഷ്ടന് മാരായ നിങ്ങള്‍ക്ക് നിങ്ങളുടെ പൂര്‍വ്വികര്‍ക്കു ഞാന്‍ വാഗ്ദാനം ചെയ്ത നന്മനിറഞ്ഞ ദേശത്തേക്കു പ്രവേശിക് കാനാവി ല്ല. 36 പുത്രനായ കാലേബു മാത്രമേ ആ സ്ഥലം കാണുക യുള്ളൂ. അവന്‍ നടന്ന ഭൂമി ഞാന്‍ കാലേബിനു നല്‍കും. ആ സ്ഥലം ഞാന്‍ കാലേബിന്‍റെ പിന്‍ഗാമികള്‍ക്കും നല്‍കും. കാരണമെന്തെന്നാല്‍ കാലേബ് എന്‍റെ കല്പനകളെല്ലാം അനുസരിച്ചു.’
37 “നിങ്ങള്‍ മൂലം യഹോവ എന്നോടും കോപിച്ചു. അവന്‍ എന്നോടു പറഞ്ഞു, ‘മോശെ, നിനക്കും ആ രാജ് യത്തേക്കു പ്രവേശനമില്ല. 38 എന്നാല്‍ നൂന്‍റെ പുത്ര നും നിന്‍റെ സഹായിയുമായ യോശുവ അവിടെ പ്രവേശി ക്കും. യിസ്രായേല്‍ജനതയെ ആ സ്ഥലം സ്വന്തമാക്കാന്‍ നയിക്കുന്നത് യോശുവ ആകയാല്‍ അവനെ പ്രോത്സാ ഹിപ്പിക്കുക.’
39 “യഹോവ നമ്മോടു പറഞ്ഞു, ‘നിങ്ങളുടെ കൊച് ചുകുട്ടികളെ ശത്രുക്കള്‍ പിടിച്ചുകൊ ണ്ടുപോകുമെ ന്ന് നിങ്ങള്‍ പറഞ്ഞു. പക്ഷേ ആ കുട്ടികള്‍ ആ സ്ഥലത് തേക്കു പ്രവേശിക്കും. ശരിയും തെറ്റും തിരിച്ചറിയാന്‍ പ്രായമാകാത്തതിനാല്‍ നിങ്ങളുടെ തെറ്റിന് ആ കുഞ്ഞു ങ്ങളെ ഞാന്‍ കുറ്റപ്പെടുത്തുകയില്ല. അതിനാല്‍ അവ ര്‍ക്കു ഞാന്‍ ആ സ്ഥലം നല്‍കും. നിങ്ങളുടെ കുട്ടികള്‍ ആ സ്ഥലം സ്വന്തമാക്കും. 40 പക്ഷേ നിങ്ങള്‍, തിരിഞ്ഞ് ചെങ്കടലിലേക്കുള്ള വഴിയേ മരുഭൂമിയിലേക്കു നടക്കു ക.’
41 “അപ്പോള്‍ നിങ്ങള്‍ പറഞ്ഞു, ‘മോശെ, യഹോവ യ്ക്കെതിരെ ഞങ്ങള്‍ പാപം ചെയ്തിരിക്കുന്നു. പക്ഷേ ഇനി നമുക്കു പോയി ദൈവമായ യഹോവ മുന്പു കല് പിച്ചതുപോലെ യുദ്ധം ചെയ്യാം.’ അനന്തരം നിങ്ങ ളോരോരുത്തരും അവരവരുടെ ആയുധങ്ങളെടുത്തു. മല ന്പ്രദേശത്തെ തോല്പിക്കുക എളുപ്പമാണെന്ന് നിങ് ങള്‍ കരുതി.
42 “എന്നാല്‍ യഹോവ എന്നോടു പറഞ്ഞു, അങ്ങോ ട്ടു കയറുകയോ യുദ്ധം ചെയ്യുകയോ അരുതെന്ന് അവ രോടു പറയുക. എന്തുകൊണ്ടെന്നാല്‍, ഞാന്‍ അവരോ ടൊപ്പമില്ലാത്തതിനാല്‍ ശത്രുക്കള്‍ അവരെ തോല്പി ക്കും.’
43 “ഞാന്‍ നിങ്ങളോടു സംസാരിച്ചെങ്കിലും നിങ്ങള്‍ അതത്ര കാര്യമാക്കിയില്ല. യഹോവയുടെ കല്പന നി ങ്ങള്‍ അനുസരിച്ചില്ല. സ്വന്തം ശക്തി ഉപയോഗി ച് ചു വിജയിക്കാമെന്നു നിങ്ങള്‍ കരുതി. അതിനാല്‍ നിങ്ങ ള്‍ മലയിലേക്കു കയറി. 44 പക്ഷേ അവിടെ വസിച്ചി രുന് ന അമോര്യര്‍ നിങ്ങളോടു യുദ്ധം ചെയ്യാന്‍ വന്നു. തേ നീച്ചക്കൂട്ടം പോലെ വന്ന് അവര്‍ നിങ്ങളെ ആക്രമി ച്ചു. സേയീര്‍ മുതല്‍ ഹൊര്‍മ്മാവരെ അവര്‍ നിങ്ങളെ ഓ ടിച്ചു. 45 അപ്പോള്‍ നിങ്ങള്‍ തിരിച്ചു വന്ന് യഹോവ യോട് രക്ഷയ്ക്കായി നിലവിളിച്ചു. എന്നാല്‍ യഹോവ നിങ്ങളെ ശ്രദ്ധിച്ചില്ല. 46 അതിനാല്‍ നിങ്ങള്‍ വളരെക് കാലം കാദേശില്‍ തങ്ങി.