പുതിയ ശിലാഫലകങ്ങള്‍
10
“അപ്പോള്‍ യഹോവ എന്നോടു പറഞ്ഞു, ‘ആദ് യത്തെ രണ്ടു കല്ലുകള്‍ പോലെ രണ്ടു ശിലാഫ ലകങ്ങള്‍ നീ മുറിച്ചെടുക്കുക. എന്നിട്ട് നീ മലകയറി എന്‍റെ അടുത്തേക്കു വരിക. തടി കൊണ്ട് ഒരു പെട്ടക വും ഉണ്ടാക്കുക. ആദ്യത്തെ കല്ലുകളില്‍ - നീ പൊട് ടിച്ചവ - എഴുതിയിരുന്ന അതേ വാക്കുകള്‍ ഞാന്‍ ഇവ യിലും എഴുതാം. നീ ഈ കല്ലുകള്‍ പെട്ടകത്തില്‍ വയ് ക്കണം.’
“അതിനാല്‍ ഞാന്‍ കരുവേലകത്തടി കൊണ്ട് ഒരു പെട് ടകമുണ്ടാക്കി. പരന്ന രണ്ടു കല്ലുകള്‍ ആദ്യത്തേതു പോലെ ഞാന്‍ വെട്ടിയെടുത്തു. അനന്തരം ഞാന്‍ മലമു കളിലേക്കു കയറി. പരന്ന രണ്ടു കല്ലുകളും കയ്യിലെടു ത്തു. യഹോവ താന്‍ മുന്പെഴുതിയ അതേ വാക്കുകള്‍ ആ കല്ലുകളിലെഴുതി. നിങ്ങള്‍ മലയില്‍ കൂടിയപ്പോള്‍ അഗ് നിയില്‍ നിന്നുകൊണ്ട് നിങ്ങളോടു പറഞ്ഞ പത്തു കല്പനകള്‍. അനന്തരം യഹോവ ശിലാഫലകങ്ങള്‍ എനി ക്കു നല്‍കി. ഞാന്‍ മലയില്‍ നിന്നിറങ്ങി വന്നു. ഫലക ങ്ങള്‍ ഞാനുണ്ടാക്കിയ പെട്ടകത്തില്‍ വച്ചു. അവ അ തില്‍ വയ്ക്കാനാണ് യഹോവ എന്നോടു കല്പിച്ചത്. കല്ലുകള്‍ ഇപ്പോഴും പെട്ടകത്തിലുണ്ട്.”
യിസ്രായേല്‍ജനത ബെനേ-ആക്കാന്‍ ജനതയുടെ കിണ റുകളുടെ സമീപത്തുനിന്ന് മോസരയിലേക്കു പോയി. അഹരോന്‍ അവിടെ വച്ചു മരിച്ചു. അവനെ അവിടെ അടക്കുകയും ചെയ്തു. അഹരോന്‍റെ സ്ഥാനത്ത് അഹ രോന്‍റെ പുത്രന്‍ എലെയാസാര്‍ പുരോഹിതനായി. അന ന്തരം യിസ്രായേല്‍ജനത മോസരയില്‍നിന്നും ഗുദ്ഗോ ദയിലേക്കു പോയി. ഗുദ്ഗോദയില്‍നിന്നും അവര്‍ യൊ ത്ബത്തെയിലേക്കു പോവുകയും ചെയ്തു. നദികളുടെ ദേശമായിരുന്നു അത്. അപ്പോള്‍ ലേവിഗോത്രക്കാരെ തന്‍റെ വിശിഷ്ടജോലികള്‍ക്കായി മറ്റു ഗോത്ര ങ്ങളി ല്‍നിന്നും യഹോവ വേര്‍തിരിച്ചു. യഹോവയുടെ കരാറി ന്‍റെ പെട്ടകം ചുമക്കുകയായിരുന്നു അവരുടെ ജോലി. അവര്‍ യഹോവയുടെ മുന്പില്‍ പുരോഹിതരായി ശുശ്രൂ ഷ നടത്തുകയും ചെയ്തു. യഹോവയുടെ നാമത്തില്‍ ജന ങ്ങളെ അനുഗ്രഹിക്കുന്ന ജോലിയും അവര്‍ക് കുണ്ടാ യിരുന്നു. ഇന്നും അവര്‍ ആ വിശുദ്ധജോലികള്‍ ചെയ്യു ന്നു. അതിനാലാണ് ലേവ്യര്‍ക്ക് മറ്റു ഗോത്രങ്ങ ളെപ് പോലെ ഭൂമിയില്‍ വീതം ലഭിക്കാത്തത്. ലേവ്യര്‍ക്ക് തങ് ങളുടെ വീതമായി യഹോവയെത്തന്നെ കിട്ടി. നിങ്ങളു ടെ ദൈവമായ യഹോവ അവര്‍ക്ക് വാഗ്ദാനം ചെയ്തതും അതു തന്നെ.
10 “ആദ്യത്തേതു പോലെ ഞാന്‍ നാല്പതു രാവും നാ ല്പതു പകലും മലയില്‍ തങ്ങി. ഒരിക്കല്‍ക്കൂടി യഹോ വ എന്നെ ശ്രദ്ധിച്ചു. നിങ്ങളെ നശിപ്പിക് കേണ്ടതി ല്ലെന്നവന്‍ നിശ്ചയിച്ചു. 11 യഹോവ എന്നോടു പറ ഞ്ഞു, ‘ചെന്ന് ജനങ്ങളെ അവരുടെ യാത്രയില്‍ നയിക് കുക. അവര്‍ക്കു നല്‍കുമെന്ന് അവരുടെ പൂര്‍വ്വികരോടു ഞാന്‍ വാഗ്ദാനം ചെയ്ത ഭൂമിയിലേക്ക് അവര്‍ പോയി വ സിക്കട്ടെ.’
യഥാര്‍ത്ഥത്തില്‍ യഹോവ എന്താഗ്രഹിക്കുന്നു
12 “യിസ്രായേല്‍ജനമേ, ഇനി ശ്രദ്ധിക്കുക! നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളില്‍ നിന്ന് എന്താണ് യഥാര്‍ ത്ഥത്തില്‍ ആഗ്രഹിക്കുന്നത്? അവനെ നിങ്ങള്‍ ആദരി ക്കുകയും അവന്‍ പറയുന്നതു ചെയ്യുകയുമാണ് യഹോ വ പ്രതീക്ഷിക്കുന്നത്. നിങ്ങള്‍ അവനെ സ്നേഹി ക് കു കയും നിങ്ങളുടെ ദൈവമാകുന്ന യഹോവയെ പൂര്‍ണ്ണമ നസ്സോടും ആത്മാവോടും കൂടി ശുശ്രൂഷിക്കുകയുമാണ് ദൈവം നിങ്ങളില്‍നിന്ന് പ്രതീക്ഷിക്കുന്നത്. 13 അതി നാല്‍ ഞാനിന്നു നിങ്ങള്‍ക്കു തരുന്ന യഹോവയുടെ നി യമങ്ങളും കല്പനകളും നിങ്ങള്‍ അനുസരിക്കുക. ഈ നി യമങ്ങളും കല്പനകളും നിങ്ങളുടെ നന്മയ്ക്കു വേ ണ്ടി യുള്ളതാണ്.
14 “എല്ലാം നിങ്ങളുടെ ദൈവമാകുന്ന യഹോവ യുടേ താണ്. സ്വര്‍ഗ്ഗങ്ങളും അത്യുന്നത സ്വര്‍ഗ്ഗങ്ങളും യ ഹോവയുടേതാണ്. ഭൂമിയും അതിലുള്ള വസ്തുക്കളും നി ങ്ങളുടെ ദൈവമായ യഹോവയുടേതാണ്. 15 യഹോവ നി ങ്ങളുടെ പൂര്‍വ്വികരെ വളരെ സ്നേഹിച്ചു. അവന്‍ അവ രെ സ്നേഹിച്ചതുകൊണ്ടാണ് നിങ്ങളെ, അവരുടെ പിന്‍ ഗാമികളെ, അവന്‍ തന്‍റെ വിശുദ്ധജനതയായി തെരഞ് ഞെ ടുത്തത്. മറ്റേതെങ്കിലും ജനങ്ങള്‍ക്കു പകരം അവന്‍ നി ങ്ങളെ തെരഞ്ഞെടുത്തു. നിങ്ങളിപ്പോഴും അവന്‍റെ തെരഞ്ഞെടുക്കപ്പെട്ടവരാണ്.
16 “കഠിനഹൃദയരായിരിക്കരുത്. നിങ്ങളുടെ ഹൃദയങ്ങ ള്‍ യഹോവയ്ക്കു നല്‍കുക. 17 എന്തുകൊണ്ടെന്നാല്‍ യ ഹോവ നിങ്ങളുടെ ദൈവമാകുന്നു. ദേവാധിദൈവവും കര്‍ ത്താധികര്‍ത്താവും അവനാകുന്നു. അവനാണ് മഹാദൈ വം. പ്രബലനും ശക്തനുമായ പോരാളിയാണ് അവന്‍. യ ഹോവയ്ക്കു ഓരോ വ്യക്തിയും ഒരു പോലെയാണ്. അ വന്‍ തന്‍റെ മനസ്സു മാറ്റാന്‍ പണം സ്വീകരിക്കാറില്ല. 18 മാതാപിതാക്കളില്ലാത്ത കുട്ടികളെ അവന്‍ സഹായി ക് കുന്നു. വിധവകളെ അവന്‍ സഹായിക്കുന്നു. നമ്മുടെ രാ ജ്യത്തെ വിദേശികളെപ്പോലും അവന്‍ സഹായി ക്കുന് നു. അവന്‍ അവര്‍ക്കു ഭക്ഷണവും വസ്ത്രവും നല്‍കുന്നു. 19 അതിനാല്‍ നിങ്ങളും ആ വിദേശികളെ സ്നേഹിക്കണം. എന്തുകൊണ്ടെന്നാല്‍ നിങ്ങളും ഈജിപ്തില്‍ വിദേ ശി കളായിരുന്നു.
20 “നിങ്ങള്‍ നിങ്ങളുടെ ദൈവമായ യഹോവയെ ആദരി ക്കുകയും അവനെ മാത്രം ആരാധിക്കുകയും ചെയ്യുക. ഒരിക്കലും അവനെ വെടിയരുത്. നിങ്ങളുടെ പ്രതി ജ്ഞ കള്‍ അവന്‍റെ നാമത്തിലായിരിക്കണം. 21 നിങ്ങള്‍ വാഴ്ത് തേണ്ടത് യഹോവയെ മാത്രമാണ്. അവനാണ് നിങ്ങളുടെ ദൈവം. അവന്‍ നിങ്ങള്‍ക്കു വേണ്ടി മഹത്തും അത്ഭുത കരവുമായ കൃത്യങ്ങള്‍ ചെയ്തു. അവയൊക്കെ നിങ്ങള്‍ നിങ്ങളുടെ സ്വന്തം കണ്ണുകള്‍ കൊണ്ട് കണ്ടു. 22 നി ങ്ങളുടെ പൂര്‍വ്വികര്‍ ഈജിപ്തിലേക്കു പോയപ്പോള്‍ ആകെ എഴുപതു പേരേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ആകാശത്തില്‍ നക്ഷത്രങ്ങള്‍ പോലെ അനവധിയാക്കി.