ദൈവത്തെ ആരാധിക്കാനുള്ള സ്ഥലം
12
“ഇതെല്ലാമാണ് നിങ്ങള്‍ നിങ്ങളുടെ പുതിയ ദേശ ത്ത് അനുസരിക്കേണ്ട നിയമങ്ങളും ചട്ടങ്ങളും. അവിടെ വസിക്കുന്നിടത്തോളം കാലം നിങ്ങളവ ശ്രദ്ധ യോടെ അനുസരിക്കുക. നിങ്ങളുടെ പൂര്‍വ്വികരുടെ ദൈ വമാണ് യഹോവ. നിങ്ങള്‍ക്ക് ഈ സ്ഥലം നല്‍കുന്നത് യഹോവയാണ്. ഇപ്പോള്‍ അവിടെ വസിക്കുന്ന ജനത കളില്‍നിന്ന് നിങ്ങള്‍ ആ സ്ഥലം സ്വന്തമാക്കും. ഈ രാജ്യങ്ങളിലെ ജനങ്ങള്‍ അവരുടെ ദേവന്മാരെ ആരാധി ക്കുന്ന സ്ഥലങ്ങളെല്ലാം നിങ്ങള്‍ നശിപ്പിക്കണം. ആ സ്ഥലങ്ങള്‍ ഉയര്‍ന്ന പര്‍വ്വതങ്ങളിലും, മലകളിലും ഹരിതവൃക്ഷച്ചുവട്ടിലും ആണ്. അവരുടെ യാഗപീഠ ങ്ങളും സ്മാരകശിലകളും നിങ്ങള്‍ തകര്‍ക്കണം. അവരുടെ അശേരതൂണുകള്‍ നിങ്ങള്‍ കത്തിക്കുകയും അവരുടെ ദേവ പ്രതിമകളെ കഷണങ്ങളായി മുറിച്ചിടുകയും വേണം. അ ങ്ങനെ ആ സ്ഥലത്തുനിന്നും അവരുടെ പേരുകള്‍ നിങ് ങള്‍ തുടച്ചു നീക്കും.
“അവര്‍ അവരുടെ ദേവന്മാരെ ആരാധിക്കുന്ന രീതി യില്‍ നിങ്ങള്‍ നിങ്ങളുടെ ദൈവമായ യഹോവയെ ആരാ ധിക്കരുത്. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ ഗോത്രങ്ങള്‍ക്കിടയില്‍ ഒരു വിശിഷ്ട സ്ഥലം തെരഞ് ഞെടുക്കും. യഹോവ അവന്‍റെ നാമം അവിടെ വയ്ക്കും. നിങ്ങള്‍ ആ സ്ഥലത്തു ചെന്ന് ആരാധന നടത്തണം. നി ങ്ങള്‍ അവിടെ ഹോമയാഗങ്ങളും ബലികളും നിങ്ങളുടെ വിളവുകളുടെയും മൃഗങ്ങളുടെയും പത്തിലൊന്നും നി ങ്ങളുടെ വിശുദ്ധസമ്മാനങ്ങളും യഹോവയ്ക്കു നേര്‍ ച്ച നടത്തിയിട്ടുള്ള സമ്മാനങ്ങളും സമര്‍പ്പിക്കാന്‍ നിങ്ങളാഗ്രഹിക്കുന്ന വിശേഷ സമ്മാനങ്ങളും നിങ് ങളുടെ കാലിക്കൂട്ടത്തില്‍ പിറന്ന ആദ്യജാത മൃഗങ്ങ ളെയും കൊണ്ടുവരണം. നിങ്ങളും നിങ്ങളുടെ കുടും ബാംഗങ്ങളും അവിടെ ഒരുമിച്ചിരുന്ന് ആഹാരം കഴി ക്ക ണം. നിങ്ങളുടെ ദൈവമായ യഹോവ അവിടെ നിങ്ങ ളോ ടൊപ്പം ഉണ്ടാകും. അവിടെ നിങ്ങള്‍ ജോലി ചെയ്ത എ ല്ലാ വസ്തുക്കളും പങ്കു വച്ച് ആഹ്ലാദിക്കണം. നിങ് ങളുടെ ദൈവമായ യഹോവ നിങ്ങളെ അനുഗ്രഹിച് ചു വെന്നും ആ നല്ല സാധനങ്ങള്‍ അവന്‍ നിങ്ങള്‍ക്കു തന് നുവെന്നും നിങ്ങള്‍ ഓര്‍മ്മിക്കണം.
“നാം ഇതുവരെ ആരാധന നടത്തിയിരുന്ന രീതി നി ങ്ങള്‍ തുടരരുത്. ഇപ്പോള്‍വരെ നമ്മളോരോരുത്തരും അ വരവര്‍ക്കിഷ്ടപ്പെട്ട രീതിയിലാണ് ദൈവത്തെ ആരാ ധിച്ചത്. എന്തുകൊണ്ടെന്നാല്‍ നിങ്ങളുടെ ദൈവമായ യഹോവ വാഗ്ദാനം ചെയ്ത സമാധാനഭൂമിയിലേക്ക് നാം ഇനിയും പ്രവേശിച്ചിട്ടില്ല. 10 പക്ഷേ നിങ്ങള്‍ യോ ര്‍ദ്ദാന്‍നദി കടന്ന് യഹോവ നിങ്ങള്‍ക്കു തരുന്ന ആ നാട് ടില്‍ ജീവിക്കണം. യഹോവ നിങ്ങള്‍ക്ക് നിങ്ങളുടെ എല് ലാ ശത്രുക്കളില്‍ നിന്നും വിശ്രമം തരികയും ചെയ്യും. നിങ്ങള്‍ സുരക്ഷിതരായിരിക്കും. 11 അനന്തരം യഹോവ തന്‍റെ വിശുദ്ധസ്ഥലമായി ഒരിടം തെരഞ്ഞെടുക്കും. യ ഹോവ തന്‍റെ നാമം അവിടെ സ്ഥപിക്കും. അവിടേക്കു ഞാന്‍ കല്പിക്കുന്ന എല്ലാ സാധനങ്ങളും നിങ്ങള്‍ കൊണ്ടുവരണം. നിങ്ങളുടെ ഹോമയാഗങ്ങള്‍, ബലികള്‍, വിളവിന്‍റെയും മൃഗങ്ങളുടെയും പത്തിലൊന്ന്, വിശേ ഷസമ്മാനങ്ങള്‍, നേര്‍ച്ചകള്‍, നിങ്ങളുടെ കാലിക് കൂട്ട ത്തില്‍ പിറന്ന ആദ്യജാതമൃഗങ്ങള്‍ എന്നിവയെല്ലാം നിങ്ങള്‍ കൊണ്ടുവരണം. 12 ആ സ്ഥലത്തേക്ക് നിങ്ങളു ടെ കുട്ടികള്‍, സേവകര്‍, നിങ്ങളുടെ പട്ടണങ്ങളില്‍ വസി ക്കുന്ന ലേവ്യര്‍ എന്നിവരെയെല്ലാം കൊണ്ടുവരിക. (ഈ ലേവ്യര്‍ക്ക് സ്വന്തമായി ഭൂമി ലഭിക്കില്ല.) അവി ടെ നിങ്ങളുടെ ദൈവമായ യഹോവയോടൊത്തു ചേര്‍ന്ന് ആഹ്ലാദിക്കുക. 13 കാണുന്നിടത്തൊക്കെ നിങ്ങള്‍ ഹോ മയാഗങ്ങള്‍ നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തുക. 14 നിങ്ങളുടെ ഗോത്രങ്ങള്‍ക്കിടയില്‍ യഹോവ തന്‍റെ വിശിഷ്ടസ്ഥലം തെരഞ്ഞെടുക്കും. നിങ്ങളുടെ ഹോ യാഗങ്ങള്‍ അവിടെ നടത്തുകയും ഞാന്‍ പറഞ്ഞ കാര്യ ങ്ങള്‍ അവിടെ മാത്രം ചെയ്യുകയും ചെയ്യുക.
15 “എവിടെയായിരുന്നാലും നിങ്ങള്‍ക്ക് കലമാനിനെ യും പുള്ളിമാനിനെയും പോലെയുള്ള നല്ല മൃഗങ്ങളെ കൊന്നു ഭക്ഷിക്കാം. നിങ്ങളുടെ ദൈവമായ യഹോവ തരുന്നതുപോലെ ആവശ്യത്തിനനുസരിച്ച് നിങ്ങ ള്‍ ക്ക് ഇറച്ചി തിന്നാം. ശുദ്ധിയുള്ളവനും ഇല്ലാത്തവനും ഈ ഇറച്ചി കഴിക്കാം. 16 പക്ഷേ രക്തം നിങ്ങള്‍ കുടിക്ക രുത്. രക്തം നിങ്ങള്‍ വെള്ളം പോലെ തറയിലൊഴിക്കണം.
17 “നിങ്ങല്‍ താമസിക്കുന്നിടത്ത് നിങ്ങള്‍ തിന്നാന്‍ പാടില്ലാത്ത ചിലതുണ്ട്. അവ ഇവയാണ്: ദൈവത്തിനു ള്ള നിങ്ങളുടെ ധാന്യത്തിന്‍റെ ഭാഗം, ദൈവത്തിനുള്ള നി ങ്ങളുടെ പുതുവീഞ്ഞിന്‍റെയും എണ്ണയുടെയും ഭാഗം, കാലിക്കൂട്ടത്തിലെയും ആട്ടിന്‍പറ്റത്തിലെയും ആദ്യ ജാതര്‍, ദൈവത്തിനുള്ള നേര്‍ച്ചകള്‍, ദൈവത്തിനു നിങ്ങ ള്‍ കൊടുക്കാനുദ്ദേശിക്കുന്ന വഴിപാടുകളും മറ്റേതെ ങ്കിലും സമ്മാനങ്ങളും. 18 ആ വഴിപാടുകള്‍ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടൊപ്പമുള്ള സ്ഥലത്തു വച്ചു വേണം, അതായത്, നിങ്ങളുടെ ദൈവമാകുന്ന യ ഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്തു വേണം നിങ് ങള്‍ തിന്നാന്‍. അവിടെ നിങ്ങള്‍ നിങ്ങളുടെ പുത്ര ന്മാര്‍, പു ത്രിമാര്‍, ഭൃത്യര്‍, നിങ്ങളുടെ പട്ടണങ്ങളില്‍ വസി ക്കുന്ന ലേവ്യര്‍ എന്നിവരോടൊപ്പം ചെന്നിരുന്നു വേണം ഭക്ഷിക്കാന്‍. അവിടെ നിങ്ങളുടെ ദൈവമാകുന്ന യഹോവയോടൊത്ത് ആഹ്ലാദിക്കുക. നിങ്ങളുടെ അദ്ധ്വാനഫലങ്ങളില്‍ സന്തോഷിക്കുക. 19 പക്ഷേ ഈ ഭക്ഷണങ്ങള്‍ ലേവ്യരുമായി നിങ്ങള്‍ പങ്കുവയ്ക്കു ന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നിങ്ങള്‍ നിങ്ങളുടെ നാട്ടില്‍ വസിക്കുന്നത്രയും കാലം ഇങ്ങനെ ചെയ്യുക.
20-21 “നിങ്ങളുടെ രാജ്യം വലുതാക്കുമെന്ന് നിങ്ങളു ടെ ദൈവമായ യഹോവ വാഗ്ദാനം ചെയ്തിട്ടുണ്ട്. യ ഹോവ ഇങ്ങനെ ചെയ്യുന്പോള്‍ അവന്‍ തന്‍റെ വിശിഷ് ട വസതിയായി തെരഞ്ഞെടുക്കുന്നിടത്തുനിന്ന് വളരെ യകലെയായിരിക്കാം നിങ്ങള്‍ വസിക്കുന്നത്. നിങ്ങള്‍ അങ്ങനെ അകലെ ആയിരിക്കുന്പോള്‍ ഇറച്ചി തിന്നാ ന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കിട്ടുന്ന മാംസം നിങ്ങള്‍ ക്കു ഭക്ഷിക്കാം. യഹോവ നിങ്ങള്‍ക്കു തന്നിട്ടുള്ള കാ ലിക്കൂട്ടത്തില്‍നിന്നോ ആട്ടിന്‍പറ്റത്തില്‍നിന്നോ നിങ്ങള്‍ ഏതെങ്കിലും ഒരു മൃഗത്തെ കൊല്ലുക. ഞാന്‍ നിങ്ങളോടു കല്പിച്ച ഈ രീതിയില്‍ ചെയ്യുക. നിങ്ങ ള്‍ താമസിക്കുന്നിടത്തു വച്ച് ഈ മാംസം എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്കു ഭക്ഷിക്കാം. 22 കലമാനി ന്‍റെയോ പുള്ളിമാനിന്‍റെയോ മാംസം തിന്നുന്പോ ലെ തന്നെ നിങ്ങള്‍ക്ക് ഈ മാംസം തിന്നാം. ശുദ്ധിയുള്ള വ നോ ഇല്ലാത്തവനോ ആര്‍ക്കു വേണമെങ്കിലും അ ങ്ങനെ ചെയ്യാം.
23 പക്ഷേ രക്തം ഭക്ഷിക്കുന്നില്ലെന്ന് ഉറപ്പാ ക് കുക. എന്തുകൊണ്ടെന്നാല്‍ ജീവന്‍ രക്തത്തിലാകുന്നു. അപ്പോഴും ജീവനുള്ള മാംസം നിങ്ങള്‍ ഭക്ഷിക്കരുത്. 24 നിങ്ങള്‍ രക്തം ഭക്ഷിക്കരുത്. രക്തം നിങ്ങള്‍ വെള്ളം പോലെ നിലത്തൊഴിക്കണം. 25 അതിനാല്‍ രക്തം കഴിക്ക രുത്. യഹോവ ശരിയെന്നു പറയുന്നതെന്തും നിങ്ങള്‍ ക്ക് ചെയ്യാം. അപ്പോള്‍ നിങ്ങള്‍ക്കും പിന്‍ഗാമികള്‍ ക് കും നല്ലുത സംഭവിക്കും.
26 “നിങ്ങള്‍ യഹോവയ്ക്കെന്തെങ്കിലും വിശേഷവ ഴിപാടുകള്‍ നേരുന്നുവെങ്കില്‍ അത് നിങ്ങളുടെ ദൈവമാ കുന്ന യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ചു തന്നെ നല്‍കണം. നിങ്ങള്‍ ഒരു നേര്‍ച്ച നടത്തുന്പോള്‍ ആ സമ്മാനം ദൈവത്തിനു സമര്‍പ്പിക്കാന്‍ ആ സ്ഥല ത്തു നിങ്ങള്‍ പോകണം. 27 അവിടെ വേണം നിങ്ങള്‍ ഹോ മയാഗം നടത്താന്‍. വഴിപാടായി രക്തവും മാംസവും നിങ്ങ ളുടെ ദൈവമാകുന്ന യഹോവയുടെ യാഗപീഠത്തില്‍ അര്‍ പ്പിക്കുക. മറ്റു ബലികള്‍ക്ക് നിങ്ങള്‍ യഹോവ യുടെ യാഗപീഠത്തില്‍ രക്തം ഒഴിക്കുക. പിന്നെ നിങ്ങള്‍ക്ക് ആ മാംസം ഭക്ഷിക്കാം. 28 ഞാന്‍ നിങ്ങള്‍ക്കു തരുന്ന കല് പനകള്‍ അനുസരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. നല്ല തും നിങ്ങളുടെ ദൈവമാകുന്ന യഹോവയെ പ്രീതിപ് പെടുത്തുന്ന ശരിയായ കാര്യങ്ങളും ചെയ്യുന്പോള്‍ നിങ്ങള്‍ക്കും പിന്‍ഗാമികള്‍ക്കുമെല്ലാം എല്ലാലവും നന്മയുണ്ടാകുകയും ചെയ്യും.
29 “നിങ്ങള്‍ മറ്റുള്ളവരില്‍നിന്നും നിങ്ങളുടെ ഭൂമി കൈവശപ്പെടുത്താന്‍ പോകുന്നു. നിങ്ങളുടെ ദൈവമാ കുന്ന യഹോവ നിങ്ങള്‍ക്കു വേണ്ടി അവരെ നശിപ്പി ക്കും. അവരെ നിങ്ങള്‍ ആ ദേശത്തുനിന്നോടിച്ച് നിങ് ങളവിടെ താമസമാക്കും. 30 അതിനുശേഷം സൂക്ഷി ച്ചി രിക്കുക! അവരുടെ വ്യാജദൈവങ്ങളെ ആരാധി ക്കുക യെന്ന കെണിയില്‍ വീഴരുത്. സൂക്ഷിക്കുക! ആ വ്യാജ ദൈവങ്ങളുടെയടുത്ത് സഹായത്തിനു പോകരുത്. ‘അവര്‍ ഈ ദേവന്മാരെ ആരാധിച്ചു. അതിനാല്‍ ഞാനും അങ്ങ നെ തന്നെ ആരാധന നടത്തും. എന്നു പറയാതിരിക്കുക. 31 നിങ്ങളുടെ ദൈവമാകുന്ന യഹോവയോട് അതു ചെയ് യരുത്. അങ്ങനെ ദൈവത്തെ ആരാധിക്കരുത്! എന്തു കൊണ്ടെന്നാല്‍ അവര്‍ യഹോവ വെറുക്കുന്ന എല്ലാ ചീത്തക്കാര്യങ്ങളും ചെയ്യുന്നു. അവര്‍ തങ്ങളുടെ കുട്ടികളെപ്പോലും അവരുടെ ദേവന്മാര്‍ക്കു ബലിയ ര്‍പ്പിക്കാറുണ്ട്!
32 “ഞാന്‍ കല്പിച്ചതെല്ലാം ചെയ്യാന്‍ നിങ്ങള്‍ ശ്ര ദ്ധിക്കുക. ഞാന്‍ പറഞ്ഞവയോട് എന്തെങ്കിലും ചേ ര്‍ക്കുകയോ അതില്‍നിന്നൊന്നും എടുത്തുക ളയു ക യോ ചെയ്യരുത്.