വ്യാജപ്രവാചകന്മാര്‍
13
“ഒരു പ്രവാചകനോ, സ്വപ്നങ്ങള്‍ വ്യഖ് യാനി ക്കുന്ന ഒരുവനോ നിങ്ങളെ സമീപിച്ചെന്നു വരാം. താന്‍ ഒരടയാളമോ അത്ഭുതമോ കാണിക്കാമെന്ന് അവന്‍ നിങ്ങളോടു പറഞ്ഞെന്നു വരാം. അയാള്‍ നിങ്ങ ളോടു പറഞ്ഞ അടയാളമോ അത്ഭുതമോ ചിലപ്പോള്‍ സംഭവിച്ചെന്നു വരാം. എന്നിട്ട് അവന്‍ നിങ്ങളറി യാത് ത മറ്റു ദൈവങ്ങളെ പിന്തുടരാന്‍ നിങ്ങളോടാ വശ്യപ് പെട്ടെന്നും വരാം. അവന്‍ നിങ്ങളോടു പറയും ‘നമുക്ക് ആ ദേവന്മാരെ ശുശ്രൂഷിക്കാം.’ അയാളെ ചെവിക്കൊ ള്ളേണ്ടതില്ല. എന്തുകൊണ്ടെന്നാല്‍ നിങ്ങളുടെ ദൈ വമായ യഹോവ നിങ്ങളെ പരീക്ഷിക്കുകയാണ്. നിങ്ങള്‍ അവനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും കൂടി സ്നേഹിക്കുന്നുണ്ടോ എന്നറിയാന്‍ യഹോവയ് ക്കു ആഗ്രഹമുണ്ട്! നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങള്‍ പിന്തുടരണം! അവനെ ബഹുമാനിക്കുക. അവന്‍ റെ കല്പനകള്‍ അനുസരിക്കുകയും അവന്‍ പറയുന് പോ ലെ പ്രവര്‍ത്തിക്കുകയും ചെയ്യുക! യഹോവയെ ശുശ്രൂ ഷിക്കുകയും ഒരിക്കലും അവനെ ഉപേക്ഷിക് കാതിരിക് കുകയും ചെയ്യുക. പ്രവാചകനോ സ്വപ്നവ്യാ ഖ്യാ താവോ ഒക്കെ ആയി വന്നവനെ നിങ്ങള്‍ വധിക്കുകയും വേണം. എന്തുകൊണ്ടെന്നാല്‍, നിങ്ങളുടെ ദൈവമായ യഹോവയ്ക്കെതിരെ തിരിയാന്‍ അവന്‍ നിങ്ങളോടു പറഞ്ഞു. നിങ്ങള്‍ അടിമകളായിരുന്ന ഈജിപ്തില്‍ നിന് നും നിങ്ങളെ കൊണ്ടുവന്നതും യഹോവയാണ്. നിങ്ങ ളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ച ജീവി തരീതിയില്‍നിന്നും വ്യതിചലിക്കാന്‍ അയാള്‍ നിങ്ങളെ പ്രേരിപ്പിച്ചു. അതിനാല്‍ ആ തിന്മ നിങ്ങളുടെ ജനങ് ങളില്‍നിന്നും ഇല്ലാതാകുവാന്‍ അവനെ നിങ്ങള്‍ വധിക് കണം.
“നിങ്ങളോട് അടുപ്പമുള്ള ഒരാള്‍ ചിലപ്പോള്‍ മറ്റു ദൈവങ്ങളെ ആരാധിക്കാന്‍ നിങ്ങളെ രഹസ്യമായി പ്രേ രിപ്പിച്ചേക്കാം. അതു ചിലപ്പോള്‍ നിങ്ങളുടെ സ്വ ന്തം സഹോദരനോ പുത്രനോ പുത്രിയോ നിങ്ങള്‍ സ് നേഹിക്കുന്ന ഭാര്യയോ ആത്മാര്‍ത്ഥ സുഹൃത്തോ ആ യിരിക്കാം. ‘നമുക്കു പോയി മറ്റു ദൈവങ്ങളെ ശു ശ്രൂ ഷിക്കാം’ എന്ന് ആ വ്യക്തി പറഞ്ഞേക്കാം. നിങ്ങള്‍ ക്കും നിങ്ങളുടെ പൂര്‍വ്വികര്‍ക്കും ഒരിക്കലും അറിഞ് ഞുകൂടാത്ത ദേവന്മാരാണിത്. നിങ്ങള്‍ക്കു ചുറ്റുമുള്ള മറ്റു സ്ഥലങ്ങളില്‍ വസിക്കുന്നവരുടെ ദേവന്മാരാ ണിവ. ചിലര്‍ അടുത്തും ചിലര്‍ അകലെയുമാണ്. അയാ ളോടു നിങ്ങള്‍ അനുകൂലിക്കരുത്. അവനെ ശ്രദ്ധിക്ക രുത്. അവനോടു സഹതപിക്കുകയുമരുത്. അവനെ വെറു തെ വിടരുത്. അവനെ സംരക്ഷിക്കുകയുമരുത്. 9-10 അരുത്! നിങ്ങള്‍ ആ വ്യക്തിയെ വധിക്കണം! നിങ്ങളവനെ കല് ലെറിഞ്ഞു കൊല്ലണം. അവനെ എറിയാന്‍ കല്ലെടു ക്കുന്ന ആദ്യ വ്യക്തി നീയായിരിക്കണം. അനന്തരം എ ല്ലാവരും അവനെ എറിയാന്‍ കല്ലുകളെടുക്കണം. പി ന്നെ, എല്ലാവരും അവനെ കല്ലെറിഞ്ഞു കൊ ല്ലണം. എന്തുകൊണ്ടെന്നാല്‍ അയാള്‍ നിങ്ങളെ നിങ്ങളുടെ ദൈവമായ യഹോവയില്‍നിന്നും വ്യതിചലിപ്പിക്കാന്‍ ശ്രമിച്ചു. നിങ്ങളടിമകളായിരുന്ന ഈജിപ്തില്‍നിന്നും നിങ്ങളെ മോചിപ്പിച്ചത് യഹോവയാണ്. 11 അപ്പോള്‍ എല്ലാ യിസ്രായേല്‍ക്കാരും കേള്‍ക്കുകയും ഭയപ്പെടുക യും ചെയ്യും. പിന്നെ അവര്‍ ഒരു തിന്മയും ചെയ്യില്ല.
നശിപ്പിക്കപ്പെടേണ്ട നഗരങ്ങള്‍
12 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു വസിക് കാന്‍ നഗരങ്ങള്‍ തന്നു. ചിലപ്പോള്‍ നിങ്ങള്‍ ഈ നഗര ങ്ങളിലൊന്നിനെപ്പറ്റി ചീത്ത വാര്‍ത്തകള്‍ കേട്ടെ ന്നുവരാം. 13 നിങ്ങളുടെ സ്വന്തം രാജ്യക്കാരായ ചിലര്‍ തങ്ങളുടെ നഗരവാസികളെ ദുഷ്പ്രവൃത്തികള്‍ക്കു പ്രേ രിപ്പിക്കുന്നതായി നിങ്ങള്‍ കേള്‍ക്കും. അവര്‍ തങ്ങളു ടെ നഗരവാസികളോടു പറഞ്ഞേക്കാം, ‘നമുക്കു പോയി മറ്റു ദൈവങ്ങളെ ശുശ്രൂഷിക്കാം.’ നിങ്ങള്‍ മുന്പൊ രിക്കലും കേട്ടിട്ടു പോലുമില്ലാത്ത ദേവന്മാരാണവ. 14 അങ്ങനെയൊരു വാര്‍ത്ത കേട്ടാല്‍ അതു ശരിയാണോ എന്ന് കഴിയുന്നത്ര എല്ലാ വിധത്തിലും അന്വേഷി ക്കണം. അതു സത്യമാണെന്നു നിങ്ങള്‍ക്കു മനസ്സി ലായാല്‍-അത്തരം കൊടിയ സംഭവം ഉണ്ടായെന്നു നിങ്ങ ള്‍ക്കു ബോധ്യമായാല്‍- 15 ആ നഗരത്തിലുള്ള എല്ലാവ രെയും നിങ്ങള്‍ ശിക്ഷിക്കണം. അവരെ മുഴുവന്‍ നിങ്ങള്‍ വധിക്കണം. അവരുടെ മുഴുവന്‍ മൃഗങ്ങളെയും നിങ്ങള്‍ കൊല്ലണം. 16 അനന്തരം നിങ്ങള്‍ വില പിടിപ്പുള്ള എ ല്ലാ സാധനങ്ങളും ശേഖരിച്ച് നഗരമദ്ധ്യത് തിലെ ടു ത്തു കൊണ്ടുപോവുകയും നഗരവും അതിലുള്ളവയും ചു ട്ടുകളയുകയും വേണം. അത് നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് ഒരു ഹോമബലിയായിരിക്കും. നഗരം ഒരു ശൂന്യമായ കല്‍ക്കൂനയായി മാറണം. ആ നഗരം പിന്നെ ഒരിക്കലും നിര്‍മ്മിക്കപ്പെടരുത്. 17 ആ നഗരത്തിലു ള്ള തെല്ലാം നശിപ്പിക്കാന്‍ ദൈവത്തെ ഏല്പിക്കണം. അതിനാല്‍ അവയിലൊന്നും നിങ്ങള്‍ കൈവശം വയ്ക്ക രുത്. ഈ കല്പനകള്‍ നിങ്ങള്‍ അനുസരിച്ചാല്‍ യഹോവ നിങ്ങളോടുള്ള കോപം അവസാനിപ്പിക്കും. യഹോവ നിങ്ങളോടു കരുണാമയനായിരിക്കും. അവന് നിങ്ങളോ ടു സഹതാപം തോന്നും. നിങ്ങളുടെ പൂര്‍വ്വിക ന്മാരോ ടു വാഗ്ദാനം ചെയ്തതു പോലെ അവന്‍ നിങ്ങളുടെ രാജ് യത്തെ വലുതാക്കും. 18 നിങ്ങളുടെ ദൈവമാകുന്ന യഹോ വയെ ശ്രവിക്കുകയും ഞാന്‍ നിങ്ങള്‍ക്കിന്നു തരുന്ന കല്പനകള്‍ നിങ്ങള്‍ അനുസരിക്കുകയും ചെയ്താല്‍ ഇങ്ങ നെയൊക്കെ സംഭവിക്കും. നിങ്ങളുടെ ദൈവമാ കുന്ന യ ഹോവ ശരിയെന്നു പറയുന്നു കാര്യങ്ങള്‍ ചെയ്യുക.