യിസ്രായേല്‍, ദൈവത്തന്‍റെ വിശുദ്ധജനം
14
“നിങ്ങളുടെ ദൈവമാകുന്ന യഹോവയുടെ മക്കളാ ണ് നിങ്ങള്‍. നിങ്ങളില്‍ ആരെങ്കിലും മരിക്കു ന്പോള്‍ നിങ്ങള്‍ സ്വയം മുറിവേല്പിച്ചോ ക്ഷൌരം ചെയ്തതോ ദുഃഖം പ്രകടിപ്പിക്കരുത്. എന്തുകൊ ണ്ടെന്നാല്‍, നിങ്ങള്‍ മറ്റുള്ളവരില്‍നിന്നു വ്യത്യസ്ത രാണ്. നിങ്ങള്‍ യഹോവയുടെ വിശിഷ്ടജനമാണ്. ലോകത് തിലെ മുഴുവന്‍ ജനങ്ങളില്‍നിന്നും ദൈവം നിങ്ങളെ തന്‍ റെ വിശുദ്ധജനതയായി തെരഞ്ഞെടുത്തു.
യിസ്രായേലുകാര്‍ക്കു തിന്നാന്‍ അനുവദിച്ചിട്ടുള്ള ഭക്ഷണം
“യഹോവ വെറുക്കുന്ന ഒന്നും നിങ്ങള്‍ ഭക്ഷിക് കരുത്. ഇനി പറയുന്ന മൃഗങ്ങളെ നിങ്ങള്‍ക്കു തിന്നാം. പശുക്കള്‍, ചെമ്മരിയാടുകള്‍, കോലാടുകള്‍, പുള്ളിമാന്‍, കലമാന്‍, കടമാന്‍, കാട്ടാട്, ചെറുമാന്‍, മലയാട്, കവരിമാന്‍. രണ്ടായി പിളര്‍ന്ന കുളന്പുകളുള്ളവയും അയവിറക്കു ന്നവയുമായ ഏതു മൃഗത്തെയും നിങ്ങള്‍ക്കു തിന്നാം. എന്നാല്‍ ഒട്ടകം, മുയല്‍, കുഴിമുയല്‍ എന്നിവയെ തിന്ന രുത്. അവ അയവിറക്കുമെങ്കിലും അവയ്ക്ക് പിളര്‍ന്ന കുളന്പില്ല. അതിനാല്‍ ആ മൃഗങ്ങള്‍ നിങ്ങള്‍ക്ക് ശുദ്ധഭ ക്ഷണമല്ല. പന്നികളെയും നിങ്ങള്‍ ഭക്ഷിക്കരുത്. അ വയ്ക്ക് പിളര്‍ന്ന കുളന്പുണ്ടെങ്കിലും അവ അയവിറ ക്കാറില്ല. അതിനാല്‍ പന്നികള്‍ നിങ്ങള്‍ക്കു ശുദ്ധഭക്ഷ ണമല്ല. പന്നിയുടെ ഇറച്ചി തിന്നുകയോ അതിന്‍റെ മൃതദേഹത്തെ സ്പര്‍ശിക്കുകയോ പോലും ചെയ്യരുത്.
“ചെകിളയും ചെതുന്പലുമുള്ള ഏതു മീനിനെയും നി ങ്ങള്‍ക്കു ഭക്ഷിക്കാം. 10 പക്ഷേ ചെകിളയും ചെതുന്പലു മില്ലാത്ത ഒരു ജലജീവികളെയും നിങ്ങള്‍ ഭക്ഷിക്കരുത്. അതു നിങ്ങള്‍ക്കു ശുദ്ധഭക്ഷണമല്ല.
11 “ശുദ്ധിയുള്ള പക്ഷിയെ നിങ്ങള്‍ക്കു തിന്നാം. 12 പക്ഷേ ഇനി പറയുന്ന ഒരു പക്ഷിയേയും നിങ്ങള്‍ തിന് നരുത്: കഴുകന്‍, ചെന്പരുന്ത്, കടല്‍റാഞ്ചി, 13 ചങ്ങാലിപ്പരുന്ത്, പരുന്തും ആ വര്‍ഗ്ഗത്തി ലുള്ളവയും 14 എല്ലാത്തരം കാവതിക്കാക്കകളും 15 കൊ ന്പന്‍ മൂങ്ങ, പുള്ള്, കടല്‍ക്കാക്ക എല്ലാത്തരം പരുന് തും 16 ചെറിയ മൂങ്ങകളും വലിയ മൂങ്ങകളും 17 മരുഭൂമിയി ലെ മൂങ്ങകളും ഞാറപ്പക്ഷികളും കുളക്കോഴിയും കടല്‍ പ്പക്ഷികളും 18 ബകം, എല്ലാത്തരം കൂഞ്ചപ്പക്ഷിക ളും ചകോരവും നരിച്ചീറും.
19 “ചിറകുള്ള എല്ലാ കീടങ്ങളും അശുദ്ധങ്ങളാണ്. അ തിനാല്‍ അവയെ തിന്നരുത്. 20 പക്ഷേ ശുദ്ധിയുള്ള ഏതു പക്ഷിയേയും നിങ്ങള്‍ക്കു തിന്നാം.
21 “സ്വയം ചത്ത മൃഗങ്ങളെയും തിന്നരുത്. ചത്ത മൃ ഗങ്ങളെ നിങ്ങള്‍ വിദേശിക്കു കൊടുക്കുക, അവന് അതു തിന്നാം. അല്ലെങ്കില്‍ അതിനെ അവനു വില്‍ക്കാം. പക് ഷേ നിങ്ങള്‍ അതിനെ തിന്നരുത്. എന്തുകൊ ണ്ടെന് നാല്‍ നിങ്ങള്‍ നിങ്ങളുടെ ദൈവമായ യഹോവയുടേതാണ്. നിങ്ങള്‍ അവന്‍റെ വിശിഷ്ടജനതയാകുന്നു. “കുഞ്ഞാ ടി നെ അതിന്‍റെ തള്ളയുടെ പാലില്‍ പുഴുങ്ങരുത്.
പത്തിലൊന്നു നല്‍കുക
22 “എല്ലാ വര്‍ഷവും നിങ്ങളുടെ വയലുകളില്‍ വിളവി ന്‍റെ പത്തിലൊന്നു വീതം ശേഖരിക്കണം. 23 അനന്തരം നിങ്ങള്‍, യഹോവ തന്‍റെ വിശുദ്ധഭവനമായി തെരഞ് ഞെ ടുക്കു സ്ഥലത്തേക്കു ചെല്ലണം. നിങ്ങളുടെ ദൈവ മാകുന്ന യഹോവയോടൊത്തായിരിക്കുവാനാണ് നിങ്ങ ള്‍ അങ്ങോട്ടു ചെല്ലേണ്ടത്. അവിടെ വച്ച് നിങ്ങള്‍ നിങ്ങളുടെ വിളവിന്‍റെ പത്തിലൊന്ന് ഭക്ഷിക്കണം - ധാന്യത്തിന്‍റെ പത്തിലൊന്ന്, പുതുവീഞ്ഞിന്‍റെ പത് തലൊന്ന്, എണ്ണ, നിങ്ങളുടെ കാലിക്കൂ ട്ടത്തിലും ആട്ടിന്‍പറ്റത്തിലുമുണ്ടായ കടിഞ്ഞൂലുകള്‍. അങ്ങനെ നിങ്ങള്‍ നിങ്ങളുടെ ദൈവമാകുന്ന യഹോവയെ ബഹു മാനിക്കാന്‍ എപ്പോഴും ഓര്‍മ്മിക്കണം. 24 പക്ഷേ ആ സ് ഥലം നിങ്ങള്‍ക്കു ചെന്നെത്താനാവാത്ത ദൂരത്തി ലായി രിക്കാം. യഹോവ നിങ്ങള്‍ക്കനുഗ്രഹിച്ചു തന്ന ധാന് യത്തിന്‍റെ പത്തിലൊന്നു മുഴുവന്‍ അങ്ങോട്ടു ചുമ ന്നു കൊണ്ടുപോകാനും പറ്റിയെന്നു വരില്ല. അങ്ങ നെ വന്നാല്‍, 25 നിങ്ങളുടെ ആ വീതം വില്‍ക്കുക. കിട്ടിയ പണം യഹോവ വിശുദ്ധഗൃഹമായി തെരഞ്ഞെടുത്ത സ്ഥലത്തേക്കു കൊണ്ടുപോവുക. 26 പശു, ചെമ്മരിയാട്, വീഞ്ഞ്, മദ്യം അഥവാ മറ്റെന്തെങ്കിലും ഭക്ഷണം എന് നിങ്ങനെ നിങ്ങള്‍ക്കിഷ്ടമുള്ളതു വാങ്ങാന്‍ ആ പണം ഉപയോഗിക്കുക. എന്നിട്ട് നിങ്ങള്‍ കുടുംബാംഗ ങ്ങ ളോടൊത്ത് യഹോവ തന്‍റെ വിശുദ്ധഭവനമായി തെരഞ് ഞെടുത്ത സ്ഥലത്തു വന്നിരുന്ന് ദൈവമായ യഹോവ യോടൊപ്പം ആഹ്ലാദത്തോടെ അതു ഭക്ഷിക്കുക. 27 പ ക്ഷേ നിങ്ങളുടെ പട്ടണങ്ങളില്‍ വസിക്കുന്ന ലേവ്യ രെ മറക്കാതിരിക്കുക. നിങ്ങളുടെ ഭക്ഷണം അവരോടു പങ്കുവയ്ക്കുക. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ക്കു ള്ളതു പോലെ അവര്‍ക്ക് ദേശത്തില്‍ പങ്കില്ല.
28 “എല്ലാ മൂന്നു വര്‍ഷങ്ങളുടെയും അവസാനം, നിങ് ങളുടെ വിളവിന്‍റെ പത്തിലൊന്ന് ആ വര്‍ഷത്തേക്കു വേണ്ടി സമാഹരിക്കുക. ആ ഭക്ഷണം നിങ്ങളുടെ പട്ട ണങ്ങളില്‍ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കത്തവിധം സൂക് ഷിക്കുക. 29 ആ ഭക്ഷണം ലേവ്യര്‍ക്കുള്ളതാണ്. കാരണം, അവര്‍ക്ക് തങ്ങളുടേതായി ഒരു ദേശവുമില്ല. ഈ ഭക്ഷ ണം നിങ്ങളുടെ പട്ടങ്ങളിലെ അതാവശ്യമുള്ള മറ്റുള്ള വര്‍ക്കു കൂടി വേണ്ടിയാണ്. വിദേശികള്‍ക്കും വിധവകള്‍ ക്കും അനാഥക്കുട്ടികള്‍ക്കും വേണ്ടിയാണ്, അവര്‍ എല് ലാവരും വന്ന് ഭക്ഷിച്ചു തൃപ്തരാകട്ടെ! നിങ്ങളങ്ങ നെ ചെയ്താല്‍, നിങ്ങളുടെ ദൈവമാകുന്ന യഹോവ നി ങ്ങളെ സകലത്തിലും അനുഗ്രഹിക്കും.