പെസഹ
16
“ആബീബ് മാസം ഓര്‍മ്മിക്കുക. അപ്പോള്‍ നിങ്ങ ള്‍ നിങ്ങളുടെ ദൈവമായ യഹോവയെ ആദരിക്കാന്‍ പെസഹ ആഘോഷിക്കണം. എന്തുകൊണ്ടെന്നാല്‍ ആ മാസത്തില്‍ ഒരു രാത്രിയിലാണ് നിങ്ങളുടെ ദൈവമായ യ ഹോവ നിങ്ങളെ ഈജിപ്തില്‍നിന്ന് മോചിപ്പിച്ച ത്. തന്‍റെ വിശിഷ്ടഭവനമായി യഹോവ തെരഞ്ഞെടു ക്കു ന്ന സ്ഥലത്തേക്ക് നിങ്ങള്‍ പോകണം. അവിടെ നിങ്ങള്‍ യഹോവയെ ആദരിക്കാന്‍ പെസഹബലി അര്‍പ്പിക്ക ണം. പശുക്കളെയും ആടുകളെയും നിങ്ങള്‍ അര്‍പ്പി ക്ക ണം. ഈ ബലിയോടൊപ്പം പുളിപ്പിച്ച അപ്പം നി ങ്ങള്‍ തിന്നരുത്. ഏഴുദിവസത്തേക്ക് നിങ്ങള്‍ പുളിപ്പി ക്കാത്ത അപ്പം ഭക്ഷിക്കണം. ‘ദുരിതത്തിന്‍റെ അപ്പം’ എന്ന് അതു വിളിക്കപ്പെടും. അത് നിങ്ങള്‍ ഈജിപ്തില്‍ അനുഭവിച്ച കുഴപ്പങ്ങളെ അനുസ്മരിപ്പിക്കും. നി ങ്ങള്‍ തിടുക്കത്തിലാണ് അവിടെ നിന്നും വിട്ടുപോ ന്നതെന്ന് ഓര്‍മ്മിക്കുക! നിങ്ങള്‍ ജീവിതകാലമാകെ ആ ദിവസത്തെ അനുസ്മരിക്കണം. ഏഴു ദിവസത്തേക്ക് രാജ് യത്തൊരിടത്തും ഒരു വീട്ടിലും പുളിമാവു ണ്ടായിരിക് കരുത്. ആദ്യദിവസം വൈകുന്നേരം നിങ്ങള്‍ അര്‍പ്പിക് കുന്ന ബലിയുടെ മാംസം പ്രഭാതമാകും മുന്പേ ഭക്ഷിച് ചു തീര്‍ക്കണം.
“പെസഹാമൃഗത്തെ നിങ്ങളുടെ ദൈവമാകുന്ന യ ഹോവ നിങ്ങള്‍ക്കു നല്‍കുന്ന പട്ടണങ് ങളിലൊ ന്നി ല്‍ വച്ചും ബലിയര്‍പ്പിക്കരുത്. തന്‍റെ വിശുദ്ധഭവ നമായി നിങ്ങളുടെ ദൈവമാകുന്ന യഹോവ തെരഞ് ഞെ ടുത്ത വിശുദ്ധസ്ഥലത്തു വച്ചു തന്നെ അത് അര്‍പ്പി ക്കണം. അവിടെ നിങ്ങള്‍ സൂര്യസ്തമന സമയത്ത് പെസ ഹാമൃഗത്തെ ബലിയര്‍പ്പിക്കണം. ദൈവം നിങ്ങളെ ഈ ജിപ്തില്‍നിന്നും മോചിപ്പിച്ചതിന്‍റെ അനുസ്മര ണാ ദിനമാണത്. പെസഹാ മാംസത്തെ പാകം ചെയ്ത് നിങ്ങ ളുടെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത് തു വച്ച് ഭക്ഷിക്കണം. അനന്തരം പ്രാഭാതത്തില്‍ നി ങ്ങള്‍ക്കു വീട്ടിലേക്കു മടങ്ങാം. പുളിപ്പിക്കാത്ത അ പ്പം നിങ്ങള്‍ ആറു ദിവസം ഭക്ഷിക്കണം. ഏഴാം ദിവസം നിങ്ങള്‍ ഒരു ജോലിയും ചെയ്യരുത്. അന്ന്, നിങ്ങളുടെ ദൈവമാകുന്ന യഹോവയെ ആദരിക്കാന്‍ നിങ്ങള്‍ ഒരു വിശുദ്ധസമ്മേളനം ചേരണം.
വാരോത്സവം (പെന്തെക്കോസ്ത്)
“ധാന്യങ്ങള്‍ കൊയ്യാന്‍ തുടങ്ങുന്ന കാലം മുതല്‍ ഏഴാഴ്ചകള്‍ നിങ്ങള്‍ എണ്ണണം. 10 അനന്തരം നിങ്ങളുടെ ദൈവമാകുന്ന യഹോവയ്ക്കു വേണ്ടി വാരോത്സവം ആ ഘോഷിക്കണം. അവനു നിങ്ങള്‍ ആഗ്രഹിക്കുന്ന വിശു ദ്ധസമ്മാനങ്ങള്‍ കൊണ്ടുവന്നു വേണം അതു ചെയ്യാന്‍. നിങ്ങളുടെ ദൈവമാകുന്ന യഹോവ നിങ്ങളെ എത്രമാ ത്രം അനുഗ്രഹിച്ചു എന്നു ചിന്തിച്ച് എത്ര കൊടു ക്കണമെന്നു നിശ്ചയിക്കുക. 11 യഹോവ തന്‍റെ വിശു ദ്ധഭവനമായി തെരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു പോ വുക. അവിടെ നിങ്ങളും നിങ്ങളുടെ കുടുംബങ്ങളും നി ങ്ങളുടെ ദൈവമാകുന്ന യഹോവയോടൊപ്പം ആഹ് ലാദിക്കുക. നിങ്ങളുടെയാളുകളെ മുഴുവന്‍ നിങ്ങളോ ടൊ പ്പം കൊണ്ടുപോകണം. നിങ്ങളുടെ പുത്രന്മാര്‍, പുത്രിമാര്‍, സേവകര്‍. കൂടാതെ ലേവ്യര്‍, വിദേശികള്‍, അനാഥര്‍ എന്നിങ്ങനെ നിങ്ങളുടെ പട്ടണങ്ങളില്‍ വസിക്കുന്നവരെയും കൊണ്ടുപോകണം. 12 നിങ്ങള്‍ ഈജിപ്തില്‍ അടിമകളായിരുന്നു എന്നത് ഓര്‍മ്മിക്കുക. അതിനാല്‍ ഈ നിയമങ്ങള്‍ അനുസരിക്കുന്നുവെന്ന് ഉറപ്പു വരുത്തുക.
കൂടാരത്തിരുന്നാള്‍
13 “നിങ്ങളുടെ മെതിക്കളത്തില്‍നിന്നും മുന്തിരിച് ക്കില്‍നിന്നും ഉള്ള വിളവുകള്‍ ശേഖരിച്ചതിന്‍റെ ഏഴുദി വസം കഴിഞ്ഞ് നിങ്ങള്‍ കൂടാരത്തിരുന്നാള്‍ ആഘോ ഷി ക്കണം. 14 ഈ ഉത്സവത്തില്‍ നിങ്ങള്‍ ആഹ്ലാദിക്കുക - നിങ്ങളും നിങ്ങളുടെ പുത്രന്മാരും പുത്രിമാരും മുഴുവന്‍ ഭൃത്യരും നിങ്ങളുടെ പട്ടണങ്ങളില്‍ വസിക്കുന്ന ലേവ് യരും വിദേശികളും അനാഥരും വിധവകളും നിങ്ങളോ ടൊപ്പം ആഹ്ലാദിക്കണം. 15 യഹോവ തെരഞ്ഞെടു ക് കുന്ന വിശുദ്ധസ്ഥലത്തുവച്ച് ഏഴു ദിവസം ഈ ഉത്സ വം ആഘോഷിക്കണം. നിങ്ങളുടെ ദൈവമാകുന്ന യഹോ വയെ ആദരിക്കാനാണ് ഈ ആഘോഷം. നിങ്ങളുടെ ദൈവ മാകുന്ന യഹോവ നിങ്ങളുടെ മുഴുവന്‍ വിളവുകളെയും നിങ്ങളുടെ എല്ലാ ജോലികളെയും അനുഗ്രഹി ച്ചിരി ക്കുന്നു. അതിനാല്‍ വളരെ ആഹ്ലാദിക്കുക!
16 “നിങ്ങളുടെ ദൈവമാകുന്ന യഹോവ തെരഞ്ഞെടു ത്ത സ്ഥലത്ത് വര്‍ഷത്തില്‍ മൂന്നു തവണ യഹോവയെ കാണാന്‍ വരണം. പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഉത് സവത്തിനും വാരോത്സവത്തിനും കൂടാരത്തിരു നാളിനു മാണ് അവര്‍ വരേണ്ടത്. യഹോവയെ ദര്‍ശിക്കാന്‍ വരുന്ന ഓരോരുത്തരും ഓരോ സമ്മാനങ്ങള്‍ കൂടി കൊണ്ടുവ രണം. 17 കഴിയുന്നത്ര സാധനങ്ങള്‍ ഓരോരുത്തരും നല്‍ക ണം. യഹോവ തനിക്ക് എത്ര നല്‍കി എന്നതിന്‍റെ അടി സ്ഥാനത്തില്‍ താന്‍ എത്ര കൊടുക്കണം എന്ന് ഓരോരു ത്തനും നിശ്ചയിക്കണം.
ജനങ്ങള്‍ക്ക് ന്യായാധിപന്മാരും ഉദ്യോഗസ്ഥന്മാരും
18 “നിങ്ങളുടെ ദൈവമാകുന്ന യഹോവ നിങ്ങള്‍ക്കു തരുന്ന ഓരോ പട്ടണത്തിലും നിങ്ങള്‍ക്ക് ന്യായാ ധിപ ന്മാരെയും ഉദ്യോഗസ്ഥന്മാരെയും തെരഞ്ഞെടുക്കുക. ജനങ്ങളുടെമേല്‍ അവര്‍ നീതിപൂര്‍വ്വം ന്യായവിധി നടത് തണം. 19 നിങ്ങള്‍ എപ്പോഴും നീതി പുലര്‍ത്തുക. ചിലരു ടെമേല്‍ വേറെ ചിലര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കരുത്. ന് യായവിധിയില്‍ മനസ്സു മാറ്റാന്‍ പണം വാങ്ങരുത്. പ ണം വിവേകശാലികളുടെ കണ്ണുകളെ അന്ധമാ ക്കുക യും നല്ലവന്‍റെ വാക്കുകളെ മാറ്റിമറിക്കുകയും ചെയ്യും. 20 നന്മയും നീതിയും! നല്ലവനും നീതിമാനുമായി രിക് കാന്‍ നിങ്ങള്‍ക്ക് കഠിനാദ്ധ്വാനം ചെയ്യേണ്ടതുണ്ട്! അ പ്പോള്‍ നിങ്ങള്‍ ജീവിക്കുകയും ദൈവമായ യഹോവ നി ങ്ങള്‍ക്കു തരുന്ന ദേശം കൈവശമാക്കുകയും ചെയ്യും.
ദൈവം വിഗ്രഹങ്ങളെ വെറുക്കുന്നു
21 “നിങ്ങളുടെ ദൈവമാകുന്ന യഹോവയ്ക്കു ഒരു യാഗപീഠം പണിയുന്പോള്‍ അതിനോടൊത്ത് അശേരദേ വതയുടെ തൂണുകള്‍ സ്ഥാപിക്കരുത്. 22 വ്യാജദൈവ ങ്ങ ളെ ആരാധിക്കാന്‍ പ്രത്യേകം കല്ലുകളും സ്ഥാപിക്ക രുത്. നിങ്ങളുടെ ദൈവമാകുന്ന യഹോവ അതു വെറുക്കു ന്നു.