നല്ല മൃഗങ്ങളെ മാത്രം ബലിയര്‍പ്പിക്കുക
17
“എന്തെങ്കിലും ന്യൂനതയുള്ള ഒരു പശുവിനെ യോ ചെമ്മരിയാടിനെയോ നിങ്ങള്‍ നിങ്ങളുടെ ദൈവമാകുന്ന യഹോവയ്ക്കു ബലിയര്‍പ്പിക്കരുത്. എന്തുകൊണ്ടെന്നാല്‍ നിങ്ങളുടെ ദൈവമാകുന്ന യ ഹോവ അതു വെറുക്കുന്നു!
വിഗ്രഹാരാധനയ്ക്കുള്ള ശിക്ഷ
“നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു തരു ന്ന നഗരങ്ങളിലൊന്നില്‍ ഒരു തിന്മ സംഭവിക്കു ന്ന തായി നിങ്ങള്‍ കേട്ടാല്‍, നിങ്ങളുടെ ഗോത്രത്തിലെ ഒരു പുരുഷനോ സ്ത്രീയോ മറ്റു ദൈവങ്ങളെ ആരാധിക്കുക വഴി അവര്‍ യഹോവയുടെ കരാര്‍ ലംഘിച്ചുവെന്ന് നിങ് ങള്‍ കേട്ടാല്‍, അല്ലെങ്കില്‍ അവര്‍ സൂര്യചന്ദ്രന് മാരെ യോ നക്ഷത്രങ്ങളെയോ ആരാധിച്ചാല്‍, അത് ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ യഹോവയുടെ കല്പനയ്ക്കു വി രുദ്ധമാണ്. അങ്ങനെയൊരു ദുര്‍വാര്‍ത്ത നിങ്ങള്‍ കേട് ടാല്‍ അതു സൂക്ഷ്മമായി അന്വേഷിക്കണം. ആ മ്ളേച് ഛത യിസ്രായേലില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച് ചതാ ണോ എന്നു നിങ്ങള്‍ കണ്ടെത്തണം. അതു ശരിയാ ണെ ന്നു തെളിയിക്കാനായാല്‍ നിങ്ങള്‍ ആ തിന്മ ചെയ്ത വ്യക്തിയെ ശിക്ഷിക്കണം. ആ സ്ത്രീയെയോ പുരുഷ നെയോ നഗരകവാടത്തിനടുത്തുള്ള പൊതുസ്ഥലത്തു കൊണ്ടുവന്ന് കല്ലെറിഞ്ഞു കൊല്ലണം. ഒരുവന്‍ തിന്മ ചെയ്തതെന്ന് ഒരാള്‍ മാത്രം സാക്ഷി പറയുന്നതി ന്‍റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ അയാളെ വധിക്കരുത്. എന്നാല്‍ രണ്ടോ മൂന്നോ സാക്ഷികള്‍ അതു ശരിയാണെ ന്നു പറഞ്ഞാല്‍ ആ വ്യക്തി വധിക്കപ്പെടണം. സാക് ഷികള്‍ വേണം ആദ്യം ആ വ്യക്തിയെ കല്ലെറിയാന്‍. അന ന്തരം മറ്റുള്ളവരും അവനെ കൊല്ലാന്‍ കല്ലെറിയണം. അങ്ങനെ നിങ്ങള്‍ക്ക് നിങ്ങളുടെ ഗോത്രത്തില്‍നിന്ന് ആ തിന്മ ഒഴിവാക്കാം.
വിഷമം പിടിച്ച കോടതിത്തീരുമാനങ്ങള്‍
“നിങ്ങളുടെ കോടതികള്‍ക്ക് തീര്‍പ്പു കല്പിക് കാ നാകാത്ത വിഷമം പിടിച്ച ചില പ്രശ്നങ്ങളുണ്ടാകാം. അതു ചിലപ്പോള്‍ ഒരു കൊലപാതകമോ രണ്ടുപേര്‍ തമ്മിലുള്ള തര്‍ക്കമോ ആകാം. അതു ചിലപ്പോള്‍ ആര്‍ക് കെങ്കിലും മുറവേറ്റ ഒരു സംഘട്ടനവും ആകാം. ഇത്തരം സംഭവങ്ങള്‍ നിങ്ങളുടെ പട്ടണങ്ങളില്‍ ന്യായവിധി നട ത്തപ്പെടുന്പോള്‍ എന്താണു ശരിയെന്നു നിശ്ചയി ക്കാന്‍ നിങ്ങളുടെ ന്യായാധിപന്മാര്‍ക്കു കഴിഞ്ഞി ല് ലെന്നു വരും. അപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ദൈവമാ കുന്ന യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു പോകണം. ലേവിയുടെ ഗോത്രക്കാരായിരിക്കും പുരോ ഹിതന്മാര്‍. നിങ്ങള്‍ ആ പുരോഹിതന്മാരുടെയും അപ് പോള്‍ ചുമതലയിലുള്ള ന്യായാധിപന്‍റെയും അടുത്തു ചെല്ലണം. ആ പ്രശ്നത്തില്‍ എന്തു ചെയ്യണമെന്ന് അവര്‍ തീരുമാനിക്കും. 10 യഹോവയുടെ വിശുദ്ധസ്ഥ ല മായ അവിടെ വച്ച് അവര്‍ തങ്ങളുടെ തീരുമാനം നിങ് ങ ളോടു പറയും. അവര്‍ പറയുന്നതെല്ലാം നിങ്ങള്‍ ചെയ് യുക. അവര്‍ ചെയ്യാന്‍ പറയുന്നതെല്ലാം ശ്രദ്ധയോടെ ചെയ്യുക. 11അവരുടെ തീരുമാനങ്ങള്‍ സ്വീകരിക്കു ക യും ചെയ്യുക. 11 അവരുടെ തീരുമാനങ്ങള്‍ സ്വീകരി ക്കു കയും കൃത്യമായി അവ പാലിക്കുകയും വേണം. ഒന്നിലും മാറ്റം വരുത്തരുത്.
12 നിങ്ങളുടെ ദൈവമാകുന്ന യഹോവയെ അപ്പോള്‍ ശുശ്രൂഷിക്കുന്ന പുരോഹിതനെയോ ന്യായാ ധിപനെ യോ അനുസരിക്കാന്‍ കൂട്ടാക്കാത്ത വ്യക്തിയെ നിങ്ങ ള്‍ ശിക്ഷിക്കണം. അയാള്‍ വധിക്കപ്പെടണം. ആ ദുഷ്ട നെ യിസ്രായേലില്‍നിന്നു തന്നെ നിങ്ങള്‍ നീക്കം ചെയ് യണം. 13 എല്ലാ ജനതയും ഈ ശിക്ഷയെപ്പറ്റി കേട്ട് ഭയക്കണം. അവര്‍ ഒട്ടും കഠിനഹൃദയരാകാതിരിക്കണം.
രാജാവിനെ തെരഞ്ഞെടുക്കേണ്ടതെങ്ങനെ?
14 “നിങ്ങളുടെ ദൈവമാകുന്ന യഹോവ നിങ്ങള്‍ക്കു തരുന്ന ഭൂമിയില്‍ നിങ്ങള്‍ പ്രാവേശിക്കണം. ആ സ്ഥലം നിങ്ങള്‍ കയ്യടക്കി അതില്‍ താമസിക്കണം. എന്നിട്ടു നിങ്ങള്‍ പറയും, ‘ഞങ്ങള്‍ക്കു ചുറ്റുമുള്ള രാഷ്ട്ര ങ്ങളി ലെപ്പോലെ ഞങ്ങള്‍ക്ക് ഒരു രാജാവിനെ ഞങ്ങള്‍ നിയ മിക്കും.’ 15 അങ്ങനെ പറഞ്ഞാല്‍ യഹോവ തെരഞ്ഞെ ടുക്കുന്ന രാജാവിനെത്തന്നെ നിങ്ങള്‍ തെരഞ്ഞെടു ക് കുന്നുവെന്ന് ഉറപ്പിക്കുക. നിങ്ങളുടെ രാജാവും നി ങ്ങള്‍ക്കിടയില്‍നിന്നു തന്നെയായിരിക്കണം. അയാള്‍ ഒരിക്കലും ഒരു വിദേശിയായിരിക്കരുത്. 16 രാജാവിന് കൂടു തല്‍ കുതിരകള്‍ ഉണ്ടായിരിക്കരുത്. കൂടുതല്‍ കുതിരക ള്‍ക് കായി അയാള്‍ ആളുകളെ ഈജിപ്തിലേക്കയയ്ക്കാനും പാ ടില്ല. എന്തുകൊണ്ടെന്നാല്‍ ‘നിങ്ങളൊരിക്കലും ആ വഴിക്ക് തിരിച്ചുപോകരുത്’ എന്നു യഹോവ നിങ് ങളോടു പറഞ്ഞിട്ടുണ്ട്. 17 കൂടാതെ രാജാവിന് അനേകം ഭാര്യമാരും പാടില്ല. കാരണം, അത് അയാളെ യഹോ വയില്‍നിന്നും വ്യതിചലിപ്പിക്കും. രാജാവ് സ്വയം സ്വര്‍ണ്ണം, വെള്ളി എന്നിവകൊണ്ട് ധനകനാകരുത്.
18 “രാജാവ് ഭരണമാരംഭിക്കുന്പോല്‍ നിയമങ്ങളുടെ ഒരു പകര്‍പ്പ് ഒരു പുസ്തകത്തിലെഴുതി സ്വയം സൂക് ഷിക്കുകയും വേണം. പുരോഹിതരും ലേവ്യരും സൂക് ഷിക്കുന്ന പുസ്തകങ്ങളില്‍ നിന്നു വേണം അവന്‍ അതി ന്‍റെ പകര്‍പ്പെടുക്കാന്‍. 19 രാജാവ് തന്‍റെ കയ്യി ല്‍ത് തന് നെ ആ പുസ്തകം സൂക്ഷിക്കുകയും ജീവിതത്തിലുടനീളം അതു വായിക്കുകയും വേണം. എന്തുകൊണ്ടെന്നാല്‍, തന്‍റെ ദൈവമായ യഹോവയെ ആദരിക്കുവാനും നിയമം അനുശാസിക്കുന്നതെല്ലാം അനുസരിക്കുവാനും രാജാവ് പഠിക്കണം. 20 അപ്പോള്‍ താന്‍ തന്‍റെ ജനങ്ങ ളിലാ രെ യുംകാള്‍ കേമനാണെന്ന് രാജാവ് കരുതില്ല. അവന്‍ നിയമം ലംഘിക്കാതിരിക്കുകയും കൃത്യമായി അനുസ രിക്കു കയും ചെയ്യും. അപ്പോള്‍ ആ രാജാവും അയാളുടെ പിന്‍ ഗാമികളും വളരെക്കാലം യിസ്രായേല്‍സാമ്രാജ്യത്തെ ഭരി ക്കും.