പുരോഹിതര്‍ക്കും ലേവ്യര്‍ക്കും പിന്തുണ
18
“ലേവ്യഗോത്രത്തിന് യിസ്രായേലില്‍ ഭൂമിയുടെ പങ്കു ലഭിക്കില്ല. അവര്‍ പുരോഹിത രായിരി ക്കും. അഗ്നിയില്‍ പാകം ചെയ്തു യഹോവയ്ക്കു സമര്‍ പ്പിക്കുന്ന ബലികള്‍ തിന്ന് അവര്‍ ജീവിക്കണം. ലേവി ഗോത്രക്കാര്‍ക്കുള്ള വീതം അതാണ്. ആ ലേവിഗോ ത്രക് കാര്‍ക്ക് മറ്റു ഗോത്രക്കാരെപ്പോലെ ഭൂമി ലഭിക്കില്ല. യഹോവ അവരോടു പറഞ്ഞതു പോലെ, യഹോവ തന് നെയാണ് ലേവ്യര്‍ക്കുള്ള വീതം.
“നിങ്ങള്‍ ഒരു പശുവിനെയോ ചെമ്മരിയാടിനെയോ ബലി കൊടുക്കാന്‍ കൊല്ലുന്പോള്‍ പുരോഹിത ന്മാര്‍ ക്ക് ഈ ഭാഗങ്ങള്‍ കൊടുക്കുക: ചുമല്‍, രണ്ടു കവിളുകള്‍, വയറ്. നിങ്ങളുടെ വിളവിന്‍റെ ആദ്യ ഭാഗവും പുരോഹി തര്‍ക്ക് കൊടുക്കണം. നിങ്ങളുടെ ധാന്യത്തിന്‍റെയും വീഞ്ഞിന്‍റെയും എണ്ണയുടേയും ആദ്യഭാഗം നിങ്ങള്‍ അവര്‍ക്കു കൊടുക്കണം. നിങ്ങളുടെ ചെമ്മരിയാടു കളി ല്‍നിന്നും മുറിക്കുന്ന ആദ്യത്തെ രോമങ്ങളും നിങ്ങള്‍ ലേവ്യര്‍ക്കു കൊടുക്കണം. എന്തുകൊണ്ടെന്നാല്‍, നിങ്ങളുടെ ദൈവമാകുന്ന യഹോവ നിങ്ങള്‍ക് കിടയില്‍ നിന്നും ലേവിയെയും പിന്‍ഗാമികളെയും എക്കാലത്തേ ക്കുമുള്ള പുരോഹിതരായി തെരഞ് ഞെടുത്തു.
“ഓരോ ലേവ്യനും ദൈവാലയത്തില്‍ പണിയെടു ക്കാന്‍ പ്രത്യേക സമയങ്ങളുണ്ട്. മറ്റേതെങ്കിലും സമ യത്ത് ഒരു ലേവ്യന് അവിടെ ജോലി ചെയ്യണമെ ന്നു ണ്ടെങ്കില്‍ അതെപ്പോള്‍ വേണമെങ്കിലുമാകാം. യിസ് രായേലിന്‍റെ ഏതു ഭാഗത്ത് ഏതു പട്ടണത്തില്‍ താമസി ക്കുന്നവനായാലും അവന് യഹോവയുടെ വിശുദ്ധ സ്ഥ ലത്തേക്കു വരാം. അവനിഷ്ടമുള്ള സമയത്ത് ഇതു ചെയ് യാം. ആ ലേവ്യന് തന്‍റെ ദൈവമായ യഹോവയുടെ നാമ ത് തില്‍ അപ്പോള്‍ യഹോവയുടെ സന്നിധിയില്‍ ശുശ്രൂ ഷ നടത്തുന്ന തന്‍റെ സകല ലേവ്യസഹോദരന്മാരുടെയുമത്ര ശുശ്രൂഷ ചെയ്യാം. ആ ലേവ്യന് മറ്റു ലേവ്യരോടൊപ്പം തുല്യ പങ്കു ലഭിക്കും. തന്‍റെ കുടുംബത്തിന് സാധാരണ കിട്ടുന്നതി നു പുറമേയാണിത്.
യിസ്രായേല്‍ മറ്റു രാഷ്ട്രങ്ങളെപ്പോലെ ജീവിക്കരുത്.
“നിങ്ങളുടെ ദൈവമാകുന്ന യഹോവ നിങ്ങള്‍ക്കു നല്‍കുന്ന ഭൂമിയിലേക്കു പ്രവേശിക്കുന്പോള്‍ മറ്റു രാഷ്ട്രങ്ങള്‍ ചെയ്യുന്ന ദുഷ്പ്രവര്‍ത്തികള്‍ ചെയ്യാന്‍ നിങ്ങള്‍ പഠിക്കരുത്. 10 നിങ്ങളുടെ പുത്രന്മാരെയോ പു ത്രിമാരെയോ യാഗപീഠങ്ങളില്‍ ബലിയിര്‍പ്പിക്കരുത്. പ്രവാചകനില്‍നിന്നോ മാന്ത്രികനില്‍നിന്നോ മന്ത്ര വാദക്കാരില്‍നിന്നോ ആഭിചാരക്കാരനില്‍നിന്നോ ഭാ വി അറിയാന്‍ ശ്രമിക്കരുത്. 11 മറ്റുള്ളവരുടെമേല്‍ മന്ത്ര വാദം നടത്താന്‍ ആരെയും അനുവദിക്കരുത്. നിങ്ങള്‍ക്കിട യില്‍ ആരും വെളിച്ചപ്പാടോ മന്ത്രവാദിയോ ആകരു ത്. മരിച്ചവരുമായി സംഭാഷണം നടത്താനും ആരും ശ്രമി ക്കരുത്. 12 ജനങ്ങള്‍ അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ദൈവമാകുന്ന യഹോവ വെറുക്കുന്നു. അതിനാലാണ് അ വന്‍ മറ്റു ജനതകളെ നിങ്ങള്‍ക്കു വേണ്ടി തുരത്തിയത്. 13 നിങ്ങളുടെ ദൈവമാകുന്ന യഹോവയോട് നിങ്ങള്‍ വി ശ്വസ്തരായിരിക്കണം.
യഹോവയുടെ വിശിഷ്ടപ്രവാചകന്‍
14 “്നിങ്ങള്‍ മറ്റു ജനതകളെ നിങ്ങളുടെ രാജ്യത്തു നി ന്നും പുറത്താക്കണം. ആ രാഷ്ട്രങ്ങള്‍ മാന്ത്രികവി ദ്യ യും ഭാവിപ്രവചനവും ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ നിങ്ങളുടെ ദൈവമാകുന്ന യഹോവ അക്കാര്യങ്ങള്‍ ചെ യ്യാന്‍ നിങ്ങളെ അനുവദിക്കില്ല. 15 നിങ്ങളുടെ ദൈവ മാകുന്ന യഹോവ നിങ്ങള്‍ക്ക് ഒരു പ്രവാചകനെ നല്‍കും. നിങ്ങള്‍ക്കിടയില്‍നിന്നു തന്നെയായിരിക്കും ആ പ്ര വാചകന്‍. അവന്‍ എന്നെപ്പോലെയിരിക്കും. അവന്‍റെ പ്രവചനങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കണം. 16 നിങ്ങള്‍ അവ നോട് ആവശ്യപ്പെട്ടതനുസരിച്ചാണ് ദൈവം ഈ പ്ര വാചകനെ അയച്ചു തന്നത്. ഹോരേബുപര്‍വ്വതത്തില്‍ നിങ്ങള്‍ ഒത്തുകൂടിയപ്പോള്‍ നിങ്ങള്‍ ദൈവത്തിന്‍റെ ശ ബ്ദത്തെയും മലയില്‍ കണ്ട മഹാഗ്നിയെയും ഭയക്കു ക യും ചെയ്തു. അതിനാല്‍ നിങ്ങള്‍ പറഞ്ഞു, ‘ഞങ്ങളുടെ ദൈവമാകുന്ന യഹോവയുടെ ശബ്ദം ഞങ്ങളെ വീണ്ടും കേള്‍പ്പിക്കരുതേ! ആ മഹാഗ്നി ഞങ്ങള്‍ കാണാനും ഇട യാക്കരുതേ, അതിനിടയായാല്‍ ഞങ്ങള്‍ മരിക്കും!’
17 “യഹോവ എന്നോടു പറഞ്ഞു, ‘അവര്‍ ആവശ്യ പ്പെടുന്നതു നല്ലതു തന്നെ! 18 അവര്‍ക്കു ഞാന്‍ നിന് നെപ്പോലെ ഒരു പ്രവാചകനെ നല്‍കാം. അവര്‍ക്കിട യി ല്‍നിന്നു തന്നെയുള്ള ഒരാളായിരിക്കും ഈ പ്രവാചകന്‍. അവന്‍ പറയേണ്ട കാര്യങ്ങള്‍ ഞാന്‍ അവനോടു പറയും. ഞാന്‍ കല്പിച്ചതെല്ലാം ഞാന്‍ അവനോടു പറയും. ഞാ ന്‍ കല്പിച്ചതെല്ലാം അവന്‍ ജനങ്ങളോടു പറയും. 19 ഈ പ്രവാചകന്‍ എനിക്കു വേണ്ടി സംസാരിക്കും. അവന്‍ സം സാരിക്കുന്പോള്‍ എന്‍റെ കല്പനകളില്‍ എന്തെ ങ്കിലും ശ്രദ്ധിക്കാന്‍ കൂട്ടാക്കാത്തവനെ ഞാന്‍ ശിക്ഷിക്കും.’
വ്യാജപ്രവാചകരെ എങ്ങനെ തിരിച്ചറിയാം
20 “പക്ഷേ ഞാന്‍ പറയാനാവശ്യപ്പെടാത്തത് ഒരു പ്രവാചകന്‍ പറഞ്ഞാല്‍, എനിക്കുവേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്ന് അവന്‍ ജനങ്ങളോടു പറഞ് ഞാ ല്‍, ആ പ്രവാചകന്‍ വധിക്കപ്പെടണം. മറ്റു ദൈവങ്ങ ള്‍ക്കുവേണ്ടി പ്രസംഗിക്കുന്ന പ്രവാചകനും വന്നു വെന്നിരിക്കട്ടെ, അയാളും കൊല്ലപ്പെടണം. 21 ‘ഒരു പ്രവാചകന്‍ പറയുന്നതു യഹോവയുടെ വചനങ്ങള ല് ലെന്നു ഞങ്ങള്‍ക്കെങ്ങനെ അറിയാം?’ എന്നു നിങ്ങള്‍ കരുതുന്നുണ്ടാവാം. 22 ഒരു പ്രവാചകന്‍, താന്‍ യഹോവ യ് ക്കു വേണ്ടിയാണ് സംസാരിക്കുന്നതെന്നു പറയുകയും അയാളുടെ പ്രവചനം സംഭവിക്കാതിരിക്കുകയും ചെയ്താ ല്‍ അതു യഹോവ പറഞ്ഞതല്ലെന്നു നിങ്ങളറിയണം. അവന്‍ സ്വന്തം ആശയങ്ങളാണു പറയുന്നതെന്നു നിങ് ങള്‍ മനസ്സിലാക്കണം. നിങ്ങള്‍ അവനെ ഭയക്കേ ണ്ട തി ല്ല.