ഒരാള്‍ കൊല്ലപ്പെട്ടാല്‍
21
“നിങ്ങളുടെ ദൈവമാകുന്ന യഹോവ നിങ്ങള്‍ ക് കു തരുന്ന നാട്ടില്‍ ഒരാള്‍ ഒരു വയലില്‍ കൊല്ല പ്പെട്ട നിലയില്‍ കിടക്കുന്നത് കണ്ടെന്നിരിക്കട്ടെ. പക്ഷേ അയാളെ കൊന്നതാരാണെന്ന് ആര്‍ക്കും അറയില് ല. അപ്പോള്‍ നിങ്ങളുടെ നേതാക്കളും ന്യായാധിപന് മാരും വന്ന് അയാള്‍ മരിച്ചു കിടക്കുന്നതിനു ചുറ്റിലു മുള്ള പട്ടണങ്ങളിലേക്കുള്ള ദൂരം അളക്കണം. മരിച്ച യാളിനോട് ഏറ്റവുമടുത്ത പട്ടണമേതെന്നു കണ്ടുപി ടിച്ചാല്‍ അവരുടെ കാലിക്കൂട്ടത്തില്‍നിന്നും ഒരു പശു വിനെ ആ പട്ടണത്തിലെ നേതാക്കള്‍ എടുക്കണം. ഒരിക്ക ലും പ്രസവിച്ചിട്ടില്ലാത്തതും ഒരിക്കലും ജോലി ക് കുപയോഗിക്കപ്പെടാത്തതുമായിരിക്കണം ആ പശു. അനന്തരം ആ പട്ടണത്തിലെ നേതാക്കള്‍ വെള്ള മൊഴു കുന്ന താഴ്വരയിലേക്ക് ആ പശുവിനെ കൊണ്ടുവരണം. ഒരിക്കലും ഉഴവു നടത്തുകയോ എന്തെങ്കിലും നടുക യോ ചെയ്തിട്ടില്ലാത്തതായിരിക്കണം ആ താഴ്വര. അ നന്തരം നേതാക്കള്‍ ആ താഴ്വരയില്‍വച്ച് പശുവിന്‍റെ കഴുത്തു വെട്ടണം. ലേവിയുടെ പിന്‍ഗാമികളായ പുരോ ഹിതരും അവിടേക്കു പോകണം. തന്നെ ശുശ്രൂഷിക്കു ന്നതിനും തന്‍റെ നാമത്തില്‍ ജനങ്ങളെ അനുഗ്ര ഹിക് കു ന്നതിനും നിങ്ങളുടെ ദൈവമാകുന്ന യഹോവ തെരഞ് ഞെടുത്തതാണ് ആ പുരോഹിതരെ. ഒരാള്‍ക്കു മുറിവേല്‍ ക്കുന്ന എല്ലാ തര്‍ക്കങ്ങള്‍ക്കും തീര്‍പ്പു കല്പിക്കു ന്നതു പുരോഹിതരായിരിക്കും. കൊല്ലപ്പെ ട്ടവ നോട് ഏറ്റവുമടുത്ത പട്ടണത്തിലെ നേതാക്കന്മാര്‍, താഴ്വരയില്‍ തല വെട്ടിമാറ്റപ്പെട്ട പശുവിനു മുകളില്‍ തങ്ങളുടെ കൈകള്‍ കഴുകണം. ‘ഇയാളെ ഞങ്ങളല്ല കൊന്നത്. ആ സംഭവം ഞങ്ങള്‍ കണ്ടുമില്ല. യഹോവേ, നീ യിസ്രായേലിനെ രക്ഷിച്ചു. ഞങ്ങള്‍ നിന്‍റെ ജനത. ഇപ്പോള്‍ ഞങ്ങളെ ശുദ്ധീകരിച്ചാലും. നിഷ്കളങ്ക നായ ഒരുവന്‍റെ വധത്തില്‍ ഞങ്ങളെ പഴിക്കരുതേ’ എന് ന് ഈ നേതാക്കള്‍ പറയണം. അങ്ങനെ, ആ നിഷ്കള ങ് കനായ മനുഷ്യനെ കൊന്നതിന്‍റെ കുറ്റം അവരില്‍ ആ രോപിക്കപ്പെടുകയില്ല. അങ്ങനെ, നിങ്ങള്‍ ശരി യായതു പ്രവര്‍ത്തിക്കുകയും ആ അപരാധം നിങ്ങളുടെ സംഘത്തില്‍ നിന്നും ഒഴിവാക്കുകയും ചെയ്യും.
യുദ്ധത്തില്‍ പിടിക്കപ്പെട്ട സ്ത്രീ
10 “ദൈവമായ യഹോവയുടെ സഹായത്താല്‍ നിങ്ങള്‍ ശത്രുക്കളെ യുദ്ധത്തില്‍ തോല്പിച്ചാല്‍, ശത്രുക്കളെ നിങ്ങള്‍ തടവുകാരായി ദൂരേക്കു പിടിച്ചു കൊണ്ടു പോയാല്‍, 11 തടവുകാര്‍ക്കിടയില്‍ സുന്ദരിയായ ഒരു സ്ത് രീയെ കണ്ട് അവളെ ഭാര്യയാക്കണമെന്ന് നിങ്ങള്‍ ആഗ്ര ഹിച്ചാല്‍, 12 അവളെ നിങ്ങള്‍ സ്വഭവനത്തിലേക്കു കൊ ണ്ടുവരണം. അവള്‍ തല മൊട്ടയടിക്കുകയും നഖങ്ങള്‍ വെട്ടിക്കളയുകയും വേണം. 13 തടവുകാരിയായി പിടിക്ക പ്പെട്ടവളെന്നു കാണിക്കുന്ന തന്‍റെ വസ്ത്രങ്ങള്‍ അവള്‍ അഴിച്ചു മാറ്റണം. അവള്‍ നിങ്ങളുടെ വസതിയില്‍ തങ്ങി തന്‍റെ മാതാപിതാക്കളെ വേര്‍പിരിയുന്നതില്‍ ഒരു മാസം ദുഃഖിക്കണം. അതിനു ശേഷം, നിങ്ങള്‍ക്കവ ളുടെ അടുത്തു ചെന്ന് അവളുടെ ഭര്‍ത്താവാകാം. അവള്‍ നിങ്ങളുടെ ഭാര്യയുമാകും. 14 നിങ്ങള്‍ അവളില്‍ സംതൃപ്ത നല്ലെങ്കില്‍ അവളെ വേര്‍പെടുത്തി അവളെ സ്വതന്ത്ര യാക്കണം. നിങ്ങള്‍ അവളെ വില്‍ക്കരുത്. അവളെ ഒരു അ ടിമയെപ്പോലെ കരുതുകയുമരുത്. കാരണം, നിങ്ങള്‍ അ വളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു.
മൂത്ത പുത്രന്‍
15 “ഒരാള്‍ക്ക് രണ്ടു ഭാര്യമാരുണ്ടെങ്കില്‍, അയാള്‍ ഒരു ഭാര്യയെ മറ്റേ ഭാര്യയെക്കാള്‍ കൂടുതല്‍ സ്നേഹിക് കുന്നു ണ്ടാവാം. രണ്ടു സ്ത്രീകള്‍ക്കും അയാളില്‍നിന്നു കുട്ടിക ള്‍ ഉണ്ടായിരിക്കാം. സ്നേഹം ലഭിക്കാത്ത സ്ത്രീയുടെ കുട്ടിയായിരിക്കാം മൂത്തയാള്‍. 16 അയാള്‍ തന്‍റെ സ്വത്തു കള്‍ വീതം വയ്ക്കുന്പോള്‍ മൂത്ത കുട്ടിയ്ക്കുള്ള സ്വത്ത് താന്‍ സ്നേഹിക്കുന്ന ഭാര്യയുടെ കുട്ടിയ്ക്കു നല്‍കുവാ ന്‍ പാടില്ല. 17 താന്‍ സ്നേഹിക്കാത്ത ഭാര്യയുടെ കുട്ടി യെ, മൂത്ത പുത്രനെ അയാള്‍ സ്വീകരിക്കണം. മൂത്ത പു ത്രനെ അയാള്‍ സ്വീകരിക്കണം. മൂത്ത പുത്രന് തന്‍റെ സാധനങ്ങളുടെ ഇരട്ടി വീതം നല്‍കണം. കാരണം, ആ കു ട്ടി ആദ്യജാതനാണ്. ആദ്യജാതശിശുവിന്‍റെ അവകാശ ങ്ങള്‍ ആ കുട്ടിക്കുള്ളതാണ്.
അനുസരണക്കേടുള്ള കുട്ടികള്‍
18 “ഒരാള്‍ക്ക് കഠിനഹൃദയവും അനുസരണക്കേടുമുള്ള ഒരു പുത്രനുണ്ടായിരിക്കാം. അവന്‍ തന്‍റെ മാതാപിതാ ക്കളെ അനുസരിക്കുന്നില്ല. അവര്‍ അവനെ ശിക്ഷി ക്കുന്നുണ്ടെങ്കിലും അവന്‍ അനുസരണക്കേട് തുടര്‍ന് നു. 19 അപ്പോള്‍ അവന്‍റെ മാതാപിതാക്കള്‍ അവനെ പട്ട ണത്തിലെ സമ്മേളന സ്ഥലത്ത് നേതാക്കളുടെ മുന്പില്‍ കൊണ്ടുവരണം. 20 പട്ടണത്തിലെ നേതാക്കളോട് അവര്‍ പറയണം. ‘ഞങ്ങളുടെ പുത്രന്‍ കഠിനഹൃദയനും അനുസ രണക്കേടുള്ളവനുമാണ്. ഞങ്ങള്‍ പറയുന്നതൊന്നും അ വന്‍ ചെയ്യുന്നില്ല. അവന്‍ വളരെയധികം തിന്നു കയും കുടിക്കുകയും ചെയ്യുന്നു.’ 21 അപ്പോള്‍ പട്ടണവാ സികള്‍ ആ പുത്രനെ കല്ലെറിഞ്ഞു കൊല്ലണം. അങ്ങ നെ നിങ്ങള്‍ ആ തിന്മയെ ഇല്ലായ്മ ചെയ്യണം. എല്ലാ യിസ്രായേലുകാരും ഇതു കേട്ട് ഭയപ്പെടണം.
കുറ്റവാളികളെ കൊന്ന് മരത്തില്‍ തൂക്കണം
22 “വധശിക്ഷയ്ക്കര്‍ഹമായൊരു പാപം ഒരാള്‍ ചെയ് താല്‍, കൊന്നതിനു ശേഷം ജനങ്ങള്‍ അവനെ ഒരു മരത്തി ല്‍ കെട്ടിത്തൂക്കണം. 23 രാത്രി മുഴുവന്‍ ആ ശവം ആ മരത് തില്‍ തൂങ്ങിക്കിടക്കാന്‍ നിങ്ങള്‍ അനുവദിക്കരുത്. അ തേദിവസം തന്നെ അയാളെ തീര്‍ച്ചയായും സംസ്ക രിച് ചിരിക്കണം. കാരണം, മരത്തില്‍ തൂങ്ങിക്കിട ക്കു ന്ന വന്‍ ദൈവത്താല്‍ ശപിക്കപ്പെട്ടവനാണ്. നിങ്ങളുടെ ദൈവമാകുന്ന യഹോവ നിങ്ങള്‍ക്കു തന്ന സ്ഥലം നി ങ്ങള്‍ അശുദ്ധമാക്കരുത്.