ആരാധനയില്‍ പങ്കുചേരാനാകാത്തവര്‍
23
“ഉടയ്ക്കപ്പെട്ട വൃഷണങ്ങളോ മുറിഞ്ഞ ലൈം ഗികാവയവമോ ഉള്ള ഒരുവന്‍ യഹോവയുടെ ആ രാധനയില്‍ യിസ്രായേല്‍ ജനതയോടു ചേരുവാന്‍ പാടി ല്ല. മാതാപിതാക്കള്‍ നിയമപരമായി വിവാ ഹിത രല് ലെങ്കില്‍ അവരുടെ പുത്രന്‍ യിസ്രായേലു കാരോ ടൊ ത്ത് യഹോവയുടെ ആരാധനയില്‍ പങ്കെടുക്കരുത്. അവ ന്‍റെ പിന്‍ഗാമികള്‍ പത്തു തലമുറവരെ ആ സംഘത് തില്‍ ചേരരുത്!
“അമ്മോന്യനോ മോവാബ്യനോ യഹോവയുടെ ആരാധനയില്‍ യിസ്രായേല്‍ജനതയോടു ചേരരുത്. അവരു ടെ പിന്‍ഗാമികളിലാരും പത്തു തലമുറയോളം ആ സംഘത് തില്‍ ചേരരുത്. കാരണമെന്തെന്നാല്‍, ഈജിപ്തില്‍ നിന് നുള്ള നിങ്ങളുടെ യാത്രയില്‍ നിങ്ങളുമായി തങ്ങളുടെ അപ്പവും വെള്ളവും പങ്കുവയ്ക്കാന്‍ അമ്മോന്യരും മോവാബ്യരും വിസമ്മതിച്ചു. മാത്രവുമല്ല നിങ്ങളെ ശപിക്കാന്‍ അവര്‍ ബിലെയാമിനെ കൂലിക്കു വിളിക്കുക യും ചെയ്തു. (മെസൊപൊത്താമ്യയിലെ പെഥോര്‍ ന ഗരക്കാരനായ ബെയോരിന്‍റെ പുത്രനായിരുന്നു ബിലെ യാം.) പക്ഷേ നിങ്ങളുടെ ദൈവമാകുന്ന യഹോവ ബി ലെയാമിനെ ചെവിക്കൊണ്ടില്ല. യഹോവ ശാപത്തെ നിങ്ങള്‍ക്ക് അനുഗ്രഹമാക്കി മാറ്റി. എന്തുകൊണ് ടെ ന്നാല്‍, നിങ്ങളുടെ ദൈവമാകുന്ന യഹോവ നിങ്ങളെ സ്നേഹിക്കുന്നു. അമ്മോന്യരുമായോ മോവാബ്യ രു മായോ ആയി സമാധാനമുണ്ടാക്കാന്‍ നിങ്ങള്‍ ഒരിക്ക ലും ശ്രമിക്കരുത്. നിങ്ങളുടെ ജീവിതകാലമത്രയും അവ രുമായി രമ്യതയിലാകാതിരിക്കുക.
യിസ്രായേലുകാര്‍ സ്വീകരിക്കേണ്ടവര്‍
“എദോമ്യരെ നിങ്ങള്‍ വെറുക്കരുത്. കാരണം, അവര്‍ നിങ്ങളുടെ ബന്ധുക്കളാണ്. ഈജിപ്തുകാരനെയും നി ങ്ങള്‍ വെറുക്കരുത്. കാരണം, അവന്‍റെ രാജ്യത്ത് നിങ്ങള്‍ അപരിചിതരായിരുന്നു. എദോമ്യരുടെയും ഈജിപ്തു കാരുടെയും മൂന്നാം തലമുറയുടെ കുട്ടികള്‍ക്ക് യഹോവ യെ ആരാധിക്കാന്‍ യിസ്രായേലുകാരോടു ചേരാം.
പട്ടാള പാളയത്തിലെ ശുദ്ധി
“നിങ്ങളുടെ സൈന്യം ശത്രുക്കളുമായി യുദ്ധത് തിനു പോകുന്പോള്‍ അശുദ്ധിക്കു കാരണമാകുന്ന എ ല്ലാത്തില്‍നിന്നും അകന്നു കഴിയുക. 10 രാത്രിയില്‍ സ്വപ്നസ്ഖലനം മൂലം അശുദ്ധനായവന്‍ നിങ്ങള്‍ ക്കി ടയില്‍നിന്നും പുറത്തേക്കു പോകണം. അവന്‍ പാളയ ത് തില്‍നിന്നും അകന്നു കഴിയണം. 11 വൈകുന് നേരമാ കു ന്പോള്‍ അയാള്‍ വെള്ളത്തില്‍ കുളിക്കണം. സൂര്യന്‍ അ സ്തമിക്കുന്പോള്‍ അയാള്‍ക്കു പാളയത്തില്‍ മടങ് ങിവ രാം.
12 “വിസര്‍ജ്ജനത്തിനു പോകുവാന്‍ നിങ്ങള്‍ക്ക് പാളയ ത്തിനു പുറത്ത് ഒരു സ്ഥലമുണ്ടായിരിക്കണം. 13 നിങ്ങ ളുടെ ആയുധങ്ങളോടൊപ്പം കുഴിയുണ്ടാക്കാന്‍ ഒരു വ ടിയും കരുതണം. അനന്തരം നിങ്ങള്‍ക്കു വിസര്‍ജ്ജന മു ണ്ടാകുന്പോള്‍ വടികൊണ്ടു മാന്തി അതു മൂടണം. 14 എന് തുകൊണ്ടെന്നാല്‍, നിങ്ങളുടെ ശത്രുക്കളെ തോല്പിക് കാന്‍ നിങ്ങളെ സഹായിക്കാനും നിങ്ങളെ രക്ഷിക്കാനും നിങ്ങളുടെ ദൈവമാകുന്ന യഹോവ പാളയത്തില്‍ നിങ്ങ ളോടൊപ്പമുണ്ട്. അതിനാല്‍ പാളയം വിശുദ്ധമായിരി ക് കണം. അപ്പോള്‍ യഹോവ വെറുക്കപ്പെടുന്ന എന്തെ ങ്കിലും കണ്ടിട്ട് നിങ്ങളെ ഉപേക്ഷിച്ചു പോകില്ല.
മറ്റു നിയമങ്ങള്‍
15 “ഒരടിമ തന്‍റെ യജമാനന്‍റെ അടുത്തുനിന്ന് നിങ്ങളു ടെയടുത്തേക്ക് ഓടി വന്നാല്‍ നിങ്ങളവനെ യജമാനന് തി രികെ കൊടുക്കരുത്. 16 അയാള്‍ നിങ്ങളോടൊപ്പം ഇഷ്ട മുള്ളിടത്തു പാര്‍ത്തുകൊള്ളട്ടെ. അവന്‍ തെരഞ്ഞെടു ക് കുന്ന ഏതു നഗരത്തില്‍ വേണമെങ്കിലും അവന്‍ താമ സിക്കട്ടെ. നിങ്ങള്‍ അവനെ ഉപദ്രവിക്കരുത്.
17 “ഒരു യിസ്രായേല്‍പുരുഷനോ സ്ത്രീയോ ദേവാലയ വേശ്യയാകരുത്. 18 ആണ്‍വേശ്യയോ പെണ്‍വേശ്യയോ സന്പാദിക്കുന്ന പണം നിങ്ങളുടെ ദൈവമാകുന്ന യ ഹോവയുടെ വിശുദ്ധാലയത്തില്‍ കൊണ്ടുവരരുത്. തന്‍ റെ നേര്‍ച്ച നടത്താന്‍ ഒരുവന്‍ ആ പണം ഉപയോഗിക്ക രുത്. എന്തുകൊണ്ടെന്നാല്‍, ലൈംഗികപാപങ്ങള്‍ക്കു സ്വന്തം ശരീരം വില്‍ക്കുന്നവരെ നിങ്ങളുടെ ദൈവമാ കുന്ന യഹോവ വെറുക്കുന്നു.
19 “മറ്റൊരു യിസ്രായേലുകാരന് എന്തെങ്കിലും കടം കൊടുക്കുന്പോള്‍ നിങ്ങള്‍ പലിശയും ചുമത്തരുത്. പ ണത്തിനോ ഭക്ഷണത്തിനോ പലിശ കിട്ടാവുന്ന ഒരു സാധനത്തിനും പലിശ ചുമത്തരുത്. 20 വിദേശിക്കു പലി ശ ചുമത്താം. പക്ഷേ മറ്റൊരു യിസ്രായേലുകാരന് നി ങ്ങള്‍ പലിശ ചുമത്തുവാന്‍ പാടില്ല. ഈ നിയമങ്ങള്‍ നിങ്ങളനുസരിച്ചാല്‍ നിങ്ങള്‍ താമസിക്കാന്‍ പോകു ന്ന സ്ഥലത്ത് നിങ്ങളുടെ ദൈവമാകുന്ന യഹോവ എ ല്ലാ പ്രവൃത്തികളിലും നിങ്ങളെ അനുഗ്രഹിക്കും.
21 “നിങ്ങളുടെ ദൈവമാകുന്ന യഹോവയോട് നിങ്ങള്‍ എന്തെങ്കിലും വാഗ്ദാനം ചെയ്യുന്പോള്‍ അതു കൊടു ക്കാന്‍ ഒട്ടും വൈകരുത്. കാരണം, നിങ്ങളത് കൊടുക്ക ണമെന്ന് നിങ്ങളുടെ ദൈവമാകുന്ന യഹോവ ആവശ്യ പ്പെടും. വാഗ്ദാനം ചെയ്തതു കൊടുത്തില്ലെങ്കില്‍ നിങ്ങള്‍ പാപം ചെയ്യും. 22 വാഗ്ദാനം ചെയ്തില്ലെ ങ് കില്‍ നിങ്ങള്‍ പാപം ചെയ്യുന്നുമില്ല. 23 നിങ്ങള്‍ ചെ യ്യുമെന്നു പറഞ്ഞതു ചെയ്യണം. നിങ്ങള്‍ ദൈവത് തിനു വിശേഷിച്ചെന്തെങ്കിലും വാഗ്ദാനം ചെയ്താല്‍ അതു നടപ്പാക്കുന്നതു നിങ്ങളുടെ ഇഷ്ടം. ദൈവം നി ങ്ങളെ അതിനു നിര്‍ബന്ധിച്ചില്ല. അതിനാല്‍ വാഗ്ദാ നം ചെയ്തതു നിങ്ങള്‍ ചെയ്യണം!
24 “മറ്റൊരാളുടെ മുന്തിരിത്തോപ്പിലൂടെ പോകുന് പോള്‍ നിങ്ങള്‍ ആവശ്യം പോലെ മുന്തിരിപ്പഴം തിന് നുവെന്നിരിക്കട്ടെ. പക്ഷേ നിങ്ങള്‍ ഒന്നും കൂടയിലി ട്ടു കൊണ്ടുപോകരുത്. 25 മറ്റൊരുവന്‍റെ ധാന്യവയ ലി ലൂടെ പോകുന്പോള്‍ കൈകൊണ്ട് ധാന്യം നിങ്ങള്‍ക്കു തിന്നാം. പക്ഷേ അതു കൊയ്തെടുത്തു കൊണ്ടു പോക രുത്.