24
“ഒരാള്‍ ഒരു സ്ത്രീയെ വിവാഹം കഴിക്കുകയും അതി നുശേഷം അവളുടെ അനിഷ്ടകരങ്ങളായ ചില രഹ സ്യങ്ങള്‍ അയാളറിയുകയും ചെയ്തുവെന്നിരിക്കട്ടെ. അയാള്‍ അവളില്‍ സന്തുഷ്ടനല്ലെങ്കില്‍, അയാള്‍ വിവാ ഹമോചനപത്രമെഴുതി അവള്‍ക്കു നല്‍കണം. അനന്തരം അവന്‍ അവളെ തന്‍റെ വീട്ടില്‍നിന്നും പുറത്താക്കണം. അവള്‍ അവന്‍റെ വീടു വിട്ടുപോയി മറ്റൊരുവന്‍റെ ഭാര് യയായെന്നിരിക്കട്ടെ. 3-4 പക്ഷേ രണ്ടാമത്തെ ഭര്‍ത്താ വും അവളെ ഇഷ്ടപ്പെടാതെ പറഞ്ഞയച്ചാല്‍, ആ മനു ഷ്യന്‍ അവളുമായി വിവാഹമോചനം നടത്തിയാല്‍, ആദ്യ ഭര്‍ത്താവ് അവളെ വീണ്ടും ഭാര്യയായി സ്വീകരിക് കണ മെന്നില്ല. അഥവാ അവളുടെ പുതിയ ഭര്‍ത്താവ് മരിച് ചാല്‍ ആദ്യഭര്‍ത്താവ് അവളെ തന്‍റെ ഭാര്യയായി വീണ്ടും സ്വീകരിക്കണമെന്നില്ല. അവള്‍ അവന് അശുദ്ധയാ യി ക്കഴിഞ്ഞു. അവന്‍ അവളെ വീണ്ടും വിവാഹം കഴിച്ചാല്‍ യഹോവ വെറുക്കുന്നതായിരിക്കും അയാളുടെ പ്രവൃ ത് തി. നിങ്ങളുടെ ദൈവമാകുന്ന യഹോവ നിങ്ങള്‍ക്കു ത രുന്ന ഭൂമിയില്‍ നിങ്ങള്‍ ഇത്തരം പാപം ചെയ്യരുത്.
“നവവരനെ സൈന്യത്തിലയയ്ക്കരുത്. മറ്റു പ്രത് യേക ജോലികളും അവനു നല്കരുത്. ഒരു വര്‍ഷത്തേക്ക് അവനെ വീട്ടില്‍ തങ്ങാനും ഭാര്യയെ സന്തോഷി പ്പി ക്കാനും അനുവദിപ്പിക്കുക.
“നിങ്ങള്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും കടം കൊ ടുക്കുന്പോള്‍ തിരിക്കല്ല് പണയമായി വാങ്ങി വയ്ക്ക രുത്. കാരണം, അത് അവന്‍റെ ആഹാരം തട്ടിപ്പറി യ്ക്കു ന്നതിനു തുല്യമാണ്.
ഒരാള്‍ തന്‍റെ സ്വന്തക്കാരിലൊരാളായ മറ്റൊരു യി സ്രായേലുകാരനെ തട്ടിക്കൊണ്ടുപോയി ആ മനുഷ്യ നെ അടിമയാക്കി വിറ്റാല്‍ തട്ടിക്കൊണ്ടുപോയവന്‍ വധിക്കപ്പെടണം. ആ തിന്മയെ നിങ്ങള്‍ക്കി ടയില്‍നിന് നും ഇല്ലായ്മ ചെയ്യണം.
നിങ്ങള്‍ക്കു കുഷ്ഠം പോലുള്ള രോഗങ്ങള്‍ ബാധിച് ചാല്‍ ലേവ്യപുരോഹിതന്മാര്‍ നിങ്ങളെ പഠിപ്പിക്കു ന്നതുപോലെ തന്നെ അനുസരിക്കുക. പുരോഹിതരോ ടു ഞാന്‍ ചെയ്യാന്‍ പറഞ്ഞിരുന്നത് നിങ്ങള്‍ അനുസരി ക്കണം. ഈജിപ്തില്‍ നിന്നുള്ള നിങ്ങളുടെ യാത്രക്കിട യില്‍ നിങ്ങളുടെ ദൈവമാകുന്ന യഹോവ മിര്യാമിനോ ടു ചെയ്തത് ഓര്‍മ്മിക്കുക.
10 നിങ്ങള്‍ ഒരാള്‍ക്ക് എന്തെങ്കിലും കടം കൊടുക്കുന് പോള്‍ പണയവസ്തു വാങ്ങിക്കാന്‍ അവന്‍റെ വീട്ടിലേ ക്കു ചെല്ലരുത്. 11 നിങ്ങള്‍ പുറത്തു നില്‍ക്കണം. നിങ്ങ ള്‍ കടം കൊടുത്തവന്‍ പണയവസ്തു നിങ്ങള്‍ക്കു പുറത്തു കൊണ്ടുവന്നു തരും. 12 അവന്‍ ഒരു ദരിദ്രനാണെങ്കില്‍ തനിക്കു ചൂടു പകരുന്ന വസ്ത്രങ്ങളായിരിക്കാം അയാള്‍ തരിക. ആ പണയവസ്തു നിങ്ങള്‍ രാത്രി മുഴുവന്‍ വച്ചു കൊണ്ടിരിക്കരുത്. 13 എല്ലാ സായാഹ്നത്തിലും ആ പ ണയവസ്തു അയാള്‍ക്കു തിരിച്ചു നല്‍കണം. അപ്പോള്‍ അവന് വസ്ത്രങ്ങള്‍ ധരിച്ച് ഉറങ്ങാം. അവന്‍ നിങ്ങളെ അനുഗ്രഹിക്കുകയും നേരായ ജീവിതമായും നല്ല പ്രവൃ ത്തിയായും നിങ്ങളുടെ ദൈവമാകുന്ന യഹോവ അതു സ് വീകരിക്കുകയും ചെയ്യും.
14 “ദരിദ്രനും ബുദ്ധിമുട്ടുള്ളവനുമായ ഒരു കൂലിക് കാര നെ നിങ്ങള്‍ വഞ്ചിക്കരുത്. അവന്‍ ഒരു യിസ്രായേലു കാ രനോ നിങ്ങളുടെ നഗരങ്ങളില്‍ താമസിക്കുന്ന വിദേശി യോ ആയിരിക്കാം. 15 അവന്‍റെ കൂലി എന്നും സൂര്യാ സ് തമയത്തിനു മുന്പുതന്നെ കൊടുത്തിരിക്കണം. കാര ണം, അവന്‍ ആ പണത്തെ ആശ്രയിച്ചു ജീവിക്കുന്നവ നും ദരിദ്രനുമാണ്. നിങ്ങള്‍ അവനു പണം കൊടുക്കാതി രുന്നാല്‍ അവന്‍ യഹോവയോട് നിങ്ങള്‍ക്കെതിരെ പരാ തിപ്പെടുകയും അതു നിങ്ങള്‍ക്കു പാപമായിത് തീരുക യും ചെയ്യും.
16 “മക്കള്‍ ചെയ്ത തെറ്റിന് മാതാപിതാക്കളെ വധിക്ക രുത്. മാതാപിതാക്കളുടെ തെറ്റിന് മക്കളെയും വധിക്കരു ത്. സ്വയം ചെയ്ത തെറ്റിനു മാത്രമേ ഒരുവനെ വധിക്കാ വൂ.
17 “വിദേശികളുടെയും അനാഥരുടെയും നീതി ഉറപ്പു വരുത്തണം. വിധവയുടെ വസ്ത്രം ഒരിക്കലും പണയമാ യി വാങ്ങരുത്. 18 നിങ്ങള്‍ ഈജിപ്തില്‍ പാവപ്പെട്ട അ ടിമകളായിരുന്നുവെന്നത് ഓര്‍മ്മിക്കുക. നിങ്ങളുടെ ദൈ വമാകുന്ന യഹോവ നിങ്ങളെ അവിടെനിന്നും മോചി പ്പിച്ചു കൊണ്ടുവന്നു. അതിനാലാണ് നിങ്ങള്‍ പാവ ങ്ങള്‍ക്കുവേണ്ടി ഇങ്ങനെയൊക്കെ ചെയ്യണമെന്ന് ഞാന്‍ നിങ്ങളോടു പറയുന്നത്. 19 നിങ്ങളുടെ വയലിലെ വിളവു നിങ്ങള്‍ ശേഖരിക്കുന്പോള്‍ കുറച്ചു ധാന്യം അ വിടെ നിങ്ങള്‍ മറന്നുവച്ചു എന്നു വരാം. അതു തിരി ച് ചെടുക്കാന്‍ നിങ്ങള്‍ പോകരുത്. അതു വിദേശികള്‍ക്കും അനാഥര്‍ക്കും വിധവകള്‍ക്കും വേണ്ടിയുള്ളതാണ്. അ വര്‍ ക്കായി നിങ്ങള്‍ കുറേ ധാന്യം അവിടെയിട്ടിട്ടു പോയാ ല്‍ നിങ്ങളുടെ എല്ലാ ചെയ്തികളിലും നിങ്ങളുടെ ദൈ വമാകുന്ന യഹോവ നിങ്ങളെ അനുഗ്രഹിക്കും. 20 ഒലീ വു മരത്തിലെ ഫലം ശേഖരിക്കുന്പോള്‍ നിങ്ങള്‍ അതി ലെ ശാഖകള്‍ പരിശോധിച്ച് അവശേഷിക്കുന്ന ഒലീവ് ശേഖരിക്കുന്നതിന് തിരികെ പോകരുത്. നിങ്ങള്‍ ഉപേക് ഷിച്ചു പോകുന്ന ഒലീവു ഫലങ്ങള്‍ വിദേശികള്‍ക്കും അനാഥര്‍ക്കും വിധവകള്‍ക്കും വേണ്ടിയുള്ളതാണ്. 21 നി ങ് ങള്‍ മുന്തിരിത്തോട്ടത്തില്‍നിന്നും മുന്തിരി ശേഖരിക് കുന്പോള്‍, ഉപേക്ഷിച്ചുപോയ മുന്തിരിയെടുക്കാന്‍ നിങ്ങള്‍ തിരികെ പോകരുത്. ആ മുന്തിരികള്‍ വിദേശിക ള്‍ക്കും അനാഥര്‍ക്കും വിധവകള്‍ക്കും വേണ്ടിയുള്ളതാണ്. 22 ഈജിപ്തില്‍ നിങ്ങള്‍ പാവപ്പെട്ട അടിമകളായി രുന് നുവെന്ന് നിങ്ങള്‍ ഓര്‍മ്മിക്കുക. അതിനാലാണ് ഇക്കാ ര്യങ്ങള്‍ പാവങ്ങള്‍ക്കുവേണ്ടി ചെയ്യണമെന്ന് നിങ്ങ ളോടു ഞാന്‍ ആവശ്യപ്പെടുന്നത്.