ബാശാന്‍ജനതയുമായി യുദ്ധം ചെയ്യുന്നു
3
“നമ്മള്‍ തിരിഞ്ഞ് ബാശാനിലേക്കുള്ള വഴിയിലൂടെ പോയി. എദ്രെയില്‍വച്ച് ബാശാനിലെ ഓഗുരാജാവ് തന്‍റെ സൈന്യവുമായി യുദ്ധത്തിനു വന്നു. യഹോവ എന്നോടു പറഞ്ഞു, ‘ഓഗിനെ ഭയപ്പെടേണ്ട. അവനെ നിങ്ങള്‍ക്കു തരാന്‍ ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. അവ ന്‍റെ മുഴുവന്‍ ജനതയെയും അവന്‍റെ ദേശവും ഞാന്‍ നിങ്ങ ള്‍ക്കു നല്‍കും. ഹെശ്ബോനിലെ അമോര്യരാജാവായ സീ ഹോനെ തോല്പിച്ചതു പോലെ നിങ്ങള്‍ അവനെ തോ ല്പിക്കും.’
“അങ്ങനെ നമ്മുടെ ദൈവമായ യഹോവ ബാശാനിലെ രാജാവായ ഓഗിനെ തോല്പിക്കാന്‍ നമ്മെ അനുവദിച്ചു. നമ്മള്‍ അവനെയും അവന്‍റെ ജനതയെയും നശിപ്പിച്ചു. അവരിലാരും അവശേഷിച്ചില്ല. ഓഗിന് അപ്പോഴുണ് ടായിരുന്ന എല്ലാ നഗരങ്ങളും നമ്മള്‍ സ്വന്തമാക്കി. ഓ ഗിന്‍റെ ജനതയില്‍നിന്ന് നാം എല്ലാ നഗരങ്ങളും പിടി ച്ചുവാങ്ങി - ബാശാനില്‍ ഓഗിന്‍റെ രാജ്യമായ അര്‍ഗ് ഗോബുപ്രദേശത്തുള്ള അറുപതു നഗരങ്ങള്‍ നമ്മള്‍ കൈ വശപ്പെടുത്തി. ഈ നഗരങ്ങളെല്ലാം വളരെ ശക്തങ്ങ ളായിരുന്നു. ഉയര്‍ന്ന ഭിത്തികളും വാതിലുകളും അവയില്‍ ബലമുള്ള കന്പികളും അവര്‍ക്കുണ്ടായിരുന്നു. ഭിത്തിക ളില്ലാത്ത പട്ടണങ്ങളും അവിടെയുണ്ടായിരുന്നു. ഹെ ശ്ബോനിലെ സീഹോന്‍ രാജാവിന്‍റെ നഗരങ്ങള്‍ നശിപ് പിച്ചതുപോലെ നമ്മള്‍ അവരെ തകര്‍ത്തു. സ്ത്രീകളും കുട്ടികളുമടക്കം എല്ലാ നഗരങ്ങളെയും ജനതയെയും ന മ്മള്‍ പൂര്‍ണ്ണമായും നശിപ്പിച്ചു. പക്ഷേ എല്ലാ പ ശുക്കളെയും മറ്റു വിലപിടിപ്പുള്ള സാധനങ്ങളെയും നമ്മള്‍ നമുക്കായി സൂക്ഷിച്ചു.
“അങ്ങനെ രണ്ട് അമോര്യരാജാക്കന്മാരില്‍ നിന്നും നമ്മള്‍ ഭൂമി നേടി. യോര്‍ദ്ദാന്‍നദിയുടെ കിഴക്ക്, അര്‍ന്നോ ന്‍താഴ്വര മുതല്‍ ഹെര്‍മ്മോന്‍ പര്‍വ്വതം വരെയുള്ള സ്ഥ ലം നമ്മള്‍ കയ്യടക്കി. സീദോനിലെ ജനത ഹെര്‍മ് മോന്‍ പര്‍വ്വതത്തെ സിര്യോന്‍ എന്നു വിളിക്കുന്നു. അമോ ര്യരാകട്ടെ അതിനെ സെനീര്‍ എന്നാണ് വിളിക്കുന്നത്.
10 “ഉയര്‍ന്ന സമതലത്തിലും ഗിലെയാദിലുമുള്ള എല് ലാ നഗരങ്ങളും നമ്മള്‍ സ്വന്തമാക്കി. ബാശാന്‍ മുഴുവ നും സല്‍ക്കായിലേക്കും എദ്രെയിലേക്കുള്ള വഴി മുഴുവന്‍ നമ്മുടേതാക്കി. സല്‍ക്കായും എദ്രെയും ബാശാനിലെ ഓഗുരാജാവിന്‍റെ രാജ്യത്തിലായിരുന്നു.”
11 ബാശാനിലെ രാജാവായിരുന്നു ഓഗ്. ഇപ്പോഴും ജീ വിച്ചിരിക്കുന്ന രെഫായി ജനതയയില്‍ ഒരാളാണ് അയാ ള്‍. ഇരുന്പു കട്ടിലായിരുന്നു അയാളുടേത്. പതിമൂന്നടി നീളവും ആറടി വീതിയും അതിനുണ്ടായിരുന്നു. അമ്മോ ന്യര്‍ താമസിക്കുന്ന രബ്ബാനഗരത്തില്‍ ഈ കട്ടില്‍ ഇ പ്പോഴുമുണ്ട്.
യോര്‍ദ്ദാന്‍നദിക്കു കിഴക്കുള്ള ദേശം
12 “അങ്ങനെ ആ ദേശം നമ്മള്‍ നമ്മുടേതാക്കി. ആ ദേശ ത്തിന്‍റെ ഭാഗം ഞാന്‍ രൂബേന്‍, ഗാദു ഗോത്രക്കാര്‍ക്ക് നല്‍ കി. അര്‍ന്നോന്‍താഴ്വരയിലെ അരോവേര്‍മുതല്‍ ഗിലെ യാദിലെ മലന്പ്രദേശങ്ങള്‍വരെ അവയിലെ നഗരങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ ഞാന്‍ അവര്‍ക്കു നല്‍കി. ഗിലെയാദിന്‍റെ പകുതി മലന്പ്രദേശങ്ങളും അവര്‍ക്കു ലഭിച്ചു. 13 ഗിലെയാദിന്‍റെ മറ്റേ പകുതിയും ബാശാന്‍ പ് രദേശം മുഴുവനും മനശ്ശെയുടെ ഗോത്രത്തിന്‍റെ പകു തി ക്ക് ഞാന്‍ നല്‍കി.”(ഓഗിന്‍റെ സാമ്രാജ്യ മായിരുന്നു ബാ ശാന്‍. ബാശാന്‍റെ ഒരു ഭാഗം അര്‍ഗ്ഗോബ് എന്നു വിളി ക്കപ്പെട്ടു. രെഫായീംജനതയുടെ ദേശം എന്നും ഇതു വിളിക്കപ്പെട്ടു. 14 മനശ്ശെയുടെ ഗോത്രത്തി ല്‍നിന് നുള്ള യായീര്‍ അര്‍ഗ്ഗോബുപ്രദേശം മുഴുവന്‍ എടുത്തു. ഗെശൂര്യരുടെയും മാഖാത്യരുടെയും അതിര്‍ത്തിവരെ ആ പ്രദേശം വ്യാപിച്ചിരുന്നു. യായീര്‍ എന്നായിരുന്നു ആ പ്രദേശം വിളിക്കപ്പെട്ടത്. അതിനാല്‍ ഇന്നും ബാ ശാനിനെ യായീരിന്‍റെ പട്ടണങ്ങളെന്നു വിളിക്കുന്നു.)
15 “ഗിലെയാദ് ഞാന്‍ മാഖീരിനു നല്‍കി. 16 ഗിലെയാദില്‍ ആരംഭിക്കുന്ന സ്ഥലം ഞാന്‍ രൂബേന്‍ ഗോത്രത്തിനും ഗാദുഗോത്രത്തിനും നല്‍കി. അര്‍ന്നോന്‍താഴ്വര യില്‍ നിന്നും യബ്ബോക്കുനദിവരെ ആ പ്രദേശം വ്യാപിച് ചിരുന്നു. താഴ്വരയുടെ മദ്ധ്യം ഒരു അതിരായിരുന്നു. യ ബ്ബോക്കുനദി അമ്മോന്യരുടെ അതിര്‍ത്തിയാ യിരുന് നു. 17 മരുഭൂമിക്കടുത്തുള്ള യോര്‍ദ്ദാന്‍നദി അവരുടെ പടി ഞ്ഞാറെ അതിരായിരുന്നു. ഗലീലത്തടാകം ആ പ്രദേശ ത്തിന്‍റെ വടക്കും ചാവുകടല്‍ തെക്കുമായിരുന്നു. പി സ്ഗയുടെ മലഞ്ചരിവിനു ചുവട്ടിലായിരുന്നു അത്. അ വ കിഴക്കോട്ടാകുന്നു.
18 “ആ സമയം ആ ഗോത്രക്കാര്‍ക്ക് ഞാന്‍ ഈ കല്പന നല്‍കി: ‘നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു വ സിക്കാന്‍ യോര്‍ദ്ദാന്‍ നദിയുടെ ഈ തീരത്തുള്ള സ്ഥലം ന ല്‍കി. എന്നാല്‍ ഇപ്പോള്‍ നിങ്ങളുടെ പടയാളികള്‍ തങ്ങ ളുടെ ആയുധങ്ങളെടുത്ത് മറ്റ് യിസ്രായേലുകാരെ നദിയു ടെ മറുകരയിലേക്കു നയിക്കണം. 19 നിങ്ങളുടെ ഭാര്യ മാ രും കുട്ടികളും പശുക്കളും (നിങ്ങള്‍ക്കനവധി പശു ക്ക ളുണ്ടെന്നെനിക്കറിയാം) ഇവിടെ ഞാന്‍ നിങ്ങള്‍ക്കു തന് ന നഗരങ്ങളില്‍ത്തന്നെ താമസിക്കണം. 20 യോര്‍ദ്ദാ ന്‍ന ദിയുടെ മറുകരയില്‍ യഹോവ അവര്‍ക്കു നല്‍കുന്ന ഭൂമി സ്വന്തമാക്കാന്‍ മറ്റ് യിസ്രായേലുകാരെ നിങ്ങള്‍ സഹാ യിക്കണം. യഹോവ നിങ്ങള്‍ക്കു ചെയ്തു തന്നതു പോ ലെ അവര്‍ക്ക് അവിടെ സമാധാനം നല്‍കും വരെ അവരെ സ ഹായിക്കുക. എന്നിട്ട് നിങ്ങള്‍ ഇവിടെ ഞാന്‍ നിങ്ങള്‍ ക് കുതന്ന ഈ സ്ഥലത്തേക്കു തിരിച്ചുവരിക.’
21 “അനന്തരം ഞാന്‍ യോശുവയോടു പറഞ്ഞു, ‘ഈ ര ണ്ടു രാജാക്കന്മാരോട് നിന്‍റെ ദൈവമായ യഹോവ ചെ യ്തതിനൊക്കെ നീ സാക്ഷിയാണ്. നീ പ്രവേശിക്കുന്ന എല്ലാ സാമ്രാജ്യങ്ങളോടും യഹോവ അതുതന്നെ ചെ യ്യും.
22 ഈ ദേശങ്ങളിലെ രാജാക്കന്മാരെ ഭയക്കരുത്. കാര ണം നിന്‍റെ ദൈവമായ യഹോവ നിനക്കു വേണ്ടി യുദ്ധം ചെയ്യും.’
മോശെയ്ക്ക് കനാനിലേക്കു പ്രവേശനമില്ല
23 “അനന്തരം എനിക്കുവേണ്ടി എന്തെങ്കിലും പ്രത് യേകമായി ചെയ്യാന്‍ ഞാന്‍ യഹോവയോടു യാചിച്ചു. ഞാന്‍ പറഞ്ഞു, 24 ‘എന്‍റെ യജമാനനായ യഹോവേ, അങ് ങയുടെ ഭൃത്യനാണു ഞാന്‍. അങ്ങയുടെ അത്ഭുതക രവും ശക്തവുമായ കാര്യങ്ങളുടെ ഒരു ചെറിയ ഭാഗം മാത്രമേ അങ്ങ് എന്നോടു കാട്ടിയിട്ടുള്ളുവെന്ന് എനിക്കറിയാം. അങ്ങയുടേതു പോലെ അത്ഭുതകരവും ശക്തവുമായ കാര് യങ്ങള്‍ ചെയ്യാന്‍ ഭൂമിയിലോ സ്വര്‍ഗ്ഗത്തിലോ വേറെ ദൈവമില്ല!
25 യോര്‍ദ്ദാന്‍നദി മുറിച്ചുകടന്ന് മറുകരയില്‍ ആ നല് ല ഭൂമി കാണാന്‍ എന്നെ അനുവദിച്ചാലും. മനോഹരമാ യ ആ മലന്പ്രദേശവും ലെബാനോനും കാണാന്‍ എന്നെ അനുവദിച്ചാലും.’
26 “പക്ഷേ നിങ്ങള്‍ മൂലം യഹോവ എന്നോടു വളരെ കോപിച്ചിരുന്നു. എന്നെ ശ്രദ്ധിക്കാന്‍ പോലും അവ ന്‍ കൂട്ടാക്കിയില്ല. യഹോവ എന്നോടു പറഞ്ഞു. ‘അ തുമതി! ഇതെപ്പറ്റി മറ്റൊരു വാക്കു പറയരുത്. 27 പി സ് ഗമലയുടെ മുകളിലേക്കു പോവുക. പടിഞ്ഞാറും വടക് കും തെക്കും കിഴക്കും നോക്കുക. നിന്‍റെ കണ്ണുകള്‍ കൊണ്ട് ഇതെല്ലാം കാണും. പക്ഷേ നിനക് കൊരി ക്ക ലും യോര്‍ദ്ദാന്‍നദിയുടെ മറുകരയിലേക്കു പോകാനാ വി ല്ല. 28 നീ യോശുവയ്ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുക. അവ നെ പ്രോത്സാഹിപ്പിക്കുക. അവനെ ശക്തനാക്കുക. കാരണമെന്തെന്നാല്‍ യോശുവയാണ് ജനങ്ങളെ യോ ര്‍ദ് ദാന്‍നദിയുടെ മറുകരയിലേക്കു നയിക്കേണ്ടത്. നിനക്ക് ആ നാട് കാണാം. പക്ഷേ യോശുവ വേണം ജനങ്ങളെ ആ ദേശത്തിലേക്കു നയിക്കാന്‍. ആ ദേശം കൈവശമാക്കി അതില്‍ താമസിക്കാന്‍ അവരെ അവന്‍ സഹായിക്കും.’ 29 “അതിനാല്‍ ബേത്ത്പെയോരിന്‍റെ മറുകരയിലെ താഴ് വരയില്‍ നമ്മള്‍ വസിച്ചു.”