32
“ആകാശങ്ങളേ, ശ്രദ്ധിക്കൂ. ഞാന്‍ സംസാരി ക്ക ട്ടെ. ഭൂമീ, എന്‍റെ വായ്മൊഴികള്‍ കേള്‍ക്കൂ. എന്‍റെ ഉപദേശങ്ങള്‍ മഴപോലെ, നിലത്തേക്കു വീഴുന്ന മഞ്ഞു പോലെ, ഇളംപുല്ലില്‍ പതിക്കുന്ന ചാറ്റല്‍മഴപോലെ, പച്ചച്ചെടികളില്‍ മഴപോലെ പതിക്കട്ടെ. യഹോവ യുടെ നാമം ഞാന്‍ ഘോഷിക്കുന്പോള്‍ ദൈവത്തെ സ്തു തിക്കുവിന്‍! “അവന്‍ പാറ (യഹോവ). അവന്‍റെ ജോലി കുറ്റമറ്റത്! കാരണം അവന്‍റെ വഴികള്‍ നീതിപൂര്‍വ്വകം! ദൈവം സത്യവാനും വിശ്വസ്തനുമാകുന്നു. അവന്‍ നന്മ യും നേരും ഉള്ളവന്‍. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ അവന്‍റെ മക്കളല്ല. നിങ്ങളുടെ പാപങ്ങള്‍ നിങ്ങളെ ദുഷ്ടരാക് കും. നിങ്ങള്‍ വക്രബുദ്ധികളായ നുണയന്മാര്‍. യഹോവ നിങ്ങള്‍ക്കായി ചെയ്ത എല്ലാക്കാര്യങ്ങള്‍ക്കും നി ങ് ങള്‍ പ്രതിഫലം നല്‍കുന്നത് ഇങ്ങനെയോ? അല്ല! നി ങ്ങള്‍ വിവേകശൂന്യരും മടയരും. യഹോവ നിങ്ങളുടെ പി താവ്. അവന്‍ നിങ്ങളുടെ സ്രഷ്ടാവ് അവന്‍ നിങ്ങളെ സൃ ഷ്ടിച്ചു പരിപാലിക്കുന്നു. “പണ്ട് എന്താണു ണ്ടായ തെന്ന് ഓര്‍മ്മിക്കുക. അനേകമനേകം വര്‍ഷങ്ങള്‍ക്കു മുന് പ് എന്താണുണ്ടായതെന്ന് ചിന്തിക്കുക. നിങ്ങളുടെ പിതാവിനോടു ചോദിക്കുക; അവന്‍ നിങ്ങളോടു പറ യും. നിങ്ങളുടെ നേതാക്കളോടു ചോദിക്കുക; അവര്‍ നി ങ്ങളോടു പറയും. അത്യുന്നതനായ ദൈവം ഭൂമിയിലെ ജനങ്ങളെ വേര്‍പെടുത്തി. ഓരോ ജനതയ്ക്കും ദൈവം സ് വന്തമായി പ്രത്യേകം സ്ഥലം നല്‍കി. അവര്‍ക്കായി അ വന്‍ അതിരുകളിട്ടു. യിസ്രായേല്‍ ജനതയുടെയത്ര ആളുക ളെ അവന്‍ സൃഷ്ടിച്ചു.
യഹോവയുടെ വീതം അവന്‍റെ ജനത യാക്കോബ് യ ഹോവയുടേത്. 10 “യഹോവ യാക്കോബിനെ ഒരു മരുഭൂമി യില്‍ വച്ചു കണ്ടു. ശൂന്യവും കാറ്റു നിറഞ്ഞതുമായ സ് ഥലം. യഹോവ യാക്കോബിനെ സംരക്ഷിക്കാന്‍ അവനെ വളഞ്ഞു. അവന്‍ തന്‍റെ കണ്ണിലെ കൃഷ്ണമണിപോലെ അവനെ സംരക്ഷിച്ചു.
11 യിസ്രായേലിന് യഹോവ ഒരു കഴുകനെപ്പോലെ. തന്‍റെ കുഞ്ഞുങ്ങളെ പറക്കാന്‍ പഠിപ്പിക്കാന്‍ കൂട് ടില്‍നിന്നും തള്ളിയിടുന്ന തള്ളക്കഴുകന്‍ അവയെ സം രക്ഷിക്കാന്‍ അവയോടൊപ്പം പറക്കുന്നു. അവ വീ ഴുന്പോള്‍ അവള്‍ തന്‍റെ ചിറകുകള്‍ വിരിച്ച് താങ്ങി അവ യെ സുരക്ഷിതമായ സ്ഥലത്തേക്ക് വഹിച്ചുകൊണ്ടു പോകുന്നു. യഹോവയും അതുപോലെ തന്നെ.
12 “വിദേശദൈവങ്ങളുടെ സഹായമില്ലാതെ യഹോവ ഒറ്റയ്ക്ക് യാക്കോബിനെ നയിച്ചു.
13 മലന്പ്രദേശത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കാന്‍ യഹോവ യാക്കോബിനെ നയിച്ചു. യാക്കോബ് വയലു കളിലെ വിളവെടുത്തു. യഹോവ യാക്കോബിന് പാറയി ല്‍നിന്നും തേന്‍ നല്‍കി. കടുംപാറയില്‍നിന്നവന്‍ ഒലിവെ ണ്ണ ഒഴുക്കി. 14 യഹോവ യിസ്രായേലിന് കാലിക്കൂ ട്ട ത്തില്‍നിന്നു വെണ്ണയും ആട്ടിന്‍പറ്റത്തില്‍നിന്ന് പാ ലും നല്‍കി. യഹോവ യിസ്രായേലിന് ബാശാനില്‍നിന്ന് കൊഴുത്ത കുഞ്ഞാടുകളെയും കോലാടുകളെയും നല്ലയി നം ആണാടുകളെയും നല്‍കി. മികച്ച ഗോതന്പും അവന്‍ നല്‍കി. യിസ്രായേലുകാരായ നിങ്ങള്‍ ചുവന്ന മുന്തിരി രസത്തില്‍നിന്നു വീഞ്ഞു കുടിച്ചു.
15 “പക്ഷേ യെശൂരൂന്‍ കൊഴുക്കുകയും കൊഴുത്ത കാള യെപ്പോലെ കാല്‍ കുടയുകയും ചെയ്തു. വളരെ തീറ്റ തി ന്ന് അവന്‍ തടിച്ചു കൊഴുത്തു! അവന്‍, തന്നെ സൃഷ് ടി ച്ച ദൈവത്തെ ഉപേക്ഷിക്കുകയും ചെയ്തു! തന്നെ രക് ഷിച്ച പാറയില്‍നിന്ന് അവന്‍ ഓടിയകന്നു.
16 യഹോവയുടെ ജനത മറ്റു ദൈവങ്ങളെ ആരാധിച്ച് യഹോവയെ അസൂയാലുവാക്കി. വിഗ്രഹങ്ങളെ യഹോ വ വെറുക്കുന്നു. പക്ഷേ അവന്‍റെ ജനത വിഗ്രഹങ്ങ ളു ണ്ടാക്കി ദൈവത്തെ ദേഷ്യം പിടിപ്പിച്ചു. 17 യഥാര്‍ത് ഥ ദൈവങ്ങളല്ലാത്ത ദുര്‍ഭൂതങ്ങള്‍ക്ക് അവര്‍ ബലിയര്‍ പ്പിച്ചു. തങ്ങള്‍ക്കറിയാത്ത ദൈവങ്ങള്‍ക്ക് അവര്‍ ബ ലിയര്‍പ്പിച്ചു. നിങ്ങളോ നിങ്ങളുടെ പൂര്‍വ്വിക ന്മാ രോ ഒരിക്കലും ആരാധിച്ചിട്ടില്ലാത്ത പുതിയ ദൈവ ങ്ങളായിരുന്നു അവര്‍.
18 നിങ്ങളെ സൃഷ്ടിച്ച പാറയെ (ദൈവം) നിങ്ങളു പേ ക്ഷിച്ചു; നിങ്ങള്‍ക്കു ജീവന്‍ തന്ന ദൈവത്തെ നിങ്ങള്‍ മറന്നു. 19 “ഇതു കണ്ട യഹോവ തന്‍റെ ജനതയെ ഉപേക് ഷിച്ചു. കാരണം, അവന്‍റെ കുട്ടികള്‍ അവനെ ദേഷ്യ പ് പെടുത്തി. 20 അനന്തരം യഹോവ പറഞ്ഞു, ‘ഞാന്‍ അവ രില്‍നിന്നും തിരിയും; അവരുടെ അന്ത്യമെങ്ങ നെയെ ന്ന് നമുക്കു കാണാം. അവര്‍ നിഷേധികളാകുന്നു. പാഠ ങ് ങള്‍ പഠിക്കാത്ത കുട്ടികളെപ്പോലെയാണവര്‍!
21 യഥാര്‍ത്ഥ ദൈവങ്ങളല്ലാത്ത വിഗ്രഹങ്ങളെ ക് കൊണ്ട് അവര്‍ എന്നെ അസൂയാലുവാക്കി. വിലകെട്ട പ്രതിമകളെക്കൊണ്ട് അവര്‍ എന്നെ ദേഷ്യം പിടിപ് പി ച്ചു. അതിനാല്‍ അവരെ ഞാന്‍ യഥാര്‍ത്ഥ രാഷ്ട്രങ്ങള ല് ലാത്ത ജനങ്ങളെക്കൊണ്ട് അസൂയാലുക്കളാക്കും. വി ഡ്ഢിയായ രാജ്യത്തെ ജനങ്ങളെക്കൊണ്ട് ഞാന്‍ അവര്‍ ക്കു കോപമുണ്ടാക്കിക്കും. 22 എന്‍റെ കോപം ജ്വലിക് കുന്ന തീ പോലെ പാതാളം വരെ വ്യാപിക്കും. ഭൂമിയും അതുണ്ടാക്കിയ സാധനങ്ങളും ആ അഗ്നി എരിക്കുന്നു. പര്‍വ്വതങ്ങളുടെ അടിത്തറകള്‍ അതു നശിപ്പിക്കുന്നു!
23 “യിസ്രായേലുകാര്‍ക്ക് ഞാന്‍ യാതനകള്‍ കൊണ്ടുവ രും. അവരുടെ നേര്‍ക്കു ഞാനെന്‍റെ അന്പെയ്യും. 24 അവര്‍ പട്ടിണികൊണ്ടു മെലിഞ്ഞ് ദുര്‍ബ്ബലരാകും. മാരക രോഗങ്ങള്‍ അവരെ നശിപ്പിക്കും. അവര്‍ക്കെതിരെ ഞാ ന്‍ കാട്ടുമൃഗങ്ങളെ അയയ്ക്കും. വിഷപ്പാന്പുകളും പല്ലികളും അവരെ കടിക്കും. 25 തെരുവുകളില്‍ പട്ടാള ക്കാര്‍ അവരെ കൊല്ലും. അവരുടെ വസതികളില്‍ ഭയങ്ക രതകള്‍ സംഭവിക്കും. യുവാക്കളെയും യുവതികളെയും കു ഞ്ഞുങ്ങളെയും വൃദ്ധരെയും പട്ടാളക്കാര്‍ കൊല്ലും. 26 ജനം അവരെ പൂര്‍ണ്ണമായും മറക്കേണ്ടതിനു യിസ് രാ യേലുകാരെ നശിപ്പിക്കാന്‍ ഞാനാഗ്രഹിച്ചു. 27 പക്ഷേ അവരുടെ ശത്രുക്കളെന്തു പറയുമെന്ന് എനിക്കറിയാം. ശത്രുക്കള്‍ മനസ്സിലാക്കില്ല. അവര്‍ ഇങ്ങനെ വീന്പു പറഞ്ഞേക്കാം, “യഹോവയല്ല യിസ്രായേലിനെ നശി പ്പിച്ചത്. ഞങ്ങള്‍ ഞങ്ങളുടെ ശക്തി കൊണ്ടാണ് വിജ യിച്ചത്!”
28 “യിസ്രായേല്‍ജനത വിഡ്ഢികള്‍. അവര്‍ക്കു മനസ് സിലാകില്ല. 29 അവര്‍ ജ്ഞാനികളായിരുന്നെങ്കില്‍ തങ് ങള്‍ക്കെന്തു സംഭവിക്കുമെന്ന് അവര്‍ മനസ്സിലാ ക്കു മായിരുന്നു!
30 ഒരാള്‍ക്ക് ആയിരം പേരെ ഓടിക്കാനാകുമോ? രണ്ടു പേര്‍ക്ക് പതിനായിരം പേരെ ഓടിക്കാനാകുമോ? യഹോ വ അവരെ അവരുടെ ശത്രുക്കള്‍ക്ക് നല്‍കുന്പോഴേ അങ് ങനെ സംഭവിക്കൂ! അവരുടെ ‘പാറ’ അവരെ അടിമക ളെ പ്പോലെ വില്‍ക്കുന്പോഴേ അങ്ങനെ സംഭവിക്കൂ!
31 നമ്മുടെ ‘പാറ’യെപ്പോലെ ശക്തനല്ല ശത്രു ക്കളുടെ ‘പാറ.’ നമ്മുടെ ശത്രുക്കള്‍ക്കു തന്നെ അത റിയാം! 32 ആ ശത്രുക്കളുടെ മുന്തിരിത്തോപ്പുകളും വയ ലുകളും നശിപ്പിക്കപ്പെടും, സൊദോമും ഗൊമോ ര യും പോലെ. അവരുടെ മുന്തിരി കയ്ക്കുന്ന വിഷം പോ ലെ. 33-34 “യഹോവ പറയുന്നു, ‘ആ ശിക്ഷകള്‍ ഞാന്‍ സംഭ രിക്കുന്നു. അവ ഞാനെന്‍റെ കലവറയില്‍ പൂട്ടിവച് ചി രി ക്കുന്നു! 35 അവര്‍ വഴുതിവീണ് തിന്മകള്‍ ചെയ് യുന്ന തുവരെ ഞാന്‍ ആ ശിക്ഷകള്‍ ശേഖരിച്ചുവച്ചി രിക്കു ന്നു. തെറ്റായ കാര്യങ്ങള്‍ ചെയ്തതിനാല്‍ ഞാനവരെ ശി ക്ഷിക്കും. അവരുടെ യാതനയുടെ സമയം അടുത്തു. അവ രുടെ ശിക്ഷ വേഗം വരും.” 36 “യഹോവ തന്‍റെ ജനതയുടെ ന്യായവിധി നടത്തും. അവര്‍ അവന്‍റെ ഭൃത്യന്മാര്‍. അവര്‍ അവരോട് കരുണ കാട്ടും. അവരുടെ ശക്തി പോയതായി അവന്‍ കാണും. അവര്‍ നിസ്സഹായരും അടിമകളും സ്വത ന്ത്രരുമാണ്.
37 യഹോവ പറയും, ‘വ്യാജദൈവങ്ങളെവിടെ? നിങ് ങള്‍ സുരക്ഷയ്ക്ക് ഓടിച്ചെന്ന “പാറ”എവിടെ? 38 ആ വ് യാജദൈവങ്ങള്‍ നിങ്ങളുടെ ബലിയുടെ മാംസം തിന്നു. നിങ്ങളുടെ വഴിപാടിന്‍റെ വീഞ്ഞും അവര്‍ കുടിച്ചു. അ തിനാല്‍ ആ ദൈവങ്ങള്‍ എണീറ്റ് നിങ്ങളെ രക്ഷിക്കട്ടെ! അവര്‍ നിങ്ങളെ സംരക്ഷിക്കട്ടെ! 39 “‘ഇപ്പോള്‍, ഞാന്‍, ഞാന്‍ മാത്രമാണ് ദൈവം എന്നറിയുക! മറ്റൊരു ദൈവമി ല്ല! ജനങ്ങളെ കൊല്ലുന്നതും ജീവിപ്പിക്കുന്നതും ഞാന്‍ തന്നെ. എനക്കു ജനങ്ങളെ മുറിവേല്പിക്കാനും ഭേദപ്പെടുത്താനും കഴിയും. ഒരുത്തനും എന്‍റെ ശക്തി യി ല്‍നിന്ന് മറ്റൊരാളെ രക്ഷിക്കാനാവില്ല!
40 ഞാന്‍ എന്‍റെ കൈകള്‍ സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തി സത്യം ചെയ്യുന്നു. ഇങ്ങനെയെല്ലാം സംഭവിക്കു മെ ന്നു ഞാന്‍ അണയിടുന്നു:
41 എന്‍റെ തിളങ്ങുന്ന വാള്‍ ഞാന്‍ മൂര്‍ച്ചപ്പെടു ത് തും. അതെന്‍റെ ശത്രുക്കള്‍ക്കെതിരെ ഞാന്‍ പ്രയോഗിക് കും. അവര്‍ക്ക് ഞാന്‍ അര്‍ഹിക്കുന്ന ശിക്ഷ നല്‍കും. 42 എ ന്‍റെ ശത്രുക്കള്‍ വധിക്കപ്പെടുകയും തടവുകാരായി പി ടിക്കപ്പെടുകയും ചെയ്യും. എന്‍റെ അസ്ത്രങ്ങള്‍ അവ രുടെ രക്തം കൊണ്ട് പോതിയും. അവരുടെ ഭടന്മാരുടെ തലകള്‍ എന്‍റെ വാള്‍ വെട്ടിക്കളയും.’ 43 “ദൈവത്തിന്‍റെ ജനതയ്ക്കുവേണ്ടി മുഴുവന്‍ ലോകവും സന്തോഷി ക്ക ണം! കാരണം, അവന്‍ അവരെ സഹായിക്കുന്നു. തന്‍റെ ഭൃ ത്യന്മാരെ കൊല്ലുന്നവരെ അവന്‍ ശിക്ഷിക്കും. തന്‍ റെ ശത്രുക്കള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ അവന്‍ നല്‍കു ന്നു. തന്‍റെ ദേശത്തെയും ജനതയെയും അവന്‍ ശുദ്ധീക രി ക്കുന്നു.”
മോശെ തന്‍റെ ഗാനം ജനങ്ങളെ പഠിപ്പിക്കുന്നു
44 മോശെ വന്ന് തന്‍റെ ഗാനത്തിലെ വാക്കുകള്‍ യിസ് രായേല്‍ജനത മുഴുവന്‍ കേള്‍ക്കാന്‍ വേണ്ടി പറഞ്ഞു. നൂ ന്‍റെ പുത്രനായ യോശുവ മോശെയോടൊപ്പമു ണ്ടാ യിരുന്നു. 45 ഈ വചനങ്ങള്‍ മോശെ പറഞ്ഞു കഴിഞ് ഞ പ്പോള്‍ 46 അവന്‍ അവരോടു പറഞ്ഞു, “ഞാന്‍ നിങ്ങ ളോടിന്നു പറയുന്ന കല്പനകള്‍ നിങ്ങള്‍ ശ്രദ്ധിക്കു ന് നുവെന്ന് ഉറപ്പുവരുത്തുക. ഈ നിയമത്തിലെ കല്പ നകള്‍ പൂര്‍ണ്ണമായും അനുസരിക്കണമെന്ന് നിങ്ങളുടെ കുട്ടികളോടും പറയണം. 47 ഈ ഉപദേശങ്ങള്‍ പ്രധാനമ ല് ലെന്നു കരുതരുത്! അവ നിങ്ങളുടെ ജീവനാകുന്നു! ഈ ഉപദേശങ്ങളിലൂടെ നിങ്ങള്‍, ഉടന്‍ കയ്യടക്കാന്‍ പോ കു ന്ന യോര്‍ദ്ദാന്‍നദിയുടെ മറുകരയിലുള്ള ഭൂമിയില്‍ വളരെ ക്കാലം വസിക്കും.”
മോശെ നെബോപര്‍വ്വതത്തില്‍
48 അതേ ദിവസം യഹോവ മോശെയോടു സംസാരിച് ചു. യഹോവ പറഞ്ഞു, 49 “അബാരീം മലകളിലേക്കു പോ കുക. യെരീഹോനഗരത്തിനെതിര്‍വശം മോവാബിലെ നെ ബോപര്‍വ്വതത്തിനു മുകളിലേക്കു കയറുക. യിസ്രായേ ല്‍ജനതയ്ക്കു താമസിക്കാന്‍ ഞാന്‍ നല്‍കുന്ന കനാന്‍ ദേ ശം അവിടെനിന്നും വീക്ഷിക്കുക. 50 ആ പര്‍വ്വതത് തി ല്‍വച്ച് നീ മരിക്കും. ഹോര്‍പര്‍വ്വതത്തില്‍ നിന്‍റെ സ ഹോദരന്‍ മരിച്ചതുപോലെ നീ നിന്‍റെ ജനങ്ങളോ ടൊപ്പം ആയിരിക്കാന്‍ പോകും. 51 കാരണം, നിങ്ങള്‍ ഇരു വരും എനിക്കെതിരെ പാപം ചെയ്തു. നിങ്ങള്‍ കാദേശിന ടുത്തു മെരീബാജലത്തിങ്കലായിരുന്നു. സീന്‍മരുഭൂമി യിലായിരുന്നു അത്. അവിടെ യിസ്രായേല്‍ജനതയുടെ മുന്പില്‍ വച്ച് നീ എന്നെ മഹത്വപ്പെടുത്തുകയോ ഞാന്‍ വിശുദ്ധനെന്നു കാണിക്കുകയോ ചെയ്തില്ല. 52 അതിനാല്‍, യിസ്രായേല്‍ജനതയ്ക്കു ഞാന്‍ കൊടു ക് കു ന്ന ദേശം നിനക്കിപ്പോള്‍ കാണാം. പക്ഷേ നിനക്ക് ആ ദേശത്തേക്ക് പോകുവാനാവില്ല.”