യിസ്രായേല്‍, ദൈവത്തിന്‍റെ വിശിഷ്ടജനത
7
“നിങ്ങള്‍ പ്രവേശിച്ചു സ്വന്തമാക്കാന്‍ പോകുന്ന സ്ഥലത്തേക്ക് നിങ്ങളുടെ ദൈവമായ യഹോവ നിങ് ങളെ നയിക്കും. അനേകം രാഷ്ട്രങ്ങളെ യഹോവ നിങ്ങ ള്‍ക്കുവേണ്ടി തുരത്തും - ഹിത്യര്‍, ഗിര്‍ഗ്ഗശ്യര്‍, അമോ ര്യര്‍, കനാന്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ ഇ ങ്ങനെ നിങ്ങളെക്കാള്‍ വലുതും ശക്തവുമായ ഏഴു രാജ്യ ങ്ങളെ തുരത്തും. നിങ്ങളുടെ ദൈവമായ യഹോവ ഈ രാജ്യങ്ങളെ നിങ്ങളുടെ അധികാരത്തിന്‍കീഴിലാക്കും. നിങ്ങള്‍ അവരെ തോല്പിക്കും. നിങ്ങള്‍ അവരെ പൂര്‍ ണ് ണമായും നശിപ്പിക്കണം. അവരുമായി ഒരു കരാര്‍ ഉണ് ടാക്കരുത്. അവരോട് കരുണ കാണിക്കുകയുമരുത്. അവ രിലാരെയും വിവാഹം കഴിക്കരുത്. മറ്റു രാഷ്ട്രക് കാരി ല്‍നിന്ന് വിവാഹം കഴിക്കാന്‍ നിങ്ങളുടെ മക്കളെയും അ നുവദിക്കരുത്. കാരണം, അവര്‍ നിങ്ങളുടെ മക്കളെ, എന് നെ അനുസരിക്കുന്നതില്‍നിന്നും പിന്‍തിരിപ്പിക്കും. അപ്പോള്‍ നിങ്ങളുടെ മക്കള്‍ മറ്റു ദൈവങ്ങളെ ശു ശ് രൂഷിക്കും. യഹോവ നിങ്ങളോട് വളരെ കോപിക് കുക യും ചെയ്യും. അവന്‍ നിങ്ങളെ വേഗത്തില്‍ നശിപ് പിക് കും.
വ്യാജദൈവങ്ങളെ നശിപ്പിക്കുക
“ആ രാഷ്ട്രങ്ങളോട് നിങ്ങള്‍ ചെയ്യേണ്ടത് ഇതൊ ക്കെയാണ്. അവരുടെ യാഗപീഠങ്ങളെ തകര്‍ക്കുകയും അ വരുടെ സ്മാരകശിലകളെ കഷണങ്ങളാക്കുകയും ചെയ് യുക. അവരുടെ അശേരതൂണുകള്‍ വെട്ടിയിട്ട് അവയുടെ പ്രതിമകള്‍ തകര്‍ത്ത് തീയിടുക! എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ യഹോവയുടെ വിശിഷ്ടജനതയാകുന്നു. ഭൂമിയി ലെ മുഴുവന്‍ ജനങ്ങളില്‍ നിന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ തന്‍റെ വിശിഷ്ടജനതയാക്കുന്നതിന് അവന്‍റേതു മാത്രമായി തെരഞ്ഞെടുത്തു. യഹോവ നിങ് ങളെ സ്നേഹിക്കുവാനും തെരഞ്ഞെടുക്കുവാനും എന്താ ണു കാരണം? നിങ്ങള്‍ ഒരു മഹാജനതയായതിനാലല്ല അ ത്. നിങ്ങള്‍ എല്ലാ ജനതകളെക്കാളും എണ്ണത്തില്‍ കു റഞ്ഞവര്‍! പക്ഷേ യഹോവ തന്‍റെ മഹാശക്തിയാല്‍ നി ങ്ങളെ ഈജിപ്തില്‍നിന്നും മോചിപ്പിച്ചു. അവന്‍ നി ങ്ങളെ അടിമത്തത്തില്‍നിന്നു മോചിപ്പിച്ചു. ഈജി പ്തിലെ രാജാവായ ഫറവോനില്‍നിന്നും അവന്‍ നിങ്ങ ളെ സ്വതന്ത്രരാക്കി. കാരണമെന്തെന്നാല്‍, യഹോവ നിങ്ങളെ സ്നേഹിക്കുന്നു. മാത്രവുമല്ല, നിങ്ങളുടെ പൂര്‍വ്വികരോട് അവന്‍ ചെയ്ത വാഗ്ദാനം അവന് പാലിക് കേണ്ടതുമുണ്ടായിരുന്നു.
“അതിനാല്‍, നിങ്ങളുടെ ദൈവമായ യഹോവ മാത് രമാണ് ദൈവമെന്നും അവനെ നിങ്ങള്‍ക്കു വിശ്വ സി ക്കാമെന്നും ഓര്‍മ്മിക്കുക. അവന്‍ തന്‍റെ കരാര്‍ പാലി ക്കുന്നു. തന്നെ സ്നേഹിക്കുന്നവരും തന്‍റെ കല്പന കള്‍ അനുസരിക്കുന്നവരുമായ എല്ലാവരോടും അവന്‍ കാരുണ്യം കാട്ടുന്നു. ഒരായിരം തലമുറകളിലൂടെ അവന്‍ തന്‍റെ കാരുണ്യം കാട്ടും. 10 തന്നെ വെറുക്കുന്നവരെ യ ഹോവ ശിക്ഷിക്കുന്നു. അവന്‍ അവരെ നശിപ്പി ക്കും. തന്നെ വെറുക്കുന്നവരെ ശിക്ഷിക്കുന്ന കാര്യത്തില്‍ അവന്‍ സാവധാനമായിരിക്കയില്ല. 11 അതിനാല്‍ ഞാന്‍ നിങ്ങള്‍ക്കിന്നു തന്ന കല്പനകള്‍, നിയമങ്ങള്‍, ചട്ടങ് ങള്‍ എന്നിവ അനുസരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. 12 “നിങ്ങള്‍ ഈ നിയമം ശ്രദ്ധിക്കുകയും നിഷ്കര്‍ഷ യോ ടെ അവ പാലിക്കുകയും ചെയ്താല്‍ നിങ്ങളുടെ ദൈവമാ യ യഹോവ നിങ്ങളോടുള്ള തന്‍റെ സ്നേഹത്തിന്‍റെ കരാ ര്‍ പാലിക്കും. നിങ്ങളുടെ പൂര്‍വ്വികര്‍ക്ക് അവന്‍ നല്‍കി യ വാഗ്ദാനമാണിത്. 13 അവന്‍ നിങ്ങളെ സ്നേഹിക്കുകയും അനുഗ്രഹിക്കുകയും ചെയ്യും. അവന്‍ നിങ്ങളുടെ രാജ്യ ത്തെ വളര്‍ത്തും. നിങ്ങളുടെ കുട്ടികളെ അവന്‍ അനുഗ്ര ഹിക്കും. നിങ്ങളുടെ വയലുകളെ അവന്‍ നല്ല വിളവു കൊണ്ട് അനുഗ്രഹിക്കും. അവന്‍ നിങ്ങള്‍ക്കു ധാന്യവും പുതിയ വീഞ്ഞും എണ്ണയും നല്‍കും. അവന്‍ നിങ്ങ ളു ടെ പശുക്കള്‍ക്ക് പശുക്കുട്ടികളെയും ആടുകള്‍ക്ക് കു ഞ്ഞാടുകളെയും നല്‍കി അനുഗ്രഹിക്കും. യഹോവ നി ങ്ങള്‍ക്കു നല്‍കാമെന്ന് നിങ്ങളുടെ പൂര്‍വ്വികരോട് വാ ഗ്ദാനം ചെയ്ത ഭൂമിയില്‍ നിങ്ങള്‍ക്ക് ഈ അനുഗ്ര ഹങ്ങ ളെല്ലാം ലഭിക്കും.
14 “നിങ്ങള്‍ എല്ലവാരെക്കാളും അനുഗ്രഹിക്ക പ്പെ ടും. എല്ലാ ഭാര്യഭര്‍ത്താക്കന്മാര്‍ക്കും കുട്ടികളുണ്ടാ കും. നിങ്ങളുടെ പശുക്കള്‍ക്ക് കുട്ടികളുണ്ടാകും. 15 നി ങ്ങളില്‍നിന്ന് യഹോവ എല്ലാ രോഗങ്ങളെയും എടു ത്തുകളയുകയും ചെയ്യും. ഈജിപ്തില്‍ നിങ്ങളെ ബാ ധിച്ചിരുന്ന മാരകരോഗങ്ങള്‍ നിങ്ങളെ ബാധിക്കാന്‍ യഹോവ അനുവദിക്കില്ല. പക്ഷേ ആ രോഗങ്ങള്‍ക്ക് നിങ്ങളുടെ ശത്രുക്കളെ അവന്‍ ഇരയാക്കും. 16 നിങ്ങളുടെ ദൈവമായ യഹോവയുടെ സഹായത്തോടെ നിങ്ങള്‍ തോ ല്പിക്കുന്ന ശത്രുക്കളെ മുഴുവന്‍ നശിപ്പിക്കണം. അ വരോട് അനുതാപം തോന്നരുത്. അവരുടെ ദേവന്മാരെ ആ രാധിക്കരുത്. കാരണം, അവര്‍ ഒരു കെണിയാണ് - അവര്‍ നി ങ്ങളുടെ ജീവിതം നശിപ്പിക്കും.
തന്‍റെ ജനങ്ങളെ സഹായിക്കാമെന്നു യഹോവയുടെ വാഗ്ദാനം
17 “‘ആ രാജ്യങ്ങള്‍ ഞങ്ങളുടേതിനെക്കാള്‍ വലുതാണ്. ഞങ്ങള്‍ക്കെങ്ങനെ അവരെ തുരത്താനാവും?’ എന്നു നി ങ്ങള്‍ മനസ്സില്‍ പറയരുത്. 18 നിങ്ങള്‍ അവരെ ഭയക്ക രു ത്. നിങ്ങളുടെ ദൈവമായ യഹോവ ഈജിപ്തിലെ ഫറ വോനോടും അവന്‍റെ ജനതയോടും ചെയ്തത് നിങ്ങള്‍ ഓ ര്‍മ്മിക്കണം. 19 അവന്‍ അവര്‍ക്കു നല്‍കിയ വലിയ ദുരിത ങ്ങള്‍ നിങ്ങള്‍ കണ്ടതാണ്. അവന്‍ ചെയ്ത അത്ഭുതകൃ ത്യ ങ്ങളും നിങ്ങള്‍ കണ്ടു. നിങ്ങളെ ഈജിപ്തില്‍നിന്നും മോചിപ്പിക്കാന്‍ യഹോവ തന്‍റെ മഹാശക്തിയും കരു ത്തും ഉപയോഗിച്ചതും നിങ്ങള്‍ കണ്ടു. നിങ്ങള്‍ ഭയക് കുന്ന എല്ലാവര്‍ക്കുമെതിരെ നിങ്ങളുടെ ദൈവമായ യ ഹോവ അതേ ശക്തി ഉപയോഗിക്കും.
20 “നിങ്ങളില്‍നിന്നും രക്ഷപ്പെട്ട് ഒളിച്ചിരി ക്കു ന്നവരെ തെരഞ്ഞുപിടിക്കാന്‍ നിങ്ങളുടെ ദൈവമായ യഹോവ കടന്നലുകളെവരെ അയച്ചെന്നുവരാം. അവരെ മുഴുവന്‍ അവന്‍ നശിപ്പിക്കും. 21 അവരെ ഭയക്കരുത്, കാരണം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടൊ പ്പമാണ്. ദൈവം ശക്തനും ഭീതിദായകനുമാണ്. 22 നിങ്ങ ളുടെ ദൈവമായ യഹോവ ആ ജനതകളെ കുറെശ്ശെ നിങ്ങ ളുടെ രാജ്യത്തുനിന്നും ഓടിക്കും. ഒറ്റയടിക്കു നിങ്ങള്‍ അവരെ നശിപ്പിക്കില്ല. അങ്ങനെ നിങ്ങള്‍ ചെയ്താല്‍ കാട്ടുമൃഗങ്ങള്‍ നിങ്ങള്‍ക്കുപദ്രവമാകുന്നത്ര പെരുകും. 23 പക്ഷേ ആ രാഷ്ട്രങ്ങളെ തോല്പിക്കാന്‍ ദൈവമായ യഹോവ നിങ്ങളെ സഹായിക്കും. അവര്‍ പൂര്‍ണ്ണമായും നശിക്കുംവരെ യഹോവ യുദ്ധത്തില്‍ അവര്‍ക്കിടയില്‍ ആശയക്കുഴുപ്പമുണ്ടാക്കും. 24 അവരുടെ രാജാക്കന്മാരെ തോല്പിക്കാന്‍ യഹോവ നിങ്ങളെ സഹായിക്കും. നിങ് ങള്‍ അവരെ കൊല്ലണം. അപ്പോള്‍ അവര്‍ എന്നെങ്കി ലും ജീവിച്ചിരുന്നതായി ലോകം ഓര്‍ക്കില്ല. ആരും നി ങ്ങളെ തടയില്ല. നിങ്ങള്‍ അവരെ മുഴുവന്‍ നശിപ് പിക് കണം.
25 “അവരുടെ ദേവപ്രതിമകള്‍ നിങ്ങള്‍ തീയില്‍ വലിച് ചെറിഞ്ഞു ദഹിപ്പിക്കണം. ആ വിഗ്രഹങ്ങളിലെ സ്വ ര്‍ണ്ണമോ വെള്ളിയോ നിങ്ങള്‍ സൂക്ഷിക്കേണ്ടതില്ല. അവ നിങ്ങള്‍ സ്വന്തമാക്കിയെടുക്കുകയുമരുത്. അത് നി ങ്ങള്‍ക്കൊരു കെണിയായിരിക്കും - അതു നിങ്ങളുടെ ജീ വിതം തുലയ്ക്കും. കാരണം, നിങ്ങളുടെ ദൈവമായ യ ഹോവ ആ വിഗ്രഹങ്ങളെ വെറുക്കുന്നു. 26 ആ നിന്ദ്യമാ യ വസ്തുക്കളൊന്നും നിങ്ങള്‍ വീട്ടില്‍ കൊണ്ടു വരരു ത്, അല്ലാത്തപക്ഷം നിങ്ങളും അതിനെപ്പോലെ ശ പിക്കപ്പെടും. അവയെ നിങ്ങള്‍ വെറുക്കണം! ആ വിഗ്ര ഹങ്ങള്‍ നിങ്ങള്‍ നശിപ്പിക്കണം!