യഹോവയെ ഓര്‍മ്മിക്കുക
8
“ഞാനിന്ന് നിങ്ങള്‍ക്കു തന്ന എല്ലാ കല്പനകളും നിങ്ങല്‍ അനുസരിക്കണം. കാരണം, അപ്പോള്‍ നിങ്ങ ള്‍ ജീവനോടെയിരിക്കുകയും ഒരു മഹാരാജ്യമായി വളരുകയും ചെയ്യും. യഹോവ നിങ്ങളുടെ പൂര്‍വ് വിക രോടു വാഗ്ദാനം ചെയ്ത ഭൂമി നിങ്ങള്‍ക്കു ലഭിക്കും. ഈ നാല്പതു കൊല്ലക്കാലം മരുഭൂമിയിലൂടെ ദൈവമായ യ ഹോവ നിങ്ങളെ നയിച്ച ഈ യാത്ര നിങ്ങള്‍ ഓര്‍മ്മി ക് കണം. യഹോവ നിങ്ങളെ പരീക്ഷിക്കുകയായിരുന്നു. നിങ്ങളെ ഏറ്റവും വിനീതരാക്കുകയായിരുന്നു അവന്‍റെ ലക്ഷ്യം. നിങ്ങളുടെ ഉള്ളിലിരിപ്പ് അവനറിയണ മായി രുന്നു. തന്‍റെ കല്പനകള്‍ നിങ്ങള്‍ അനുസരി ക്കുന്നു ണ് ടോ എന്നറിയാനും അവന്‍ ആഗ്രഹിച്ചു. യഹോവ നി ങ്ങളെ വിനീതനാക്കുകയും നിങ്ങള്‍ക്കു വിശപ് പുണ്ടാ ക്കുകയും ചെയ്തു. അപ്പോള്‍ അവന്‍ നിങ്ങള്‍ക്കു മുന്പ് അറിയാത്തതും നിങ്ങളുടെ പൂര്‍വ്വികന്മാര്‍ ഒരിക്കലും കാണാത്തതുമായ ‘മന്നാ’ കൊണ്ട് നിങ്ങളെ തീറ്റുകയും ചെയ്തു. യഹോവ എന്തിനാണിങ്ങനെയൊക്കെ ചെ യ്തത്? കാരണം, മനുഷ്യരെ ജീവിപ്പിക്കുന്നത് അപ്പം മാത്രമല്ലെന്ന് നിങ്ങളെ ബോധ്യപ്പെടുത്താന്‍ യ ഹോവ ആഗ്രഹിച്ചു. യഹോവയുടെ വചനങ്ങളിലാണ് ജീവന്‍റെ ആധാരം. ഇക്കഴിഞ്ഞ നാല്പതു വര്‍ഷം നിങ്ങ ളുടെ വസ്ത്രങ്ങള്‍ പഴകിക്കീറിയില്ല. കാലുകള്‍ നീരുവ ന്നു പൊട്ടിയില്ല. കാരണം, യഹോവ നിങ്ങളെ സംര ക്ഷിച്ചു! നിങ്ങള്‍ക്കു വേണ്ടിയാണ് നിങ്ങളുടെ ദൈവ മായ യഹോവ ഇതൊക്കെ ചെയ്തതെന്ന് നിങ്ങള്‍ ഓര്‍മ് മിക്കണം. തന്‍റെ മകനെ പഠിപ്പിക്കുകയും തെറ്റു തിരു ത്തുകയും ചെയ്യുന്ന ഒരു പിതാവിനെപ്പോലെയാണ് ദൈവം.
“നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകള്‍ നിങ്ങള്‍ അനുസരിക്കണം. അവനെ പിന്തുടരുകയും ആദ രിക്കുകയും ചെയ്യുക. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ നദികളും ഉറവകളുമുള്ള ഒരു നല്ല ഭൂമിയി ലേക് കു നയിക്കുന്നു. താഴ്വരകളിലും മലകളിലും ഭൂമിയി ല്‍നി ന്ന് വെള്ളമൊഴുകുന്നു. ഗോതന്പും യവവും മുന്തിരി യും അത്തിമരങ്ങളും മാതളനാരകങ്ങളുമുള്ള നാട്. അവി ടെ നിങ്ങള്‍ക്ക് സമൃദ്ധമായി ആഹാരം ഉണ്ടായിരിക്കും. അവിടത്തെ പാറകള്‍ ഇരുന്പാകുന്നു. മലകളില്‍നിന്ന് നി ങ്ങള്‍ക്കു ചെന്പു കുഴിച്ചെടുക്കാം. 10 നിങ്ങള്‍ക്ക് തിന് നാനുള്ളതെല്ലാം അവിടെ ലഭിക്കും. അപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ദൈവമായ യഹോവയെ അവന്‍ നിങ്ങള്‍ക്കു നല്‍കിയ നല്ല ഭൂമിയുടെ പേരില്‍ സ്തുതിക്കുകയും ചെ യ്യും.
യഹോവയുടെ പ്രവൃത്തികള്‍ മറക്കരുത്
11 “സൂക്ഷിച്ചിരിക്കുക. നിങ്ങളുടെ ദൈവമായ യ ഹോവയെ മറക്കരുത്! ഞാന്‍ നിങ്ങള്‍ക്കിന്നു തരുന്ന കല്പനകളും നിയമങ്ങളും ചട്ടങ്ങളും അനുസരിക്കാന്‍ ശ്രദ്ധിക്കുക. 12 അപ്പോള്‍ നിങ്ങള്‍ക്കു ധാരാളം ഭക്ഷണം ലഭിക്കുകയും താമസിക്കാന്‍ നല്ല വീടുകള്‍ ലഭിക്കു ക യും ചെയ്യും. 13 നിങ്ങളുടെ പശുക്കളും ചെമ്മരിയാടു ക ളും കോലാടുകളും ധാരാളമായി വളരും. നിങ്ങള്‍ക്കു ധാരാ ളം വെള്ളിയും സ്വര്‍ണ്ണവും കിട്ടും. എല്ലാം നിങ്ങള്‍ക് കു ധാരാളം ലഭിക്കും! 14 അങ്ങനെയുണ്ടാകുന്പോള്‍ അഹ ങ്കരിക്കാതെയിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കുക. നിങ്ങ ളുടെ ദൈവമായ യഹോവയെ നിങ്ങള്‍ മറക്കരുത്. നിങ്ങള്‍ ഈജിപ്തില്‍ അടിമകളായിരുന്നു. പക്ഷേ യഹോവ നിങ് ങളെ സ്വതന്ത്രരാക്കുകയും അവിടെനിന്ന് പുറത്തേക്ക് നയിക്കുകയും ചെയ്തു. 15 വിശാലവും ഭീകരവുമായ മരുഭൂ മിയിലൂടെ യഹോവ നിങ്ങളെ നയിച്ചു. വിഷപ്പാ ന് പുകളും തേളുകളും ആ മരുഭൂമിയിലുണ്ടായിരുന്നു! ഭൂമി വരണ്ട് ഒരു തുള്ളി വെള്ളം പോലുമില്ലാതെയിരുന്നു. എ ന്നാല്‍ യഹോവ നിങ്ങള്‍ക്കു പാറയില്‍ നിന്നും വെ ള്ളം തന്നു. 16 മരുഭൂമിയില്‍ യഹോവ നിങ്ങള്‍ക്കു ഭക്ഷിക്കാന്‍ മന്നാ നല്‍കി- നിങ്ങളുടെ പൂര്‍വ്വികര്‍ ഒരിക്കലും കണ് ടിട്ടില്ലാത്ത ഭക്ഷണം. യഹോവ നിങ്ങളെ പരീക് ഷി ച്ചു. എന്തുകൊണ്ടെന്നാല്‍ അവസാനം നിങ്ങള്‍ക്ക് എ ല്ലാം നന്നായി വരുന്നതിന് യഹോവ നിങ്ങളെ വിനീത രാക്കിയിരിക്കുന്നു. 17 ‘എന്‍റെ സ്വന്തം ശക്തിയും കഴി വും കൊണ്ടാണ് ഈ ധനമെല്ലാം എനിക്കു കിട്ടിയ ത്.’ എന്നു മാത്രം പറയാതിരിക്കുക. 18 നിങ്ങളുടെ ദൈവ മായ യഹോവയെ ഓര്‍മ്മിക്കുക. നിങ്ങള്‍ക്ക് എല്ലാം ചെ യ്യാനുള്ള ശക്തി തന്നത് അവനാണെന്ന് ഓര്‍മ്മി ക്കുക! യഹോവ എന്തിനാണിങ്ങനെ ചെയ്യുന്നത്? എന്തു കൊണ്ടെന്നാല്‍ ഇന്ന് അവന്‍ ചെയ്യുന്പോലെ നിങ്ങ ളുടെ പൂര്‍വ്വികര്‍ക്കു നല്കിയ കരാര്‍ പാലിക്കാന്‍ അവന്‍ ആഗ്രഹിക്കുന്നു!
19 “ഒരിക്കലും നിങ്ങളുടെ ദൈവമായ യഹോവയെ മറ ക്കരുത്. മറ്റു ദൈവങ്ങളെ ഒരിക്കലും പിന്തുടരരുത്! അ വരെ ആരാധിക്കുകയോ ശുശ്രൂഷിക്കുകയോ ചെയ് യ രുത്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ തീര്‍ച്ചയായും നശി പ്പിക്കപ്പെടുമെന്ന് ഞാനിന്നു നിങ്ങള്‍ക്കു മുന്ന റിയിപ്പു തരുന്നു. 20 യഹോവ നിങ്ങള്‍ക്കുവേണ്ടി മറ്റു രാജ്യങ്ങളെ നശിപ്പിക്കുന്നു. പക്ഷേ നിങ്ങള്‍ മറ്റു ദൈവങ്ങളെ പിന്തുടര്‍ന്നാല്‍ അവരെപ്പോലെ നിങ്ങള്‍ നശിപ്പിക്കപ്പെടും! എന്തുകൊണ്ടെന്നാല്‍, നിങ് ങളുടെ ദൈവമായ യഹോവയെ ശ്രവിക്കുന്നതു നിങ്ങള്‍ നിര്‍ത്തി!