ഭാവിയെ ധൈര്യമായി നേരിടുക
11
പോകുന്നിടത്തൊക്കെ നന്മകള്‍ ചെയ്യു ക. കുറച്ചുകാലം കഴിയുന്പോള്‍ നീ ചെ യ്ത നന്മകളെല്ലാം നിന്നിലേക്കു തിരിച്ചു വരും.
നിനക്കുള്ളത് നിരവധി വ്യത്യസ്ത കാര്യ ങ്ങളില്‍ നിക്ഷേപിക്കുക. ഭൂമിയില്‍ എന്തെല്ലാം ദോഷങ്ങള്‍ സംഭവിക്കുമെന്ന് നിനക്കറിയില്ല.
നിനക്ക് ഉറപ്പിക്കാവുന്ന ചില കാര്യങ്ങളുണ്ട്. മേഘങ്ങളില്‍ നിറയെ ജലമുണ്ടെങ്കില്‍, അവ ഭൂമിയില്‍ മഴ പൊഴിക്കും. ഒരു മരം വീണാല്‍- തെക്കോട്ടോ വടക്കോട്ടോ ആകട്ടെ-അത് അവി ടെത്തന്നെ കിടക്കും.
എന്നാല്‍ നിനക്കുറപ്പിക്കാനാകാത്ത ചില കാര്യങ്ങളുണ്ട്. ഒരവസരത്തിനു നീ ശ്രമിക്കണം ശരിയായ കാലാവസ്ഥയ്ക്കു കാക്കുന്നവന്‍ ഒരി ക്കലും വിത്തിടുകയില്ല. എല്ലാ മഴക്കാറും മഴ പെയ്യിക്കുമെന്നു ഭയക്കുന്നവന്‍ ഒരിക്കലും വിള കൊയ്യുകയുമില്ല.
കാറ്റെവിടെയാണടിക്കുകയെന്നു നിനക്കറി യില്ല. ശിശു അമ്മയുടെ ഗര്‍ഭത്തില്‍ എങ്ങനെ വളരുന്നെന്നും നിനക്കറിയില്ല. അതേപോലെ ദൈവം എന്തുചെയ്യുമെന്നും നിനക്കറിയില്ല-അവന്‍ എല്ലാം സംഭവിപ്പിക്കുകയും ചെയ്യുന്നു.
അതിരാവിലെ തന്നെ നട്ടു തുടങ്ങുക. വൈ കുന്നേരംവരെ പണി നിര്‍ത്തുകയുമരുത്. എ ന്തെന്നാല്‍ എന്താണു നിന്നെ ധനികനാക്കുക യെന്നു നീ അറിയുന്നില്ല. നീ ചെയ്യുന്നതെല്ലാം വിജയകരമായേക്കാം.
ജീവനോടെയിരിക്കുന്നതു ശ്രേഷ്ഠമാകുന്നു! സൂര്യപ്രകാശം കാണുന്നത് സുന്ദരമാകുന്നു. എത്രകാലം ജീവിക്കുന്നുവെന്നു കണക്കാക്കാ തെ ജീവിതത്തിലെ ഓരോ ദിവസവും നീ ആസ്വദിക്കണം! എന്നാല്‍ നീ മരിക്കുമെന്നത് ഓര്‍മ്മിക്കുക. ജീവിച്ചതിലുമധികകാലം നീ മൃത നായിരിക്കുകയും ചെയ്യും! മരണമടഞ്ഞതിനു ശേഷം നിനക്കൊന്നും ചെയ്യാനാവില്ല!
ചെറുപ്പമായിരിക്കുന്പോള്‍ ദൈവത്തെ സേവിക്കുക
അതിനാല്‍ യുവാക്കളേ, ചെറുപ്പമായിരിക്കു ന്പോള്‍ എല്ലാം ആസ്വദിക്കുക! ആഹ്ലാദവാന്മാ രായിരിക്കുക! മനസ്സു നയിക്കുന്ന കാര്യങ്ങളെ ന്തായാലും ചെയ്യുക. നിനക്കിഷ്ടമുള്ളതു ചെ യ്യുക. എന്നാല്‍ നിന്‍െറ എല്ലാ പ്രവൃത്തികള്‍ ക്കും ദൈവം വിധി നടത്തുമെന്ന് ഓര്‍മ്മിക്കുക. 10 കോപം നിന്നെ നിയന്ത്രിക്കാനിടയാകരുത്. നിന്‍െറ ശരീരം നിന്നെ പാപത്തിലേക്കു നയി ക്കാനിടയാക്കരുത്. ജീവിതത്തിന്‍െറ ഉദയഘട്ട ത്തില്‍ ചെറുപ്പമായിരിക്കുന്പോള്‍ത്തന്നെ മനു ഷ്യര്‍ ഭോഷത്തങ്ങള്‍ ചെയ്യുന്നു.