വാര്‍ദ്ധക്യത്തിന്‍െറ പ്രശ്നങ്ങള്
12
ചെറുപ്പമായിരിക്കുന്പോള്‍, വാര്‍ദ്ധക്യ ത്തിന്‍െറ ദുര്‍ദ്ദിനങ്ങള്‍ വരുന്നതിനു മുന്പ്, “ഞാനെന്‍െറ ജീവിതം തുലച്ചിരിക്കുന്നു”എന്നു നീ പറയുന്ന കാലത്തിന് മുന്പ്, നിന്‍െറ സ്രഷ്ടാവിനെ ഓര്‍മ്മിക്കുക.
ചെറുപ്പമായിരിക്കുന്പോള്‍ നിന്‍െറ സ്രഷ്ടാ വിനെ ഓര്‍മ്മിക്കുക. സൂര്യചന്ദ്രന്മാരും നക്ഷത്ര ങ്ങളും നിനക്ക് ഇരുണ്ടുപോകുമ്മുന്പ്. പേമാരി കള്‍ ഒന്നിനുപിറകെ ഒന്നായി വരുന്പോലെ ദുരിതങ്ങളൊന്നൊന്നായി വരും.
ആ സമയം നിന്‍െറ കരങ്ങളുടെ ശക്തി ചോര്‍ന്നുപോകും. നിന്‍െറ കാലുകള്‍ ദുര്‍ബല മാവുകയും വളയുകയും ചെയ്യും. നിന്‍െറ പല്ലു കള്‍ കൊഴിയുകയും നിനക്ക് ആഹാരംപോലും ചവയ്ക്കാനാകാതെയായിത്തീരുകയും ചെ യ്യും. നിന്‍െറ കണ്ണുകള്‍ക്ക് വ്യക്തമായി കാ ണാന്‍ കഴിയാതാകും. നിനക്കു കേള്‍വി കുറ യും. തെരുവിലെ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ കഴി യില്ല. ധാന്യം പൊടിക്കുന്ന തിരികല്ലുപോലും നിന്നെ സംബന്ധിച്ചിടത്തോളം ശാന്തമായിരി ക്കും. സ്ത്രീകള്‍ പാട്ടുപാടുന്നതു നീ കേള്‍ക്കുക യില്ല. എന്നാല്‍ പ്രഭാതത്തില്‍ പാടുന്ന കിളി യുടെ ശബ്ദംപോലും നിന്നെ ഉണര്‍ത്തും. കാര ണം, നിനക്ക് ഉറങ്ങാനാവില്ല.
ഉന്നതസ്ഥലങ്ങളെ നീ ഭയപ്പെടും. നിന്‍െറ വഴിയിലെ ഓരോ ചെറിയ സാധനങ്ങള്‍ക്കും മീതെ വീഴുമെന്ന് നീ ഭയക്കും. നിന്‍െറ തലമുടി ബദാംമരത്തിലെ പൂക്കള്‍പോലെ വെളുക്കും. നീയൊരു പച്ചക്കുതിരയെപ്പോലെ നിലത്തിഴ ഞ്ഞു നടക്കും. ജീവിക്കാനുള്ള ആശ നിനക്കു നഷ്ടമാകും. അനന്തരം നീ നിന്‍െറ നിത്യവസ തിയിലേക്കുപോകും. വിലപിക്കുന്നവര്‍ നിന്‍െറ ശരീരം കല്ലറയിലേക്കു കൊണ്ടുപോകവേ തെരു വില്‍ ഒത്തുചേരും.
മരണം
നീ ചെറുപ്പമായിരിക്കുന്പോള്‍ നിന്‍െറ സ്രഷ്ടാവിനെ ഓര്‍മ്മിക്കുക.
വെള്ളിക്കയറു പൊട്ടും മുന്പേ. സ്വര്‍ണ്ണപ്പാത്രം തകരുംമുന്പേ.
കിണറ്റില്‍കരയില്‍ പൊട്ടിയ ഭരണിപോലെ നിന്‍െറ ജീവിതം ഉപയോഗശൂന്യമാകുന്നതിനു മുന്‍പേ.
കിണറിന്‍െറ മൂടിക്കല്ലു പൊട്ടി ഉള്ളി ലേക്കു വീഴുന്പോലെ നിന്‍െറ ജീവിതം പാഴാകു ന്നതിനു മുന്‍പേ.
നിന്‍െറ ശരീരം മണ്ണില്‍ നിന്നുവന്നു.
മരിക്കു ന്പോള്‍ നിന്‍െറ ശരീരം മണ്ണിലേക്കു മടങ്ങു കയും ചെയ്യുന്നു.
എന്നാല്‍ നിന്‍െറ ആത്മാവ് ദൈവത്തില്‍ നിന്നുവന്നു.
മരിക്കുന്പോള്‍, നിന്‍െറ ആത്മാവ് ദൈവത്തിലേക്കു മടങ്ങും.
എല്ലാം അത്ര അര്‍ത്ഥരഹിതമാണ്. ഇതെല്ലാം വെറും സമയം കൊല്ലലാണെന്ന് ഗുരു പറ യുന്നു!
ഉപസംഹാരം
ഗുരു വലിയ ജ്ഞാനിയായിരുന്നു. മനു ഷ്യരെ പഠിപ്പിക്കാന്‍ അവന്‍ തന്‍െറ ജ്ഞാനം ഉപയോഗിച്ചു. ഗുരു വളരെ ശ്രദ്ധയോടെ ഉപദേ ശങ്ങള്‍ പഠിച്ചു. 10 ശരിയായ വാക്കു കണ്ടുപി ടിക്കാന്‍ അദ്ദേഹം വളരെ പ്രയത്നിച്ചു. സത്യവും ആശ്രയിക്കാവുന്നതുമായ ഉപദേശങ്ങള്‍ അദ്ദേ ഹം എഴുതിവച്ചു.
11 ജ്ഞാനികളുടെ വാക്കുകള്‍ മൃഗങ്ങളെ തെളി യ്ക്കാനും മെരുക്കാനുമുപയോഗിക്കുന്ന കൂര്‍ത്ത കന്പുകള്‍ പോലെയാണ്. ഒടിയാത്ത ശക്തമായ കൂടാരക്കുറ്റികള്‍പോലെയാണ് ആ ഉപദേശ ങ്ങള്‍. നീ നേരായ വഴിയില്‍ ജീവിക്കുന്നു എന്നു തെളിയിക്കാന്‍ ആ ഉപദേശങ്ങളെ നിനക്കു വിശ്വസിക്കാം. ആ ഉപദേശങ്ങളെല്ലാം ഒരേ ഇടയനില്‍ (ദൈവം) നിന്നുവന്നു. 12 അതിനാല്‍ മകനേ, ആ ഉപദേശങ്ങള്‍ പഠിക്കുക. പക്ഷേ മറ്റു പുസ്തകങ്ങളെപ്പറ്റി ജാഗ്രത പാലിക്കുക. മനുഷ്യര്‍ എപ്പോഴും പുസ്തകങ്ങളെഴുതുന്നു. വളരെയധികം പഠിക്കുന്നതു നിന്നെ ക്ഷീണി പ്പിക്കും.
13-14 ഇനി, ഈ പുസ്തകത്തിലെഴുതപ്പെട്ടി ട്ടുള്ള കാര്യങ്ങളില്‍നിന്ന് നാമെന്തു പഠിക്കണം? മനുഷനു ചെയ്യാവുന്ന ഏറ്റവും പ്രധാന സംഗ തി ദൈവത്തെ ആദരിക്കുകയും അവന്‍െറ കല്പനകളനുസരിക്കുകയുമാണ്. എന്തുകൊണ്ടെ ന്നാല്‍, മനുഷ്യന്‍െറ എല്ലാ പ്രവൃത്തികളും, രഹ സ്യപ്രവൃത്തികള്‍പോലും, ദൈവമറിയുന്നു. എല്ലാ നല്ലകാര്യങ്ങളെപ്പറ്റിയും ചീത്തക്കാര്യങ്ങ ളെപ്പറ്റിയും അവന്‍ അറിയുന്നു. മനുഷ്യന്‍െറ എല്ലാ പ്രവൃത്തികളും അവന്‍ വിധിക്കും.