സുഖഭോഗങ്ങള്‍”സന്തോഷം കൊണ്ടുവരുമോ?
2
ഞാന്‍ എന്നോടുതന്നെ പറഞ്ഞു, “എനിക്കു സുഖം അനുഭവിക്കണം. എല്ലാം കഴിയുന്ന ത്ര ആസ്വദിക്കണം.”എന്നാല്‍ അതും നിഷ്പ്ര യോജനമാണെന്ന് ഞാന്‍ പഠിച്ചു. എല്ലായ് പ്പോഴും ചിരിക്കുന്നത് വിഡ്ഢിത്തമാണ്. വി നോദിക്കുന്നത് ഒരു നന്മയും ചെയ്യില്ല.
അതിനാല്‍, മനസ്സില്‍ ജ്ഞാനം നിറയ്ക്കു ന്പോള്‍ ശരീരത്തില്‍ ഞാന്‍ വീഞ്ഞു നിറച്ചു. സന്തോഷിക്കാനൊരു മാര്‍ഗ്ഗം കണ്ടെത്തുന്നതി നാണ് ഞാന്‍ ഈ ഭോഷത്തത്തിനു ശ്രമിച്ചത്. ഏതെങ്കിലും തരത്തില്‍ സന്തോഷിക്കണം. ചുരു ങ്ങിയ ജീവിതകാലം കൊണ്ട് മനുഷ്യന് എന്തു നന്മകളൊക്കെ ചെയ്യാമെന്നു കാണുകയായി രുന്നു എന്‍െറ ലക്ഷ്യം.
കഠിനാദ്ധ്വാനം സന്തോഷം കൈവരുത്തുമോ?
അനന്തരം ഞാന്‍ വലിയ കാര്യങ്ങള്‍ ചെ യ്യാന്‍ തുടങ്ങി. ഞാന്‍ എനിക്കായി വീടുകള്‍ പണിയുകയും മുന്തിരിത്തോപ്പുകള്‍ വച്ചുപി ടിപ്പിക്കുകയും ചെയ്തു. എനിക്കാസ്വദിക്കാന്‍ പൂന്തോട്ടങ്ങളും കേളീവനങ്ങളും ഉണ്ടാക്കി. എല്ലാത്തരം ഫലവൃക്ഷങ്ങളും ഞാന്‍ നട്ടു. എനി ക്കായി ഞാന്‍ ജലാശയങ്ങളുണ്ടാക്കി. എന്‍െറ വളരുന്ന വൃക്ഷങ്ങള്‍ നനയ്ക്കാന്‍ അതിലെ വെള്ളം ഞാനുപയോഗിച്ചു. ദാസന്മാരെയും ദാസിമാരെയും ഞാന്‍ വാങ്ങി. എന്‍െറ വീട്ടില്‍ ജനിച്ച അടിമകളുമുണ്ടായിരുന്നു. ഒരുപാടു വലിയ കാര്യങ്ങള്‍ എനിക്കുണ്ടായിരുന്നു. എനി ക്ക് കാലിക്കൂട്ടങ്ങളും ആട്ടിന്‍പറ്റങ്ങളുമുണ്ടായി രുന്നു. യെരൂശലേമില്‍ മറ്റാരെക്കാളും കൂടുതല്‍ സാധനങ്ങളും വസ്തുവകകളും എനിക്കു സ്വന്തമായുണ്ടായിരുന്നു.
എനിക്കായി സ്വര്‍ണ്ണവും വെള്ളിയും ഞാന്‍ ശേഖരിച്ചു. രാജാക്കന്മാരില്‍നിന്നും അവരുടെ രാഷ്ട്രങ്ങളില്‍നിന്നും ഞാന്‍ നിധികള്‍ സ്വരൂ പിച്ചു. എനിക്കായി പാടുന്ന സ്ത്രീപുരുഷ ന്മാര്‍ എനിക്കുണ്ടായിരുന്നു. ആരും ആശിക്കുന്ന എല്ലാം എനിക്കുണ്ടായിരുന്നു.
ഞാന്‍ വലിയ ധനികനും പ്രസിദ്ധനുമായി ത്തീര്‍ന്നു. എനിക്കുമുന്പ് യെരൂശലേമില്‍ ജീവി ച്ച ആരെക്കാളും ഞാന്‍ മഹാനായി. എന്നെ സഹായിക്കാന്‍ എന്‍െറ ജ്ഞാനം എപ്പോഴുമു ണ്ടായിരുന്നുതാനും. 10 എന്‍െറ കണ്ണുകള്‍ കാണു കയും ആശിക്കുകയും ചെയ്തതെല്ലാം എനിക്കു കിട്ടി. എന്‍െറ എല്ലാ പ്രവൃത്തികളിലും എന്‍െറ മനസ്സ് സംതൃപ്തമായിരുന്നു. എന്‍െറ കഠിനാ ദ്ധ്വാനത്തിനു മുഴുവനുമുള്ള സമ്മാനമായി രുന്നു ആ ആഹ്ലാദം.
11 പിന്നെ ഞാന്‍ ചെയ്ത കാര്യങ്ങളിലേക്കെ ല്ലാം ഒന്നു നോക്കി. എന്‍െറ എല്ലാ കഠിനാദ്ധ്വാ നങ്ങളെയും പറ്റി ഞാന്‍ ചിന്തിച്ചു. അതൊക്കെ വെറും സമയനഷ്ടമായിരുന്നു! കാറ്റിനെ പിടി ക്കാന്‍ ശ്രമിക്കുന്പോലെ! ഈ ജീവിതത്തില്‍ നമ്മള്‍ ചെയ്യുന്ന പ്രവൃത്തികളില്‍ നിന്ന് ഒന്നും നേടാനില്ല.
ജ്ഞാനമായിരിക്കാം ഉത്തരം
12 ഒരു രാജാവിനു ചെയ്യാന്‍ കഴിയുന്നതി നേക്കാള്‍ കൂടുതലൊന്നും ചെയ്യാന്‍ ആര്‍ക്കും കഴിയില്ല. നീ ചെയ്യാനാഗ്രഹിക്കുന്നതൊക്കെ ഏതെങ്കിലും ഒരു രാജാവ് മുന്പ് ചെയ്തിരിക്കും. രാജാക്കന്മാരുടെ പ്രവൃത്തികള്‍പോലും വ്യര്‍ത്ഥ മാണെന്ന് ഞാന്‍ പഠിച്ചു. അതിനാല്‍ വീണ്ടും ജ്ഞാനത്തെയും ഭോഷത്തത്തെയും ഭ്രാന്തിനെ യുംപറ്റി ഞാന്‍ ആലോചിച്ചു തുടങ്ങി. 13 പ്രകാ ശം ഇരുട്ടിനെക്കാള്‍ ശ്രേഷ്ഠമാകുന്നതു പോലെ തന്നെ ജ്ഞാനം ഭോഷത്തത്തെക്കാള്‍ ശ്രേഷ്ഠ മെന്ന് ഞാന്‍ കണ്ടു. 14 അതിങ്ങനെയാണ്: ജ്ഞാ നി, താന്‍ എവിടെപ്പോകുന്നുവെന്നറിയാന്‍ മന സ്സിനെ കണ്ണുകള്‍ പോലെ ഉപയോഗിക്കുന്നു. ഭോഷനാകട്ടെ ഇരുട്ടില്‍ നടക്കുന്നവനെപ്പോ ലെയും.
പക്ഷേ, ഭോഷനും ജ്ഞാനിയും അവസാനി ക്കുന്നത് ഒരു പോലെയാണെന്നു ഞാന്‍ കണ്ടു. ഇരുവരും മരിക്കുന്നു. 15 ഞാന്‍ സ്വയം ചിന്തിച്ചു, “ഭോഷനു സംഭവിക്കുന്ന അതേ കാര്യങ്ങള്‍ തന്നെ എനിക്കും സംഭവിക്കും. പിന്നെ ഞാനെ ന്തിനു ജ്ഞാനിയാകാന്‍ അദ്ധ്വാനിക്കണം?”ഞാന്‍ സ്വയം പറഞ്ഞു, “ജ്ഞാനിയായിരിക്കു ന്നതും വ്യര്‍ത്ഥമാകുന്നു.” 16 ജ്ഞാനിയും ഭോഷ നും മരിക്കും! ജ്ഞാനിയേയോ ഭോഷനേയോ മനുഷ്യര്‍ എന്നെന്നേക്കും ഓര്‍മ്മിക്കുകയുമില്ല. ഭാവിയില്‍ ജനം അവരുടെ പ്രവൃത്തികളൊക്കെ മറക്കും. അതിനാല്‍ ജ്ഞാനിയും ഭോഷനും ഒരു പോലെയാണ്.
ജീവിതത്തില്‍ യഥാര്‍ത്ഥ സന്തോഷമുണ്ടോ?
17 ഇതെന്നെ ജീവിതത്തോടു വെറുപ്പുള്ളവ നാക്കി. ഈ ജീവിതത്തിലുള്ള എല്ലാം കാറ്റിനെ പിടിക്കാന്‍ ശ്രമിക്കുന്നതുപോലെ വ്യര്‍ത്ഥമാ ണെന്നത് എന്നെ ദു:ഖിതനാക്കി.
18 എന്‍െറ എല്ലാ കഠിനാദ്ധ്വാനങ്ങളെയും ഞാന്‍ വെറുക്കാന്‍ തുടങ്ങി. ഞാന്‍ കഠിനമായി അദ്ധ്വാനിച്ചു. എന്നാല്‍ എനിക്കുശേഷം ജീവി ക്കുന്നവരായിരിക്കും അതിന്‍െറ ഫലമനുഭവിക്കു കയെന്ന് ഞാന്‍ കണ്ടു. ഞാനതൊന്നും കൊണ്ടു പോകില്ല. 19 ഞാന്‍ അദ്ധ്വാനിക്കുകയും പഠിക്കു കയും ചെയ്തതിന്‍െറയൊക്കെ നിയന്ത്രണം വേറെ ചിലര്‍ക്കാകും. അയാള്‍ ജ്ഞാനിയാ കുമോ ഭോഷനാകുമോ എന്ന് എനിക്കറിയില്ല. ഇതും വ്യര്‍ത്ഥമാണ്.
20 അങ്ങനെ എന്‍െറ എല്ലാ പ്രവൃത്തികളിലും ഞാന്‍ വ്യസനിച്ചു. 21 തന്‍െറ മുഴുവന്‍ ജ്ഞാ നവും അറിവും സാമര്‍ത്ഥ്യവുമുപയോഗിച്ച് ഒരുവന് പണിയെടുക്കാം. എന്നാല്‍ അയാള്‍ മരിക്കുകയും അയാള്‍ ചെയ്തതിന്‍െറ ഫലം മറ്റുള്ളവര്‍ക്കു കിട്ടുകയും ചെയ്യും. അദ്ധ്വാനി ക്കാത്തവര്‍ക്ക് എല്ലാം ലഭിക്കുന്നു. അതെന്നെ വളരെ ദു:ഖിതനാക്കുന്നു. അതും ന്യായമല്ല. വ്യര്‍ ത്ഥമാണ്.
22 തന്‍െറ എല്ലാ പ്രവൃത്തികള്‍ക്കും പോരാട്ടങ്ങ ള്‍ക്കും ശേഷം ഒരുവന് യഥാര്‍ത്ഥത്തില്‍ എന്താ ണു കിട്ടുക? 23 തന്‍െറ ജീവിതത്തിലുടനീളം അവന് വേദനയും നിരാശയും കഠിനാദ്ധ്വാന വുമായിരുന്നു. രാത്രിയില്‍പ്പോലും അയാളുടെ മനസ്സിനു വിശ്രമമില്ല. ഇതും വ്യര്‍ത്ഥമാണ്.
24-25 എന്നെക്കാള്‍ നന്നായി ജീവിതം ആസ്വ ദിക്കാന്‍ ശ്രമിച്ച ആരെങ്കിലുമുണ്ടോ? ഇല്ല! ഞാന്‍ മനസ്സിലാക്കിയതിതാണ്: ഒരു വ്യക്തിക്കു ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം തിന്നുകയും കുടിക്കുകയും ചെയ്യേണ്ട ജോലി ആസ്വദിക്കുക യുമാണ്. ഇതു ദൈവത്തില്‍ നിന്നാണു വരുന്ന തെന്നും ഞാന്‍ കണ്ടു. 26 ഒരാള്‍ നന്മ ചെയ്യുകയും ദൈവത്തെ സന്തോഷിപ്പിക്കുകയും ചെയ്താല്‍ ദൈവം അയാള്‍ക്ക് ജ്ഞാനവും ധാരണാശക്തി യും ആഹ്ലാദവും നല്‍കും. എന്നാല്‍ പാപം ചെയ്യുന്നവന് ചുമട്ടുജോലിയാകും കിട്ടുക. ദൈവം ദുഷ്ടനില്‍നിന്നെടുത്ത് നീതിമാനു നല്‍കുന്നു. പക്ഷേ ഈ ജോലിയെല്ലാം നിരര്‍ ത്ഥകം. കാറ്റിനെ പിടിക്കാന്‍ ശ്രമിക്കുന്പോലെ യാണത്.