സന്പത്ത് ആഹ്ലാദം കൊണ്ടുവരുന്നില്ല
6
ഈ ജീവിതത്തില്‍ അന്യായമായ മറ്റൊ ന്നുകൂടി ഞാന്‍ കണ്ടിരുന്നു. അതു മനസ്സി ലാക്കാന്‍ വളരെ പ്രയാസം: ദൈവം ഒരുവന് വളരെ സന്പത്തും പണവും ബഹുമതിയും നല്‍ കുന്നു. അയാള്‍ക്ക് ആവശ്യമുള്ളതെല്ലാമുണ്ടാ യിരുന്നു. എക്കാലവും ആഗ്രഹിക്കുന്നതും ഉണ്ടാ യിരുന്നു. പക്ഷേ അക്കാര്യങ്ങളാസ്വദിക്കാന്‍ ദൈവം അവനെ അനുവദിക്കുന്നില്ല. ചില അപരിചിതര്‍ വന്ന് എല്ലാം എടുത്തു കൊണ്ടു പോകുന്നു. ഇത് വളരെ മോശവും വ്യര്‍ത്ഥ വുമായ കാര്യമാണ്.
ഒരാള്‍ വളരെക്കാലം ജീവിച്ചിരുന്നേക്കാം. അ യാള്‍ക്ക് നൂറു മക്കളുണ്ടായിരുന്നേക്കാം. എന്നാല്‍ അയാള്‍ അതിലൊക്കെ സംതൃപ്തനാകാതിരി ക്കുകയും മരണാനന്തരം അയാളെ ആരും ഓര്‍ മ്മിക്കാതിരിക്കുകയും ചെയ്താല്‍, ഞാന്‍ പറ യും പിറന്നപ്പോഴേ മരിക്കുന്ന ശിശുവാണ് അയാളെക്കാള്‍ ഭേദമെന്ന്. കുഞ്ഞു പിറക്കു ന്പോഴേ മരണമടയുന്നത് സത്യത്തില്‍ വ്യര്‍ത്ഥ മാണ്. ആ ശിശു ഒരു പേരുപോലും ലഭിക്കുന്ന തിനു മുന്പ് വേഗം ഇരുണ്ട കല്ലറയില്‍ അടയ്ക്ക പ്പെടുന്നു. ആ ശിശു ഒരിക്കലും സൂര്യനെ കാണുന്നില്ല. ആ ശിശുവിന് ഒരിക്കലും ഒന്നും അറിയാന്‍ കഴിഞ്ഞില്ല. എന്നാല്‍ ദൈവം നല്‍ കിയവ ആസ്വദിക്കാത്തവനെക്കാള്‍ വിശ്രമമനു ഭവിക്കുന്നത് ആ ശിശുവായിരിക്കും. അയാള്‍ രണ്ടായിരം വര്‍ഷം ജീവിച്ചുവെന്നിരിക്കാം. പക്ഷേ അയാള്‍ ജീവിതം ആസ്വദിക്കുന്നില്ലെ ങ്കില്‍, ജനനത്തോടെ മരിച്ച ശിശുവാണ് അയാ ളെക്കാള്‍ അനായാസമായി അതേ അന്ത്യം കണ്ടെത്തിയത്.
ഒരുവന്‍ പണിയെടുത്തുകൊണ്ടേയിരിക്കു ന്നു. എന്തിന്? സ്വന്തം ആഹാരത്തിനായി. പക്ഷേ അയാളൊരിക്കലും സംതൃപ്തനാകു ന്നില്ല. അതേപോലെ ഒരു ജ്ഞാനി ഭോഷനെ ക്കാള്‍ ശ്രേഷ്ഠനല്ല. ജീവിതത്തെ അതെങ്ങനെ യോ അങ്ങനെ തന്നെ സ്വീകരിക്കാനറിയുന്ന ദരിദ്രനാകുകയാണ് ശ്രേഷ്ഠം. കൂടുതല്‍ കൂടു തല്‍ ആഗ്രഹിക്കുന്നതിലും ഭേദം ഉള്ളതുകൊണ്ടു തൃപ്തിപ്പെടുകയാണ്. എപ്പോഴും കൂടുതല്‍ കൂടു തല്‍ ആഗ്രഹിക്കുന്നതു നിഷ്ഫലമാണ്. കാറ്റി നെ പിടിക്കാന്‍ ശ്രമിക്കുന്പോലെയാണത്.
10-11 മനുഷ്യന്‍ എന്തായി സൃഷ്ടിക്കപ്പെട്ടോ അതുമാത്രമാണ് മനുഷ്യന്‍. അതെപ്പറ്റി തര്‍ക്കി ക്കുന്നതു വെറുതെയാണ്. മനുഷ്യന് ദൈവവു മായി ഇതെപ്പറ്റി തര്‍ക്കിക്കാന്‍ കഴിയുകയില്ല. എന്തുകൊണ്ടെന്നാല്‍ ദൈവം മനുഷ്യനെക്കാള്‍ ശക്തനാകുന്നു. ദീര്‍ഘിച്ച തര്‍ക്കം ആ വസ്തു തയെ മാറ്റുകയുമില്ല.
12 ലോകത്തിലെ ചുരുങ്ങിയ ജീവിതത്തിനിട യില്‍ മനുഷ്യന് ഏറ്റവും ശ്രേഷ്ഠമായതെന്താ ണെന്ന് ആരറിയുന്നു? അവന്‍െറ ജീവിതം ഒരു നിഴല്‍പോലെ കടന്നുപോവുകയാണ്. പിന്നീ ടെന്തു സംഭവിക്കുമെന്നു പറയാന്‍ ആര്‍ക്കും കഴിയില്ല.