14
യിസ്രായേലിലെ മൂപ്പന്മാരില്‍ ചിലര്‍ എന്‍െറ അടുത്തു വന്നു. ഞാനുമായി സംസാരിക്കുന്നതിനുവേണ്ടി അവര്‍ ഇരുന്നു. യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി. അവന്‍ പറഞ്ഞു. “മനുഷ്യപുത്രാ, ഈ പുരുഷ ന്മാര്‍ നിന്നോടു സംസാരിക്കാന്‍ വന്നു. നീ എന്നോട് ഉപദേശം ചോദിക്കുകയെന്നതാണ് അവര്‍ക്കു വേണ്ടത്. പക്ഷേ അവരുടെ വ്യാജ വിഗ്രഹങ്ങള്‍ ഇപ്പോഴും അവരോടൊപ്പമുണ്ട്. അവരെക്കൊണ്ടു പാപം ചെയ്യിച്ച പണ്ടങ്ങള്‍ അവര്‍ കരുതിവച്ചു. അവര്‍ ഇപ്പോഴും ആ പ്രതി മകളെ ആരാധിക്കുന്നു. പിന്നെ എന്‍െറയടുത്ത് അവര്‍ ഉപദേശം തേടി വരുന്നതെന്തിന്? അവ രുടെ ചോദ്യങ്ങള്‍ക്കു ഞാന്‍ ഉത്തരം കൊടുക്കേ ണ്ടതുണ്ടോ? വേണ്ട! പക്ഷേ അവര്‍ക്കു ഞാന്‍ മറുപടി കൊടുക്കും. അവരെ ഞാന്‍ ശിക്ഷിക്കും! നീ അവരോടു ഈ കാര്യങ്ങള്‍ പറയണം, ‘എന്‍െറ യജമാനനായ യഹോവ പറയുന്നു: ഏതെങ്കിലും ഒരു യിസ്രായേലുകാരന്‍ എന്‍െറ ഉപദേശം ആരാഞ്ഞാല്‍ പ്രവാചകന്‍ അവന് ഉത്തരം കൊടുക്കില്ല. അവന്‍െറ ചോദ്യത്തിന് ഞാന്‍ തന്നെ മറുപടി കൊടുക്കും. അവന്‍െറ വിലകെട്ട വിഗ്രഹങ്ങള്‍ അവന്‍ ഇപ്പോഴും കൂടെ വെച്ചുകൊള്ളട്ടെ, അവനെക്കൊണ്ടു പാപം ചെയ്യിച്ച വസ്തുക്കള്‍ അവന്‍ കൂടെവെ ച്ചുകൊള്ളട്ടെ, ആ പ്രതിമകളെ അവന്‍ ഇപ്പോ ഴും ആരാധിച്ചു കൊള്ളട്ടെ; എന്നാല്‍പോലും അവനു ഞാന്‍ മറുപടി കൊടുക്കും. അവന്‍െറ വ്യാജവിഗ്രഹങ്ങള്‍ മുഴുവനും അവന്‍ കൈ യില്‍ വച്ചാലും അവനോടു ഞാന്‍ സംസാരി ക്കും. എന്തുകൊണ്ടെന്നാല്‍ എനിക്ക് അവരുടെ ഹൃദയം സ്പര്‍ശിക്കണം. വ്യാജവിഗ്രഹങ്ങളെ ആരാധിക്കാനായി എന്നെ അവര്‍ വിട്ടുപോയെ ങ്കിലും ഞാന്‍ അവരെ സ്നേഹിക്കുന്നു എന്ന് അവര്‍ക്കു കാട്ടിക്കൊടുക്കാന്‍ ഞാനാഗ്രഹി ക്കുന്നു.’
“അതുകൊണ്ട് യിസ്രായേല്‍കുടുംബത്തോട് ഈ കാര്യങ്ങള്‍ പറയുക, ‘എന്‍െറ യജമാന നായ യഹോവ പറയുന്നു: എന്നിലേക്കു മടങ്ങി വരികയും നിങ്ങളുടെ വ്യാജവിഗ്രഹങ്ങളെ ഉപേക്ഷിക്കുകയും ചെയ്യുക. ഭയങ്കരമായ ആ വ്യാജദൈവങ്ങളില്‍നിന്ന് മാറിപ്പോവുക. ഏതെങ്കിലും യിസ്രായേലുകാരനോ യിസ്രാ യേലില്‍ പാര്‍ക്കുന്ന പരദേശിയോ ഉപദേശ ത്തിനുവേണ്ടി എന്നെ സമീപിക്കയാണെങ്കില്‍ അവനു ഞാന്‍ മറുപടി കൊടുക്കും. അവന്‍ തന്‍െറ വിലകെട്ട വിഗ്രഹങ്ങള്‍ കയ്യില്‍ വെച്ചു കൊള്ളട്ടെ, അവനെക്കൊണ്ട് പാപം ചെയ്യിച്ച വസ്തുക്കള്‍ അവന്‍ കയ്യില്‍ വെച്ചുകൊള്ളട്ടെ, ആ പ്രതിമകളെ അവന്‍ ആരാധിച്ചുകൊള്ളട്ടെ; എന്നാല്‍പോലും അവന് ഞാന്‍ മറുപടി കൊടു ക്കും. ആ മറുപടി ഇതായിരിക്കും: ഞാന്‍ ആ മനുഷ്യനെതിരെ തിരിയും. ഞാന്‍ അവനെ നശിപ്പിക്കും. അവന്‍ മറ്റുള്ളവര്‍ക്ക് ഒരു ദൃഷ്ടാന്ത മായിരിക്കും. ജനം അവനെ നോക്കി ചിരിക്കും. എന്‍െറ ജനത്തിന്‍െറ ഇടയില്‍നിന്ന് ഞാന്‍ അവനെ നീക്കും. അപ്പോള്‍ ഞാനാണ് യഹോ വയെന്ന് നിങ്ങളറിയും! തന്‍െറ സ്വന്തം ഉത്തരം കൊടുക്കാന്‍ മാത്രം ഭോഷനാണ് ഒരു പ്രവാച കനെങ്കില്‍ അവന്‍െറ ഭോഷത്തം എത്രയെന്ന് ഞാന്‍ അവനു കാട്ടിക്കൊടുക്കും! എന്‍െറ ശക്തി കൊണ്ട് അവനെ നശിപ്പിച്ച് എന്‍െറ ജനമായ യിസ്രായേലിന്‍െറ കൂട്ടത്തില്‍നിന്ന് അവനെ ഞാന്‍ നീക്കിക്കളയും. 10 അങ്ങനെ വിഗ്രഹങ്ങളെ ആരാധിക്കുന്നവനും ഉപദേശം തേടിവന്നവനും ഉത്തരം കൊടുത്ത പ്രവാചകനും ഒരേ ശിക്ഷ കിട്ടും. 11 എന്തിനെന്നോ? അപ്പോള്‍ ആ പ്രവാ ചകര്‍ എന്‍െറ ജനത്തെ എന്നില്‍ നിന്ന് വഴി തെറ്റിപ്പോകുന്നതു നിര്‍ത്തും. എന്‍െറ ജനം സ്വയം പാപച്ചെളിയില്‍ പുരളുന്നതും നിര്‍ ത്തും. അപ്പോള്‍ അവര്‍ എന്‍െറ വിശിഷ്ടജന വും ഞാന്‍ അവരുടെ ദൈവവും ആയിരിക്കും.’”എന്‍െറ യജമാനനായ യഹോവ ആ കാര്യ ങ്ങള്‍ പറഞ്ഞു.
12 അപ്പോള്‍ യഹോവയുടെ അരുളപ്പാട് എനി ക്കുണ്ടായി. അവന്‍ പറഞ്ഞു, 13 “മനുഷ്യപുത്രാ, എന്നെ വിട്ടുപോവുകയും എനിക്കെതിരെ പാപം ചെയ്യുകയും ചെയ്യുന്ന ഏതു രാഷ്ട്ര ത്തെയും ഞാന്‍ ശിക്ഷിക്കും. അവരുടെ ആഹാരം ഞാന്‍ മുടക്കും. ആ നാട്ടില്‍നിന്ന് മനുഷ്യരെയും മൃഗങ്ങളെയും ഒരു ക്ഷാമകാലം വരുത്തി ഞാന്‍ നീക്കും. 14 നോഹയും ദാനിയേലും ഇയ്യോബും* നോഹയും … ഇയ്യോബും പുരാതന കാലത്ത് ജീവി ച്ചിരുന്ന മൂന്നുപേര്‍. സല്‍ഗുണങ്ങള്‍ക്കും വിവേക ത്തിനും പേരുകേട്ടവര്‍. നോഹയെയും ഇയ്യോബി നെയുംപറ്റിയുള്ള കഥകള്‍ ബൈബിളിലും ദാനിയേ ലിനെപ്പറ്റിയുള്ള കഥകള്‍ രാസ്ശമ്ര എന്ന പുസ്തക ത്തിലും ഉണ്ട്. അവിടെ ജീവിച്ചതാണെങ്കിലും ആ ദേശത്തെ ഞാന്‍ ശിക്ഷിക്കും. തങ്ങളുടെ നന്മകൊണ്ട് ആ പുരുഷന്മാര്‍ക്ക് സ്വന്തം ജീവന്‍ രക്ഷിക്കാന്‍ കഴി ഞ്ഞു. എങ്കിലും ദേശത്തെ മുഴുവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.”എന്‍െറ യജമാനനായ യഹോവ ഈ കാര്യങ്ങള്‍ പറഞ്ഞു.
15 ദൈവം പറഞ്ഞു, “ആ ദേശത്തുകൂടി ഞാന്‍ കാട്ടുമൃഗങ്ങളെ അയയ്ക്കുകയും അവ സകലജ നത്തെയും കൊല്ലുകയും ചെയ്യും. കാട്ടുമൃഗ ങ്ങള്‍ കാരണം ആ ദേശത്തുകൂടി ആരും സഞ്ചരി ക്കാതെയാവും. 16 നോഹയും ദാനിയേലും ഇയ്യോബും അവിടെ ജീവിച്ചിട്ടുണ്ടെങ്കില്‍, ആ മൂന്നു നല്ല പുരുഷന്മാരെ ഞാന്‍ രക്ഷിക്കും. ആ മൂന്നു പുരുഷന്മാര്‍ക്ക് തങ്ങളുടെ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. പക്ഷേ, എന്‍െറ ജീവന്‍വച്ച് ഞാന്‍ ആണയിടുന്നു, അവര്‍ക്ക് മറ്റാരുടെയും സ്വന്തം പുത്രന്മാരുടെയും പുത്രി മാരുടെയും പോലും-ജീവന്‍ രക്ഷിക്കാന്‍ കഴി ഞ്ഞില്ല! ആ ദുഷ്ടദേശം ശൂന്യമാക്കപ്പെടും!”എന്‍െറ യജമാനനായ യഹോവ ഈ കാര്യ ങ്ങള്‍ പറഞ്ഞു.
17 ദൈവം പറഞ്ഞു, “അഥവാ ആ ദേശത്തി നെതിരെ യുദ്ധം ചെയ്യാന്‍ ഞാന്‍ ഒരു ശത്രു സൈന്യത്തെ അയച്ചേക്കും. അവര്‍ ആ ദേശ ത്തെ ശൂന്യമാക്കും. സകലമനുഷ്യരെയും മൃഗങ്ങ ളെയും ആ ദേശത്തുനിന്ന് ഞാന്‍ നീക്കും. 18 നോ ഹയും ദാനിയേലും ഇയ്യോബും അവിടെ ജീവി ച്ചെങ്കില്‍ ആ മൂന്നു നല്ല പുരുഷന്മാരെയും ഞാന്‍ രക്ഷിക്കും. ആ മൂന്നു പുരുഷന്മാര്‍ക്ക് തങ്ങളുടെ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ കഴി ഞ്ഞു. പക്ഷേ, എന്‍െറ ജീവനാണെ, ഞാന്‍ ആണയിടുന്നു, അവര്‍ക്ക് മറ്റാരുടെയും-സ്വന്തം പുത്രന്മാരുടെയും പുത്രിമാരുടെയും പോലും-ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല! ആ ദുഷ്ട ദേശം ശൂന്യമാക്കപ്പെടും!”എന്‍െറ യജമാന നായ യഹോവ ഈ കാര്യങ്ങള്‍ പറഞ്ഞു.
19 ദൈവം പറഞ്ഞു, “അഥവാ ആ ദേശത്തി നെതിരെ ഞാന്‍ ഒരു രോഗത്തെ അയയ്ക്കും. എന്‍െറ കോപം ഞാന്‍ ആ ജനത്തിന്മേല്‍ ചൊ രിയും. സകല മനുഷ്യരെയും മൃഗങ്ങളെയും ഞാന്‍ ആ ദേശത്തുനിന്നു നീക്കും. 20 നോഹയും ദാനിയേലും ഇയ്യോബും അവിടെ ജീവിച്ചെ ങ്കില്‍ ആ മൂന്ന് നല്ല പുരുഷന്മാരെയും ഞാന്‍ രക്ഷിക്കും. ആ മൂന്ന് പുരുഷന്മാര്‍ക്ക് തങ്ങളുടെ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ കഴിയും. പക്ഷേ, എന്‍െറ ജീവന്‍വെച്ച് ഞാന്‍ ആണയിടുന്നു, അവര്‍ക്ക് മറ്റാരുടെയും-സ്വന്തം പുത്രന്മാരുടെ യും പുത്രിമാരുടെയും പോലും ജീവന്‍ രക്ഷി ക്കാന്‍ കഴിയില്ല!”എന്‍െറ യജമാനനായ യഹോവ ഈ കാര്യങ്ങള്‍ പറഞ്ഞു.
21 അപ്പോള്‍ എന്‍െറ യജമാനനായ യഹോവ പറഞ്ഞു, “അതുകൊണ്ട് യെരൂശലേമിന് അതെ ത്ര ദോഷമായിരിക്കുമെന്നു ചിന്തിക്കുക: ആ നഗരത്തിനെതിരെ ആ ദണ്ഡനങ്ങളില്‍ നാലി നെയും ഞാന്‍ അയയ്ക്കും! ശത്രുസൈന്യത്തെ യും ക്ഷാമത്തെയും രോഗത്തെയും കാട്ടുമൃങ്ങളെ യും ആ നഗരത്തിനെതിരെ ഞാന്‍ അയയ്ക്കും. സകലമനുഷ്യരെയും മൃഗങ്ങളെയും ആ നഗര ത്തില്‍നിന്ന് ഞാന്‍ നീക്കും! 22 ആ ദേശത്തുനിന്ന് ചിലര്‍ രക്ഷപ്പെടും. സ്വന്തം പുത്രന്മാരെയും പുത്രിമാരെയും കൂട്ടി അവര്‍ സഹായത്തിന് നിന്‍െറ അടുത്തുവരും. യഥാര്‍ത്ഥത്തില്‍ അവ രെത്ര ദുഷ്ടന്മാരാണെന്ന് അപ്പോള്‍ നീ കാണും. ഞാന്‍ യെരൂശലേമിനു വരുത്തിവ യ്ക്കുന്ന എല്ലാ ദുരിതങ്ങളെയുംപറ്റി നീ ഏറെ ആശ്വസിക്കുകയും ചെയ്യും. 23 അവര്‍ ജീവിക്കു ന്നരീതിയും ചെയ്യുന്നദുഷ്ടതകളും നീ കാണും. അവരെ ശിക്ഷിക്കാന്‍ എനിക്ക് ഒരു നല്ല കാരണ മുണ്ടെന്ന് അപ്പോള്‍ നീ അറിയുകയും ചെയ്യും.”എന്‍െറ യജമാനനായ യഹോവ ഈ കാര്യ ങ്ങള്‍ പറഞ്ഞു.