18
യഹോവയുടെ അരുളപ്പാട് എനിക്കു ണ്ടായി. അവന്‍ പറഞ്ഞു.
“പുളിയന്‍ മുന്തിരി തിന്നത് അപ്പനും അമ്മ യും,
പല്ലു പുളിച്ചതോ മക്കള്‍ക്കും”
എന്ന് യിസ്രായേല്‍ദേശത്തെപ്പറ്റിയുള്ള ഈ പഴഞ്ചൊല്ല് നിങ്ങള്‍ പറഞ്ഞുകൊണ്ടേയിരി ക്കുന്നതിനര്‍ത്ഥമെന്ത്?
നിങ്ങള്‍ക്കു പാപം ചെയ്യാമെന്നും അതിന് വരുംകാലത്തുള്ളവര്‍ ആരെങ്കിലുമാണ് ശിക്ഷി ക്കപ്പെടുക എന്നും നിങ്ങള്‍ വിചാരിക്കുന്നു. പക്ഷേ എന്‍െറ യജമാനനായ യഹോവ പറ യുന്നു, “എന്‍െറ ജീവന്‍വെച്ച് ഞാന്‍ സത്യം ചെയ്യുന്നു, ഈ പഴഞ്ചൊല്ല് ഇപ്പോഴും നേരാ ണെന്ന് യിസ്രായേലിലെ ജനം വിചാരിക്കില്ല! എല്ലാവരെയും ഞാന്‍ ഒരുപോലെ കൈകാര്യം ചെയ്യും. അപ്പനായാലും മകനായാലും പാപം ചെയ്തതേവനോ അവനാവും മരിക്കുക!
“ഒരുവന്‍ നല്ലവനെങ്കില്‍ അവന്‍ ജീവിച്ചി രിക്കും! അങ്ങനെയുള്ളവന്‍ ജനത്തോടു നീതി പൂര്‍വം പെരുമാറുന്നു. അവന്‍ മലകളില്‍ ചെന്ന് വ്യാജദൈവങ്ങള്‍ക്കു നിവേദിച്ച ആഹാ രത്തിന്‍െറ ഓഹരി പറ്റുന്നില്ല; യിസ്രായേ ലിലെ ആ വ്യാജവിഗ്രഹങ്ങളോടു പ്രാര്‍ത്ഥി ക്കുന്നില്ല; അയല്‍ക്കാരന്‍െറ ഭാര്യയോടു വ്യഭി ചരിക്കുകയെന്ന പാപം ചെയ്യുകയോ സ്വന്തം ഭാര്യയോടു ആര്‍ത്തവകാലത്ത് ഇണചേരുക യോ ചെയ്യുന്നില്ല. അവന്‍ ജനത്തെ ചൂഷണം ചെയ്യുന്നില്ല. കടത്തിനു വരുന്നവന് ആ നല്ല മനുഷ്യന്‍ ഈടു വാങ്ങി പണം കൊടുക്കുകയും കടം വീട്ടുന്പോള്‍ ഈട് തിരിച്ചുനല്‍കുകയും ചെയ്യുന്നു. അവന്‍ ഒന്നും പിടിച്ചുപറിക്കുന്നില്ല. അവന്‍ വിശക്കുന്നവരെ തീറ്റിക്കുകയും ഉടുക്കാ നില്ലാത്തവരെ ഉടുപ്പിക്കുകയും ചെയ്യുന്നു. കട ത്തിനു വരുന്നവന് ആ നല്ല മനുഷ്യന്‍ കടം കൊടുക്കുന്നു. പക്ഷേ അതിന് പലിശ ഈടാക്കു ന്നില്ല. അവന്‍ ചതി കാട്ടാന്‍ വിസമ്മതിക്കു കയും എല്ലാവരോടും നീതിപൂര്‍വം പെരുമാ റുകയും ചെയ്യുന്നു. ജനത്തിന് അവനെ വിശ്വ സിക്കാം. അവന്‍ എന്‍െറ നിയമങ്ങള്‍ അനുസ രിക്കുകയും എന്‍െറ ന്യായവിധികളെ പിന്തു ടരുകയും ചെയ്യുന്നു. നീതിമാനും വിശ്വസ്തനും ആകാന്‍ ശ്രമിക്കുകയും ചെയ്യുന്നു. നല്ലവനാക യാല്‍ അവന്‍ ജീവിച്ചിരിക്കും. എന്‍െറ യജമാ നനായ യഹോവയാണ് ഈ കാര്യങ്ങള്‍ പറയു ന്നത്.
10 “ആ നല്ല മനുഷ്യന് ഒരുപക്ഷേ ഇപ്പറഞ്ഞ നല്ല കാര്യങ്ങള്‍ ഒന്നുപോലുംചെയ്യാത്ത ഒരു പുത്രനുണ്ടെന്നു വരാം. അവന്‍ വസ്തുക്കള്‍ മോഷ്ടിക്കുകയും മനുഷ്യരെ കൊല്ലുകയും ചെയ്തേക്കാം. 11 അവന്‍ നീതിമാന്‍ ചെയ്യു ന്പോലെ പ്രവര്‍ത്തിക്കണമെന്നില്ല, പക്ഷേ അതിനു വിപരീതമായതു ചെയ്യുന്നു. അവന്‍ മലകളില്‍ ചെന്ന് വ്യാജദൈവങ്ങള്‍ക്കു നിവേ ദിച്ച ആഹാരത്തിന്‍െറ ഓഹരി പറ്റിയേക്കാം. ആ ദുഷ്ടനായ പുത്രന്‍ തന്‍െറ അയല്‍ക്കാര ന്‍െറ ഭാര്യയോടു വ്യഭിചരിക്കുകയെന്ന പാപം ചെയ്തേക്കാം. 12 അവന്‍ ദരിദ്രരെയും അശരണ രെയും ദ്രോഹിച്ചെന്നും ജനത്തെ ചൂഷണം ചെയ്തെന്നും വരാം. കടം കൊടുക്കുന്പോള്‍ അവന്‍ വാങ്ങിയ ഈട് കടം വീട്ടുന്പോള്‍ തിരി ച്ചുകൊടുക്കാതിരുന്നേക്കാം. ആ ദുഷ്ടനായ പുത്രന്‍ വ്യാജവിഗ്രഹങ്ങളോടു പ്രാര്‍ത്ഥിക്കുക യും വേറെയും അതിക്രമങ്ങള്‍ കാട്ടുകയും ചെയ്തേക്കാം. 13 അവന്‍ കടം ചോദിച്ചു വരുന്ന വന് പണം കൊടുക്കുന്നെങ്കില്‍ അതിനുള്ള പലിശ ബലമായി പിടിച്ചുവാങ്ങിക്കും. അതി നാല്‍ ദുഷ്ടനായ ആ പുത്രന്‍ ജീവിച്ചിരിക്ക യില്ല. അതിക്രമങ്ങള്‍ ചെയ്തവനാകയാല്‍ അവനെ മരണത്തിന് ഇട്ടുകൊടുക്കും. അവ ന്‍െറ മരണത്തിന് ഉത്തരവാദിയും അവന്‍ തന്നെ.
14 “ഇനി, ദുഷ്ടനായ ആ പുത്രനും ഒരു പുത്ര നുണ്ടെന്നുവരാം. ഈ പുത്രന്‍ അവന്‍െറ അപ്പന്‍ ചെയ്ത തിന്മകള്‍ കാണുകയും അപ്പനെ പ്പോലെ ജീവിക്കാന്‍ കൂട്ടാക്കാതിരിക്കയും നല്ലൊരു ജീവിതം നയിക്കുകയും ചെയ്തെന്നു വരാം. 15 അവന്‍ മലകളില്‍ചെന്ന് വ്യാജദൈ വങ്ങള്‍ക്കു നിവേദിച്ച ആഹാരത്തിന്‍െറ ഓഹരി പറ്റുന്നില്ല. യിസ്രായേലിലെ ആ വ്യാജവിഗ്രഹങ്ങളോടു പ്രാര്‍ത്ഥിക്കുന്നില്ല. അയല്‍ക്കാരന്‍െറ ഭാര്യയോടു വ്യഭിചരിക്കുക യെന്ന പാപം ചെയ്യുന്നില്ല. 16 ആ സല്‍പുത്രന്‍ ജനത്തെ ചൂഷണം ചെയ്യുന്നില്ല. കടത്തിനു വരുന്നവന് ആ സല്‍പുത്രന്‍ ഈടുവാങ്ങി പണം കൊടുക്കുകയും കടം വീട്ടുന്പോള്‍ ഈടു തിരിച്ചു നല്‍കുകയും ചെയ്യുന്നു. അവന്‍ പിടി ച്ചുപറിക്കുന്നില്ല. അവന്‍ വിശക്കുന്നവരെ തീറ്റി ക്കുകയും ഉടുക്കാനില്ലാത്തവരെ ഉടുപ്പിക്കുകയും ചെയ്യുന്നു. 17 അവന്‍ ദരിദ്രരെ സഹായിക്കുന്നു. കടത്തിനു വരുന്നവന് ആ സല്‍പുത്രന്‍ കടം കൊടുക്കുന്നു. പക്ഷേ അതിന് പലിശ ഈടാ ക്കുന്നില്ല! അവന്‍ എന്‍െറ നിയമങ്ങള്‍ അനു സരിക്കുകയും അവയ്ക്കൊത്തു നടക്കുകയും ചെയ്യുന്നു. അവന്‍െറ അപ്പന്‍െറ പാപങ്ങള്‍ക്ക് അവനെ മരണത്തിന് ഇട്ടുകൊടുക്കില്ല! ആ സല്‍പുത്രന്‍ ജീവിച്ചിരിക്കും. 18 അപ്പന്‍ ജന ത്തെ നോവിക്കുകയും വസ്തുക്കള്‍ മോഷ്ടിക്കു കയും എന്‍െറ ജനത്തിനായി ഒരിക്കലും ഒരൊറ്റ നല്ല കാര്യവും ചെയ്യാതിരിക്കുകയും ചെയ്തെ ന്നു വരാം! ആ അപ്പന്‍ അവന്‍െറ സ്വന്തം പാപങ്ങള്‍ കാരണം മരിക്കുകയേ ഉള്ളൂ. പക്ഷേ അപ്പന്‍െറ പാപങ്ങള്‍ക്ക് പുത്രന്‍ ശിക്ഷിക്കപ്പെ ടുകയില്ല.
19 “‘അപ്പന്‍െറ പാപങ്ങള്‍ക്ക് പുത്രന്‍ ശിക്ഷി ക്കപ്പെടാത്തതെന്ത്?’ എന്നു നിങ്ങള്‍ ചോദിച്ചേ ക്കാം. പുത്രന്‍ ന്യായമുള്ളവനും സല്‍പ്രവൃത്തി കള്‍ ചെയ്തവനും എന്‍െറ നിയമങ്ങള്‍ ശ്രദ്ധ യോടെ അനുസരിച്ചവനും ആയിരുന്നു. എന്നത് തന്നെ കാരണം! അതുകൊണ്ട് അവന്‍ ജീവി ച്ചിരിക്കും. 20 മരണത്തിന് ഇട്ടുകൊടുക്കുക പാപം ചെയ്യുന്നവനെയാണ്! അപ്പന്‍െറ പാപ ങ്ങള്‍ക്ക് പുത്രനെയോ പുത്രന്‍െറ പാപങ്ങള്‍ക്ക് അപ്പനെയോ ശിക്ഷിക്കയില്ല. നല്ലവന്‍െറ നന്മയും ദുഷ്ടന്‍െറ ദുഷ്ടതയും അവനവ ന്‍േറതു മാത്രമായിരിക്കും.
21 “ഒരു ദുഷ്ടന്‍ അവന്‍െറ ജീവിതരീതി മാറ്റുകയാണെങ്കില്‍ അവന്‍ തുടര്‍ന്നു ജീവിക്കും; മരിക്കയില്ല. അവന്‍ മുന്പു ചെയ്തുപോന്ന എല്ലാ ചീത്തത്തങ്ങളും നിര്‍ത്തിയേക്കാം. അവന്‍ എന്‍െറ എല്ലാനിയമങ്ങളും ശ്രദ്ധ യോടെ അനുസരിച്ചു തുടങ്ങിയേക്കാം. അവന്‍ ന്യായവും നന്മയും ഉള്ളവനായേക്കാം. 22 അവന്‍ തന്‍െറ ദുഷ്പ്രവൃത്തികള്‍ അവസാനിപ്പിക്കുക യാണെങ്കില്‍ അവന്‍ ചെയ്ത ദുഷ്പ്രവൃത്തി കള്‍ ദൈവം ഓര്‍ക്കയില്ല, അവന്‍െറ നന്മയേ ദൈവം ഓര്‍ക്കുകയുള്ളൂ! ആയതിനാല്‍ ആ മനു ഷ്യന്‍ ജീവിച്ചിരിക്കും! “ 23 എന്‍െറ യജമാനനായ യഹോവ പറയുന്നു, “ദുഷ്ടന്മാരുടെ മരണമല്ല ഞാനാഗ്രഹിക്കുന്നത്. പിന്നെയോ, ജീവിച്ചി രിക്കേണ്ടതിലേക്ക് അവര്‍ സ്വന്തം ജീവിതരീതി മാറ്റുന്നതാകുന്നു ഞാന്‍ ആഗ്രഹിക്കുന്നത്.
24 “ഇനി, ഒരു നല്ല മനുഷ്യന്‍ നന്മവെടി ഞ്ഞെന്നു വരാം. അവന്‍ തന്‍െറ ജീവിതരീതി മാറ്റുകയും ദുഷ്ടന്മാര്‍ ചെയ്തുകൂട്ടുന്ന സകല അതിക്രമങ്ങളും ചെയ്തു തുടങ്ങിയെന്നും വരാം. അപ്രകാരം പ്രവര്‍ത്തിച്ച് അവന് ജീവി ക്കാനാകുമോ? ആ നല്ലവന്‍ തന്‍െറ ജീവിത രീതി മാറ്റി ദുഷ്ടനാവുകയാണെങ്കില്‍ അവന്‍ ചെയ്ത നല്ലകാര്യങ്ങളൊന്നും ദൈവം ഓര്‍ക്ക യില്ല. അവന്‍ തന്നോടു മത്സരിച്ചു പാപം ചെയ്തുതുടങ്ങി എന്നേ ദൈവം കരുതുകയു ള്ളൂ. അതുകൊണ്ട് സ്വന്തംപാപം കാരണം അവന്‍ മരിച്ചുപോകും.”
25 ദൈവം പറഞ്ഞു, “‘എന്‍െറ യജമാനനായ ദൈവം നീതിമാനല്ല’ എന്നു നിങ്ങള്‍ പറയുമാ യിരിക്കും. എന്നാല്‍ യിസ്രായേല്‍ ഗൃഹമേ, ശ്രദ്ധിച്ചുകേള്‍ക്കുക. ഞാന്‍ നീതിമാനാണ്. നേരുകെട്ടവര്‍ നിങ്ങളത്രെ! 26 ഒരു നല്ല മനുഷ്യന്‍ ദുഷ്ടനായി മാറുന്നുവെങ്കില്‍ അവന്‍െറ ചീത്ത ത്തരങ്ങള്‍ക്ക് അവന്‍ മരിച്ചേ തീരൂ. 27 ഒരു ദുഷ്ടന്‍ നന്മയും നേരും ഉള്ളവനായി മാറുന്നു വെങ്കില്‍ അവന്‍ സ്വന്തം ജീവന്‍ രക്ഷിക്കും. അവന്‍ ജീവിച്ചിരിക്കും! 28 താനെത്ര ദുഷ്ടന്‍ എന്ന തിരിച്ചറിവോടെ അവന്‍ എന്നിലേക്കു മടങ്ങിവന്നു. മുന്പു ചെയ്ത ചീത്തത്തരങ്ങള്‍ അവന്‍ നിര്‍ത്തി. അതുകൊണ്ട് അവന്‍ ജീവി ച്ചിരിക്കും; മരിക്കയില്ല!”
29 “അത് നീതിയല്ല! എന്‍െറ യജമാനനായ യഹോവ നീതിമാനല്ല!”എന്ന് യിസ്രായേലി ലെ ജനം പറഞ്ഞു. ദൈവം പറഞ്ഞു, “ഞാന്‍ നീതിമാനത്രെ! യിസ്രായേലുകാരേ, നീതിയി ല്ലാത്തവര്‍ നിങ്ങളാകുന്നു! 30 ആയതുകൊണ്ട് യിസ്രായേല്‍കുടുംബമേ, അവനവന്‍െറ കര്‍മ്മ ങ്ങള്‍വെച്ചേ ഞാന്‍ ഏതൊരുവനെയും വിധി ക്കയുള്ളൂ!”എന്‍െറ യജമാനനായ യഹോവ ഇങ്ങനെ അരുളിച്ചെയ്തു. “അതുകൊണ്ട് എന്നി ലേക്കു മടങ്ങിവരിക! ദുഷ്ടകര്‍മ്മങ്ങള്‍ ചെയ്യു ന്നതു നിര്‍ത്തുക! നിങ്ങള്‍ പാപം ചെയ്യാന്‍ ആ വിഗ്രഹങ്ങളെ കാരണമാക്കാതിരിക്കുക! 31 നിങ്ങള്‍ നിര്‍മ്മിച്ച ആ വിഗ്രഹങ്ങളെ മുഴു വന്‍ എറിഞ്ഞു കളയുക. അവ നിങ്ങളെക്കൊ ണ്ട് പാപം ചെയ്യിക്കയേ ഉള്ളൂ! നിങ്ങളുടെ മനസ്സും ആത്മാവും മാറ്റുക! യിസ്രായേല്‍ജന മേ, നിങ്ങള്‍ക്കുമേല്‍ മരണത്തെ എന്തിന് സ്വയം കൊണ്ടുവരുന്നു? 32 എനിക്ക് നിങ്ങളെ കൊല്ല ണമെന്നില്ല! ദയവായി മടങ്ങിവന്ന് ജീവിച്ചി രിക്കുക!”എന്‍െറ യജമാനനായ യഹോവ ഇങ്ങനെ അരുളിച്ചെയ്തു.