20
ഒരു ദിവസം യിസ്രായേലിലെ ചിലമൂപ്പ ന്മാര്‍ യഹോവയുടെ അരുളപ്പാടിനു വേണ്ടി എന്‍െറ അടുക്കല്‍ വന്നു. അത് പ്രവാസ ത്തിന്‍െറ ഏഴാം ആണ്ട് അഞ്ചാം മാസം (ആഗ സ്ത്) പത്താം തീയതി ആയിരുന്നു. മൂപ്പന്മാര്‍ എന്‍െറ മുന്നില്‍ ഇരുന്നു.
അപ്പോള്‍ എനിക്ക് യഹോവയുടെ അരുള പ്പാടുണ്ടായി. അവന്‍ പറഞ്ഞു, “മനുഷ്യ പുത്രാ, യിസ്രായേലിലെ മൂപ്പന്മാരോടു സംസാരിക്കുക. അവരോടു പറയുക, ‘എന്‍െറ യജമാനനായ യഹോവ ഈ കാര്യങ്ങള്‍ പറയു ന്നു. നിങ്ങള്‍ പുരുഷന്മാര്‍ വന്നത് എന്‍െറ ഉപദേശത്തിനു വേണ്ടിത്തന്നെയോ? എന്‍െറ ജീവനാണെ നിനക്കു ഞാന്‍ ഉപദേശം തരില്ല. എന്‍െറ യജമാനനായ യഹോവ ഈ കാര്യ ങ്ങള്‍ പറഞ്ഞു.’ മനുഷ്യപുത്രാ, നിനക്ക് അവ രുടെ ന്യായവിധി നടത്തണമോ? നീ അവ രുടെ ന്യായവിധി നടത്തുമോ? നീ അവരോട് അവരുടെ പിതാക്കന്മാര്‍ ചെയ്ത അതിക്രമങ്ങ ളെപ്പറ്റി നിശ്ചയമായും പറയണം. നീ അവ രോടു പറയണം, ‘എന്‍െറ യജമാനനായ യഹോവ ഈ കാര്യങ്ങള്‍ പറയുന്നു, ഞാന്‍ യിസ്രായേലിനെ തെരഞ്ഞെടുത്ത ദിവസം ഈജിപ്തില്‍വച്ച് യാക്കോബിന്‍െറ കുല ത്തോട് എന്‍െറ കൈ ഉയര്‍ത്തി ഒരു വാഗ്ദാനം ചെയ്തു. ഞാന്‍ സ്വയം എന്നെ അവര്‍ക്കു മനസ്സിലാക്കിച്ചു. എന്‍െറ കൈ ഉയര്‍ത്തി ഞാന്‍ പറഞ്ഞു, “നിങ്ങളുടെ ദൈവമാകുന്ന യഹോവ ഞാനാകുന്നു. അവരെ ഞാന്‍ ഈജി പ്തില്‍നിന്നു നയിക്കുമെന്നും അവര്‍ക്കായി ഞാന്‍ കണ്ടുവച്ചി രിക്കുന്ന ദേശത്തേക്ക് അവരെ ഞാന്‍ നയിക്കുമെന്നും ഞാനൊരു ദിവസം വാഗ്ദാനം ചെയ്തു. ആ ദേശം ഫലപുഷ്ടിയു ള്ളതും നന്മകള്‍ നിറഞ്ഞതും* ആ ദേശം … നിറഞ്ഞത് “പാലും തേനും ഒഴുകുന്ന ദേശം” എന്നര്‍ത്ഥം. എല്ലാ രാജ്യങ്ങ ളിലും വച്ച് ഏറ്റവും മനോഹരവുമായിരുന്നു! യിസ്രായേല്‍കുലത്തോട് തങ്ങളുടെ കണ്ണുക ള്‍ക്കു മുന്പില്‍ സ്ഥാപിച്ചിരിക്കുന്ന അവരുടെ ഭയങ്കരവിഗ്രഹങ്ങളെ വലിച്ചെറിയാന്‍ ഞാന്‍ പറഞ്ഞു. ഈജിപ്തില്‍നിന്നുള്ള അഴുക്കു വിഗ്ര ഹങ്ങള്‍ കൊണ്ട് സ്വയം അഴുക്കാകരുതെന്ന് അവരോടു ഞാന്‍ പറഞ്ഞു. നിങ്ങളുടെ ദൈവ മായ യഹോവ ഞാനാകുന്നു.” പക്ഷേ അവര്‍ എനിക്കെതിരെ തിരിയുകയും ഞാന്‍ പറഞ്ഞ തിന് ചെവി കൊടുക്കാതിരിക്കയും ചെയ്തു. തങ്ങളുടെ കണ്‍മുന്പില്‍ സ്ഥാപിച്ച അവരുടെ ഭയങ്കരവിഗ്രഹങ്ങളെ അവര്‍ വലിച്ചെറി ഞ്ഞില്ല. ഈജിപ്തിലെ മലിനവിഗ്രഹങ്ങളെ അവര്‍ പുറകില്‍ ഉപേക്ഷിച്ചില്ല. അതുകൊണ്ട് എന്‍െറ കോപത്തിന്‍െറ മുഴുവന്‍ ചൂടും അവരെ അറിയിക്കാന്‍ വേണ്ടി അവരെ ഈജി പ്തിലിട്ടു നശിപ്പിക്കാന്‍ ദൈവമായ ഞാന്‍ തീരുമാനിച്ചു. പക്ഷേ അവരെ ഞാന്‍ നശിപ്പി ച്ചില്ല. ഞാന്‍ വാഗ്ദാനം ലംഘിച്ചുവെന്ന് യിസ്രായേലുകാര്‍ വസിക്കുകയായിരുന്ന രാജ്യ ങ്ങള്‍ കരുതാനിടയാക്കുംവിധം ഞാനെന്‍െറ സല്‍പേരു കളയാനാഗ്രഹിച്ചില്ല. എന്‍െറ ജന ത്തെ ഈജിപ്തില്‍നിന്നും മോചിപ്പിക്കുമെന്നു ഞാന്‍ വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു. അതിനാലാണു ഞാനിതു ചെയ്തത്. 10 യിസ്രാ യേല്‍കുലത്തെ ഈജിപ്തില്‍നിന്നു പുറപ്പെടു വിച്ച് മരുഭൂമിയിലേക്കു ഞാന്‍ നയിച്ചു. 11 എന്നിട്ട് എന്‍െറ ചട്ടങ്ങള്‍ ഞാന്‍ അവര്‍ക്കു കൊടുത്തു. എന്‍െറ എല്ലാ നിയമങ്ങളും ഞാന്‍ അവരെ അറിയിച്ചു. ആ നിയമങ്ങള്‍ ഒരുവന്‍ അനുസരിക്കുന്നുവെങ്കില്‍ അവന്‍ ജീവിക്കും. 12 വിശ്രമത്തിനുള്ള എല്ലാ വിശേഷദിവസങ്ങ ളെയുംപറ്റി ഞാന്‍ അവരോടു പറഞ്ഞു. ആ ശബത്തുനാളുകള്‍ എനിക്കും അവര്‍ക്കും ഇടയി ലുള്ള ഒരു പ്രത്യേകഅടയാളമായിരുന്നു. ഞാനാണ് യഹോവയെന്നും അവരെ ഞാന്‍ എനിക്കു വിശിഷ്ടരാക്കുകയായിരുന്നു എന്നും അവ കാണിച്ചു.
13 “പക്ഷേ യിസ്രായേല്‍കുലം മരുഭൂമിയില്‍ വച്ച് എനിക്കെതിരെ തിരിഞ്ഞു. അവര്‍ എന്‍െറ നിയമങ്ങള്‍ക്കൊത്തു നടന്നില്ല. അവര്‍ എന്‍െറ ചട്ടങ്ങള്‍ ധിക്കരിച്ചു. അവ നല്ല ചട്ടങ്ങളാണു താനും-ഒരുവന്‍ ആ ചട്ടങ്ങള്‍ അനുസരിക്കുന്നു വെങ്കില്‍ അവന്‍ ജീവിച്ചിരിക്കും. എന്‍െറ ശബ ത്തുനാളുകളെ അവര്‍ നിസ്സാരമാക്കിക്കളഞ്ഞു. ആ നാളുകളില്‍ അവര്‍ വളരെ വളരെ ഇരട്ടി ജോലി ചെയ്തു. എന്‍െറ കോപത്തിന്‍െറ മുഴു വന്‍ ചൂടും അവരെ അറിയിക്കാന്‍ വേണ്ടി ഞാന്‍ അവരെ മരുഭൂമിയിലിട്ട് നശിപ്പിക്കാന്‍ തീരുമാനിച്ചു. 14 പക്ഷേ അവരെ ഞാന്‍ നശി പ്പിച്ചില്ല. യിസ്രായേലിനെ ഈജിപ്തില്‍നിന്ന് ഞാന്‍ പുറത്തേക്കു കൊണ്ടുവന്നത് അന്യരാ ഷ്ട്രങ്ങള്‍ കണ്ടതാണ്. എന്‍െറ സല്‍പേര് കെട്ടു പോകരുതല്ലോ എന്ന് കരുതി ആ അന്യജനങ്ങ ളുടെ മുന്നിലിട്ട് യിസ്രായേലിനെ ഞാന്‍ നശിപ്പിച്ചില്ല. 15 ഞാന്‍ അവര്‍ക്കു വാഗ്ദാനം ചെയ്തിരുന്ന ദേശത്തേക്ക് അവരെ കൊണ്ടുവ രില്ല എന്നു മരുഭൂമിയില്‍വച്ച് ഞാന്‍ മറ്റൊരു പ്രതിജ്ഞയെടുത്തു. ആ ദേശം മറ്റെല്ലാ രാജ്യ ങ്ങളിലുംവച്ച് ഫലപുഷ്ടിയുള്ളതും മനോഹ രവുമായിരുന്നു!
16 “‘യിസ്രായേലുകാര്‍ എന്‍െറ ചട്ടങ്ങളെ കൂട്ടാക്കിയില്ല. അവര്‍ എന്‍െറ നിയമങ്ങള്‍ അനു സരിച്ചില്ല.. അവര്‍ എന്‍െറ ശബത്തുകളെ നിസ്സാരമാക്കിക്കളഞ്ഞു. അവരുടെ ഹൃദയം അവ രുടെ മലിനവിഗ്രഹങ്ങളുടെ പിറകേ പോയതി നാലാണ് അവര്‍ ഇതെല്ലാം ചെയ്തത്. 17 പക്ഷേ എനിക്ക് അവരോടു അനുതാപം തോന്നുക യാല്‍ അവരെ ഞാന്‍ മരുഭൂമിയിലിട്ട് നിശ്ശേഷം നശിപ്പിച്ചില്ല. 18 അവരുടെ മക്കളോടു ഞാന്‍ ഇങ്ങനെ പറഞ്ഞു, “മാതാപിതാക്കളെപ്പോലെ നിങ്ങളും ആകരുത്. അവരുടെ വ്യാജവിഗ്രഹ ങ്ങള്‍ കൊണ്ട് നിങ്ങളും അഴുക്കാകരുത്. അവ രുടെ നിയമങ്ങള്‍ അനുസരിക്കരുത്. അവരുടെ കല്പനകള്‍ക്കു വഴങ്ങരുത്. 19 ഞാനാകുന്നു യഹോവ. ഞാനാകുന്നു നിങ്ങളുടെ ദൈവം. എന്‍െറ നിയമങ്ങള്‍ അനുസരിക്കുക. എന്‍െറ കല്പനകള്‍ പാലിക്കുക. ഞാന്‍ ആവശ്യപ്പെടു ന്നതു ചെയ്യുക. 20 എന്‍െറ ശബത്തുകള്‍ നിങ്ങ ള്‍ക്ക് മുഖ്യമാണെന്നു കാട്ടിക്കൊടുക്കുക. അവ എനിക്കും നിങ്ങള്‍ക്കും ഇടയിലുള്ള ഒരു പ്രത്യേ ക അടയാളമാണെന്ന് ഓര്‍ക്കുക. ഞാനാകുന്നു യഹോവ. ഞാനാകുന്നു നിങ്ങളുടെ ദൈവം എന്ന് ആ ശബത്തുനാളുകള്‍ നിങ്ങള്‍ക്കു കാട്ടി ത്തരികയും ചെയ്യുന്നു.”
21 “‘പക്ഷേ ആ മക്കള്‍ എനിക്കെതിരെ തിരി ഞ്ഞു. അവര്‍ എന്‍െറ നിയമങ്ങള്‍ അനുസരി ച്ചില്ല. അവര്‍ എന്‍െറ കല്പനകള്‍ പാലിച്ചില്ല. ഞാന്‍ ആവശ്യപ്പെട്ടത് അവര്‍ ചെയ്തില്ല. അവ നല്ല നിയമങ്ങളാണുതാനും. ഒരുവന്‍ അവ അനു സരിക്കുന്നുവെങ്കില്‍ അവന്‍ ജീവിച്ചിരിക്കും. എന്‍െറ ശബത്തുനാളുകള്‍ അവര്‍ നിസ്സാരമാ ക്കിക്കളഞ്ഞു. അതുകൊണ്ട് എന്‍െറ കോപത്തി ന്‍െറ മുഴുവന്‍ചൂടും അവരെ അറിയിക്കാന്‍ വേണ്ടി അവരെ മരുഭൂമിയിലിട്ടു നശിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു. 22 എങ്കിലും ഞാന്‍ എന്നെ ത്തന്നെ തടഞ്ഞു. യിസ്രായേലിനെ ഈജി പ്തില്‍നിന്ന് ഞാന്‍ പുറപ്പെടുവിച്ചുകൊണ്ടു വന്നത് അന്യരാഷ്ട്രങ്ങള്‍ കണ്ടതാണ്. എന്‍െറ സല്‍പേര് കെട്ടുപോകരുതല്ലോ എന്നു കരുതി ആ അന്യജനങ്ങളുടെ മുന്നിലിട്ട് യിസ്രാ യേലിനെ ഞാന്‍ നശിപ്പിച്ചില്ല. 23 അതുകൊണ്ട് അവരെ പല രാജ്യങ്ങളിലും പല രാഷ്ട്രങ്ങ ളുടെ ഇടയിലുമായി ചിതറിച്ചുകളയുമെന്ന് ആ ജനത്തോടു ഞാന്‍ മരുഭൂമിയില്‍വച്ച് വേറൊരു സത്യം ചെയ്തു.
24 “‘യിസ്രായേലുകാര്‍ എന്‍െറ കല്പനകള്‍ പാലിച്ചില്ല. അവര്‍ എന്‍െറ നിയമങ്ങള്‍ അനു സരിച്ചില്ല. എന്‍െറ ശബത്തുനാളുകള്‍ അവര്‍ നിസ്സാരമാക്കിക്കളഞ്ഞു. അവരുടെ പിതാക്കന്മാ രുടെ വ്യാജവിഗ്രഹങ്ങളെ അവര്‍ ആരാധിക്കു കയും ചെയ്തു. 25 അതുകൊണ്ടു ഞാന്‍ അവ ര്‍ക്ക് നന്നല്ലാത്ത നിയമങ്ങള്‍ കൊടുത്തു. അതുകൊണ്ട് … കൊടുത്തു അഥവാ വിഗ്രഹങ്ങളെ ആരാധിക്കുന്ന രാഷ്ട്രങ്ങളുടെ നിയമങ്ങളും കല്പന കളും കൊടുത്തു. ജീവ രക്ഷയ്ക്കു തകാത്ത കല്പനകള്‍ കൊടുത്തു. 26 തങ്ങളുടെ വഴിപാടുകളാല്‍ സ്വയം മലിനരാ ക്കാന്‍ ഞാന്‍ അവരെ വിട്ടു. അവര്‍ സ്വന്തം കടിഞ്ഞൂലുകളെ ബലി കൊടുത്തുതുടങ്ങുക പോലും ചെയ്തു. അതിനാല്‍ ആ ജനത്തെ ഞാന്‍ നശിപ്പിക്കും. അപ്പോള്‍ അവരറിയും ഞാനാണ് യഹോവ എന്ന്.’ 27 ആയതിനാല്‍ മനുഷ്യപുത്രാ, നീ യിസ്രായേല്‍കുലത്തോട് ഇപ്പോള്‍ ഇങ്ങനെ പറയണം, ‘എന്‍െറ യജമാന നായ യഹോവ ഈ കാര്യങ്ങള്‍ പറയുന്നു, നിങ്ങളുടെ പൂര്‍വികര്‍ എന്നെ ദുഷിച്ചു പറയു കയും എനിക്കെതിരെ ദ്രോഹം ആലോചിക്കു കയും ചെയ്തു. 28 എന്നിട്ടും അവര്‍ക്കു കൊടു ക്കുമെന്ന് ഞാന്‍ വാക്കുകൊടുത്ത ദേശത്തേക്കു അവരെ ഞാന്‍ കൊണ്ടുവന്നു. സകലകുന്നുക ളും പച്ചമരങ്ങളും മുഴുവന്‍ അവര്‍ കണ്ടു. അവി ടെയെല്ലാം അവര്‍ തങ്ങളുടെ സ്വന്തം ബലികള്‍ വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിക്കുകയും അതെന്നെ കോപിഷ്ഠനാക്കുകയും ചെയ്തു. അവിടങ്ങ ളില്‍ അവര്‍ “പരിമളധൂപ”വും പാനീയബലി കളും അര്‍പ്പിച്ചു. 29 ആ ഉന്നതസ്ഥലങ്ങളിലേക്കു ചെല്ലുന്നതെന്തിനെന്ന് യിസ്രായേലുകാരോടു ഞാന്‍ ചോദിച്ചു. പക്ഷേ “ബാമാഹ്”എന്നു വിളിക്കുന്ന ആ ഉന്നതസ്ഥലങ്ങള്‍ ഇന്നും അവി ടെത്തന്നെയുണ്ട്.’”
30 ദൈവം പറഞ്ഞു, “ആ സകല ചീത്തത്ത രങ്ങളും യിസ്രായേലുകാര്‍ ചെയ്തു. അതു കൊണ്ട് യിസ്രായേല്‍കുലത്തോടു ഇങ്ങനെ പറ യുക. ‘എന്‍െറ യജമാനനായ യഹോവ ഈ കാര്യങ്ങള്‍ പറയുന്നു, നിങ്ങളുടെ പൂര്‍വികര്‍ ചെയ്ത കാര്യങ്ങള്‍ ആവര്‍ത്തിച്ച് നിങ്ങളും സ്വയം അഴുക്കായിരിക്കുന്നു. നിങ്ങള്‍ ഒരു വേശ്യയെപ്പോലെ പെരുമാറിക്കളഞ്ഞു. നിങ്ങ ളുടെ പൂര്‍വികര്‍ ആരാധിച്ച ഭയങ്കര വിഗ്രഹങ്ങ ളുടെ കൂടെ നിങ്ങള്‍ എന്നെ വിട്ടിരിക്കുന്നു. 31 നിങ്ങള്‍ കൊടുക്കുന്ന വഴിപാടുകള്‍ പഴയവ തന്നെ. വ്യാജദൈവങ്ങള്‍ക്കു വഴിപാടായി നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ തീയിലിടു ന്നു. ഇപ്പോഴും ആ മലിനവിഗ്രഹങ്ങള്‍ കൊണ്ട് നിങ്ങള്‍ നിങ്ങളെത്തന്നെ അഴുക്കാക്കുന്നു! എന്‍െറ അടുത്തുവന്ന് എന്‍െറ അരുളപ്പാടു കേള്‍ക്കാന്‍ നിങ്ങളെ ഞാന്‍ അനുവദിക്കണ മെന്ന് നിങ്ങള്‍ സത്യമായും ആലോചിക്കുന്നു ണ്ടോ? യജമാനനും യഹോവയും ഞാനാകുന്നു. എന്‍െറ ജീവന്‍വച്ച് ഞാന്‍ വാഗ്ദാനം ചെയ്യു ന്നു, നിങ്ങളുടെ ചോദ്യങ്ങള്‍ക്കു മറുപടിയും നിങ്ങള്‍ക്ക് അരുളപ്പാടും ഞാന്‍ തരില്ല! 32 മറ്റു രാഷ്ട്രങ്ങളെപ്പോലെ നിങ്ങള്‍ക്കും ആകണ മെന്നു നിങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നത് ഒരിക്കലും നടക്കില്ല. മറ്റു രാഷ്ട്രങ്ങളിലുള്ളവ രെപ്പോലെ നിങ്ങളും ജീവിച്ചുകൊള്ളുക. മരക്ക ഷണങ്ങളെയും കല്ലിനെയും നിങ്ങള്‍ സേവി ച്ചുകൊണ്ടിരിക്കുക!’”
33 എന്‍െറ യജമാനനായ യഹോവ പറയു ന്നു, “എന്‍െറ ജീവന്‍വച്ച് ഞാന്‍ വാഗ്ദാനം ചെയ്യുന്നു, ഒരു രാജാവിനെപ്പോലെ ഞാന്‍ നിങ്ങളെ ഭരിക്കും. പക്ഷേ എന്‍െറ ഊക്കുള്ള കൈ ഉയര്‍ത്തി ഞാന്‍ നിങ്ങളെ ശിക്ഷിക്കും. നിങ്ങള്‍ക്കെതിരെ ഞാന്‍ എന്‍െറ കോപം കാണിക്കും! 34 ഞാന്‍ നിങ്ങളെ അന്യരാഷ്ട്രങ്ങ ളില്‍നിന്നും മാറ്റും. അവരുടെഇടയില്‍ ചിതറി ക്കിടക്കുന്ന നിങ്ങളെ ഞാന്‍ ശേഖരിച്ച് മടക്കി ക്കൊണ്ടുവരും. എന്‍െറ ശക്തിയില്‍, എന്‍െറ കോപം പ്രകടിപ്പിച്ചായിരിക്കും ഞാനതു ചെയ്യുക! 35 ഞാന്‍ നിങ്ങളെ മുന്പുചെയ്ത തുപോലെ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു മരുഭൂമിയി ലേക്കു നയിക്കും. പക്ഷേ അത് അന്യരാഷ്ട്ര ങ്ങള്‍ പാര്‍ക്കുന്ന ഒരിടമായിരിക്കും. നാം മുഖ ത്തോടുമുഖം നോക്കിനില്‍ക്കെ ഞാന്‍ നിങ്ങളെ വിധിക്കും. 36 നിങ്ങളുടെ പൂര്‍വികരെ ഈജി പ്തിനടുത്തുള്ള മരുഭൂമിയില്‍വച്ച് ഞാന്‍ എങ്ങ നെ വിധിച്ചുവോ അതേപോലെ നിങ്ങളെയും ഞാന്‍ വിധിക്കും.”എന്‍െറ യജമാനനായ യഹോവ ഈ കാര്യങ്ങള്‍ പറഞ്ഞു.
37 “ഞാന്‍ നിങ്ങളെ കുറ്റവാളികളെന്നു വിധി ക്കുകയും കരാറിന്‍െറ ബാധ്യതയ്ക്കു നിങ്ങളെ ഏല്പിക്കുകയും ചെയ്യും. 38 എനിക്കെതിരെ തിരി യുകയും എന്നോടു പാപം ചെയ്യുകയും ചെയ്ത സകലരെയും ഞാന്‍ അവരുടെ ജന്മദേ ശത്തുനിന്ന് വേര്‍പെടുത്തുകയും നീക്കം ചെയ്യു കയും ചെയ്യും. പിന്നെ ഒരിക്കലും അവര്‍ യിസ്രായേല്‍ ദേശത്തു വരികയില്ല. അപ്പോള്‍ ഞാനാണ് യഹോവ എന്ന് നിങ്ങളറിയും.”
39 യിസ്രായേല്‍കുലമേ, എന്‍െറ യജമാന നായ യഹോവ ഇപ്പോള്‍ ഇങ്ങനെ അരുളിച്ചെ യ്യുന്നു. “തന്‍െറ വ്യാജവിഗ്രഹങ്ങളെ ആര്‍ക്കെ ങ്കിലും ആരാധിക്കണമെന്നുണ്ടെങ്കില്‍ അവന്‍ പോയി ആരാധിക്കട്ടെ. പക്ഷേ പിന്നെ നിങ്ങ ള്‍ക്ക് എന്‍െറ അരുളപ്പാട് കിട്ടുമെന്നു കരുതണ്ട! എന്‍െറ നാമം ഇനിയും നിങ്ങള്‍ ദുഷിപ്പിക്ക യില്ല! നിങ്ങളുടെ വ്യാജവിഗ്രഹങ്ങള്‍ക്ക് നിങ്ങള്‍ വഴിപാടുകള്‍ കൊടുത്തുകൊണ്ടിരി ക്കുന്ന കാലത്തോളം ഏതായാലുമില്ല.”
40 എന്‍െറ യജമാനനായ യഹോവ പറയുന്നു, “എന്നെ സേവിക്കുന്നതിനായി ജനം യിസ്രായേ ലിലെ ഉന്നതപര്‍വതംകൂടി ആയ എന്‍െറ വിശുദ്ധപര്‍വതത്തില്‍ വരണം! യിസ്രായേ ലിലെ ഉന്നതപര്‍വതനിരയില്‍ അവരെന്നെ ശുശ്രൂഷിക്കണം. യിസ്രായേല്‍ജനം മുഴുവന്‍ അവിടെ അവരുടെ സ്വന്തം മണ്ണില്‍, അവരുടെ ദേശത്തു തന്നെ-എന്നെ ശുശ്രൂഷിക്കണം. അവി ടെവച്ച് ഞാനവരെ സ്വീകരിക്കുകയും അവ രോടു പ്രതികരിക്കുകയും ചെയ്യും. എനിക്ക് വഴിപാടുകളുമായി എന്തായാലും നിങ്ങള്‍ അവിടെ വരണം. നിങ്ങളുടെ വിളവിന്‍െറ ആദ്യഭാഗവും വിശിഷ്ടകാഴ്ചകളും സകല വിശുദ്ധവഴിപാടുകളും അവിടെ, ആ സ്ഥലത്തു കൊണ്ടുവരണം. 41 അപ്പോള്‍ നിങ്ങളുടെ ബലി കളുടെ സുഗന്ധത്തെച്ചൊല്ലി ഞാന്‍ സന്തുഷ്ട നായിരിക്കും. ഞാന്‍ നിങ്ങളെ മടക്കിക്കൊണ്ടുവ രുന്പോള്‍ അതു നടക്കും. ഞാന്‍ പല രാഷ്ട്രങ്ങ ളുടെ ഇടയില്‍ നിങ്ങളെ ചിതറിച്ചു. പക്ഷേ ഞാന്‍ നിങ്ങളെ നിങ്ങള്‍ ചിതറിക്കിടക്കുന്ന രാഷ്ട്രങ്ങള്‍ക്കിടയില്‍നിന്ന് പെറുക്കിക്കൂട്ടി എന്‍െറ വിശിഷ്ടജനമാക്കും. ആ സകലരാഷ്ട്ര ങ്ങളും അതുകാണും. 42 അപ്പോള്‍ ഞാനാണ് യഹോവ എന്ന് നിങ്ങളറിയും നിങ്ങളുടെ പൂര്‍വികര്‍ക്കു കൊടുക്കുമെന്നു ഞാന്‍ സത്യം ചെയ്ത ദേശത്തേക്ക്- യിസ്രായേല്‍ദേശത്തേക്കു തന്നെ-നിങ്ങളെ മടക്കിക്കൊണ്ടുവരുന്പോള്‍ നിങ്ങള്‍ അതറിയും. 43 നിങ്ങളെ അഴുക്കാക്കിയ നിങ്ങളുടെ സകല ചീത്തപ്രവൃത്തികളെയും പറ്റി ആ ദേശത്തുവച്ച് നിങ്ങള്‍ ഓര്‍ക്കയും ലജ്ജിക്കയും ചെയ്യും. 44 യിസ്രായേല്‍കുടുംബ മേ, നിങ്ങള്‍ ഒട്ടനവധി ചീത്തപ്രവൃത്തികള്‍ ചെയ്തിട്ടുണ്ട്. അവയുടെ പേരില്‍ നിങ്ങള്‍ നശിപ്പിക്കപ്പെടേണ്ടതുമാണ്. പക്ഷേ എന്‍െറ സല്‍പേരു സംരക്ഷിക്കുന്നതിനു വേണ്ടി നിങ്ങള്‍ ശരിക്കും അര്‍ഹിക്കുന്ന ശിക്ഷ ഞാന്‍ തരികയില്ല. അപ്പോള്‍ നിങ്ങളറിയും ഞാനാണ് യഹോവ എന്ന്.”എന്‍െറ യജമാനനായ യഹോവ ഈ കാര്യങ്ങള്‍ പറഞ്ഞു.
45 അപ്പോള്‍ യഹോവയുടെ അരുളപ്പാട് എനി ക്കുണ്ടായി. അവന്‍ പറഞ്ഞു, 46 “മനുഷ്യപുത്രാ, യെഹൂദയുടെ തെക്കേഭാഗമായ നെഗെവിനു നേരെനോക്കി നെഗെവ് വനത്തോടു പ്രസംഗി ക്കുക. 47 നെഗെവ് വനത്തോടു പറയുക, ‘യഹോവയുടെ അരുളപ്പാട് ശ്രദ്ധിച്ചു കേള്‍ ക്കുക. എന്‍െറ യജമാനനായ യഹോവ ഈ കാര്യങ്ങള്‍ പറഞ്ഞു, നോക്കിക്കോളൂ, നിങ്ങ ളുടെ വനത്തിന് തീ കൊളുത്താന്‍ ഞാന്‍ ഒരു ങ്ങിക്കഴിഞ്ഞു. ആ തീ ഓരോ പച്ചമരത്തെയും ഓരോ ഉണക്കമരത്തെയും ചുട്ടു ചാന്പലാക്കും. ആ തീ അണയുകയില്ല. അത് തെക്കുതൊട്ട് വടക്കുവരെ മുഴുവന്‍ ദേശവും ചുട്ടുമുടിക്കും. 48 അപ്പോള്‍ യഹോവ തന്നെയായ ഞാനാണ് തീ കൊളുത്തിയതെന്ന് സകല ജനവും കാണും. ആ തീ അണയുകയില്ല!’”
49 അപ്പോള്‍ യെഹെസ്കേല്‍ എന്ന ഞാന്‍ പറഞ്ഞു, “അയ്യോ, എന്‍െറ യജമാനനായ യഹോവേ! ഞാനിതെല്ലാം പറഞ്ഞാല്‍, ഞാന്‍ വെറും കഥകളാണു പറയുന്നതെന്ന് ജനം പറ യും. അതു നേരായും സംഭവിക്കുമെന്ന് അവര്‍ ഒരിക്കലും വിചാരിക്കില്ല!”