21
അതുകൊണ്ട് യഹോവയുടെ അരുളപ്പാട് വീണ്ടും എനിക്കുണ്ടായി. അവന്‍ പറ ഞ്ഞു, “മനുഷ്യപുത്രാ, യെരൂശലേമിനുനേരെ നോക്കി അവരുടെ വിശുദ്ധസ്ഥലങ്ങള്‍ക്കെ തിരെ നീ പ്രസംഗിക്കുക. എനിക്കുവേണ്ടി യിസ്രായേല്‍ദേശത്തിനെതിരെ നീ പ്രസംഗി ക്കുക. യിസ്രായേല്‍ദേശത്തോടു പറയുക, ‘യഹോവ ഈ കാര്യങ്ങള്‍ പറഞ്ഞു, ‘ഞാന്‍ നിനക്കെതിരാണ്! എന്‍െറ വാള്‍ ഞാന്‍ ഉറയില്‍ നിന്ന് ഊരും,-നല്ല മനുഷ്യരെയും ചീത്തമനുഷ്യ രെയും ഞാന്‍ നിന്നില്‍നിന്നു വേര്‍പെടുത്തും! നല്ല മനുഷ്യരെയും ചീത്തമനുഷ്യരെയും ഞാന്‍ നിന്നില്‍നിന്ന് അറുത്തുമാറ്റും! തെക്കു മുതല്‍ വടക്കുവരെ സകലമനഷ്യര്‍ക്കുമെതിരെ ഞാന്‍ ഊരിയ വാള്‍ പ്രയോഗിക്കും. അപ്പോള്‍ സകലരുമറിയും ഞാനാണ് യഹോവ എന്ന്. ഞാന്‍ എന്‍െറ വാള്‍ ഉറയില്‍നിന്ന് ഊരിയിട്ടു ണ്ടെന്നും സകലരുമറിയും. അതു കഴിയുംവരെ എന്‍െറ വാള്‍ ഉറയിലേക്കു തിരിച്ചു പോക യില്ല.’”
ദൈവം എന്നോടു പറഞ്ഞു, “മനുഷ്യപുത്രാ, ഹൃദയം തകര്‍ന്ന ഒരു ദു:ഖിതനെപ്പോലെ നീ ജനത്തിന്‍െറ മുന്പാകെചെന്ന് ഏങ്ങലടിക്കുക. അപ്പോള്‍ ‘നീ ഏങ്ങലടിക്കുതെന്ത്?’ എന്ന് ജനം നിന്നോടു ചോദിക്കും. അതിന് നീ ഇങ്ങ നെ പറയണം, ‘വരാന്‍ പോകുന്ന ദു:ഖവാര്‍ത്ത കാരണം തന്നെ. അതു വരുന്പോള്‍ ഭയംകൊണ്ട് സകലഹൃദയങ്ങളും ഉരുകിപ്പോകും. സകല കൈകളും കുഴഞ്ഞുപോകും. സകലആത്മാവും കലങ്ങിപ്പോകും. സകലകാല്‍മുട്ടുകളും വെള്ളം പോലെ ആയിപ്പോകും.’ നോക്കിക്കോളൂ, ആ ചീത്തവാര്‍ത്ത വരുന്നുണ്ട്. ഇപ്പറഞ്ഞത് സംഭ വിക്കും!”എന്‍െറ യജമാനനായ യഹോവ ഈ കാര്യങ്ങള്‍ പറഞ്ഞു.
വാള്‍ ഒരുങ്ങിക്കഴിഞ്ഞു
യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി. അവന്‍ പറഞ്ഞു, “മനുഷ്യപുത്രാ, എനിക്കു വേണ്ടി ജനത്തോടു സംസാരിക്കുക. ഈ കാര്യ ങ്ങള്‍ പറയുക. ‘എന്‍െറ യജമാനനായ യഹോവ ഈ കാര്യങ്ങള്‍ പറയുന്നു:
“നോക്കുക, ഒരു വാള്‍, ഒരു മൂര്‍ച്ചയുള്ള വാള്‍.
ആ വാള്‍ മിനുക്കിയുമിരിക്കുന്നു.
10 വാള്‍ മൂര്‍ച്ച കൂട്ടിയത് കൊല്ലാന്‍ വേണ്ടി ത്തന്നെ.
അത് മിനുക്കിയത് ഇടിവാള്‍പോലെ തിളങ്ങാന്‍ വേണ്ടിത്തന്നെ.
എന്‍െറ മകനേ, നിന്നെ ശിക്ഷിക്കുവാന്‍ വേണ്ടി ഞാന്‍ ഉപ യോഗിച്ച വടിയില്‍നിന്ന് നീ ഓടിക്കളഞ്ഞു.
ആ മരത്തിന്‍െറ വടി കൊണ്ടുള്ള ശിക്ഷ നീ നിരസിച്ചു.
11 അതുകൊണ്ട് വാള്‍ മിനുക്കിയിരിക്കയാണ്.
ഇനി അതുപയോഗിക്കാം. വാള്‍ അണയ്ക്കുക യും മിനുക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ മൂര്‍ച്ചയുള്ളതു കൊണ്ട്
അത് കൊല്ലുന്നവന്‍െറ കയ്യില്‍ വച്ചു കൊടുക്കാം.
12 “‘മനുഷ്യപുത്രാ, അലറുകയും നിലവിളി ക്കയും ചെയ്യുക!! എന്തുകൊണ്ടെന്നാല്‍ ആ വാള്‍ എന്‍െറ ജനത്തിനും യിസ്രായേലിലെ സകല ഭരണാധികാരികള്‍ക്കുമെതിരെ പ്രയോ ഗിക്കപ്പെടും! ഭയപ്പെട്ട ആ ഭരണാധികാരികള്‍ വാള്‍ വരുന്ന നേരം എന്‍െറ ജനത്തിന്‍െറ കൂടെ ഉണ്ടാവും! അതിനാല്‍ നിന്‍െറ ദു:ഖം കാണിപ്പാനായി വലിയ ശബ്ദമുണ്ടാക്കിക്കൊ ണ്ട് തുടയില്‍ അടിക്കുക! 13 എന്തുകൊണ്ടെന്നാല്‍ അതൊരു വെറും പരീക്ഷ മാത്രമല്ല! മരത്തിന്‍െറ വടികൊണ്ടുള്ള ശിക്ഷ നീ നിരസിച്ചു. പിന്നെ വേറെ എന്തുകൊണ്ടു വേണം നിന്നെ ശിക്ഷി ക്കാന്‍? ശരി, വാള്‍ തന്നെ.’”എന്‍െറ യജമാന നായ യഹോവയാണിതു പറഞ്ഞത്.
14 ദൈവം പറഞ്ഞു,
“മനുഷ്യപുത്രാ, നീ കൈ കൊട്ടി എനിക്കുവേണ്ടി
ജനത്തോടു സംസാരി ക്കുക,
“വാള്‍ രണ്ടുവട്ടം താഴോട്ടു വരട്ടെ, അതെ, മൂന്നുവട്ടം!
ഈ വാള്‍ ജനത്തെ കൊല്ലാനായി ട്ടുള്ളതാണ്.
മഹാസംഹാരത്തിനുള്ള വാള്‍ ഇതു തന്നെ!
ഈ വാള്‍ അവരില്‍ കുത്തിയിറങ്ങും.
15 ഭയംകൊണ്ട് അവരുടെ ഹൃദയങ്ങള്‍ ഉരുകും.
ധാരാളം പേര്‍ വീഴുകയും ചെയ്യും.
നഗരവാ തിലുകളില്‍വച്ച് അനേകംപേരെ വാള്‍ കൊല്ലും.
അതെ, ഇടിവാള്‍പോലെ അതു വെട്ടി ത്തിളങ്ങും.
അതു തിളക്കിയത് ജനത്തെ കൊല്ലാന്‍ വേണ്ടിത്തന്നെ!
16 വാളേ, മൂര്‍ച്ചയോടെ ഇരിക്കുക!
വലത്തോ ട്ടും മുന്പോട്ടും
ഇടത്തോട്ടും വെട്ടുക.
നിന്‍െറ വാള്‍ത്തല ചെല്ലണമെന്നു നിര്‍ദ്ദേശിക്കപ്പെട്ടിട ത്തെല്ലാം ചെല്ലുക!
17 “അപ്പോള്‍ ഞാനും എന്‍െറ കൈകൊട്ടും.
എന്‍െറ കോപം ഞാന്‍ അടക്കുകയും ചെയ്യും.
യഹോവയായ ഞാന്‍, ഇതാ പറഞ്ഞിരിക്കു ന്നു!”
യെരൂശലേമിലേക്കുള്ള വഴി തെരഞ്ഞെടുക്കല്‍
18 യഹോവയുടെ അരുളപ്പാട് എനിക്കു ണ്ടായി. അവന്‍ പറഞ്ഞു, 19 “മനുഷ്യപുത്രാ, ബാബിലോണില്‍നിന്നുള്ള രണ്ടു പാതകള്‍ നീ വരയ്ക്കുക. അതു ബാബിലോണ്‍രാജാവിന്‍െറ വാളിനു വരാനുള്ള വഴികാട്ടണം. രണ്ടു വഴിക ളും ഒരേസ്ഥലത്തുനിന്ന്, ബാബിലോണില്‍ നിന്ന് തുടങ്ങണം. പിന്നെ, ഏതു നഗരത്തിലേ ക്കാണ് ആ പാതയെന്നു കാട്ടാന്‍ ഓരോന്നി ന്‍െറയും തലയ്ക്കല്‍ ഒരടയാളം വരയ്ക്കുക. 20 വാള്‍ ഏതുവഴി വരുമെന്നു കാണിക്കാന്‍ ആ അടയാളം ഉപയോഗിക്കുക. ഒരു പാത അമ്മോ ന്യരുടെ നഗരമായ രബയിലേക്കും മറ്റേ പാത യെഹൂദയിലെ സുരക്ഷിതനഗരമായ യെരൂശ ലേമിലേക്കും നയിക്കും! 21 ആ പ്രദേശത്തെ ആക്ര മിക്കാനുള്ള വഴി ആലോചിക്കയാണ് ബാബി ലോന്‍രാജാവ് എന്ന് അതു കാണിക്കുന്നു. വഴി രണ്ടായി പിരിയുന്നിടത്ത് അവന്‍ വന്നിരി ക്കുന്നു. ഭാവി അറിയാന്‍വേണ്ടി അവന്‍ ലക്ഷ ണങ്ങള്‍ നോക്കിയിരിക്കുന്നു. അവന്‍ കുറെ അന്പുകള്‍ കുലയ്ക്കുകയും കുലദേവന്മാരോടു ചോദിക്കുകയും അവന്‍ കൊന്ന ഒരു മൃഗത്തി ന്‍െറ കരളില്‍ നോക്കുകയും ചെയ്തിരിക്കുന്നു.
22 “തന്‍െറ വലത്തുവശത്തുള്ള പാതയിലൂടെ പോകണമെന്ന് ലക്ഷണങ്ങള്‍ ബാബിലോണ്‍ രാജാവിനോടു പറയുന്നു. അത് യെരൂശലേമി ലേക്കുള്ള പാതയത്രെ! മരം കൊണ്ടുള്ള ഇടിയെ ന്ത്രങ്ങള്‍ കൊണ്ടുവരാന്‍ അവന്‍ ഒരുക്കം കൂട്ടു ന്നു. അവന്‍ കല്പനകള്‍ കൊടുക്കുകയും അവ ന്‍െറ സൈന്യം കൊല തുടങ്ങുകയും ചെയ്യും. അവര്‍ പോര്‍വിളിമുഴക്കും. പിന്നെ അവര്‍ നഗരത്തിനുചുറ്റും ചേറുകൊണ്ട് ഒരു മതില്‍ കെട്ടുകയും മതിലുകള്‍ വരേയ്ക്കും ചേറുകൊ ണ്ട് ഒരു നിരത്തുണ്ടാക്കുകയും നഗരം ആക്രമി ക്കുന്നതിനുവേണ്ടി തടിഗോപുരങ്ങളുണ്ടാക്കുക യും ചെയ്യും. 23 ആ ക്ഷുദ്രലക്ഷണങ്ങളൊന്നും യിസ്രായേലുകാരെ ബാധിച്ചില്ല. വ്യാജപ്രവാ ചകര്‍ തങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങളും തങ്ങളെടുത്ത പ്രതിജ്ഞകളും സംഭവിക്കുമെന്ന് അവര്‍ക്കു ബോദ്ധ്യമായിരുന്നു. പക്ഷേ യഹോ വ അവരുടെ പാപത്തെ ഓര്‍ക്കും! അപ്പോള്‍ യിസ്രായേലുകാര്‍ പിടിക്കപ്പെടും.”
24 എന്‍െറ യജമാനനായ യഹോവ ഇതു പറ യുന്നു, “നിങ്ങള്‍ നിരവധി ചീത്തത്തങ്ങള്‍ ചെ യ്തിരിക്കുന്നു. നിങ്ങളുടെ പാപങ്ങള്‍ സ്പഷ്ട മാണ്. നിങ്ങള്‍ അപരാധികളാണ് എന്നോര്‍ ക്കാന്‍ എന്നെ നിങ്ങള്‍ നിര്‍ബന്ധിച്ചു. അതു കൊണ്ട് ശത്രു അവന്‍െറ കയ്യാല്‍ നിങ്ങളെ പിടിക്കും. നിങ്ങള്‍ പിടിച്ചുകൊണ്ടുപോകപ്പെ ടും. 25 യിസ്രായേലിന്‍െറ ദുഷ്ടനായ തലവാ, നീ കൊല്ലപ്പെടും. നിന്‍െറ ദണ്ഡനത്തിനുള്ള സമയം എത്തിക്കഴിഞ്ഞു! അന്ത്യം എത്തിക്കഴി ഞ്ഞു!”
26 എന്‍െറ യജമാനനായ യഹോവ ഈ കാര്യ ങ്ങള്‍ പറയുന്നു, “തലപ്പാവും കിരീടവും എടു ത്തുമാറ്റുക! തകിടംമറിക്കുള്ള സമയമായി. പ്രമാ ണിമാരെ ഞാന്‍ താഴെ ഇറക്കും. ഇപ്പോള്‍ പ്രമാ ണിമാരല്ലാത്തവര്‍ പ്രമാണിമാരാവും. 27 ആ നഗ രത്തെ ഞാന്‍ നിശ്ശേഷം നശിപ്പിക്കും! പക്ഷേ അനുയോജ്യനായവന്‍ പുതിയ രാജാവാകും വരെ അതു സംഭവിക്കയില്ല. അതിനുശേഷം അവനെ ഈ നഗരം പിടിക്കാന്‍ ഞാന്‍ അനുവ ദിക്കും.”
അമ്മോനിനെതിരെയുള്ള പ്രവചനം
28 ദൈവം പറഞ്ഞു, “മനുഷ്യപുത്രാ, എനിക്കു വേണ്ടി ജനത്തോട് ഈ കാര്യങ്ങള്‍ പ്രസംഗി ക്കുക. ‘എന്‍െറ യജമാനനായ യഹോവ അമ്മോ ന്യരെക്കുറിച്ചും അവരുടെ നിന്ദയെക്കുറിച്ചും ഈ കാര്യങ്ങള്‍ പറയുന്നു,
“നോക്കുക, ഒരു വാള്‍!
ആ വാള്‍ അതിന്‍െറ ഉറയ്ക്കു പുറത്താണ്.
ആ വാള്‍ മിനുക്കിയിരി ക്കുന്നു!
അത് കൊലയ്ക്കൊരുങ്ങിക്കഴിഞ്ഞു.
അത് ഇടിവാള്‍ പോലെ വെട്ടിത്തിളങ്ങാന്‍ വേണ്ടി മിനുക്കിയതായിരുന്നു!
29 നിങ്ങളുടെ ദര്‍ശനങ്ങളെല്ലാം വെറുതെയാ ണ്.
നിങ്ങളുടെ ജാലവിദ്യ നിങ്ങളെ സഹായി ക്കില്ല.
അത് ഒരുകൂട്ടം നുണകള്‍ മാത്രമാണ്.
വാള്‍ ഇപ്പോള്‍ ദുഷ്ടന്മാരുടെ കഴുത്തുകളില്‍ തൊട്ടു നില്‍പ്പുണ്ട്.
ഉടന്‍ അവര്‍ വെറും ജഢ ങ്ങളായിത്തീരും.
അവരുടെ സമയം എത്തിക്കഴി ഞ്ഞു.
അവരുടെ ദുഷ്ടത ഒടുങ്ങാനുളള സമയം എത്തിക്കഴിഞ്ഞു.
ബാബിലോണിനെതിരെയുള്ള പ്രവചനം
30 “‘വാള്‍ അതിന്‍െറ ഉറയിലേക്കു തിരിച്ചി ടുക. ബാബിലോണേ, നിന്നെ സൃഷ്ടിച്ചസ്ഥല ത്തും നീ ജനിച്ച ദേശത്തുംവച്ച് നിന്നെ ഞാന്‍ ന്യായം വിധിക്കും. 31 എന്‍െറ കോപം നിന്‍െറ മേല്‍ ഞാന്‍ ചൊരിയും. എന്‍െറ കോപം ഒരു ചൂടുകാറ്റെന്നപോലെ നിന്നെ പൊള്ളിക്കും. കൊലയില്‍ മിടുക്കരായ ക്രൂരന്മാര്‍ക്കു നിന്നെ ഞാന്‍ ഏല്പിക്കും. 32 തീക്ക് വിറകെന്നപോലെ ആയിപ്പോകും നീ. നിന്‍െറ രക്തം ഭൂമിയുടെ അത്യാഴത്തിലേക്കു ഒഴുകും- പിന്നെ ഒരിക്കലും ജനം നിന്നെ ഓര്‍ക്കയില്ല. യഹോവയായ ഞാന്‍ അരുളിച്ചെയ്തിരിക്കുന്നു!’”