യെഹെസ്കേല്‍ യെരൂശലേമി നെതിരെ പ്രസംഗിക്കുന്നു
22
യഹോവയുടെ അരുളപ്പാട് എനിക്കു ണ്ടായി. അവന്‍ പറഞ്ഞു, “മനുഷ്യ പുത്രാ, കൊലയാളികളുടെ നഗരത്തിന്‍െറ ന്യായവിധി നിനക്കു നടത്താമോ? അവള്‍ ചെയ്തുകൂട്ടിയ സകല അതിക്രമങ്ങളെയും പറ്റി അവളോടു നിനക്കു പറയാമോ? നീ പറയണം, ‘എന്‍െറ യജമാനനായ യഹോവ ഇങ്ങനെ പറയുന്നു, നഗരം മുഴുവനും കൊല യാളികളാണ്. ആയതിനാല്‍ അവളുടെ ശിക്ഷ യ്ക്കുള്ള സമയം വരും! അവള്‍ അവള്‍ക്കുവേ ണ്ടി ആ വൃത്തികെട്ട വിഗ്രഹങ്ങളുണ്ടാക്കി. ആ വിഗ്രഹങ്ങള്‍ അവളെ അശുദ്ധയുമാക്കി!
“‘യെരൂശലേംകാരേ, നിങ്ങള്‍ അനേകരുടെ രക്തം ചൊരിയുകയും അങ്ങനെ അപരാധിക ളായിത്തീരുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ വൃത്തികെട്ട വിഗ്രഹങ്ങളുണ്ടാക്കുകയും അശുദ്ധ രാകുകയും ചെയ്തിരിക്കുന്നു. നിങ്ങളുടെ ശിക്ഷയ്ക്കു സമയമായി. നിങ്ങളുടെ അന്ത്യം എത്തിക്കഴിഞ്ഞു. അതിനാല്‍ അന്യരാഷ്ട്രങ്ങള്‍ നിങ്ങളെ പുച്ഛിക്കാനും പരിഹസിക്കാനും ഞാന്‍ ഇടയാക്കിയിരിക്കുന്നു. അവര്‍ നിങ്ങളെ നിന്ദിക്കുകയും അവജ്ഞയോടെ കാണുകയും ചെയ്യും. അടുത്തും അകലെയുമുള്ളവര്‍ നിങ്ങ ളെ പരിഹസിക്കും. നിങ്ങളുടെ മാനം നിങ്ങള്‍ കെടുത്തിയിരിക്കുന്നു. ഉച്ചത്തിലുള്ള ചിരികള്‍ നിങ്ങള്‍ക്കു കേള്‍ക്കാം.
“നോക്കുക! യിസ്രായേലിലെ നേതാക്കളെ ല്ലാം അന്യരെ കൊല്ലുന്നതിനുവേണ്ടി അവന വനെ ബലവാനാക്കുകയാണ്. യെരൂശലേമിലു ള്ളവര്‍ സ്വന്തം അപ്പനമ്മമാരെ ആദരിക്കുന്നില്ല. അവര്‍ നഗരത്തിലുള്ള മറുനാട്ടുകാരെ ഉപദ്ര വിക്കുകയും അനാഥരെയും വിധവകളെയും ചതിക്കുകയും ചെയ്യുന്നു. എന്‍െറ വിശുദ്ധവ സ്തുക്കളെ നിങ്ങള്‍ വെറുക്കുകയും എന്‍െറ ശബത്തുകളെ നിങ്ങള്‍ നിസ്സാരമാക്കിക്കളയുക യും ചെയ്യുന്നു. യെരൂശലേമിലുള്ളവര്‍ അന്യ രെപ്പറ്റി പൊളി പറയുന്നു. അങ്ങനെ ചെയ്യു ന്നത് ആ നിരപരാധികളെ കൊല്ലുന്നതിനു വേണ്ടിയത്രെ. വിഗ്രഹങ്ങളെ ആരാധിക്കാനായി ജനം മലകളില്‍ പോവുകയും ആ വിഗ്രഹ ങ്ങള്‍ക്കര്‍പ്പിക്കപ്പെട്ട ഭക്ഷണം കഴിക്കുകയും ചെയ്യുന്നു.
“യെരൂശലേമില്‍ അവര്‍ നിന്ദ്യമായ ലൈംഗി കപാപങ്ങള്‍ ചെയ്യുന്നു. 10 യെരൂശലേമില്‍ അവര്‍ സ്വന്തം അപ്പന്‍െറ ഭാര്യയോടു രതിയി ലേര്‍പ്പെട്ട് പാപം ചെയ്യുന്നു. യെരൂശലേമില്‍ പുരുഷന്മാര്‍ സ്ത്രീകളെ ആര്‍ത്തവസമയത്തു പോലും ബലാത്സംഗം ചെയ്യുന്നു. 11 ഒരുത്തന്‍ തന്‍െറ സ്വന്തം അയല്‍ക്കാരന്‍െറ ഭാര്യയോടു ആ മഹാപാപം ചെയ്യുന്നു. വേറൊരുത്തന്‍ തന്‍െറ സ്വന്തം മകന്‍െറ ഭാര്യയോടൊത്ത് രതി യിലേര്‍പ്പെടുകയും അവളെ മലിനപ്പെടുത്തു കയും ചെയ്യുന്നു. ഇനിയുമൊരുത്തന്‍ തന്‍െറ അപ്പന്‍െറ മകളെ-തന്‍െറ സ്വന്തം പെങ്ങളെ-ബലാത്സംഗം ചെയ്യുന്നു.
12 “യെരൂശലേമില്‍ നിങ്ങള്‍ പുരുഷന്മാര്‍, മനു ഷ്യരെ കൊല്ലുന്നതിന് കൂലി വാങ്ങുന്നു. നിങ്ങള്‍ പണം കടം കൊടുക്കുകയും അതിന് പലിശ ഈടാക്കുകയും ചെയ്യുന്നു. അല്പം പണ മുണ്ടാക്കുന്നതിനുവേണ്ടി നിങ്ങള്‍ അയല്‍ ക്കാരെ ചതിക്കുന്നു. എന്നെയോ, നിങ്ങള്‍ മറന്നു കളഞ്ഞുമിരിക്കുന്നു.’ എന്‍െറ യജമാനനായ യഹോവ ഈ കാര്യങ്ങള്‍ പറഞ്ഞു.
13 “ദൈവം പറഞ്ഞു, ‘ഇതാ നോക്കിക്കൊള്ളു ക! എന്‍െറ കൈ താഴേക്കടിച്ചുകൊണ്ട് നിങ്ങളെ ഞാന്‍ തടയും! ജനത്തെ ചതിക്കുകയും കൊല്ലു കയും ചെയ്തതിന് നിങ്ങളെ ഞാന്‍ ശിക്ഷി ക്കും. 14 അപ്പോള്‍ നിനക്ക് ധൈര്യമുണ്ടാകുമോ? ഞാന്‍ നിന്നെ ശിക്ഷിക്കാന്‍ വരുന്ന നേരത്ത് നിനക്കു ശക്തിയുണ്ടാകുമോ? ഇല്ല! ഞാനാകു ന്നു യഹോവ. ഞാന്‍ പറഞ്ഞിരിക്കുന്നു. പറ ഞ്ഞത് ഞാന്‍ നടത്തുകയും ചെയ്യും! 15 രാഷ്ട്ര ങ്ങളുടെ ഇടയില്‍ നിങ്ങളെ ഞാന്‍ ചിതറിക്കും. പലയിടങ്ങളിലേക്കു നിങ്ങളെ ഞാന്‍ നാടു കടത്തും. ഈ നഗരത്തിലുള്ള മലിനവസ്തു ക്കളെ ഞാന്‍ നിശ്ശേഷം നശിപ്പിക്കും. 16 പക്ഷേ, യെരൂശലേമേ, നീ അശുദ്ധമായിപ്പോകും. ഇതെ ല്ലാം സംഭവിക്കുന്നത് അന്യരാഷ്ട്രങ്ങള്‍ കാണു കയും ചെയ്യും. അപ്പോള്‍ ഞാനാണ് യഹോവ എന്നു നീ അറിയും.’”
യിസ്രായേല്‍ വിലകെട്ട കിട്ടംപോലെയാണ്
17 യഹോവയുടെ അരുളപ്പാട് എനിക്കു ണ്ടായി. അവന്‍ പറഞ്ഞു, 18 “മനുഷ്യപുത്രാ, വെള്ളിയോടു തട്ടിച്ചുനോക്കിയാല്‍ പിച്ചളയും ഇരുന്പും കാരീയവും വെളുത്തീയവും വില കെട്ടവയാണ്. വെള്ളി ശുദ്ധിചെയ്യാന്‍ പണി ക്കാര്‍ അത് തീയിലിടുന്നു. വെള്ളി ഉരുകുന്പോള്‍ അവര്‍ കിട്ടത്തില്‍നിന്ന് ലോഹം വേര്‍പെടു ത്തുന്നു. യിസ്രായേല്‍ രാഷ്ട്രം ആ വിലകെട്ട കിട്ടംപോലെ ആയിത്തീര്‍ന്നിരിക്കുന്നു. 19 ആയ തിനാല്‍ എന്‍െറ യജമാനനായ യഹോവ ഈ കാര്യങ്ങള്‍ പറയുന്നു, ‘നിങ്ങള്‍ സകലരും വില കെട്ട കിട്ടംപോലെ ആയിത്തീര്‍ന്നിരിക്കുന്നു. അതുകൊണ്ട് നിങ്ങളെ ഞാന്‍ യെരൂശലേമില്‍ കൂട്ടിവരുത്തും. 20 പണിക്കാര്‍ വെള്ളിയും പിച്ച ളയും ഇരുന്പും കാരീയവും വെള്ളീയവും തീയി ലിട്ട് ഊതി ഉരുക്കുന്നതുപോലെ ഞാനും എന്‍െറ ചുടുകോപത്തില്‍ നിങ്ങളെ ഒരുമിച്ചു കൂട്ടും. എന്‍െറ കോപാഗ്നിയില്‍ നിങ്ങളെ ഞാനു രുക്കും. 21 നിങ്ങളെ ഞാന്‍ എന്‍െറ കോപത്തീ യില്‍ ഇടുന്പോള്‍ ഞാന്‍ തീ ഊതുകയും നിങ്ങള്‍ അവളില്‍ (യെരൂശലേം) കിടന്ന് ഉരു കിത്തുടങ്ങുകയും ചെയ്യും. 22 വെള്ളി ചൂളയില്‍ ഉരുകുന്നു. അപ്പോള്‍ പണിക്കാര്‍ വെള്ളി വേര്‍ തിരിച്ചെടുക്കുന്നു. അതേപോലെ നഗരത്തിന കത്തു നിങ്ങള്‍ ഉരുകും. അപ്പോള്‍ നിങ്ങളറിയും ഞാനാണ് യഹോവ എന്ന്. നിങ്ങളുടെമേല്‍ ഞാന്‍ എന്‍െറ കോപം വാരിച്ചൊരിഞ്ഞിട്ടു ണ്ടെന്നും നിങ്ങളറിയും.’”
യെഹെസ്കേല്‍ യെരൂശലേമി നെതിരെ പ്രസംഗിക്കുന്നു
23 യഹോവയുടെ അരുളപ്പാട് എനിക്കു ണ്ടായി. അവന്‍ പറഞ്ഞു. 24 “മനുഷ്യപുത്രാ, യിസ്രായേലിനോടു സംസാരിക്കുക. ശുദ്ധമാ ക്കപ്പെടാത്ത ഒരു ദേശമാണവളെന്ന് അവളോടു പറയുക. ആ ദേശത്തോടു ഞാന്‍ കോപിച്ചി രിക്കയാല്‍ അതിന് മഴ കിട്ടിയിട്ടില്ല. 25 യെരൂശ ലേമിലെ പ്രവാചകര്‍ ദുഷ്ടപദ്ധതികള്‍ ഉണ്ടാ ക്കുകയാണ്. അവര്‍ സിംഹത്തെപ്പോലെയാണ് അത് താന്‍ പിടിച്ച മൃഗത്തെ തിന്നുതുടങ്ങു ന്പോള്‍ ഗര്‍ജ്ജിക്കുന്നു. അവര്‍ ഒട്ടുവളരെ ജീവ നുകള്‍ നശിപ്പിക്കുകയും വിലപിടിച്ച ഒട്ടുവ ളരെ വസ്തുക്കള്‍ കൈവശപ്പെടുത്തുകയും ചെയ്തിരിക്കുന്നു. യെരൂശലേമില്‍ ധാരാളം സ്ത്രീകള്‍ വിധവകളാകാനും അവര്‍ കാരണ ക്കാരായിരിക്കുന്നു.
26 “പുരോഹിതര്‍ എന്‍െറ ന്യായപ്രമാണ ങ്ങളെ ശരിക്കും ലംഘിച്ചിരിക്കുന്നു. എന്‍െറ ന്യായപ്രമാണങ്ങളനുസരിച്ചല്ല, അവയ്ക്കെതി രായി പ്രവര്‍ത്തിക്കുകയാണു ചെയ്തത്. എന്‍െറ വിശുദ്ധവസ്തുക്കളെ അവര്‍ നിസ്സാ രമാക്കിക്കളഞ്ഞിരിക്കുന്നു. വിശുദ്ധവസ്തുക്ക ളെ അശുദ്ധവസ്തുക്കള്‍ പോലെയും നിര്‍മ്മല വസ്തുക്കളെ മലിനവസ്തുക്കള്‍ പോലെയും അവര്‍ കണക്കാക്കുന്നു. ഈവക കാര്യങ്ങളൊ ന്നും അവര്‍ ജനത്തെ പഠപ്പിക്കുന്നില്ല. എന്‍െറ ശബത്തുകളെ ആദരിക്കാന്‍ അവര്‍ വിസമ്മ തിക്കുന്നു. എന്നെ അവര്‍ ഒരു നിസ്സാരനെ പ്പോലെ കണക്കാക്കുന്നു.
27 “യെരൂശലേമിലെ പ്രഭുക്കള്‍ താന്‍ പിടിച്ച മൃഗത്തെ തിന്നുന്ന ഒരു ചെന്നായയെപ്പോലെ യാണ്. ധനികരാവാന്‍ വേണ്ടി മാത്രം അവര്‍ മനുഷ്യരെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നു.
28 “പ്രവാചകര്‍ ജനത്തെ താക്കീതു ചെയ്യു ന്നില്ല- അവര്‍ സത്യം മൂടിവയ്ക്കുന്നു. അവര്‍ മതില്‍ നേരാംവണ്ണം കെട്ടാത്ത പണിക്കാരെ പ്പോലെയാണ്.-അവര്‍ ഓട്ടകളില്‍ കുമ്മായം തേയ്ക്കുന്നതേ ഉള്ളൂ. അവര്‍ വ്യാജദര്‍ശനങ്ങളേ കാണുന്നുള്ളൂ. ഭാവി അറിയാന്‍വേണ്ടി അവര്‍ ആഭിചാരം ചെയ്യുന്നുണ്ടെങ്കിലും അവര്‍ കള്ളമേ പറയുന്നുള്ളൂ. ‘എന്‍െറ യജമാനനായ യഹോവ ഇങ്ങനെ അരുളിച്ചെയ്തു’ എന്ന് അവര്‍ പറയുന്നുണ്ട്. പക്ഷേ അത് വെറും കള്ള മാണ്-യഹോവ അവരോടു മിണ്ടിയിട്ടില്ല!
29 “ധനികരായ ദേശവാസികള്‍ അന്യോന്യം ചതിക്കുകയും മോഷ്ടിക്കുകയും ചെയ്യുന്നു. ദരി ദ്രരും നിസ്സഹായരുമായ യാചകരെയും അവര്‍ മുതലെടുക്കുന്നു. വിദേശികളെ അവര്‍ ശരി ക്കും ചതിക്കുന്നു-അവരോടൊരിക്കലും അവര്‍ നീതി കാണിക്കുന്നില്ല!
30 “ദേശത്തെ ഞാന്‍ നശിപ്പിക്കാതിരിക്കാന്‍ എന്‍െറ മുന്പിലെ വിടവില്‍ നില്‍ക്കാന്‍ ‘വേലി കെട്ടുന്നവനെ’ ഞാന്‍ അവര്‍ക്കിടയില്‍ തെര ഞ്ഞു. പക്ഷേ അങ്ങനെ ഒരാളെപ്പോലും കണ്ടെ ത്താനെനിക്കായില്ല. 31 അതുകൊണ്ട് എന്‍െറ കോപം ഞാന്‍ അവരുടെമേല്‍ ചൊരിയും. എന്‍െറ എരിയുന്ന കോപത്താല്‍ അവരെ ഞാന്‍ നിശ്ശേഷം നശിപ്പിക്കും! അവര്‍ ചെയ്ത ചീത്തത്തരങ്ങള്‍ക്ക് അവരെ ഞാന്‍ ശിക്ഷിക്കും. കുറ്റമത്രയും അവരുടേതത്രെ!”എന്‍െറ യജമാന നായ യഹോവ ഈ കാര്യങ്ങള്‍ പറഞ്ഞു.