പാത്രവും ഇറച്ചിയും
24
പ്രവാസത്തിന്‍െറ ഒന്പതാമാണ്ട് പത്താം മാസം പത്താം തീയതി എന്‍െറ യജമാന നായ യഹോവയുടെ അരുളപ്പാട് എനിക്കു ണ്ടായി. അവന്‍ പറഞ്ഞു, “മനുഷ്യപുത്രാ, ഇന്ന ത്തെ തീയതിയും കൂടെ ഈ കുറിപ്പും എഴുതിവ യ്ക്കുക, ‘ഇന്നേ ദിവസം ബാബിലോണിലെ രാജാവ് യെരൂശലേം വളഞ്ഞു.’ നിഷേധിക ളായ യിസ്രായേലിനോട് ഈ കഥ പറയുക. അവരോട് ഈ കാര്യങ്ങള്‍ പറയുക. ‘എന്‍െറ യജമാനനായ യഹോവ പറയുന്നു:
“‘പാത്രം അടുപ്പത്തു വയ്ക്കുക.
അടുപ്പത്തു വെച്ച പാത്രത്തില്‍ വെള്ളമൊഴിക്കുക.
അതില്‍ മാംസക്കഷണങ്ങള്‍ ഇടുക.
തുടക ളും തോളുകളും അങ്ങനെ എല്ലാ നല്ല മാംസക്ക ഷണങ്ങളും അതിലിടുക.
ഏറ്റവുംനല്ല എല്ലു കള്‍ കൊണ്ട് പാത്രം നിറയ്ക്കുക.
ഏറ്റവും നല്ല ചെമ്മരിയാടിനെ എടുക്കുക
എല്ലുകള്‍ കലത്തിന്‍െറ അടിയിലിട്ട് മാംസം വേവിക്കുക.
എല്ലുകളുംകൂടി വേവുംവരെ ചാറ് തിളപ്പിക്കുക!’
“അതുകൊണ്ട് എന്‍െറ യജമാനനായ യഹോവ പറയുന്നു,
‘യെരൂശലേമിന് അയ്യോ കഷ്ടം തന്നെ!
കൊലയാളികളുടെ നഗരത്തിന് അയ്യോ കഷ്ടം തന്നെ!
ക്ലാവുപിടിച്ച്, ക്ലാവ് അതില്‍ത്തന്നെ പറ്റിയിരിക്കുന്ന
ഒരു പാത്രം പോലെയാണ് യെരൂശലേം.
മാംസക്കഷണങ്ങള ത്രയും ഓരോന്നായി പാത്രത്തില്‍നിന്ന് പുറ ത്തെടുക്കുക!
പ്രത്യേകമായി തെരഞ്ഞെടു ക്കാതെ എല്ലാ കഷണങ്ങളും പുറത്തെടുക്കണം.
തുരുന്പെടുത്ത ഒരു പാത്രം പോലെയാണ് യെരൂശലേം.
യെരൂശലേം വീഴ്ത്തിയ രക്തം ഇപ്പോഴും അവിടെയുണ്ട്!
വെറുംപാറമേലാ ണല്ലോ അവള്‍ ചോരവീഴ്ത്തിയത്!
അവള്‍ ചോര നിലത്തൊഴിക്കുകയും അത് പൊടിയിട്ടു മൂടുകയും ചെയ്തില്ല.
അവളുടെ ചോര മൂടിപ്പോകാതിരിക്കാന്‍ വേണ്ടി
അതു ഞാന്‍ വെറുംപാറമേല്‍ വെച്ചു.
ഞാന്‍ അങ്ങനെ ചെയ്തത് നിരപരാധികളെ കൊന്ന അവളോടു
ജനം പ്രതികാരം ചെയ്യുന്ന തിനും അവളെ ശിക്ഷിക്കുന്നതിനുംവേണ്ടി ത്തന്നെ.’
“അതുകൊണ്ട് എന്‍െറ യജമാനനായ യഹോവ പറയുന്നു,
‘കൊലയാളികളുടെ ആ നഗരത്തിന് അയ്യോ കഷ്ടം തന്നെ!
തീ ആളിക്കു ന്നതിനുവേണ്ടി ഞാന്‍ എന്പാടും വിറകു കൂന്പാ രം കൂട്ടും.
10 പാത്രത്തിനടിയില്‍ ധാരാളം വിറകിടുക.
തീ കൊളുത്തുക.
മാംസം നന്നായിവേവിക്കുക!
സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്തിളക്കുക.
അസ്ഥികള്‍ എരിഞ്ഞു പോകട്ടെ.
11 പിന്നെ, വെറുംപാത്രം അതുണ്ടാക്കപ്പെട്ട വെങ്കലം ചുട്ടുപഴുക്കുംവരെ
അടുപ്പില്‍ ഇരി ക്കട്ടെ.
അപ്പോള്‍ അതിലുള്ള മാലിന്യം ഉരുകി പ്പോവുകയും
അതി ലെ ക്ലാവ് ഇല്ലാതാവുകയും ചെയ്യും.
12 “പാടുപെട്ടാലും യെരൂശലേമിനെ ശുദ്ധീ കരിക്കാനാവില്ല.
അവളുടെ കട്ടിപിടിച്ച ക്ലാവ് കടുപ്പമേറിയതാണ്-
തീയ്ക്കുമാത്രമേ അതിനെ നീക്കം ചെയ്യാനാവൂ.
13 “നീ എന്നോടു പാപം ചെയ്യുകയും
പാപം കൊണ്ട് കറ പുരളുകയും ചെയ്തു.
നിന്നെ കഴുകി വൃത്തിയാക്കണമെന്ന് എനിക്കുണ്ടായി രുന്നു.
പക്ഷേ കറകള്‍ ഇളകിപ്പോന്നില്ല.
എന്‍െറ പൊള്ളുന്ന കോപം നിന്നോടു തീര്‍ക്കും വരെ
നിന്നെ കഴുകാന്‍ ഞാന്‍ ഒരുന്പെടുക യില്ല!
14 “ഞാനാകുന്നു യഹോവ. നിനക്കുള്ള ശിക്ഷ വരുമെന്ന് ഞാന്‍ പറഞ്ഞു. അത് ഞാന്‍ വരുത്തു കയും ചെയ്യും. ശിക്ഷ ഞാന്‍ തടയുകയില്ല. നിന്നോടു ഞാന്‍ സഹതപിക്കുകയുമില്ല. നീ ചെയ്ത ചീത്തത്തരങ്ങള്‍ക്ക് ഞാന്‍ നിന്നെ ശിക്ഷിക്കും.’ എന്‍െറ യജമാനനായ യഹോവ ആ കാര്യങ്ങള്‍ പറഞ്ഞു.”
യെഹെസ്കേലിന്‍െറ ഭാര്യയുടെ മരണം
15 അപ്പോള്‍ യഹോവയുടെ അരുളപ്പാട് എനി ക്കുണ്ടായി. അവന്‍ പറഞ്ഞു. 16 “മനുഷ്യപുത്രാ, നീ നിന്‍െറ ഭാര്യയെ അത്യധികം സ്നേഹിക്കു ന്നുണ്ട്. പക്ഷേ അവളെ ഞാന്‍ നിന്നില്‍നിന്ന് എടുത്തു മാറ്റുവാന്‍ പോകയാണ്. നിന്‍െറ ഭാര്യ പെട്ടെന്നു മരിച്ചുപോകും. പക്ഷേ നീ നിന്‍െറ ദു:ഖം പുറത്തുകാട്ടരുത്. നീ കരയുന്നത് ഉറക്കെ യാവരുത്. നിന്‍െറ കണ്ണുനീര്‍ നിലത്തു വീഴ രുത്. 17 പക്ഷേ നിന്‍െറ തേങ്ങലുകള്‍ നിശ്ശബ്ദ മായിരിക്കണം. മരിച്ചുപോയ ഭാര്യയ്ക്കുവേണ്ടി നീ ഉറക്കെ കരയരുത്. സാധാരണ ഇടാറുള്ള ഉടുപ്പുകളേ നീ ഇടാവൂ. തലപ്പാവും ചെരിപ്പുക ളും അണിയുക. ദു:ഖം കാട്ടുന്നതിനുവേണ്ടി നിന്‍െറ മീശ മറയ്ക്കരുത്. ഒരാള്‍ മരിച്ചാല്‍ ആളുകള്‍ സാധാരണകഴിക്കാറുള്ള ഭക്ഷണം കഴിക്കയുമരുത്.”
18 ദൈവം എന്നോടരുളിച്ചെയ്തത് പിറ്റേന്നു രാവിലെ ഞാന്‍ ജനത്തോടു പറഞ്ഞു. അന്നു വൈകുന്നേരം എന്‍െറ ഭാര്യ മരിച്ചു. അതിന ടുത്തദിവസം രാവിലെ ദൈവം കല്പിച്ചതു പോലെ ഞാന്‍ ചെയ്തു. 19 അപ്പോള്‍ “നീ ഇങ്ങനെയെല്ലാം ചെയ്യുന്നതെന്ത്? ഇതിന്‍െറ അര്‍ത്ഥമെന്ത്?”എന്നു ജനം എന്നോടു ചോദി ച്ചു.
20 അതിന് അവരോടു ഞാന്‍ പറഞ്ഞു, “യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി. അവന്‍ എന്നോട്, 21 യിസ്രായേല്‍ഗൃഹത്തോടു സംസാരിക്കുക എന്നു പറഞ്ഞു. എന്‍െറ യജ മാനനായ യഹോവ പറഞ്ഞു, ‘നോക്കുക, എന്‍െറ വിശുദ്ധസ്ഥലം ഞാന്‍ മലിനമാക്കും. ആ മന്ദിരത്തെച്ചൊല്ലി നിങ്ങള്‍ അഹങ്കരിക്കു കയും അതിനെ സ്തുതിച്ച് ഗീതങ്ങള്‍ ആല പിക്കുകയും ചെയ്യുന്നു. അതിന്‍െറ ദര്‍ശനം നിങ്ങള്‍ ആഗ്രഹിക്കുന്നു. സത്യമായും ആ മന്ദിര ത്തെ നിങ്ങള്‍ സ്നേഹിക്കുന്നു. പക്ഷേ ആ മന്ദിരത്തെ ഞാന്‍ മലിനമാക്കും. നിങ്ങള്‍ ബാക്കിയാക്കിയ നിങ്ങളുടെ മക്കള്‍ യുദ്ധത്തില്‍ കൊല്ലപ്പെടുകയും ചെയ്യും. 22 പക്ഷേ എന്‍െറ മരിച്ചുപോയ ഭാര്യയ്ക്കുവേണ്ടി ഞാന്‍ ചെയ്ത തൊക്കെത്തന്നെ നിങ്ങളുംചെയ്യും. ദു:ഖം കാണിക്കാന്‍ വേണ്ടി നിങ്ങള്‍ നിങ്ങളുടെ മീശ മറയ്ക്കില്ല. ഒരാള്‍ മരിച്ചാല്‍ ആളുകള്‍ സാധാ രണ കഴിക്കാറുള്ള ഭക്ഷണം നിങ്ങള്‍ കഴിക്ക യില്ല. 23 നിങ്ങള്‍ നിങ്ങളുടെ തലപ്പാവുകളും ചെരിപ്പുകളും അണിയും. നിങ്ങളുടെ ദു:ഖം നിങ്ങള്‍ പുറത്തുകാട്ടുകയില്ല. നിങ്ങള്‍ കരയു കയില്ല. പക്ഷേ നിങ്ങളുടെ പാപങ്ങള്‍ കാരണം നിങ്ങള്‍ ക്ഷയിച്ചുപോവും. നിങ്ങള്‍ ശബ്ദ മുണ്ടാക്കാതെ അന്യോന്യം തേങ്ങും. 24 അങ്ങനെ യെഹെസ്കേല്‍ നിങ്ങള്‍ക്ക് ഒരു ദൃഷ്ടാന്തമാ യിരിക്കും. അവന്‍ ചെയ്ത അതേ കാര്യങ്ങള്‍ മുഴുവനായി നിങ്ങളുംചെയ്യും. ആ ശിക്ഷ യ്ക്കുള്ള സമയംവരും. അപ്പോള്‍ നിങ്ങള്‍ അറി യും ഞാനാണ് യഹോവ എന്ന്.’”
25-26 “മനുഷ്യപുത്രാ, ആ രക്ഷാസങ്കേതം ജന ത്തില്‍നിന്ന് ഞാന്‍ എടുത്തുമാറ്റും. ആ മനോ ഹരമായ സ്ഥലം അവരെ ആഹ്ലാദിപ്പിക്കുന്നു. ആ സ്ഥലം ദര്‍ശിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. സത്യമായും ആ സ്ഥലത്തെ അവര്‍ സ്നേഹി ക്കുന്നു. പക്ഷേ ആ സമയം ആ നഗരത്തെയും അവരുടെ മക്കളെയും ഞാന്‍ ജനത്തില്‍നിന്ന് എടുത്തുമാറ്റും. രക്ഷപ്പെടുന്നവരില്‍ ഒരുവന്‍ യെരൂശലേമിനെപ്പറ്റിയുള്ള ദുര്‍വാര്‍ത്തയു മായി നിന്‍െറ അടുക്കല്‍ വരും. 27 അപ്പോള്‍ അവനോടു സംസാരിക്കാന്‍ നിനക്കുകഴിയും. പിന്നെ നീ അധികം നിശ്ശബ്ദനായിരിക്കയില്ല. അങ്ങനെ നീ അവര്‍ക്ക് ഒരു ദൃൃഷ്ടാന്തമായിരി ക്കും. അപ്പോള്‍ അവരറിയും ഞാനാണ് യഹോവ എന്ന്.”