ടൈര്‍-സമുദ്രതീരത്തെ മഹാ വാണിജ്യകേന്ദ്രം
27
യഹോവയുടെ അരുളപ്പാട് വീണ്ടും എനിക്കുണ്ടായി. അവന്‍ പറഞ്ഞു, “മനു ഷ്യപുത്രാ, ടൈറിനെപ്പറ്റി ഈ ശോകഗാനം പാടുക. ടൈറിനെപ്പറ്റി ഇക്കാര്യങ്ങള്‍ പറ യുക,
“ടൈറേ, നീ സമുദ്രത്തിന്‍െറ കവാടമാകുന്നു. നീ അനേകംരാഷ്ട്രങ്ങളുടെ വ്യാപാരിയായി രുന്നു. തീരത്തുള്ള നിരവധിരാജ്യങ്ങളിലേക്കു നീ സഞ്ചരിക്കുന്നു.’ എന്‍െറ യജമാനനായ യഹോവ ഇക്കാര്യങ്ങള്‍ പറയുന്നു,
“‘ടൈറേ, നീ അതിസുന്ദരിയെന്നു സ്വയം കരുതുന്നു.
നീ സൌന്ദര്യസന്പൂര്‍ണ്ണയെന്നു സ്വയം കരുതുന്നു!
മദ്ധ്യധരണ്യാഴിയുടെ ഹൃദയത്തിലാകുന്നു നിന്‍െറ അതിര്‍ത്തി.
നിന്‍െറ നിര്‍മ്മാതാക്കള്‍ നിന്‍െറ സൌന്ദര്യം കുറ്റമറ്റതാക്കി.
നിര്‍മ്മാതാക്കള്‍ നിന്‍െറ പലകകള്‍
സെനീ ര്‍പര്‍വതത്തിലെ സൈപ്രസ്മരങ്ങള്‍ കൊണ്ടു ണ്ടാക്കി.
നിന്‍െറ പായ് മരമുണ്ടാക്കാന്‍
അവര്‍ ലെബാനോനിലെ ദേവദാരുമരം ഉപയോഗിച്ചു.
നിനക്കു തുഴകളുണ്ടാക്കാന്‍
അവര്‍ ബാശാ നിലെ ഓക്കുമരങ്ങളുപയോഗിച്ചു.
നിന്‍െറ മേല്‍ത്തട്ടിലെ മുറികളുണ്ടാക്കാന്‍
അവര്‍ സൈ പ്രസിലെ പൈന്‍മരങ്ങളുപയോഗിച്ചു.
ആ മുറി ആനക്കൊന്പുകൊണ്ട് അവര്‍ അലങ്കരിച്ചു.
നിന്‍െറ കപ്പല്‍പ്പായ ഉണ്ടാക്കാന്‍ അവര്‍ വര്‍ണ്ണാഭമായ ഈജിപ്തുലിനന്‍ ഉപയോഗിക്കു കയും
അതു നിന്‍െറ കൊടിയായിത്തീരുകയും ചെയ്തു.
നീലയും ചുമപ്പും തുണികളായിരു ന്നു നിന്‍െറ ആവരണം.
സൈപ്രസ്തീരത്തു നിന്നുമുള്ളതായിരുന്നു അവ.
സീദോന്‍കാരും സര്‍വാദുകാരും നിന്‍െറ കപ്പല്‍ തുഴഞ്ഞു.
ടൈറേ, നിന്‍െറ ജ്ഞാനികളാ യിരുന്നു നിന്‍െറ കപ്പലിന്‍െറ നാവികര്‍.
കപ്പലിന്‍െറ ഓരായമടയ്ക്കുവാന്‍ ഗെബെ ലിലെ
മൂപ്പന്മാരും ജ്ഞാനികളും കപ്പലിലുണ്ടാ യിരുന്നു.
സമുദ്രത്തിലെ സകലകപ്പലുകളും നാവികന്മാരും
നിന്നോടു കച്ചവടം ചെയ്യാന്‍ വന്നു.’
10 “പാര്‍സിക്കാരും ലൂദുകാരും പൂതുകാരും നിന്‍െറ സൈന്യത്തിലുണ്ടായിരുന്നു. അവര്‍ നിന്‍െറ പടയാളികളായിരുന്നു. അവര്‍ തങ്ങ ളുടെ പരിചകളും ശിരസ്ത്രങ്ങളും നിന്‍െറ ചുവരില്‍ തൂക്കിയിട്ടു. അവര്‍ നിന്‍െറ നഗര ത്തിന് മഹത്വവും തേജസ്സും കൊണ്ടുവന്നു. 11 നിന്‍െറ സൈന്യത്തോടൊപ്പം അര്‍വാദുകാ രും നിന്‍െറ നഗരത്തിനുചുറ്റുമുള്ള കോട്ടയില്‍ പാറാവുകാരായിരുന്നു. ഗമ്മാദുകാര്‍ നിന്‍െറ ഗോപുരങ്ങളിലായിരുന്നു. നിന്‍െറ നഗരത്തി നുചുറ്റുമുള്ള ചുമരുകളില്‍ അവര്‍ തങ്ങളുടെ പരിചകള്‍ തൂക്കി. നിന്‍െറ സൌന്ദര്യത്തെ അവര്‍ സന്പൂര്‍ണ്ണമാക്കി..
12 “നിന്‍െറ സന്പദ്സമൃദ്ധികൊണ്ട് തര്‍ശീശ് നീയുമായുള്ള കച്ചവടം തുടര്‍ന്നു. വെള്ളിയും ഇരുന്പും നാകവും ഈയവും ഒക്കെ തന്ന് നിന്നില്‍നിന്നും വസ്തുക്കള്‍ വാങ്ങി. 13 ഗ്രീക്കു കാരും തുര്‍ക്കിക്കാരും കരിങ്കടലിനു ചുറ്റുമുള്ള ദേശക്കാരും നീയുമായി വ്യാപാരബന്ധം പുല ര്‍ത്തി. നിന്‍െറ സാധനങ്ങള്‍ക്കു അവര്‍ അടിമ കളെയും ഓടും പകരം നല്‍കി. 14 തോഗര്‍മ്മാദേ ശക്കാര്‍ തങ്ങള്‍ വാങ്ങിയ സാധനങ്ങള്‍ക്ക് പകരം കുതിരകളെയും തേര്‍ക്കുതിരകളെയും കോവര്‍കഴുതകളെയും നല്‍കി. 15 ദോദാന്‍കാര്‍ ക്കും നീയുമായി വ്യാപാരബന്ധം ഉണ്ടായി രുന്നു. നീ നിന്‍െറ വസ്തുക്കള്‍ നിരവധിസ്ഥ ലങ്ങളില്‍ വിറ്റു. ജനം ആനക്കൊന്പും കരിന്താ ളിത്തടിയും നിനക്കുപകരംതന്നു. 16 നിനക്കു നിരവധി നല്ല സാധനങ്ങളുള്ളതിനാല്‍ ആരാം നീയുമായി കച്ചവടം നടത്തി, മരതകവും ചുകപ്പു തുണിയുംനേര്‍ത്ത ചിത്രത്തുണികളും നേര്‍ത്ത ലിനനും പവിഴവും പത്മരാഗവും അവര്‍ വ്യാപാരം നടത്തി.
17 “യെഹൂദക്കാരും യിസ്രായേല്‍ദേശക്കാരും നീയുമായി വ്യാപാരം നടത്തി. നിന്നില്‍നി ന്നും വാങ്ങിയ സാധനങ്ങള്‍ക്ക് അവര്‍ ഗോത ന്പും ഒലീവും ആദ്യത്തെ അത്തിപ്പഴവും തേനും തൈലവും സുഗന്ധതൈലവും നല്‍കി. 18 ദമ സ്ക്കസ് നല്ലൊരു ഉപഭോക്താവായിരുന്നു. നിന്‍െറ നിരവധി മഹദ്വസ്തുക്കളും അവര്‍ കച്ചവടം നടത്തി. ആ സാധനങ്ങള്‍ക്കായി അവര്‍ ഹെല്‍ബോനിലെ വീഞ്ഞും വെള്ളക്ക ന്പിളിയും പകരം തന്നു. 19 നീ വിറ്റസാധനങ്ങ ള്‍ക്കു പകരമായി വേദാനും യാവാനും ഊസാ ലിലെ നൂലും വാര്‍പ്പിരുന്പും ലവംഗവും കരി ന്പും തന്നു. 20 ദേദാനും നല്ല വാണിജ്യം നടത്തി. ജീനിത്തുണിയുണ്ടാക്കാനുള്ള വസ്തു അവര്‍ നിനക്കു നല്‍കി. 21 അറബ്യയും സകലകേദാര്‍ നേതാക്കളും ചെമ്മരിയാടുകളെയും ആണാടു കളെയും കോലാടുകളെയും നിന്‍െറ സാധന ങ്ങള്‍ക്കു പകരംതന്നു. 22 ശേബയിലെയും രമയി ലെയും വ്യാപാരികള്‍ നീയുമായി കച്ചവടം നടത്തി. എല്ലാത്തരം മികച്ച സുഗന്ധവ്യജ്ഞ നങ്ങളും അമൂല്യരത്നങ്ങളും സ്വര്‍ണ്ണവും അവര്‍ നിന്‍െറ സാധനങ്ങള്‍ക്കു പകരംനല്‍കി. 23 ഹാ രാനും കല്‍നെയും ഏദെനും ശേബയിലെയും അശ്ശൂരിലെയും കില്‍മദിലെയും വ്യപാരികളും നീയുമായി വ്യാപാരം നടത്തി. 24 മികച്ച തുണി കളും നീലനിറവും ചിത്രത്തുന്നലുമുള്ള തുണി കളും പലനിറങ്ങളിലുള്ള വിലപിടിച്ച പരവ താനികളും നിറച്ചു നന്നായി ചരടുകൊണ്ടു കെട്ടിയ ഭാണ്ഡങ്ങളും അവര്‍ നല്‍കി. ഇതൊ ക്കെയാണ് അവര്‍ നിങ്ങളുമായി വ്യാപാരം നട ത്തിയ സാധനങ്ങള്‍. 25 നീ വിറ്റസാധനങ്ങള്‍ തര്‍ശീശിലെ കപ്പലുകള്‍ കൊണ്ടുപോയി.
“ടൈറേ, നീ അത്തരം ചരക്കുകപ്പലിലൊന്നി നെപ്പോലെയാകുന്നു.
നിരവധിസന്പത്തുമായി നീ കടലിലൂടെ പോകുന്നു.
26 നിന്‍െറ തുഴച്ചില്‍ക്കാര്‍ നിന്നെ അഗാധ സമുദ്രത്തിലേക്കു നയിച്ചു.
പക്ഷേ അതിശക്ത മായൊരു കിഴക്കന്‍കാറ്റ് സമുദ്രമദ്ധ്യത്തില്‍വച്ചു നിന്നെ തകര്‍ക്കും.
27 നിന്‍െറ സന്പത്തു മുഴുവനും കടലില്‍ ചിത റുകയും ചെയ്യും.
നീ കൊടുക്കുകയും വാങ്ങു കയും ചെയ്യുന്ന സകലസന്പത്തും കടലി ലേക്കു ചിതറിവീഴും.
നാവികരും അമരക്കാരും നിന്‍െറ കപ്പലിന്‍െറ പലകകളുടെ വിടവട യ്ക്കുന്നവരുമടക്കം
സകല കപ്പല്‍ജോലിക്കാരും കടലിലേക്കു ചിതറിവീഴും.
നിന്‍െറ കച്ചവട ക്കാരും ഭടന്മാരും
നിന്‍െറ കൂടെയുണ്ടായിരുന്ന സകലരും കടലില്‍ മുങ്ങിപ്പോകും.
നീ നശിപ്പി ക്കപ്പെടുന്ന
ദിവസമാണതു സംഭവിക്കുക!
28 “നിന്‍െറ വ്യാപാരികളെ നീ വിദൂരങ്ങളി ലേക്കയച്ചു.
നിന്‍െറ അമരക്കാരുടെ നിലവിളി കേട്ട് ആ സ്ഥലങ്ങള്‍ ഭയന്നു വിറയ്ക്കും!
29 തുഴക്കാരെല്ലാം അവരുടെ കപ്പലില്‍നിന്നു ചാടും.
നാവികരും അമരക്കാരും കരയില്‍ നില്‍ക്കും.
30 അവര്‍ നിന്നെപ്പറ്റി വളരെ പരിതപിക്കും.
നിനക്കായി അവര്‍ വല്ലാതെ കരയുകയും കണ്ണീ രൊഴുക്കുകയും ചെയ്യും.
അവര്‍ തങ്ങളുടെ തല യില്‍ പൊടിയിടുകയും ചാരത്തില്‍ കിടന്നു രുളുകയും ചെയ്യും.
31 നിനക്കായി അവര്‍ സ്വന്തം തല മുണ്ഡനം ചെയ്യും.
അവര്‍ വ്യസനത്തിന്‍െറ വസ്ത്രങ്ങള്‍ ധരിക്കും.
മരിച്ചവര്‍ക്കുവേണ്ടി കരയുന്നവനെ പ്പോലെ അവര്‍ കരയും.
32 “കരച്ചിലിനിടയില്‍ അവര്‍ നിന്നെപ്പറ്റിയു ള്ള ഈ ദു:ഖഗാനം പാടുകയും നിന്നെയോര്‍ ത്ത് വിലപിക്കുകയും ചെയ്യും.
“ടൈറിനെപ്പോലെ ആരുമില്ല!
സമുദ്രമദ്ധ്യ ത്തില്‍വച്ച് ടൈര്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നു!
33 നിന്‍െറ വ്യാപാരികള്‍ കടലുകള്‍ കടന്നു പോയി.
നീ നിന്‍െറ മഹാസന്പത്തും വില്പന ച്ചരക്കുകളും കൊണ്ട് നിരവധിപേരെ സംതൃ പ്തരാക്കി.
ഭൂമിയിലെ രാജാക്കന്മാരെ നീ ധനി കരാക്കി!
34 എന്നാല്‍ നീയിപ്പോള്‍ സമുദ്രത്താലും
അഗാധതയാലും തകര്‍ക്കപ്പെട്ടിരിക്കുന്നു.
നിന്‍െറ വില്പനച്ചരക്കുകളും
നിന്‍െറ ജനവും വീണിരിക്കുന്നു.
35 നിന്നെപ്പറ്റി കേട്ട്
സകല തീരവാസികളും ഞെട്ടി.
അവരുടെ രാജാക്കന്മാര്‍ ഭയങ്കരമായി പേടിച്ചു.
അവരുടെ മുഖം ആ ഞെട്ടലിനെ പ്രതിബിംബിപ്പിക്കുന്നു.
36 അന്യരാജ്യങ്ങളിലെ വ്യാപാരികള്‍ നിന്‍െറ നേര്‍ക്കു ചൂളംവിളിക്കുന്നു.
നിനക്കു സംഭവിച്ച കാര്യങ്ങള്‍ ജനത്തെ ഭയപ്പെടുത്തും.
എന്തുകൊ ണ്ടെന്നാല്‍ നീ അവസാനിച്ചിരിക്കുന്നു.
നീ എന്നെന്നേക്കും നശിപ്പിക്കപ്പെട്ടിരിക്കുന്നു.’”