ബാബിലോണ്‍സൈന്യം ഈജി പ്തിനെ ആക്രമിക്കും
30
യഹോവയുടെ അരുളപ്പാട് വീണ്ടും എനിക്കുണ്ടായി. അവന്‍ പറഞ്ഞു, “മനു ഷ്യപുത്രാ, എനിക്കായി സംസാരിക്കുക. ഇങ്ങ നെപറയുക, ‘എന്‍െറ യജമാനനായ യഹോവ ഇപ്രകാരം പറയുന്നു,
“‘നിലവിളിച്ചുകൊണ്ടു പറയുക,
“ആ ഭീകര ദിനം വരവായി”എന്ന്.
ആ ദിനം അടുത്തിരിക്കുന്നു!
അതെ, യഹോ വയുടെ ന്യായവിധിയുടെ ദിനം അടുത്തിരി ക്കുന്നു.
അതൊരു മേഘാവൃതദിനമായിരിക്കും.
രാഷ്ട്രങ്ങള്‍ക്കുള്ള ന്യായവിധിയുടെ ദിവസ മായിരിക്കുമത്!
ഈജിപ്തിനെതിരെ ഒരു വാള്‍ വരും!
എത്യോപ്യയിലുള്ളവര്‍ ഈജിപ്തു വീഴു ന്പോള്‍ ഭയം കൊണ്ടു വിറയ്ക്കും.
ബാബിലോ ണിലെസൈന്യം ഈജിപ്തുകാരെ തടവുകാ രായികൊണ്ടുപോകും.
ഈജിപ്തിന്‍െറ അടി ത്തറ തകര്‍ന്നുവീഴും!
“‘നിരവധി ജനം ഈജിപ്തുമായി സമാ ധാന ഉടന്പടികളുണ്ടാക്കി പക്ഷേ എത്യോപ്യാ, പൂത്, ലൂദ്, അറബ്യാ, ലിബിയ എന്നിവിട ങ്ങളില്‍ നിന്നുള്ളവരും യിസ്രായേലുകാരും നശിപ്പിക്കപ്പെടും!
എന്‍െറ യജമാനനായ യഹോവ ഇപ്രകാരം പറയുന്നു,
“ഈജിപ്തിനെ പിന്തുണയ്ക്കുന്ന വര്‍ വീഴും!
സ്വന്തം ശക്തിയിലുള്ള അവരുടെ അഹങ്കാരം ഇല്ലാതാകും.
മിദ്ഗോള്‍ മുതല്‍ ആസ്വാന്‍ വരെയുള്ള
സകലഈജിപ്തുകാരും യുദ്ധത്തില്‍ വധിക്കപ്പെടും.”
എന്‍െറ യജമാന നായ യഹോവ ഇപ്രകാരം പറഞ്ഞു!
ഈജിപ്ത് നശിച്ച അന്യരാജ്യങ്ങളോടു ചേരും.
ഈജിപ്തുനഗരങ്ങള്‍ ആ ശൂന്യദേ ശങ്ങള്‍ക്കു നടുവിലായിത്തീരും.
ഈജിപ്തില്‍ ഞാന്‍ തീ കൊളുത്തുകയും
അവളുടെ മുഴുവന്‍ സഹായികളും വധിക്കപ്പെ ടുകയും ചെയ്യും.
അപ്പോള്‍ ഞാനാണു യഹോ വയെന്ന് അവര്‍ അറിയും!
“‘അന്നു ഞാന്‍ ദൂതന്മാരെ അയയ്ക്കും. എത്യോപ്യയ്ക്കുള്ള ദുര്‍വാര്‍ത്ത കൊണ്ടുവരാന്‍ അവര്‍ കപ്പലുകളില്‍ പോകും. എത്യോപ്യയ്ക്ക് ഇപ്പോള്‍ ആശങ്കയൊന്നുമില്ല. എന്നാല്‍ ഈജി പ്തു നശിപ്പിക്കപ്പെടുന്പോള്‍ എത്യോപ്യക്കാര്‍ ഭയംകൊണ്ടു വിറയ്ക്കും. ആ സമയം വര വായി!
10 എന്‍െറ യജമാനനായ യഹോവ ഇപ്ര കാരം പറയുന്നു,
“ബാബിലോണ്‍രാജാവിനെ ഞാന്‍ ഉപയോഗിക്കും.
ഈജിപ്തുകാരെ നശി പ്പിക്കാന്‍ ഞാന്‍ നെബൂഖദ്നേസരെ ഉപയോ ഗിക്കും.
11 നെബൂഖദ്നേസരും അദ്ദേഹത്തിന്‍െറ ജന വുമാണ്
രാഷ്ട്രങ്ങളില്‍ ഏറ്റവുംക്രൂരന്മാര്‍.
അവരെ ഞാന്‍ ഈജിപ്തിനെ നശിപ്പിക്കാന്‍ കൊണ്ടുവരികയും ചെയ്യും.
അവര്‍ ഈജിപ്തി നെതിരെ തന്‍െറ വാളുകളൂരും.
അവര്‍ ദേശ ത്തെ മൃതദേഹങ്ങള്‍ കൊണ്ടുമൂടും.
12 നൈല്‍നദിയെ ഞാന്‍ വരണ്ട ഭൂമിയാക്കി മാറ്റും.
പിന്നെ ആ വരണ്ടഭൂമി ഞാന്‍ ദുഷ്ട ന്മാര്‍ക്കു വില്‍ക്കും.
പരദേശികളുടെ കൈക ളാല്‍ ആ ദേശത്തെ ഞാന്‍ ശൂന്യമാക്കും.
യഹോ വയായ ഞാന്‍ അരുളിയിരിക്കുന്നു!”
ഈജിപ്തിലെ വിഗ്രഹങ്ങള്‍ നശിപ്പിക്കപ്പെടും
13 എന്‍െറ യജമാനനായ യഹോവ ഇപ്രകാരം പറയുന്നു,
“ഈജിപ്തിലുള്ള വിഗ്രഹങ്ങളും ഞാന്‍ നശിപ്പിക്കും.
മെംഫിസിന്‍െറ ദേവാല യത്തില്‍നിന്നും പ്രതിമകള്‍ ഞാന്‍ കൊണ്ടു പോകും.
ഈജിപ്തുദേശത്ത് ഇനിയൊരു നേതാവുണ്ടായിരിക്കില്ല.
ഈജിപ്തില്‍ ഞാന്‍ ഭയം ഉളവാക്കുകയും ചെയ്യും.
14 പത്രോസിനെ ഞാന്‍ ശൂന്യമാക്കും.
സോ വാനില്‍ ഞാന്‍ തീ കൊളുത്തും.
നോവയെ ഞാന്‍ ശിക്ഷിക്കും.
15 ഈജിപ്തിന്‍െറ ദുര്‍ഗ്ഗമായ സീനിനെതിരെ ഞാന്‍ എന്‍െറ ക്രോധം ചൊരിയും!
നോവിലെ ജനത്തെ ഞാന്‍ നശിപ്പിക്കും.
16 ഈജിപ്തില്‍ ഞാന്‍ തീ കൊളുത്തും;
സീനെന്നു പേരായ നഗരത്തിന് ഭയം കൊണ്ട് വേദനയുണ്ടാകും.
ഭടന്മാര്‍ നോവ്നഗരത്തി ലേക്കു തള്ളിക്കയറും.
നോഫിന് നിത്യവും ഓരോ ദുരിതങ്ങളുണ്ടാകുകയും ചെയ്യും.
17 ഓനിലെയും പി-ബേസെത്തിലെയും യുവാക്കള്‍ യുദ്ധത്തില്‍ മരിക്കും.
സ്ത്രീകളാ കട്ടെ ബന്ദികളായി കൊണ്ടുപോകപ്പെടും.
18 ഈജിപ്തിന്‍െറ നുകം ഞാനറക്കുന്പോള്‍ തഹഫ്നേഹെസില്‍ ഇരുട്ടു വ്യാപിക്കും.
ഈജി പ്തിന്‍െറ അഹങ്കാരം ശമിക്കും!
ഈജിപ്തിനെ ഒരു കാര്‍മേഘം വന്നു മൂടുകയും
അവളുടെ പുത്രിമാര്‍ തടവില്‍ കൊണ്ടുപോകപ്പെടുകയും ചെയ്യും.
19 അങ്ങനെ ഞാന്‍ ഈജിപ്തിനെ ശിക്ഷി ക്കും.
അപ്പോള്‍, ഞാനാണു യഹോവയെന്ന് അവരറിയും!’”
ഈജിപ്ത് എന്നെന്നേക്കും ദുര്‍ബലമാകും
20 പ്രവാസത്തിന്‍െറ പതിനൊന്നാംവര്‍ഷ ത്തിന്‍െറ ആദ്യമാസം ഏഴാംതീയതി യഹോ വയുടെ അരുളപ്പാട് എനിക്കുണ്ടായി. യഹോവ എന്നോടു പറഞ്ഞു, 21 “മനുഷ്യപുത്രാ, ഈജി പ്തിലെ രാജാവായ ഫറവോന്‍െറ കൈ ഞാനൊടിച്ചു. ആരും അതു വച്ചുകെട്ടുകയില്ല. അതു സുഖപ്പെടുകയുമില്ല. അതിനാല്‍ അവ ന്‍െറ കൈയ്ക്ക് ഒരു വാള്‍ പിടിക്കാനുള്ളശേഷി കൂടിയുണ്ടായിരിക്കില്ല.”
22 എന്‍െറ യജമാനനായ യഹോവ ഇപ്ര കാരം പറയുന്നു, “ഈജിപ്തിലെ രാജാവായ ഫറവോന് ഞാന്‍ എതിരാകുന്നു. അവന്‍െറ ബലമുള്ള കൈയും ഇതിനോടകം തന്നെ ഒടി ഞ്ഞ കൈയും ഞാന്‍ ഒടിക്കും. അവന്‍െറ കൈ യില്‍നിന്നും ഞാന്‍ വാള്‍ താഴെയിടുവിക്കും. 23 ഈജിപ്തുകാരെ ഞാന്‍ രാഷ്ട്രങ്ങള്‍ക്കിട യില്‍ ചിതറിക്കും. 24 ബാബിലോണ്‍രാജാവി ന്‍െറ കരങ്ങള്‍ക്കു ഞാന്‍ ശക്തി നല്‍കും. എന്‍െറ വാള്‍ ഞാന്‍ അവന്‍െറ കൈയിലേ ല്പിക്കും. പക്ഷേ ഫറവോന്‍െറ കൈകള്‍ ഞാന്‍ ഒടിക്കും. അപ്പോള്‍ ഫറവോന്‍ വേദനകൊണ്ടു നിലവിളിക്കും, മരിക്കുന്നവനുണ്ടാക്കുന്ന തര ത്തിലുള്ള നിലവിളി. 25 അങ്ങനെ, ബാബിലോ ണ്‍രാജാവിന്‍െറ കരങ്ങള്‍ ഞാന്‍ ശക്തമാക്കും. ഫറവോന്‍െറ കരങ്ങളാകട്ടെ വീണുപോവുക യും ചെയ്യും. അപ്പോള്‍ ഞാനാണു യഹോവ യെന്ന് അവരറിയും.
“ബാബിലോണിലെ രാജാവിന്‍െറ കൈ യില്‍ ഞാനെന്‍െറ വാള്‍ ഏല്പിക്കും. അപ്പോഴ വന്‍ ആ വാള്‍ ഈജിപ്തുദേശത്തിന്‍െറ നേര്‍ ക്കു നീട്ടും. 26 ഈജിപ്തുകാരെ ഞാന്‍ രാഷ്ട്ര ങ്ങള്‍ക്കിടയില്‍ ചിതറിക്കും. അപ്പോള്‍ ഞാനാ ണു യഹോവയെന്ന് അവരറിയും!”