ഫറവോന്‍: സിംഹമോ വ്യാളിയോ?
32
മാസത്തിന്‍റ ഒന്നാം ദിവസം യെഹോ യാഖീന്‍ പ്രവാസിയാക്കപ്പെട്ടതിനു പന്ത്രണ്ടുവര്‍ഷത്തിനു ശേഷം യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി. യഹോവ പറ ഞ്ഞു, “മനുഷ്യപുത്രാ, ഈജിപ്തുരാജാവായ ഫറവോനെപ്പറ്റിയുള്ള ഈ ശോകഗാനം പാടുക. അവനോടു പറയുക,
“‘രാഷ്ട്രങ്ങള്‍ക്കിടയില്‍ അഹങ്കാരത്തോടെ നടക്കുന്ന ശക്തനായ യുവസിംഹമാണു നീയെ ന്നു നീ സ്വയം കരുതുന്നു.
എന്നാല്‍ പരമാര്‍ത്ഥ ത്തില്‍ നീ തടാകങ്ങളിലെ വ്യാളിയെപ്പോലെ യാകുന്നു.
നീ അരുവികളിലെ വെള്ളം വക ഞ്ഞു നീക്കി.
കാലുകൊണ്ട് വെള്ളം കലക്കി.
ഈജിപ്തിലെ നദികള്‍ നീ വൃത്തികെട്ട താക്കി.’”
എന്‍െറ യജമാനനായ യഹോവ ഇപ്രകാരം പറയുന്നു,
“അനേകംപേരെ ഞാന്‍ ഒരുമിച്ചുകൂ ട്ടിയിരിക്കുന്നു.
ഇനി ഞാനെന്‍െറ വല നിന്‍െറ മേല്‍ വീശും.
പിന്നെയവര്‍ നിന്നെ വലിച്ചു കയറ്റും.
അനന്തരം നിന്നെ ഞാന്‍ കരയിലേക്കെറി യും.
നിന്നെ ഞാന്‍ വയലിലേക്കെറിയും.
നിന്നെ വന്നു തിന്നാന്‍ സകലപക്ഷികളെയും ഞാനയയ്ക്കും.
വയറു നിറയെ നിന്നെ ഭക്ഷി ക്കാന്‍ എല്ലായിടത്തുനിന്നും ഞാന്‍ കാട്ടുമൃഗ ങ്ങളെ അയയ്ക്കും.
നിന്‍െറ ശരീരം ഞാന്‍ പര്‍വതങ്ങളില്‍ ചിത റിക്കും.
നിന്‍െറ ശവങ്ങള്‍കൊണ്ട്, അവയുടെ പുഴുക്കള്‍ സഹിതം ഞാന്‍ താഴ്വരകള്‍ നിറ യ്ക്കും.
നിന്‍െറ രക്തം ഞാന്‍ പര്‍വതങ്ങളില്‍ ഒഴി ക്കുകയും
അത് നിലംവരെ കുതിര്‍ന്നിറങ്ങുക യും ചെയ്യും.
നദികള്‍ നിന്നെക്കൊണ്ടു നിറയും.
നിന്നെ ഞാന്‍ തുടച്ചുനീക്കുന്പോള്‍
ആകാശ ത്തെ ഞാന്‍ മൂടുകയും നക്ഷത്രങ്ങളെ ഇരുണ്ട താക്കുകയും ചെയ്യും.
സൂര്യനെ ഞാന്‍ മേഘ ങ്ങള്‍കൊണ്ടു മൂടുകയും ചന്ദ്രന്‍ പ്രകാശിക്കാ തിരിക്കുകയും ചെയ്യും.
ആകാശത്തില്‍ തിളങ്ങുന്ന മുഴുവന്‍ പ്രകാ ശത്തെയും നിനക്കുമേല്‍ ഞാന്‍ ഇരുണ്ടതാക്കും.
നിന്‍െറ രാജ്യത്തെയാകെ ഞാന്‍ ഇരുണ്ടതാ ക്കും.”
എന്‍െറ യജമാനനായ യഹോവ പറഞ്ഞ താണിക്കാര്യങ്ങള്‍.
“നിന്നെ നശിപ്പിക്കാന്‍ ഒരു ശത്രുവിനെ ഞാന്‍ കൊണ്ടുവരുന്പോള്‍ നിരവധിജനങ്ങളെ ഞാന്‍ വ്യസനിപ്പിക്കുകയും അവര്‍ക്ക് മന:ക്ലേ ശമുണ്ടാക്കുകയും ചെയ്യും. നിനക്കറിയാത്ത രാഷ്ട്രങ്ങള്‍പോലും മന:ക്ലേശമനുഭവിക്കും. 10 നിന്നെപ്പറ്റി കേട്ട് നിരവധിജനങ്ങള്‍ ഞെ ട്ടാന്‍ ഞാന്‍ ഇടയാക്കും. എന്‍െറ വാള്‍ ഞാന്‍ അവര്‍ക്കുമുന്പില്‍ വീശുന്പോള്‍ അവരുടെ രാജാ ക്കന്മാര്‍ നിന്നെച്ചൊല്ലി വല്ലാതെ ഭയപ്പെടും. നീ വീഴുന്ന ദിവസത്തെ ഓരോനിമിഷവും രാജാക്കന്മാര്‍ ഭയം കൊണ്ടുവിറയ്ക്കും. ഓരോ രാജാവും തന്‍െറ ജീവനുവേണ്ടി ഭയപ്പെടും.”
11 എന്തുകൊണ്ടെന്നാല്‍ എന്‍െറ യജമാന നായ യഹോവ ഇപ്രകാരംപറയുന്നു, “ബാബി ലോണ്‍രാജാവിന്‍െറ വാള്‍ നിനക്കെതിരെ യുദ്ധം ചെയ്യാന്‍ വരും. 12 ബലവാന്മാരായ ആ ഭടന്മാരെ ഞാന്‍ നിന്‍െറ ജനത്തെ യുദ്ധത്തില്‍ വധിക്കാന്‍ ഉപയോഗിക്കും. രാഷ്ട്രങ്ങളില്‍ ഏറ്റ വും ഭീകരമായവയില്‍നിന്നാണ് ആ ഭടന്മാര്‍ വരിക. ഈജിപ്ത് അഹങ്കരിക്കുന്നവസ്തു ക്കളെ അവര്‍ നശിപ്പിക്കും. ഈജിപ്തുകാരും നശിപ്പിക്കപ്പെടും. 13 ഈജിപ്തിലെ ജലാശയ ങ്ങള്‍ക്കരികില്‍ ധാരാളം മൃഗങ്ങളുണ്ട്. ആ മൃഗ ങ്ങളെയും ഞാന്‍ നശിപ്പിക്കും! മനുഷ്യരിനി കാലുകൊണ്ട് വെള്ളം കലക്കുകയില്ല. പശുക്ക ളുടെ കുളന്പുകളും ഇനി വെള്ളം കലക്കുക യില്ല. 14 അങ്ങനെ അവരുടെ ജലത്തെ ഞാന്‍ അടിയാനിടയാക്കും അവരുടെ നദിയില്‍ എണ്ണ പോലെ മെല്ലെ ഒഴുകാന്‍ ഞാന്‍ ഇടയാക്കും.”എന്‍െറ യജമാനനായ യഹോവയാണ് ഇപ്ര കാരം പറഞ്ഞത്. 15 “ഈജിപ്തുദേശത്തെ ഞാന്‍ ശൂന്യമാക്കും. ദേശത്തിന് എല്ലാം നഷ്ടമാകും. ഈജിപ്തില്‍ വസിക്കുന്ന സകലജനത്തെയും ഞാന്‍ ശിക്ഷിക്കും. അപ്പോള്‍ ഞാനാണു യഹോ വയെന്ന് അവര്‍ അറിയും!
16 “മനുഷ്യര്‍ ഈജിപ്തിനുവേണ്ടി പാടു ന്നൊരു ദു:ഖഗാനമാണിത്. അന്യരാഷ്ട്രങ്ങ ളുടെ പുത്രിമാര്‍ ഈജിപ്തിനെപ്പറ്റിയുള്ള ഈ ദു:ഖഗാനം പാടും. ഈജിപ്തിനെയും അവ ളുടെ സകല ജനത്തെയുംപറ്റിയുള്ള ഈ ശോക ഗാനം അവര്‍ പാടും.”എന്‍െറ യജമാനനായ യഹോവയാണിതു പറഞ്ഞത്!
ഈജിപ്ത് നശിപ്പിക്കപ്പെടും
17 പ്രവാസത്തിന്‍െറ പന്ത്രണ്ടാംവര്‍ഷം ആ മാസത്തെ പതിനഞ്ചാംതീയതി യഹോവ യുടെ അരുളപ്പാട് എനിക്കുണ്ടായി. അവന്‍ പറ ഞ്ഞു, 18 “മനുഷ്യപുത്രാ, ഈജിപ്തുകാര്‍ക്കു വേണ്ടി വിലപിക്കുക. ഈജിപ്തിനെയും ആ ശക്തരായ ജനങ്ങളുടെ പുത്രിമാരെയും നരക ക്കുഴിയിലേക്കു നയിച്ചിറക്കുക. പാതാളത്തിലേ ക്കുപോയ മറ്റു മനുഷ്യരോടൊപ്പമായിരിക്കാന്‍ അവരെ അധോലോകത്തിലേക്കു നയിച്ചിറ ക്കുക.
19 “ഈജിപ്തേ, നീ മറ്റാരെയുംകാള്‍ ശ്രേഷ്ഠ മല്ല! മരണക്കുഴിയിലേക്കിറങ്ങിപ്പോവുക. ചെന്ന് ആ വിദേശികളോടൊപ്പം കിടക്കുക.
20 “യുദ്ധത്തില്‍ കൊല്ലപ്പെട്ടവരോടൊപ്പമാ യിരിക്കാന്‍ ഈജിപ്ത്പോകും. ഈജിപ്ത് വാളിനു നല്‍കപ്പെട്ടിരിക്കുന്നു. ശത്രു അവളെ യും അവളുടെ ജനത്തെയും അങ്ങോട്ടു കൊണ്ടു പോയിരിക്കുന്നു.
21 “കരുത്തരും ബലവാന്മാരുമായവര്‍ യുദ്ധ ത്തില്‍ വധിക്കപ്പെട്ടു. ആ വിദേശികള്‍ നരക ത്തിലേക്കു പോയി. അവിടെനിന്ന് അവര്‍, യുദ്ധത്തില്‍ കൊല്ലപ്പെട്ടവര്‍, ഈജിപ്തിനോ ടും അവളുടെ സഹായികളോടും സംസാരിക്കും. കൊല്ലപ്പെട്ടവര്‍ നിശ്ചലരായിക്കിടക്കുന്നു.
22-23 “അശ്ശൂരും അതിന്‍െറ സകലസൈന്യവും ആ നരകക്കുഴിയിലുണ്ട്. അവരുടെ ശവക്കുഴി കള്‍ ആ നരകക്കുഴിയിലാണ്. ആ അശ്ശൂര്‍ഭട ന്മാര്‍ യുദ്ധത്തില്‍ വധിക്കപ്പെട്ടു. അവരുടെ ശവ ക്കുഴികള്‍ അവന്‍െറ ശവക്കുഴിക്കു ചുറ്റിലുമുണ്ട്. ജീവിച്ചിരുന്നപ്പോള്‍ അവര്‍ മനുഷ്യരെ ഭയപ്പെ ടുത്തി. എന്നാലിപ്പോള്‍ അവരെല്ലാം ശാന്ത രായിരിക്കുന്നു. അവര്‍ യുദ്ധത്തില്‍ വധിക്ക പ്പെട്ടിരിക്കുന്നു.
24 “ഏലാം അവിടെയുണ്ട്. അവളുടെ സൈ ന്യവും അവളുടെ ശവക്കുഴിക്കു ചുറ്റിലുമുണ്ട്. അവരെല്ലാം യുദ്ധത്തില്‍ വധിക്കപ്പെട്ടവരാണ്. ആ വിദേശികള്‍ അധോലോകത്തേക്കു പോയി. ജീവിച്ചിരുന്നപ്പോള്‍ അവര്‍ മനുഷ്യരെ ഭയപ്പെ ടുത്തി. പക്ഷേ പാതാളത്തിലേക്കു പോയ പ്പോള്‍ അവര്‍ സ്വന്തം അപമാനവും കൂടെ കൊണ്ടുപോയി. 25 ഏലാമിനും യുദ്ധത്തില്‍ കൊല്ലപ്പെട്ട അവളുടെ ഭടന്മാര്‍ക്കും അവര്‍ കിടക്കവിരിച്ചിരിക്കുന്നു. ഏലാമിന്‍െറ സൈ ന്യം അതിന്‍െറ ശവക്കുഴിക്കുചുറ്റും ഉണ്ട്. അവിദേശികളെല്ലാം യുദ്ധത്തില്‍ വധിക്കപ്പെട്ടു. ജീവിച്ചിരുന്നപ്പോള്‍ അവര്‍ ജനങ്ങള്‍ക്കിടയില്‍ ഭീതിയുണ്ടാക്കി. പക്ഷേ അവര്‍ തങ്ങളുടെ അപ മാനവും കൊണ്ടാണു പാതാളത്തിലേക്കു പോ യത്. കൊല്ലപ്പെട്ട മറ്റെല്ലാവരുടെയും മദ്ധ്യേ അവര്‍ കിടന്നു.
26 “മേശെക്കും തൂബലും അവരുടെ മുഴുവന്‍ സൈന്യവും അവിടെയുണ്ട്. അവരുടെ ശവ ക്കുഴികള്‍ അതിനു ചുറ്റിലുമുണ്ട്. ആ വിദേശി കളെല്ലാം യുദ്ധത്തില്‍ വധിക്കപ്പെട്ടു. എന്തെ ന്നാല്‍, ജീവിച്ചിരുന്നപ്പോള്‍ അവര്‍ ജനങ്ങളെ ഭയപ്പെടുത്തി. 27 എന്നാല്‍ അവരിപ്പോള്‍ വളരെ പ്പണ്ടു മരിച്ച ശക്തന്മാരായ വീരന്മാരുടെ വശ ത്തു കിടക്കുകയാണ്! അവര്‍ തങ്ങളുടെ യുദ്ധോ പകരണങ്ങളോടൊപ്പം കുഴിച്ചിടപ്പെട്ടു. അവ രുടെ വാളുകള്‍ അവരുടെ തലയ്ക്കടിയില്‍ വയ്ക്കപ്പെടും. എന്നാലവരുടെ പാപങ്ങള്‍ അവരുടെ അസ്ഥികളിലുണ്ട്. എന്തുകൊണ്ടെ ന്നാല്‍ ജീവിച്ചിരുന്നപ്പോള്‍ അവര്‍ ജനങ്ങളെ ഭയപ്പെടുത്തിയിരുന്നു.
28 “എന്നാല്‍, നിങ്ങള്‍ ആ പരിച്ഛേദനം ചെയ്യാത്തവരുടെ ഇടയില്‍ തകര്‍ക്കപ്പെടും. ആ വിദേശികളോടൊപ്പം നിങ്ങള്‍ കിടക്കുകയും ചെയ്യും. നിങ്ങള്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട മറ്റു ഭടന്മാരെപ്പോലെ കിടക്കും.
29 “ഏദോമും അവിടെയുണ്ട്. അവന്‍െറ രാജാ ക്കന്മാരും മറ്റു നേതാക്കളും അവിടെ അവരോ ടൊപ്പമുണ്ട്. അവര്‍ ശക്തരായ പടയാളികളു മാണ്. എന്നാലവരിപ്പോള്‍ യുദ്ധത്തില്‍ കൊല്ല പ്പെട്ടവരോടൊപ്പം കിടക്കുന്നു. അവരവിടെ ആ വിദേശികളോടൊപ്പം കിടക്കുന്നു. ആ നരകക്കു ഴിയിലേക്കു പതിച്ചവരുടെ കൂടെ കിടക്കുകയാ ണവര്‍.
30 “വടക്കുനിന്നുള്ള ഭരണാധിപന്മാര്‍ മുഴുവ നും അവിടെയുണ്ട്! സീദോനിലെ മുഴുവന്‍ ഭടന്മാരും അവിടെയുണ്ട്. അവരുടെ കരുത്ത് മനുഷ്യരില്‍ ഭീതിയുണ്ടാക്കി. പക്ഷേ അവര്‍ അപമാനിതരായി. ആ വിദേശികള്‍ യുദ്ധ ത്തില്‍ കൊല്ലപ്പെട്ടവരോടൊപ്പം കിടക്കുകയാ ണ്. അവര്‍ ആ അഗാധതയിലേക്കു തങ്ങളുടെ അപമാനത്തെക്കൂടി കൂടെക്കൊണ്ടുപോയി.
31 “നരകക്കുഴിയിലേക്കു പോയവരെ ഫറ വോന്‍ കാണും. അവരെ കാണുന്പോള്‍ അവന്‍ തന്‍െറ സമസ്ത ജനക്കൂട്ടത്തെയും കുറിച്ച് സ്വയം ആശ്വസിക്കും. അതെ, ഫറവോനും അവ ന്‍െറ സകലസൈന്യവും യുദ്ധത്തില്‍ വധിക്ക പ്പെടും.”എന്‍െറ യജമാനനായ യഹോവ പറ ഞ്ഞതാണ് ഇക്കാര്യങ്ങള്‍.
32 “ഫറവോന്‍ ജീവനോടെയിരുന്നപ്പോള്‍ ജനം അവനെ ഭയപ്പെടുന്നതിന് ഞാനിട യാക്കി. എന്നാലവനിനി ആ വിദേശികളോ ടൊപ്പം കിടക്കും. ഫറവോനും അവന്‍െറ സൈ നികരും യുദ്ധത്തില്‍ കൊല്ലപ്പെട്ട മറ്റുഭടന്മാ രോടൊപ്പം കിടക്കും.”എന്‍െറ യജമാനനായ യഹോവയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.